Donnerstag, 21. Juni 2018

ധ്രുവദീപ്തി: കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ- Part II # കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾ- പാർട്ട് -II

ധ്രുവദീപ്തി: കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ- # 


കേരളത്തിലെ 
സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾ- 
പാർട്ട് - II 

 കെ. സി. സെബാസ്റ്റ്യൻ 


കേരളത്തിലെ സാമൂഹിക 
രാഷ്ട്രീയ പ്രശ്നങ്ങൾ- //  
കെ. സി. സെബാസ്റ്റ്യൻ  

ഇനി രാഷ്ട്രീയ രംഗത്തേയ്ക്ക് കടക്കുകയാണ്.

യലാർ - പുന്നപ്ര സമരം കഴിഞ്ഞശേഷമാണ് തിരുവിതാംകൂറിൽ സ്വാത ന്ത്ര്യപ്രാപ്തിക്കുശേഷം ആദ്യം തെരഞ്ഞെടുപ്പ് നടന്നത്. അന്നത്തെ സ്റ്റേറ്റ് കോൺഗ്രസ്  'കുറ്റിച്ചൂലുകളെ'പ്പോലും സ്ഥാനാർത്ഥികളായി നിറുത്തി. എങ്കിലും ഒറ്റ കമ്മ്യുണിസ്റ്റുകാരനുപോലും തെരഞ്ഞെടുപ്പിൽ വിജയിച്ചു വരാൻ സാധിച്ചില്ല. 1949 - ൽ തിരു- കൊച്ചി സംയോജനം കഴിഞ്ഞുണ്ടായ നിയമസഭ യിലാണ് ആദ്യമായി ഒരു കമ്മ്യുണിസ്റ്റുകാരൻ അംഗമായി കടന്നു വന്നത്.

1954 -ൽ കോൺഗ്രസ്സിന് തിരു- കൊച്ചിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു. കോൺഗ്ര സ്സിൽത്തന്നെയുണ്ടായിരുന്ന ഗ്രൂപ്പുവഴക്കുകളും നേതൃത്വമത്സരങ്ങളും കോൺഗ്രസ്സിന്റെ ചിത്രം തിരു-കൊച്ചിയിൽ 1952-മുതൽതന്നെ മങ്ങിത്തുട ങ്ങിയിരുന്നു. പട്ടംതാണുപിള്ളയുടെ നേതൃത്വത്തിലുള്ള P.S.P യ്ക്ക് പിന്തുണ നൽകി 1954- ലെ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ്സ് ഇവിടെ ഒരു ഗവ ണ്മെന്റ് അധികാരത്തിൽ കൊണ്ടുവന്നു. സ്വയം നന്നായി ഭരിക്കുകയില്ല. മറ്റുള്ളവരെ ഭരിക്കാൻ അനുവദിക്കുകയുമില്ല എന്ന കോൺഗ്രസ്സിന്റെ നയം കൊണ്ടായിരിക്കണം, ഏതാനും മാസങ്ങൾക്കുള്ളിൽ പട്ടം താണുപിള്ളയുടെ മന്ത്രിസഭ നിഷ്‌കാസനം ചെയ്യപ്പെട്ടു.

മറ്റു കക്ഷികളിൽ നിന്നും ആളുകളെ ചാക്കിട്ടു പിടിച്ചും മറ്റും കോൺഗ്രസ്സ് വീണ്ടും അധികാരത്തിൽ വന്നു. രാഷ്ട്രീയ കക്ഷികളിൽ കാലുമാറ്റത്തിന് അങ്ങനെ ബീജാവാപം കുറിച്ചത് കോൺഗ്രസ്സ് തന്നെയാണ്. 1957-ൽ നടന്ന സംസ്ഥാന പുനഃസംഘടനയെത്തുടർന്നു കേരളം ഉണ്ടായപ്പോൾ പുതിയ കേരളം കമ്മ്യുണിസ്റ്റുകൾക്ക് സ്വാധീനം ഉള്ള ഒന്നായിരിക്കുമെന്ന് അപ്പോൾ എല്ലാവരും മനസ്സിൽ കണ്ടിരുന്നു. അക്കാലത്ത് കോൺഗ്രസ്സിന് വ്യക്തമായും സ്വാധീനമുണ്ടായിരുന്ന കന്യാകുമാരി ജില്ല സംസ്ഥാനപുനഃസംഘടനയെ തുടർന്നു മദ്രാസിലേക്ക് പോയതും, കമ്മ്യുണിസ്റ്റുകാരുടെ സാദ്ധ്യതകളേറെ  വർദ്ധിപ്പിച്ചു.

1957-ലെ തെരഞ്ഞെടുപ്പിൽ ഭയപ്പെട്ടത് സംഭവിച്ചു. കമ്മ്യുണിസ്റ്റ് പാർട്ടിക്ക് തനിച്ചു ഭൂരിപക്ഷം കിട്ടിയില്ല. എങ്കിലും അഞ്ചു സ്വതന്ത്രന്മാരെക്കൂടി (അവ ർക്കു പാർട്ടിബന്ധം ഉണ്ടായിരുന്നില്ലെങ്കിലും സഹയാത്രികരും അവസരങ്ങ ൾക്ക് വേണ്ടി കാംക്ഷിച്ചവരും ആയിരുന്നു.) ഉൾപ്പെടുത്തി കമ്മ്യുണിസ്റ്റ് ഗവ ൺമെൻറ് അധികാരത്തിൽ വന്നു. ബാലറ്റുപെട്ടിയിൽക്കൂടി അധികാരത്തി ൽവന്ന ആദ്യത്തെ കമ്മ്യുണിസ്റ്റ് ഗവണ്മെന്റ് എന്ന ബഹുമതി ഇ. എം. എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അന്ന് അധികാരത്തിൽ വന്ന ഗവണ്മെ ന്റിനു ലഭിച്ചു.

ഓരോ സ്വകാര്യ വിദ്യാലയത്തിൽനിന്നും മാനേജർമാരുടെ  'ദയയില്ലാത്ത' പെരുമാറ്റത്തിൽ വെളിയിലാക്കപ്പെട്ട പ്രൊ.ജോസഫ് മുണ്ടശ്ശേരിയായിരുന്നു അന്നത്തെ വിദ്യാഭ്യാസമന്ത്രി. കമ്മ്യുണിസ്റ്റു ഗവണ്മെന്റിന്റെ ആദ്യ നടപടി യിൽപെട്ടവയായിരുന്നു കേരളവിദ്യാഭ്യാസബില്ലും, കേരളയൂണിവേഴ്‌സിറ്റി ബില്ലും, കാർഷികരംഗത്ത് റവന്യുമന്ത്രിയായിരുന്ന കെ. ആർ. ഗൗരി കേരളകാർഷികബന്ധബില്ലും കൊണ്ടുവന്നു.

 പട്ടം താണു പിള്ള 
1957-ൽ അധികാരത്തിൽവന്ന കമ്മ്യുണിസ്റ്റ് ഗവ ണ്മെന്റിനു എതിരായുള്ള പ്രതിപക്ഷം അന്ന് തികച്ചും കരുത്തുറ്റതായിരുന്നു. പട്ടം താണു പിള്ള, പി. റ്റി. ചാക്കോ തുടങ്ങിയ പ്രഗത്ഭമതി കൾ പ്രതിപക്ഷത്തിന് നേതൃത്വംനൽകി. കേന്ദ്ര ത്തിൽ ഇന്നത്തെപ്പോലെ കോൺഗ്രസ് ദുർബല മായിരുന്നില്ല. അതുകൊണ്ടു പ്രതിപക്ഷത്തിന് പ്രത്യേകിച്ച് കോൺഗ്രസ്സിന് ഭരണത്തിൽ അല്ലെ ങ്കിലും സം സ്ഥാനത്ത് നിർണ്ണായക സ്വാധീനമു ണ്ടായിരുന്നു.

വിദ്യാഭ്യാസരംഗത്തും കാർഷികരംഗത്തും മൗ ലികമായ മാറ്റങ്ങൾ വിഭാവന ചെയ്യുന്ന പരിഷ്‌ ക്കാരങ്ങൾ സ്ഥാപിതതാല്പര്യക്കാരെ വല്ലാതെ വിറളി പിടിപ്പിച്ചു. അവർ അന്ന് പ്രതിഷേധവും ഉയർത്തി. വിദ്യാഭ്യാസരംഗത്തെ പരിഷ്‌ക്കാര ങ്ങൾക്ക് എതിരായി സഭ സമരരംഗത്തുവന്നു. കമ്മ്യുണിസ്റ്റ് ഗവണ്മെന്റിനെ കിട്ടുന്ന ഏതു വടിയുമുപയോഗിച്ചു അടിക്കാൻ കാത്തു നിന്നിരുന്ന പ്രതിപക്ഷകക്ഷികൾ സഭയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ നിയമത്തിനെതിരായി ആരംഭിച്ച പ്രക്ഷോഭണം ഏറ്റെടുത്തു. പണത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ചെറുതായി ആരംഭിച്ച പ്രതിഷേധം വളർന്നു വലുതായി 1959-ൽ കമ്മ്യുണിസ്റ്റ് ഗവൺമെന്റിനെ ഗളഹസ്തം ചെയ്ത വിമോചന സമരമായി പരിണമിച്ചു.

കോൺഗ്രസ്സ് പ്രതിപക്ഷനേതാവ് പി. റ്റി. ചാക്കോ തികച്ചും ദീർഘവീക്ഷണം ഉള്ളയാളായിരുന്നു. കമ്മ്യൂണിസ്റ്റു വിപത്തിനെ നേരിടണമെങ്കിൽ ജനാധിപ ത്യകക്ഷികളുടെ മുന്നണിയുണ്ടാകണമെന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. "ഒറ്റപ്പെടുത്തി ഇല്ലാതാക്കുക" എന്ന രാഷ്ട്രീയതന്ത്രം പി. റ്റി. ചാക്കോ സമർത്ഥമായി പ്രയോഗിച്ചാണ് 1959- ൽ കമ്മ്യുണിസ്റ്റുകാരെ അധികാരത്തിൽ നിന്നും വെളിയിലാക്കിയത്.

അന്നും ഇന്നും കോൺഗ്രസ്സിന് ഒരു ദൗർബല്യമുണ്ട്. മറ്റെന്തുസംഭവിച്ചാലും മുസ്ലീoലീഗുമായി ചേരുക ദാഹിക്കുന്ന കാര്യമല്ല. വിമോചനസമരത്തിലും പിന്നീട് 1960- ൽ നടന്ന തെരഞ്ഞെടുപ്പിലും ലീഗിനെകൂടെ തങ്ങളുടെകൂടെ നിറുത്താൻ പി. റ്റി. ചാക്കോയ്ക്ക് കഴിഞ്ഞു. എന്നാൽ 1960-ലെ തെരഞ്ഞെടു പ്പിനുശേഷം ലീഗുമായി ഒന്നിച്ചു ഭരണത്തിൽ വരാൻ കോൺഗ്രസ്സിന് സാധി ച്ചില്ല. സ്പീക്കർസ്ഥാനം കൊണ്ട് മുസ്ലീo ലീഗിന് തൃപ്തിപ്പെടേണ്ടതായിവന്നു. കെ . എം. സീതിസാഹിബ് ആയിരുന്നു ആദ്യത്തെ സ്പീക്കർ. സീതിസാഹിബ് അന്തരിച്ചു കഴിഞ്ഞു വീണ്ടും ഒരു സ്പീക്കർതെരഞ്ഞെടുപ്പ് ആവശ്യം വന്നപ്പോൾ കോൺഗ്രസ്സ് അവരുടെ നിബന്ധനകൾക്ക് കട്ടികൂട്ടി. സി.എച്ച്. മുഹമ്മദ്‌കോ യയെ മുസ്ലീoലീഗ് അംഗത്വം രാജിവച്ചശേഷമേ സ്പീക്കർസ്ഥാനത്ത് മത്സരി ക്കാൻ അനുവദിച്ചുള്ളൂ.

കോൺഗ്രസ്സിലെ ഒരു വിഭാഗം മുസ്ലീoലീഗിനോട് കാണിച്ച അവഹേളനം കൊണ്ടു സ്പീക്കർസ്ഥാനം ഉപേക്ഷിച്ചു ലീഗ് പ്രതിപക്ഷത്തേയ്ക്ക് പോയി. ഒരിക്കൽ ഉപേക്ഷിച്ചു പോന്ന കമ്മ്യുണിസ്റ്റുകാരുമായി പ്രതിപക്ഷമെന്ന നിലയിൽ മുസ്ലീoലീഗിന് അങ്ങനെ വീണ്ടും സഹകരിക്കേണ്ടി വന്നു.

1960-ൽ പി. എസ. പി യുമായി സഹകരിച്ചാണ് കോൺഗ്രസ്സ് കേരളത്തിൽ ഭരണം നടത്തിയിരുന്നത്. ഒരു ചെറിയ കക്ഷിയുടെ നേതാവായ പട്ടം താണു പിള്ള മന്ത്രിയായിരുന്നത് കോൺഗ്രസിന് ദീർഘകാലം സഹിക്കാൻ കഴിഞ്ഞില്ല. കേന്ദ്രത്തിലെ സ്വാധീനം ഉപയോഗിച്ച് പട്ടംതാണുപിള്ളയെ ഗവർണ്ണറാക്കി പഞ്ചാബിൽ അയച്ചു. മുഖ്യമന്ത്രിസ്ഥാനം 1962- ൽ കോൺഗ്രസ്  പിടിച്ചെടുത്തു. അധികം കഴിഞ്ഞില്ല. പി. എസ്. പി.യും മന്ത്രിസഭ വിട്ടു പ്രതി പക്ഷത്തു പോവുകയും കോൺഗ്രസ്സ് തനിച്ചു ഭരണം പുനരാരംഭിക്കുകയും ചെയ്തു.

 പി. റ്റി. ചാക്കോ 
കമ്മ്യുണിസ്റ്റുകൾക്ക് നടപ്പാക്കാൻ കഴിയാ തെ പോയ കാർഷിക പരിഷ്ക്കരണം നടപ്പി ലാക്കാൻ റവന്യു മന്ത്രിയായിരുന്ന പി. റ്റി. ചാക്കോ ശ്രമം തുടങ്ങി. ഇന്നും ആക്ഷേപം പറയാനില്ലാത്ത കേരള ഭൂപരിഷ്ക്കരണ നിയമം നിയമസഭയിൽ കൊണ്ടുവന്നു പാസ്സാക്കുകയും കോടതികൾക്ക് ചോദ്യം ചെയ്യാൻ വയ്യാത്തവിധം അതു ഭരണഘടന യുടെ ഒൻപതാം ഷെഡ്യുളിൽ ഉൾപ്പാർടു ത്തുകയും ചെയ്യാൻ ചാക്കോയ്ക്ക് സാധിച്ചു. കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ കാലാവസ്ഥയായി രുന്നു അന്നുണ്ടായിരുന്നത്. ക്രമസമാധാന നില ഭദ്രം. അഴിമതികൾക്കെതിരായി നടപടി. പുരോഗ മനപരമായ കാർഷിക പരിഷ്ക്രണം. ഇവയ്‌ക്കെല്ലാം മുകളിൽ കമ്മ്യുണിസ്റ്റ് പാർട്ടിയിൽത്തന്നെയുണ്ടായ പിളർപ്പ്. അങ്ങനെ അനുകൂലമായ കാലാവസ്ഥ ഉപയോഗപ്പെടുത്താൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല.

ഒരു നിസ്സാരസംഭവം പർവ്വതീകരിച്ചു കോൺഗ്രസ്സിലെ പി. റ്റി. ചാക്കോ വിരു ദ്ധർ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്നും വെളിയിലാക്കി. പിന്നീട് അദ്ദേഹം ഹൃദയം പൊട്ടി മരിക്കുകയുംചെയ്തു. കേരളത്തിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാന ത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്ത നേതാവ് അങ്ങനെ കേരളത്തിന് നഷ്ടപ്പെട്ടു.

പി. റ്റി. ചാക്കോയുടെ മരണവും കോൺഗ്രസ്സിന്റെ തകർച്ചയും പെട്ടെന്നായി രുന്നു. കെ. എം. ജോർജിൻറെ നേതൃത്വത്തിൽ 15 പേർ കേരളാ കോൺഗ്രസ് ഗ്രൂപ്പായി മാറിയിരുന്നു. അവർ പ്രതിപക്ഷത്തോടൊത്തു വോട്ടു ചെയ്തു 1964-ൽ ആർ. ശങ്കറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ്സ് മന്ത്രിസഭയെ വെളിയിലാക്കി.

1965- ലെ അലസിപ്പോയ തെരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസ്സ്, കേരളാ കോൺ ഗ്രസ് കക്ഷികൾ തെരഞ്ഞെടുപ്പിൽ പരസ്പ്പരം മത്സരിച്ചു. ഇടതും വലതും കമ്മ്യുണിസ്റ്റ് പാർട്ടി പരസ്പരധാരണയിൽ മത്സരിക്കാൻ ശ്രമിച്ചു. എങ്കിലും അ വസാനം പ്രത്യേകം പ്രത്യേകം മത്സരിക്കേണ്ടിവന്നു. എന്നാൽ മാർക്സിസ്റ്റ് പാ ർട്ടി 'വിജയസാദ്ധ്യതയില്ലാത്ത' നിയജകമണ്ഡലങ്ങളുടെ കാര്യത്തിൽ മുസ്‌ ലിംലീഗുമായി ഒരു ധാരണയുണ്ടാക്കി. അതെ അവസരത്തിൽ പ്രത്യേകം പ്രയോജനമില്ലായിരുന്നുവെങ്കിലും മുസ്‌ലിംലീഗും കേരളാകോൺഗ്രസും തമ്മിൽ തുറന്ന ധാരണയും ഉണ്ടായിരുന്നു. പാക്കിസ്ഥാൻ ആക്രമണകാല ഘട്ടമായിരുന്നതുകൊണ്ടു ലീഗിന് ഒരു താങ്ങ് അന്ന് മറ്റു തരത്തിൽ ആവശ്യ മായിരുന്നു.

