Donnerstag, 30. April 2015

ധ്രുവദീപ്തി // Education- / അറിവിന്റെ മുത്തശ്ശി- ഹൈഡൽബെർഗ് സർവകലാശാല- / George Kuttikattu


 ധ്രുവദീപ്തി  // Education- ജർമ്മനിയും വിദ്യാഭ്യാസവും  // George Kuttikattu

George Kuttikattu



അറിവിന്റെ മുത്തശ്ശി- ഹൈഡൽബെർഗ് സർവകലാശാല


അറിവിന്റെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും കുലീനതയുടെയും ജ്ഞാനത്രുഷ്ണതയുടെയും ജീവചൈതന്യം നിറഞ്ഞ പ്രതിരൂപമാണ് ജർമനിയിലെ ഹൈഡൽബർഗ് നഗരത്തിലുള്ള  റൂപ്രഹ്ട്ട്-കാൾസ് സർവകലാശാല. ശ്രേഷ്ഠ പണ്ഡിതന്മാരുടെയും ലോകം ആദരിക്കുന്ന മഹാവ്യക്തികളുടെയും പാദസ്പർശമേറ്റ പുണ്യസ്ഥലം.



 George Kuttikattu


ധുനിക ജർമനിയുടെ മനോഹരമായ തെക്കുപടിഞ്ഞാറൻ സംസ്ഥാനം ബാഡൻവ്യൂർട്ടംബെർഗിലെ ഹൈഡൽബെർഗ് മഹാനഗരത്തിന്റെ വലിയ പ്രശസ്തി നിൽക്കുന്നത് ലോകത്തിലെ പ്രമുഖ പ്രശസ്തി നേടിയിട്ടുള്ള എലൈറ്റ് സർവ്വകലാശാലകളുടെ മുൻപിൽ നിൽക്കുന്ന പുരാതന വിദ്യാകേന്ദ്രമായ റൂപ്രെഹ്ട്ടു-കാൾസ് സർവകലാശാലയുടെ കേന്ദ്ര ആസ്ഥാനമാണെന്നതാണ്. പ്രാചീനകാലം മുതൽ ഹൈഡൽബെർഗിന് ചരിത്രപരമായി ഒട്ടേറെ വലിയ പ്രാധാന്യം നിലനിൽക്കുന്നുണ്ടെങ്കിലും അവയെല്ലാം രണ്ടാം സ്ഥാനത്താണ്  നിൽക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലം- അമേരിക്കൻ ആർമിയുടെ  ഹെഡ്‍ക്വർട്ടേഴ്‌സ്, നാറ്റോ സഖ്യത്തിന്റെ കേന്ദ്രസ്ഥാനം എന്നീ പ്രശസ്തിയും ഹൈഡൽബെർഗ് നഗരത്തിനു നിലനിൽക്കുന്നു..


ഹൈഡൽബെർഗ് 
മനുഷ്യന്റെ തലയോട്ടി  -

(600.000 -200.000 years )




ചരിത്ര പശ്ചാത്തലം

ഹൈഡൽബെർഗിനു പുരാതനത്വം നൽകുന്ന കെൽടിക്ക്- റോമൻ സംസ്കാരത്തിലേയ്ക്കും, അതിനും മുമ്പുള്ള പുരാതനയുഗത്തിലേയ്ക്കും നയിക്കുന്ന ചരിത്രത്തെളിവുകളിലേയ്ക്ക് നമ്മെ എത്തിക്കുന്നുണ്ട്. ഏതാണ്ട് രണ്ടുലക്ഷം മുതൽ ആറു ലക്ഷം വരെ വർഷങ്ങൾക്കു മുമ്പുള്ളതായ മനുഷ്യ ചരിത്രത്തിന്റെ ഏടുകൾ ലോകത്തിന് തുറന്നിരിക്കുന്ന ചരിത്ര പശ്ചാത്തലം ഈ വലിയ നഗരത്തിനുണ്ട്. ഇത് മനുഷ്യന്റെ ആദ്യ ചരിത്ര ഉറവിടത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്നതിന് സഹായിച്ച പരിശ്രമവും, ആർക്കിയോളജിക്കൽ ഗവേഷണചരിത്രത്തിൽ ഒരു മഹാസംഭവമാണ്. 

"മവർ ഗ്രാമം "- 


ഹൈഡൽബെർഗ് നഗരമദ്ധ്യത്തിലെ പ്രശസ്തിയേറിയ (റൂപ്രെഹ്റ്റ്- കാൾസ് സർവകലാശാല ആസ്ഥാനത്തുനിന്ന് സുമാർ പത്തു കിലോമീറ്റർ അകലെ തെക്കുഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് അതിപുരാതന ലോകമനുഷ്യചരിത്രത്തിൽ ഇടം നേടിയ "മവർ" എന്ന മനോഹരമായ ഗ്രാമം. നിയാണ്ടർത്താൽ മനുഷ്യചരിത്രത്തിനൊപ്പം തന്നെ ഹൈഡൽബർഗിന്റെ ആദ്യകാല കോളനിയുടെ ഒരു ഭാഗം ആയിരുന്നു, ആദിമ മനുഷ്യചരിത്രം കുറിക്കുന്ന ഈ ഗ്രാമം. 

Homo heidelbergenisis- (600.000 -200.000 years ).

ഹൈഡൽബെർഗ് 
മനുഷ്യന്റെ
കീഴ്ത്താടിയെല്ല്.
ലത്തീൻ ഭാഷയിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. "ഹോമോ" എന്നതിനു "മനുഷ്യൻ" എന്നാണു അർത്ഥം. ഇവരുടെ കാലം മുമ്പായി ഉണ്ടായിരുന്ന "ഹോമോ എറക്റ്റുസ്" എന്നൊരു  മനുഷ്യവിഭാഗത്തിൽ നിന്നും രൂപാന്തരങ്ങൾ  
പ്രാപിച്ചുവെന്ന് ചരിത്ര രേഖ  കുറിക്കുന്നുണ്ട് . ഹൈഡൽ ബർഗ് മനുഷ്യരുടെ കുറെക്കൂടെ വികാസം പ്രാപിച്ച മറ്റൊരു വിഭാഗമായിരുന്നു "നെയാണ്ടാർതാൽ" (200.000- വർഷങ്ങൾക്കു മുമ്പ്) മനുഷ്യർ. "മവർ " എന്ന ഗ്രാമത്തിലെ മണൽ പ്രദേശത്താണ് ഈ മനുഷ്യവിഭാഗത്തിന്റെ തലയോടും കീഴ്ത്താടിയെല്ലും ആർക്കിയോളജി ഗവേഷകർക്ക്‌ തെളിവുകളായി കണ്ട് കിട്ടിയത്. മനുഷ്യചരിത്രത്തിന്റെ നിരവധി വേറെ അടയാളങ്ങൾ "മവറിൽ "നിന്നും പിന്നീടുള്ള ഗവേഷണങ്ങളിൽ ലഭിക്കുകയുമുണ്ടായി.

1907- ൽ ഇവിടെനിന്നും ആറുലക്ഷം വർഷങ്ങളോളം പഴക്കമേറിയ  ഹോമോ ഹൈഡൽബെർഗെനിസിസിന്റെ (പുരാതന ഹൈഡൽബർഗ് മനുഷ്യൻ) കീഴ്ത്താടിയെല്ലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ആർക്കിയോളജിയുടെ ചരിത്രത്തിൽ ഒരു മഹാസംഭവം തന്നെയായിരുന്നത് . ഹൈഡൽബർഗിലെ "മവർ"  ഗ്രാമവാസികളായിരുന്ന ഹൈഡൽബർഗർ മനുഷ്യർ ആയിരുന്നു, ജർമനിയിലെ നോർത്ത്-റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തെ ഡ്യൂസൽ ഡോർഫ് പ്രദേശത്തു ഉണ്ടായിരുന്ന "നിയാണ്ടർതാൾ മനുഷ്യന്  മുൻപുള്ള ജനവിഭാഗം എന്ന് ചരിത്ര ഗവേഷകർ കരുതിയിരുന്നു. എന്നാൽ പുതിയ ഡി. എൻ. എ പരിശോധനാഫലം അറിയിക്കുന്നത് "നിയാണ്ടർതാൽ" മനുഷ്യർ ഇവരുടെ യഥാർത്ഥ പിൻതലമുറക്കാരല്ല, അവർ ആഫ്രിക്കൻ വംശത്തിലുള്ള മനുഷ്യരാണെന്നാണ്.

ഹൈഡൽബെർഗ് 


റോമൻ ചക്രവർത്തി തിബേരിയസ്സിന്റെ കാലത്ത് ഹൈഡൽബർഗിലൂടെ ഒഴുകിയകലുന്ന മനോഹരമായ "നെക്കാർ" നദിയുടെ അടുത്ത തീരങ്ങളിൽ  "സുയേബൻ " എന്ന വംശജർ വ്യാപകമായി കോളനികൾ സ്ഥാപിച്ചിരുന്നു. പിന്നീടുള്ള കാലഘട്ടങ്ങളിൽ റോമൻ സാമ്രാജ്യത്തിന്റെ വ്യാപകമായിട്ടുള്ള  ആധിപത്യം ഉറച്ചതോടെ വിവിധ വംശജർ ജീവിച്ചിരുന്ന ഹൈഡൽബർഗ്ഗിൽ  റോമൻ ആധിപത്യം വളരെ ഏറെ ശക്തമായി. ഇതോടെ ഈ പ്രദേശം റോമൻ ടെറിട്ടറിയുടെ ഒരു മിലിട്ടറി സങ്കേതമായി മാറിയിരുന്നു.  മദ്ധ്യകാലഘട്ടം ആയതോടെ ഹൈഡൽബർഗിന്റെ ചരിത്രം പുതിയ വഴിത്തിരുവിലെത്തി. 1196- ലാണ് ഹൈഡൽബർഗ് നഗരം ഒദ്യോഗികമായി രജിസ്റ്റർ ചെയ്തതെന്ന് ജർമനിയിലെ വോംസ് രൂപതയുടെ കീഴിലുണ്ടായിരുന്ന ഷേണാവിലെ ആശ്രമ രജിസ്ട്രേഷൻ രേഖകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഹൈഡൽ ബെർഗ് എന്ന പേര് എങ്ങനെയുണ്ടായി എന്നതിനെപ്പറ്റി ചരിത്രകാരന്മാർക്ക്‌ വിഭിന്ന അഭിപ്രായങ്ങളാണ് ഇപ്പോഴുമുള്ളത്.

