ധ്രുവദീപ്തി :
കെ.സി.സെബാസ്റ്റ്യൻ സ്മരണകൾ #
( കേരളം - 1971 - ജനുവരി- ഫെബ്രുവരി).
പത്രപ്രവർത്തനത്തിന്റെ ഏകലക്ഷ്യം
സേവനമായിരിക്കണമെന്നു തുടക്കം മുതലേ മനസ്സിലാക്കി
ശ്രീ. കെ. സി. സെബാസ്റ്റ്യൻ (+) കേരളജനസമൂഹത്തിനു നല്ല സേവനം ചെയ്തു. കേരളത്തിലെ അക്കാലത്തെ സാമൂഹ്യജീവിതസ്ഥിതിയും
അധികാര രാഷ്ട്രീയവും കൈകാര്യം ചെയ്തു എഴുതുമ്പോൾ
അതിനുള്ളിൽ അടങ്ങിയിരിക്കുന്ന ത്യാഗവും പരിശുദ്ധിയും നിർഭയത്വവും എല്ലാം അദ്ദേഹത്തിൻറെ ജീവിതത്തിന്റെ മാറ്റങ്ങളെ സൂചിപ്പിക്കുന്നവയായിരുന്നു. മന:പൂർവ്വം അതിശയോക്തി കലർത്തിയോ ആരെയെങ്കിലും പ്രീതിപ്പെടുത്താൻ മാത്രമായോ ഒറ്റവാക്കുപോലും അദ്ദേഹത്തിൻറെ ലേഖനങ്ങളിലും, രാഷ്ട്രീയ പ്രവർത്തനത്തിലും പ്രയോഗിച്ചതായി കാണാനാവില്ല., അത് ഒരിക്കലും ഒരു ലാഭകരമായ ഏർപ്പാടാക്കാൻ
അദ്ദേഹം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.
1970 കളിൽ കേരളത്തിൽ വീശിയ കാറ്റുകൾ
സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിൽ
എങ്ങനെ ബന്ധം പുലർത്തിയെന്നു
തൻ്റെ പേനത്തുമ്പുകൾ വഴി വരയ്ക്കുവാൻ
അദ്ദേഹം നിർബന്ധിതനായി.
അദ്ദേഹത്തിൻറെ ലേഖനം
രണ്ട് ഭാഗങ്ങളായി
ഇവിടെ പ്രസിദ്ധീകരിക്കട്ടെ.
സേവനമായിരിക്കണമെന്നു തുടക്കം മുതലേ മനസ്സിലാക്കി
ശ്രീ. കെ. സി. സെബാസ്റ്റ്യൻ (+) കേരളജനസമൂഹത്തിനു നല്ല സേവനം ചെയ്തു. കേരളത്തിലെ അക്കാലത്തെ സാമൂഹ്യജീവിതസ്ഥിതിയും
അധികാര രാഷ്ട്രീയവും കൈകാര്യം ചെയ്തു എഴുതുമ്പോൾ
അതിനുള്ളിൽ അടങ്ങിയിരിക്കുന്ന ത്യാഗവും പരിശുദ്ധിയും നിർഭയത്വവും എല്ലാം അദ്ദേഹത്തിൻറെ ജീവിതത്തിന്റെ മാറ്റങ്ങളെ സൂചിപ്പിക്കുന്നവയായിരുന്നു. മന:പൂർവ്വം അതിശയോക്തി കലർത്തിയോ ആരെയെങ്കിലും പ്രീതിപ്പെടുത്താൻ മാത്രമായോ ഒറ്റവാക്കുപോലും അദ്ദേഹത്തിൻറെ ലേഖനങ്ങളിലും, രാഷ്ട്രീയ പ്രവർത്തനത്തിലും പ്രയോഗിച്ചതായി കാണാനാവില്ല., അത് ഒരിക്കലും ഒരു ലാഭകരമായ ഏർപ്പാടാക്കാൻ
അദ്ദേഹം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.
1970 കളിൽ കേരളത്തിൽ വീശിയ കാറ്റുകൾ
സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിൽ
എങ്ങനെ ബന്ധം പുലർത്തിയെന്നു
തൻ്റെ പേനത്തുമ്പുകൾ വഴി വരയ്ക്കുവാൻ
അദ്ദേഹം നിർബന്ധിതനായി.
അദ്ദേഹത്തിൻറെ ലേഖനം
രണ്ട് ഭാഗങ്ങളായി
ഇവിടെ പ്രസിദ്ധീകരിക്കട്ടെ.