പരസ്പരം മത്സരിച്ച പാർട്ടികളിൽ ഒന്നിനും ഭരണം നടത്താനുള്ള ഭൂരിപക്ഷം ഉണ്ടായില്ല. കേരളാകോൺഗ്രസ് മുസ്‌ലിംലീഗ് കക്ഷികൾ രൂപീകരിക്കുന്ന മന്ത്രിസഭയ്ക്ക് പിന്തുണ നൽകാനായി മാർക്സിസ്റ്റ് പാർട്ടി സന്നദ്ധമായിരുന്നു. പ്രസ്തുത പിന്തുണ അവർ വാങ്ങിയില്ല.

എന്നാൽ കേരളാകോൺഗ്രസ്, ലീഗുകക്ഷികൾ കോൺഗ്രസ്സിന്റെ പിന്തുണ വാങ്ങി ഭരണം ഏറ്റെടുക്കാൻ തയ്യാറായി. അവർ പിന്തുണ ചോദിച്ചു. പക്ഷെ, കോൺഗ്രസ്സ് പിന്തുണ നൽകിയില്ല. 1965- ൽ ഒരു ഗവണ്മെന്റ് ഉണ്ടാകാതെ നിയമസഭാ പിരിച്ചുവിട്ടു.

1967-ൽ ഇന്ത്യയിലാകെ നടന്ന പൊതുതിരഞ്ഞെടുപ്പോടൊത്തു കേരളത്തി ലും വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. ഈ തെരഞ്ഞെടുപ്പിലും ജനാധിപത്യ കക്ഷികൾക്ക് ഒന്നിച്ചുനിൽക്കാൻ സാധിച്ചില്ല. കോൺഗ്രസ്സും കേരളാകോൺ ഗ്രസ്സും വീണ്ടും രണ്ടായിനിന്ന് മത്സരിച്ചു.

എന്നാൽ മാർക്സിസ്റ്റു പാർട്ടി 1965-ലെ തെരഞ്ഞെടുപ്പ് ഫലത്തിൽനിന്നും പഠിച്ച പാഠം ഉപയോഗിച്ച് ഒരു വിശാല മുന്നണിയുണ്ടാക്കി. 1965- ൽ വെറും മൂന്നു സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്ന കമ്മ്യുണിസ്റ്റ് പാർട്ടിയും, രാഷ്ട്രീയാഭി പ്രായഭിന്നതകൾ മറന്നു ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മാർക്സിസ്റ്റ് പാർട്ടിയുമായി യോജിക്കാൻ തയ്യാറായി. കമ്മ്യുണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം കേരളത്തിൽ വീണ്ടും അവർ മേൽവിലാസം തിരി കെയെടുത്തു. പ്രായോഗികരാഷ്ട്രീയമായിരുന്നു അത്. മുസ്‌ലിംലീഗ് എസ്. എസ്‌. പി. , കെ. എസ്. പി. കെ. റ്റി. പി തുടങ്ങിയ മറ്റു എല്ലാ കക്ഷികളെയും പരമാവധി വിട്ടുവീഴ്ചചെയ്തു മാർക്സിസ്റ്റ് പാർട്ടി അവരുടെ കൂടെ നിറുത്തി.

1967-ലെ തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് മുന്നണിക്ക് വമ്പിച്ച നേട്ടമാണ് കൈ വന്നത്. കോൺഗ്രസ്സ്  9  ആയും, കേരളാകോൺഗ്രസ് 5 ആയും, അങ്ങനെ നിയമസഭയിൽ പ്രതിപക്ഷം കേവലം 14 ആയിട്ട് ചുരുങ്ങി.

 ഇ. എം. എസ്. നമ്പൂതിരിപ്പാട് 
1960- ൽ പി.റ്റി. ചാക്കോ ഒന്നായി നിന്നു കമ്മ്യുണിസ്റ്റ് പാർട്ടിക്ക് എതിരായി ഉപയോഗിച്ച 'ഒറ്റപ്പെടുത്തി ഇല്ലാതാക്കൽ'      തന്ത്രം  1967- ൽ, അങ്ങനെ ഇ. എം. എസ്. നമ്പൂതിരിപ്പാട് സമർത്ഥമായി കോൺഗ്രസ്സ്, കേരളാകോൺഗ്രസ്സ് കക്ഷികൾക്ക് എതിരായി പ്രയോഗി ച്ചു, വിജയിച്ചു.

മിനിമം പരിപാടിയുടെ അടിസ്ഥാ നത്തിൽ ഭരണം നടത്താൻ അധികാരത്തിൽ വന്ന മാർക്സിസ്റ്റ് മുന്നണിക്ക് അധികംനാൾ അവിടെ തുടരാൻ കഴിഞ്ഞില്ല. തുടക്കം മുതൽതന്നെ കല്ലുകടി ആരംഭിച്ചു. 31 മാസങ്ങൾ കൊണ്ട് മുന്നണി തകർന്നു.

ഇതിനിടയിൽ കോൺഗ്രസ്സ് രണ്ടായി പിളർന്നതും ഒരു സംഭവവികാസമാണ്.

നമ്പൂതിരിപ്പാട് മന്ത്രിസഭ തകർന്നതിനെത്തുടർന്നു ഇടക്കാല തെരഞ്ഞെടുപ്പ് , അല്ലെങ്കിൽ, ബദൽമന്ത്രിസഭ എന്ന നിലവന്നുചേർന്നു. കമ്മ്യുണിസ്റ്റ് പാർട്ടി യുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന മന്ത്രിസഭയിൽ ചേർന്ന് പ്രവർത്തി ക്കാൻ കേരളാകോൺഗ്രസ്സും, ആ മന്ത്രിസഭയ്ക്ക് നിരുപാധിക പിന്തുണയും നൽകാൻ രണ്ടു കോൺഗ്രസ്സ് കക്ഷികളും തയ്യാറായതിനെത്തുടർന്നു 1969- നവംബർ ഒന്നാം തിയതി അച്ചുതമേനോന്റെ നേതൃത്വത്തിൽ മറ്റൊരു കൂട്ടു മന്ത്രിസഭ ഇവിടെ വീണ്ടും അധികാരത്തിൽ വന്നു. മാർക്സിസ്റ്റ് പാർട്ടിയും എസ്. എസ്. പി യും, കെ. റ്റി. പി .യും കെ. എസ്. പി. കക്ഷികളുമൊഴിച്ചു മറ്റു കക്ഷികൾ എല്ലാം അച്ചുതമേനോൻ മന്ത്രിസഭയുടെ പിറകിലായി അണി നിരന്നിരുന്നു.

ഈ കാലഘട്ടത്തിൽ എസ്. എസ്. പി -യിൽ രണ്ടു പിളർപ്പുകൾ ഉണ്ടായി. S. S. P. യിൽ നിന്ന് I. S. P. യായി മാറിയ വിഭാഗം ഗവൺമെന്റിൽ സഹകരിച്ചിരുന്നു.

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് അച്ചുതമേനോൻ മന്ത്രിസഭ ഭരണം ആരംഭി ച്ചു. ക്രമസമാധാനം പുനഃസ്ഥാപിച്ചു. റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനി ൽ അന്യായമായി നിയമിച്ചവരെ പിരിച്ചുവിട്ടു. ഗവണ്മെന്റ് വക വ്യവസായ സ്ഥാപനങ്ങളിലെ നിയമനം പി. എസ്.സി യ്ക്ക് വിട്ടു. ഭൂപരിഷ്ക്കരണനിയമം ഉഭയസമ്മതപ്രകാരം ഒരു പ്രസ്ഥാനംപോലെ നടപ്പിലാക്കി. തീർച്ചയായും സാ ധാരണക്കാരായ ജനങ്ങളിൽ പ്രതീക്ഷയും ആവേശവും ഉണ്ടാക്കിയ ഭരണമാ യിരുന്നു അത്.

എന്നാൽ ഗവണ്മെന്റിനും അധികകാലം തുടരാൻ സാധിച്ചില്ല. സംഘടനാ കോൺഗ്രസ്സ് മുറുമുറുപ്പ്തുടങ്ങി. അത് മുതലാക്കി മാർക്സിസ്റ്റ്കൾ, ഭരണ ക ക്ഷികളിൽനിന്നും രണ്ടുമൂന്നുപേരെ ചാക്കിൽ കയറ്റി മന്ത്രിസഭ മറിക്കാൻ ശ്രമിച്ചു. തക്കസമയത്ത് ബദൽ സമ്മർദ്ദം ഉണ്ടായതുകൊണ്ടും മന്ത്രിസഭയ്ക്ക് അനുകൂലമായി ശക്തമായ ബഹുജനാഭിപ്രായം ഉണ്ടായിരുന്നതുകൊണ്ട് മന്ത്രിസഭ മറിഞ്ഞില്ല.

നിർഭാഗ്യമെന്നുപറയട്ടെ. ഈ ഘട്ടത്തിൽ I. S. P. യിൽ വീണ്ടും ഒരു പിളർപ്പ് പ്രത്യക്ഷപ്പെട്ടു. I. S. P യിലെ ഒരു വിഭാഗം P. S. P യായി മാറി. I. S. P യായി തുടർ ന്നവർ ഗവണ്മെന്റിനു പിന്തുണ നൽകുന്നകാര്യം സന്നിഗ്ദ്ധമായി.

 സി. അച്ചുതമേനോൻ 
നിയമസഭയിൽ മേനോൻ മന്ത്രിസഭ പരാജയപ്പെ ട്ടാൽ കേരളത്തിൽ നിലവിൽ ഉണ്ടായിരുന്ന പ്ര ത്യേക സാഹചര്യത്തിൽ മറ്റൊരു ഗവണ്മെന്റ് മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലോ പിന്തു ണയിലോ അധികാരത്തിൽ വരുമായിരുന്നു.   9- മാസം അച്ചുതമേനോൻ മന്ത്രിസഭ ചെയ്ത നല്ല കാര്യങ്ങൾ അവർ ആകെ തിരുത്തിയെഴുതുക  യും ചെയ്യുമായിരുന്നു.

ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്തു കൈമുതലുണ്ടായിരുന്ന പൊതുജനാഭിപ്രായം ക്യാഷ് ചെയ്യുവാൻ അച്ചുതമേനോൻ മന്ത്രിസഭ തീരുമാനിച്ചു. 1970-ലെ കുരുക്ഷേത്രം അങ്ങനെ ഉണ്ടായി.

1969 -ൽ ഒന്നിച്ചു ഭരിച്ചവർ കുരുക്ഷേത്രത്തിൽ ഉണ്ടായിരിക്കും എന്നാണ് നിയമസഭ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ അച്ചുതമേനോൻ അവകാ ശപ്പെട്ടത്. എന്നാൽ കുരുക്ഷേത്രത്തിൽ കേരളാകോൺഗ്രസ് മുന്നണിയിൽ ഉണ്ടായില്ല. അവർ കൗരവഭാഗത്തേയ്ക്ക് പോയതുമില്ല. അന്ന് നിലവിലുണ്ടാ യിരുന്ന ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കേരളകോൺഗ്രസ്സിനു തനിച്ചുനിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിവന്നു. സംഘടനകോൺഗ്രസ്സ് മാത്രം പ്രയോജനമുണ്ടെങ്കിലും ഇല്ലെങ്കിലും തുണക്കാരായി ഉണ്ടായി.

കമ്മ്യുണിസ്റ്റ്, മുസ്ളീംലീഗ്, പി. എസ്‌. പി., ആർ. എസ്. പി. കക്ഷികൾ ഒരു മുന്നണിയായി 1970-ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അവരുടെകൂടെ ഭരണ കോൺഗ്രസ്സും ധാരണയിൽ ഉണ്ടായിരുന്നു. ആ മുന്നണിക്ക് നിയമസഭയിലെ 133 സീറ്റുകളിൽ 69 സീറ്റുകൾനേടി അധികാരത്തിൽവരുവാൻ കഴിഞ്ഞു. കോൺഗ്രസ്സ് വെളിയിൽനിന്നും പിന്തുണനൽകുന്ന കമ്മ്യുണിസ്റ്റ് മുന്നണിയാ ണ് ഇപ്പോൾ ഭരണം നടത്തുന്നത്.

മാർക്സിസ്റ്റു പാർട്ടി അവരുടെ മുന്നണിയിൽ S. S. P, K. S. P, K. T. P എന്നീ രാഷ്ടീയ കക്ഷികളെ ഉൾപ്പെടുത്തി, അവർക്ക് നിയമസഭയിൽ 46 സ്ഥാനങ്ങൾ ലഭിച്ചു. കേരളാകോൺഗ്രസ് തനിച്ചുനിന്നു 14 സീറ്റുകളും സംഘടനാ കോൺഗ്രസ്സ് അവരുടെ സ്വാതന്ത്രന്മാർ വഴി 4 സീറ്റുകളും നേടി. ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന ഗവണ്മെന്റും നിയമസഭയും ഇതാണ്. ഇതിൽനിന്നെല്ലാം ഇപ്പോൾ വ്യക്തമാകുന്ന ഒരു ചിത്രമുണ്ട്. കേരളത്തിൽ ഇനി ഏകകക്ഷിഭരണത്തിന് സാദ്ധ്യതയില്ല. നിയമസമാധാനവും സ്വൈര്യജീവിതവും ഉറപ്പുനൽകുന്ന കക്ഷികൾക്ക് ഇവിടെ അധികാരത്തിൽ വരാൻ സാധിക്കും. ജനങ്ങളുടെ വികാരങ്ങളെമാനിക്കാൻ തയ്യാറാകാത്തപക്ഷം ജന്മംനൽകിയ കൈകൊണ്ടു തന്നെ ജനങ്ങൾ അന്ത്യകർമ്മവും നടത്തും.

മറ്റൊരു യാഥാർത്ഥ്യവും വിസ്മരിക്കാവുന്നതല്ല. കേരളത്തിൽ മാർക്സിസ്റ്റു പാ ർട്ടി ഒരു ശക്തിയാണ്. ഇന്ത്യൻകമ്മ്യുണിസ്റ്റു പാർട്ടി മറ്റു കക്ഷികളുടെ താങ്ങി ൽമാത്രം ഉയർന്നുനിൽക്കുന്ന ഒരു പാർട്ടിമാത്രമാണ്. രണ്ടു കമ്മ്യുണിസ്റ്റ് പാ ർട്ടികളെയും ഒഴിവാക്കിനിർത്തിക്കൊണ്ടു ജനാധിപത്യ കക്ഷികളുടെ ഒരു മുന്നണിയുണ്ടായാൽ കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടികൾ അധികാരത്തി ൽവരുമെന്ന ഭീഷണി ഇല്ലാതാകും. പക്ഷെ, ജനാധിപത്യകക്ഷികൾക്ക് ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ യോജിക്കാൻ കഴിയുകയില്ലെന്ന താണ് കേരളത്തിലെ യഥാർത്ഥ രാഷ്ടീയ പ്രശ്നം.

രണ്ടു കമ്മ്യുണിസ്റ്റ് പാർട്ടികളും ഒപ്പം വർജ്ജ്യമായി കണ്ടിരുന്ന കേരളാ കോൺഗ്രസ്സിന്‌ ഇപ്പോൾ മാർക്സിസ്റ്റ് പാർട്ടിയുമായി ചിലകാര്യങ്ങളിലെങ്കിലും ഒത്തുപോകേണ്ട നിലവന്നിരിക്കുന്നു. ചെറിയ തിന്മ സ്വീകരിക്കുക എന്ന അടിസ്ഥാനത്തിൽപ്പോലും ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുമായി കൂട്ടു കൂടാ ൻ തയ്യാറില്ലാതിരുന്ന കേരളാകോൺഗ്രസ്സിനാണ് ഇന്ന് ഏറ്റവും അപകടകാരി കളായ മാർക്സിസ്റ്റ്കമ്മ്യുണിസ്റ്റ്പാർട്ടിയുമായി ചില ഘട്ടങ്ങളിലെങ്കിലും  തോളുരുമ്മി മുമ്പോട്ട് പോകേണ്ടി വന്നിരിക്കുന്നത്.

