Dienstag, 8. März 2016

ധ്രുവദീപ്തി // World Politics // യൂറോപ്യൻ ഐക്യം ഛിന്നഭിന്നമാകാവുന്ന അവസ്ഥ. : ജോർജ് കുറ്റിക്കാട്-

ധ്രുവദീപ്തി // World Politics //

യൂറോപ്യൻ ഐക്യം ഛിന്നഭിന്നമാകാവുന്ന അവസ്ഥ.

ജോർജ് കുറ്റിക്കാട്-

ചതഞ്ഞരയുന്ന യൂറോപ്യൻ ഭൂഖണ്ഡം-

യൂറോപ്പിന് ഒരു പഴമയുടെ ഇക്കിളിപ്പെടുത്തുന്ന ഐതിഹാസിക ഉന്മാദ കഥ പറയുന്ന മദ്ധ്യധരണിയാഴിയുടെ അങ്ങേ മറുപുറത്തുനിന്നും എത്തിച്ചേർന്ന സൌന്ദര്യത്തിന്റെ ഒരു പേരുണ്ടായിരുന്നു. സിഡോനിലെ  രാജകുമാരി "യൂറോപ്പാ". കാലങ്ങൾക്ക് മുൻപ് നടന്ന ലിബനോൻ സൈനിക യുദ്ധത്തിൽ യൂറോപ്പായുടെ മാതൃദേശം സിഡോൺ ബോംബുവർഷത്തിൽ തകർത്തു. പക്ഷെ ഈ നാമം ആരും ധരിക്കുന്നില്ലെങ്കിലും ആരെങ്കിലും യൂറോപ്പിനെ സ്നേഹിക്കുന്നവർ ഉണ്ടെങ്കിൽ ദൈവങ്ങളുടെ ദൈവമായ സോയുസിന്റെയും സ്നേഹം മതിയോളം പകർന്ന സൈഡോനിലെ രാജകുമാരിയുടെയും നാമം വിസ്മരിക്കുന്നില്ല. "യൂറോപ്പായെ ആര് എന്തിനു സ്നേഹിക്കുന്നുവോ അവർ പണത്തെയും സ്നേഹിക്കും". ഇതാണല്ലോ ഇന്നും മുഴങ്ങുന്ന പ്രസിദ്ധമായ ചൊല്ല്. ഇതെല്ലാം ഏറെ മാറിപ്പോയി. എന്നാൽ "യൂറോപ്പ" എന്ന് മനസ്സ് നിറയെ കുളിർക്കുന്ന പേരിടുന്ന ഒരു ജീവിക്കുന്ന ബാഹ്യരേഖയുടെ സത്ചിത്രത്തെ  കൈക്കൊണ്ട ഒരു സുവർണ്ണ കാലമുണ്ടായിരുന്നു.

 രക്ഷപെടാൻ ശ്രമിക്കുന്ന സിറിയൻ കുടുംബം 

  
ജനാധിപത്യഭരണ സംവിധാന മുള്ള  യൂറോപ്പ് ഭൂഖണ്ഡ ത്തിന്റെ ഐക്യ സാമൂഹ്യ- രാഷ്ട്രീയ സാംസ്കാരിക കെട്ടുറപ്പിന്റയും സാമ്പത്തിക ഭദ്രതയുടെയും കാര്യത്തിൽ വളരെ ഏറെ അത്ഭുതം തോന്നിപ്പിക്കുന്ന മാതിരി   കുറെയേറെ ചപലമായ വിചിത്രത ഉണ്ടായിരിക്കുന്നു വെന്നു വേണം കരുതാൻ. അതിങ്ങനെ: യൂറോപ്യൻ  ഐക്യം തകർക്കാൻ ശക്തിയുള്ള വിദേശ അഭയാർത്ഥികളുടെ  കൂട്ട പ്രവാഹം: അതിനുള്ള   പ്രധാന കാരണങ്ങളായി കാണാവുന്നതിതാണ്: സിറിയ, ഇറാക്ക്, ലിബിയ തുടങ്ങിയ നിരവധി ഇസ്ലാമിക രാജങ്ങളിൽ സമീപകാലത്ത് പൊട്ടിപ്പുറപ്പെട്ട ഐഎസ് ഭീകരവാദയുദ്ധവും, ഈ രാജ്യങ്ങളിലെല്ലാം നടത്തപ്പെട്ട അതിക്രൂരമായ മനുഷ്യകൊലപാതകങ്ങളും,  അതിനോടനുബന്ധിച്ചു ഉണ്ടായിരിക്കുന്ന ആ രാജ്യങ്ങളിലെ ജനങ്ങളുടെ ഭീതിയും, ജീവരക്ഷാർത്ഥമുള്ള പാലായനവും ആണ്.   2016 നു മുമ്പ് തന്നെ യൂറോപ്യൻ യൂണിയനിലെ  ചില അംഗരാജ്യങ്ങൾ  പൊതുവെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഞെരുക്കം നന്നായിത്തന്നെ നേരിടുന്നുണ്ടായിരുന്നു. ഇപ്പോൾ അഭയാർത്ഥി പ്രവാഹത്തിന്റെ ശക്തിയിൽ യൂറോപ്പ് ഏതാണ്ട് നഗ്നതയുടെ വക്കിലോളം എത്തിയിട്ടുണ്ട്. അതിന്റെ ആകർഷണീയ ഭാവത്തിനും മേന്മയും കുറഞ്ഞു. "യൂറോപ്പ്" എന്ന നാമത്തിനുള്ള തിളക്കത്തിന് അല്പ്പം മിനുക്കം കുറഞ്ഞു ചുരുങ്ങിയെങ്കിലും, അതുപക്ഷെ ആ പ്രസിദ്ധമായ നാലക്ഷരം  "EURO"  യൂറോപ്പിന്റെ തൊപ്പിയിൽ മിന്നിതിളങ്ങുന്നുണ്ട്.