സർവകലാശാലയുടെ തുടക്കം.

Ruprecht -Karls University -Heidelberg
ആധുനിക ജർമനിയുടെ തെക്കൻ പ്രദേശ സംസ്ഥാനങ്ങളായ ബാഡൻ വ്യൂർട്ടെം ബെർഗിലെയും, റൈൻ ലാൻഡ് ഫാൾസി ലെയും കുറെ പ്രദേശങ്ങൾ ഭരിച്ചിരുന്നത് "കുർഫാൾസ്"നാട്ടുരാജാക്കന്മാരായിരുന്നു.ഹൈഡൽ ബെർഗിന്റെ അക്കാലത്തുള്ള ഭരണാധികാരികളും കുർഫ്യൂർസ്റ്റുകൾ ആയിരുന്നു. 1385 കാലഘട്ടത്തിൽ ഭരിച്ച കുർഫാൾസിന്റെ രാജാവ് കാൾ റുപ്രെഹ്ട്ട് ഒന്നാമൻ അക്കാലത്തെ റോമൻ- ജർമൻ രാജാവായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

1385 ഒക്ടോബർ ഇരുപത്തിമൂന്നാം തിയതി ഹൈഡൽബർഗിൽ ഒരു സർവകലാശാല തുടങ്ങുന്നതിനുള്ള അനുവാദം റോമിലെ അർബൻ ആറാമൻ മാർപാപ്പയിൽ നിന്നും കുർഫ്യൂർസ്റ്റ് രാജാവ് റുപ്രെഹ്ട്ട് ഒന്നാമൻ നേടിയെടുത്തു. റോമൻ ടെറിട്ടറിയിലെ പ്രദേശങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾക്ക് അനുവാദം നൽകുന്നയാൾ മാർപാപ്പയായിരുന്നു. ഇതിനാൽ സർവകലാശാലയുടെ പരമാധികാരിയും (ചാൻസിലർ) മാർപാപ്പാ തന്നെയായിരുന്നു.

1386-ൽ ഹൈഡൽബർഗിൽ ഉള്ള "നെക്കാർ നദി"യുടെ തീരത്ത്‌, തിയോളജി, നിയമം, മെഡിസിൻ, തത്വശാസ്ത്രം, ഇവയടങ്ങിയ നാല് ഫാക്കൽറ്റിയുള്ള സർവകലാശാലയുടെ പ്രവർത്തനം തുടങ്ങി. ഇതോടെ  ഹൈഡൽബെർഗ് നഗരവും അവിടെ സ്ഥാപിക്കപ്പെട്ട സർവകലാശാലയും വേൾഡ് ഹ്യൂമാനി സത്തിന്റെ നടുമുറ്റമായി മാറി.

ലോകത്തിൽ ഏറെ ബഹുമതിയും ആരാധനയും ആദരവും പ്രശസ്തിയും അർഹിക്കുന്ന അപൂർവം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് റൂപ്രെഹ്റ്റ്- കാൾസ് സർവകലാശാല. 2008- ൽ ജർമ്മൻ ഗവണ്മെൻണ്ട് ഈ സർവകലാശാലയ്ക്ക് "എക്സലൻഡ് സർവകലാശാല" എന്ന പദവി നല്കി ഉയർത്തി.

ആരംഭം 

പ്രാഗിലെയും വിയന്നായിലെയും സർവകലാശാലകൾ കഴിഞ്ഞാൽ തൊട്ട് യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ സർവകലാശാലയാണ് അതിപുരാതന ഹൈഡൽബെർഗ് നഗര മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന റൂപ്രെഹ്റ്റ്-കാൾസ് സർവകലാശാല. മാത്രമല്ല, ജർമ്മനിയിലെ ഏറ്റവും പ്രായമേറിയ "മുത്തശി" സർവകലാശാലയെന്ന പദവിയും വഹിക്കുന്നു. 1386 ഒക്ടോബർ 18-ന് ഈ സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത് റൂപ്രെഹ്റ്റ് ഒന്നാമൻ രാജാവ് അക്കാലത്ത് മനോഹരമായി പണികഴിപ്പിച്ച പരിശുദ്ധാത്മാവിന്റെ നാമത്തിലുള്ള ഹൈഡൽബർഗിലെ ദേവാലയത്തിൽ ആയിരുന്നു. അന്ന് ഉദ്ഘാടനവേളയിൽ പ്രഖ്യാപിക്കപ്പെട്ടത്, തിയോളജി, നിയമം, തത്വശാസ്ത്രം എന്നീ മൂന്നു ഫാക്കൽറ്റികളായിരുന്നു. കൂടാതെ 1388-ൽ ഇവിടെ മെഡിക്കൽ ഫാക്കൽറ്റിയും തുടങ്ങി.

1378 മുതൽ 1389 വരെ റോമൻ കത്തോലിക്കാസഭയുടെ മാർപാപ്പയായിരുന്ന അർബൻ ആറാമൻ മാർപാപ്പയായിരുന്നു സർവ്വകലാശാലയുടെ തലവൻ. കാനൻ നിയമ പണ്ഡിതനും കടുംപിടുത്തക്കാരനും സിംഹതുല്യനുമെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നയാളും, റോമൻസഭയിൽ വളരെ ഏറെ വിവാദ സംഭവങ്ങളുടെ പൊടിപടലങ്ങൾ ഉയർത്തിയവനും പലതരത്തിൽ വിവാദ ചരിത്രപുരുഷനുമായിരുന്നു, അർബൻ ആറാമൻ മാർപാപ്പ. അദ്ദേഹത്തിൻറെ സ്വതന്ത്ര പരിഷ്കരണങ്ങൾ റൂപ്രെഹ്റ്റ്- കാൾസ് സർവകലാശാലയുടെ രൂപ ഘടനയിൽ ഏറെ പരിവർത്തനങ്ങൾ വരുത്തി. ഒരു ഉദാ: വിദേശികൾക്ക് ആ സർവകലാശാലയിൽ വിവിധ സ്ഥാനങ്ങളും അവസരങ്ങളും നൽകിയിട്ടുണ്ട്.  
ആദ്ധ്യാത്മികതയ്ക്ക് മുൻ‌തൂക്കം നൽകിക്കൊണ്ട് മതമേലധികാരികൾക്കും രാജ്യസേവകർക്കും സ്വന്തം നാട്ടിൽത്തന്നെ പരിശീലനം നൽകണമെന്നുള്ള ശക്തമായ നിർദ്ദേശം നല്കി. അങ്ങനെ റൂപ്രെഹ്റ്റ് ഒന്നാമൻ രാജാവിന്റെയും അർബൻ ആറാമൻ മാർപാപ്പയുടെയും തീരുമാനപ്രകാരം ഹോളണ്ടുകാരൻ പ്രൊഫസർ മാർസിലിയൂസ് ഫൊൻ ഇംഹെനിനെ സർവകലാശാലയുടെ റെക്ടർ ആയി നിയമിച്ചു. എങ്കിലും സ്വയം ഭരണാവകാശം നൽകിയിരുന്നില്ല. ഈ അവകാശം രാജാവിൽ നിക്ഷിപ്തമായിരുന്നു.

1558 കാലഘട്ടത്തിൽ പ്രൊട്ടെസ്റ്റ്ന്റ് സഭാ വിഭാഗം സർവകലാശാലയുടെ നി യന്ത്രണം പിടിച്ചെടുത്തു. അന്നുമുതൽ ലൂതറൻ റിഫൊർമേഷൻ പ്രകാരമു ള്ള ലിഖിത നിയമങ്ങളും ചട്ടങ്ങളും 1786 വരെ സർവകലാശാല പാലിക്കേണ്ട തായി വന്നു. 1518-ൽ മാർടിൻ ലൂതർ ഹൈഡൽബെർഗ് സന്ദർശിച്ചിരുന്നെങ്കി ലും മാറ്റങ്ങളുടെ വലിയ സ്വാധീനം അന്നുണ്ടാക്കിയിരുന്നില്ല. 1558-ൽ കുർഫാ ൾസ് ഭരിച്ചിരുന്ന കുർഫ്യൂർസ്റ്റ് ഓട്ട് ഹൈൻറിഷ് സർവകലാശാലയെ യൂറോ പ്യൻ സാംസ്കാരിക പഠന ഗവേഷണ കേന്ദ്രമായി ഉയർത്തി. കാൾവനിസ്റ്റിക് വിദ്യാ കേന്ദ്രം പോലെ ഹൈഡൽ ബെർഗിനെ ബഹുമുഖ പ്രതിഭകളായ പ്രൊ ഫസർമാരുടെയും വിദ്യാർത്ഥികളുടെയും ഒരു അന്താരാഷ്‌ട്ര കേന്ദ്രമാക്കുക യായിരുന്നു ലക്‌ഷ്യം. റീയലിസവും നോമിനലിസവും തീയോളജിയും പ്രസി ദ്ധമായ ഹൈഡൽബർഗർ കാറ്റക്കിസവും മാനവവാദ ശാസ്ത്രവുമൊക്കെ ഹൈഡൽബെർഗ് സർവകലാശാലയുടെ പ്രശസ്തിയെ ഉന്നതങ്ങളിലേയ്ക്ക് ഉയർത്തി.

1618-1648 വരെയുണ്ടായ ചരിത്രപ്രസിദ്ധമായ മുപ്പതുവർഷത്തെ യുദ്ധം തന്നെ സർവകലാശാലയുടെ ശനിദശയായിരുന്നു. ആശയപരമായി നടന്ന റോമൻ കത്തോലിക്കരും പ്രൊട്ടെസ്റ്റെന്റുകളുമായുള്ള ദീർഘകാല യുദ്ധം പാശ്ചാത്യ രാജ്യങ്ങൾക്ക് തിരുത്താൻ പറ്റുകയില്ലാത്ത ചരിത്രപരമായ തെറ്റായി മാറി.. യുദ്ധകാരണം എന്തെന്ന് ആര് ആരോട് ചോദിച്ചാലും ഉത്തരം കിട്ടാത്തതായ ചോദ്യമായി ഇന്നും അവശേഷിക്കുന്നു. സർവകലാശാലയ്ക്ക് കനത്ത നഷ്ടം ഏറ്റു വാങ്ങേണ്ടി വന്നു, ഇതുമൂലം..