(ധ്രുവദീപ്തി. ഓൺലൈൻ)
ഒന്നാംഭാഗം - സാമൂഹിക പ്രശ്നങ്ങൾ :
കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ പ്രശ്നങ്ങൾ-
കെ. സി. സെബാസ്റ്റ്യൻ
Part-1
ഇന്ത്യയുടെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കൊച്ചു കേരളം ഇന്ത്യയ്ക്ക് മൊത്തം തലവേദനയുണ്ടാക്കുന്ന ഒരു സംസ്ഥാനമാണ്. "പ്രശ്നസംസ്ഥാനം" എന്ന പേരിലാണ് കേരളം അറിയപ്പെടുന്നതുതന്നെ.
കേരളത്തിൽ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവജനങ്ങൾ തൊഴിൽ രഹിതരായി അലഞ്ഞു തിരിയുന്നുണ്ട്. അവർക്കു സമീപഭാവിയിൽ തൊഴിൽ സാദ്ധ്യതയൊട്ടില്ലതാനും. ഉള്ള വ്യവസായങ്ങൾ തന്നെ വളരെ പരിമിതമാണ്. പുതിയ വ്യവസായങ്ങൾ ഉണ്ടാകാനും വളരാനും മതിയായ സാഹചര്യങ്ങൾ ധാരാളമുണ്ടെങ്കിലും മുതൽ മുടക്കുമായി കേരളത്തിൽ വരാൻ വ്യവസായികൾ മടിച്ചു നിൽക്കുകയാണ്.
അഭ്യസ്തവിദ്യരായ യുവാക്കന്മാർ കാർഷികമേഖലയിലേയ്ക്ക് തിരിയാമെന്നു വച്ചാൽ ലഭ്യതയുള്ള കൃഷിഭൂമിയുടെ പരിധിയും വളരെ പരിമിതമാണ്. തൊഴിൽക്കാര്യത്തിൽ എന്നതുപോലെ ഭക്ഷ്യകാര്യത്തിലും കേരളം കമ്മിയാണ്.
ഈ ദൂഷിതവലയം കേരളത്തെ ഒരു സ്പോടനത്തിന്റെ വക്കിൽത്തന്നെ കൊണ്ടുവന്നു നിറുത്തിയിട്ടുമുണ്ട്. ബംഗാൾ കഴിഞ്ഞാൽ നക്സലൈറ്റ് ആക്രമ ങ്ങൾ അധികവും നടക്കുന്നത് കേരളത്തിലാണ്. കേരളത്തിലെ സ്ഥിതിഗതി കൾ വിലയിരുത്തിയ പ്രഗത്ഭനായ ഒരു ഒരു പത്രലേഖകൻ അദ്ദേഹത്തിൻറെ പത്രത്തിൽ ഇങ്ങനെ എഴുതി:"കേരളത്തിൽ തൊഴിലില്ലാതെ അലയുന്ന അഭ്യ സ്തവിദ്യനായ ഓരോ യുവാവും നക്സലൈറ്റ് ആകാൻ സാദ്ധ്യതയുണ്ട്.
ബ്രിട്ടീഷ് ഭരണത്തിൻകീഴിലിരുന്ന മലബാറും, നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന തിരുവിതാംകൂറും, കൊച്ചിയും, അങ്ങനെ മൂന്ന് പ്രദേശങ്ങൾ കൂടിച്ചേർന്ന് ഉണ്ടായതാണ് ഇന്നത്തെ കേരളം. 1949 -ൽ നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന തിരു വിതാംകൂറും കൊച്ചിയും ചേർന്ന് തിരുകൊച്ചി സംസ്ഥാനം ഉണ്ടായി. പിന്നീട് 1956 - ൽ ഇന്ത്യയാകെ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളായി വിഭ ജിക്കപ്പെട്ടപ്പോൾ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറും കൂടി ച്ചേർന്ന് ഇന്നത്തെ കേരളസംസ്ഥാനം ഉടലെടുത്തു.