യൂറോപ്പ് ഭൂഖണ്ഡം നിറയെ പരദേശ അഭയാർത്ഥികൾ നിറഞ്ഞിരിക്കുന്നു, അതേസമയം യൂറോപ്പിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയോടുള്ള അസ്വസ്ഥത തിങ്ങിനിറഞ്ഞ അവസ്ഥ, ഇങ്ങനെയെല്ലാം കൊണ്ടും ഇപ്പോൾ പൊതുവെ ഉണ്ടായിരിക്കുന്ന അവസ്ഥാന്തരത്തിൽ യൂറോപ്പിലെ ജനമനസ്സിൽ അത്രനല്ല  പ്രസന്നമായ ഒരന്തരീക്ഷമല്ല നിലവിലുള്ളത്. ഇങ്ങനെയൊക്കെയാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ സ്ഥിതിവിശേഷം എന്നറിയാമെങ്കിലും, ദൈനംദിനം യൂറോപ്യരല്ലാത്ത ആയിരങ്ങളും പതിനായിരങ്ങളും ഈ മനോഹരമായ ഭൂഖണ്ഡത്തിലേയ്ക്ക്‌ എങ്ങനെയും ഒരു കാലുകുത്തുവാനുള്ള ലഭിക്കുന്ന ഭാഗ്യാവസരത്തെയാണ് ആഗ്രഹിക്കുന്നത്, അവർ ആ തിളക്കമുള്ള നിമിഷത്തെയാണ് കാത്തിരിക്കുന്നത്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ഒരുപക്ഷെ ഇതാദ്യമായിരിക്കും വളരെ വളരെ നീണ്ടുപോകാനിടയുള്ള രണ്ടു അപ്രതീക്ഷിത പ്രതിസന്ധികളെപ്പറ്റി ഇത്ര  ഗൗരവമായി ചിന്തിക്കേണ്ടിവന്നത്‌- ഒന്ന്, സാമ്പത്തിക പ്രതിസന്ധി, രണ്ട്, എല്ലാ  പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും, ഉദാഹരണമായി, "ഇസ്ലാമിക് സ്റ്റേറ്റ്"വാദ പ്രഖ്യാപനവുമായി ഭീകരപ്രവർത്തനവും ഭീകരയുദ്ധവും കൊണ്ട് നിലവിൽ ലോകത്തെ മുൾമുനയിൽ നിറുത്തി ഭയപ്പെടുത്തുന്ന സിറിയ പോലുള്ള മറ്റു നിരവധി രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ നിലയ്ക്കാത്ത പ്രവാഹം. തീർച്ചയായും ഇത് ഒരു പുതിയ സാഹചര്യമാണ്, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക്. ഇതവർ കരുതിയതിലേറെ ഗൗരവതരമാകും. യൂറോപ്യൻ യൂണിയൻ നേതൃത്വം ചതിച്ചുവെന്ന മനസ്സിലിരിപ്പ് പതുക്കെ ചില യൂണിയൻ അംഗരാജ്യങ്ങളിൽ നിന്നും പുറത്തേയ്ക്ക് ഒഴുകിത്തുടങ്ങി. അംഗരാജ്യങ്ങളിൽ ചിലർ അവരവരുടെ നിയമത്തിന്റെ തണലിൽ കടുത്ത സ്വതന്ത്ര തീരുമാനങ്ങൾ എടുത്തു തുടങ്ങിയതിൽ തീർത്തും അത്ഭുതപ്പെട്ടിട്ടു കാര്യമില്ല. 

ഐക്യം തകർക്കാൻ ശക്തിയുള്ള അഭയാർത്ഥി പ്രവാഹം:


രാജ്യാതിർത്തിയിൽ തുർക്കി പോലീസ് കാവൽ
അഭയാർത്ഥികളുടെ തുടർച്ച യായ സ്വതന്ത്ര പ്രവേശനം കർ ശനമായി നിയന്ത്രിക്കുവാൻ,    അവരവരുടെ രാജ്യാതിർ ത്തികൾക്ക് സംരക്ഷണം നല്കുന്നതായ  മേൽനടപടികൾ ഇതിനകം തന്നെ ചില യൂറോപ്യൻ യൂണിയൻ ഭരണാ ധികാരികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അതുപക്ഷേ    അഫ്ഗാനിസ്താൻ, സിറിയ, ഇറാക്ക്, മൊറോക്കോ, പാകിസ്ഥാൻ, തുടങ്ങി നിരവധി പശ്ചിമേഷ്യൻ മുസ്ലീംരാജ്യങ്ങളിൽ നിന്നും യൂറോപ്പിലേയ്ക്ക് എങ്ങനെയും വന്നെത്തുവാൻ തക്കം നോക്കുന്ന നീക്കങ്ങൾ എക്കാലവും ഉണ്ടായിരുന്നതായി കാണാൻ കഴിയും. ഇവരിൽ ഒരു വലിയ ശതമാനം അഭയാർത്ഥികളുടെ പുറം തോലണിഞ്ഞു യൂറോപ്പിലേയ്ക്ക് എത്തുവാൻ ശ്രമിക്കുന്നവർ യുദ്ധത്തെ ഭയന്നോടുന്ന രാഷ്ട്രീയ അഭയാർത്ഥികളേയല്ലെന്ന് ഇതിനകം വ്യക്തമായതായി ചില യൂറോപ്യൻ രാജ്യങ്ങളുടെ ഭരണാധികാരികൾ പറയുന്നുണ്ട്.

