ധ്രുവദീപ്തി : Politics // Panorama //
ഒരു മില്യാർഡനിലേറെ ജനങ്ങൾ വസി ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പേരുള്ള ഇന്ത്യ യുടെ ഭാവിയെപ്പറ്റി, നിലവിലുള്ള ഇന്ത്യ ൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാ ധിപത്യത്തിലെ ഏകാധിപത്യ അധികാര വാഴ്ചയിൽ ഞെങ്ങിഞെരുങ്ങു കയാണെ ന്ന യാത്ഥാർത്ഥ്യങ്ങൾ ലോകമൊട്ടാകെ യുള്ള ഇന്ത്യാക്കാരും വിദേശികളും ഇ പ്പോൾ ഭീതിയോടെ ഉറ്റുനോക്കുന്നതായി നമുക്കറിയാം. ഈ പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾ നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണവൈകല്യത്തിനെതിരെ ക്രിയാത്മകമായി ഇടപെടണം. ഇനി മേലിൽ ജനങ്ങൾ നിസ്സഹായവും ഒരു മൃദുവായതുയതുമാ യ ശക്തിയാണെന്ന നിലയിൽ നോക്കി നിൽക്കരുത്, അവ ശരിയാണെന്ന സമാന അഭിപ്രായങ്ങളും പ്രകടിപ്പിക്കരുത്.
ഇന്ത്യൻ ജനാധിപത്യത്തിന് സ്വന്തമായ ഒരു പുതിയ പ്രതിരോധ രാഷ്ട്രീയ കൗശലം അവശ്യമാണ്.//
George Kuttikattu
ജനാധിപത്യത്തിലെ ഏകാധിപത്യം
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി |
ഒരു മില്യാർഡനിലേറെ ജനങ്ങൾ വസി ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പേരുള്ള ഇന്ത്യ യുടെ ഭാവിയെപ്പറ്റി, നിലവിലുള്ള ഇന്ത്യ ൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാ ധിപത്യത്തിലെ ഏകാധിപത്യ അധികാര വാഴ്ചയിൽ ഞെങ്ങിഞെരുങ്ങു കയാണെ ന്ന യാത്ഥാർത്ഥ്യങ്ങൾ ലോകമൊട്ടാകെ യുള്ള ഇന്ത്യാക്കാരും വിദേശികളും ഇ പ്പോൾ ഭീതിയോടെ ഉറ്റുനോക്കുന്നതായി നമുക്കറിയാം. ഈ പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾ നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണവൈകല്യത്തിനെതിരെ ക്രിയാത്മകമായി ഇടപെടണം. ഇനി മേലിൽ ജനങ്ങൾ നിസ്സഹായവും ഒരു മൃദുവായതുയതുമാ യ ശക്തിയാണെന്ന നിലയിൽ നോക്കി നിൽക്കരുത്, അവ ശരിയാണെന്ന സമാന അഭിപ്രായങ്ങളും പ്രകടിപ്പിക്കരുത്.
