ധ്രുവദീപ്തി // Education- ജർമ്മനിയും വിദ്യാഭ്യാസവും // George Kuttikattu
അറിവിന്റെ മുത്തശ്ശി- ഹൈഡൽബെർഗ് സർവകലാശാല
അറിവിന്റെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും കുലീനതയുടെയും
ജ്ഞാനത്രുഷ്ണതയുടെയും ജീവചൈതന്യം നിറഞ്ഞ പ്രതിരൂപമാണ് ജർമനിയിലെ ഹൈഡൽബർഗ്
നഗരത്തിലുള്ള റൂപ്രഹ്ട്ട്-കാൾസ് സർവകലാശാല. ശ്രേഷ്ഠ പണ്ഡിതന്മാരുടെയും
ലോകം ആദരിക്കുന്ന മഹാവ്യക്തികളുടെയും പാദസ്പർശമേറ്റ പുണ്യസ്ഥലം.
George Kuttikattu
ആധുനിക
ജർമനിയുടെ മനോഹരമായ തെക്കുപടിഞ്ഞാറൻ സംസ്ഥാനം ബാഡൻവ്യൂർട്ടംബെർഗിലെ
ഹൈഡൽബെർഗ് മഹാനഗരത്തിന്റെ വലിയ പ്രശസ്തി നിൽക്കുന്നത് ലോകത്തിലെ പ്രമുഖ പ്രശസ്തി നേടിയിട്ടുള്ള എലൈറ്റ് സർവ്വകലാശാലകളുടെ മുൻപിൽ നിൽക്കുന്ന പുരാതന വിദ്യാകേന്ദ്രമായ റൂപ്രെഹ്ട്ടു-കാൾസ് സർവകലാശാലയുടെ കേന്ദ്ര ആസ്ഥാനമാണെന്നതാണ്. പ്രാചീനകാലം മുതൽ ഹൈഡൽബെർഗിന് ചരിത്രപരമായി ഒട്ടേറെ വലിയ പ്രാധാന്യം നിലനിൽക്കുന്നുണ്ടെങ്കിലും അവയെല്ലാം രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലം- അമേരിക്കൻ ആർമിയുടെ ഹെഡ്‍ക്വർട്ടേഴ്‌സ്, നാറ്റോ സഖ്യത്തിന്റെ കേന്ദ്രസ്ഥാനം എന്നീ പ്രശസ്തിയും ഹൈഡൽബെർഗ് നഗരത്തിനു നിലനിൽക്കുന്നു..
ഹൈഡൽബെർഗ്
മനുഷ്യന്റെ തലയോട്ടി -
|
ചരിത്ര പശ്ചാത്തലം
ഹൈഡൽബെർഗിനു പുരാതനത്വം നൽകുന്ന കെൽടിക്ക്- റോമൻ
സംസ്കാരത്തിലേയ്ക്കും, അതിനും മുമ്പുള്ള പുരാതനയുഗത്തിലേയ്ക്കും നയിക്കുന്ന
ചരിത്രത്തെളിവുകളിലേയ്ക്ക് നമ്മെ എത്തിക്കുന്നുണ്ട്. ഏതാണ്ട് രണ്ടുലക്ഷം മുതൽ
ആറു ലക്ഷം വരെ വർഷങ്ങൾക്കു മുമ്പുള്ളതായ മനുഷ്യ ചരിത്രത്തിന്റെ ഏടുകൾ ലോകത്തിന് തുറന്നിരിക്കുന്ന ചരിത്ര പശ്ചാത്തലം ഈ വലിയ നഗരത്തിനുണ്ട്. ഇത് മനുഷ്യന്റെ ആദ്യ ചരിത്ര ഉറവിടത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്നതിന് സഹായിച്ച പരിശ്രമവും, ആർക്കിയോളജിക്കൽ ഗവേഷണചരിത്രത്തിൽ ഒരു മഹാസംഭവമാണ്.
"മവർ ഗ്രാമം "-
ഹൈഡൽബെർഗ്
നഗരമദ്ധ്യത്തിലെ പ്രശസ്തിയേറിയ (റൂപ്രെഹ്റ്റ്- കാൾസ് സർവകലാശാല ആസ്ഥാനത്തുനിന്ന് സുമാർ
പത്തു കിലോമീറ്റർ അകലെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ
ഗ്രാമമാണ് അതിപുരാതന ലോകമനുഷ്യചരിത്രത്തിൽ ഇടം നേടിയ "മവർ" എന്ന മനോഹരമായ ഗ്രാമം. നിയാണ്ടർത്താൽ മനുഷ്യചരിത്രത്തിനൊപ്പം തന്നെ ഹൈഡൽബർഗിന്റെ ആദ്യകാല കോളനിയുടെ ഒരു ഭാഗം ആയിരുന്നു, ആദിമ മനുഷ്യചരിത്രം കുറിക്കുന്ന ഈ ഗ്രാമം.
Homo heidelbergenisis- (600.000 -200.000 years ).