സിറിയൻ ഭരണകൂടവുമായുള്ള ഐഎസ് ഭീകരരുടെ യുദ്ധം ഈ നീക്കത്തിന് ശക്തമായ ആക്കം കൂട്ടിയിട്ടുണ്ട്. ജർമ്മനിക്കുള്ളിൽത്തന്നെ ചില സംസ്ഥാന ഭരണകൂടങ്ങളിലും. ഉദാഹരണമായി, ജർമ്മനിയിലെ ബവേറിയ സംസ്ഥാനം. ബവേറിയ മുഖ്യമന്ത്രി, അഭയാർത്ഥികളുടെ നിയമാനുസൃതമായി ജർമനിയിൽ സ്വീകരിക്കാൻ കഴിയാവുന്ന, പരമാവധി എണ്ണത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞുകഴിഞ്ഞു. ഇക്കഴിഞ്ഞ നാളുകളിൽ നിയമാനുസൃതമായിട്ടല്ലാതെ ജർമ്മനിയിലേയ്ക്ക് ദിവസവും തുടർച്ചയായിത്തന്നെ വലിയ നിയന്ത്രണമോ ഒന്നും തന്നെ ഇല്ലാതെ എത്തിക്കൊണ്ടിരിക്കുന്ന അഭയാർത്ഥികളുടെ പ്രവാഹം ഏതുപരിധിവരെ  നിയന്ത്രിക്കുവാനും ഉൾക്കൊള്ളാനും കഴിയും? ഈ വിഷയം ജർമ്മൻ രാഷ്ട്രീയപാർട്ടികളിലും വിഭിന്ന നിയമ അഭിപ്രായങ്ങളോടെ തന്നെ നിലവിൽപോലും ചിന്തിക്കുന്നവരുണ്ട്. ഈ സ്ഥിതി നിലനിൽക്കുമ്പോൾ, അയൽ രാജ്യങ്ങളായ സ്വീഡൻ ഡെന്മാർക്ക്‌,  സ്ലോവേനിയ, ഇംഗ്ലണ്ട്, പോളണ്ട് അതുപോലെ മറ്റ് ചില പൂർവ്വ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും അവരവരുടെ രാജ്യങ്ങളുടെയും  സുരക്ഷാഅതിർത്തികളിൽ ഈ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന അതിർത്തി പ്രവേശന പാസ്കണ്‍ട്രോൾ തുടങ്ങിയതിൽ കടുത്ത പ്രതികരണങ്ങളും വിമർശനങ്ങളും ഉയരുന്നുണ്ട്. അഭയാർത്ഥി നിയന്ത്രണ നിയമ നടപടിയെ മൗനമായും മനസ്സുതുറന്നും ഇപ്പോൾ അംഗീകരിക്കുന്നത്, അഭിപ്രായങ്ങൾ ഈ രാജ്യങ്ങളിൽ രാഷ്ട്രീയമായി വളരെ ശക്തമാണ് എന്നതിന് തെളിവു തന്നെയാണ്, ഗ്രേറ്റ്ബ്രിട്ടൻ സ്വീകരിച്ച രാഷ്ട്രീയ നിലപാട്. യൂറോപ്യൻ യൂണിയനിൽ അംഗമായിരിക്കുന്നതിനോട് ജനങ്ങളുടെ വ്യാപകമായ എതിർപ്പുകൾ പ്രധാനമന്ത്രി കാമറോൺ നേരിടുന്നുണ്ട്. അതിനു പാർലമെന്റ് കൂടി തീരുമാനിച്ച ഉടൻ നടക്കാനിരിക്കുന്ന ജനാഭിപ്രായ വോട്ടെടുപ്പ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ഐക്യവിഷയത്തിൽ കനത്ത പ്രഹരമായിരിക്കും. .

ശുഭ പ്രതീക്ഷ
ഇതിനകം തന്നെ ജർമ്മനിയിൽ പ്രവേശിച്ചു കഴിഞ്ഞ  അഭയാർത്ഥി കളുടെ എണ്ണം ഏതാണ്ട്  1,1 മില്യണ്‍ കവിഞ്ഞു എന്നാണു ഔദ്യോഗിക കണക്കു ഇത്തവണ മാദ്ധ്യമങ്ങൾ വെളിപ്പെടുത്തുന്നത്. എന്നാൽ ഈ 2016-ൽ ഇതിലേറെ അഭയാർത്ഥികളെ ജർമ്മനിയിൽ പ്രതീക്ഷിക്കുന്നുണ്ട്. അർഹതയുള്ള അഭയാർത്ഥികളെ ജർമ്മനിയിൽ തുടർന്ന്  ഇന്റഗ്രേറ്റ് ചെയ്യുകയെന്നത് ജർമ്മൻ ഭരണഘടന അനുവദിക്കുന്നുണ്ട്. അതു പക്ഷെ, അപ്രതീക്ഷിത അഭയാർത്ഥി പ്രവേശനത്തെ നിരോധിക്കുകയെന്ന തീരുമാനം ഉണ്ടാവുകയില്ല എന്ന ഉറച്ച തീരുമാനമാണ് ചാൻസിലർ അങ്കെല മെർക്കൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാട് സ്വന്തം പാർട്ടിയിലും പ്രതിപക്ഷത്തും പാർലമെന്റിൽപ്പോലും ഊഹിക്കാവുന്ന അഭിപ്രായ സ്വര ചേർച്ചയില്ലായ്മ ഉണ്ടാക്കിയിട്ടുണ്ട്. പച്ചയായ യാഥാർത്ഥ്യങ്ങൾ ഉണ്ടെങ്കിലും അവയെ കാണാതെ കല്ലിൽ കൊത്തിയിരിക്കുന്ന വാചകം പോലെ, "അടിമയായ ഒരാൾ വന്നു ഒരു സാധാരണ സ്ത്രീയെ വിവാഹം ചെയ്യുന്നു, അവർക്കുണ്ടായ    കുട്ടികൾ സ്വതന്ത്രർ ആയിരിക്കും". ഇതേ അനുഭവം തന്നെയാണ് യൂറോപ്പിനെ ലക്ഷ്യമാക്കി വരുന്നവരുടെ സ്ഥിതിയും. സ്വതന്ത്ര പൗരന്റെ അവകാശമായ നിയമസുരക്ഷതത്വം. അതുപക്ഷെ, അക്രമികളുടെ പദ്ധതിപ്രകാരമുള്ള കപട അധിനിവേശത്തിലൂടെ, യഥാർത്ഥ അഭയാർത്ഥികൾക്ക് നിയമ അർഹതയുള്ള  അവകാശങ്ങൾ നിഷേധിക്കപ്പെടാനും ഇടയാക്കും.
 