ഇതേസമയം എന്താണ് യൂറോപ്യൻ രാജ്യങ്ങളിലും സംഭവിക്കുന്നതെന്നതു ഈ വർഷം ഏറെ ശ്രദ്ധേയവുമാണ്. ഈ വർഷം യൂറോപ്പിൽ എന്തുകൊണ്ടും സവിശേഷകരമായ ചലനങ്ങളാൽ ഒരു "ചീനാവർഷം" ആകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്നും ഗ്രേറ്റ് ബ്രിട്ടന്റെ ചരിത്രം സൃഷ്ടിച്ച ബ്രെക്സിറ്റ്, മറ്റൊന്ന് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു അമേരിക്കൻ ബിസിനസ് "പ്രോപ്പർട്ടി റോയൽ" ഡൊണാൾഡ് ട്രംപിന്റെ വിജയം, അതുപോലെ ഫ്രാൻസിലും, ജർമ്മനിയിലെ വരാനിരിക്കുന്നതായ ചാൻസലർ തെരഞ്ഞെടുപ്പും, നെതർലണ്ടിലും ഒരുപക്ഷെ അത് ഇറ്റലിയിലും വരാനിരിക്കുന്ന പുതിയ തെരഞ്ഞെടുപ്പുകളും മറ്റും, ഇങ്ങനെയുള്ള ഓരോ കാര്യങ്ങൾ മൂലം ഈ പുത്തനാണ്ടിൽ അപ്രതീക്ഷിതവും നിർണ്ണായകവുമായ ചലനങ്ങൾ ഉണ്ടാക്കുന്ന പുതിയ മാറ്റങ്ങൾക്കുള്ള സാഹചര്യ തീരുമാനങ്ങൾ ക്കു വഴിയൊരുക്കും. അതായത്, യൂറോപ്യൻ യൂണിയൻ ഒരുമയോടെയെന്നും
ഒന്നിച്ചു നിലനിൽക്കുമോ അതോ ഭാവിയിൽ ഒരു നിയോ നാഷണലിസ്റ്റിക് കൊടുങ്കാറ്റിൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ ഒന്ന് മറ്റൊന്നായി പൊട്ടിത്തെറിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കപ്പെടും. അതുപോലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭൂകമ്പം ഉണ്ടാക്കിക്കൊണ്ട് ഇന്ത്യയിൽ ഒട്ടാകെ കാലുറപ്പിച്ചുള്ള മോദിയുഗത്തിന്റെ പ്രയാണം ഒരു ഏകാധിപത്യത്തിന്റെ പടിക്കലെത്തിക്കഴിഞ്ഞു എന്ന് വേണം കരുതുവാൻ..
കരിദിനം
അതുപോലെതന്നെയോ അതിലേറെയോ ഭാവിയുടെ ആശങ്കയിൽ ഇന്ത്യൻ ജനത വിശ്വസിച്ച ജനാധിപത്യമൂല്യത്തിന്റെ തകർച്ചയിൽ ജനങ്ങൾക്കുള്ള അനേകം ചോദ്യങ്ങൾക്കു മറുപടിയില്ലാതെ വിഷമി ക്കുന്ന സാമ്പത്തിക തകർച്ചയുടെ വക്കി ലെത്തി നിൽക്കുന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ അഴിമതി വിരുദ്ധ പരിഷ്‌ക്കാര ങ്ങൾ നടപ്പാക്കുന്നുവെന്ന പ്രചാരണം നൽ കിക്കൊണ്ട് നോട്ടു നിരോധനനിയമം ഏക പക്ഷീയമായ ഉത്തരവിലൂടെ പ്രായോഗിക മായി നടപ്പാക്കാൻ പറ്റാത്ത പരിഷ്ക്കരണമാണ് പരീക്ഷിച്ചത്. ആകട്ടെ ഈ പരിഷ്ക്കാരത്തിലൂടെ ജനങ്ങളും നിലവിലുള്ള പാർലമെന്റിലേക്ക് തെരെ ഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും സർക്കാരും തമ്മിലുണ്ടാകുന്ന എല്ലാവി ധത്തിലുമുള്ള ഇടപാടുകളുടെയും വിശ്വാസം മുഴുവൻ നഷ്ടപ്പെടുത്തുവാൻ അതെല്ലാം കാരണമാക്കി. നോട്ടുനിരോധനം വഴി ജനങ്ങൾക്ക് എന്ത് ഗുണ ങ്ങൾ ലഭിച്ചു? ആ ദിവസം ഒരു ദുരന്തനാടകീയ കരിദിനത്തിന്റെ കടുത്ത അനുഭവം പോലെ ആരംഭം മുതൽ തന്നെ സാധാരണക്കാരന് അനുഭവപ്പെട്ടു.