|
സ്വാതന്ത്ര്യ സമ്പാദനത്തിനുമുമ്പ് തന്നെ തിരുവിതാംകൂറിലും, കൊച്ചിയിലും, മലബാറിലും കുടി യാന്മാരും കുടികിടപ്പുകാരും, കാർ ഷികത്തൊഴിലാളികളും ഭൂമിക്കു വേണ്ടിയും അങ്ങനെ സാമൂഹ്യ നീതിക്കുവേണ്ടിയും സമരം ആരം ഭിച്ചു കഴിഞ്ഞിരുന്നു. 13.1/2 സെന്റ് ഭൂമിക്കുവേണ്ടി വയലാർ-പുന്നപ്ര പ്രദേശത്തു നടന്ന കാർഷിക വിപ്ലവം തിരുവിതാംകൂറിലെ ആദ്യത്തെ കമ്മ്യുണിസ്റ്റ് വിപ്ലവ മായിട്ടാണ് കണക്കാ ക്കപ്പെടുന്നത്. സായുധരായ പട്ടാളക്കാരെ, വാരിക്കുന്തങ്ങളും, മുളകുപൊടി യും കൊണ്ട് നേരിട്ട്, കൃഷി ഭൂമിയിൽ തങ്ങൾക്കുള്ള അവകാ ശവും ഭരണത്തിൽ പങ്കും സ്ഥാപി ച്ചെടുക്കാൻ പ്രസ്തുത സംഘടിത തൊഴിലാളി വർഗ്ഗം നടത്തിയശ്രമം അന്ന് സ്വാഭാവികമായും പരാജയ പ്പെട്ടു.
മലബാർ പ്രദേശത്ത് അതിനു മുമ്പ്തന്നെ കുടിയാന്മാരും കർഷ കത്തൊഴിലാളികളും സ്ഥിരാവകാശത്തിനും മര്യാദപ്പാട്ടം നിജപ്പെടുത്തുന്ന തിനുമായി രക്തവും ജീവനും നൽകി സമരം നടത്തിയിരുന്നു. അന്നത്തെ അധികാരവർഗ്ഗത്തിന് ആ സമരവും അടിച്ചമർത്താൻ സാധിച്ചു. ഇരുപത്തി നാലു കൊല്ലങ്ങൾക്കു ശേഷമാണെങ്കിലും നിരന്തരസമരങ്ങളിലൂടെ കേരളത്തിലെ കുടികിടപ്പുകാർ ഇന്ന് അവർ കിടക്കുന്ന പത്തു സെന്റ് ഭൂമിയുടെ ഉടമകളാണ്. മര്യാദപ്പാട്ടം, പാട്ടം എല്ലാം ഇന്ന് ഇല്ലാതെയായി. ജന്മിത്വം തന്നെ അവസാനിച്ചു; കൂടിയാൻ ഭൂമിയുടെ ഉടമയുമായി.
കേരളം ഭൂപരിഷ്ക്കരണ ഭേദഗതിനിയമം കോടതിവഴി ചോദ്യം ചെയ്യപ്പെട്ടി രിക്കയാണ്. ചില വകുപ്പുകൾ കോടതി അസാധുവായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും കുടിയാനും കുടികിടപ്പുകാരനും ഭൂമിയിൽ ഇന്നുള്ള ലഭിച്ചിട്ടുള്ള അവകാശം, യാതൊരു നിയമത്തിനും ഭരണഘടനയ്ക്കും നിഷേധിക്കാൻ സാദ്ധ്യമല്ല. ഭൂമി ഒരു വിഭാഗം ഭാഗ്യവാന്മാരുടെ കയ്യിൽ ഒതുങ്ങിനിന്നിരുന്ന നിലയ്ക്കും മാറ്റം വന്നിരിക്കുകയാണ്. ഉത്പാദനത്തിന്റെ കാര്യക്ഷമത പറഞ്ഞു ഭൂപരിധി നിർണ്ണയത്തിൽ പ്പെടാതെ ഒരു വിഭാഗം തോട്ടക്കാരുടെ കൈയിൽ ഇരിക്കുന്ന ഭൂമിയും തുണ്ടുതുണ്ടായി വിഭജിച്ചു ഭൂരഹിതരുടെ കയ്യിൽ എത്താൻ പോവുകയാണ്.
വെള്ളവും വായുവുംപോലെ ഭൂമിയും മനുഷ്യർക്ക് തുല്യമായി അനുഭവിക്കാ നുള്ളതാണെന്ന തത്വം അധികം താമസിയാതെ കേരളത്തിൽ നടപ്പിൽ വരി കതന്നെ ചെയ്യും. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും പോകാത്തദൂരം കേരളം ഭൂപരിഷ്ക്കരണകാര്യത്തിൽ സഞ്ചരിച്ചുകഴിഞ്ഞു. കാർഷിക രംഗത്തുള്ള വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രവർത്തനമാണ് ഇങ്ങനെ ഒരു മാറ്റം വരാൻ കാരണം.