യൂറോപ്പ് ഭൂഖണ്ഡത്തിനു വ്യക്തമായി ഒരതിരില്ല, ഭൂമിശാസ്ത്രപരമായ രൂപമില്ല, വിഭാവന ചെയ്യാനില്ലാതെ പുറലോകത്തിലേയ്ക്ക് അതിന്റെ വലിയ വാതിലുകൾ തുറന്നു തന്നെ കിടക്കുന്നു. ഏതൊരു അതിർത്തി പ്രദേശത്തിനും ധാരാളം വിവരിക്കുവാൻ ഉണ്ടാകും. യൂറോപ്പിന്റെ രൂപവും, പ്രകൃതിയും,  സമൂഹത്തിന്റെ തട്ടുകളും, സാംസ്കാരികവും,  സാമ്പത്തികവും, വിവിധ മത വിശ്വാസങ്ങളും, വിവിധ ഭാഷകളും എന്നിങ്ങനെ പലതിനെയും. സർവ്വാത്മന യൂറോപ്പിനെ നിയമാനുസൃതമായി അന്വേഷിക്കുവാൻ ആർക്കും കഴിയുമല്ലോ.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും പൊതുവെ അറബിരാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് അഭയാർത്ഥികളെ വഹിച്ചുകൊണ്ട് ബോട്ടുകളിൽ കടലിൽ ക്കൂടിയുള്ള ബോധപൂർവമുള്ള പാലായനം ഏറെയും അപകടം നിറഞ്ഞത്‌ തന്നെയാണല്ലോ. ജീവിതവും ജീവനും കടലിൽ  അവസാനിക്കുന്ന ദയനീയമായ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇങ്ങനെയുള്ള പാലായനങ്ങൾക്ക് അടിസ്ഥാന കാരണം ദൈവവിശ്വാസത്തിലോ മതത്തിന്റെ ആഹ്വാനത്തിലോ മാത്രം അത് രൂപപ്പെടുന്നതുമല്ലമനുഷ്യസ്വാതന്ത്ര്യത്തിനെതിരെ, മനുഷ്യന്റെ പൈശാചിക ക്രൂരതയുടെ ശക്തിപ്രകടനം തന്നെയാണ്യൂറോപ്യൻ പ്രദേശങ്ങളിലേയ്ക്ക് ഉണ്ടായിട്ടുള്ള ചരിത്രപരമായ അഭയാർത്ഥി പ്രവാഹങ്ങൾ എത്രയോ എത്ര  പുരാതന കാലങ്ങളിൽ മുതൽക്കേ ഉണ്ടായിട്ടുണ്ട്. അക്കാലത്തും, രാഷ്ട്രീയപരം, കാലാവസ്ഥവ്യതിയാനം, യുദ്ധം,  സാമ്പത്തിക തകർച്ചകൾ ഉണ്ടാക്കുന്ന മറ്റു കാരണങ്ങൾ ഇങ്ങനെ നിരവധി യാഥാർത്ഥ്യങ്ങൾ ഉണ്ടായിരുന്നു, അന്നത്തെ മനുഷ്യരുടെ അന്യദേശത്തെ ലക്ഷ്യമാക്കിയുള്ള പാലായനത്തിനു അടിസ്ഥാനം.

യൂറോപ്പ് ലക്ഷ്യമാക്കിയുള്ള നീണ്ട കാലടികൾ
യൂറോപ്യൻയൂണിയൻ അംഗ        രാജ്യങ്ങളുടെയെല്ലാം ഭൂപടങ്ങളിൽ രേഖപ്പെടുത്തിയത് പോലെതന്നെ യൂറോപ്പിന്റെ ഏതു ഭാഗവുമായി ബന്ധപ്പെട്ട യാത്രാ സൗകര്യങ്ങൾ ഉറപ്പു നൽകുന്ന പാതകളുണ്ട്. ഓരോ കാലടികളും ഓരോ അക്ഷരങ്ങൾ പോലെ, ചിലത് എത്രമാത്രം നീണ്ടു നീണ്ട വർണ്ണന ചെയ്താലും തീരാത്ത ദൈർഘ്യം ഉള്ള നീണ്ട പാതകൾ. കാലികൾക്കും മറ്റു വളർത്തുമൃഗങ്ങൾക്കും വേണ്ടി ഉപയോഗിച്ചിരുന്ന മനോഹര  നടപ്പുവഴികൾ, പച്ചപ്പ്‌ നിറഞ്ഞ പ്രദേശങ്ങളുടെ കൂടിച്ചേരൽപോലും എളുപ്പമാക്കിയ ഒരു പഴയ കാലം. ഇതിനുദാഹരണമാണ് ബുഡാപെസ്റ്റിലെ മൂന്നു റെയിൽവേ സ്റ്റേഷനുകൾ. ഈയൗരു കേന്ദ്രമായിരുന്നു എങ്ങോട്ടുമുള്ള യാത്രയ്ക്ക് വേണ്ടിയ റെയിൽവേ സന്ധി. സിറിയയിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ അഥവാ അഫ്ഗാനിസ്ഥാനിൽ നിന്നോ ആരെങ്കിലും യൂറോപ്പിലേയ്ക്ക് നിശ്ചിത ലക്ഷ്യം വച്ചു വരുന്നെന്നിരിക്കട്ടെ, അയാൾ എപ്പോഴെങ്കിലും ഈ മൂന്നിൽ ഒരു കേന്ദ്രത്തിൽ എത്തും. " സ്വേച്ഛയനുസരിച്ച് പുറപ്പെടുന്നയാൾ ഒരു ജിജ്ഞാസു വാണെന്ന് കരുതാവുന്നതാണ്. ഒരാളുടെ ഭാഷാപരമായ കഴിവുകളേ മാറ്റി നിറുത്തി, ഓരോരോ സാഹചര്യമനുസരിച്ച് വളയുന്നവനോ, പഠനോത്സു കനോ, നല്ല കർമ്മോത്സുകനോ അഥവാ യാതൊരു മുന്നൊരുക്കങ്ങളും ഒന്നിനും തന്നെ വേണ്ടാത്ത ഒരാൾ എങ്കിൽ, അയാൾ കഴിവുള്ളവൻതന്നെ  ആയിരിക്കും" - ഒഴിച്ച് കൂടാനാവാത്ത സാമൂഹിക പരിഷ്ക്കാരസംബന്ധിയായ ദേശാന്തര ഗമനങ്ങളെയും ഏറെ നിരീക്ഷിച്ചിട്ടുള്ള  മദ്ധ്യധരണിയാഴി പ്രദേശങ്ങളെപ്പറ്റി ആധികാരികമായി പറയുന്ന പ്രസിദ്ധ ചരിത്രകാരൻ ഫെർനാണ്ട് ബ്രൗഡൽ ഇങ്ങനെ അഭിപ്രായപ്പെടുന്നുണ്ട്. എന്നും ജീവിച്ചിരുന്ന സ്വന്തം നാടും വീടും, സ്വന്തം വേണ്ടപ്പെട്ടവരെയും എന്നേയ്ക്കും   വിട്ട്, അന്യദേശരാജ്യങ്ങളി ലേയ്ക്ക് എക്കാലവും ഉണ്ടായിക്കൊണ്ടിരിക്കുന്ന അന്യദേശ അഭയാർത്ഥി കളുടെ പ്രവാഹങ്ങളെയും ഈയൊരു കാഴ്ചപ്പാടിൽ മാത്രമേ കാണാനും കഴിയുകയുള്ളൂ.

ഒന്നാലോചിച്ചാൽ, 1989- ൽ ലോകചരിത്രത്തിൽ തന്നെ യൂറോപ്പിൽ ഉണ്ടായ സമാധാനപരമായ വലിയ മനുഷ്യപാലായനത്തിന്റെ വിപ്ലവ കഥയാണ്, ബർലിൻ ഭിത്തിയുടെ പതനം. ഒരുപക്ഷെ ബർലിൻ മതിലിന്റെ പതനം ഒരുതരത്തിലുള്ള കൂട്ടപാലായനത്തിന്റെ സാക്ഷിപത്രം തന്നെ , നിന്ന നിലയിൽ ഉണ്ടായ ലക്ഷോപലക്ഷം ജനങ്ങളുടെ ഇമിഗ്രേഷൻ നടപടികൾ, ഒരു പഴയ സിസ്റ്റം തീർത്തും ഉപേക്ഷിച്ചു പുതിയ വഴി കാണുക, മുന്നോട്ടു മുന്നോട്ട് വഴി തുറക്കുകയെന്നതായിരുന്നു ജർമ്മനികളുടെ ഐക്യത്തിന്റെ വഴികളും. !

പാലായനം - ലക്ഷ്യം ജർമ്മനി
തീർച്ചയായും ഒട്ടുമേ നിലയ്ക്കാത്ത  നിലവിലുള്ള അഭയാർത്ഥികളുടെ  പ്രവാഹം യൂറോപ്യൻ യൂണിയന് ഒരു പുതിയ അനുഭവമോ പുതിയ  പരിവർത്തന രാഷ്ട്രീയ പാഠമോ പുതിയ പരീക്ഷയോ ആണത്രേ. യൂറോപ്പ് അമേരിക്കയല്ലല്ലോ. കുറെ രാജ്യങ്ങളുടെ മഹത്തായ സമൂഹം മാത്രമാണ്. ഒന്നാലോചിച്ചാൽ, അത് യൂറോപ്പിലെ ജനസമൂഹത്തിന്റെ ഒരു യൂണിയൻ അല്ലല്ലോ. അത് പിന്നെ എങ്ങനെയാണ്?.. ദേശീയ രാജ്യങ്ങൾക്ക് അന്യദേശക്കാരെ അങ്ങനെ വെറുതെ ഇന്റഗ്രേറ്റ് ചെയ്യാനും സാധിക്കുകയില്ല, അവരെ നിയമപരമായി ലയിപ്പിക്കുവാൻ മാത്രമേ കഴിയൂ. ജർമ്മനിക്ക് പറ്റിയതിവിടെയാണ്, അവർക്ക് യൂണിയൻ എഴുതപ്പെടുന്ന ബുദ്ധിപരമായ കേന്ദ്ര തത്വമല്ലാതെ ചിന്തിച്ചു നോക്കാൻ ഒട്ടും കഴിഞ്ഞിട്ടുമില്ല . യൂറോപ്യൻ  എഗ്രീമെന്റ്സ് പ്രശ്നം-  പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്ന ആ മഹത്തായ തത്വമല്ല, പുസ്തകശാലയും ഞങ്ങളുടെയും കൂടി മാത്രം സ്വന്തമാണ്, അത് ആരുടെതായിരിക്കണം എന്നു തുറന്നു പറയുവാനുള്ള ചിന്ത പോലും ഇവരിൽ ഇപ്പോഴും ഉണ്ടായിട്ടില്ല. ജർമനി ഒരു ഫെഡറൽ രാജ്യമാണ് !

 കഴിഞ്ഞ നൂറ്റാണ്ടുകളിൽ യൂറോപ്പ് രണ്ടു മഹായുദ്ധങ്ങളുടെ ദുരന്തങ്ങളുടെ  അനുഭവങ്ങൾ ഹൃദയത്തിൽ വഹിച്ചതാണ്. ജൂലൈ 1914-ൽ  ഒന്നാം ലോകമഹായുദ്ധം തന്നെ ആയിരുന്നു തുടക്കം. അന്ന് ലോകത്ത് ഒരു നാസ്സിസം ഇല്ലായിരുന്നു, ഒരു സ്റ്റാലിനിസം ഇല്ലായിരുന്നു, പെട്ടെന്നുണ്ടായ ഒരു പുത്തൻ നാഷണലിസത്തിന്റെ പെരുമ്പറയടിച്ച വിജയം, അതായിരുന്നു ആദ്യത്തെ ദുരന്തം.   രണ്ടാമത്തേത്, ജർമ്മനിയിലെ അഡോൾഫ് ഹിറ്റ്ലർ റെജിമിന്റെ 1933 മുതൽ 1945 വരെയുള്ള ക്രൂരതയാണ്, അവസാനമായി ചരിത്രം കുറിച്ചത്. അഡോൾഫ് ഹിറ്റ്ലർ വിരോധികളെയും വിദേശികളെയും യഹൂദരെയും ഇല്ലെന്നാക്കുവാൻ വേണ്ടി തന്റെ നാസി സർക്കാർ  നിർമ്മിച്ച ഔഷ്വിറ്റ്സ്, ഡാഹൗ, ബർലിൻ, ബുഹൻവാൾഡ്, പോളണ്ടിലെ ബർഗ്ഗൻബൽസൻ തുടങ്ങിയ നിരവധി നാസ്സി കോണ്‍സെന്ട്രേഷൻ (ജയിൽ) ക്യാമ്പുകളിൽ അടച്ചു. യഹൂദരെ ഉന്നംവച്ച് ഗ്യാസ് ചേമ്പറുകളിൽ അടച്ചു ക്രൂരമായി വധിച്ചു. രോഗികളെയും അവശരെയും മരണപ്പെട്ടവരെയും ക്രേമാറ്റൊറിയത്തിലേയ്ക്ക് തള്ളി വിട്ടു അവരെ കത്തിച്ചു ചാമ്പലാക്കി. അന്ന് തന്നെ അഡോൾഫ് ഹിറ്റ്ലർ യൂറോപ്പിനെ ചരിത്രത്തിൽ പ്രതിസന്ധി നിറഞ്ഞ ഒരു  ഭൂഖണ്ഡമാക്കി മാറ്റി.