കമ്മ്യുണിസ്റ്റ് വിരോധത്തിന് ഏറ്റവും അധികം വില നൽകിയ ഒരു രാഷ്ടീയ പാർട്ടിയാണ് കേരളാകോൺഗ്രസ്സ്. അതിന്റെ ഉത്ഭവവും വളർച്ചയും ഒരു പരിധിവരെ കമ്മ്യുണിസ്റ്റ് വിരോധത്തിൽ നിന്നായിരുന്നു. 1969 നവംബർ മുതൽ ഒൻപതുമാസക്കാലം കേരളാകോൺഗ്രസ്സിനു കമ്മ്യുണിസ്റ്റു പാർട്ടി യുമായി ഒത്തു ഭരണത്തിൽ ഇരിക്കേണ്ടി വന്നു. കേരളാകോൺഗ്രസ് കമ്മ്യു ണിസ്റ്റ് പാർട്ടിയുമായി ചേർന്ന് ഭരണത്തിന് മുതിർന്നതിനെ ഇവിടെ ആരും കുറ്റം പറഞ്ഞില്ല. ഒൻപതു മാസത്തെ ഭരണത്തെപ്പറ്റിയും ഇന്നും മധുരിക്കുന്ന സ്മരണകൾ മാത്രമാണ് ആളുകളിൽ ഒരു നല്ല ഭാഗത്തിനും ഉള്ളത്. കഴിഞ്ഞ ഇടക്കാലതെരഞ്ഞെടുപ്പിൽ കേരളാകോൺഗ്രസ്സ് കമ്മ്യുണിസ്റ്റ് മുന്നണിയിൽ നിന്നും മാറി ഒറ്റയ്ക്കുനിന്നു മത്സരിച്ചെങ്കിലും അവര്കൂടി ഉൾപ്പെട്ട ഒൻപതു മാസ്സത്തെ ഭരണത്തിന്ലഭിച്ച അംഗീകാരം ആയിരുന്നു കമ്മ്യുണിസ്റ്റ് മുന്നണി യുടെ വിജയം.

1969 -ൽ കേരളാകോൺഗ്രസ്സ് കമ്മ്യുണിസ്റ്റുകാരുമായി കൂട്ടുകൂടി ഭരിച്ചു എങ്കിലും അത് കേരളത്തിലെ ജനാധിപത്യ വിശ്വാസികളിൽ കേരളാ കോൺ ഗ്രസ്സിന്റെ നിലപാടിനെപ്പറ്റി ചിന്താക്കുഴപ്പം ഒന്നും ഉണ്ടാക്കിയില്ല. മറിച്ച് അവർ ഒറ്റയ്ക്ക് നിന്നിട്ടും, അതും വൈകിയവേളയിൽ തീരുമാനിച്ചു ഒറ്റയ്ക്ക് നിന്നിട്ടും അവരെ കേരളത്തിലെ ഒരു വിഭാഗം ജനങ്ങൾ സ്വീകരിക്കാൻ മടി ച്ചില്ല. കേരളാകോൺഗ്രസ്സുകൂടി കമ്മ്യുണിസ്റ്റ്- ഇന്ദിരാ കോൺഗ്രസ്സ് മുന്നണി യിൽ നിന്ന് മത്സരിച്ചിരുന്നുവെങ്കിൽ ഇന്ന് മാർക്സിസ്റ്റ് പാർട്ടിക്ക് നിയമസഭയി ലുള്ള അംഗസംഖ്യ ഇതിലും കുറയുമായിരുന്നു. പക്ഷെ അതിനു അവസരം ഉണ്ടായില്ല. കമ്മ്യുണിസ്റ്റ് പാർട്ടികൾ രണ്ടിനോടും കേരളാകോൺഗ്രസ് സ്വീക രിക്കേണ്ട നിലപാടിനെപ്പറ്റി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിവാദം നടന്നു. 1969 - നവംബറിൽ കേരളാകോൺഗ്രസ്സിനെ അനുഗ്രഹിച്ചു കമ്മ്യുണിസ്റ്റ് മന്ത്രി സഭയിലേക്ക് പറഞ്ഞയച്ചവർതന്നെയാണ് ആ വിവാദത്തിനുള്ള നേതൃത്വം നൽകിയത്.

രണ്ടുകമ്മ്യുണിസ്റ്റ്പാർട്ടികളും അസ്‌പൃശ്യരാണെന്നും അതുകൊണ്ടു കേരളാ കോൺഗ്രസ് ജനാധിപത്യചേരിയിൽ നിൽക്കണം എന്നും ആയിരുന്നു അവർ ആവശ്യപ്പെട്ടത്. ഇന്ദിരാകോൺഗ്രസ്സ്, മുസ്‌ലിംലീഗ് പി. എസ്. പി. തുടങ്ങിയ കക്ഷികൾ സംഘടനാ കോൺഗ്രസ്സ്, ജനസംഘം , സ്വതന്ത്രർ എന്നീ കക്ഷിക ളെക്കൂടി ഉൾപ്പെടുത്തി ഒരു ജനാധിപത്യമുന്നണിക്ക് തയ്യാറാകുകയില്ല എന്ന് എല്ലാവർക്കും അറിവുള്ളതായിരുന്നു. എങ്കിലും ജനാധിപത്യമുന്നണിക്കാർ ഒട്ടും പിറകോട്ട് പോയില്ല.

അങ്ങനെ കമ്മ്യുണിസ്റ്റ് മുന്നണി മറുവശത്തും കേരളാകോൺഗ്രസ് നടക്കും നിന്ന് മത്സരം നടന്നു. രണ്ടു കമ്മ്യുണിസ്റ്റ് മുന്നണികളും പരസ്പരം തോൽപ്പി ക്കാൻ ശ്രമിച്ചു. എങ്കിലും മാർക്സിസ്റ്റ് പാർട്ടി കമ്മ്യുണിസ്റ്റ് മുന്നണിയേക്കാൾ കേരളാകോൺഗ്രസ്സിനെ ആയിരുന്നു എതിർത്തതെന്ന് തെരഞ്ഞെടുപ്പ്കാലം തെളിയിക്കുന്നു. കൊട്ടാരക്കരയിലും പാലായിലും മാർക്സിസ്റ്റുകാർ തുറന്നു കമ്മ്യുണിസ്റ്റ് മുന്നണിസ്ഥാനാർത്ഥിക്കു വോട്ടു ചെയ്തു.

കേരളാകോൺഗ്രസ്സുകൂടി കമ്മ്യുണിസ്റ്റ്മുന്നണിയിൽ തുടർന്നിരുന്നു എങ്കിൽ തീർച്ചയായും കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടികളുടെ ബലം കാര്യമായി കുറയുമായിരുന്നു. കേരളാകോൺഗ്രസ്സിനു നിയമസഭയിൽ കുറഞ്ഞത് ഇന്ന ത്തെ 14 സീറ്റിന് പകരം 18 സീറ്റ് എങ്കിലും ഉണ്ടാകുമായിരുന്നു. ഇന്ദിരാകോൺ ഗ്രസ്സിന്റെ അംഗസംഖ്യയും വർദ്ധിച്ചേനേം. ഈ വർദ്ധനവ് രണ്ടു കമ്മ്യുണി സ്റ്റ് പാർട്ടിയിലും ആയിരുന്നു കുറവ് സൃഷ്ടിക്കുമായിരുന്നത്.  

അച്ചുതമേനോൻ മന്ത്രിസഭയ്ക്ക് നേതൃത്വം നല്കിയിരുന്നാലും ആ മന്ത്രിസഭ യിൽ ജനാധിപത്യശക്തികൾക്ക് മുൻ‌തൂക്കം കാണുമായിരുന്നു.

രണ്ടു കമ്മ്യുണിസ്റ്റ് പാർട്ടികളെയും എതിർത്ത കേരളാകോൺഗ്രസ് നിയമ സഭയിൽ പ്രതിപക്ഷമായി പ്രവർത്തിക്കേണ്ടിവരും എന്നത് തെരഞ്ഞെടുപ്പി ൽ നിൽക്കുമ്പോൾത്തന്നെ വ്യക്തമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു. കേരളാകോൺഗ്രസ് മാർക്സിസ്റ്റ് പാർട്ടിയോടൊപ്പം പ്രതിപക്ഷത്തായി. പ്രതി പക്ഷത്തിരുന്നു പ്രവർത്തിക്കുന്ന ഒരു കക്ഷി എന്തുചെയ്യണം? അവർ പ്രതി പക്ഷത്തിന്റെ കടമ നിർവഹിക്കണം. മാർക്സിസ്റ്റു പാർട്ടിയും അതുതന്നെ ചെയ്യും. അപ്പോൾ പ്രതിപക്ഷം എന്ന നിലയിൽ കേരളാകോൺഗ്രസ്സും മാർ ക്സിസ്റ്റ് പാർട്ടിയും പലരംഗങ്ങളിലും ഒന്നിച്ചു പ്രവർത്തിച്ചേ മതിയാകൂ എന്ന നിലവരും;വന്നിട്ടുമുണ്ട്.

സ്പീക്കർ തെരഞ്ഞെടുപ്പിൽ കേരളാകോൺഗ്രസ് പാർട്ടി നിറുത്തിയ സ്ഥാനാർത്ഥിയെ മാർക്സിസ്റ്റ് മുന്നണി സഹായിച്ചു. അത്ഭുതം ഒന്നുമില്ല. സ്വാഭാവികമായ പരിണാമം മാത്രമാണത്. ഗവർണ്ണറുടെ പ്രസംഗത്തെപ്പറ്റി വോട്ട് വന്നപ്പോൾ ഒന്നിച്ചു വോട്ടുചെയ്തു. തികച്ചും സാധാരണ നടപടി. പോലീസ് മർദ്ദനപ്രശ്നം വന്നു. അപ്പോഴും കേരളാകോൺഗ്രസ്സിനു മാർക്സിസ്റ്റ് പാർട്ടിയോടൊത്തു നിൽ ക്കാനേ കഴിയു.

രാജ്യസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ കേരളാകോൺഗ്രസ് അവരുടെയോ വ്യക്തിത്വം കാട്ടി. വോട്ടിംഗിൽ പങ്കെടുത്തില്ല. പക്ഷെ അത് ശരിയായ ഒരു നടപടിയാണോ? നിയമസഭയിൽ വന്നശേഷം എല്ലാക്കാര്യങ്ങളിലും അവർ നിഷ്‌പക്ഷത പാലിക്കുക, ഒരു പാർട്ടിയെന്ന നിലയിൽ തെറ്റാണ്. അഭിപ്രായ മൊന്നുമില്ലാത്ത പാർട്ടി കേരളത്തിനുവേണ്ടി എന്തുചെയ്യും.

ഇന്നത്തെ നില വളരെ വ്യക്തമാണ്. പലരംഗങ്ങളിലും കേരളാകോൺഗ്രസ്സും മാർക്സിസ്റ്റ് പാർട്ടിയും യോജിച്ചു പ്രവർത്തിക്കേണ്ടതായി വരും. കമ്മ്യുണിസ്റ്റ് പാർട്ടിയെ പേടിച്ചുപോയവർ മാർക്സിസ്റ്റ് താവളത്തിനു വെളിയിൽ കാത്തു നിൽക്കുന്ന ഗതികേടിൽ വന്നുപെട്ടിരിക്കുന്നു.//-

തിരുവനന്തപുരം ......................കെ. സി. സെബാസ്റ്റ്യൻ
---------------------------------------------------------------------------------------------------------------------

Montag, 18. Juni 2018

ധ്രുവദീപ്തി : കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ part I # കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾ-1971-


ധ്രുവദീപ്തി :  
കെ.സി.സെബാസ്റ്റ്യൻ സ്മരണകൾ # 
    ( കേരളം - 1971 - ജനുവരി- ഫെബ്രുവരി).


ത്രപ്രവർത്തനത്തിന്റെ ഏകലക്ഷ്യം 
സേവനമായിരിക്കണമെന്നു തുടക്കം മുതലേ മനസ്സിലാക്കി 
ശ്രീ. കെ. സി. സെബാസ്റ്റ്യൻ (+) കേരളജനസമൂഹത്തിനു നല്ല സേവനം ചെയ്തു. കേരളത്തിലെ അക്കാലത്തെ സാമൂഹ്യജീവിതസ്ഥിതിയും 
അധികാര രാഷ്ട്രീയവും കൈകാര്യം ചെയ്തു എഴുതുമ്പോൾ 
അതിനുള്ളിൽ അടങ്ങിയിരിക്കുന്ന ത്യാഗവും പരിശുദ്ധിയും നിർഭയത്വവും എല്ലാം അദ്ദേഹത്തിൻറെ ജീവിതത്തിന്റെ മാറ്റങ്ങളെ സൂചിപ്പിക്കുന്നവയായിരുന്നു. മന:പൂർവ്വം അതിശയോക്തി കലർത്തിയോ ആരെയെങ്കിലും പ്രീതിപ്പെടുത്താൻ മാത്രമായോ ഒറ്റവാക്കുപോലും അദ്ദേഹത്തിൻറെ ലേഖനങ്ങളിലും, രാഷ്ട്രീയ പ്രവർത്തനത്തിലും പ്രയോഗിച്ചതായി കാണാനാവില്ല., അത് ഒരിക്കലും ഒരു ലാഭകരമായ ഏർപ്പാടാക്കാൻ 
അദ്ദേഹം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. 
1970 കളിൽ കേരളത്തിൽ വീശിയ കാറ്റുകൾ 
സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിൽ 
എങ്ങനെ ബന്ധം പുലർത്തിയെന്നു 
തൻ്റെ പേനത്തുമ്പുകൾ വഴി വരയ്ക്കുവാൻ 
അദ്ദേഹം നിർബന്ധിതനായി. 
അദ്ദേഹത്തിൻറെ ലേഖനം 
രണ്ട്‌ ഭാഗങ്ങളായി 
ഇവിടെ പ്രസിദ്ധീകരിക്കട്ടെ. 
(ധ്രുവദീപ്തി. ഓൺലൈൻ) 

ഒന്നാംഭാഗം - സാമൂഹിക പ്രശ്നങ്ങൾ :



കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ പ്രശ്നങ്ങൾ-
കെ. സി. സെബാസ്റ്റ്യൻ

Part-1
ന്ത്യയുടെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കൊച്ചു കേരളം ഇന്ത്യയ്ക്ക് മൊത്തം തലവേദനയുണ്ടാക്കുന്ന ഒരു സംസ്ഥാനമാണ്. "പ്രശ്നസംസ്ഥാനം" എന്ന പേരിലാണ് കേരളം അറിയപ്പെടുന്നതുതന്നെ.

കേരളത്തിൽ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവജനങ്ങൾ തൊഴിൽ രഹിതരായി അലഞ്ഞു തിരിയുന്നുണ്ട്. അവർക്കു സമീപഭാവിയിൽ തൊഴിൽ സാദ്ധ്യതയൊട്ടില്ലതാനും. ഉള്ള വ്യവസായങ്ങൾ തന്നെ വളരെ പരിമിതമാണ്. പുതിയ വ്യവസായങ്ങൾ ഉണ്ടാകാനും വളരാനും മതിയായ സാഹചര്യങ്ങൾ ധാരാളമുണ്ടെങ്കിലും മുതൽ  മുടക്കുമായി കേരളത്തിൽ വരാൻ വ്യവസായികൾ മടിച്ചു നിൽക്കുകയാണ്.

അഭ്യസ്തവിദ്യരായ യുവാക്കന്മാർ കാർഷികമേഖലയിലേയ്ക്ക് തിരിയാമെന്നു വച്ചാൽ ലഭ്യതയുള്ള കൃഷിഭൂമിയുടെ പരിധിയും വളരെ പരിമിതമാണ്. തൊഴിൽക്കാര്യത്തിൽ എന്നതുപോലെ ഭക്ഷ്യകാര്യത്തിലും കേരളം കമ്മിയാണ്.

ഈ ദൂഷിതവലയം കേരളത്തെ ഒരു സ്പോടനത്തിന്റെ വക്കിൽത്തന്നെ കൊണ്ടുവന്നു നിറുത്തിയിട്ടുമുണ്ട്. ബംഗാൾ കഴിഞ്ഞാൽ നക്സലൈറ്റ് ആക്രമ ങ്ങൾ അധികവും നടക്കുന്നത് കേരളത്തിലാണ്. കേരളത്തിലെ സ്ഥിതിഗതി കൾ വിലയിരുത്തിയ പ്രഗത്ഭനായ ഒരു ഒരു പത്രലേഖകൻ അദ്ദേഹത്തിൻറെ പത്രത്തിൽ ഇങ്ങനെ എഴുതി:"കേരളത്തിൽ തൊഴിലില്ലാതെ അലയുന്ന അഭ്യ സ്തവിദ്യനായ ഓരോ യുവാവും നക്സലൈറ്റ് ആകാൻ സാദ്ധ്യതയുണ്ട്.

ബ്രിട്ടീഷ് ഭരണത്തിൻകീഴിലിരുന്ന മലബാറും, നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന തിരുവിതാംകൂറും, കൊച്ചിയും, അങ്ങനെ മൂന്ന് പ്രദേശങ്ങൾ കൂടിച്ചേർന്ന് ഉണ്ടായതാണ് ഇന്നത്തെ കേരളം. 1949 -ൽ നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന തിരു വിതാംകൂറും കൊച്ചിയും ചേർന്ന് തിരുകൊച്ചി സംസ്ഥാനം ഉണ്ടായി. പിന്നീട് 1956 - ൽ ഇന്ത്യയാകെ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളായി വിഭ ജിക്കപ്പെട്ടപ്പോൾ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറും കൂടി ച്ചേർന്ന് ഇന്നത്തെ കേരളസംസ്ഥാനം ഉടലെടുത്തു.