ഹൈഡൽബെർഗ് മനുഷ്യന്റെ കീഴ്ത്താടിയെല്ല്. |
ലത്തീൻ ഭാഷയിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. "ഹോമോ"
എന്നതിനു "മനുഷ്യൻ" എന്നാണു അർത്ഥം. ഇവരുടെ കാലം മുമ്പായി ഉണ്ടായിരുന്ന "ഹോമോ
എറക്റ്റുസ്" എന്നൊരു മനുഷ്യവിഭാഗത്തിൽ നിന്നും രൂപാന്തരങ്ങൾ
പ്രാപിച്ചുവെന്ന് ചരിത്ര രേഖ കുറിക്കുന്നുണ്ട് . ഹൈഡൽ ബർഗ് മനുഷ്യരുടെ കുറെക്കൂടെ വികാസം പ്രാപിച്ച മറ്റൊരു വിഭാഗമായിരുന്നു "നെയാണ്ടാർതാൽ" (200.000- വർഷങ്ങൾക്കു മുമ്പ്) മനുഷ്യർ. "മവർ " എന്ന ഗ്രാമത്തിലെ മണൽ പ്രദേശത്താണ് ഈ മനുഷ്യവിഭാഗത്തിന്റെ തലയോടും
കീഴ്ത്താടിയെല്ലും ആർക്കിയോളജി ഗവേഷകർക്ക് തെളിവുകളായി കണ്ട് കിട്ടിയത്. മനുഷ്യചരിത്രത്തിന്റെ നിരവധി വേറെ അടയാളങ്ങൾ "മവറിൽ "നിന്നും പിന്നീടുള്ള ഗവേഷണങ്ങളിൽ
ലഭിക്കുകയുമുണ്ടായി.
1907- ൽ ഇവിടെനിന്നും ആറുലക്ഷം
വർഷങ്ങളോളം പഴക്കമേറിയ ഹോമോ ഹൈഡൽബെർഗെനിസിസിന്റെ (പുരാതന ഹൈഡൽബർഗ് മനുഷ്യൻ)
കീഴ്ത്താടിയെല്ലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ആർക്കിയോളജിയുടെ
ചരിത്രത്തിൽ ഒരു മഹാസംഭവം തന്നെയായിരുന്നത് . ഹൈഡൽബർഗിലെ "മവർ" ഗ്രാമവാസികളായിരുന്ന ഹൈഡൽബർഗർ മനുഷ്യർ ആയിരുന്നു, ജർമനിയിലെ നോർത്ത്-റൈൻ
വെസ്റ്റ്ഫാളൻ സംസ്ഥാനത്തെ ഡ്യൂസൽ ഡോർഫ് പ്രദേശത്തു ഉണ്ടായിരുന്ന
"നിയാണ്ടർതാൾ മനുഷ്യന് മുൻപുള്ള ജനവിഭാഗം എന്ന് ചരിത്ര ഗവേഷകർ
കരുതിയിരുന്നു. എന്നാൽ പുതിയ ഡി. എൻ. എ പരിശോധനാഫലം അറിയിക്കുന്നത്
"നിയാണ്ടർതാൽ" മനുഷ്യർ ഇവരുടെ യഥാർത്ഥ പിൻതലമുറക്കാരല്ല, അവർ ആഫ്രിക്കൻ
വംശത്തിലുള്ള മനുഷ്യരാണെന്നാണ്.
ഹൈഡൽബെർഗ്
റോമൻ ചക്രവർത്തി
തിബേരിയസ്സിന്റെ കാലത്ത് ഹൈഡൽബർഗിലൂടെ ഒഴുകിയകലുന്ന മനോഹരമായ "നെക്കാർ" നദിയുടെ അടുത്ത തീരങ്ങളിൽ "സുയേബൻ " എന്ന വംശജർ വ്യാപകമായി കോളനികൾ
സ്ഥാപിച്ചിരുന്നു. പിന്നീടുള്ള കാലഘട്ടങ്ങളിൽ റോമൻ സാമ്രാജ്യത്തിന്റെ
വ്യാപകമായിട്ടുള്ള ആധിപത്യം ഉറച്ചതോടെ വിവിധ വംശജർ ജീവിച്ചിരുന്ന
ഹൈഡൽബർഗ്ഗിൽ റോമൻ ആധിപത്യം വളരെ ഏറെ ശക്തമായി. ഇതോടെ ഈ പ്രദേശം റോമൻ ടെറിട്ടറിയുടെ
ഒരു മിലിട്ടറി സങ്കേതമായി മാറിയിരുന്നു. മദ്ധ്യകാലഘട്ടം ആയതോടെ
ഹൈഡൽബർഗിന്റെ ചരിത്രം പുതിയ വഴിത്തിരുവിലെത്തി. 1196- ലാണ് ഹൈഡൽബർഗ് നഗരം
ഒദ്യോഗികമായി രജിസ്റ്റർ ചെയ്തതെന്ന് ജർമനിയിലെ വോംസ് രൂപതയുടെ
കീഴിലുണ്ടായിരുന്ന ഷേണാവിലെ ആശ്രമ രജിസ്ട്രേഷൻ രേഖകൾ
വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഹൈഡൽ ബെർഗ് എന്ന പേര് എങ്ങനെയുണ്ടായി
എന്നതിനെപ്പറ്റി ചരിത്രകാരന്മാർക്ക് വിഭിന്ന അഭിപ്രായങ്ങളാണ്
ഇപ്പോഴുമുള്ളത്.
സർവകലാശാലയുടെ തുടക്കം.