1622- ൽ ഹൈഡൽബർഗ് സർവകലാശാലയുടെ സുപ്രസിദ്ധമായ ലൈബ്രറി "ബിബ്ലിയോത്തെക്കാ പാലാത്തീന"യുടെ പുസ്തകശേഖരം സൂക്ഷിച്ചിരുന്ന സർവകലാശാല കത്തീഡ്രൽ ദൈവാലയത്തിൽ നിന്നും അവ മോഷ്ടിച്ച് റോമിലേയ്ക്ക് കടത്തിക്കൊണ്ടുപോയി. ഇവ തിരിച്ചു കിട്ടുന്നതിനായി ഇന്നും നയതന്ത്ര ശ്രമം തുടരുന്നു. 1683- ൽ ലൂയി പതിനാലാമൻ ഹൈഡൽബെർഗ് ആക്രമിച്ചപ്പോൾ ഉണ്ടായ നഷ്ടങ്ങളെല്ലാം നികത്താനാവാത്തതുമായിരുന്നു. സർവകലാശാലയുടെ വളർച്ചയും, യൂറോപ്പിന്റെ ഡീസെന്ട്രലൈസേഷനും എല്ലാം വളരെ ചേർന്ന് സംഭവിച്ചിട്ടുള്ള ചരിത്രവിഷയങ്ങളാണ്. പിന്നീട് ചരിത്രപരമായ  വഴിത്തിരുവിലേയ്ക്ക് വീണ്ടും സർവകലാശാല വളർന്നു. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ് ആ വളർച്ചയുടെ സുവർണ്ണകാലം കുറിക്കപ്പെട്ടത്. 

സംഭവ ബഹുലമായ പരിവർത്തനം 1803-ൽ സംഭവിച്ചു. ഇന്നത്തെ ബാഡൻ -വ്യൂർട്ടെംബെർഗ് സംസ്ഥാനത്തിന്റെ ഒരു ഭാഗമായ ബാഡൻ രാജ്യാധികാരി കാൾസ് ഫ്രീഡ്രിഷ് രാജാവു സർവകലാശാലയെ തന്റെ രാജ്യത്തിന്റെ സ്വന്തമായി വിളംബരം ചെയ്തു. സർവകലാശാലയുടെ പേരിനോട് തന്റെ പേരുകൂടി കൂട്ടിച്ചേർത്തു "റൂപ്രെഹ്ട്ട് കാൾസ് സർവകലാശാല എന്ന് പുതിയ പേരും നല്കി. അദ്ദേഹം സർവകലാശാലയുടെ റെക്ടറും പരമാധികാരിയു മായി സ്വയം പ്രഖ്യാപിച്ചു.

ഫ്രീഡ്രിഷ് രാജാവു ഭരണം ഏറ്റെടുത്തതോടെ സർവകലാശാലയുടെ വളർച്ച ധൃതഗതിയിലായി. ജർമ്മൻ നാഷണൽ സോഷ്യലിസ്റ്റുകലുടെ ഭരണകാലത്ത് സർവകലാശാല വളരെ വേദനാജനകമായ സംഭവങ്ങൾക്കു സാക്ഷി ആയി തീരുകയും ചെയ്തു. യഹൂദരുടെ എല്ലാ പുസ്തകങ്ങളും സർവകലാശാലയുടെ അങ്കണത്തിൽ നാസികൾ ചുട്ടുകരിച്ചു കളഞ്ഞു. അന്നുണ്ടായിരുന്ന കുറെ പ്രൊഫസർമാരും വിദ്യാർത്ഥികളും പുസ്തകങ്ങൾ കത്തിക്കുന്നതിൽ അന്ന് നാസ്സികളോടൊപ്പം ചേർന്നു. ഈ നടപടിയെ എതിർത്തിരുന്ന കുറെയേറെ പ്രൊഫസർമാരും വിദ്യാർത്ഥികളും നാസികളുടെ കൈകളിൽ പിടഞ്ഞു മരിക്കേണ്ടി വന്നു. "ദി ലിവിംഗ് സ്പിരിറ്റ് " എന്ന് ആ സർവകലാശാലയുടെ കവാടത്തിൽ നാസികൾ പരസ്യം എഴുതി വച്ചു. എന്നിരുന്നാലും യുദ്ധാനന്തര സർവകലാശാലയുടെ കവാടത്തിൽ നാസ്സികൾ എഴുതി വച്ച പരസ്യം മാറ്റി. യുദ്ധാനന്തര സർവകലാശാല ശരവേഗത്തിൽ വീണ്ടും അതിന്റെ പൂർവ വിശുദ്ധിയിലേയ്ക്ക് മടങ്ങിയെത്തുകയും ചെയ്തു..

 ലോക അംഗീകാരം  

Image
ഹൈഡൽ ബെർഗിലെ സർവകലാശാല -

അന്തർദ്ദേശീയമായി അമിത പ്രാധാന്യം അർഹിക്കുന്ന മഹത് സ്ഥാപനമാണ്‌. ലോക പ്രസിദ്ധരായ പ്രതിഭകളുടെ കാൽ പാദങ്ങൾ സ്പർശിച്ചിട്ടുള്ള പ്രസിദ്ധ പുണ്യ സ്ഥലമാണ്. അക്കാഡമിക്കൽ അച്ചടക്കം മുൻ നിറുത്തി സേവനം ചെയ്തിട്ടുള്ള മഹത് വ്യക്തികൾ, ലോക അംഗീകാരം ലഭിച്ചിട്ടുള്ള      പ്രശസ്തരായ
തത്വശാസ്ത്രജ്ഞർ, കവികൾ, നിയമജ്ഞർ, ദൈവശാസ്ത്ര പണ്ഡിതർ, ശാസ്ത്രജ്ഞർ, മുപ്പതിലേറെ നോബൽ പ്രൈസ് ജേതാക്കൾ, ഓസ്കാർ പ്രൈസ് ജേതാക്കൾ, ലൈബ്നിസ് ലൗറെറ്റുകൾ,  ജർമ്മൻ ഭരണകർത്താക്കളായ അഞ്ചു ചാൻസിലർമാർ, ബൽജിയം, ഗ്രീസ്, തായ്‌ലൻഡ് തുടങ്ങിയ വിവിധ രാഷ്ട്രത്തലവന്മാർ, ഇങ്ങനെ എണ്ണമറ്റ തിളക്കമേറിയ മഹാപ്രതിഭകളുടെ പഠനകളരിയായിരുന്നു, ഹൈഡൽബെർഗ് സർവകലാശാല.

സർവകലാശാലയുടെ അന്തർദ്ദേശീയ പ്രാധാന്യവും ബഹുമുഖ ബന്ധങ്ങളും ശക്തമാണെന്ന് പറഞ്ഞല്ലോ. ഉദാഹരണമായി കേംബ്രിഡ്ജ്, ഓക്സ്ഫോർഡ്, ഹാർവാർഡ്‌ തുടങ്ങിയ നിരവധി പ്രസിദ്ധ സർവകലാശാലകളുമായി തുല്യ പാർട്ണർഷിപ്പ് പ്രവർത്തനങ്ങൾ ചെയ്യുന്നു. ഇതുവഴി ലോകവ്യാപകമായിട്ട് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഗവേഷകർക്കും സ്ഥാപനങ്ങൾക്കും മാതൃകാപരമായ അന്തർദ്ദേശീയ സൗഹൃദമാണ് വാഗ്ദാനം ചെയ്യുന്നത്.

പ്രവർത്തനം 

ഹൈഡൽബെർഗ് സർവകലാശാലയുടെ പ്രവർത്തനം പ്രധാനമായി പന്ത്രണ്ട് ഫാക്കൽറ്റികളിൽ ഒതുക്കിയാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായിട്ട് വിവിധ വിഭാഗങ്ങൾ അന്താരാഷ്ട്ര തലത്തിൽ അവ പ്രവർത്തിക്കുന്നുണ്ട്. ഇതിലൊരു വിഭാഗമാണ്‌ സർവകലാശാലയുടെ സൗത്ത് ഏഷ്യൻ വിഭാഗം. അതിനോട് ബന്ധപ്പെട്ടു ഇന്ത്യയിൽ ന്യൂഡൽഹിയിൽ ഒരു വിദ്യാകേന്ദ്രം പ്രവർത്തിക്കുന്നു.

കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയും 
ജർമ്മനിയിലെ ഹൈഡൽബെർഗ് 
KARL-
RUPRECHT UNIVERCITY യുമായുള്ള 
പാർട്ട്ണർഷിപ്പ് പദ്ധതിയെപ്പറ്റി ചർച്ച .

 ജർമ്മനിയിലെ ഹൈഡൽബർഗിലുള്ള കാൾ റുപ്രെഹ്ട്ട്  സർവ്വകലാശായുമായിട്ടുള്ള പാർട്ടണർഷിപ് കരാർ സംബന്ധിച്ച വിഷയം ചർച്ചയുന്നു. മഹാത്മാ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് ,ശ്രീ. ജോർജ് കുറ്റിക്കാടുമായി ചർച്ച നടത്തുന്നു.

കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി സർവകലാശാലയും ലോകത്തിലെ ഏറ്റവും പ്രമുഖവും എലൈറ്റ് പദവിയുമുള്ള  ജർമനിയിലെ ഹൈഡൽബർഗിലുള്ള "കാൾ റൂപ്രഹ്ട്ട്" സർവകലാശാലയുമായി തുല്യ സഹകരണ പാർട്ണർഷിപ്പ് കരാർ നടപ്പാക്കുവാൻ 2006- ൽ അന്നത്തെ മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ ചാൻസിലർ ഡോ. ജാൻസി ജയിംസ് ഒപ്പു വയ്ക്കുകയുണ്ടായി. ഈ സഹകരണകരാർ നടപ്പാക്കുവാൻവേണ്ടി ഇരു സർവകലാശാലകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുവാൻ എനിക്ക് അന്ന് സാധിച്ചു. ഒരു കത്തോലിക്കാ പുരോഹിതനും ജർമ്മൻകാരനുമായ റവ. ഫാ. ലുഡ്വിഗ് ബോപ്പ്, ഹൈഡൽബെർഗ് സർവ്വകലാശാലയുടെ സൌത്ത് ഏഷ്യൻ വിഭാഗ ഡയറക്ടർ ആയിരുന്ന പ്രൊ. ഡോ. മോനിക്കാ ടെറ്റിൽബാഹ്, ഡോ. മാത്യൂ മണ്ഡപത്തിൽ, കൂടാതെ കേരളത്തിൽ, കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിലെ മലയാളം   പ്രൊഫസർ ആയിരുന്ന ഡോ. കുരിയാസ് കുമ്പളക്കുഴി, മുൻ കേരള ധനകാര്യമന്ത്രി Late കെ. എം. മാണി, മുൻ എം. ജി. സർവകലാശാല വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ്‌, അന്നത്തെ പ്രൊവൈസ് ചാൻസിലർ ഡോ. എൻ. രവിന്ദ്രനാത്‌,  പ്രൊ. ഡോ. പി. പി. രവിന്ദ്രൻ തുടങ്ങി നിരവധി പേരുടെ  കൂട്ടായ സഹകരണത്തിൽ ആണ് ഈ പദ്ധതിക്ക് രൂപം നല്കിയത്. ഇത് സംബന്ധിച്ച ആദ്യ ചർച്ച നടന്നത് പാലായിലെ ബിഷപ്പ് ഹൌസിൽ ബിഷപ് പള്ളിക്കാപ്പറമ്പിലിന്റെ നേതൃത്വത്തിൽ ആയിരുന്നു. അവിടെ വച്ച് നടന്ന ചർച്ചയിൽ വിദ്യാഭ്യാസകാര്യങ്ങളിൽ അന്തർദ്ദേശീയ സഹകരണം ആവശ്യമാണെന്ന് സമ്മതിച്ചു. അതുപക്ഷേ, ആ  പദ്ധതിക്ക് രൂപം നൽകാൻ അന്നത്തെ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസിനും കഴിഞ്ഞില്ല. പ്രൊഫസർ ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ അതിശ്രദ്ധേയമായതും അദ്ദേഹത്തിൻറെ ദീഘവീക്ഷണവും നിറഞ്ഞ പ്രവർത്തനവും, അന്ന് ഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ആയിരുന്ന ഡോ. ജാൻസി ജെയിംസ് നൽകിയ അതിവേഗ സേവനവും മൂലം അന്ന് ഇരു സർവകലാശാലകളും പരസ്പരം അംഗീകരിച്ചിരുന്ന ഉടമ്പടി( Memorandum of Understanding) ഉറപ്പിക്കുവാൻ കഴിഞ്ഞിരുന്നു. അതുപക്ഷേ, ഡോ. ജാൻസി ജെയിംസിന് ശേഷം വന്ന സർവ്വകലാശാലയുടെ  അധികാരത്തിലെത്തിയവർ ഈ പദ്ധതിയെ നിസ്സാരമാക്കിത്തള്ളിക്കൊണ്ട് ഒരു മെഗാ പദ്ധതിയെ ഇരുട്ടിലാക്കി എന്ന് പറയാതെ പോകുന്നത് നീതിയല്ല.  


ഇരു സർവ്വകലാശാലകളും സമ്മതിച്ചു പാസാക്കിയ കരാർ ഉടമ്പടി താഴെ ചേർക്കുന്നു.


Memorandum of Understanding
between
Mahathma Gandhi University
and 
The  Karl-Ruprecht University of Heidelberg
Germany.

1). In recognition of the strong relations between Mahathma gandhi University and the University of Heidelberg in many areas of common interest and in view of the desire amoung the academic on both sides to expand and enrich these relations the following Memorandum of Understanding has been prepared.

2). By this Agrement the two Universities express their intention.

a). To provide oppertunities on both sides for faculty exchange in areas / desciplines which, from time to time, warrant high collaborative effort.
b). To device schemes by which postgraduate and reserch students may avail themselves of the facilities and the resources of each University. 
c). To exchange information and literature of mutual interest on innovation in curricula,pedagogy and administrative reforms, particularly in the areas of of quality assurance.

d). To organize, for these and related ends, a joint framework for raising resources both India and the Federal Republic of Germany.

3). Both sides agree

a). To set up a working group at Mahatma Gandhi University and the University of Heidelberg,in particular at the South Asia Institute, to consider students exchange at postgraduate research level in terms of organization,funding and balance and, in particular, the financial implications of a joint Ph.D. programme. Details will be finalized in due course by the joint working group. 

b). To pursue joint activities in the fields of joint conferences, joint teaching programmes and joint research programmes, giving a special focus, wherever possible, on Kerala Culture and Language, Indian Culture, philosophy, Ayurveda etc, besides the general fields of Knowledge in both the countries.

c).  To facilitate the exchange of students and faculty staff.

4). This will further be subjected to such University Rules and regulations as may be in force on both the sides and further subject to obtaining necessary clearance from appropriate authorities of both the Universities and the respective Governments, wherever necessary.

Place.......
Date.....

(Signed)                                                                      (  Signed)
For Mahathma Gandhi University                                
For Karls-Ruprecht University,Heidelberg.


അഴിമതി നടത്തുന്ന മഹാത്മാഗാന്ധി സർവ്വകലാശാലാ നേതൃത്വങ്ങളുടെ സ്വാർത്ഥതയും അതുപോലെ അവരുൾപ്പെട്ട അഴിമതികഥകളുടെയും ഫലം,  ഏറെ വിമർശിക്കപ്പെടേണ്ടതാണ്. വിദ്യാഭ്യാസരംഗത്ത് ഇവരെല്ലാം അനുവർത്തിക്കുന്ന സത്യസന്ധത ഇല്ലായ്മയും, വൈസ് ചാൻസിലർ പദവി കഴിവ് കേടുകളുടെയും നിഷ്ക്രിയത്വത്തിന്റെയും വേദിയാക്കിയവർ ചെയ്ത ഒരു വലിയ ഉദാഹരണമാണ് ഫലം കാണാതെ പോയ ഈ പദ്ധതി. 

ജർമ്മനിയിൽ ജനങ്ങളുടെ വിദ്യാഭ്യാഭ്യാസകാര്യം ആ രാജ്യത്തിന്റെ ഭരണ ഘടന പ്രകാരം രാജ്യത്തിന്റെ ചുമതലയാണെന്നും പൊതുജനവിദ്യാഭ്യാസം സൗജന്യമായിരിക്കണമെന്നും എഴുതപ്പെട്ടിട്ടുള്ളതാണ്. സൗജന്യ വിദ്യാഭ്യാസ കാര്യത്തിൽ ആ അവകാശം എല്ലാ പാർട്ടണർ സവ്വകലാശാലകൾക്കുമുണ്ട്. മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ അന്ന് അഫിലിയേറ്റ് ചെയ്യപ്പെട്ടിരുന്ന 140 കോളേജുകൾക്കും ഈ അവകാശങ്ങൾ കരാർ വ്യവസ്ഥപ്രകാരം നമുക്ക് ലഭിക്കുമായിരുന്നു. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠനത്തിനും ഉപരിപഠനത്തിനും എന്നെന്നും പ്രയോജനപ്പെടുമായിരുന്ന ഈയൊരു പദ്ധതിയുടെ ഉത്ഘാടനത്തെപ്പറ്റി അറിഞ്ഞ സീറോമലബാർ സഭയുടെ തലവൻ മുൻ കർദ്ദിനാൾ അന്തരിച്ച മാർ വർക്കി വിതയത്തിൽ എനിക്ക് ഇപ്രകാരം എഴുതി. അതിപ്രകാരമായിരുന്നു: 
 
"It is a matter of joy for me to learn about the proposed accademic exchange of staff and students between the south Asia Institute of Heidelberg Universitiy of Heidelberg and the Mahathma Gandhi University, Kottayam. I wish this thoughtfull endeavour all success. It is Highly apreciated that this has been envisaged in view of strengthening the long standing relations between Germany and Kerala.May God bless this endeavour and render it fruitful.
Kindly rest assured of my support and co-operation in this regard.
With prayerful best wishes, 
yours sincerely in Our Lord 
(Signed)
Varkey Cardinal Vithayatthil
Major Arch bishop of Ernakulam-Angamali. "



*A true copy of Original Memorandom of Understanding.




ഇരുസർവകലാശാലകളും സമ്മതിച്ചു പ്രാബല്യത്തിൽ വരുത്തുവാനായി നിശ്ചയിച്ചു ഒപ്പിട്ടശേഷം ഈ പദ്ധതിയുടെ ഉത്ഘാടനച്ചടങ്ങ്‌ 13. 06. 2006-ൽ ഹൈഡൽബെർഗ് സർവകലാശാലയുടെ ഒന്നാം നമ്പർ ഹാളിൽ നടന്നു. ഉത്‌ഘാടന സമ്മേളന വേദിയിൽ മഹാത്മാഗാന്ധി സർവ്വകലാശാലാ വൈസ് ചാൻസിലറുടെ സന്ദേശം ഹൈഡൽബെർഗ് സർവ്വകലാശാല റെക്ടർ വായിക്കുകയുണ്ടായി. മഹാത്മാ ഗാന്ധി സർവ്വ കലാശാലയ്ക്കുവേണ്ടി ഞാൻ ആ വേദിയിൽ എന്റെ ആശംസകൾ നൽകുകയും ചെയ്തു. ജർമ്മനിയിലെ ഇന്ത്യൻ കോൺസുലാർ, ഹൈഡൽബെർഗ് സർവ്വകലാശാല പ്രൊഫസർമാർ തുടങ്ങിയവർ ആ ഉദ്ഘാടനസമ്മേളനത്തിൽ സന്നിഹിതരായിരുന്നു. അതുപക്ഷെ, ഗാന്ധി സർവ്വകലാശാലയുടെ അധികാരികളുടെ ഉപേക്ഷയും നിഷ്ക്രിയത്വവും  മൂലം ഇതുവരെയും പാർട്ണർഷിപ്പിന്റെ ഉദ്ഘാടന ചടങ്ങ് ഹൈഡൽബെർഗ് സർവകലാശാലയിൽ ആഘോഷമായി നടന്നതല്ലാതെ മഹാത്മാഗാന്ധി സർവകലാശാലാ അധികാരികളുടെ സ്വാർത്ഥതയിലും നിരുദ്ധരവാദിത്വത്തിലും കുടുങ്ങി സംഭവിച്ച കെടുകാര്യസ്ഥതയിൽ "ഏട്ടിലെ പശു പുല്ലുതിന്നുമോ" എന്ന പഴഞ്ചൊല്ല് പോലെ സംഭവിച്ചു.(അവനവന്റെ പോക്കറ്റിൽ എത്രവീഴുമെന്നുമാത്രമാണ് മഹാത്മാ ഗാന്ധി സർവ്വകലാശാലാ അധികാരികൾ നോക്കിയതും, ഇപ്പോഴും നോക്കുന്നതും.!) ഈ സർവ്വകലാശാല പാർട്ടണർ കരാർ സംബന്ധിച്ചിട്ടുള്ള എല്ലാ രേഖകളും ഇനി ആർക്കു വേണമെങ്കിലും നൽകാൻ ധ്രുവദീപ്തി തയ്യാറാണ്. ഭാവിയിൽ ഇനിയെങ്കിലും ഈ അധികാരികൾ ജന നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ അവർ തയ്യാറാവണം, ഈ പാർട്ടണർ പദ്ധതിയെ പുനരുജ്ജീവിപ്പിക്കണം. അധികാരമോഹം അപകടകരമാണ്.