Memorial of Punnapra-Vayalar uprising martyrs located near Kalarcode, Alappuzha
DateOctober 1946
LocationPunnapra and VayalarTravancorePrincely State
ResultVictory of the Government forces, defeat of Communist uprising
സ്വാതന്ത്ര്യ സമ്പാദനത്തിനുമുമ്പ് തന്നെ തിരുവിതാംകൂറിലും, കൊച്ചിയിലും, മലബാറിലും കുടി യാന്മാരും കുടികിടപ്പുകാരും, കാർ ഷികത്തൊഴിലാളികളും ഭൂമിക്കു വേണ്ടിയും അങ്ങനെ സാമൂഹ്യ നീതിക്കുവേണ്ടിയും സമരം ആരം ഭിച്ചു കഴിഞ്ഞിരുന്നു.  13.1/2 സെന്റ്‌ ഭൂമിക്കുവേണ്ടി വയലാർ-പുന്നപ്ര പ്രദേശത്തു നടന്ന കാർഷിക വിപ്ലവം തിരുവിതാംകൂറിലെ ആദ്യത്തെ കമ്മ്യുണിസ്റ്റ് വിപ്ലവ മായിട്ടാണ് കണക്കാ ക്കപ്പെടുന്നത്. സായുധരായ പട്ടാളക്കാരെ, വാരിക്കുന്തങ്ങളും, മുളകുപൊടി യും കൊണ്ട് നേരിട്ട്, കൃഷി ഭൂമിയിൽ തങ്ങൾക്കുള്ള അവകാ ശവും ഭരണത്തിൽ പങ്കും സ്ഥാപി ച്ചെടുക്കാൻ പ്രസ്തുത സംഘടിത തൊഴിലാളി വർഗ്ഗം നടത്തിയശ്രമം അന്ന് സ്വാഭാവികമായും പരാജയ പ്പെട്ടു.

മലബാർ പ്രദേശത്ത് അതിനു മുമ്പ്തന്നെ കുടിയാന്മാരും കർഷ കത്തൊഴിലാളികളും സ്ഥിരാവകാശത്തിനും മര്യാദപ്പാട്ടം നിജപ്പെടുത്തുന്ന തിനുമായി രക്തവും ജീവനും നൽകി സമരം നടത്തിയിരുന്നു. അന്നത്തെ അധികാരവർഗ്ഗത്തിന് ആ സമരവും അടിച്ചമർത്താൻ സാധിച്ചു. ഇരുപത്തി നാലു കൊല്ലങ്ങൾക്കു ശേഷമാണെങ്കിലും നിരന്തരസമരങ്ങളിലൂടെ കേരളത്തിലെ കുടികിടപ്പുകാർ ഇന്ന് അവർ കിടക്കുന്ന പത്തു സെന്റ്‌ ഭൂമിയുടെ ഉടമകളാണ്‌. മര്യാദപ്പാട്ടം, പാട്ടം എല്ലാം ഇന്ന് ഇല്ലാതെയായി. ജന്മിത്വം തന്നെ അവസാനിച്ചു; കൂടിയാൻ ഭൂമിയുടെ ഉടമയുമായി.

കേരളം ഭൂപരിഷ്ക്കരണ ഭേദഗതിനിയമം കോടതിവഴി ചോദ്യം ചെയ്യപ്പെട്ടി രിക്കയാണ്. ചില വകുപ്പുകൾ കോടതി അസാധുവായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും കുടിയാനും കുടികിടപ്പുകാരനും ഭൂമിയിൽ ഇന്നുള്ള ലഭിച്ചിട്ടുള്ള അവകാശം, യാതൊരു നിയമത്തിനും ഭരണഘടനയ്ക്കും നിഷേധിക്കാൻ സാദ്ധ്യമല്ല. ഭൂമി ഒരു വിഭാഗം ഭാഗ്യവാന്മാരുടെ കയ്യിൽ ഒതുങ്ങിനിന്നിരുന്ന നിലയ്ക്കും മാറ്റം വന്നിരിക്കുകയാണ്. ഉത്പാദനത്തിന്റെ കാര്യക്ഷമത പറഞ്ഞു ഭൂപരിധി നിർണ്ണയത്തിൽ പ്പെടാതെ ഒരു വിഭാഗം തോട്ടക്കാരുടെ കൈയിൽ ഇരിക്കുന്ന ഭൂമിയും തുണ്ടുതുണ്ടായി വിഭജിച്ചു ഭൂരഹിതരുടെ കയ്യിൽ എത്താൻ പോവുകയാണ്.

വെള്ളവും വായുവുംപോലെ ഭൂമിയും മനുഷ്യർക്ക് തുല്യമായി അനുഭവിക്കാ നുള്ളതാണെന്ന തത്വം അധികം താമസിയാതെ കേരളത്തിൽ നടപ്പിൽ വരി കതന്നെ ചെയ്യും. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും പോകാത്തദൂരം കേരളം ഭൂപരിഷ്ക്കരണകാര്യത്തിൽ സഞ്ചരിച്ചുകഴിഞ്ഞു. കാർഷിക രംഗത്തുള്ള വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രവർത്തനമാണ് ഇങ്ങനെ ഒരു മാറ്റം വരാൻ കാരണം.

കർഷകത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം മിക്കവാറും എല്ലാ തൊഴിലാളികൾക്കും കുറഞ്ഞകൂലി നിർണ്ണയിച്ചുകഴിഞ്ഞിട്ടുണ്ട്. കർഷക ത്തൊഴിലാളികൾക്കും സേവനസ്ഥിരത, മര്യാദക്കൂലി, തൊഴിൽ പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള തൊഴിൽ കോടതികൾ ഉണ്ടായിക്കഴിഞ്ഞു. പ്രോവിഡന്റ് ഫണ്ട്, വാർദ്ധക്യകാല വേതനം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉറക്കെ ചിന്തിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ ജോലി സമയവും ക്ലിപ്തമാക്കിയിട്ടുണ്ട്.

കേരളത്തിന്റെ പൊതുവായ സാമ്പത്തികമായ പിന്നോക്കനിലയും തൊഴി ലില്ലായ്മയും മാറ്റിവച്ചു ചിന്തിച്ചാൽ കർഷകത്തൊഴിലാളികളെല്ലാം ഇന്ന് പൊതുവിൽ ചൂഷണത്തിൽനിന്നും മോചിതരാണ്. അവിടെയും ഇവിടെയും ചില്ലറ അവശതകൾ ഇല്ലെന്നില്ല. ഒരു പ്രത്യേക രാഷ്ട്രീയകക്ഷി കാർഷികമുതലാളിമാരെയും തൊഴിലാളികളെയും നയിക്കുന്ന പാലക്കാട്ടു ജില്ലയിൽ കർഷകത്തൊഴിലാളികൾക്കു അവശത ഉണ്ടായെന്നു വരാം. വയനാടൻ മലകളിൽ ഒരുകൊല്ലം നീണ്ടുനിൽക്കുന്ന കരാർജോലി ഉണ്ടാകാം. അതിനെ ചിലർ അടിമക്കച്ചവടമായി വ്യാഖ്യാനിക്കുന്നുണ്ട്. പക്ഷെ ഇന്നല്ലെങ്കിൽ നാളെ മാറുന്ന പരാധീനതകൾ മാത്രമാണവ.

കർഷകത്തൊഴിലാളികൾ അവരുടെ അവകാശങ്ങൾ നേടി എടുത്തത് നീണ്ടു നിന്ന സമരങ്ങളിലൂടെയാണ്. അവകാശ സമരത്തിൽ ഉണ്ടായിട്ടുള്ള രക്തസാക്ഷികളും കുറവല്ല. എന്നാൽ കാർഷികരംഗത്ത്  ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തുമ്പോൾ മാറ്റങ്ങൾക്ക് കുടിയാനും കർഷകത്തൊഴിലാളിയും നൽകിയ വില മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു കുറവാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതുപോലെ കുറഞ്ഞചെലവിൽ ഇവരും അവരുടെ അവകാശങ്ങ ൾ ഒരുപരിധിവരെ നേടിയെടുത്തു.

ഇനിയുള്ളത് വ്യവസായത്തൊഴിലാളികളുടെ കാര്യമാണ്. നീണ്ടുനിന്ന സമ രങ്ങളിൽക്കൂടിയാണെങ്കിലും ഇന്ന് വ്യവസായത്തൊഴിലാളികളുടെ നില കേരളത്തിൽ ഭദ്രമാണ്. 'വെള്ളക്കോളർ' ജോലിയെക്കാൾ മെച്ചച്ചപ്പെട്ട ജീവിത നിലവാരം വ്യവസായത്തൊഴിലാളികൾ പുലർത്തുന്നു. തൊഴിലിനു മാന്യതയുണ്ട്. ഇൻഷുറൻസുണ്ട്, പ്രോവിഡന്റ് ഫണ്ട് ഉണ്ട്, ഗ്രാറ്റ്യുയിറ്റിയും ഉണ്ട്, ബോണസുണ്ട്. അങ്ങനെ പരിഷ്കൃതസമൂഹത്തിൽ ഉണ്ടായിരിക്കേണ്ട ആനുകൂല്യങ്ങളെല്ലാം അവർ അനുഭവിക്കുന്നുണ്ട്. വ്യവസായത്തകർച്ചയും കൂടെക്കൂടെയുള്ള Lock out കളും തൊഴിലില്ലായ്മായും ഉണ്ടാകുന്നില്ല എന്നല്ല  ഇതിനർത്ഥം. എന്നിരുന്നാലും വ്യവസായരംഗത്തെ തൊഴിലാളികളുടെ നിലയും ഏതാണ്ട് ഭദ്രമാണ്.

കേരളത്തിൽ യഥാർത്ഥത്തിൽ ഇന്ന് സ്പോടനാത്മകമായി പൊതുവെ വളർന്നു വരുന്നത് ഇവിടുത്തെ തൊഴിലില്ലായ്മയാണ്. ഏതാണ്ട് പത്തു ലക്ഷത്തിലധികം പേർ യാതൊരു തൊഴിലുമില്ലാതെ അങ്ങുമിങ്ങും അലഞ്ഞു തിരിയുന്നുണ്ട്.  പുറമെ 20 ലക്ഷത്തിലധികംപേർ ഭാഗികമായി മാത്രം തൊഴിലുള്ളവരാണ്. എൻജിനീയർമാർ, ഡോക്ടർമാർ, തുടങ്ങി സാങ്കേതിക യോഗ്യതയുള്ളവരും പതിനായിരക്കണക്കിന് തൊഴിലില്ലാതെ അലയുന്നുണ്ട്. ഇതുവരെ കേരളത്തിന്റെ ഏറ്റവും മികച്ച കയറ്റുമതി ഇവിടുത്തെ അഭ്യസ്തവിദ്യരായിരുന്നു. ഇന്ന് കേരളീയർക്ക് കേരളത്തിന് വെളിയിൽപോയി ഏതെങ്കിലുമൊരു ജോലികിട്ടാനുള്ള അവസരങ്ങൾ നിഷേധിക്കപ്പെട്ടിരിക്കയാണ്.

കേരളത്തിൽ പുതിയ ജോലിക്കുള്ള സാദ്ധ്യതകൾ വിരളമാണ്. സംസ്ഥാന ത്തിന്റെ മൊത്തം വരുമാനമായ 137 കോടി രൂപയിൽ 87 കോടി രൂപയും (60 % ലധികം) ഉദ്യോഗസ്ഥശമ്പളമായി പോകുന്നു. ഈ 60 % വരുമാനവും ചെന്നെ ത്തുന്നത് വെറും 3 ലക്ഷം ഉദ്യോഗസ്ഥന്മാരിലാണ്. ഗവർമെന്റ് ജീവനക്കാർ മെച്ചപ്പെട്ട സേവനവ്യവസ്ഥകൾക്കായി ഇനിയും മുറവിളികൂട്ടുകയാണ്. സംസ്ഥാനത്തിന്റെ മുഴുവൻ വരുമാനവും ഈ 3 ലക്ഷം ഗവണ്മെന്റ് ജീവനക്കാർക്കായി നൽകിയാലും അവർ സംതൃപ്തരാകുമെന്ന് കരുതാൻ വയ്യ.

മൂലധന നിക്ഷേപത്തിനും അങ്ങനെ തൊഴിലില്ലായ്മയുടെ പരിഹാരത്തിനും വഴിയില്ലാത്ത ഒരു ദൂഷിതവലയത്തിലാണ് കേരളം വന്നു നിൽക്കുന്നത്. നക്സ ലൈറ്റ് പ്രസ്ഥാനംപോലെയുള്ള പ്രസ്ഥാനങ്ങൾക്ക് വളരാൻ പറ്റിയ വളക്കൂറുള്ള മണ്ണായി കേരളം അങ്ങനെ മാറിയിരിക്കുന്നു. അല്ലെങ്കിൽ ദീർഘവീക്ഷണം കുറഞ്ഞ ഭരണാധികാരികൾ കേരളത്തെ അപ്രകാരം മാറ്റിയിരിക്കുന്നു.

ഒരു തൊഴിൽ കിട്ടാനുള്ള ബുദ്ധിമുട്ട് തൊഴിൽരംഗത്ത്‌ അഴിമതിയും സ്വജന പക്ഷപാതവും കടന്നുവരാനും കാരണമാക്കിയിട്ടുണ്ട്. എവിടെയും തൊഴിൽ കിട്ടുന്നതിന് കൊടുക്കേണ്ടിവരുന്ന കോഴയെപ്പറ്റി പരാതിയുണ്ട്. ഉള്ള അവസ രങ്ങൾ കുറവും, ആവശ്യക്കാർ അധികവും ഉണ്ടാകുമ്പോൾ കോഴയും സ്വജ നപക്ഷപാതവും ഉണ്ടാവുക സ്വാഭാവികമാണ്. അതിൽനിന്നും മറ്റൊരു സ്വാഭാവിക പരിണാമവും ഉണ്ട്. ജോലി നിഷേധിക്കപ്പെടുന്നവരിൽ ഉണ്ടാകുന്ന നിരാശ അഗ്നിപർവ്വതമായി വളർന്നു ഇന്നല്ലെങ്കിൽ നാളെ ഒരു പൊട്ടിത്തെറിയിൽ ചെന്നുനിൽക്കും. //- രണ്ടാം ഭാഗം അടുത്തതിൽ / 
------------------------------------------------------------------------------------------------------------------

Dienstag, 12. Juni 2018

ധ്രുവദീപ്തി : ജർമൻ ഡയറി- # ജർമ്മനിയിലെ മലയാളികൾ -വെല്ലുവിളികളെ അതിജീവിച്ചവർ- // George Kuttikattu

  ജർമ്മനിയിലെ മലയാളികൾ -


വെല്ലുവിളികളെ    അതിജീവിച്ചവർ- 

George Kuttikattu

1976, 1977, 1978 എന്നീ വർഷങ്ങളിൽ പശ്ചിമ ജർമ്മനിയിൽ ജോലി ചെയ്തിരുന്ന ഏതാണ്ട് 5000 - നടുത്തുള്ള മലയാളി നഴ്‌സുമാരും മറ്റിതര ജോലിക്കാരും അവരുടെ ഭാവിക്ക് നേർക്കുനേർ വന്നെത്തിയ കനത്ത വെല്ലുവിളികളെ  അതിജീവിക്കുകയെന്നതായിരുന്നു അവരിൽ എല്ലാവരിലും പുകഞ്ഞു പൊങ്ങിയ ചിന്തകൾ. ജർമ്മനിയിലെ മലയാളികളുടെ ഭാവിയെ പിടിച്ചുലച്ച യാഥാർത്ഥ്യങ്ങൾ എന്തായിരുന്നു?. ഇതിനു മുമ്പുള്ള ചില ലേഖനങ്ങളിൽ കുറെയെല്ലാം വിശദീകരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എങ്കിലും അക്കാലത്തെ എന്റെ ചില സത്യസമരണകൾകൂടി ഇവിടെയിപ്പോൾ രേഖപ്പെടുത്തുക ഒരു ധർമ്മമായും കരുതുന്നു. ധാർമ്മികതയാണ് എല്ലാറ്റിനും അടിസ്ഥാനമെന്നും സത്യമാണ് എല്ലാ ധാർമികതയുടെയും സാരസർവ്വസ്വമെന്നുള്ള അടിസ്ഥാന  ബോദ്ധ്യമാണത്. സത്യം മുഖമുദ്രയാക്കി മെച്ചപ്പെട്ട സേവനം ചെയ്യുന്നതിന് പ്രതിജ്ഞയെടുത്തു പരസ്പരമുള്ള സൗഹൃദ ധാരണയിൽ വളരുവാനുള്ള ഒരു സാംസ്കരിക വേദിയായി കൊളോൺ നഗരത്തിൽ ശ്രീ. ജോർജ് കട്ടിക്കാരൻ പ്രസാധകനായി 
 പ്രവർത്തിച്ചുതുടങ്ങിയ "കവിത" ജേർണൽ അന്ന് ഇൻഡോ-ജർമ്മൻ സൗഹൃദത്തിന്റെ ശക്തനായ ഒരു യഥാർത്ഥ പങ്കാളിയായി മാറി. യുദ്ധാനന്തര ജർമ്മനിയിലെ മലയാളികളുടെ ജീവിതപ്രശ്നങ്ങളും ഭാവിയും കാണുവാൻ മാത്രമല്ല, അത് ഇൻഡോ-ജർമ്മൻ സാമൂഹ്യ സൗഹൃദത്തിന്റെ പുതിയ അളവ്കോൽ ആയി മാറിയിരുന്നു. 1976 കൾക്ക് ശേഷമുള്ള കാലഘട്ടത്തിൽ ജർമ്മനിയിലെ മലയാളികൾ നേരിടുന്ന താമസ-ജോലി പ്രശ്നങ്ങളുടെ യഥാർത്ഥ ഉറവിടം അന്വേഷിച്ചു കണ്ടെത്തിയ കവിത ജേർണൽ എഴുതിയ മുഖക്കുറിപ്പുകൾ ജർമ്മൻ മലയാളികളുടെ ജർമ്മനിയിലെ നിലനിൽപ്പിന്റെ സത്യ ചരിത്രമായി മാറി. 1977 April- June പതിപ്പിൽ നൽകിയ മുഖക്കുറിപ്പും ബാഡൻവ്യൂർട്ടംബർഗ്ഗ് സംസ്ഥാനത്ത് മലയാളികൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി അവിടെ ജോലിചെയ്യുന്ന    നഴ്‌സുമാരും അന്ന് നൽകിയ വിശദീകരണവും പ്രശ്നങ്ങളുടെ സത്യാവസ്ഥയെ ആഴത്തിൽ സ്ഥിരപ്പെടുത്തുകയായിരുന്നു.  മലയാളികളുടെ വിഷമപ്രശ്നങ്ങൾ ഉൾപ്പെട്ട പ്രതികരണങ്ങൾ, ജർമ്മൻ സർക്കാരിൽ നിന്നും കവിത ജേർണ്ണലിന് ലഭിച്ച കത്ത്, ഇവയെല്ലാം പ്രസിദ്ധീകരിച്ചത് ജർമ്മനിയിലെ ഇന്ത്യൻ സമുദായ സേവനവും ലക്ഷ്യം വച്ചായിരുന്നു. ഇന്ന് അവയെല്ലാമാകട്ടെ  ചിലരുടെ അധാർമ്മികതയെ വെളിപ്പെടുത്തുന്ന തെളിവുകളായിരുന്നു.