Ruprecht -Karls University -Heidelberg |
ആധുനിക
ജർമനിയുടെ തെക്കൻ പ്രദേശ സംസ്ഥാനങ്ങളായ ബാഡൻ വ്യൂർട്ടെം ബെർഗിലെയും, റൈൻ ലാൻഡ് ഫാൾസി ലെയും
കുറെ പ്രദേശങ്ങൾ ഭരിച്ചിരുന്നത് "കുർഫാൾസ്"നാട്ടുരാജാക്കന്മാരായിരുന്നു.ഹൈഡൽ ബെർഗിന്റെ അക്കാലത്തുള്ള ഭരണാധികാരികളും കുർഫ്യൂർസ്റ്റുകൾ ആയിരുന്നു. 1385
കാലഘട്ടത്തിൽ ഭരിച്ച കുർഫാൾസിന്റെ രാജാവ് കാൾ റുപ്രെഹ്ട്ട് ഒന്നാമൻ അക്കാലത്തെ റോമൻ- ജർമൻ രാജാവായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
1385
ഒക്ടോബർ ഇരുപത്തിമൂന്നാം തിയതി ഹൈഡൽബർഗിൽ ഒരു സർവകലാശാല തുടങ്ങുന്നതിനുള്ള
അനുവാദം റോമിലെ അർബൻ ആറാമൻ മാർപാപ്പയിൽ നിന്നും കുർഫ്യൂർസ്റ്റ് രാജാവ്
റുപ്രെഹ്ട്ട് ഒന്നാമൻ നേടിയെടുത്തു. റോമൻ ടെറിട്ടറിയിലെ പ്രദേശങ്ങളിൽ
ഇത്തരം സ്ഥാപനങ്ങൾക്ക് അനുവാദം നൽകുന്നയാൾ മാർപാപ്പയായിരുന്നു. ഇതിനാൽ
സർവകലാശാലയുടെ പരമാധികാരിയും (ചാൻസിലർ) മാർപാപ്പാ തന്നെയായിരുന്നു.
1386-ൽ
ഹൈഡൽബർഗിൽ ഉള്ള "നെക്കാർ നദി"യുടെ തീരത്ത്, തിയോളജി, നിയമം, മെഡിസിൻ,
തത്വശാസ്ത്രം, ഇവയടങ്ങിയ നാല് ഫാക്കൽറ്റിയുള്ള സർവകലാശാലയുടെ
പ്രവർത്തനം തുടങ്ങി. ഇതോടെ ഹൈഡൽബെർഗ് നഗരവും അവിടെ സ്ഥാപിക്കപ്പെട്ട
സർവകലാശാലയും വേൾഡ് ഹ്യൂമാനി സത്തിന്റെ നടുമുറ്റമായി മാറി.
ലോകത്തിൽ
ഏറെ ബഹുമതിയും ആരാധനയും ആദരവും പ്രശസ്തിയും അർഹിക്കുന്ന അപൂർവം
വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് റൂപ്രെഹ്റ്റ്- കാൾസ് സർവകലാശാല. 2008- ൽ ജർമ്മൻ ഗവണ്മെൻണ്ട് ഈ സർവകലാശാലയ്ക്ക് "എക്സലൻഡ്
സർവകലാശാല" എന്ന പദവി നല്കി ഉയർത്തി.
ആരംഭം
പ്രാഗിലെയും
വിയന്നായിലെയും സർവകലാശാലകൾ കഴിഞ്ഞാൽ തൊട്ട് യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ
സർവകലാശാലയാണ് അതിപുരാതന ഹൈഡൽബെർഗ് നഗര മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന
റൂപ്രെഹ്റ്റ്-കാൾസ് സർവകലാശാല. മാത്രമല്ല, ജർമ്മനിയിലെ ഏറ്റവും പ്രായമേറിയ "മുത്തശി" സർവകലാശാലയെന്ന പദവിയും വഹിക്കുന്നു. 1386 ഒക്ടോബർ 18-ന് ഈ
സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത് റൂപ്രെഹ്റ്റ് ഒന്നാമൻ രാജാവ് അക്കാലത്ത് മനോഹരമായി പണികഴിപ്പിച്ച പരിശുദ്ധാത്മാവിന്റെ നാമത്തിലുള്ള ഹൈഡൽബർഗിലെ ദേവാലയത്തിൽ
ആയിരുന്നു. അന്ന് ഉദ്ഘാടനവേളയിൽ പ്രഖ്യാപിക്കപ്പെട്ടത്, തിയോളജി, നിയമം,
തത്വശാസ്ത്രം എന്നീ മൂന്നു ഫാക്കൽറ്റികളായിരുന്നു. കൂടാതെ 1388-ൽ ഇവിടെ മെഡിക്കൽ
ഫാക്കൽറ്റിയും തുടങ്ങി.
1378 മുതൽ 1389 വരെ റോമൻ
കത്തോലിക്കാസഭയുടെ മാർപാപ്പയായിരുന്ന അർബൻ ആറാമൻ മാർപാപ്പയായിരുന്നു സർവ്വകലാശാലയുടെ തലവൻ.
കാനൻ നിയമ പണ്ഡിതനും കടുംപിടുത്തക്കാരനും സിംഹതുല്യനുമെന്നു
വിശേഷിപ്പിക്കപ്പെട്ടിരുന്നയാളും, റോമൻസഭയിൽ വളരെ ഏറെ വിവാദ സംഭവങ്ങളുടെ
പൊടിപടലങ്ങൾ ഉയർത്തിയവനും പലതരത്തിൽ വിവാദ ചരിത്രപുരുഷനുമായിരുന്നു, അർബൻ ആറാമൻ മാർപാപ്പ.