നിലവിലുള്ള ഇന്ത്യൻ ഭരണാധികാരി കളും ജനങ്ങളുമായി ഭാവിയിൽ എപ്ര കാരമുള്ള സഹകരണവും ഇടപാടുക ളിലെ പൊതുവായ വിശ്വാസവും സ്ഥാ പിക്കപ്പെടുമെന്ന ചോദ്യത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നോട്ടു നി രോധനവും അതേത്തുടർന്നു ജനങ്ങളി ലൂടെ കടന്നുവന്നിട്ടുള്ള പ്രതിസന്ധിക ളും, നോട്ടുനിരോധനത്തിന്റെ പ്രായോ ഗികതകളുമെല്ലാം വിലയിരുത്തപ്പെട്ട ഒരു മറുപടി ഈ വർഷം തന്നെ ഉണ്ടാ കാം. 2017 മേയ് മാസത്തിൽ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടു (26. 05 .2014 - 26.05 2017) മൂന്നു വർഷങ്ങൾ തികയുന്നു. ഈ തിയതി ഇന്ത്യയുടെ ചരി ത്രത്തിലെ ഒരു നാടകീയ കാലഘട്ടമായി കാണാനുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ നടത്തിയിട്ടുള്ള പ്രസ്താവങ്ങളിൽ നിന്നും ഭാവിരാ ഷ്ടീയത്തെപ്പറ്റി സ്വീകരിക്കാനുള്ള അടിസ്ഥാനം മനസ്സിലാകും. അപ്പോൾ മാത്രമേ, ഇന്ത്യ നേരിടുന്ന ആഴങ്ങളിൽ പതിയുന്ന ആഘാതങ്ങളെ ഇല്ലാതാ ക്കാൻ കഴിയുമോ ഇല്ലയോ എന്ന് പറയാൻ കഴിയുകയുള്ളു. നരേന്ദ്രമോദി ഇന്ത്യയിലെ അനേക ജനകോടികളുടെ ഐക്യത്തെയോ അവരുടെ സമഗ്ര മായ വളർച്ചയുടെ ആവശ്യകതയെപ്പറ്റിയോ ശരിയായ ഇന്റഗ്രേഷനോ ശ്രദ്ധ നൽകാത്ത ഒരു പുതിയ വന്യമായ നാഷണലിസം ഇന്ത്യയിൽ പരീക്ഷിക്കുക യാണ്. ഈ നിലപാടുകളെ മുഴുവൻ തുറന്നു കാണിക്കുന്ന സന്ദേശമാണ് മറ്റു ചില ലോകരാജ്യങ്ങളിൽ ഭാഗികമായി അദ്ദേഹം പ്രചരിപ്പിച്ചു യാത്രകൾ ചെയ്തത്. നരേന്ദ്രമോദി ഇതുവരെയും പരിശ്രമിച്ചത് താനുൾപ്പെടുന്ന രാഷ്ട്രീ യ പാർട്ടി ശക്തികളെ മുന്നിൽ നിറുത്തിയുള്ള ആഹ്വാനങ്ങൾവഴിയും അധി കാരം ഉപയോഗിച്ച് സമുദായങ്ങളെയും മതവിഭാഗങ്ങളെയും പ്രതിപക്ഷ ത്തെയും നിർവീര്യമാക്കുന്നതിനാണ്. ഭാവിയിൽ ഈ സ്ഥിതി ഇന്ത്യയിൽ തുടർന്ന് പോവുകയാണെങ്കിൽ, അഥവാ ഏതോ നിവൃത്തികേടിൽ ജനങ്ങൾ നരേന്ദ്ര മോദിയുടെ പാർട്ടിയുടെ നാഷണലിസ്റ്റ്മനോഭാവത്തിലും അദ്ദേഹ ത്തിൻറെ സഹതാപമയമില്ലാത്ത മുഖത്തെ ചാരനിറമുള്ള വീതിയുള്ള രോമ ങ്ങൾക്കിടയിലും കൂടി കടന്നുവരുന്ന നൈമിഷിക ഉത്തരവുകളിൽ കുടു ങ്ങി ഞെങ്ങി ഞെരിയുകയും ചെയ്യും. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിവേര് തന്നെ തകർക്കും.
