Freitag, 17. April 2015

ധ്രുവദീപ്തി // Politics-// നിങ്ങളെയോ ഞങ്ങൾക്ക് വിശ്വാസമില്ല. / George Kuttikattu .


Dhruwadeepti // Politics-

 നിങ്ങളെയോ ഞങ്ങൾക്ക് വിശ്വാസമില്ല. // 


 ജഡ്ജിയുടെ കസേര നീതിയുടെയും ധാർമ്മികതയുടെയും വിശ്വാസ ഇരിപ്പിടമാണോ ?  രാജാവും ഭരണാധികാരിയും ജഡ്ജിയും ക്രമസമാധാനപാലകരും നിത്യം നീതികേട്‌ പ്രവർത്തിക്കുന്ന ഇക്കാലത്തെ  രാഷ്ട്രീയക്കാരെപ്പോലെയാണ്, ഇവരെ നമുക്ക് വിശ്വസിക്കാനാവില്ല.

George Kuttikattu

തീർച്ചയായും ഇതൊരു പുതിയ പ്രതിഭാസമല്ല. രാഷ്ട്രീയ കമ്പോളത്തിലെ ചുക്കാൻ പിടിക്കുന്നവരുടെ അഭിപ്രായങ്ങൾ വച്ചു നോക്കിയാൽ നമുക്ക് മനസ്സിലാക്കാവുന്നതിതാണ്, ഗൂഡാലോചനകളും, ആർക്കുമാർക്കും ഒട്ടും സംശയിക്കപ്പെടാനിടയാക്കാത്ത അത്രമാത്രമേറെ കുതന്ത്രങ്ങളും, പുകയുന്ന  യുദ്ധതന്ത്രങ്ങളും അടങ്ങുന്ന കലയുടെ ഉൾത്തട്ടിലെ ഇരുളിൽ പൂർണ്ണമായും ഇടുങ്ങിയിരിക്കുകയാണ്, രാഷ്ട്രീയം.

ഇക്കാലത്ത് രാഷ്ട്രീയപ്രവർത്തകർ ആരെയും വിസ്മയിപ്പിക്കുന്ന തരത്തിലു ള്ള പതിവുള്ള നുണക്കഥകളുടെ വക്താക്കളായി തരംതാഴ്ന്നു പോയിരിക്കു ന്നു. നിലവിലുള്ള ഇത്തരത്തിലുള്ള എടുത്തുപറയത്തക്ക ഉദാഹരണങ്ങളി ലേയ്ക്ക്‌ നമ്മെ കൊണ്ടുപോയി മനസ്സിലാക്കുന്നു. അതിങ്ങനെ: ജനാധിപത്യ ത്തിന്റെ ചുവടു ചവിട്ടി മെതിച്ചു വൃത്തികേടാക്കി രാജ്യം ഭരിക്കുന്നവരും പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങളും ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. ഇവിടെയെല്ലാം സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും സർക്കാർ ഉദ്യോഗസ്ഥരുടെയും  ക്രമക്കേടുകളും അഴിമതി കഥകളും അപ്രതീക്ഷിത സാമൂഹ്യഅസ്വസ്തതകളും എല്ലാം അതിശയം വാരിത്തരുന്ന ലോകരാഷ്ട്രീ യത്തിന്റെ മുഖമുദ്രയായി മാറി. അത് യൂറോപ്പിലും അമേരിക്കയിലും ഇന്ത്യ യിലും റഷ്യയിലും എല്ലാ ഗൾഫ്  രാജ്യങ്ങളിലും മറ്റുള്ള ഏഷ്യൻ രാജ്യങ്ങളി ലും ഏതാണ്ട് ഒരേ പ്രതിഭാസമെന്ന മട്ടിൽത്തന്നെയാണ്.