എന്നാൽ 625 വർഷങ്ങൾ നീണ്ട അനുഭവ സമ്പത്തുമായി ഹൈഡൽബെർഗ് സർവകലാശാല  "അറിവിന്റെ മുത്തശ്ശി"യായി ഇന്നും നിലകൊള്ളുന്നു.//-
--------------------------------------------------------------------------------------------------------------------------


Freitag, 17. April 2015

ധ്രുവദീപ്തി // Politics-// നിങ്ങളെയോ ഞങ്ങൾക്ക് വിശ്വാസമില്ല. / George Kuttikattu .


Dhruwadeepti // Politics-

 നിങ്ങളെയോ ഞങ്ങൾക്ക് വിശ്വാസമില്ല. // 


 ജഡ്ജിയുടെ കസേര നീതിയുടെയും ധാർമ്മികതയുടെയും വിശ്വാസ ഇരിപ്പിടമാണോ ?  രാജാവും ഭരണാധികാരിയും ജഡ്ജിയും ക്രമസമാധാനപാലകരും നിത്യം നീതികേട്‌ പ്രവർത്തിക്കുന്ന ഇക്കാലത്തെ  രാഷ്ട്രീയക്കാരെപ്പോലെയാണ്, ഇവരെ നമുക്ക് വിശ്വസിക്കാനാവില്ല.

George Kuttikattu

തീർച്ചയായും ഇതൊരു പുതിയ പ്രതിഭാസമല്ല. രാഷ്ട്രീയ കമ്പോളത്തിലെ ചുക്കാൻ പിടിക്കുന്നവരുടെ അഭിപ്രായങ്ങൾ വച്ചു നോക്കിയാൽ നമുക്ക് മനസ്സിലാക്കാവുന്നതിതാണ്, ഗൂഡാലോചനകളും, ആർക്കുമാർക്കും ഒട്ടും സംശയിക്കപ്പെടാനിടയാക്കാത്ത അത്രമാത്രമേറെ കുതന്ത്രങ്ങളും, പുകയുന്ന  യുദ്ധതന്ത്രങ്ങളും അടങ്ങുന്ന കലയുടെ ഉൾത്തട്ടിലെ ഇരുളിൽ പൂർണ്ണമായും ഇടുങ്ങിയിരിക്കുകയാണ്, രാഷ്ട്രീയം.

ഇക്കാലത്ത് രാഷ്ട്രീയപ്രവർത്തകർ ആരെയും വിസ്മയിപ്പിക്കുന്ന തരത്തിലു ള്ള പതിവുള്ള നുണക്കഥകളുടെ വക്താക്കളായി തരംതാഴ്ന്നു പോയിരിക്കു ന്നു. നിലവിലുള്ള ഇത്തരത്തിലുള്ള എടുത്തുപറയത്തക്ക ഉദാഹരണങ്ങളി ലേയ്ക്ക്‌ നമ്മെ കൊണ്ടുപോയി മനസ്സിലാക്കുന്നു. അതിങ്ങനെ: ജനാധിപത്യ ത്തിന്റെ ചുവടു ചവിട്ടി മെതിച്ചു വൃത്തികേടാക്കി രാജ്യം ഭരിക്കുന്നവരും പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങളും ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. ഇവിടെയെല്ലാം സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും സർക്കാർ ഉദ്യോഗസ്ഥരുടെയും  ക്രമക്കേടുകളും അഴിമതി കഥകളും അപ്രതീക്ഷിത സാമൂഹ്യഅസ്വസ്തതകളും എല്ലാം അതിശയം വാരിത്തരുന്ന ലോകരാഷ്ട്രീ യത്തിന്റെ മുഖമുദ്രയായി മാറി. അത് യൂറോപ്പിലും അമേരിക്കയിലും ഇന്ത്യ യിലും റഷ്യയിലും എല്ലാ ഗൾഫ്  രാജ്യങ്ങളിലും മറ്റുള്ള ഏഷ്യൻ രാജ്യങ്ങളി ലും ഏതാണ്ട് ഒരേ പ്രതിഭാസമെന്ന മട്ടിൽത്തന്നെയാണ്.

രാഷ്ട്രത്തലവന്മാർ അവരുടെ അധികാരതന്ത്രങ്ങൾക്ക് വേണ്ടിയ മുൻഗണന കൊടുക്കുന്നതിനു അനുസരിച്ച് സാമൂഹ്യാവശ്യങ്ങൾക്ക് വേണ്ടി യാതൊ ന്നും തന്നെ അവർ അർഹമായത് ചെയ്യുന്നില്ല. കേരളം ഉദാഹരണമായി എടു ക്കാം. മന്ത്രിമാരുടെ പേരിൽ മാത്രമല്ല, എല്ലാക്കാലത്തും പോലീസിന്റെ പേരിലും ജുഡീഷ്യറിയുടെ പേരിലും ജനപ്രതിനിധികളുടെ പേരിലും ആ രോപണങ്ങൾ ഉണ്ടാകുമ്പോൾ ഓരോരുത്തരുടെയും അവസരങ്ങൾ പാർട്ടി യിലൂടെ മെച്ചപ്പെടുത്തുവാനുള്ള കുതന്ത്രകളിയാണ് മാദ്ധ്യമങ്ങളിൽ കൂടി നടത്തുന്നത്. അതിൽ  ചില യഥാർത്ഥ ഉദാഹരണങ്ങൾ ആണ് അധികാര സ്ഥാനങ്ങൾ വിട്ടുപോകാത്ത ചില രാഷ്ട്രീയ തീരുമാനങ്ങൾക്കായി അവർ ഓരോരോ സമയങ്ങളിലും അവസരങ്ങളിലും ഉപായങ്ങൾ സ്വീകരിക്കുന്നത്.

കേരള നിയമസഭയുടെ സ്പീക്കർ ജി. കാർത്തികേയൻ അന്തരിച്ചപ്പോൾ ഉണ്ടായിരിക്കുന്ന ഒഴിവിലേയ്ക്ക് അദ്ദേഹം ജയിച്ച മണ്ഡലത്തിലും പ്രാദേശിക ഭരണഘടകങ്ങളിൽ അടുത്തടുത്ത് നടക്കേണ്ടിയിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മാത്രമല്ല  അതുപോലെ ചില രാജ്യസഭാ സീറ്റികളിലേയ്ക്ക് നടക്കേണ്ടതായ  ഉപതെരഞ്ഞെടുപ്പും സ്ഥാനാർത്ഥി നിർണ്ണയവും അതിനു ആവശ്യമായി വരുന്ന തന്ത്രങ്ങൾ രൂപീകരിക്കലും മറ്റും മറ്റും. യഥാർത്ഥത്തിൽ സ്ഥാനാർത്ഥി നിർണ്ണയ നടപടിക്ക്രമങ്ങൾ ഏറ്റവും വലിയ കൂടിക്കുഴയലാണെന്ന് പറയാൻ കഴിയും.

ഒരു കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും യോചിക്കുന്നതിങ്ങനെയാണ്: പാർട്ടിയിലെ ഏറ്റവും പ്രാപ്തനായി കാണുന്ന ഒരാളെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു മത്സരത്തിലേയ്ക്ക് ഇറക്കുക. ചിലപ്പോൾ ഉണ്ടാകുന്ന ഫലങ്ങളോ പ്രതീക്ഷയുടെ അടുത്തെങ്ങും എത്തുകയില്ലാത്തതുമാകാം. ഇത്തരം ഫലങ്ങൾ പ്രാദേശികവും ദേശീയവുമായ തെരഞ്ഞെടുപ്പുകളിൽ ഉണ്ടാകുന്നുണ്ട്. ഇവിടെ ഇതിനൊരു ഉദാഹരണമാണ് കഴിഞ്ഞ ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പു ഫലം നമ്മുക്ക് കാണിച്ചു തന്നത്. ഇന്ത്യയിലെ ഏറ്റവും വലിയതും ഭരണകക്ഷി പാർട്ടിയുമായിരുന്ന ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിന് ലഭിച്ച വലിയ കടുത്ത പരാജയം. കോണ്‍ഗ്രസ് പാർട്ടി ദയനീയമായി പരാജയപ്പെടുക മാത്രമല്ല, വളരെ നിന്ദയും അവഹേളനയും ഉണ്ടാക്കിയ മോശം അവസ്ഥയ്ക്ക് രാഷ്ട്രീയമായിട്ട്  കാരണമാക്കുകയും ചെയ്തുവെന്ന് കാണാൻ കഴിയും. എവിടെ നോക്കിയാലും അധികാരശക്തിരാഷ്ട്രീയത്തിലെ ഏറ്റവും ബീഭത്സമായ അവസ്ഥയാണ് നമുക്ക് കാണാനുള്ളത്.