മോദിയുടെ ജനവിരുദ്ധ പ്രഖ്യാപനങ്ങൾ
നരേന്ദ്രമോദിയുടെ പുതിയ പ്രഖ്യാപനങ്ങൾ ഇന്ത്യയിൽ ദൂരവ്യാപകമായ പ്ര ത്യാഘാതങ്ങൾ ഉണ്ടാക്കും. ഇന്ത്യയുടെ സുരക്ഷാ ഗ്യാരണ്ടി ചോദ്യം ചെയ്യപ്പെ ടാം. ഇന്ത്യൻ ജനതയോടും വിദേശരാജ്യങ്ങളോടുമുള്ള പരസ്പര ബന്ധങ്ങൾ പുനപരിശോധിക്കേണ്ടിയും വരും. ജനങ്ങളിൽ ഉണ്ടായിട്ടുള്ള അവിശ്വാസം സുരക്ഷാസ്ഥിതികളിൽ കുത്തനെയുള്ള മാറ്റങ്ങൾ ഉണ്ടാക്കാം. അതായത് ഇന്ത്യൻ ജനത അപ്രതീക്ഷിതമായി പൊടുന്നെനെ തനിച്ചായി, സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കടലിൽ. ഇതേസമയം തന്നെ, ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ രാജ്യം പാകിസ്ഥാൻ നടത്തുന്ന മിലിട്ടറി പ്രകടനം വഴി ഇന്ത്യയു ടെ അതിർത്തിപ്രദേശത്തെ ജനങ്ങളുടെ സുരക്ഷ പോലും ചോദ്യം ചെയ്യപ്പെ ട്ടിരിക്കുന്നു. ഇന്ത്യൻ ഭരണനേതൃത്വം കുറഞ്ഞ പക്ഷം സുരക്ഷാസംവിധാനം സ്ഥാപിക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നു.
ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഏറ്റവും വേഗം നമുക്ക് മറുപടി കിട്ടണം. അതുപ ക്ഷേ ഇതിനകം വലിയ തകർച്ചകൾ ഉണ്ടാ യിക്കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷാക്രമം വളരെ വിഷ മം പിടിച്ച കാര്യമായിക്കഴിഞ്ഞു. ഈയി ടെ പ്രഖ്യാപിച്ച നോട്ടുനിരോധനം തുട ങ്ങി ദിനംതോറുമുള്ള അപ്രായോഗിക വും അപക്വവുമായ കേന്ദ്ര സർക്കാർ ഉ ത്തരവുകളിൽ ലോക സാമ്പത്തിക വിദ ഗ്ധരുടെ പരിശോധനയിൽ വലിയ പിഴവു കൾ മാത്രമാണ് കണ്ടത്. പക്ഷെ ജനങ്ങ ളിൽ അതിൽ കുറച്ചെങ്കിലും നിലനിൽക്കുന്ന പൊതുമന:ശാസ്ത്രത്തിന്റെ തണലിൽ ജീവിക്കുന്നു. അവരുടെ വിശ്വാസം- അതായത് ശത്രുക്കളെയും മിത്രങ്ങളെയും നേരെ കാണാനുള്ള, തിരിച്ചറിയാനുള്ള വിശ്വാസം. അതേ സമയം ഇക്കാര്യത്തിൽ ഏറെ കഷ്ടനഷ്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാ ൽ എന്നിരിക്കട്ടെ, തെറ്റായ പ്രതികരണങ്ങളോ അവ ഒരുപക്ഷെ വൻ പ്രതിസ ന്ധികളെയോ ഉണ്ടാക്കാനിടയുണ്ട്. അതുപക്ഷേ വ്യാപകമായി അക്രമാസ ക്തമാകാനും കാരണമായേക്കാം. കൃത്യമായി പറഞ്ഞാൽ ഇതിനകം തന്നെ സാധാരണ ജനവിഭാഗത്തിന് കഷ്ടനഷ്ടങ്ങൾ ഉണ്ടായിക്കഴിഞ്ഞു, നരേന്ദ്ര മോ ദിയുടെ ജനവിരുദ്ധ പ്രഖ്യാപനങ്ങൾ, അമേരിക്കയിൽ പുതിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചെയ്ത പ്രഖ്യാപനങ്ങൾ വഴി അദ്ദേഹത്തിനെ തിരെ അമേരിക്കൻ ജനതയെ പ്രതിരോധനിരയിലെത്തിച്ചതുപോലെ ഇന്ത്യ യിലെ ജനങ്ങളിൽ അവർക്കുണ്ടായിരുന്ന പ്രതീക്ഷകളും അതിലുള്ള വിശ്വാ സത്തിലും നരേന്ദ്രമോദിയിലർപ്പിച്ച വിശ്വാസം ചോദ്യം ചെയ്യപ്പെട്ടു കഴി ഞ്ഞു. മോദിരാഷ്ട്രീയത്തിൽ ഇന്ത്യയുടെ സാമ്പത്തിക- സാമൂഹ്യ ജീവിത സുരക്ഷാ ഗാരണ്ടി ചോദ്യം ചെയ്യപ്പെട്ടു.
പരാജയപ്പെട്ട പ്രതിപക്ഷം
ഇന്ത്യൻ പാർലമെന്റ് പ്രതിപക്ഷം |
എന്നാൽ ഇന്ത്യൻ ജനാധിപത്യ പ്രതിപ ക്ഷം ഈ സാഹചര്യത്തെ നന്നായി വില യിരുത്താൻ ഇതുവരെ പരാജയപ്പെട്ടു നിൽക്കുന്നു. ഇത് നമ്മുടെ പൊതുവായ സുരക്ഷിതത്വത്തെ, പ്രതിരോധ മേഖല യിലും, പൊതു ഭരണ മേഖലയിലും, സാ മ്പത്തികവും ഇന്ത്യയുടെ നിയമപരമമാ യ ഇന്റഗ്രേഷൻ സംബന്ധിച്ചും അത് പ്രതീക്ഷിക്കുന്ന ഫലം സൂക്ഷിക്കുവാൻ കഴിഞ്ഞില്ല. അതുമാത്രമോ, ഇന്ത്യയുടെ ഓരോരോ സംസ്ഥാനങ്ങളിലും ആ അടി സ്ഥാന സുരക്ഷിതത്വം ഉറപ്പുനൽകാൻ കഴിഞ്ഞില്ല. സംസ്ഥാനങ്ങളുടെ അ വശ്യ നിർദ്ദേശങ്ങളെപ്പോലും കേന്ദ്രം നിരാകരിക്കുന്ന അധികാരരാഷ്ട്രീയം തയ്യാറാക്കുന്ന കാര്യങ്ങൾ മാത്രമേ നടപ്പാക്കുന്നുള്ളു. ജനാധിപത്യത്തിന്റെ മഹത്വം പ്രസംഗിക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിനു വേണ്ടത് ഇന്ത്യക്ക് നഷ്ട പ്പെട്ടുപോയ ഒരു പുതിയ പ്രതിരോധ രാഷ്ട്രീയത്തിന്റെ കൗശലം വീണ്ടെടു ക്കുകയാണ്. ഇതിന് ഇന്ത്യയിലെ കേരളം പോലെയുള്ള പ്രമുഖ സംസ്ഥാനങ്ങ ൾക്ക് കഴിയണം.
പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരിഫ് (L), ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി (R ) |
ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ ജീവിക്കുന്നതിനു ശ്രദ്ധിക്കേണ്ടത് അയൽപക്ക രാജ്യങ്ങളുമായി പൊതുവെ സമാധാനത്തിലും സഹകരണ ത്തിലും പരസ്പരമുള്ള അംഗീകാരത്തിലും ബഹുമാനത്തിലും ഉറപ്പുനൽകുന്ന വ്യവസ്ഥ യിൽ ഉറച്ചതാകണം. അതുപക്ഷേ ഒരു ആറ്റോ മിക് ശക്തി രാഷ്ട്രമോ ആയിരിക്കട്ടെ അവ രോടുപോലും പരസ്പരം ഇതേ അളവിൽ കാണ ണം. ഉദാ: പാകിസ്ഥാൻ. ഇതിൽ ആര് ജയിക്കും തോൽക്കും എന്ന മാത്സര്യം ഒരുപക്ഷെ റഷ്യ പോലുള്ള രാജ്യങ്ങൾക്കുണ്ടാകാം.
അധികാര രാഷ്ട്രീയം
ഒരു സർക്കാരിന്റെ ബലഹീനത സമാധാനത്തിന്റെ അടിസ്ഥാനശില്പകല യല്ല. ഇന്ത്യയിൽ നരേന്ദ്രമോദിയുഗം എല്ലാ മേഖലയിലും പ്രകാശിക്കണമെ ങ്കിൽ ഇന്ത്യൻ ജനതയുടെ സ്വന്തം കഴിവിന്റെ ഭാവി ഗാരണ്ടി സ്വന്തമായി ഉണ്ടാക്കുവാൻ ശക്തി പകരണം. മറിച്ചു അഴിമതിനിരോധനത്തിന്റെ മറ വിൽ ജനങ്ങൾക്കുള്ള ആത്മധൈര്യത്തെ ആക്രമിക്കുന്ന രാഷ്ട്രീയ നയം പ്രതികൂലമായി പ്രതികരിക്കപ്പെടും. അല്ലാതെ, മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ അധികാരക്കസേരയിൽ വന്നതുകൊണ്ടു മാത്രമായില്ല. ആ ത്മാർത്ഥവും ഗൗരവപൂർവ്വവുമായ അധികാര രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാ ടിൽ അതിനെ വികസിപ്പിക്കണം. അതിനു അവസരം ഇപ്പോൾ ഉണ്ടായി എന്ന് ഇന്ത്യൻ സാമ്പത്തിക മേഖലയെ പിടിച്ചുലച്ചു നോട്ടു നിരോധനം നട ത്തിയ ഭീതിജനകമായ മോദിരാഷ്ട്രീയം, മനസ്സിലാക്കണം. യാഥാർത്ഥ്യമാ കുന്ന അധികാരരാഷ്ട്രീയത്തിന്റെ നഷ്ടം സമാധാനം നഷ്ടപ്പെട്ട ജനമനസ്സിൽ സ്വീകരിക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ ജനാധിപത്യതത്വത്തിന്റെ അവസാനമാ യ സിമിത്തേരിയായിത്തീരാൻ പോകുന്ന കാഴ്ച ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല. ബ്രിട്ടീഷ് അധികാരത്തിൽ നിന്നും വേർപെട്ടു ഇന്ത്യ ഒരു സ്വത ന്ത്ര ജനാധിപത്യ രാജ്യമാണ്, 1947 മുതൽ. ഒരു യഥാർത്ഥ ഇന്ത്യയുടെ ചരിത്ര ത്തിന്റെ താളുകളിലൂടെ അതിന്റെ വളർച്ചയെ സഹായിക്കുന്ന ജനകീയ പ്രതിരോധ ജനാധിപത്യകൗശലം ഇന്ത്യൻ ജനതയ്ക്കുണ്ടാകണം. //-
---------------------------------------------------------------------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.