രാഷ്ട്രത്തലവന്മാർ അവരുടെ അധികാരതന്ത്രങ്ങൾക്ക് വേണ്ടിയ മുൻഗണന കൊടുക്കുന്നതിനു അനുസരിച്ച് സാമൂഹ്യാവശ്യങ്ങൾക്ക് വേണ്ടി യാതൊ ന്നും തന്നെ അവർ അർഹമായത് ചെയ്യുന്നില്ല. കേരളം ഉദാഹരണമായി എടു ക്കാം. മന്ത്രിമാരുടെ പേരിൽ മാത്രമല്ല, എല്ലാക്കാലത്തും പോലീസിന്റെ പേരിലും ജുഡീഷ്യറിയുടെ പേരിലും ജനപ്രതിനിധികളുടെ പേരിലും ആ രോപണങ്ങൾ ഉണ്ടാകുമ്പോൾ ഓരോരുത്തരുടെയും അവസരങ്ങൾ പാർട്ടി യിലൂടെ മെച്ചപ്പെടുത്തുവാനുള്ള കുതന്ത്രകളിയാണ് മാദ്ധ്യമങ്ങളിൽ കൂടി നടത്തുന്നത്. അതിൽ  ചില യഥാർത്ഥ ഉദാഹരണങ്ങൾ ആണ് അധികാര സ്ഥാനങ്ങൾ വിട്ടുപോകാത്ത ചില രാഷ്ട്രീയ തീരുമാനങ്ങൾക്കായി അവർ ഓരോരോ സമയങ്ങളിലും അവസരങ്ങളിലും ഉപായങ്ങൾ സ്വീകരിക്കുന്നത്.

കേരള നിയമസഭയുടെ സ്പീക്കർ ജി. കാർത്തികേയൻ അന്തരിച്ചപ്പോൾ ഉണ്ടായിരിക്കുന്ന ഒഴിവിലേയ്ക്ക് അദ്ദേഹം ജയിച്ച മണ്ഡലത്തിലും പ്രാദേശിക ഭരണഘടകങ്ങളിൽ അടുത്തടുത്ത് നടക്കേണ്ടിയിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മാത്രമല്ല  അതുപോലെ ചില രാജ്യസഭാ സീറ്റികളിലേയ്ക്ക് നടക്കേണ്ടതായ  ഉപതെരഞ്ഞെടുപ്പും സ്ഥാനാർത്ഥി നിർണ്ണയവും അതിനു ആവശ്യമായി വരുന്ന തന്ത്രങ്ങൾ രൂപീകരിക്കലും മറ്റും മറ്റും. യഥാർത്ഥത്തിൽ സ്ഥാനാർത്ഥി നിർണ്ണയ നടപടിക്ക്രമങ്ങൾ ഏറ്റവും വലിയ കൂടിക്കുഴയലാണെന്ന് പറയാൻ കഴിയും.

ഒരു കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും യോചിക്കുന്നതിങ്ങനെയാണ്: പാർട്ടിയിലെ ഏറ്റവും പ്രാപ്തനായി കാണുന്ന ഒരാളെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു മത്സരത്തിലേയ്ക്ക് ഇറക്കുക. ചിലപ്പോൾ ഉണ്ടാകുന്ന ഫലങ്ങളോ പ്രതീക്ഷയുടെ അടുത്തെങ്ങും എത്തുകയില്ലാത്തതുമാകാം. ഇത്തരം ഫലങ്ങൾ പ്രാദേശികവും ദേശീയവുമായ തെരഞ്ഞെടുപ്പുകളിൽ ഉണ്ടാകുന്നുണ്ട്. ഇവിടെ ഇതിനൊരു ഉദാഹരണമാണ് കഴിഞ്ഞ ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പു ഫലം നമ്മുക്ക് കാണിച്ചു തന്നത്. ഇന്ത്യയിലെ ഏറ്റവും വലിയതും ഭരണകക്ഷി പാർട്ടിയുമായിരുന്ന ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിന് ലഭിച്ച വലിയ കടുത്ത പരാജയം. കോണ്‍ഗ്രസ് പാർട്ടി ദയനീയമായി പരാജയപ്പെടുക മാത്രമല്ല, വളരെ നിന്ദയും അവഹേളനയും ഉണ്ടാക്കിയ മോശം അവസ്ഥയ്ക്ക് രാഷ്ട്രീയമായിട്ട്  കാരണമാക്കുകയും ചെയ്തുവെന്ന് കാണാൻ കഴിയും. എവിടെ നോക്കിയാലും അധികാരശക്തിരാഷ്ട്രീയത്തിലെ ഏറ്റവും ബീഭത്സമായ അവസ്ഥയാണ് നമുക്ക് കാണാനുള്ളത്.