അദ്ദേഹത്തിൻറെ സ്വതന്ത്ര പരിഷ്കരണങ്ങൾ റൂപ്രെഹ്റ്റ്- കാൾസ് സർവകലാശാലയുടെ രൂപ ഘടനയിൽ ഏറെ പരിവർത്തനങ്ങൾ വരുത്തി. ഒരു ഉദാ: വിദേശികൾക്ക് ആ സർവകലാശാലയിൽ
വിവിധ സ്ഥാനങ്ങളും അവസരങ്ങളും നൽകിയിട്ടുണ്ട്.
ആദ്ധ്യാത്മികതയ്ക്ക്
മുൻതൂക്കം നൽകിക്കൊണ്ട് മതമേലധികാരികൾക്കും രാജ്യസേവകർക്കും സ്വന്തം
നാട്ടിൽത്തന്നെ പരിശീലനം നൽകണമെന്നുള്ള ശക്തമായ നിർദ്ദേശം നല്കി. അങ്ങനെ
റൂപ്രെഹ്റ്റ് ഒന്നാമൻ രാജാവിന്റെയും അർബൻ ആറാമൻ മാർപാപ്പയുടെയും
തീരുമാനപ്രകാരം ഹോളണ്ടുകാരൻ പ്രൊഫസർ മാർസിലിയൂസ് ഫൊൻ ഇംഹെനിനെ
സർവകലാശാലയുടെ റെക്ടർ ആയി നിയമിച്ചു. എങ്കിലും സ്വയം ഭരണാവകാശം
നൽകിയിരുന്നില്ല. ഈ അവകാശം രാജാവിൽ നിക്ഷിപ്തമായിരുന്നു.
1558
കാലഘട്ടത്തിൽ പ്രൊട്ടെസ്റ്റ്ന്റ് സഭാ വിഭാഗം സർവകലാശാലയുടെ നി യന്ത്രണം
പിടിച്ചെടുത്തു. അന്നുമുതൽ ലൂതറൻ റിഫൊർമേഷൻ പ്രകാരമു ള്ള ലിഖിത നിയമങ്ങളും
ചട്ടങ്ങളും 1786 വരെ സർവകലാശാല പാലിക്കേണ്ട തായി വന്നു. 1518-ൽ മാർടിൻ ലൂതർ
ഹൈഡൽബെർഗ് സന്ദർശിച്ചിരുന്നെങ്കി ലും മാറ്റങ്ങളുടെ വലിയ സ്വാധീനം
അന്നുണ്ടാക്കിയിരുന്നില്ല. 1558-ൽ കുർഫാ ൾസ് ഭരിച്ചിരുന്ന കുർഫ്യൂർസ്റ്റ്
ഓട്ട് ഹൈൻറിഷ് സർവകലാശാലയെ യൂറോ പ്യൻ സാംസ്കാരിക പഠന ഗവേഷണ കേന്ദ്രമായി
ഉയർത്തി. കാൾവനിസ്റ്റിക് വിദ്യാ കേന്ദ്രം പോലെ ഹൈഡൽ ബെർഗിനെ ബഹുമുഖ
പ്രതിഭകളായ പ്രൊ ഫസർമാരുടെയും വിദ്യാർത്ഥികളുടെയും ഒരു അന്താരാഷ്‌ട്ര
കേന്ദ്രമാക്കുക യായിരുന്നു ലക്‌ഷ്യം. റീയലിസവും നോമിനലിസവും തീയോളജിയും
പ്രസി ദ്ധമായ ഹൈഡൽബർഗർ കാറ്റക്കിസവും മാനവവാദ ശാസ്ത്രവുമൊക്കെ ഹൈഡൽബെർഗ്
സർവകലാശാലയുടെ പ്രശസ്തിയെ ഉന്നതങ്ങളിലേയ്ക്ക് ഉയർത്തി.
1618-1648 വരെയുണ്ടായ ചരിത്രപ്രസിദ്ധമായ മുപ്പതുവർഷത്തെ യുദ്ധം തന്നെ സർവകലാശാലയുടെ
ശനിദശയായിരുന്നു. ആശയപരമായി നടന്ന റോമൻ കത്തോലിക്കരും
പ്രൊട്ടെസ്റ്റെന്റുകളുമായുള്ള ദീർഘകാല യുദ്ധം പാശ്ചാത്യ രാജ്യങ്ങൾക്ക്
തിരുത്താൻ പറ്റുകയില്ലാത്ത ചരിത്രപരമായ തെറ്റായി മാറി.. യുദ്ധകാരണം എന്തെന്ന് ആര്
ആരോട് ചോദിച്ചാലും ഉത്തരം കിട്ടാത്തതായ ചോദ്യമായി ഇന്നും അവശേഷിക്കുന്നു.
സർവകലാശാലയ്ക്ക് കനത്ത നഷ്ടം ഏറ്റു വാങ്ങേണ്ടി വന്നു, ഇതുമൂലം..