കപടവേഷം കെട്ടിയിറങ്ങുന്ന ആശയങ്ങളല്ലാതെ സൗകര്യപ്രദമോ അഥവാ ചേർത്തിണക്കാൻ പറ്റിയ യാതൊന്നും- അതായത്‌ രാഷ്ട്രീയ മാന:ദണ്ഢം നോക്കി നാം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ പോലും അവയിൽ സ്വാഭാവികവും സ്വതന്ത്രവുമായതുമായ, പിന്നീട് ഗുണകരമാകുന്നതൊന്നും തെളിയിക്കുവാൻ രാഷ്ട്രീയക്കാരിൽ ഇല്ല. മറിച്ച് നേരെ എതിരായ വസ്തുതകൾ മാത്രമാണുള്ളത്. മത-സാമുദായിക നേതൃത്വങ്ങൾ അതേപടി അത് കോപ്പിയടിച്ചിരിക്കുക യുമാണ്. അപ്രതീക്ഷിത തന്ത്രങ്ങൾ അതും വളരെ പ്രത്യേകമായി തയ്യാറാക്കപ്പെട്ടതും ആണെന്ന് നമുക്ക് കാണാൻ കഴിയുന്നു. അതുപക്ഷെ വളരെ നേർവരയിൽ ചേർത്തുവയ്ക്കുന്ന പ്രതീതി ഉണ്ടാക്കുകയും ചെയ്യും. രാഷ്ട്രീയക്കാരുടെ കുശാഗ്ര വീക്ഷണം ഒട്ടുംതന്നെ  ഇരുണ്ടതോ മ്ലാനമോ എന്നത് ചിന്തിക്കാനും പോലും ആവില്ല. അതായത്, ഇവർ ഒരു തകർന്നടിഞ്ഞ പ്രത്യേക സിസ്റ്റത്തിൽ, അതുമാത്രം അറിയാവുന്ന ഒരേയൊരു യാന്ത്രികതയിൽ ആണ് ജീവിച്ചത്, ഇപ്പോഴും ജീവിക്കുന്നതും, സൂത്രശാലിത്വം നിറഞ്ഞ ചതുരംഗക്കളിപോലെ.

ഒരു പ്രതീക്ഷയുമില്ലാത്ത നിയമവ്യവസ്ഥകളിൽ ഇങ്ങനെയുള്ള വാദങ്ങൾ ഉണ്ട്, തുടരുന്നത് ശ്രദ്ധേയവുമാണ്. അതുപക്ഷെ മറുപുറം കാണാവുന്നതരം 
കണ്ണാടി ചില്ലുകൾ പോലെ തെളിവുള്ളതാണ്. രാഷ്ട്രീയ നടപടിക്രമങ്ങളെ പിന്തുടർന്ന്  നിരീക്ഷിക്കുന്നവർക്ക് കൃത്യമായ അഭിപ്രായം ഉണ്ട്: ഇത് ഏതോ അടിസ്ഥാനപരമായി മാനുഷികതയ്ക്ക് ഒട്ടും നിരക്കാത്ത ഓരോരോ ആനുകാലിക കാര്യങ്ങളിൽ പൊട്ടിത്തെറിക്കുന്ന ആരോപണങ്ങളാണ്. ഇതിനു അഭിപ്രായം പറയുന്നവർ വിതയ്ക്കുന്ന ഭീകരമായ വിത്ത് ഫലം നല്കുന്നത് അത്ഭുതകരമായി ഒരു പക്ഷെ നല്ല വിളവു തന്നെ. ഇക്കാലത്ത് ഒരു രാഷ്ട്രീയക്കാരൻ എന്നത്, അയാൾ വെറുമൊരു തന്ത്രശാലിയെന്നതിൽ കവിഞ്ഞു, പൊതുപ്രവർത്തനത്തിൽ എങ്ങനെയായിരിക്കണം എങ്ങനെ പെരുമാറണം എന്നു യഥാർത്ഥത്തിൽ ആർക്കും അറിവില്ല. അവരുടെ പെരുമാറ്റം ഇങ്ങനെയാണ്: ജന്മദിനം പ്രമാണിച്ച് അമ്മ നല്കിയ സമ്മാനമായ രണ്ടു പുതിയ വസ്ത്രങ്ങൾ ധരിച്ചു നടക്കുന്ന ചെറുപ്പക്കാരനെപ്പോലെയാണ്. അതിലൊന്നു മാത്രം ധരിച്ച് നടന്നാൽ മറ്റുള്ളവർ അതേപ്പറ്റി പറയുന്നത് എന്തായിരിക്കുമെന്ന ഇരട്ട ചിന്തയുടെ പെരുമാറ്റ ശൈലിയാണ് അപ്പോൾ അയാൾക്കുള്ളത് എന്ന് മനസ്സിലാക്കാം. ഇരട്ട ബന്ധ ചിന്തയാണ് മനസ്സിൽ അയാൾക്കുള്ളതെന്നു പറയാം. തെറ്റുകൾ എല്ലാം എങ്ങനെയാണ് എന്നുള്ളത്, ഒരാളുടെ പെരുമാറ്റം എങ്ങനെയെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്.

മാദ്ധ്യമങ്ങൾ നിശ്ചയിക്കുന്നതോ നിരീക്ഷണം നടത്തുന്നതോ അവലോകനം ചെയ്യുന്നതോ എന്തായാലും അവ തീർച്ചയായും അങ്ങനെയായിരിക്കുകയില്ല
രാഷ്ട്രീയം. അതിതാണ്: രാഷ്ട്രീയപ്രശ്ചന്നതയുടെ കല, അഥവാ, രാഷ്ട്രീയ ക്രമീകരണപ്രക്രിയയുടെ കല, കുറഞ്ഞപക്ഷം അത് വാർദ്ധക്യത്തിലേക്ക്  എത്താത്ത ഇന്ത്യയുടെ വളരെ പുതിയ സവിശേഷതയാണ്. എങ്ങോട്ടും ഏറെ കൂടുതൽ അന്വേഷിച്ചു നടക്കേണ്ടതില്ല, ഇവയൊക്കെ മനസ്സിലാക്കുവാൻ. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെയും, അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടിന്റെയും കർണ്ണാടകയുടെയും രാഷ്ട്രീയ അധികാര വടംവലി, അവകാശവാദ സംഘട്ടനങ്ങൾ എന്നിവയെ നാം വളരെയധികമൊന്നും ശ്രദ്ധിക്കാതെ മാറിനിൽക്കുന്നു.

രാഷ്ട്രീയക്കാരുടെ മുഖം മൂടി മാറാതെ യഥാർത്ഥമായ ആദർശരാഷ്ട്രീയം ഉണ്ടാകില്ല. കോണ്‍ഗ്രസ്പാർട്ടി മുതൽ, മാർക്സിസ്റ്റ്‌, ബി.ജെ.പി., മുസ്ലീംലീഗ്, കേരള കോണ്‍ഗ്രസ്, (പൊതുവെ  എൽ.ഡി.എഫ്- യു .ഡി.എഫ് ) രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരുടെ ആദർശ രാഷ്ട്രീയം വെറുമൊരു "തെരുവു രാഷ്ട്രീയനാടകം, അഥവാ ഒരു തരം "വിഡ്ഢികളി" മാത്രമായി മാറി. ഇത് തെളിയിക്കുന്നത് പാർലമെന്റിലും നിയമസഭകളിലും ഭീകരമായ ഓരോ സംഭവങ്ങളുടെ വേദി ആകുമ്പോൾ ഇത്തരം വീക്ഷണം തെറ്റായി കാണാൻ കഴിയുകയില്ല. ഇവിടെ ആരുടേയും പേരുകൾ പ്രത്യേകം പ്രത്യേകം എടുത്തു പ്രതിപാദിക്കേണ്ടതില്ലല്ലോ. മാദ്ധ്യമ വ്യവസായികൾക്ക് ചാകര കൊയ്യുന്ന നല്ലകാലം അപ്പോഴാണ്‌ ലഭിക്കുക.

ജനപക്ഷപാർട്ടികളായി പ്രഖ്യാപിച്ചു കോണ്‍ഗ്രസ്, കമ്മ്യുണിസ്റ്റ്, ബി.ജെ.പി. തുടങ്ങി എല്ലാത്തരം ഇടതു വലതു രാഷ്ട്രീയ ചലനങ്ങൾ നടത്തുന്ന പ്രേമാഭ്യർത്ഥനകൾ, ബാന്ധവങ്ങൾ, ഇവ പ്രതികരണ-നിരീക്ഷണ ശേഷി നഷ്ടപ്പെട്ട ജനങ്ങൾക്ക് വളരെ കടുപ്പമേറിയ "കുരു" ആണ്. ജനപക്ഷം വന്നെത്തി നിൽക്കുന്നത് എവിടെ ? തികച്ചും ഒരു അപകടകാരിയായ ഇടതു വലതു പോപ്പുലിസത്തിനു മുൻപിൽ നിഷ്ക്രിയരായി അവർ പകച്ചു നില്ക്കുന്നു. രാജ്യത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അടുത്ത കാലത്ത് വ്യാപകമായ ആക്രമണങ്ങളാണ് നടന്നത്. ന്യുനപക്ഷങ്ങളുടെ അവകാശങ്ങളും മതസൗഹാര്‍ദ്ദവും സംരക്ഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ആരാധനാലയങ്ങള്‍ തകര്‍ക്കുന്ന സംഭവങ്ങള്‍ തുടരുന്നത്. പ്രതികരണം ക്രൂരമൃഗമായ ചെന്നായുടെ കൂർത്ത മൂർച്ചയുള്ള പല്ലുകളുടെ പ്രതികരണം കാത്തു തന്നെ. അവനു ലഭിക്കേണ്ടത് മുന്നിൽ ഉണ്ടല്ലോ. ഇവിടെ രാഷ്ട്രീയ പ്രതിയോഗികളുടെ ചിത്രം, അവരുടെ പ്രതിശ്ചായ, തെളിയുന്നു. നിലവിൽ കേരള രാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയവും അപ്രകാരമെന്നു പറയട്ടെ. ഭീകരവാദം പറയുന്ന ചില ഇടതു പക്ഷ ജനാധിപത്യ രാഷ്ട്രീയപാർട്ടികൾ അവസരത്തിന് ഒപ്പിച്ചെടുക്കുന്ന മറ്റുള്ള പാർട്ടികളുമായി നടത്തുന്ന പുതിയ പുതിയ ശ്രുംഗരിക്കലും അടുപ്പവും സാധാരണമായി കാണുന്നു. അതായത്, ക്രൂരരായ ചെന്നായും കടുവയും ഉചിതമായ "ചോക്ക്" ക്രമമായിത്തന്നെ വിഴുങ്ങുകയും ചെയ്യും.