കപടവേഷം കെട്ടിയിറങ്ങുന്ന ആശയങ്ങളല്ലാതെ സൗകര്യപ്രദമോ അഥവാ ചേർത്തിണക്കാൻ പറ്റിയ യാതൊന്നും- അതായത്‌ രാഷ്ട്രീയ മാന:ദണ്ഢം നോക്കി നാം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ പോലും അവയിൽ സ്വാഭാവികവും സ്വതന്ത്രവുമായതുമായ, പിന്നീട് ഗുണകരമാകുന്നതൊന്നും തെളിയിക്കുവാൻ രാഷ്ട്രീയക്കാരിൽ ഇല്ല. മറിച്ച് നേരെ എതിരായ വസ്തുതകൾ മാത്രമാണുള്ളത്. മത-സാമുദായിക നേതൃത്വങ്ങൾ അതേപടി അത് കോപ്പിയടിച്ചിരിക്കുക യുമാണ്. അപ്രതീക്ഷിത തന്ത്രങ്ങൾ അതും വളരെ പ്രത്യേകമായി തയ്യാറാക്കപ്പെട്ടതും ആണെന്ന് നമുക്ക് കാണാൻ കഴിയുന്നു. അതുപക്ഷെ വളരെ നേർവരയിൽ ചേർത്തുവയ്ക്കുന്ന പ്രതീതി ഉണ്ടാക്കുകയും ചെയ്യും. രാഷ്ട്രീയക്കാരുടെ കുശാഗ്ര വീക്ഷണം ഒട്ടുംതന്നെ  ഇരുണ്ടതോ മ്ലാനമോ എന്നത് ചിന്തിക്കാനും പോലും ആവില്ല. അതായത്, ഇവർ ഒരു തകർന്നടിഞ്ഞ പ്രത്യേക സിസ്റ്റത്തിൽ, അതുമാത്രം അറിയാവുന്ന ഒരേയൊരു യാന്ത്രികതയിൽ ആണ് ജീവിച്ചത്, ഇപ്പോഴും ജീവിക്കുന്നതും, സൂത്രശാലിത്വം നിറഞ്ഞ ചതുരംഗക്കളിപോലെ.

ഒരു പ്രതീക്ഷയുമില്ലാത്ത നിയമവ്യവസ്ഥകളിൽ ഇങ്ങനെയുള്ള വാദങ്ങൾ ഉണ്ട്, തുടരുന്നത് ശ്രദ്ധേയവുമാണ്. അതുപക്ഷെ മറുപുറം കാണാവുന്നതരം 
കണ്ണാടി ചില്ലുകൾ പോലെ തെളിവുള്ളതാണ്. രാഷ്ട്രീയ നടപടിക്രമങ്ങളെ പിന്തുടർന്ന്  നിരീക്ഷിക്കുന്നവർക്ക് കൃത്യമായ അഭിപ്രായം ഉണ്ട്: ഇത് ഏതോ അടിസ്ഥാനപരമായി മാനുഷികതയ്ക്ക് ഒട്ടും നിരക്കാത്ത ഓരോരോ ആനുകാലിക കാര്യങ്ങളിൽ പൊട്ടിത്തെറിക്കുന്ന ആരോപണങ്ങളാണ്. ഇതിനു അഭിപ്രായം പറയുന്നവർ വിതയ്ക്കുന്ന ഭീകരമായ വിത്ത് ഫലം നല്കുന്നത് അത്ഭുതകരമായി ഒരു പക്ഷെ നല്ല വിളവു തന്നെ. ഇക്കാലത്ത് ഒരു രാഷ്ട്രീയക്കാരൻ എന്നത്, അയാൾ വെറുമൊരു തന്ത്രശാലിയെന്നതിൽ കവിഞ്ഞു, പൊതുപ്രവർത്തനത്തിൽ എങ്ങനെയായിരിക്കണം എങ്ങനെ പെരുമാറണം എന്നു യഥാർത്ഥത്തിൽ ആർക്കും അറിവില്ല. അവരുടെ പെരുമാറ്റം ഇങ്ങനെയാണ്: ജന്മദിനം പ്രമാണിച്ച് അമ്മ നല്കിയ സമ്മാനമായ രണ്ടു പുതിയ വസ്ത്രങ്ങൾ ധരിച്ചു നടക്കുന്ന ചെറുപ്പക്കാരനെപ്പോലെയാണ്. അതിലൊന്നു മാത്രം ധരിച്ച് നടന്നാൽ മറ്റുള്ളവർ അതേപ്പറ്റി പറയുന്നത് എന്തായിരിക്കുമെന്ന ഇരട്ട ചിന്തയുടെ പെരുമാറ്റ ശൈലിയാണ് അപ്പോൾ അയാൾക്കുള്ളത് എന്ന് മനസ്സിലാക്കാം. ഇരട്ട ബന്ധ ചിന്തയാണ് മനസ്സിൽ അയാൾക്കുള്ളതെന്നു പറയാം. തെറ്റുകൾ എല്ലാം എങ്ങനെയാണ് എന്നുള്ളത്, ഒരാളുടെ പെരുമാറ്റം എങ്ങനെയെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്.