സിറിയ- ഐഎസ് ഭീകരർ തകർത്ത ഒരു പട്ടണം
സിറിയ, ലിബിയ, അഫ്ഗാനിസ്ഥാൻ ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലുള്ള  ഭീകരന്മാരായ ഇസ്ലാമിക സ്റ്റേറ്റ് ഭീകര വാദികൾ മനുഷ്യരെ അതിക്രൂരമായിവധിക്കുന്നുണ്ട്.  ഭീകരരെയെല്ലാം ഇവിടെ ഇല്ലന്നാക്കുവാൻ യൂറോപ്യൻ യൂണിയനും ലോകം മുഴുവനുമുളള രാജ്യങ്ങളും പോലും അതി ശക്തമായ സൈനിക നടപടികൾ സ്വീകരിക്കുന്നു.   അവർക്കെതിരെ ഒരു വിജയം ഇതു വരെ പ്രവചിക്കുവാൻ ആർക്കും ഒട്ടുമേ  കഴിഞ്ഞിട്ടില്ല . അതേസമയം ഏറ്റവും വലിയ മറ്റൊരു കടുത്ത വെല്ലുവിളി ഭീകരവാദികളുടെ യുദ്ധത്തെ ഭയന്ന് സ്വന്ത നാടും വീടും കുടുംബാംഗങ്ങളെയും ഉപേക്ഷിച്ചു ജീവരക്ഷാർത്ഥം പാലായനം  ചെയ്യുന്ന അഭയാർത്ഥികളാണ്. യൂറോപ്പ് വീണ്ടും പ്രശ്നകേന്ദ്രമായി മാറി. 

പ്രധാനമായി അഭയാർത്ഥികളുടെ ലക്ഷ്യസ്ഥാനം ജർമ്മനിതന്നെയാണ്. നേരിട്ട് അനുഭവസാക്ഷ്യത്തിൽ മാത്രം തിരിച്ചറിയാവുന്ന ഒരു യാഥാർത്ഥ്യമിതാണ്, സിറിയ, ഇറാക്ക് എന്നീ  രാജ്യങ്ങളിലെ യഥാർത്ഥ അഭയാർത്ഥികളുടെ ഇടയിൽ അഭയാർത്ഥീ ചമയം നടത്തി ജർമ്മനിയിലേയ്ക്കും മറ്റു എല്ലാ യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും ഐഎസ് ഭീകരരും കടന്നു കൂടിയിരിക്കുന്നു. 147 പേരെ കൊന്നൊടുക്കിയ പാരീസ് ആക്രമണത്തിൽ ഇങ്ങനെ വന്ന ഭീകരരാണ് പ്രധാന പ്രതികളെന്ന് മാദ്ധ്യമങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. പുതുവത്സര രാത്രിയിൽ ജർമനിയിലെ കൊളോൺ നഗരത്തിൽ നടന്ന സ്ത്രീകൾക്ക് നേരെയുണ്ടായ ക്രൂര ആക്രമണം, ഈ പ്രതീക്ഷിക്കാത്ത അനുഭവം അഭയാർത്ഥികളുടെ വിഷയത്തിൽ ജർമ്മൻ ജനതയിൽ സമ്മിശ്ര വികാരം ഉണ്ടാക്കുവാനിടയായി. കുറ്റവാളികൾ അഭയാർത്ഥിലിസ്റ്റിൽ പെട്ടവരായാലും, കുറ്റവാളികളെ ഉടനടി നിയമപരമായി ശിക്ഷിക്കുക തന്നെ വേണം. അതിനു ചിലപ്പോൾ അനിവാര്യമായ ഭരണഘടനാ നിയമഭേദഗതി വരെ ഉടൻ ഉണ്ടാകണം. ജർമ്മനിയിലെയ്ക്ക് വന്നെത്തിയ ഏറെ അഭയാർത്ഥികളും യുദ്ധബാധിത പ്രദേശത്തുനിന്നുള്ളവരല്ലയെന്നതും ഏറെ ശ്രദ്ദേയമാണ്.

ഇങ്ങനെയുള്ളവരുടെ ദൃഷ്ടിയിൽ യൂറോപ്പ് മദ്ധ്യധരണിയാഴി പ്രദേശമാണ്. അവിടെ ഗ്രീസും, ഇസ്രായേലും, റോമും, ബൈബിളും എല്ലാം ഉണ്ട്. എന്നാൽ ഭീകരവാദികളുടെ ലക്ഷ്യം? എന്താണ് അഭയാർത്ഥികളുടെ ലക്ഷ്യം? ധാരാളം ദരിദ്രരുണ്ട്, ധനികരുണ്ട്, അവിടെ സുന്ദരന്മാരുണ്ട്, ധാരാളം സുന്ദരികളുണ്ട്, വികടന്മാരുണ്ട്, ശരി. അവ എന്തുമാകട്ടെ, ഒരു സ്വപ്നം ഉണ്ട്. ആ സ്വപനം യൂറോപ്പാണ്. ഇരുപത്തിയെട്ട് സ്വതന്ത്ര അംഗരാജ്യങ്ങൾ ഉൾക്കൊണ്ട യൂറോപ്യൻ യൂണിയൻ. അതെ. ബൽജിയം, ഇംഗ്ലണ്ട്, ഡന്മാർക്ക്,  ഷ്വേഡൻ, ഗ്രീസ്, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, പോളണ്ട്, എന്നിങ്ങനെ പോകുന്നു ആ രാജ്യങ്ങളുടെ ലിസ്റ്റ്. ഇപ്പോഴിതാ യൂറോപ്പിന് മറ്റൊരു ദയനീയ മുഖഭാവം വന്നത് കാണാം. അഭയാർത്ഥിപ്രവാഹം മൂലവും സാമ്പത്തിക പ്രതിസന്ധിയും കൂടി കലർന്ന വിളറിയ ഭാവം-  അഭയാർത്ഥികളായി വന്ന് കുടിയേറി പ്പാർത്തവരിലെ ഭാവി സ്വപ്ന മധുര ജീവിതത്തിലെ  നിസാഹായതയിലെ ശൂന്യഭാവം കൊണ്ടുനടക്കുന്നവർ, ജീവിതത്തിനു ഒരു അടിസ്ഥാന ലക്ഷ്യം പോലും  കാണാതെപോകുന്നവർ, അതുപക്ഷെ ഈ അവസ്ഥയിൽ നിന്നും പിന്തിരിപ്പിക്കുവാൻ പോലും കഴിയാത്ത ഒരു അവസ്ഥ! സ്വതന്ത്രമായി അനാഥ മനുഷ്യരേപ്പോലെ അലഞ്ഞുതിരിയുന്ന കാഴ്ച. യൂറോപ്യൻ യൂണിയൻ ഈ  അവസ്ഥയ്ക്ക് മാറ്റം വരുത്തണം. ഇതിനു നിയമപരമായ വ്യവസ്ഥകളും ചർച്ചകളും പൊതുവായ തീരുമാനങ്ങളും ഏറ്റവും അനിവാര്യമാണ്.  