 George Kuttikattu
ശ്ചിമജർമ്മനിയിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാന മാണ് ബാഡൻവ്യൂർട്ടംബർഗ്.  അവിടെ ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാർക്കാണ് 1976 കളിൽ  ഇന്ത്യൻ നഴ്‌സുമാർ ജർമ്മനി വിട്ടു തങ്ങളുടെ മാതൃ രാജ്യത്തേയ്ക്ക് ഉടനെ തിരിച്ചു പോകുവാൻ ആവശ്യ പ്പെട്ടുകൊണ്ടുള്ള ജർമ്മൻ സംസ്ഥാന സർക്കാരി ന്റെ മുന്നറിയിപ്പ് കത്തുകൾ ലഭിച്ചത് എന്ന് കഴിഞ്ഞ കുറിപ്പുകളിൽ ഞാൻ കുറിച്ചിരുന്നു. ഇതിനെല്ലാം പിന്നിൽ അന്ന് പ്രവർത്തിച്ചിരുന്ന പ്രധാനപ്പെട്ട പ്രേരകശക്തികൾ ജർമ്മനിയുടെ വടക്കൻ ദേശ സംസ്ഥാനം നോർത്ത് റൈൻ വെസ്റ്റ്ഫാളൻ പ്രദേശത്തുള്ള ചില മലയാളികൾ ഉൾപ്പെട്ട ജർമ്മൻ കാരിത്താസിലെ ജീവനക്കാരും, കാരിത്താസിന്റെ ഉത്തരവാദിത്തമുള്ള നേതൃത്വവും, കൂടാതെ ഇന്ത്യയിൽ ബോംബെയിലെ ഇന്ത്യൻ കാത്തലിക്ക് മെത്രാൻ കൗൺസിലും, ബോംബെയിലെ കാത്തലിക്ക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യയും ആയിരുന്നു എന്ന് കഴിഞ്ഞ ലക്കങ്ങളിൽ ഞാൻ കുറിച്ചിരുന്നതാണ ല്ലോ. മലയാളികൾ ഉൾക്കൊള്ളുന്ന കൊളോണിലുള്ള കാരിത്താസിലെ ചില മലയാളിപ്രവർത്തകരുടെ സ്വാർത്ഥലക്ഷ്യപ്രാപ്തിക്കുവേണ്ടി ജർമ്മൻ  സർക്കാർ നടപടികളെല്ലാം ധൃതഗതിയിൽ മലയാളികളിൽ എത്തിക്കുന്ന തിന് എങ്ങനെ സ്വാധീനിച്ചു പിന്താങ്ങിയിരുന്നു, അതിനായി അവർ  എന്തു ചെയ്തുവെന്നു കണ്ടുകഴിഞ്ഞു. അപ്പോൾ മലയാളികൾക്ക് അന്ന് ഉണ്ടായ ദു:ഖകരമായ ചില പ്രതികരണങ്ങൾ അവരുടെ ഭാവിജീവിതത്തിന് നേർക്കുനേർ ഉയർന്നുവന്ന ഭീഷണി അന്ന് എനിക്ക് ഏറെ ശ്രദ്ധേയമായി. ഇക്കാര്യത്തെപ്പറ്റി ജർമ്മനിയിലെ മലയാളികളുടെ ശക്തമായ പ്രതികരണം ജർമ്മനിയിലെ കൊളോൺ നഗരത്തിൽ നിന്നും ശ്രീ. ജോർജ് കട്ടിക്കാരൻ പ്രസാധകനായി പ്രസിദ്ധീകരിച്ചിരുന്ന "കവിത" ജേർണലിൽ പ്രാധാന്യം നൽകിക്കൊണ്ട് പ്രസിദ്ധീകരിച്ചു. ഈ പ്രതികരണങ്ങൾ ഒരു ജോലിതേടി ജർമ്മനിയിലെത്തിച്ചേർന്ന അയ്യായിരത്തിലേറെ മലയാളികളുടെ  ഭാവിയെ പ്പറ്റി അവരുടെ ഹൃദയത്തിലുദിച്ച  ആശങ്കകളുടെ ഇടിപ്പുകളായിരുന്നു.
  
"ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് "- (Elsy Joseph, Heidelberg ,(കവിത Nov.1977). 

"1977 സെപറ്റംബർ 10- ന് കൊളോണിൽ നടന്ന സർവ്വ ജർമ്മൻ മലയാളി സമ്മേ ളനത്തിൽ പങ്കെടുത്ത ഒരു വ്യക്തിയെന്ന നിലയിൽ സമ്മേളനത്തെപ്പറ്റിയും സമ്മേളന ഫലത്തെപ്പറ്റിയും അതിനുശേഷം അനേക ഇന്ത്യൻ നഴ്‌സുമാരിൽ ഉണ്ടായ പുതിയ ചിന്താഗതിയെപ്പറ്റിയും നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.

 George Katticaren

ജർമ്മനിയിലെ എല്ലാ ഇന്ത്യൻ നഴ്‌സുമാരുടെയും താമസം- ജോലിപ്രശ്‌നം സംബന്ധിച്ച് ചർച്ച ചെയ്യാനാണ് "സർവ്വ ജർമ്മൻ മലയാളീ സമ്മേളനം" വിളിച്ചു കൂട്ടുന്നതെന്നു സംഘാടകർ നേരത്തെ പരസ്യപ്പെടുത്തിയിരുന്നു. എന്നാൽ മറ്റൊരു അനുഭവവിശേഷമാണ് എനിക്കവിടെ ദർശിക്കാൻ കഴിഞ്ഞത്. ഉദാ ഹരണത്തിന്, ജർമ്മനിയിലെത്തി പത്തും പന്ത്രണ്ടും വർഷങ്ങൾ കഴിഞ്ഞ ഒരു വിഭാഗം ആളുകളെ മാത്രം ഉദ്ദേശിച്ചു അവരുടെ പ്രശ്നങ്ങൾക്ക് മുൻ‌തൂക്കം കൊടുത്തുകൊണ്ട് സർക്കാർ അധികാരികൾക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. അവിടെ നീതിപരമായ യാതൊരുവിധത്തിലുമുള്ള  സാമൂഹ്യ മര്യാദകൾ കാണാൻ കഴിഞ്ഞിട്ടില്ല. ജർമ്മനിയിലെത്തിയിട്ടുള്ള എല്ലാ ഇന്ത്യൻ നഴ്‌സുമാർക്കും, അവർ ജർമ്മനിയിലോ ഇന്ത്യയിലോ പോയി പഠിച്ചവരാകട്ടെ അവരെല്ലാം ഇവിടെ തുല്യരാണെന്നും തുല്യ അവകാശവും നീതിയും അവസരവും ഉണ്ടെന്നും ഓർക്കണം.

ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരുടെ പ്രശ്നപരിഹാരത്തിനായിരുന്നു സമ്മേ ളനം വിളിച്ചു കൂട്ടിയിരുന്നതെങ്കിൽ, അന്നത്തെ ആ സമ്മേളനത്തെ പ്രതിനി ധീകരിക്കേണ്ടവർ ഇന്ത്യൻ നേഴ്‌സുമാരാൽ തിരഞ്ഞെടുക്കപ്പെട്ടവർ ആയിരി ക്കേണ്ടിയിരുന്നു. അവരുടെ ഭാവിപ്രശ്നത്തിനു യാതൊരു തരത്തിലും ഒരു പരിഹാരമാർഗ്ഗവുമായിരുന്നില്ല, ആ സമ്മേളനം. അതല്ലാതെ, ജർമ്മൻ കാരി ത്താസിന്റെ Entwicklungs hilfe യുടെ തണലിൽ ജർമ്മനിയിൽ ജോലി ചെയ്യുന്ന വർക്ക് ഇന്ത്യയിൽ ജോലി നേടിത്തരാൻ ശ്രമിച്ച സമ്മേളന സംഘാടകരായ ഒരുകൂട്ടം ആളുകളെയല്ല നമുക്കാവശ്യം. അതിനുപകരം, ഇപ്പോൾ ഇവിടെ നിശ്ശബ്ദരായിരിക്കുന്ന എല്ലാ ഇന്ത്യൻ നഴ്‌സുമാരും നമ്മുടെ ജർമ്മനിയിലെ നിലനിൽപ്പിന്റെ കാര്യത്തിൽ അതിനായി ഉച്ചത്തിൽ ശബ്ദിക്കണമെന്നും, ഇന്ത്യൻ നേഴ്‌സുമാരുടെ ജർമ്മനിയിലെ സമൂഹം ശക്തിപ്രാപിക്കണമെന്നും ഉദ്ബോധിപ്പിക്കുകയാണ്. നാം നിശ്ശബ്ദരായിരുന്നതുകൊണ്ടുമാത്രം, ഇപ്പോൾ നമ്മുടെ പ്രതിസന്ധികളെ വിളിച്ചുവരുത്തിയവർ നമ്മളെ നയിക്കുവാൻ ശ്രമിച്ചാൽ ഫലമെന്തായിത്തീരും?

നിശബ്ദത പാലിക്കുന്നതുകൊണ്ടു നമുക്കൊന്നും നേടാനില്ല. മറിച്ചു, നമുക്ക് നഷ്ടപ്പെടുവാനെയുള്ളൂ. ജർമ്മൻ നേഴ്‌സുമാരോടൊപ്പംതന്നെ നാം ജർമ്മൻ ഗവർമെണ്ടിന്റെ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലുള്ള എല്ലാ Versicherung  കളിലും യാതൊരു മുൻകാഴ്ചയും പിൻകാഴ്ചയും കൂടാതെ ചേർന്നിട്ടുണ്ട്. ഉദാ: Rentenversicherung (പെൻഷൻ പദ്ധതി), Arbeitslosenversicherung, കൂടാതെ Krankenversicherung, Kirchen Versicherung തുടങ്ങിയ എല്ലാവിധ കാര്യങ്ങളിലും ജർമ്മൻകാരെപ്പോലെ തന്നെ നാമും തവണതെറ്റാതെ പങ്കുചേരുന്നു. എന്നാൽ ഇപ്പോൾ നമ്മുക്ക് ജോലി- താമസ നിഷേധം ചില ജർമ്മൻ അധികാരികൾ വഴി പറഞ്ഞാൽ ഭാവി അപകടത്തിലാകും.

നാമെന്താണ് ഇതുവരെയും പ്രവർത്തിച്ചത്? എന്തിനുവേണ്ടി? എന്ത് ലക്ഷ്യ ത്തിനായി ചിന്തിക്കുന്നു? അതേ ലക്ഷ്യത്തിനായി കാലതാമസം വരാതെ രംഗത്തിറങ്ങണം. ലോകത്തിലെ വലിയൊരു ജനാധിപത്യരാജ്യമായ ഇന്ത്യ യിൽ ജനിച്ചു വളർന്ന നമുക്ക്, അധോലോക പ്രവർത്തനം നടത്തിയവരുടെ പ്രേരണയിൽ ആതിഥേയരാഷ്ട്രത്തിൽനിന്നും ലഭിക്കുന്നത് ഒരുതരത്തിൽ നീതിനിഷേധവും മനുഷ്യാവകാശധ്വംസനവുമാണെങ്കിൽ, അതല്ല, നമ്മൾ പ്രതീക്ഷിക്കുന്നതെന്നും മനുഷ്യസമാധാനത്തിനും സൗഹൃദത്തിനുംവേണ്ടി ആതുരശുശ്രൂഷയിലൂടെ മനുഷ്യസേവനം നടത്തുന്ന ഞങ്ങൾ ഇതിനാൽ പ്രതീക്ഷിക്കുന്നത് ജർമ്മൻ ഗവർമെണ്ടിന്റെ നീതിപൂർവ്വവും മനുഷ്യത്വപര വുമായ തീരുമാനത്തെ സ്വാഗതം ചെയ്യാനാണ് എന്ന് നമുക്ക് നാമേവരെയും പ്രതിസന്ധിയിലാക്കിയവരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയണം.

നമുക്കൊരു ഇന്ത്യൻ എംബസ്സിയുണ്ട്. നമ്മുടെ പ്രശ്നങ്ങളെ ഇന്ത്യൻ എംബസ്സി യെയും ബോദ്ധ്യപ്പെടുത്തണം. ഇത്തരം കാര്യങ്ങളിൽമേൽ ഒരു പരിഹാര മാർഗം നാം തന്നെ കണ്ടുപിടിക്കേണ്ടത് ഈ അവസരത്തിൽ ആവശ്യമാണ്. ഇന്ത്യൻ നഴ്‌സുമാർ ഒത്തൊരുമിച്ചു രംഗത്തിറങ്ങണം. അതിനൊരു പ്രവർത്ത നമാദ്ധ്യമം ആവശ്യമാണ്. പ്രശ്നങ്ങളെ അപ്പോഴപ്പോൾ അതിജീവിക്കാനും ത്യാഗങ്ങൾ സഹിക്കാനും വന്നിട്ടുള്ളവരാണ് നാമെല്ലാം. രംഗത്തിറങ്ങി പ്രവ ർത്തിക്കാൻ ഇന്ത്യൻ നഴ്‌സുമാരുടെ ഒരു തൊഴിൽ അസോസിയേഷൻ ഉണ്ടാ കണം. തീർച്ചയായും ഇന്നുതന്നെ ഒരു മഹത്തായ തീരുമാനമെടുക്കുക.  ഇത് എല്ലാവരും അവനവന്റെ ഭാവിനിലനിപ്പിന്റെ വിളിയായി കരുതണം. ഈ നിർണ്ണായക നിമിഷത്തിൽ നാം നമ്മുടെതായ താല്പര്യങ്ങൾക്കും ലക്ഷ്യങ്ങ ൾക്കുമെതിരെ സ്വാർത്ഥതയുടെ കൊടുവാൾ  ആരെങ്കിലും വീശി വിധിക്ക പ്പെടുകയാണെങ്കിൽ ലോകചരിത്രത്തിൽ ആതുരശുശ്രൂഷരംഗത്തു എക്കാല വും അതൊരു കരിനിഴലായിരിക്കും"- ( Nov-1977, Elsy Joseph).

ജർമ്മനിയിലെ കൊളോൺ നഗരത്തിൽ ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരെ കേരളത്തിലേയ്ക്ക് റീ ഇൻറ്റഗ്രേറ്റ് ചെയ്യുന്നതിന് വേണ്ടി ആസൂത്രണം ചെയ്തു വിളിച്ചുകൂട്ടിയ മലയാളിസമ്മേളനത്തെക്കുറിച്ചു കൊളോൺ പരിസരത്തെ മലയാളികളുടെ രൂക്ഷമായ വിമർശനത്തെ നേരിടേണ്ടി വന്നു. അന്ന് കവിത ജേർണൽ പ്രസിദ്ധീകരിച്ച അനേകം ആളുകളിൽ നിന്നുള്ള ശക്തമായ പ്രതി കരണത്തിൽ ഒരാളുടെ അഭിപ്രായം നോക്കാം.:

"കൊളോൺ സമ്മേളനം തികഞ്ഞ പരാജയം; ഇന്ത്യൻ നഴ്‌സുമാർ ഉടനടി സമ്മേളിക്കണം" : Annakutty George, Köln, Germany.(  കവിത Nov. 1977)

"കഴിഞ്ഞ ലക്കം കവിത കണ്ടു. സ്ഥാനമാനങ്ങൾ ഉപയോഗിച്ച് സമുദായ സേവനത്തിന്റെ പുറംചട്ടയണിഞ്ഞു ഇവിടുത്തെ മലയാളി സമൂഹത്തെ അപകടസന്ധിയിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന ഇവിടുത്തെ നേതാക്കന്മാരുടെ വഴിതെറ്റിയ ചിന്താഗതിക്ക് ഒരു ബ്രെയ്ക്കിടുവാൻ കവിതയ്ക്കുണ്ടായ ആത്മ ധൈര്യത്തെ അഭിനന്ദിക്കുന്നു. ഇവിടുത്തെ മലയാളി സമൂഹത്തിൽ വളരെ യേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന സംഘടനകളിൽ അതിനു വേണ്ടി സ്വാധീനം ചെലുത്തുന്നതിനുപകരം സ്വാർത്ഥലാഭത്തിനു വേണ്ടി ഈ സംഘടനകളെക്കൂടി കരുക്കളാക്കുന്ന അവരുടെ ചിന്താഗതിക്കെതിരെ ഒരു കൊടുങ്കാറ്റാരംഭിച്ചിരിക്കുന്നു. മനുഷ്യസമൂഹത്തിനുപകരിക്കുന്ന മനുഷ്യബുദ്ധിയും പ്രവർത്തനവും തിരിച്ചുവിട്ടില്ലായെങ്കിൽ സമൂഹത്തിന് അത് ഒരു ശാപമാണെന്ന് ചരിത്രം വിധിയെഴുതുവാൻ അധികം പോലും കാലതാമസം ഉണ്ടാകുകയില്ല.