എങ്കിലും കടുത്തനിലപാടുകൾക്ക് കുറച്ചൊരു മാറ്റമുണ്ട്. രാഷ്ട്രീയത്തിൽ ഇല്ലാത്ത കാലാനുസരണമായ സംവിധാനക്രമം രാഷ്ട്രീയകാഴ്ച്ചപ്പാടിൽ ഉള്ള വിമർശനങ്ങൾ മൂലം ഒളിച്ചു വയ്ക്കാൻ കഴിയുന്നില്ല., 1947- നു ശേഷമുള്ള ഓരോരോ കാര്യങ്ങളും ആഭ്യന്തരകാര്യമായി. അതായതു തികച്ചും     തുറന്ന
യാഥാർത്ഥ്യബോധം ഉൾക്കൊള്ളുക എന്ന നിലപാട്. അതിന്റെ ലക്ഷ്യമോ മേൽക്കോയ്മ അധികാരം ഉണ്ടാക്കുക, അധികാരത്തിലേയ്ക്ക് കടന്നു വരുക എന്നതാണ്.  ഏതെങ്കിലും ഒരു പ്രത്യേക നയപരിപാടികളിൽ ഉറച്ചല്ലാതെ തികച്ചും സ്വതന്ത്രമായിത്തന്നെയുള്ള ഏതെങ്കിലും തന്ത്രവുമായി അകത്തു കടക്കുക.

രാഷ്ട്രീയക്കാരുടെ ഇത്തരമുള്ള തണുപ്പൻ തുറിച്ചുനോട്ടം ഒരിക്കലും ഒരു പുതിയ കാര്യമല്ല. എപ്പോഴെങ്കിലും ഇവർ പൗരന്മാരുടെ പ്രശ്നങ്ങളും ചൂടേറിയ സംഘർഷങ്ങളും അടിസ്ഥാനപ്പെടുത്തി നിലയുറപ്പിക്കും. അവയിൽ ചില ഉദാഹരണങ്ങളാണ് പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉണ്ടായിട്ടുള്ള പൌരാവകാശ സമരവും, കേരളത്തിലെ പൊതു ജനസമൂഹം വോട്ടു ചെയ്ത് 1957-ൽ തെരഞ്ഞെടുത്തു ചരിത്രം സൃഷിടിച്ച് കൊണ്ട് അധികാരത്തിൽ വന്ന കമ്മ്യുണിസ്റ്റ് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തി വിജയിച്ച വിമോചന സമരവും, അന്നത്തെ സർക്കാരിനെ ബലമായിട്ടെന്നതുപോലെ  പുറത്താക്കിയതും.  അധികാര രാഷ്ട്രീയം ജനവിരുദ്ധമാണെന്നുള്ള വികാരം അവിടെ  ഉയർന്നുവന്നിരുന്നു.

രാഷ്ട്രീയം പ്രഖ്യാപിക്കപ്പെട്ട സദാചാരം- ആദർശരാഷ്ട്രീയത്തിന്റെ നിഴലിൽ  വളരെ തെളിഞ്ഞു, അധാർമ്മികമായിത്തന്നെ ആരുടെയോ ഒക്കെ നിർബന്ധിത സമ്മർദ്ദം മൂലം ചില യഥാർത്ഥ രാഷ്ട്രീയക്കാർ വഴങ്ങുന്നുണ്ട്. ഇങ്ങനെയുള്ള ഒരു രാഷ്ട്രീയക്കാരൻ ഒരു കാര്യം മനസ്സിലാക്കിയിട്ടുണ്ട്, ശരിയായ സമയത്ത്, വേണ്ടത്  ശരിയായി ചെയ്യുക എന്ന തത്വം. അതായത് ഏറ്റവും നല്ല അവസരം ഉണ്ടാക്കിയെടുക്കുവാനും അവ എക്കാലവും ഒട്ടും നഷ്ടപ്പെടാതിരിക്കുവാനും. അവന്റെ ഹൃദയം ഇടിക്കുന്നത്‌ തീർച്ചയായും വളരെ ലാഘവമന:സ്ഥിതിയിൽ ഉള്ള തണുപ്പൻ തന്ത്രം ആണ്. ഒറ്റവാക്കിൽ പറഞ്ഞാൽ "രാഷ്ട്രീയ സൂത്രശാലം" എന്നതിനെ പറയാം.

യഥാർത്ഥ രാഷ്ട്രീയക്കാരൻ തന്റെ പെരുമാറ്റത്തിൽ എതിരാളികളെ വിരട്ടി ഓടിക്കുന്ന സിംഹത്തിന്റെയും, കുശാഗ്രബുദ്ധിയായ കുറുക്കന്റെയും ആകെത്തുകയാണ് കാണുന്നത്. മതങ്ങൾ പഠിപ്പിക്കുന്ന വിശ്വാസവും നേർ വഴികളും സത്യസന്ധതയും മനുഷ്യത്വവും ഭക്തിയും എല്ലാം തന്റെ കൃത്യ നിർവഹണനാട്യകലയാണ്‌. അതായത് രാജാവു അങ്ങനെതന്നെ, നാട്യകലയിൽ പരമാധികാരം കൈകാര്യം ചെയ്യണം എന്നതാണ്. ഫ്രഞ്ചു വിപ്ലവം തന്നെ കാരണമായത്‌, ഈ അപകീർത്തിയുടെ ഏകച്ഛത്രാധിപത്യം തന്നെയെന്നു ഇതിനു പ്രസക്ത ഉദാഹരണമാണ്. ലോകം തന്നെ ആരോഗ്യകരമായ സംരക്ഷണം നല്കുന്ന മാതിരി തരം തിരിച്ചു. ധാർമ്മികതയുടെ സാമ്രാജ്യവും ആ ഒരു  ലോകത്തിന്റെ രാഷ്ട്രീയവും. എന്നാൽ ഈ ധാർമ്മിക ലോകത്ത് വിമർശനം ഒപ്പം വസിച്ചിരുന്നു, അഴുക്കുപുരണ്ട രാഷ്ട്രീയത്തിന്റെ പൊടിപടലം ഒരിടത്തും ഏശാത്ത വിശ്വാസത്തിൽ. ഇത് നിക്ഷ്പക്ഷതയുടെ സാക്ഷിപത്രമായി ഇരുന്നുവെങ്കിലും അതെല്ലാം ഒരു " പച്ച പുണ്യവാൻ അഭിനയത്തിന്റെ " അടയാളമായെ കണക്കാക്കിയുള്ളൂ. നിലവിൽ ഇന്ത്യൻ ഭരണകക്ഷി രാഷ്ട്രീയം അധികാരത്തിൽ എത്തുന്നതിനു മുമ്പുള്ള പരസ്യ അഭിനയം. ഇന്ത്യൻ ജനത ഏറെഭാഗവും ഇതിന്റെ അവസാന ലക്ഷ്യം ചിന്തിച്ചിട്ടുണ്ടാവില്ല. ഇന്ത്യ ഒരു സെക്യുലർ രാജ്യം ആണെന്ന് ഭരണഘടന പറയുന്നു. ഇപ്പോൾ രാഷ്ട്രീയക്കാർ പലതും പരസ്പര വിരുദ്ധ അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ചെന്നായുടെ പുറം തോൽ !

നിലവിൽ ജഡ്ജിയുടെ കസേര നീതിയുടെയും ധാർമ്മികതയുടെയും ഒരു വിശ്വാസ ഇരിപ്പിടമാണോ ?  രാജാവും ഭരണാധികാരിയും ജഡ്ജിയും നിത്യം നീതി കേട്‌ പ്രവർത്തിക്കുന്ന ഇക്കാലത്തെ  രാഷ്ട്രീയക്കാരെപ്പോലെയാണ്, ഇവരെ നമുക്ക് വിശ്വസിക്കാനാവില്ല. രാഷ്ട്രീയക്കാർ രാഷ്ട്രീയക്കാരെ വിശ്വസിക്കുന്നില്ല. പരസ്പരം ചാവേറുകളുടെയും ചാരവൃത്തിയുടെയും ഇരകളായി മാറുന്നു. ഇങ്ങനെയുള്ള യാഥാർത്ഥ്യം ശരി വയ്ക്കുന്ന അനേകം ഉദാഹരണങ്ങൾ കേരള രാഷ്ട്രീയത്തിൽ ഏറെ ചൂടുപിടിച്ച രാഷ്ട്രീയ സ്പോടനങ്ങൾക്ക് കാരണമാക്കി. അതാണ്‌, കഴിഞ്ഞ കേരള നിയമസഭയുടെ സമ്മേളന ഫലം വ്യക്തമാക്കിയതും. അതിന്റെ ദൂരവ്യാപകമായ മോശപ്പെട്ട പ്രതികരണം, കേരള രാഷ്ട്രീയ അന്തസ്സ്, രാഷ്ട്രീയ പാർട്ടികൾ പരസ്പരം തകർത്തുവെന്നതാണ്. ഈ ദാരുണ സംഭവം ലോകമെമ്പാടുമുള്ള ഇന്ത്യൻ ജനത മാത്രമല്ല മറ്റു വിദേശികൾ വരെ കേരള രാഷ്ട്രീയക്കാരിൽ ചിലപ്പോൾ അർപ്പിക്കുന്ന കുറഞ്ഞതോതിലെങ്കിലും പറയാവുന്ന വിശാസത്തിലും പ്രതീക്ഷയിലും ഇടിവുണ്ടാക്കുവാൻ കാരണമാക്കി. ഇവരുടെ രാഷ്ട്രീയ ഇമേജു, നെഗറ്റീവ് മാനുഷികചിത്രം, അതായത്, കേരളത്തിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ എങ്ങനെയായിരിക്കണം എങ്ങനെ അവരെല്ലാം പൊതുവേ മാറേണ്ടതെന്നുമുള്ള ബോധ്യം നഷ്ടപ്പെട്ടവരായി മനസ്സിലാക്കുവാൻ നമുക്ക് കഴിയുന്നുണ്ട്.