കർഷകത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം മിക്കവാറും എല്ലാ തൊഴിലാളികൾക്കും കുറഞ്ഞകൂലി നിർണ്ണയിച്ചുകഴിഞ്ഞിട്ടുണ്ട്. കർഷക ത്തൊഴിലാളികൾക്കും സേവനസ്ഥിരത, മര്യാദക്കൂലി, തൊഴിൽ പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള തൊഴിൽ കോടതികൾ ഉണ്ടായിക്കഴിഞ്ഞു. പ്രോവിഡന്റ് ഫണ്ട്, വാർദ്ധക്യകാല വേതനം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉറക്കെ ചിന്തിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ ജോലി സമയവും ക്ലിപ്തമാക്കിയിട്ടുണ്ട്.
കേരളത്തിന്റെ പൊതുവായ സാമ്പത്തികമായ പിന്നോക്കനിലയും തൊഴി ലില്ലായ്മയും മാറ്റിവച്ചു ചിന്തിച്ചാൽ കർഷകത്തൊഴിലാളികളെല്ലാം ഇന്ന് പൊതുവിൽ ചൂഷണത്തിൽനിന്നും മോചിതരാണ്. അവിടെയും ഇവിടെയും ചില്ലറ അവശതകൾ ഇല്ലെന്നില്ല. ഒരു പ്രത്യേക രാഷ്ട്രീയകക്ഷി കാർഷികമുതലാളിമാരെയും തൊഴിലാളികളെയും നയിക്കുന്ന പാലക്കാട്ടു ജില്ലയിൽ കർഷകത്തൊഴിലാളികൾക്കു അവശത ഉണ്ടായെന്നു വരാം. വയനാടൻ മലകളിൽ ഒരുകൊല്ലം നീണ്ടുനിൽക്കുന്ന കരാർജോലി ഉണ്ടാകാം. അതിനെ ചിലർ അടിമക്കച്ചവടമായി വ്യാഖ്യാനിക്കുന്നുണ്ട്. പക്ഷെ ഇന്നല്ലെങ്കിൽ നാളെ മാറുന്ന പരാധീനതകൾ മാത്രമാണവ.
കർഷകത്തൊഴിലാളികൾ അവരുടെ അവകാശങ്ങൾ നേടി എടുത്തത് നീണ്ടു നിന്ന സമരങ്ങളിലൂടെയാണ്. അവകാശ സമരത്തിൽ ഉണ്ടായിട്ടുള്ള രക്തസാക്ഷികളും കുറവല്ല. എന്നാൽ കാർഷികരംഗത്ത് ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തുമ്പോൾ മാറ്റങ്ങൾക്ക് കുടിയാനും കർഷകത്തൊഴിലാളിയും നൽകിയ വില മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു കുറവാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതുപോലെ കുറഞ്ഞചെലവിൽ ഇവരും അവരുടെ അവകാശങ്ങ ൾ ഒരുപരിധിവരെ നേടിയെടുത്തു.
ഇനിയുള്ളത് വ്യവസായത്തൊഴിലാളികളുടെ കാര്യമാണ്. നീണ്ടുനിന്ന സമ രങ്ങളിൽക്കൂടിയാണെങ്കിലും ഇന്ന് വ്യവസായത്തൊഴിലാളികളുടെ നില കേരളത്തിൽ ഭദ്രമാണ്. 'വെള്ളക്കോളർ' ജോലിയെക്കാൾ മെച്ചച്ചപ്പെട്ട ജീവിത നിലവാരം വ്യവസായത്തൊഴിലാളികൾ പുലർത്തുന്നു. തൊഴിലിനു മാന്യതയുണ്ട്. ഇൻഷുറൻസുണ്ട്, പ്രോവിഡന്റ് ഫണ്ട് ഉണ്ട്, ഗ്രാറ്റ്യുയിറ്റിയും ഉണ്ട്, ബോണസുണ്ട്. അങ്ങനെ പരിഷ്കൃതസമൂഹത്തിൽ ഉണ്ടായിരിക്കേണ്ട ആനുകൂല്യങ്ങളെല്ലാം അവർ അനുഭവിക്കുന്നുണ്ട്. വ്യവസായത്തകർച്ചയും കൂടെക്കൂടെയുള്ള Lock out കളും തൊഴിലില്ലായ്മായും ഉണ്ടാകുന്നില്ല എന്നല്ല ഇതിനർത്ഥം. എന്നിരുന്നാലും വ്യവസായരംഗത്തെ തൊഴിലാളികളുടെ നിലയും ഏതാണ്ട് ഭദ്രമാണ്.