കഴിഞ്ഞ സെപ്റ്റംബർ 10- ന് കൊളോണിൽ വിളിച്ചുകൂട്ടിയ സർവ്വജർമ്മൻ സമ്മേളനംകൊണ്ട് ആർക്ക്, എന്ത് പ്രയോജനം ഉണ്ടായി? ഇന്ത്യൻ നഴ്‌സുമാർ നേരിടുന്ന താമസ- ജോലി പ്രശ്നപരിഹാരം എന്ന് പറഞ്ഞു വിളിച്ചുകൂട്ടിയ സമ്മേളനം ചർച്ച ചെയ്തത്, ജർമ്മൻ വികസനസഹായപദ്ധതിയിലൂടെ ഇന്ത്യൻ നഴ്‌സുമാരെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുന്ന പദ്ധതിയെക്കുറിച്ചായിരുന്നു.

ഇന്ത്യൻ നഴ്‌സുമാർ യാതൊരു വികസനസഹായ പദ്ധതിയനുസരിച്ചുമല്ല ജർമ്മനിയിൽ ജോലിതുടങ്ങിയതെന്നും, ആതുരശുശ്രൂഷാരംഗത്ത് ആതുര സേവനത്തിനു ആവശ്യത്തിന് ആളുകളില്ലാതിരുന്ന ഘട്ടത്തിൽ അവരെ ഇവിടേയ്ക്ക് കൊണ്ടുവന്നിട്ടുള്ളതാണെന്നും, അവരെ തിരിച്ചയക്കുവാൻ റീ ഇന്റഗ്രേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് അപ്രസക്തമാണെന്ന് ജർമ്മൻ സർക്കാരിന്റെ കൊളോണിലെ (Regierungs Präsidium) ഗവ. വക്താവ് സമ്മേളന സംഘാടകരെ അറിയിച്ചു. കൊളോണിൽ ഇതുവരെയും പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നുംകൂടി അദ്ദേഹം ചൂണ്ടിക്കാണിച്ചു. 'ഭാവിയിൽ ഇന്ത്യൻ നഴ്‌സുമാർക്ക്‌ ഇവിടെ പ്രശ്നങ്ങളുണ്ടാകാൻ സാദ്ധ്യതയുള്ളതുകൊണ്ടു' എന്ന ന്യായവാദം ഉന്നയിച്ചവർ അതിനെ നേരിടുന്നതിനാണ് എന്ന അഭിപ്രായം വരുത്തിത്തീർക്കാനാണ് ഇങ്ങനെയൊരു പ്രഹസനം അവിടെ നടത്തിയത് എന്നറിയുവാൻ കഴിഞ്ഞു. സംഘാടകർക്ക് പറയുവാനുള്ളത് അതാണല്ലോ. അത് തികച്ചും തെറ്റാണ്. ഇത് അനാവശ്യ ആപത്തായിരിക്കും നമുക്കെതിരെ വിളിച്ചുവരുത്തുക. ആത്മഹത്യാപരമായ ഇവരുടെ നയത്തെ വിമർശിക്കുക മാത്രമല്ല, അധർമ്മത്തിനും അനീതിക്കുമെതിരെ ശബ്ദമുയർത്തുകയെന്നതു കൂടിയാണ് ഇപ്പോഴത്തെ നമ്മുടെ ആവശ്യം.

തെറ്റുകളെ ഏതാനും ചിലരുടെ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി നമ്മുടെ സമൂഹത്തെ മുഴുവൻ കരുക്കളാക്കുന്ന ഇവരുടെ ശ്രമം അവസാനിപ്പിക്കണം. പരിഹാരം ഉണ്ടാക്കുന്നതിനുള്ള നമ്മുടെ മാർഗ്ഗം നാമിവിടെ ഒരു സംഘടിത ശക്തിയായി ഉയരണം". //- " ( Annakutty George, Köln )-

ർമ്മനിയിലെ മലയാളി നഴ്‌സുമാരുടെ തുറന്ന പ്രതികരണമാണ് മുകളിൽ ചേർത്തത്. അന്ന് പശ്ചിമ ജർമ്മനിയിലെ ബാഡൻവ്യൂർട്ടംബെർഗ് സംസ്ഥാ നത്ത് ജോലിചെയ്തുകൊണ്ടിരുന്ന മലയാളി നഴ്‌സുമാരെ മാത്രം തിരിച്ചയക്കാ നുള്ള നിഗൂഢശ്രമം എങ്ങനെ എവിടെനിന്നുയർന്നുവന്നുവെന്നറിയുവാൻ ഏതുവിധവുമുള്ള രഹസ്യ അന്വേഷണങ്ങൾ നടത്തുവാനാണ് ഞങ്ങൾ തീരുമാനിച്ചത്. ഇത്തരം പ്രശ്നങ്ങൾ ജർമ്മനിയുടെ തെക്കൻസംസ്ഥാനത്തു മാത്രമായിരിക്കെ, കൊളോണിലെ  കാരിത്താസ് സംഘടന ഇന്ത്യൻ നഴ്സസ് പ്രശ്നം ജർമ്മനിയൊട്ടാകെ നേരിടുന്ന തൊഴിൽനിഷേധ പ്രശ്നമാക്കി സ്വയം പർവ്വതീകരിച്ചു ചിത്രീകരിച്ചു. കാരിത്താസിന്റെ സാമ്പത്തിക ആനുകൂല്യ ങ്ങൾ പറ്റി ജോലിചെയ്തിരുന്ന ചിലമലയാളികൾക്ക് മലയാളികളെ ഇന്ത്യയ്ക്കു തിരിച്ചയച്ചാൽ ലഭിക്കുന്നത് അവർക്ക് സ്വന്തം നാട്ടിൽ കാരിത്താസിന്റെ ഔദ്യോഗിക തൊഴിൽ വാഗ്ദാനമായിരുന്നു. മലയാളികളുടെ ജർമ്മനിയിലെ തൊഴിൽ ഇല്ലെന്നാക്കിക്കൊണ്ടുള്ള റീഇന്റഗഷൻ സാധിക്കണം ഇവർക്ക് മെച്ചപ്പെട്ട തൊഴിൽ ലഭിക്കുവാൻ.

അന്ന് മലയാളികളുടെ കൊലയാളിയായി മാറിയവരുടെ നിഗൂഡ  സാമൂഹ്യ സേവനത്തിന്റെ പേരിൽ നടന്ന വമ്പൻ തട്ടിപ്പിന്റെ  യാഥാർത്ഥ്യമറിയാതി രുന്ന ജർമ്മൻ  മലയാളികളുടെ മുമ്പിൽ അവർ സ്വന്തം കീർത്തിക്ക് വേണ്ടി മുന്നിട്ടിറങ്ങി പ്രചാരണം നടത്തി. അവരിൽ ചിലരാകട്ടെ, ഇന്ന് ലോകപ്രമുഖ മലയാളിസാഹിത്യകാരനെന്നു സ്വയമേ വിശേഷിപ്പിച്ച അദ്ദേഹവും തന്റെ സഹപ്രവർത്തകനും ഒരുമിച്ചു, അവർ പ്ലാൻ ചെയ്ത റീഇന്റഗ്രഷൻ പദ്ധതിക്ക് ഒരു "മാതൃക" എന്നനിലയ്ക്കു മറ്റുള്ള മലയാളികളെ ആകർഷിക്കാനായി കേരളത്തിലെ അവരുടെ സ്വന്തനാടുകളിലേയ്ക്ക് പോയി. അതുപോലെ തന്നെ കൊളോൺ സമ്മേളനസംഘാടകരായിരുന്ന മറ്റു ചിലരും പദ്ധതിയെ പ്രോത്സാഹിപ്പിക്കാൻ കേരളത്തിലേയ്ക്ക്  പോയി. ഫലിച്ചില്ല, മേൽപ്പറഞ്ഞ രണ്ടു ആളുകളും കുടുംബവുമായി ജീവിതം അവിടെ ദുഷ്ക്കരമാണെന്നു മനസ്സിലാക്കിയപ്പോൾ മനംമടുത്ത് വീണ്ടും തിരിച്ചു കുറെനാൾകഴിഞ്ഞു ജർമ്മനിയിലെത്തി പഴയ തൊഴിൽ തുടങ്ങി. അവർ ഇന്നും ജർമ്മനിയിൽ സ്ഥിരമായി ജീവിക്കുന്നു. മറ്റു ചിലർക്കാകട്ടെ വീണ്ടും തിരിച്ചെത്താനുള്ള ഭാഗ്യമുണ്ടായില്ല. റീഇന്റഗ്രേഷൻ പദ്ധതി സാദ്ധ്യമാക്കാൻ ഇന്ത്യൻ മെത്രാൻ കൗൺസിലിന്റെ സഹായത്തിനുവേണ്ടി യത്നിച്ച മദ്ധ്യവർത്തികളായിരുന്ന ബോണിൽ പ്രവർത്തിരുന്ന "ക്രോയ്‌സ്ബർഗ് ഇന്റർനാഷണൽ" എന്ന ഒരു പ്രസ്ഥാനവുമായി മേൽപ്പറഞ്ഞ "മാതൃകാമലയാളികൾ" അടുത്തു ചേർന്ന് പ്രവർത്തിച്ചു. അവർ ബോംബെയിലും മറ്റും സംഘടിപ്പിച്ച മീറ്റിങ്ങുകളിൽ സജീവപങ്കാളിയായിരുന്നുവെന്ന് ഒദ്യോഗികരേഖകളിൽ  ഉണ്ടായിരുന്നു. മാത്രമല്ല ഈ പദ്ധതിക്ക് ചേരുന്നവരെ ഇന്ത്യയിലെ വടക്കേ ഇന്ത്യൻ രൂപത കളിൽ യോഗ്യതാടിസ്ഥാനത്തിൽ നിയമനം നൽകുമെന്ന് പ്രഖ്യാപനവും ചെയ്തു. ഇന്ത്യയിലേയ്ക്ക് പോകുന്നവർ ഇന്ത്യയിൽ ചെന്ന് ഇംഗ്ലീഷ് ഭാഷ പഠിക്കണമെന്നും യോഗ്യതാനിർണയത്തിനു വ്യവസ്ഥയിലുണ്ടായിരുന്നു. അതിലൊരാൾക്ക് തിരിച്ചുവരാൻ കഴിഞ്ഞു. ഇന്ത്യയിൽ ഭാവിജോലി കണ്ട് തിരിച്ചുപോയവരിൽ മറ്റുചിലരാകട്ടെ ജോലിയില്ലാതെ എല്ലാം നഷ്ടപ്പെട്ടു  കേരളത്തിൽ നിൽക്കേണ്ടിവന്നു.  

അതു പക്ഷേ കാലം ഒരു സത്യത്തെ പുറത്തുകൊണ്ടുവന്നു. മേൽപ്പറഞ്ഞ സമ്മേളന സംഘാടകർ ആണ് സാമൂഹ്യസേവനം ചെയ്തവരെന്ന് ഇക്കാലത്തു അവരന്യോന്യം സ്വയം പുകഴ്ത്തിക്കൊണ്ടു ഇന്ന് ജർമ്മൻ കേരളീയരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു പ്രചാരണം നടത്തുന്നു. ജർമ്മൻ മലയാളിസേവകൻ എന്നൊക്കെയുള്ള അപരനാമത്തിൽ കേരളമലയാള സാഹിത്യഅക്കാദമി യുടെയും, അല്ലാത്തതുമായ കുറെ സാമ്പത്തികലാഭമുള്ള അവാർഡുകൾ സ്വീകരിച്ചു Meine Welt- ൽ (സ്വന്തം ലോകത്ത്) സ്വയം പുണ്യപ്പെട്ടവനായി പ്രഖ്യാപനം ചെയ്യുന്ന പുത്തൻ വാർത്തകളാണ് കേൾക്കുന്നത്. വ്യക്തിപര ഇടപെടലുകൾ ആയുധമാക്കി അവർ നേടുന്ന അവാർഡുകൾ സ്വന്തമാക്കി ഉറപ്പിച്ചെടുത്തത് സാഹിത്യഅക്കാദമിയംഗവുമായിട്ടുള്ള അയാളുടെ സ്വന്തം സുഹൃത്ത്ബന്ധം ഉപയോഗിച്ചാണെന്നുള്ളതും പ്രത്യേകം ഓർമ്മിക്കുവാൻ കഴിയും. ഒരു ചോദ്യം ഇവിടെ അവശേഷിക്കുന്നു, ഉത്തരങ്ങൾ കിട്ടാത്ത അവരുടെ വെട്ടിപ്പിനു നേർക്ക് ചിലർ കണ്ണടയ്ക്കുന്നു, മലയാളിക്ക് അവരുടെ സ്വന്തനാട്ടിൽ തിരിച്ചറിയൽ കാർഡില്ലാത്ത വിധം "ലോകമലയാളി" കൾ എന്നൊക്കെയുള്ള ചില വർഗ്ഗപ്പേരിൽ വെട്ടിപ്പുകൾ തുടന്നു? ഇക്കൂട്ടരാകട്ടെ അന്നും ഇന്നും ജർമ്മൻ മലയാളി സമൂഹത്തിനു വേണ്ടി ഏതുവിധമാണ് സേവനം ചെയ്തതെന്ന് അവർ തെളിയിക്കട്ടെ. 

ഒരു മലയാളി സമാജങ്ങളും, സ്വയംപുകഴ്ചയ്ക്കൊരുക്കിയ ഒരു വേദികളും സേവനത്തിന്റെ പരിധിയിൽപെടുന്നില്ല. ഒരുസംഘം കവർച്ചക്കാരൊപ്പം അവരുടെയെല്ലാം ദൂതനായി പ്രവർത്തിച്ചോ, അതോ കാവൽക്കാരായി നിന്നോ സഹായിച്ചവർ കവർച്ചക്കാരെപ്പോലെതന്നെ കുറ്റക്കാരാണ്. അവരുടെ കുറ്റത്തിൽ നിന്നു ഒഴിവാക്കപ്പെടാനാവില്ല. അതിനെയാകട്ടെ, സേവനം എന്നു ആർക്കും ഒന്നും പറയുവാൻ കഴിയില്ല. എന്നാൽ അവർക്കെതിരെനിന്നു പ്രവർത്തിച്ച ഞങ്ങൾ ഞങ്ങളുടെയും ഞങ്ങൾ ഉൾപ്പെപ്പെടുന്ന മലയാളി സമൂഹത്തിന്റെയും ഭാവിസ്ഥിതി ജർമ്മനിയിൽ എങ്ങനെയെങ്കിലും  മെച്ചപ്പെടുത്താമെന്ന് വളരെയേറെ ആശിച്ചു. ഒരു കാര്യം ഇവിടെ ത്തന്നെ പറയട്ടെ. ഞങ്ങളിലെ ഭാവിയുടെ ഭയാനക അനിശ്ചിതത്വം ആഴമേറിയതായി രുന്നു. വിദേശവാസത്തിൽ പൊതു കർത്തവ്യമെന്ന നിലയ്ക്ക് ഞങ്ങൾ ജർമ്മൻ കാരുടെ സഹകരണത്തിലൂടെയും മറ്റുചിലരുടെ ഉപദേശത്തിലും  അതിനെ തിരെ ചെയ്യാൻ കഴിയുന്ന വിധത്തിൽ ഞാനും സഹപ്രവർത്തകരുമൊപ്പം വളരെയേറെ സഹകരിച്ചു പ്രവർത്തനത്തിൽ പങ്ക് കൊള്ളുകയാ യിരുന്നു.  

റീഇന്റഗ്രേഷന് ശക്തിയായ പ്രചാരണം കൊടുത്തുള്ള കൊളോൺ സർവ്വജർ മ്മൻ മലയാളി സമ്മേളനത്തിന്റെ സംഘാടകർ  ഉദ്ദേശിച്ചിരുന്ന പ്രതീക്ഷകൾ ക്ക് നേരെ എതിരെയാണ് ജർമ്മൻ സർക്കാരിന്റെ ഒരു പ്രതിനിധി അന്നത്തെ സമ്മേളനത്തിൽ പങ്കെടുത്തു പ്രതികരിച്ചത്. ചൂടേറിയ ചർച്ചകൾ കൊണ്ട് സമ്മേളനത്തിന്റെ ഉദ്ദേശവും സംഘാടകരുടെ വിശദീകരണവും ശരിയായി നടന്നില്ല. അപ്പോൾ അന്നവിടെ സന്നിഹിതരായ മലയാളികളുടെ ഭാവിയുടെ താൽപ്പര്യങ്ങളും തമ്മിൽതമ്മിലാകട്ടെ ഒരുതരത്തിലും കാരിത്താസിലെ മലയാളി ഗ്രൂപ്പിന്റെ ആഗ്രഹങ്ങളും വാദഗതിയുമായി പൊരുത്തപ്പെട്ടില്ല. അന്നത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനമായ കാരണങ്ങളും, പ്രേരകശക്തിയും, അവയുടെ സത്യാവസ്ഥയുടെ അന്വേഷണവുമായി ശ്രീ ജോർജ് കട്ടിക്കാരൻ പ്രസാധകനായിരുന്ന "കവിത" ജേർണൽ സർക്കാരുമായി ബന്ധപ്പെട്ടു. അന്ന് "കവിത"യുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഉടൻതന്നെ വിശദീകരണം ലഭിക്കുകയും ചെയ്തു.