മാദ്ധ്യമങ്ങൾ നിശ്ചയിക്കുന്നതോ നിരീക്ഷണം നടത്തുന്നതോ അവലോകനം ചെയ്യുന്നതോ എന്തായാലും അവ തീർച്ചയായും അങ്ങനെയായിരിക്കുകയില്ല
രാഷ്ട്രീയം. അതിതാണ്: രാഷ്ട്രീയപ്രശ്ചന്നതയുടെ കല, അഥവാ, രാഷ്ട്രീയ ക്രമീകരണപ്രക്രിയയുടെ കല, കുറഞ്ഞപക്ഷം അത് വാർദ്ധക്യത്തിലേക്ക്  എത്താത്ത ഇന്ത്യയുടെ വളരെ പുതിയ സവിശേഷതയാണ്. എങ്ങോട്ടും ഏറെ കൂടുതൽ അന്വേഷിച്ചു നടക്കേണ്ടതില്ല, ഇവയൊക്കെ മനസ്സിലാക്കുവാൻ. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെയും, അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടിന്റെയും കർണ്ണാടകയുടെയും രാഷ്ട്രീയ അധികാര വടംവലി, അവകാശവാദ സംഘട്ടനങ്ങൾ എന്നിവയെ നാം വളരെയധികമൊന്നും ശ്രദ്ധിക്കാതെ മാറിനിൽക്കുന്നു.

രാഷ്ട്രീയക്കാരുടെ മുഖം മൂടി മാറാതെ യഥാർത്ഥമായ ആദർശരാഷ്ട്രീയം ഉണ്ടാകില്ല. കോണ്‍ഗ്രസ്പാർട്ടി മുതൽ, മാർക്സിസ്റ്റ്‌, ബി.ജെ.പി., മുസ്ലീംലീഗ്, കേരള കോണ്‍ഗ്രസ്, (പൊതുവെ  എൽ.ഡി.എഫ്- യു .ഡി.എഫ് ) രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരുടെ ആദർശ രാഷ്ട്രീയം വെറുമൊരു "തെരുവു രാഷ്ട്രീയനാടകം, അഥവാ ഒരു തരം "വിഡ്ഢികളി" മാത്രമായി മാറി. ഇത് തെളിയിക്കുന്നത് പാർലമെന്റിലും നിയമസഭകളിലും ഭീകരമായ ഓരോ സംഭവങ്ങളുടെ വേദി ആകുമ്പോൾ ഇത്തരം വീക്ഷണം തെറ്റായി കാണാൻ കഴിയുകയില്ല. ഇവിടെ ആരുടേയും പേരുകൾ പ്രത്യേകം പ്രത്യേകം എടുത്തു പ്രതിപാദിക്കേണ്ടതില്ലല്ലോ. മാദ്ധ്യമ വ്യവസായികൾക്ക് ചാകര കൊയ്യുന്ന നല്ലകാലം അപ്പോഴാണ്‌ ലഭിക്കുക.