1622- ൽ ഹൈഡൽബർഗ് സർവകലാശാലയുടെ സുപ്രസിദ്ധമായ ലൈബ്രറി "ബിബ്ലിയോത്തെക്കാ
പാലാത്തീന"യുടെ പുസ്തകശേഖരം സൂക്ഷിച്ചിരുന്ന സർവകലാശാല
കത്തീഡ്രൽ ദൈവാലയത്തിൽ നിന്നും അവ മോഷ്ടിച്ച് റോമിലേയ്ക്ക്
കടത്തിക്കൊണ്ടുപോയി. ഇവ തിരിച്ചു കിട്ടുന്നതിനായി ഇന്നും നയതന്ത്ര ശ്രമം
തുടരുന്നു. 1683- ൽ ലൂയി പതിനാലാമൻ ഹൈഡൽബെർഗ് ആക്രമിച്ചപ്പോൾ ഉണ്ടായ നഷ്ടങ്ങളെല്ലാം നികത്താനാവാത്തതുമായിരുന്നു. സർവകലാശാലയുടെ വളർച്ചയും, യൂറോപ്പിന്റെ ഡീസെന്ട്രലൈസേഷനും എല്ലാം വളരെ ചേർന്ന് സംഭവിച്ചിട്ടുള്ള
ചരിത്രവിഷയങ്ങളാണ്. പിന്നീട് ചരിത്രപരമായ വഴിത്തിരുവിലേയ്ക്ക് വീണ്ടും സർവകലാശാല
വളർന്നു. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ
ആരംഭത്തിലുമാണ് ആ വളർച്ചയുടെ സുവർണ്ണകാലം കുറിക്കപ്പെട്ടത്.
സംഭവ ബഹുലമായ പരിവർത്തനം 1803-ൽ സംഭവിച്ചു.
ഇന്നത്തെ ബാഡൻ -വ്യൂർട്ടെംബെർഗ് സംസ്ഥാനത്തിന്റെ ഒരു ഭാഗമായ ബാഡൻ
രാജ്യാധികാരി കാൾസ് ഫ്രീഡ്രിഷ് രാജാവു സർവകലാശാലയെ തന്റെ രാജ്യത്തിന്റെ
സ്വന്തമായി വിളംബരം ചെയ്തു. സർവകലാശാലയുടെ പേരിനോട് തന്റെ പേരുകൂടി
കൂട്ടിച്ചേർത്തു "റൂപ്രെഹ്ട്ട് കാൾസ് സർവകലാശാല എന്ന് പുതിയ പേരും നല്കി.
അദ്ദേഹം സർവകലാശാലയുടെ റെക്ടറും പരമാധികാരിയു മായി സ്വയം പ്രഖ്യാപിച്ചു.
ഫ്രീഡ്രിഷ്
രാജാവു ഭരണം ഏറ്റെടുത്തതോടെ സർവകലാശാലയുടെ വളർച്ച ധൃതഗതിയിലായി. ജർമ്മൻ നാഷണൽ സോഷ്യലിസ്റ്റുകലുടെ ഭരണകാലത്ത് സർവകലാശാല വളരെ വേദനാജനകമായ
സംഭവങ്ങൾക്കു സാക്ഷി ആയി തീരുകയും ചെയ്തു. യഹൂദരുടെ എല്ലാ പുസ്തകങ്ങളും സർവകലാശാലയുടെ അങ്കണത്തിൽ നാസികൾ ചുട്ടുകരിച്ചു കളഞ്ഞു. അന്നുണ്ടായിരുന്ന കുറെ
പ്രൊഫസർമാരും വിദ്യാർത്ഥികളും പുസ്തകങ്ങൾ കത്തിക്കുന്നതിൽ അന്ന് നാസ്സികളോടൊപ്പം
ചേർന്നു. ഈ നടപടിയെ എതിർത്തിരുന്ന കുറെയേറെ പ്രൊഫസർമാരും
വിദ്യാർത്ഥികളും നാസികളുടെ കൈകളിൽ പിടഞ്ഞു മരിക്കേണ്ടി വന്നു. "ദി ലിവിംഗ്
സ്പിരിറ്റ് " എന്ന് ആ സർവകലാശാലയുടെ കവാടത്തിൽ നാസികൾ പരസ്യം എഴുതി വച്ചു.
എന്നിരുന്നാലും യുദ്ധാനന്തര സർവകലാശാലയുടെ കവാടത്തിൽ നാസ്സികൾ എഴുതി വച്ച പരസ്യം മാറ്റി. യുദ്ധാനന്തര സർവകലാശാല ശരവേഗത്തിൽ വീണ്ടും അതിന്റെ പൂർവ
വിശുദ്ധിയിലേയ്ക്ക് മടങ്ങിയെത്തുകയും ചെയ്തു..
ലോക അംഗീകാരം
ഹൈഡൽ ബെർഗിലെ
സർവകലാശാല -
അന്തർദ്ദേശീയമായി അമിത പ്രാധാന്യം അർഹിക്കുന്ന മഹത് സ്ഥാപനമാണ്.
ലോക പ്രസിദ്ധരായ പ്രതിഭകളുടെ കാൽ പാദങ്ങൾ സ്പർശിച്ചിട്ടുള്ള പ്രസിദ്ധ പുണ്യ സ്ഥലമാണ്.