ജർമ്മൻ തൊഴിൽ വകുപ്പ് മന്ത്രാലയത്തിൽ നിന്നും ഇപ്രകാരം വിശദീകരണം നൽകി. ജർമൻഭാഷയിൽ നൽകിയ കത്തിന്റെ മൂലരൂപം താഴെച്ചേർക്കുന്നു.

Der Bundes Minister                                                                5300 Bonn den 1. juni 1977.
für Arbeit und Sozialordnung                                                   Postfach, Fernsprecher 741
IIa 5 -24 226  I 1                                                                       Durchwahl 74 2453
----------------------------------------------------------------------------------------
An
KAVITA
VON-Sandt -Platz 9,
5000-Köln 21

Betr:- Indische Krankenpflegepersonal in der Bundesrepublik Deutschland.

Sehr geehrte Damen und Herren!

Für ihr Schreiben vom 5.Mai. 1977 . hier eingegangen am 23.Mai 1977 - danke ich Ihnen.

Ausländische Arbeitnehmer benötigen zur Ausübung einer Beschäftigung in der Bundesrepublik Deutschland eine Arbeitserlaubnis. Diese Erlaubnis wird nach § 19 des Arbeitsförderungsgesetzes nach Lage und Entwicklung des Arbeitsmarktes unter Berücksichtigung der Verhältnisse des einzeln Falls erteilt. Demnach ist die Arbeitserlaubnis in der Regel zu versagen, wenn für den Arbeitsplatz ein geeigneter deutscher Arbeitnehmer zur Verfügung steht.

Der in § 19 des Arbeitsförderungsgesetzes normierte Vorrang deutscher Arbeitnehmer gilt jedoch nicht, wenn ein ausländischer Arbeitnehmer fünf Jahre ununterbrochen in Bundesgebiet gearbeitet hat. In diesen fällen wird die Arbeitserlaubnis mit einer fünfjährigen Geltungsdauer erteilt. Die Darstellung im Kölner Stadtanzeiger -August vom 28,Märch 1977, wonach einer indischen Krankenschwester nach 14 jähriger Tätigkeit die Arbeitserlaubnis deshalb nur "Kurzfristig" verlängert wird, weil mehr deutsche Schwestern verfügbar sind, trift demnach nicht zu.

Ich verkenne nicht, daß es Härten geben kann, wenn eine ausländische Krankenschwester vor Ablauf der Fünfjahresfrist in konkurrenz zu einer deutschen Bewerberin tritt. Für diese Fälle enthält die Arbeitserlaubnis Verordnung eine Härteklausel, die allerdings zur Wahrung des gesetzlichen Vorrangs deutscher Arbeitnehmer eng auszulegen ist.

Der Präsident der Bundesanstalt für Arbeit hat sine nachgeordneten Dienststellen angewiesen, Überregionale Vermittlungsbemühungen einzuleiten, wenn die Arbeitserlaubnis einer ausländischen Krankenschwester wegen des Vorrangs deutscher Bewerberinnen für die bisherige Beschäftigung nicht verlängert werden kann. Diese Regelung soll dazu beitragen, Härten nach Möglichkeit zu vermeiden.
In übrigen teile ich Ihnen folgendes mit :

Das Indische Krankenpflegepersonal dürfte nur angeworben werden, wenn die nach § 18 des Arbeitsförderungsgesetzes erforderliche Zustimmung der Bundesanstalt für Arbeit vorlag. Diese Zustimmung wird u.a. von folgenden Voraussetzungen abhängig gemacht:
1). Dem Beschäftigungsverhältnis muß der von der Deutschen Krankenhausgeselschaft in Zusammenarbeit mit den Bundesministerium für die Arbeit und Sozialordnung entworfene Arbeits Vertrag zugrunde gelegt werden,der auf drei Jahre befristet ist und vorsieht, daß die Anreisekosten vom Krankenhausträgr gezahlt werden.
2. Die Arbeitnehmer müssen über die allgemeinen Lebens und Arbeitsbedingungen in der Bundesrepublik Deutschland und die für die Einreise und den Aufenthalt in Deutschland zu erfüllenden Voraussetzungen unterrichtet werden.
Hierzu gehört auch die Unterrichtung darüber, das nach Ablauf des Dreijahresvertrag die Arbeitserlaubnis nur verlängert werden kann, wenn keine geeigneten deutschen oder ihnen gleichgestelten ausländischen Arbeitnehmer für den Arbeitsplatz zur verfügung stehen.

Es wäre bedauerlich, wenn bei dem Indischen Krankenpflegepersonal Enttäuschungen dadurch hervorgerufen werden, daß die jenigen, die die Anverbung vorgenommen haben, die ihnen obliegenden Aufklärungspflichten nicht oder nur unvollkommen efüllt haben.
Mit freundlichen Grüßen
Im Auftrag
(Sd)
 Hr. Weidenbörner.
-------------------------------------
ബാഡൻവ്യൂർട്ടംബർഗിലെ മലയാളിനഴ്‌സുമാരുടെ ജർമ്മനിയിലെ താമസ-ജോലി നിരോധനവാർത്ത ഒരു വിഭാഗം മലയാളികളെയാകെ മന:പൂർവം തെറ്റിദ്ധരിപ്പിച്ചുകൊണ്ടു കൊളോണിൽ നടന്ന സർവ്വജർമ്മൻ മലയാളീ സമ്മേളനത്തിന്റെ തനിനിറം ബോദ്ധ്യപ്പെട്ട ജർമ്മൻ മലയാളി നഴ്‌സുമാരും അവരുടെ കുടുംബങ്ങളും അവരുടെ നീക്കത്തെ അപലപിച്ചു. അങ്ങനെ ഒരു വശത്തു കാരിത്താസ് കമ്മിറ്റിയുടെ നിഗൂഢ റീഇന്റഗ്രേഷൻ പ്ലാനിനെതിരെ അതിഗൗരവമായി ജർമ്മൻ മാദ്ധ്യമങ്ങളോടൊപ്പം അവർ പ്രതിഷേധസ്വരം ഉയർത്തി. മറുവശത്തു സർക്കാരിന്റെ നയം നടപ്പാക്കുകയെന്ന പദ്ധതിയ്ക്ക് അധികമധികം നിർബന്ധം പിടിക്കുകയാണ് സമ്മേളന സംഘാടകരെല്ലാം ചെയ്തത്. ജർമ്മനിയിലെ ജീവിതത്തിന്റെ ആരംഭഘട്ടത്തിൽ ആദ്യമായാണ് ഞാൻ മലയാളികളുടെ ജീവിതവഴികളിൽ അവർക്ക് നേരിട്ട് ഉണ്ടായ കടുത്ത ചതിയുടെ പ്രതിസന്ധികൾ നിരീക്ഷിച്ചത്. അന്ന്  ഇത്തരമൊരു കടുത്ത പ്രതി സന്ധിയെ നേരിടാനുള്ള എളുപ്പവഴികളെക്കുറിച്ചു ഞാനും മലയാളികളുടെ പ്രശ്നത്തിൽ സഹായിക്കാൻ തയ്യാറെടുത്ത ജർമ്മൻകാരൻ വൈദികൻ ഹൈഡൽബെർഗ്ഗിലെ ഫാ. ലുഡ്വിഗ് ബോപ്പുമായി നിരന്തരം ചർച്ചചെയ്തു.

 Dr. Mathew Mandapathil
അതുപോലെ സമ്മേളനത്തിൽ പങ്കുകൊണ്ട  ശ്രീ. ജോർജ് കട്ടിക്കാരനുമായും, മറ്റുപലരുമാ യും, മലയാളികളുടെ ജർമ്മനിയിലെ ഭാവി ജീവിതത്തിനു തടസം വരുത്തി വച്ച പ്രശ്നവു മായി ഞാൻ അടുത്തിടപെട്ട്  ശ്രമിച്ചത് സമ്മേ ളന സംഘാടകർ ഏറെ സംശയത്തോടേ ശ്ര ദ്ധിച്ചുകൊണ്ടിരുന്നു. അന്ന് കൊളോൺ സ മ്മേളനത്തിൽ പ്രായോഗികമായി എന്തെല്ലാം  സംഭവിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാൻ വേണ്ടി കഷ്ടപ്പെട്ട് ജർമ്മനിയുടെ മറ്റ് വിവിധ ഭാഗങ്ങളിൽ നിന്നു യാതചെയ്ത് മലയാളികളും ജർമ്മൻകാരും അവിടെയെത്തി. ഹൈഡൽ ബെർഗ്ഗിൽ നിന്നും കൊളോണിലെ സമ്മേളനഹാളിലെത്തിയ ഫാ. ലുഡ്വിഗ് ബോപ്പിനെ സംഘാടകരാരും അന്ന്  പരിഗണിച്ചില്ല, ആരും തന്നെ അദ്ദേഹത്തെ  ശ്രദ്ധിച്ചതേയില്ല. പ്രധാന സ്റ്റേജ് ചർച്ചകളിൽ ശ്രീ ജോർജ് കട്ടിക്കാരനൊപ്പംനിന്ന് മ്യുൻസ്റ്റർ രൂപതയുടെ Ausländerreferent Dr. മാത്യു മണ്ഡപത്തിൽ തുടങ്ങിയവർ,    ജർമ്മനിയിലുള്ള മുഴുവൻ മലയാളികളെയും, റീഇന്റഗ്രേഷൻ പദ്ധതി വഴി ഇന്ത്യയിലേയ്ക് തിരിച്ചയക്കുവാൻ നിർദ്ദേശിച്ച വിഷയം അപ്പാടെ  തള്ളിക്കളഞ്ഞു. റീഇന്റഗ്രേഷൻ പദ്ധതിക്കുവേണ്ടി വാദിച്ചവർ കൊളോൺ കാരിത്താസിലെ ഇന്ത്യൻവിഭാഗം ജീവനക്കാരായി രുന്ന ചില മലയാളികളും അവരുടെ ആശയങ്ങളെയെല്ലാം പിന്തുണയ്ക്കുന്ന വരുമായിരുന്നു. കൊളോണിൽ വിളിച്ചുകൂട്ടിയ അഖില ജർമ്മൻ മലയാളി സമ്മേളനം ചർച്ചചെയ്തത് ജർമ്മനിയിലെ മലയാളികൾ റീഇന്റഗ്രേഷൻ പദ്ധതിയിലൂടെ ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകാൻവേണ്ടി പ്രേരിപ്പിക്കുകയാ യിരുന്നു. ഈ വിഷയം അവതരിപ്പിച്ചു അതിനുവേണ്ടി ശക്തമായി വാദിച്ചവർ കൊളോൺ കാരിത്താസിൽ ജീവനക്കാരനായിരുന്ന എബ്രഹാം ഉമ്മൻ, മാത്രമല്ല ജോർജ് അരീക്കൽ, ജോസ് പുന്നാംപറമ്പിൽ, കൂടാതെ മറ്റുചില മലയാളികളും ആയിരുന്നു. റീഇന്റഗ്രേഷൻ പദ്ധതിയെ നടപ്പാക്കുകയാണ് അവരുടെ പ്ലാൻ. നിഗൂഡമായ പ്ലാനിട്ടു കേരളത്തിലേയ്ക്ക് പുന്നാം പറമ്പിലും അരീക്കലും തിരിച്ചു പോയി ചെറുനാടകകഥ സൃഷ്ടിച്ചു വീണ്ടും ഒരുവർഷം കഴിഞ്ഞു മടങ്ങിയെത്തിയവർ, ഇവരായിരുന്നു.  അന്നു മുതൽ അവർ  ജർമ്മനിയിൽ സ്ഥിരതാമസ്സം നടത്തിക്കൊണ്ടിരിക്കുന്നു. അതിലുമുപരിയായി നമ്മെയൊക്കെ  ഏറെ അതിശയപ്പെടുത്തുന്നമാതിരി പ്രഖ്യാപിതമായ  സംഘ ടിത ഗൂഢതന്ത്രം മെനഞ്ഞെടുത്ത് മലയാളികൾക്കെതിരെ റീഇന്റഗ്രേഷൻ പദ്ധതിക്ക് വേണ്ടി ഇവർക്കെല്ലാം പിന്തുണ നൽകിയത് ഒരു വശത്ത് കൊളോൺ ആസ്ഥാനമായി ആത്മീയജോലി ചെയ്തിരുന്നവരിൽ പ്രമുഖനായ ഫാ. ജെറോം ചെറുശ്ശേരി സി. എം. ഐ. യും സഹവർത്തികളും മറ്റുചിലരുമായിരുന്നു.

 Mrs. റീത്ത ദേശായി(+)
അന്ന്  സമ്മേളനസംഘാടകർ പ്ലാൻചെയ്തു മുന്നോട്ടു വച്ച പദ്ധതിയനുസരിച്ചു മലയാളികളെ മുഴുവൻ തിരിച്ചയക്കുന്നതിനുള്ള  നിർദ്ദേശത്തെ എതിർത്ത ശ്രീ. ജോർജ് കട്ടിക്കാരനെ സമ്മളനത്തിൽ പങ്കെടുത്ത വരായ മലയാളികൾ അവരുടെ മുഴുവൻ പിന്തുണ അദ്ദേഹത്തിന് പ്രഖ്യാപിച്ചു ചർച്ചയ്ക്ക് വേണ്ടി അവ രെയെല്ലാം പ്രാധിനിധീകരിച്ചു അന്നത്തെ സമ്മേളനത്തിൽ  തുടർച്ച തീരുമാനങ്ങൾ കൈക്കൊള്ളുവാൻ വേണ്ടി ഉത്തരവാദപ്പെടുത്തി. അന്നത്തെ അവരുടെ തീരുമാനം തന്നെ കൊളോൺ സമ്മേളന സംഘാടകർക്ക് ലഭിച്ച കനത്തതരം തിരിച്ചടിയായിരുന്നു. ബാഡൻവ്യൂർട്ടംബർഗ്ഗിലെ പ്രശ്നങ്ങളിൽ ഒരുത്തമമാ യിട്ടുള്ള സ്ഥിരപരിഹാരം തേടുവാൻ അതിലേറെ സജ്ജീവമായ പ്രവർത്ത നങ്ങളെല്ലാം അന്ന് മലയാളികൾക്ക് വേണ്ടി ഹൈഡൽബർഗിലും, കാൾസ് റൂഹയിൽ ജർമ്മൻ വനിത ശ്രീമതി റീത്ത ദേശായിയുടെ പരിശ്രമത്തിലും നടക്കുമ്പോഴാണ് മലയാളികളുടെ പൊതുസമ്മേളനം കൊളോണിൽ നടന്നത്. ഞാൻ കൊളോണിലെ സമ്മേളനത്തിൽ ചെന്നെത്തി പങ്കെടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണ് അന്ന് ചെയ്തത്. സമ്മേളനം നിരീക്ഷിച്ചു തിരിച്ചെത്തിയ ഫാ. ബോപ്പ് സമ്മേളനചർച്ചകളിൽ ഉണ്ടായ അവരുടെ ആശയങ്ങൾ മലയാളികൾക്ക് ഭാവിയിൽ യാതൊരുവിധവും നല്ല ഫലങ്ങൾ ഉളവാക്കുകയില്ലെന്ന വളരെ വലിയ ആശങ്ക നിറഞ്ഞ സ്പഷ്ടമായ അഭിപ്രായമാണ് എന്നെ അറിയിച്ചത്.