ജനപക്ഷപാർട്ടികളായി പ്രഖ്യാപിച്ചു കോണ്‍ഗ്രസ്, കമ്മ്യുണിസ്റ്റ്, ബി.ജെ.പി. തുടങ്ങി എല്ലാത്തരം ഇടതു വലതു രാഷ്ട്രീയ ചലനങ്ങൾ നടത്തുന്ന പ്രേമാഭ്യർത്ഥനകൾ, ബാന്ധവങ്ങൾ, ഇവ പ്രതികരണ-നിരീക്ഷണ ശേഷി നഷ്ടപ്പെട്ട ജനങ്ങൾക്ക് വളരെ കടുപ്പമേറിയ "കുരു" ആണ്. ജനപക്ഷം വന്നെത്തി നിൽക്കുന്നത് എവിടെ ? തികച്ചും ഒരു അപകടകാരിയായ ഇടതു വലതു പോപ്പുലിസത്തിനു മുൻപിൽ നിഷ്ക്രിയരായി അവർ പകച്ചു നില്ക്കുന്നു. രാജ്യത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അടുത്ത കാലത്ത് വ്യാപകമായ ആക്രമണങ്ങളാണ് നടന്നത്. ന്യുനപക്ഷങ്ങളുടെ അവകാശങ്ങളും മതസൗഹാര്‍ദ്ദവും സംരക്ഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ആരാധനാലയങ്ങള്‍ തകര്‍ക്കുന്ന സംഭവങ്ങള്‍ തുടരുന്നത്. പ്രതികരണം ക്രൂരമൃഗമായ ചെന്നായുടെ കൂർത്ത മൂർച്ചയുള്ള പല്ലുകളുടെ പ്രതികരണം കാത്തു തന്നെ. അവനു ലഭിക്കേണ്ടത് മുന്നിൽ ഉണ്ടല്ലോ. ഇവിടെ രാഷ്ട്രീയ പ്രതിയോഗികളുടെ ചിത്രം, അവരുടെ പ്രതിശ്ചായ, തെളിയുന്നു. നിലവിൽ കേരള രാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയവും അപ്രകാരമെന്നു പറയട്ടെ. ഭീകരവാദം പറയുന്ന ചില ഇടതു പക്ഷ ജനാധിപത്യ രാഷ്ട്രീയപാർട്ടികൾ അവസരത്തിന് ഒപ്പിച്ചെടുക്കുന്ന മറ്റുള്ള പാർട്ടികളുമായി നടത്തുന്ന പുതിയ പുതിയ ശ്രുംഗരിക്കലും അടുപ്പവും സാധാരണമായി കാണുന്നു. അതായത്, ക്രൂരരായ ചെന്നായും കടുവയും ഉചിതമായ "ചോക്ക്" ക്രമമായിത്തന്നെ വിഴുങ്ങുകയും ചെയ്യും.

എങ്കിലും കടുത്തനിലപാടുകൾക്ക് കുറച്ചൊരു മാറ്റമുണ്ട്. രാഷ്ട്രീയത്തിൽ ഇല്ലാത്ത കാലാനുസരണമായ സംവിധാനക്രമം രാഷ്ട്രീയകാഴ്ച്ചപ്പാടിൽ ഉള്ള വിമർശനങ്ങൾ മൂലം ഒളിച്ചു വയ്ക്കാൻ കഴിയുന്നില്ല., 1947- നു ശേഷമുള്ള ഓരോരോ കാര്യങ്ങളും ആഭ്യന്തരകാര്യമായി. അതായതു തികച്ചും     തുറന്ന
യാഥാർത്ഥ്യബോധം ഉൾക്കൊള്ളുക എന്ന നിലപാട്. അതിന്റെ ലക്ഷ്യമോ മേൽക്കോയ്മ അധികാരം ഉണ്ടാക്കുക, അധികാരത്തിലേയ്ക്ക് കടന്നു വരുക എന്നതാണ്.  ഏതെങ്കിലും ഒരു പ്രത്യേക നയപരിപാടികളിൽ ഉറച്ചല്ലാതെ തികച്ചും സ്വതന്ത്രമായിത്തന്നെയുള്ള ഏതെങ്കിലും തന്ത്രവുമായി അകത്തു കടക്കുക.