പൊതു രാഷ്ട്രീയം വെറും മുഖംമൂടി അണിഞ്ഞ പച്ച നാട്യകലയാണെന്ന് ചിന്തിക്കുന്നവർക്ക് യഥാർത്ഥമായ ഇപ്പോഴത്തെ കാലഘട്ടത്തിൽ തന്നെ അതിന്റെ ആസ്വാദന മൂല്യം കുറച്ചു കളയുന്നതായി കാണാൻ കഴിയും. ഒരു മന്ത്രിയെപ്പറ്റിയോ ഒരു സാധാരണ ജനപ്രതിനിധിയെപ്പറ്റിയോ ഏറി വന്നാൽ ഇങ്ങനെ പറയാം:  താങ്കൾ സമർദ്ധനായ ഒരു കുറുക്കനാണ്, അഥവാ, തന്റെ പ്രവർത്തനശൈലി മനോഹരമാണ്, ഒരുപക്ഷെ, അതിലേറെ എങ്ങനെയോ വളരെ ആകർഷണവുമാണ്, വളരെ യോഗ്യനാണ്, സുന്ദരനാണ് എന്നൊക്കെ. അതുപക്ഷെ, ആർക്കുമറിഞ്ഞുകൂടാ. ഇയാൾ നല്ല മനുഷ്യസ്നേഹിയാണ്, മനുഷ്യസമൂഹത്തിനു ഒരു തെളിഞ്ഞ പ്രകാശമാണ് എന്നൊക്കെ ഏവരും കരുതുമ്പോൾ, അയാൾ യഥാർത്ഥത്തിൽ അങ്ങനെയല്ല, നേരെ തിരിച്ചു അയാൾ ഉപജാപങ്ങളിൽ സന്തോഷിക്കുന്നവനും കോമാളിത്തരങ്ങൾക്ക് വഴിവിളക്ക് ആണെന്നും അറിയുന്നത് നിർഭാഗ്യവശാൽ പകൽവെളിച്ചം പോലെ യാഥാർത്ഥ്യമാകുന്നു.

ഒരു രാഷ്ട്രീയക്കാരന്റെ അംഗവിക്ഷേപം കൊണ്ട് അയാളുടെ അടവുകളും തന്ത്രങ്ങളും കാണാൻ കഴിയുമോ?  കേരളത്തിലെ മുഖ്യമന്തിയുടെയോ, ഇന്ത്യൻ പ്രധാനമന്ത്രിയുടെയോ, മറ്റു മന്ത്രിമാരുടെയോ, അവർ മാത്രമല്ല മറ്റ് ജനപ്രതിനിധികളുടെയോ നേർക്ക്‌ ഇവരുടെയെല്ലാം ആംഗ്യഭാഷയെക്കുറിച്ച് ചോദിക്കാനുണ്ടോ? ഇംഗ്ലീഷുകാർ പറയുന്നതിങ്ങനെ: "യുദ്ധങ്ങളേക്കുറിച്ചു ചോദിക്കരുത്, അപ്പോൾ ആ സമയം അവിടെ ജർമൻകാർ അടുത്തെങ്ങാനും ഉണ്ടെങ്കിൽ? മറുപടി പറയുന്നത് ഒരുപക്ഷെ, ഒരു കോമഡി നാടകത്തെപ്പറ്റി ആകും". അതെ സമയം മാദ്ധ്യമങ്ങൾ നിറയെ കുത്തി നിറച്ചു ചുമത്തുന്നത് കുപ്രസിദ്ധ രാഷ്ട്രീയത്തിന്റെ നുണക്കഥകൾ പ്രചരിപ്പിക്കലാകും. ഇത് മൂലം മാദ്ധ്യമങ്ങൾ ഒരു ഭീകരമായ സാമൂഹിക അധ:പതനത്തിനു അടുത്ത കൂട്ടുത്തരവാദികളുമാകും./ -
---------------------------------------------------------------------------------------------------------------------------
Visit  Dhruwadeepti.blogspot.com for up-to-dates and FW. link

Send Article, comments and write ups to : george.kuttikattu@t-online.de
                                                                                            ------------------------------------

Dienstag, 14. April 2015

ധ്രുവദീപ്തി // Autobiography: Journey of a Missionary Priest. / Fr. George Pallivathukal

ധ്രുവദീപ്തി // Autobiography: 

Journey of a Missionary Priest. / 

Fr. George Pallivathukal




Secound time to Junwani.

Fr. George Pallivathukal
 I came back to Junwani after a gap of four years. I found some improvement in the place. In 1958 and 1959 the villagers around had suffered a severe famine and in order to give relief to them the goverment had started constructing a road from Bchhia to Samnapur, a distance of about 70 km.The road was passing though our village, Junwani. In 1963 we were privileged to have a service on this road from November to june. The rest of the year there was no bus service on account of rain and bad condition of the road. So this time I reached Junwani by bus, not on foot.

I reached my place of assignment on the 1st of May 1963 at about 2 p.m. Fr.Paymans was waiting tlo have lunch with me. He welcomed me saying " George, I know you and you know me. I know that you will do well here. That is why I wanted you here ". After a little wash we sat for our late lunch. He usually ate oil free and spice free food. He did not like pungent food. While having the meal he told me " You know this is the food I eat. If you like this you can eat it. If you do not like it you can tell the cook to make whatever you wanted to eat. Do not be stingy on food. In order to work well we neeed to eat well. He used to get plenty of tinned food from his home in Holland. Tins were kept in a cupboard and he told me to take whatever I wanted. There were no locks and keys.

In the evening he took me to my bed room and showed me the safe and two important keys, one of the tabernacle and the other of the safe. He told me to take whatever money was needed for the house and give him the account at end of the month. All the Dutch are not as kind, generous and noble as Fr.Otto Paymans.

When I reached Junwani as an assistant priest, there was already a senior assistant, Fr. Terraence Valladare there. He was an east Indian from Maharashtra who was three years senior to me in the seminary. So we werea team of three priests. I was happy that I had a seminary mate as my companion to work in my first mission field. I expected to learn the work from him.But soon I realized that he did not like anyone in the house. Even in the seminary he was not very sociable with us juniors, studying for the same diocese. He had a contemptuous attitude towards us. He hated Fr. Paymans and he tried to use me against the old priest. He did not succeed in that attempt and therefore he was not very happy with me either. Still we managed to live together for one year.

The staff in Junwani Mission.

The convent.

There was a convent in Junwani belonging to the Salesian Sisters of Mary Immaculate (SMMI) with four members in the community. One looked after the dispensary and two sisters regularly visited villages. Being women they had greater acces to the families. On Sunday evenings  the priests and the Sisters would meet together and exchange news about the previous week's work and plan for the following week. The Sisters were very dedicated and their contributions towards the building up of a faith community in Junwani cannot be forgotten.

Catechists.   

When I joined the Junwani mission there were 20 full time catechists working in this mission station. They were placed in villages, in defferent parts of the Parish. Thea used to meet once a month at the centre to report about their work and to plan for the following month. They used to get their salary when they came for their monthly meeting. More about catechists later.

School Teachers.

We had three primary schools and one middle school under Junwani mission. These schools had a great impact on the villages. Teachers were very cooperative and dependable. Three of of them were my own students during my regency time.The boarding at the centre had about 150 students. Since we did not have a regent that year we needed the collaboration of the techers to mind the studies and the discepline of the boarders. Priests had to spend much time in villages,visiting and catechizing villagers.

Conversion movement in Junwani mission.

Junwani
When I was doing my regency in Junwani in 1958 Fr. Paymans had completed eighteen years in that village. He was very popular amoung the people. They used to come to him for assistance and advice, to solve quarrels and family problems. He never insisted on their becoming Christians. Only a few people from the village would come to the church. I told him one evening in 1959," Father you left your home and came here to spread the messages of Jesus.But the people here do not seem to be interested in it. Are you not wasting your life here? Is it not better that we pack up and go elsewhere where we may get better response?" He raised his forefinger and said "No, George, God has his own time. We are not here to force anybody. We continue to be here. We are only his witnesses. It is God who touches their hearts.One day he will manifest His presence. People will witness many miracles, signs and wonders. We continue our good works here". I admired his great faith both in the Lord and in the people.

It was a great lesson for me. We do not convert anybody. Conversion is a free decision of the heart which a person makes when he / she meets the Lord. We only prepare the ground. The lord does the rest. Patience, perseverance and a spirit of prayer are the qualities a missionary requires if he wants to be successful in his mission.

Fr. Paymans and his Cook Tatu Patel.

Fr. Payman's patient waiting bore fruit eighteen years after his barren stay in Junwani. He had a cook, Tatu Patel by name. Tatu Patel used to accompany Fr. Paymans when he went on tour of the villages. We all liked Tatu because he was very pleasent and service oriented person. One day he confided in Fr. Paymans that he was going to send his legal wife away. He was married for more than ten years and yet he did not have a child. He thought he that his wife was responsible for that and he decided to send her away and take another wife because by all means he wanted a child. Father told Tatu not to send away his legal wife and take another women. God would be angry with him if he did that. The priest told Tatu " instead you pray to Jesus and Mary to bless you with a child " He assured him that nothing was impossible for God. 

To encourage him the priest narrated some stories from the Bible how God blessed people with chilkdren when they had lost all hope. Abraham got a son from his legal wife Sara at the age of hundred. Hanna who was barren prayed to God for a child and God blessed her with a son, Samuel. He told Tatu how God blessed Zacharias and Elizabeth with a child in their old age. He is John the Baptist. The priest told Tatu Patel and his wife to pray and he reassured them that God would bless them with a child. He promised the couple that he too would intercede and pray for them. The religious nuns treated the couple with some medicines.With in two months the lady was pregnet and in due time she delivered a beutiful baby girl. It is so true " Nothing is impossible with God. 

This news spread far and wide. Tatu Patel and family was converted and they became a powerful witness to jesus and his Blessed Mother Mary. Villagers came to Tatu Patel to hear from him how he got a child. He told them to believe in Jessus and pray to Him and their prayers also would be granted. This how the conversion movement in Junwani mission started. By the time I returned to Junwani after the lapse of four years,scores of villages within a radious of 30 km.had accepted Jesus and become Christians. In Tatu's village Gheori 85% of people had become christians. Patience and perserverance of Fr. Paymans really worked marvellously. As the conversion movement spread fierce opposition and persecution also followed. /-