 Fr. Ludwig Bopp, St. Bonifatius,
Heidelberg
കൊളോൺ സമ്മേളനത്തിന്റെ തിക്തഫലം മനസ്സിലാക്കിയാണ് ഞാനും ഫാ. L. ബോപ്പും ബാഡൻവ്യൂർട്ടംബർഗ്ഗിലെ ഫ്രെയ്‌ബുർഗ്ഗിലുള്ള അന്നത്തെ കാരിത്താസ് പ്രസിഡണ്ടുമായി ചർച്ച യ്ക്ക് പദ്ധതിയിട്ടത്. അന്ന് ഫാ. ലുഡ്വിഗ് ബോപ്പി ന്റെ നിർദ്ദേശപ്രകാരം എന്നോടപ്പോൾ  ഈക്കാര്യ ത്തിൽ ബന്ധപ്പെടുന്ന ഹൈഡൽ ബെർഗ്ഗിലെ ചില മലയാളികളെക്കൂടിവിളിച്ചു ചേർത്തു ഫ്രെയ്‌ബുർഗ് കാരിത്താസ് പ്രസിഡന്റുമായി ഹൈഡൽബെർഗ് ബോണിഫാസിയുസ്സ് പള്ളി ഓഫീസിൽ വച്ച് ചർച്ച നടത്തി. മലയാളിപ്രശ്നം ജർമ്മൻ കാരിത്താസിന്റെ റിപ്പോർട്ടിലുള്ളതിൻ പ്രകാരം, സർക്കാരിന്റെ നീക്കങ്ങളും തെളിവുകളും കൊണ്ട് അവയെ ന്യായീകരിക്കാ നോ അതിനു കീഴടങ്ങാനോ സാധിക്കുകയില്ലെന്ന അഭിപ്രായം അദ്ദേഹത്തെ നേരിട്ട് അറിയിക്കു വാൻ   ഞങ്ങളപ്പോൾ ശ്രമിച്ചിരുന്നു.  എന്നാൽ  അന്ന്  ഈ ചർച്ചയിൽ സജ്ജീവമായി പ്രതിനിധീകരിക്കേണ്ടിയിരുന്ന ഹൈഡൽബെർഗ്ഗിലുള്ള കാരിത്താസ് ഇന്ത്യൻ സോഷ്യൽസർവീസ് വിഭാഗത്തിലെ ഒരു  മലയാളിയായ ജീവനക്കാരി ചർച്ചയിൽ പങ്കെടുക്കുവാൻ തയ്യാറായില്ല.  ഹൈഡൽബെർഗ് ബോണിഫാസിയൂസ് ഇടവകവികാരി യായ ഫാ. ലുഡ്വിഗ് ബോപ്പിന്റെ ഒപ്പം നിന്ന് കൂടുതൽ സജ്ജീവമായി പ്രവർത്തിക്കുവാനുള്ള  തുടക്കം മുതലേ തന്നെ അദ്ദേഹത്തിൻറെ സ്വത സിദ്ധവും അത്ഭുതകരവുമായ വ്യക്തിഗത കഴിവുകളെപ്പറ്റിയുള്ള  വ്യക്ത രൂപം ഉണ്ടായത് ജർമ്മനിയിൽ അന്ന്  എനിക്ക് ഏറെ പ്രവർത്തിക്കാൻ ഏറെ  പ്രചോദനം ലഭിച്ചിരുന്നു.

അതെന്തായാലും ചിലരുടെ കുബുദ്ധികളിൽ രൂപംപ്രാപിച്ച പദ്ധതികളേറെ അധികകാലം ജീവിക്കാനിടയില്ലെന്ന് എനിക്ക് തോന്നിയിരുന്ന സ്പഷ്ടമായ ചിന്ത യാഥാർത്ഥ്യമായി. ഏതവസരത്തിലും കൂടുതൽ കാര്യങ്ങളിൽ ചർച്ച ചെയ്യുവാൻ ഞാൻ ഫാ. ലുഡ്വിഗ് ബോപ്പുമായി ദിവസവും ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിക്കൊണ്ടിരുന്നു. വിവിധ മാർഗ്ഗങ്ങളും അതിനുള്ള ആലോചനകളും നടത്തിക്കൊണ്ടിരുന്നു. അതിനുശഷമാണ് കേരളത്തിലെ രാഷ്ട്രീയതല ചർച്ചകൾക്ക് 1978-ഞാൻ കേരളത്തിലെത്തി തൊഴിൽമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി യുമായി ചർച്ചനടത്തിയത്.

അതേസമയം ഞങ്ങളുടെ ശ്രമങ്ങൾക്ക് ശ്രദ്ധതിരിച്ചുവിടുവാനെന്നവണ്ണം പല സ്ഥലങ്ങളിലും ചില മലയാളികൾ, ഉദാഹരണമായി, കൊളോണിലും, ഹൈ ഡൽബെർഗ് തുടങ്ങിയ സ്ഥലങ്ങളിലും സമാജങ്ങളെന്ന പേരിൽ ചില സംഘ ടനകൾ ആരുടെയോ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തനങ്ങൾ ആരംഭി ച്ചു. അങ്ങനെ ഹൈഡൽബെർഗിലും മലയാളികളുടെ സംഘടനയും നിലവി ൽ 1977- ൽ നിലവിൽ വന്നു. എന്നാൽ മലയാളികളുടെ നിലനിൽപ്പിനു ഉതകുന്ന പ്രവർത്തനങ്ങൾ നൽകുവാൻ അവർ ശദ്ധിച്ചില്ല. അവർക്കാവശ്യം സദസിന്റെ കൈയടിയും നേതൃപദവിയുമായിരുന്നു.
  
ഞാൻ തുടങ്ങിവച്ച പ്രവർത്തനങ്ങൾക്ക് മേല്പറഞ്ഞ സംഘടനകൾ പിന്തുണ പറഞ്ഞതല്ലാതെ ഞാൻ പ്രതീക്ഷിച്ചത് കാണാനായില്ല. പ്രശ്നം രൂക്ഷമാണ്. എങ്കിലും എന്റെ നിലപാട് ശരിയാണെന്നു എന്റെ പരിചയക്കാരെയും കുറേ ദിവസങ്ങൾ കൂടെ നടന്നവരെയും ബോദ്ധ്യപ്പെടുത്തുവാൻ അപ്പോൾ സാധി ച്ചിട്ടില്ലെന്ന് എനിക്കറിയാം. അങ്ങനെ പ്രവർത്തിച്ചതിൽ ഞാൻ ഒട്ടുംതന്നെ ഖേദിക്കുന്നുമില്ല. അങ്ങനെ ഇതിനിടയിൽ ജർമ്മനിയിലും ഇന്ത്യയിലും ഉള്ള എന്റെ മറ്റു പരിചിതരായിരുന്ന  സുഹൃത്തുക്കളുമായി എന്റെ തുടർ നീക്കങ്ങളുടെ ആശയങ്ങൾ തുറന്നു ചർച്ച ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. ജർമ്മനിയിൽ എങ്ങനെയും തുടരണമെന്ന ആവശ്യത്തിനുള്ള  മുൻ‌തൂക്കം കൊടുത്തത് മാത്രമല്ല, മറ്റു മലയാളികളുടെയും അവകാശസംരക്ഷണത്തി നായി പ്രവർത്തിക്കുകയെന്നതാകട്ടെ  എന്റെയും ധാർമ്മികമായ വ്യക്തി കർത്തവ്യമാണെന്ന് നിശ്ചയിക്കുകയും ചെയ്തു. അക്കാലത്തെ ജർമ്മനിയുടെ  തലസ്ഥാനനഗരിയായ  ബോണിലെ ഇന്ത്യൻ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി ശ്രീ. പട് വർദ്ധനുമായി ഞാൻ നിരന്തരം ആശയകൈമാറ്റങ്ങൾ നടത്തുകയും ഉപദേശങ്ങൾ തേടുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തു. അന്ന് അദ്ദേഹത്തെ ആദ്യമായിട്ടു പരിചയപ്പെടുന്നതുതന്നെ എംബസിയിൽ വച്ചു ജർമ്മൻ മലയാളികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ നടത്തിയ   ഒരു ചർച്ചാ വേളയിലായിരുന്നു. 

മലയാളികളുടെ പ്രശ്നങ്ങൾ ഇന്ത്യൻ എംബസിയുമായി ചർച്ചചെയ്യുവാനായി എനിക്ക് സൗകര്യം അന്ന് ഒരുക്കിത്തന്നത് അക്കാലത്തു ജർമ്മനിയിലെ ഓസ്നാംബ്രൂക്കിൽ സഭാജോലി ചെയ്തിരുന്ന കേരളത്തിലെ യാക്കോബായസഭ മിഷനറിയായിരുന്ന മലയാളികളായ ഫാ. കോര വർഗ്ഗീസും, ജർമ്മനിയിൽ പ്രവർത്തിച്ചിരുന്ന സി. എം. ഐ സഭയിലെ ഒരു പ്രമുഖ വൈദികനും ദീപിക പത്രത്തിന്റെ മുൻ ചീഫ് എഡിറ്ററും പത്രാധിപരുമായിരുന്ന ഫാ. സിറിയക്ക് തുണ്ടിയിലുമായിരുന്നു. നഴ്‌സുമാരുടെ പ്രശ്നം സംബന്ധിച്ച് എംബസിയിൽ വച്ച് നടത്തിയ ചർച്ചയിൽ അന്ന് എന്നോടൊപ്പം അവരിരുവരും, കവിത ജേർണലിന്റെ പത്രാധിപർ ആയിരുന്ന ശ്രീ ജോർജ് കട്ടിക്കാരനും ഉണ്ടായിരുന്നു. ജർമ്മനിയിലെ മലയാളി നഴ്‌സുമാരുടെ പ്രശ്നം പഠിച്ചു അവരെ സഹായിക്കുവാൻ അദ്ദേഹവും കൊളോണിലെ  TUSCULUM  ( Gemeinschaft Junger Deutscher und Ausländer eV.) സംഘടനയുടെ തലവൻ ആയിരുന്ന Fr. Albrecht Hasselberg O. P. യും സഹായിക്കാൻ മുന്നിട്ടിറങ്ങി. ഫാ. ആൽബ്രെഹ്ട് ഹാസ്സൽബെർഗ് കൊളോണിൽ തന്റെ ജീവനുപോലും ഭീഷണിയുണ്ടായ അവസരത്തിലും മാനുഷികമായ വിവേകബുദ്ധിയിൽ എല്ലാം തരണം ചെയ്തു മലയാളികളെ സഹായിക്കുവാൻ നിറസാന്നിദ്ധ്യമായിരുന്നു. കൊളോൺ മലയാളി സമ്മേളനത്തിൽ അദ്ദേഹവും പങ്കെടുത്തു. വർഷങ്ങൾക്കു മുൻപ് അന്തരിച്ച അദ്ദേഹത്തിൻറെ നന്മകൾ ആ കാലത്തിന്റെ മുറിവുകൾ ഉണക്കുവാൻ സഹായകമാകട്ടെ.

അനവധി ഭീഷണികളും വെല്ലുവിളികളും നേരിടേണ്ടിവന്നു. ജർമ്മനിയിലെ മലയാളിനഴ്‌സുമാരുടെയും അവരുടെ കുടുംബങ്ങളുടെയും നിലനില്പിനു വേണ്ടിയുള്ള തീരാത്ത യുദ്ധത്തിൽ കേരളത്തിൽനിന്നും അതുപോലെ ജർമൻ സമൂഹത്തിൽ നിന്നും എനിക്കും എന്നോടൊപ്പം പ്രവർത്തിച്ചവർക്കും ശക്തമായ സഹകരണം ലഭിച്ചു. കഴിഞ്ഞ ലക്കത്തിൽ, എന്റെയടുത്തേയ്ക്ക് വന്നു എന്റെ പ്രവർത്തനങ്ങളെ നിശ്ചലമാക്കണമെന്നു സമ്മർദ്ദം ചെലുത്തുന്നതിനുള്ള പരീക്ഷണങ്ങളുമായി സമീപിച്ചവരെപ്പറ്റി ഞാൻ കുറിച്ചിരുന്നല്ലോ. അതേസമയം കൊളോണിൽ മലയാളികളുടെ നിലനിൽപ് പ്രശ്നം സജ്ജീവമായി നിരീക്ഷിച്ചു പ്രവർത്തിച്ച ശ്രീ ജോർജ് കട്ടിക്കാരനെ എങ്ങനെയും അപായപ്പെടുത്തുവാൻ ചിലർ ശ്രമിച്ചു. കാരിത്താസിന്റ സഹായികൾ ആരോപണങ്ങളും കള്ളക്കേസുകളുമായും കുടുക്കി ജർമ്മൻ സർക്കാർ ഫോറിൻ ഓഫീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചു ഇന്ത്യയിലേയ്ക്ക് നാടുകത്താൻപോലും ശ്രമിച്ചു. തെളിയുന്ന പ്രകാശം ഇരുട്ടാക്കുവാൻ എളുപ്പം. അതുപക്ഷേ ഒരുവിഭാഗം സ്വാർത്ഥമതികളുടെ തെറ്റുകൾ എല്ലാവരെയും ഒരുപോലെ ബാധിക്കാതെ വരില്ല. ഈ തെറ്റുകൾ തികച്ചും അധാർമ്മികവും ഇരുട്ടിനു തുല്യവുമാണെന്നും ഞങ്ങൾക്കെല്ലാം ഉറച്ച ബോധ്യം ഉണ്ടായിരുന്നു. എങ്കിലും അപ്പോൾ ഞാനിപ്പടെയുള്ള ജർമ്മനിയിലെ മലയാളികളുടെ സ്ഥിതി ഇൻഡോ- ജർമ്മൻസർക്കാരുകളുടെ സഹകരണത്തിൽ മെച്ചപ്പെടും എന്നു ഞങ്ങൾക്കെല്ലാവർക്കും മനസ്സിലുറച്ച വിശ്വാസം ഉണ്ടായിരുന്നു.  

ബാഡൻവ്യൂർട്ടംബർഗിൽ ഞങ്ങളുടെ, അതായത് എനിക്കൊപ്പം നിന്ന് ഫാ. ലുഡ്വിഗ് ബോപ്പ്, കാൾസ് റൂഹെയിൽ ജർമ്മൻ വനിതയായിരുന്ന ശ്രീമതി റീത്ത ദേശായി, മറ്റുള്ള സഹപ്രവർത്തകർ കൊളോണിലും പരിസരത്തും ശ്രീ ജോർജ് കട്ടിക്കാരൻ, ഫാ. ആൽബ്രെഹ്റ്റ് ഹാസ്സൽബെർഗ് O.P (TUSCULUM), ഫാ. സിറിയക്ക് തുണ്ടിയിൽ സി.എം.ഐ., ഫാ. കോര വർഗീസ് (+), Dr. മാത്യു മണ്ഡപത്തിൽ തുടങ്ങിയ മറ്റുപല  മലയാളിപ്രവർത്തകരുടെയും സഹകരണ പ്രവർത്തനം, അന്നത്തെ സമാധാനപരമായ നീക്കങ്ങളുടെ ഫലം നൽകിയത് അതിശയകരമായിരുന്നു. പലപ്പോഴും ഉപദേശങ്ങൾ നൽകിയ ഇന്ത്യൻ ഫസ്റ്റ് സെക്രട്ടറി ശ്രീ പട് വർദ്ധൻ ഞങ്ങളുടെ പ്രവർത്തങ്ങളിൽ യോജിക്കുകയും ചെയ്തിരുന്നു. ജർമ്മൻമലയാളികളിൽ ഒരു വിഭാഗം നേരിട്ടിരുന്ന പ്രതിസന്ധി പരിഹാരത്തിനു നിലപാടുകൾ സ്വീകരിക്കുക  വെല്ലുവിളിയായിമാറി.

 മുൻ കേരള മുഖ്യമന്ത്രി
ശ്രീ ഉമ്മൻ ചാണ്ടി 
കേരളത്തിന്റെ മുൻ തൊഴിൽ മന്ത്രിയായിരുന്ന  ശ്രീ. ഉമ്മൻ ചാണ്ടിയുടെ ആത്മാർത്ഥമായ ശ്രമത്തിൽ മലയാളിക്ക്  ഒരു പുതിയ വഴി തുറന്നു. ഇക്കാര്യത്തിൽ ഞാനുമായി നേരിട്ട് സംസാരി ക്കുവാൻ ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെ നിർദ്ദേശത്തിൽ അക്കാലത്തെ സൗദി അറേബ്യാ ഇന്ത്യൻ അംബാസിഡറും ഇന്ത്യൻ ഓവർസീസ് എംപ്ലോയ്‌മെന്റ് കോർപ്പറേഷൻ ചെയർമാനാ യിരുന്ന ശ്രീ. ടി. ടി. പി. അബ്ദുള്ളയെ ശ്രീ ഉമ്മൻ ചാണ്ടി ജർമ്മനിയിലേയ്ക്ക് അയച്ചു. ബോണിലെ ഇന്ത്യൻ അംബാസിഡർ ശ്രീ. അഹമ്മദിന്റെ വസതിയിൽ ഞാനും ശ്രീ. ജോർജ് കട്ടിക്കാരനും ശ്രീ. ടി. ടി. പി. അബ്ദുള്ളയുമായി വിശദമായി ചർച്ച ചെയ്തു. അംബാസിഡർമാരുടെ വ്യക്തിപരവും  നിസ്വാർത്ഥവുമായ സഹകരണം പ്രതിസന്ധികൾക്ക് അയവുവരുത്തുവാൻ വഴി തെളിച്ചു. ഇത്പോലെയുള്ള ഇടപെടലുകൾ ഭാവിയിൽ ഞങ്ങളുടെ ജീവിതത്തിന്റെ ഓരോ ചുവടു വയ്പുകളിലും ആത്മവിശ്വാസം ഉണ്ടാക്കി. അന്ന് ജീവിതത്തിനാവശ്യമായ പണത്തിനായി ചെയ്യുവാൻ തൊഴിൽ ചെയ്യുവാൻ അനുവാദമില്ലാതിരുന്ന, മറ്റുതരത്തിൽ ജർമ്മനിയിലെ പല ബുദ്ധിമുട്ടുകളും നിറഞ്ഞ അന്നത്തെ ജീവിതത്തെ അവരുടെയെല്ലാം അടുപ്പം ഏറെ മാധുര്യമുള്ളതാക്കി. ഇതിനുവേണ്ടി ജർമ്മൻ മലയാളികൾക്ക് ഹൃദയം നിറഞ്ഞ സഹായവും താങ്ങുമായിരുന്നത് അന്നത്തെ കേരളത്തിന്റെ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയായിരുന്നു എന്ന യാഥാർത്ഥ്യം എക്കാലവും നന്ദിയോടെ നിലനിൽക്കും. //-       
-------------------------------------------------------------------------------------------------------------------