കേരളത്തിൽ യഥാർത്ഥത്തിൽ ഇന്ന് സ്പോടനാത്മകമായി പൊതുവെ വളർന്നു വരുന്നത് ഇവിടുത്തെ തൊഴിലില്ലായ്മയാണ്. ഏതാണ്ട് പത്തു ലക്ഷത്തിലധികം പേർ യാതൊരു തൊഴിലുമില്ലാതെ അങ്ങുമിങ്ങും അലഞ്ഞു തിരിയുന്നുണ്ട്. പുറമെ 20 ലക്ഷത്തിലധികംപേർ ഭാഗികമായി മാത്രം തൊഴിലുള്ളവരാണ്. എൻജിനീയർമാർ, ഡോക്ടർമാർ, തുടങ്ങി സാങ്കേതിക യോഗ്യതയുള്ളവരും പതിനായിരക്കണക്കിന് തൊഴിലില്ലാതെ അലയുന്നുണ്ട്. ഇതുവരെ കേരളത്തിന്റെ ഏറ്റവും മികച്ച കയറ്റുമതി ഇവിടുത്തെ അഭ്യസ്തവിദ്യരായിരുന്നു. ഇന്ന് കേരളീയർക്ക് കേരളത്തിന് വെളിയിൽപോയി ഏതെങ്കിലുമൊരു ജോലികിട്ടാനുള്ള അവസരങ്ങൾ നിഷേധിക്കപ്പെട്ടിരിക്കയാണ്.
കേരളത്തിൽ പുതിയ ജോലിക്കുള്ള സാദ്ധ്യതകൾ വിരളമാണ്. സംസ്ഥാന ത്തിന്റെ മൊത്തം വരുമാനമായ 137 കോടി രൂപയിൽ 87 കോടി രൂപയും (60 % ലധികം) ഉദ്യോഗസ്ഥശമ്പളമായി പോകുന്നു. ഈ 60 % വരുമാനവും ചെന്നെ ത്തുന്നത് വെറും 3 ലക്ഷം ഉദ്യോഗസ്ഥന്മാരിലാണ്. ഗവർമെന്റ് ജീവനക്കാർ മെച്ചപ്പെട്ട സേവനവ്യവസ്ഥകൾക്കായി ഇനിയും മുറവിളികൂട്ടുകയാണ്. സംസ്ഥാനത്തിന്റെ മുഴുവൻ വരുമാനവും ഈ 3 ലക്ഷം ഗവണ്മെന്റ് ജീവനക്കാർക്കായി നൽകിയാലും അവർ സംതൃപ്തരാകുമെന്ന് കരുതാൻ വയ്യ.
മൂലധന നിക്ഷേപത്തിനും അങ്ങനെ തൊഴിലില്ലായ്മയുടെ പരിഹാരത്തിനും വഴിയില്ലാത്ത ഒരു ദൂഷിതവലയത്തിലാണ് കേരളം വന്നു നിൽക്കുന്നത്. നക്സ ലൈറ്റ് പ്രസ്ഥാനംപോലെയുള്ള പ്രസ്ഥാനങ്ങൾക്ക് വളരാൻ പറ്റിയ വളക്കൂറുള്ള മണ്ണായി കേരളം അങ്ങനെ മാറിയിരിക്കുന്നു. അല്ലെങ്കിൽ ദീർഘവീക്ഷണം കുറഞ്ഞ ഭരണാധികാരികൾ കേരളത്തെ അപ്രകാരം മാറ്റിയിരിക്കുന്നു.
ഒരു തൊഴിൽ കിട്ടാനുള്ള ബുദ്ധിമുട്ട് തൊഴിൽരംഗത്ത് അഴിമതിയും സ്വജന പക്ഷപാതവും കടന്നുവരാനും കാരണമാക്കിയിട്ടുണ്ട്. എവിടെയും തൊഴിൽ കിട്ടുന്നതിന് കൊടുക്കേണ്ടിവരുന്ന കോഴയെപ്പറ്റി പരാതിയുണ്ട്. ഉള്ള അവസ രങ്ങൾ കുറവും, ആവശ്യക്കാർ അധികവും ഉണ്ടാകുമ്പോൾ കോഴയും സ്വജ നപക്ഷപാതവും ഉണ്ടാവുക സ്വാഭാവികമാണ്. അതിൽനിന്നും മറ്റൊരു സ്വാഭാവിക പരിണാമവും ഉണ്ട്. ജോലി നിഷേധിക്കപ്പെടുന്നവരിൽ ഉണ്ടാകുന്ന നിരാശ അഗ്നിപർവ്വതമായി വളർന്നു ഇന്നല്ലെങ്കിൽ നാളെ ഒരു പൊട്ടിത്തെറിയിൽ ചെന്നുനിൽക്കും. //- രണ്ടാം ഭാഗം അടുത്തതിൽ /
------------------------------------------------------------------------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.