രാഷ്ട്രീയക്കാരുടെ ഇത്തരമുള്ള തണുപ്പൻ തുറിച്ചുനോട്ടം ഒരിക്കലും ഒരു പുതിയ കാര്യമല്ല. എപ്പോഴെങ്കിലും ഇവർ പൗരന്മാരുടെ പ്രശ്നങ്ങളും ചൂടേറിയ സംഘർഷങ്ങളും അടിസ്ഥാനപ്പെടുത്തി നിലയുറപ്പിക്കും. അവയിൽ ചില ഉദാഹരണങ്ങളാണ് പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉണ്ടായിട്ടുള്ള പൌരാവകാശ സമരവും, കേരളത്തിലെ പൊതു ജനസമൂഹം വോട്ടു ചെയ്ത് 1957-ൽ തെരഞ്ഞെടുത്തു ചരിത്രം സൃഷിടിച്ച് കൊണ്ട് അധികാരത്തിൽ വന്ന കമ്മ്യുണിസ്റ്റ് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തി വിജയിച്ച വിമോചന സമരവും, അന്നത്തെ സർക്കാരിനെ ബലമായിട്ടെന്നതുപോലെ  പുറത്താക്കിയതും.  അധികാര രാഷ്ട്രീയം ജനവിരുദ്ധമാണെന്നുള്ള വികാരം അവിടെ  ഉയർന്നുവന്നിരുന്നു.

രാഷ്ട്രീയം പ്രഖ്യാപിക്കപ്പെട്ട സദാചാരം- ആദർശരാഷ്ട്രീയത്തിന്റെ നിഴലിൽ  വളരെ തെളിഞ്ഞു, അധാർമ്മികമായിത്തന്നെ ആരുടെയോ ഒക്കെ നിർബന്ധിത സമ്മർദ്ദം മൂലം ചില യഥാർത്ഥ രാഷ്ട്രീയക്കാർ വഴങ്ങുന്നുണ്ട്. ഇങ്ങനെയുള്ള ഒരു രാഷ്ട്രീയക്കാരൻ ഒരു കാര്യം മനസ്സിലാക്കിയിട്ടുണ്ട്, ശരിയായ സമയത്ത്, വേണ്ടത്  ശരിയായി ചെയ്യുക എന്ന തത്വം. അതായത് ഏറ്റവും നല്ല അവസരം ഉണ്ടാക്കിയെടുക്കുവാനും അവ എക്കാലവും ഒട്ടും നഷ്ടപ്പെടാതിരിക്കുവാനും. അവന്റെ ഹൃദയം ഇടിക്കുന്നത്‌ തീർച്ചയായും വളരെ ലാഘവമന:സ്ഥിതിയിൽ ഉള്ള തണുപ്പൻ തന്ത്രം ആണ്. ഒറ്റവാക്കിൽ പറഞ്ഞാൽ "രാഷ്ട്രീയ സൂത്രശാലം" എന്നതിനെ പറയാം.