അക്കാഡമിക്കൽ അച്ചടക്കം മുൻ നിറുത്തി സേവനം ചെയ്തിട്ടുള്ള മഹത് വ്യക്തികൾ, ലോക അംഗീകാരം ലഭിച്ചിട്ടുള്ള പ്രശസ്തരായ
തത്വശാസ്ത്രജ്ഞർ, കവികൾ, നിയമജ്ഞർ, ദൈവശാസ്ത്ര
പണ്ഡിതർ, ശാസ്ത്രജ്ഞർ, മുപ്പതിലേറെ നോബൽ പ്രൈസ് ജേതാക്കൾ, ഓസ്കാർ പ്രൈസ്
ജേതാക്കൾ, ലൈബ്നിസ് ലൗറെറ്റുകൾ, ജർമ്മൻ ഭരണകർത്താക്കളായ അഞ്ചു ചാൻസിലർമാർ,
ബൽജിയം, ഗ്രീസ്, തായ്‌ലൻഡ് തുടങ്ങിയ വിവിധ രാഷ്ട്രത്തലവന്മാർ, ഇങ്ങനെ
എണ്ണമറ്റ തിളക്കമേറിയ മഹാപ്രതിഭകളുടെ പഠനകളരിയായിരുന്നു, ഹൈഡൽബെർഗ് സർവകലാശാല.
സർവകലാശാലയുടെ
അന്തർദ്ദേശീയ പ്രാധാന്യവും ബഹുമുഖ ബന്ധങ്ങളും ശക്തമാണെന്ന് പറഞ്ഞല്ലോ. ഉദാഹരണമായി
കേംബ്രിഡ്ജ്, ഓക്സ്ഫോർഡ്, ഹാർവാർഡ് തുടങ്ങിയ നിരവധി പ്രസിദ്ധ
സർവകലാശാലകളുമായി തുല്യ പാർട്ണർഷിപ്പ് പ്രവർത്തനങ്ങൾ ചെയ്യുന്നു. ഇതുവഴി ലോകവ്യാപകമായിട്ട് വിദ്യാർത്ഥികൾക്കും
അദ്ധ്യാപകർക്കും ഗവേഷകർക്കും സ്ഥാപനങ്ങൾക്കും മാതൃകാപരമായ അന്തർദ്ദേശീയ
സൗഹൃദമാണ് വാഗ്ദാനം ചെയ്യുന്നത്.
പ്രവർത്തനം
ഹൈഡൽബെർഗ് സർവകലാശാലയുടെ
പ്രവർത്തനം പ്രധാനമായി പന്ത്രണ്ട് ഫാക്കൽറ്റികളിൽ ഒതുക്കിയാണ് പ്രവർത്തിക്കുന്നത്.
ഇതിന്റെ ഭാഗമായിട്ട് വിവിധ വിഭാഗങ്ങൾ അന്താരാഷ്ട്ര തലത്തിൽ അവ പ്രവർത്തിക്കുന്നുണ്ട്. ഇതിലൊരു വിഭാഗമാണ് സർവകലാശാലയുടെ സൗത്ത് ഏഷ്യൻ
വിഭാഗം. അതിനോട് ബന്ധപ്പെട്ടു ഇന്ത്യയിൽ ന്യൂഡൽഹിയിൽ ഒരു വിദ്യാകേന്ദ്രം പ്രവർത്തിക്കുന്നു.
കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയും
ജർമ്മനിയിലെ ഹൈഡൽബെർഗ്
KARL-
RUPRECHT UNIVERCITY യുമായുള്ള
പാർട്ട്ണർഷിപ്പ് പദ്ധതിയെപ്പറ്റി ചർച്ച .
കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി സർവകലാശാലയും ലോകത്തിലെ ഏറ്റവും പ്രമുഖവും എലൈറ്റ് പദവിയുമുള്ള ജർമനിയിലെ ഹൈഡൽബർഗിലുള്ള "കാൾ റൂപ്രഹ്ട്ട്" സർവകലാശാലയുമായി തുല്യ സഹകരണ പാർട്ണർഷിപ്പ് കരാർ നടപ്പാക്കുവാൻ 2006- ൽ അന്നത്തെ മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ ചാൻസിലർ ഡോ. ജാൻസി ജയിംസ് ഒപ്പു വയ്ക്കുകയുണ്ടായി. ഈ സഹകരണകരാർ നടപ്പാക്കുവാൻവേണ്ടി ഇരു സർവകലാശാലകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുവാൻ എനിക്ക് അന്ന് സാധിച്ചു. ഒരു കത്തോലിക്കാ പുരോഹിതനും ജർമ്മൻകാരനുമായ റവ. ഫാ. ലുഡ്വിഗ് ബോപ്പ്, ഹൈഡൽബെർഗ് സർവ്വകലാശാലയുടെ സൌത്ത് ഏഷ്യൻ വിഭാഗ ഡയറക്ടർ ആയിരുന്ന പ്രൊ. ഡോ. മോനിക്കാ ടെറ്റിൽബാഹ്, ഡോ. മാത്യൂ മണ്ഡപത്തിൽ, കൂടാതെ കേരളത്തിൽ, കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിലെ മലയാളം പ്രൊഫസർ ആയിരുന്ന ഡോ. കുരിയാസ് കുമ്പളക്കുഴി, മുൻ കേരള ധനകാര്യമന്ത്രി Late കെ. എം. മാണി, മുൻ എം. ജി. സർവകലാശാല വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ്, അന്നത്തെ പ്രൊവൈസ് ചാൻസിലർ ഡോ. എൻ. രവിന്ദ്രനാത്, പ്രൊ. ഡോ. പി. പി. രവിന്ദ്രൻ തുടങ്ങി നിരവധി പേരുടെ കൂട്ടായ സഹകരണത്തിൽ ആണ് ഈ പദ്ധതിക്ക് രൂപം നല്കിയത്. ഇത് സംബന്ധിച്ച ആദ്യ ചർച്ച നടന്നത് പാലായിലെ ബിഷപ്പ് ഹൌസിൽ ബിഷപ് പള്ളിക്കാപ്പറമ്പിലിന്റെ നേതൃത്വത്തിൽ ആയിരുന്നു. അവിടെ വച്ച് നടന്ന ചർച്ചയിൽ വിദ്യാഭ്യാസകാര്യങ്ങളിൽ അന്തർദ്ദേശീയ സഹകരണം ആവശ്യമാണെന്ന് സമ്മതിച്ചു. അതുപക്ഷേ, ആ പദ്ധതിക്ക് രൂപം നൽകാൻ അന്നത്തെ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസിനും കഴിഞ്ഞില്ല. പ്രൊഫസർ ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ അതിശ്രദ്ധേയമായതും അദ്ദേഹത്തിൻറെ ദീഘവീക്ഷണവും നിറഞ്ഞ പ്രവർത്തനവും, അന്ന് ഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ആയിരുന്ന ഡോ. ജാൻസി ജെയിംസ് നൽകിയ അതിവേഗ സേവനവും മൂലം അന്ന് ഇരു സർവകലാശാലകളും പരസ്പരം അംഗീകരിച്ചിരുന്ന ഉടമ്പടി( Memorandum of Understanding) ഉറപ്പിക്കുവാൻ കഴിഞ്ഞിരുന്നു. അതുപക്ഷേ, ഡോ. ജാൻസി ജെയിംസിന് ശേഷം വന്ന സർവ്വകലാശാലയുടെ അധികാരത്തിലെത്തിയവർ ഈ പദ്ധതിയെ നിസ്സാരമാക്കിത്തള്ളിക്കൊണ്ട് ഒരു മെഗാ പദ്ധതിയെ ഇരുട്ടിലാക്കി എന്ന് പറയാതെ പോകുന്നത് നീതിയല്ല.
