ധ്രുവദീപ്തി // കവിത //
വിരഹാർദ്രമീ ആത്മനൊമ്പരം
Nandhini Varghese
സൃഷ്ടിയിൽ ഉത്തമം സൃഷ്ടപ്രപഞ്ചത്തിൽ
മർത്യനും മർത്യനിൽ കുടികൊള്ളും ആത്മാവും.. സ്വർഗ്ഗവാസം വെടിയവേ ഭൂമിയിൽ
-----------------
വിരഹാർദ്രമീ ആത്മനൊമ്പരം
Nandhini Varghese
സൃഷ്ടിയിൽ ഉത്തമം സൃഷ്ടപ്രപഞ്ചത്തിൽ
മർത്യനും മർത്യനിൽ കുടികൊള്ളും ആത്മാവും.. സ്വർഗ്ഗവാസം വെടിയവേ ഭൂമിയിൽ
മർത്യദേഹേ പ്രതിഷ്ഠിതം നിശ്ചയം..
സത്യത്തിനുണ്മയാം ആത്മഹർഷങ്ങളിൽ
ഓംകാരനാദലയത്തിൽ തരളിതം..
സ്വർഗ്ഗസൗഭാഗ്യമാം നഷ്ടസ്വപ്നങ്ങളിൽ
ആത്മാവു കേഴുന്നു വിരഹം വിധി സമം ..
ലോകമോ വിസ്മയം ,ഒതുങ്ങില്ല പാണിയിൽ
ലോകമോഹങ്ങളോ ,അനന്തം അജ്ഞാതവും..
ചിതറിയോ ചിന്തയും ചിന്താസരണിയും
അപരനിൽ ശത്രുവെ ദർശിച്ച മാത്രയിൽ..
ഓങ്ങും കഠാരയിൽ രേണുവർണങ്ങളിൽ
തേങ്ങിത്തുടങ്ങിയോ ആത്മാവിനുൾത്തടം..
കുഞ്ഞിൻ കരച്ചിലിൽ ഉടയും വളകളിൽ
വൈകൃതഭാവം പുനർജനിക്കുന്നുവോ ...
അടിഞ്ഞ ചെളിക്കുണ്ടിൽ അടിയും വികാരത്തിൽ
ദേഹ ദേഹീ വാണ ചിന്താശകലത്തിൽ ..
ഞെങ്ങി ഞെരുങ്ങിയോ ആത്മനൊമ്പരങ്ങൾ
ചോദിച്ചുവോ ചോദ്യം 'ഞാനും വരട്ടെയോ '..
സൃഷ്ടാവിനാത്മാവ് മന്ത്രിച്ചുവോ കാതിൽ
'പാപ പരിഹാരം ,തിരുത്തുക ജീവിതം ..'
കേണുവോ ആത്മാവ് 'മോക്ഷമേകൂ നാഥാ..'
നൊമ്പരശ്ചായയിൽ അഗ്നിസമാനമായ് ..
വിരഹം വിതുമ്പുന്നു പരതുന്നു വാക്കുകൾ
സാത്വികചിന്തയിൽ ഓംകാര ധ്വനികളിൽ ..
മഴകാത്ത വേഴാമ്പലായ് മാറി വിരഹവും
വിരഹം വിരിയിച്ച നൊമ്പരപ്പൂക്കളും ...
(Nandini Varghese-)/
(Nandini Varghese-)/
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.