യഥാർത്ഥ രാഷ്ട്രീയക്കാരൻ തന്റെ പെരുമാറ്റത്തിൽ എതിരാളികളെ വിരട്ടി ഓടിക്കുന്ന സിംഹത്തിന്റെയും, കുശാഗ്രബുദ്ധിയായ കുറുക്കന്റെയും ആകെത്തുകയാണ് കാണുന്നത്. മതങ്ങൾ പഠിപ്പിക്കുന്ന വിശ്വാസവും നേർ വഴികളും സത്യസന്ധതയും മനുഷ്യത്വവും ഭക്തിയും എല്ലാം തന്റെ കൃത്യ നിർവഹണനാട്യകലയാണ്‌. അതായത് രാജാവു അങ്ങനെതന്നെ, നാട്യകലയിൽ പരമാധികാരം കൈകാര്യം ചെയ്യണം എന്നതാണ്. ഫ്രഞ്ചു വിപ്ലവം തന്നെ കാരണമായത്‌, ഈ അപകീർത്തിയുടെ ഏകച്ഛത്രാധിപത്യം തന്നെയെന്നു ഇതിനു പ്രസക്ത ഉദാഹരണമാണ്. ലോകം തന്നെ ആരോഗ്യകരമായ സംരക്ഷണം നല്കുന്ന മാതിരി തരം തിരിച്ചു. ധാർമ്മികതയുടെ സാമ്രാജ്യവും ആ ഒരു  ലോകത്തിന്റെ രാഷ്ട്രീയവും. എന്നാൽ ഈ ധാർമ്മിക ലോകത്ത് വിമർശനം ഒപ്പം വസിച്ചിരുന്നു, അഴുക്കുപുരണ്ട രാഷ്ട്രീയത്തിന്റെ പൊടിപടലം ഒരിടത്തും ഏശാത്ത വിശ്വാസത്തിൽ. ഇത് നിക്ഷ്പക്ഷതയുടെ സാക്ഷിപത്രമായി ഇരുന്നുവെങ്കിലും അതെല്ലാം ഒരു " പച്ച പുണ്യവാൻ അഭിനയത്തിന്റെ " അടയാളമായെ കണക്കാക്കിയുള്ളൂ. നിലവിൽ ഇന്ത്യൻ ഭരണകക്ഷി രാഷ്ട്രീയം അധികാരത്തിൽ എത്തുന്നതിനു മുമ്പുള്ള പരസ്യ അഭിനയം. ഇന്ത്യൻ ജനത ഏറെഭാഗവും ഇതിന്റെ അവസാന ലക്ഷ്യം ചിന്തിച്ചിട്ടുണ്ടാവില്ല. ഇന്ത്യ ഒരു സെക്യുലർ രാജ്യം ആണെന്ന് ഭരണഘടന പറയുന്നു. ഇപ്പോൾ രാഷ്ട്രീയക്കാർ പലതും പരസ്പര വിരുദ്ധ അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ചെന്നായുടെ പുറം തോൽ !

നിലവിൽ ജഡ്ജിയുടെ കസേര നീതിയുടെയും ധാർമ്മികതയുടെയും ഒരു വിശ്വാസ ഇരിപ്പിടമാണോ ?  രാജാവും ഭരണാധികാരിയും ജഡ്ജിയും നിത്യം നീതി കേട്‌ പ്രവർത്തിക്കുന്ന ഇക്കാലത്തെ  രാഷ്ട്രീയക്കാരെപ്പോലെയാണ്, ഇവരെ നമുക്ക് വിശ്വസിക്കാനാവില്ല. രാഷ്ട്രീയക്കാർ രാഷ്ട്രീയക്കാരെ വിശ്വസിക്കുന്നില്ല. പരസ്പരം ചാവേറുകളുടെയും ചാരവൃത്തിയുടെയും ഇരകളായി മാറുന്നു. ഇങ്ങനെയുള്ള യാഥാർത്ഥ്യം ശരി വയ്ക്കുന്ന അനേകം ഉദാഹരണങ്ങൾ കേരള രാഷ്ട്രീയത്തിൽ ഏറെ ചൂടുപിടിച്ച രാഷ്ട്രീയ സ്പോടനങ്ങൾക്ക് കാരണമാക്കി. അതാണ്‌, കഴിഞ്ഞ കേരള നിയമസഭയുടെ സമ്മേളന ഫലം വ്യക്തമാക്കിയതും. അതിന്റെ ദൂരവ്യാപകമായ മോശപ്പെട്ട പ്രതികരണം, കേരള രാഷ്ട്രീയ അന്തസ്സ്, രാഷ്ട്രീയ പാർട്ടികൾ പരസ്പരം തകർത്തുവെന്നതാണ്. ഈ ദാരുണ സംഭവം ലോകമെമ്പാടുമുള്ള ഇന്ത്യൻ ജനത മാത്രമല്ല മറ്റു വിദേശികൾ വരെ കേരള രാഷ്ട്രീയക്കാരിൽ ചിലപ്പോൾ അർപ്പിക്കുന്ന കുറഞ്ഞതോതിലെങ്കിലും പറയാവുന്ന വിശാസത്തിലും പ്രതീക്ഷയിലും ഇടിവുണ്ടാക്കുവാൻ കാരണമാക്കി. ഇവരുടെ രാഷ്ട്രീയ ഇമേജു, നെഗറ്റീവ് മാനുഷികചിത്രം, അതായത്, കേരളത്തിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ എങ്ങനെയായിരിക്കണം എങ്ങനെ അവരെല്ലാം പൊതുവേ മാറേണ്ടതെന്നുമുള്ള ബോധ്യം നഷ്ടപ്പെട്ടവരായി മനസ്സിലാക്കുവാൻ നമുക്ക് കഴിയുന്നുണ്ട്.