ഇരു സർവ്വകലാശാലകളും സമ്മതിച്ചു പാസാക്കിയ കരാർ ഉടമ്പടി താഴെ ചേർക്കുന്നു.
Memorandum of Understanding
between
Mahathma Gandhi University
and
The Karl-Ruprecht University of Heidelberg
Germany.
1). In recognition of the strong relations between Mahathma gandhi University and the University of Heidelberg in many areas of common interest and in view of the desire amoung the academic on both sides to expand and enrich these relations the following Memorandum of Understanding has been prepared.
2). By this Agrement the two Universities express their intention.
a). To provide oppertunities on both sides for faculty exchange in areas / desciplines which, from time to time, warrant high collaborative effort.
b). To device schemes by which postgraduate and reserch students may avail themselves of the facilities and the resources of each University.
c). To exchange information and literature of mutual interest on innovation in curricula,pedagogy and administrative reforms, particularly in the areas of of quality assurance.
d). To organize, for these and related ends, a joint framework for raising resources both India and the Federal Republic of Germany.
3). Both sides agree
a). To set up a working group at Mahatma Gandhi University and the University of Heidelberg,in particular at the South Asia Institute, to consider students exchange at postgraduate research level in terms of organization,funding and balance and, in particular, the financial implications of a joint Ph.D. programme. Details will be finalized in due course by the joint working group.
b). To pursue joint activities in the fields of joint conferences, joint teaching programmes and joint research programmes, giving a special focus, wherever possible, on Kerala Culture and Language, Indian Culture, philosophy, Ayurveda etc, besides the general fields of Knowledge in both the countries.
c). To facilitate the exchange of students and faculty staff.
4). This will further be subjected to such University Rules and regulations as may be in force on both the sides and further subject to obtaining necessary clearance from appropriate authorities of both the Universities and the respective Governments, wherever necessary.
Place.......
Date.....
(Signed) ( Signed)
For Mahathma Gandhi University
For Karls-Ruprecht University,Heidelberg.
For Karls-Ruprecht University,Heidelberg.
അഴിമതി നടത്തുന്ന മഹാത്മാഗാന്ധി സർവ്വകലാശാലാ നേതൃത്വങ്ങളുടെ സ്വാർത്ഥതയും അതുപോലെ അവരുൾപ്പെട്ട അഴിമതികഥകളുടെയും ഫലം, ഏറെ വിമർശിക്കപ്പെടേണ്ടതാണ്. വിദ്യാഭ്യാസരംഗത്ത് ഇവരെല്ലാം അനുവർത്തിക്കുന്ന സത്യസന്ധത ഇല്ലായ്മയും, വൈസ് ചാൻസിലർ പദവി കഴിവ് കേടുകളുടെയും നിഷ്ക്രിയത്വത്തിന്റെയും വേദിയാക്കിയവർ ചെയ്ത ഒരു വലിയ ഉദാഹരണമാണ് ഫലം കാണാതെ പോയ ഈ പദ്ധതി.