  ഒളിച്ചു കടക്കുന്ന അഭയാർത്ഥി കുടുംബം
യൂറോപ്പ് ഭൂഖണ്ഡത്തിനു പേര് ഉണ്ടായത് പഴയ ഗ്രീക്ക് ഭാഷയിൽ നിന്നുമാണ്, യൂറിസ് and ഓപ്സ് (eurys and ops), അടിസ്ഥാനം എന്തൊക്കെയാണെങ്കിലും അതിനു വലിയ പ്രഥമ സ്ഥാനം നൽകുന്നില്ല. റഷ്യയും യൂറോപ്പിന്റെ ഭൂപ്രദേശ ഭാഗമാണല്ലോ. അതുപക്ഷെ ആരെങ്കിലും ആ യാഥാർത്ഥ്യം കേൾക്കാനും നിന്ന്  കാണാനും നിന്നുകൊടുക്കില്ലല്ലോ. അഭയാർത്ഥി പ്രശ്നങ്ങളിൽ നടക്കുന്ന ചർച്ചകളും നടപടിക്രമങ്ങളും ഒന്നും തന്നെ വെറുമൊരു താത്കാലികമായ ആഭ്യന്തര കാര്യമെന്നതിൽ കവിഞ്ഞു, ഒരു അന്താരാഷ്‌ട്ര പ്രാധാന്യം അവയ്ക്ക് നല്കുന്നതായി കാണാനില്ല. ഗ്രീസിലേയ്ക്ക് എത്തിച്ചേരുന്ന ആയിരക്കണക്കിന് അഭയാർത്ഥികളുടെ കാര്യം മറ്റു യൂറോപ്യൻ രാജ്യങ്ങൾ ഗൌരവപൂർവ്വം കാണുന്നില്ല. ഇപ്രകാരംതന്നെയാണ് ജർമ്മനിയിലെയ്ക്ക് നിത്യം കടന്നുവരുന്ന അഭയാർത്ഥികളുടെയും ഇന്റഗ്രേഷൻ പ്രശ്നങ്ങളെയും വിലയിരുത്തുക.. യൂറോപ്പ യൂണിയൻ - വളരെ മധുരമായ വാക്ക്, സ്വന്തം തറവാട്ടുവീടുപോലെ യുള്ള അഭിമാനം തോന്നും. ഈ തറവാട്ടിലെ പ്രശ്നങ്ങളിൽ കുടുംബാംഗങ്ങൾ ഒരുപോലെ തോളോട് സഹകരിച്ചാണോ  പ്രവർത്തിക്കുന്നത് എന്ന സംശയം അംഗങ്ങൾ ചിലർ പരാതിപ്പെടുന്നത് പുറത്തേയ്ക്ക് കടുത്ത ശബ്ദത്തിലാണ് ? അഭയാർത്ഥി പ്രവാഹവും ഭീകരാക്രമണവും തുടർന്നുള്ള ഭീഷണികളും നേരിടാൻ ഇതു വരെയും ഫലപ്രദമായ പരിഹാരനടപടി സർക്കാരുകൾ ആരും കണ്ടെത്തിയിട്ടില്ല എന്ന വിചാരം ജനങ്ങൾക്കുണ്ട്. യൂറോപ്പിന് എക്കാലവും അഭിമാനിക്കാവുന്ന ഒരു വലിയ സംസ്കാരമുണ്ട്. യൂറോപ്പ് എന്ന നാമം തന്നെ ആകർഷകമാണ്, സോയൂസ് ദേവൻ സ്വപ്നസുന്ദരി യൂറോപ്പ രാജകുമാരിയെ വരിച്ചപ്പോൾ മുതൽ
 
അൽക്കയിദ അനുഭാവികളോടൊപ്പം ഐ എസ് ഭീകരരുടെ ഉത്ഭവവും വളർച്ചയും നോക്കുക. ഇറാക്ക്, ലിബിയ, യെമൻ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, സോമാലിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ അമേരിക്കയുടെ സൈനിക ഇടപെടലുകളും സിറിയൻ ഭരണാധികാരി   ബാഷർ അൽ അസ്സാദിന്റെയും സുഹൃത്ത് രാജ്യമായ റഷ്യയുടെ ആയുധ സഹായവും ഇടപെടലും, ഇസ്ലാമിക് ഷിയിറ്റൻ ഗ്രൂപ്പിന്റെയും, ഇതിനിടെയിൽ   ആസാദ് വിരോധിയായ സൗദി അറേബ്യയുടെയും തന്ത്രപരമായ ആയുധ സഹായവും  രാഷ്ട്രീയ നിലപാടുകളും എല്ലാം കുടുക്ക്കെട്ടുപിണഞ്ഞു കിടക്കുന്ന രാഷ്ട്രീയ തകർച്ചയെയാണ് ലോകത്തിനു നല്കിയത്. കാരണം അന്വേഷിക്കുന്ന ചരിത്രഗവേഷകർക്കുപോലും ഇപ്പോൾ തല്ക്കാലം ഒരു നിർവചനം അതിന് നൽകുവാൻ കഴിയുകയില്ല. സിറിയൻ അഭയാർത്ഥികൾ ബാൾക്കൻ റൂട്ടിൽ എളുപ്പം മാസിഡോണിയ, ഗ്രീസ്, തുർക്കി, അവിടെനിന്നും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയ്ക്കും പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു. അഭയാർത്ഥികളുടെ അതിർത്തികടന്ന പ്രവേശനത്തെ അതതു രാജ്യങ്ങൾ നേരിട്ട് നിയന്ത്രണ  നടപടികൾ സ്വീകരിക്കണമെന്ന പുതിയ നിർദ്ദേശം ജർമനി ഈ കഴിഞ്ഞ ദിവസം മറ്റു യൂറോപ്യൻ രാജ്യങ്ങളോട് നല്കിയിട്ടുണ്ട്.