പൊതു രാഷ്ട്രീയം വെറും മുഖംമൂടി അണിഞ്ഞ പച്ച നാട്യകലയാണെന്ന് ചിന്തിക്കുന്നവർക്ക് യഥാർത്ഥമായ ഇപ്പോഴത്തെ കാലഘട്ടത്തിൽ തന്നെ അതിന്റെ ആസ്വാദന മൂല്യം കുറച്ചു കളയുന്നതായി കാണാൻ കഴിയും. ഒരു മന്ത്രിയെപ്പറ്റിയോ ഒരു സാധാരണ ജനപ്രതിനിധിയെപ്പറ്റിയോ ഏറി വന്നാൽ ഇങ്ങനെ പറയാം:  താങ്കൾ സമർദ്ധനായ ഒരു കുറുക്കനാണ്, അഥവാ, തന്റെ പ്രവർത്തനശൈലി മനോഹരമാണ്, ഒരുപക്ഷെ, അതിലേറെ എങ്ങനെയോ വളരെ ആകർഷണവുമാണ്, വളരെ യോഗ്യനാണ്, സുന്ദരനാണ് എന്നൊക്കെ. അതുപക്ഷെ, ആർക്കുമറിഞ്ഞുകൂടാ. ഇയാൾ നല്ല മനുഷ്യസ്നേഹിയാണ്, മനുഷ്യസമൂഹത്തിനു ഒരു തെളിഞ്ഞ പ്രകാശമാണ് എന്നൊക്കെ ഏവരും കരുതുമ്പോൾ, അയാൾ യഥാർത്ഥത്തിൽ അങ്ങനെയല്ല, നേരെ തിരിച്ചു അയാൾ ഉപജാപങ്ങളിൽ സന്തോഷിക്കുന്നവനും കോമാളിത്തരങ്ങൾക്ക് വഴിവിളക്ക് ആണെന്നും അറിയുന്നത് നിർഭാഗ്യവശാൽ പകൽവെളിച്ചം പോലെ യാഥാർത്ഥ്യമാകുന്നു.

ഒരു രാഷ്ട്രീയക്കാരന്റെ അംഗവിക്ഷേപം കൊണ്ട് അയാളുടെ അടവുകളും തന്ത്രങ്ങളും കാണാൻ കഴിയുമോ?  കേരളത്തിലെ മുഖ്യമന്തിയുടെയോ, ഇന്ത്യൻ പ്രധാനമന്ത്രിയുടെയോ, മറ്റു മന്ത്രിമാരുടെയോ, അവർ മാത്രമല്ല മറ്റ് ജനപ്രതിനിധികളുടെയോ നേർക്ക്‌ ഇവരുടെയെല്ലാം ആംഗ്യഭാഷയെക്കുറിച്ച് ചോദിക്കാനുണ്ടോ? ഇംഗ്ലീഷുകാർ പറയുന്നതിങ്ങനെ: "യുദ്ധങ്ങളേക്കുറിച്ചു ചോദിക്കരുത്, അപ്പോൾ ആ സമയം അവിടെ ജർമൻകാർ അടുത്തെങ്ങാനും ഉണ്ടെങ്കിൽ? മറുപടി പറയുന്നത് ഒരുപക്ഷെ, ഒരു കോമഡി നാടകത്തെപ്പറ്റി ആകും". അതെ സമയം മാദ്ധ്യമങ്ങൾ നിറയെ കുത്തി നിറച്ചു ചുമത്തുന്നത് കുപ്രസിദ്ധ രാഷ്ട്രീയത്തിന്റെ നുണക്കഥകൾ പ്രചരിപ്പിക്കലാകും. ഇത് മൂലം മാദ്ധ്യമങ്ങൾ ഒരു ഭീകരമായ സാമൂഹിക അധ:പതനത്തിനു അടുത്ത കൂട്ടുത്തരവാദികളുമാകും./ -
---------------------------------------------------------------------------------------------------------------------------
Visit  Dhruwadeepti.blogspot.com for up-to-dates and FW. link

Send Article, comments and write ups to : george.kuttikattu@t-online.de
                                                                                            ------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.