ജർമ്മനിയിൽ ജനങ്ങളുടെ വിദ്യാഭ്യാഭ്യാസകാര്യം ആ രാജ്യത്തിന്റെ ഭരണ ഘടന പ്രകാരം രാജ്യത്തിന്റെ ചുമതലയാണെന്നും പൊതുജനവിദ്യാഭ്യാസം സൗജന്യമായിരിക്കണമെന്നും എഴുതപ്പെട്ടിട്ടുള്ളതാണ്. സൗജന്യ വിദ്യാഭ്യാസ കാര്യത്തിൽ ആ അവകാശം എല്ലാ പാർട്ടണർ സവ്വകലാശാലകൾക്കുമുണ്ട്. മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ അന്ന് അഫിലിയേറ്റ് ചെയ്യപ്പെട്ടിരുന്ന 140 കോളേജുകൾക്കും ഈ അവകാശങ്ങൾ കരാർ വ്യവസ്ഥപ്രകാരം നമുക്ക് ലഭിക്കുമായിരുന്നു. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠനത്തിനും ഉപരിപഠനത്തിനും എന്നെന്നും പ്രയോജനപ്പെടുമായിരുന്ന ഈയൊരു പദ്ധതിയുടെ ഉത്ഘാടനത്തെപ്പറ്റി അറിഞ്ഞ സീറോമലബാർ സഭയുടെ തലവൻ മുൻ കർദ്ദിനാൾ അന്തരിച്ച മാർ വർക്കി വിതയത്തിൽ എനിക്ക് ഇപ്രകാരം എഴുതി. അതിപ്രകാരമായിരുന്നു:
"It is a matter of joy for me to learn about the proposed accademic exchange of staff and students between the south Asia Institute of Heidelberg Universitiy of Heidelberg and the Mahathma Gandhi University, Kottayam. I wish this thoughtfull endeavour all success. It is Highly apreciated that this has been envisaged in view of strengthening the long standing relations between Germany and Kerala.May God bless this endeavour and render it fruitful.
Kindly rest assured of my support and co-operation in this regard.
With prayerful best wishes,
yours sincerely in Our Lord
(Signed)
Varkey Cardinal Vithayatthil
Major Arch bishop of Ernakulam-Angamali. "
*A true copy of Original Memorandom of Understanding.
ഇരുസർവകലാശാലകളും സമ്മതിച്ചു പ്രാബല്യത്തിൽ വരുത്തുവാനായി നിശ്ചയിച്ചു ഒപ്പിട്ടശേഷം ഈ പദ്ധതിയുടെ ഉത്ഘാടനച്ചടങ്ങ് 13. 06. 2006-ൽ ഹൈഡൽബെർഗ്
സർവകലാശാലയുടെ ഒന്നാം നമ്പർ ഹാളിൽ നടന്നു. ഉത്‌ഘാടന സമ്മേളന വേദിയിൽ മഹാത്മാഗാന്ധി സർവ്വകലാശാലാ വൈസ് ചാൻസിലറുടെ സന്ദേശം ഹൈഡൽബെർഗ് സർവ്വകലാശാല റെക്ടർ വായിക്കുകയുണ്ടായി. മഹാത്മാ ഗാന്ധി സർവ്വ കലാശാലയ്ക്കുവേണ്ടി ഞാൻ ആ വേദിയിൽ എന്റെ ആശംസകൾ നൽകുകയും ചെയ്തു. ജർമ്മനിയിലെ ഇന്ത്യൻ കോൺസുലാർ, ഹൈഡൽബെർഗ് സർവ്വകലാശാല പ്രൊഫസർമാർ തുടങ്ങിയവർ ആ ഉദ്ഘാടനസമ്മേളനത്തിൽ സന്നിഹിതരായിരുന്നു. അതുപക്ഷെ, ഗാന്ധി സർവ്വകലാശാലയുടെ അധികാരികളുടെ ഉപേക്ഷയും നിഷ്ക്രിയത്വവും മൂലം ഇതുവരെയും പാർട്ണർഷിപ്പിന്റെ ഉദ്ഘാടന
ചടങ്ങ് ഹൈഡൽബെർഗ് സർവകലാശാലയിൽ ആഘോഷമായി നടന്നതല്ലാതെ മഹാത്മാഗാന്ധി
സർവകലാശാലാ അധികാരികളുടെ സ്വാർത്ഥതയിലും നിരുദ്ധരവാദിത്വത്തിലും കുടുങ്ങി സംഭവിച്ച കെടുകാര്യസ്ഥതയിൽ "ഏട്ടിലെ പശു
പുല്ലുതിന്നുമോ" എന്ന പഴഞ്ചൊല്ല് പോലെ സംഭവിച്ചു.(അവനവന്റെ പോക്കറ്റിൽ എത്രവീഴുമെന്നുമാത്രമാണ് മഹാത്മാ ഗാന്ധി സർവ്വകലാശാലാ അധികാരികൾ നോക്കിയതും, ഇപ്പോഴും നോക്കുന്നതും.!) ഈ സർവ്വകലാശാല പാർട്ടണർ കരാർ സംബന്ധിച്ചിട്ടുള്ള എല്ലാ രേഖകളും ഇനി ആർക്കു
വേണമെങ്കിലും നൽകാൻ ധ്രുവദീപ്തി തയ്യാറാണ്. ഭാവിയിൽ ഇനിയെങ്കിലും ഈ അധികാരികൾ ജന നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ അവർ തയ്യാറാവണം, ഈ പാർട്ടണർ പദ്ധതിയെ പുനരുജ്ജീവിപ്പിക്കണം. അധികാരമോഹം അപകടകരമാണ്.
എന്നാൽ 625 വർഷങ്ങൾ നീണ്ട അനുഭവ സമ്പത്തുമായി ഹൈഡൽബെർഗ് സർവകലാശാല "അറിവിന്റെ മുത്തശ്ശി"യായി ഇന്നും നിലകൊള്ളുന്നു.//-
--------------------------------------------------------------------------------------------------------------------------
--------------------------------------------------------------------------------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.