അഭയാർത്ഥികൾ കടൽ നീന്തിക്കടക്കുന്നു
ഭീകരസംഘർഷം എന്നും  നില നില്ക്കുന്ന സിറിയ, ഇറാക്ക്, എന്നിങ്ങനെയുള്ള മദ്ധ്യ- പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ നിന്നും നിരവധി യായിരം ജനങ്ങൾ കൂട്ടമായി യൂറോപ്പിനെ ലക്ഷ്യമിട്ടാണ് ഇറങ്ങി ത്തിരിച്ചിരിക്കുന്നത്ഇവരിൽ ഏറ്റവും കൂടുതൽ ലക്ഷ്യമിട്ടിരിക്കുന്ന  രാജ്യം ജർമ്മനിയാണ്. ".ഞങ്ങളെ രക്ഷിക്കൂ, ജർമനീ" എന്ന വിളിയോടെയാണ് അവർ അവിടേയ്ക്ക് കടന്നു വരുന്നത്. പക്ഷെ സത്യത്തിന്റെ മുഖം, ഇവർക്ക് സഹായികളായി നിരവധി രഹസ്യ സാമ്പത്തിക മാഫിയകൾ ഇവർക്കായി   പ്രവർത്തിക്കുന്നുണ്ടെന്നത് തുറന്ന യാഥാർത്ഥ്യം തന്നെയാണ്.

ജർമ്മനിയിലെയ്ക്ക് കണക്കില്ലാത്ത ആയിരമായിരം അഭയാർത്ഥികൾ എല്ലാ ദിവസവും വന്നെത്തുന്ന രംഗങ്ങളാണ് ദൃശ്യമാദ്ധ്യമങ്ങൾ കാണിക്കുന്നത്. ഇതവർക്കറിയാം, പച്ചപ്പ്‌ നിറഞ്ഞ ആൽപ്പൻ നിരകളും, തിങ്ങി നിറഞ്ഞ ഒലിവ് മരങ്ങൾ, കണ്ണിനു ആനന്ദമേകുന്ന മനോഹരമായ മുന്തിരിമലകൾ നിറഞ്ഞ ഗ്രീസ് പഴമകൾ, അതും പോരാ, പാരീസ്, ബർലിൻ, ഓസ്ലോ, ലണ്ടൻ, എന്ന് വേണ്ട കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ നിറഞ്ഞ പട്ടണങ്ങൾ- യൂറോപ്പ് എന്നും  മനോഹരമാണ്- അവസരം പാർത്തിരുന്ന സിറിയക്കാരനും അഫ്ഗാൻകാരനും പാകിസ്ഥാനിയും ഇറാക്കികളും യൂറോപ്പിനെ സ്വപനഭൂമിയാക്കി. യൂറോപ്പ് അവരുടെ ജന്മഭൂമിയായി മറ്റൊന്നായിത്തീരാൻ അവരെ അനുവദിക്കുന്നു, സാമൂഹ്യസുരക്ഷിതത്വം ലഭിക്കുന്നു. ഇവർ യാത്ര തുടങ്ങിയത് എപ്പോഴോ, എവിടെയോ  നിന്നാകട്ടെ, എവിടെ അവസാനിച്ചു, എതൻസിലോ, റോമിലോ, ബർലിനിലോ,  ഹൈഡൽബർഗ്ഗിലൊ, ഫിൻലാൻഡിലോ എവിടെയുമാകട്ടെ, യൂറോപ്പിൽ അവരുടെ ജീവശ്വാസത്തിലെയ്ക്ക്, അവരുടെ ചിന്തയിലേയ്ക്ക്, അവരുടെ ജീവചലനത്തിലേയ്ക്ക്, ഒരുപക്ഷെ ഒരു സ്പെയിൻകാരനായോ, ജർമ്മൻകാരൻ ആയിട്ടോ അവരിൽ  പരിവർത്തനം വരുന്നു. അവരുടെ നാവിലേയ്ക്ക്‌ പുതിയ ഭാഷകൾ, മറ്റൊരു ചുവയുള്ള ഭക്ഷണത്തിന്റെ രുചികൾ അലിഞ്ഞുചേരുന്നു.. ഇവരെല്ലാം ഒരുപക്ഷെ, സിറിയയിലോ, ഇറാക്കിലോ, ആഫ്രിക്കയിലോ, അഫഗാനിസ്ഥാനിലോ മറ്റെവിടെയെങ്കിലുമൊ   ജനിച്ചവരാണെങ്കിൽ പോലും..ഇത് സാദ്ധ്യമാക്കുന്ന "ബ്രൂസല്ർ മനുഷ്യത്വം"- യൂറോപ്പ്- ലോകത്തിനു വന്നടുക്കാവുന്ന സുരക്ഷയുടെ തുറമുഖം ആണ്, ഒരു അദൃശ്യ ശക്തിക്കും തകർക്കാൻ കഴിയാത്ത പൗരന്റെ സ്വാതന്ത്ര്യം ആണ്. അത് പക്ഷെ നാൾക്കു നാൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ "ഷെങ്കൻ" രാജ്യങ്ങളുടെ സ്വതന്ത്ര നിലനിൽപ്പിനെ ശിഥിലപ്പെടുത്തുവാനും കാരണമാക്കും. ഈ ഉൾഭയം യൂറോപ്യൻ യൂണിയൻ വഹിക്കുന്നുണ്ട്./- 
                                                                                                    ----------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.