Freitag, 25. April 2025

ധ്രുവദീപ്തി // Life-Death-// നല്ല ഇടയൻ ഫ്രാൻസിസ് മാർപാപ്പയ്ക് ഹൃദയം നിറഞ്ഞ സ്മരണകളിലൂടെ ആദരാജ്ഞലികൾ നേരുന്നു


              ധ്രുവദീപ്തി // Life-Death-// 

നല്ല ഇടയൻ ഫ്രാൻസിസ് മാർപാപ്പയ്ക് 

ഹൃദയം നിറഞ്ഞ സ്മരണകളിലൂടെ ആദരാജ്ഞലികൾ നേരുന്നു-

 //ആദരാജ്ഞലികൾ// 

വിശുദ്ധ വാരത്തിൽ ദൈവസന്നിധിയിലേയ്ക്ക് പോകുന്നതിനു മുമ്പ്  വത്തിക്കാനിൽനിന്നും  ലോകജനതയോടു ഈസ്റ്റർ ആശംസകൾ നേർന്ന്  എന്നേയ്‌ക്കുമായിവിടപറഞ്ഞ,   ഫ്രാൻസിസ് മാർപാപ്പ-  

ഏപ്രിൽ 20 -2025 -ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ
 ഈസ്റ്റർ ദിനാശംസകൾ നേരുന്ന നിമിഷം.


2025 ഏപ്രിൽ 21 ന് യൂറോപ്യൻ സമയം രാവിലെ 0 7. 35 ന്  
ഫ്രാൻസിസ് മാർപാപ്പ ദൈവസന്നിധിയിലേയ്ക്ക് 
എന്നേയ്ക്കുമായി നമ്മിൽനിന്നും വിടപറഞ്ഞു. മരണത്തിന് കുറെ മണിക്കൂറുകൾക്ക് മുമ്പ് ലോകജനങ്ങളെ വത്തിക്കാനിൽ നിന്നും സ്‌നേഹവും ഈസ്റ്ററിന്റെ അഭിവാദനങ്ങളും അറിയിച്ചിരുന്നു. ഒരു നിത്യവേർപാടിന്റെ വിടപറയലിനുള്ള പ്രത്യക്ഷപ്പെടലാണെന്ന് ആർക്കും കരുതാനായില്ല.. വത്തിക്കാൻറെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 1.4 ബില്യൺ കത്തോലിക്കരുടെ തലവൻ 88 വയസ്സിൽ മരിച്ചു. ഏപ്രിൽ 21-)0 തിയതി രാവിലെ 7:35 ന് 
 ഫ്രാൻസിസ് മാർപാപ്പസ്വർഗ്ഗപിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി.

 അദ്ദേഹത്തിന്റെ മുഴുവൻ ജീവിതവും ദൈവത്തെയും സഭയെയും സേവിക്കുന്നതിനായി സമർപ്പിച്ചിരുന്നു. പ്രത്യേകിച്ച് ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും, കഷ്ടതയുടെ കണ്ണീർ പൊഴിക്കുന്നവരുടെയും പ്രയോജനത്തിനായി, വിശ്വസ്തതയോടും ധൈര്യത്തോടും സാർവത്രിക സ്നേഹത്തോടും കൂടി സുവിശേഷത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കി ജീവിക്കാൻ അദ്ദേഹം നമ്മെ പഠിപ്പിച്ചു. ലോകത്തിലുള്ള എല്ലാ മനുഷ്യരും തമ്മിൽ കൂടുതൽ അടുപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കണമെന്നും, സാർവ്വത്രികമായ പൊതുനന്മയെ ഉചിതമായി അന്വേഷിച്ചറിയുവാനും ഫലവത്തായി സ്വീകരിക്കാനും രാഷ്ട്രസമൂഹങ്ങൾ തമ്മിൽ ഒരുമിക്കേണ്ടതാണെന്നും തങ്ങളുടെ ഭരണത്തിലുള്ള പൗരന്മാരുടെ പരിപൂർണ്ണമായ മാനുഷികസമഗ്രത ആഗ്രഹിക്കുവാനും അത്  പുലർത്തണമെന്നും ഫ്രാൻസിസ് മാർപാപ്പ എന്നും സന്ദേശം നൽകിയിരുന്നു.   

 കത്തോലോലിക്ക സഭയുടെ ചരിത്രത്തിൽ ആകെയുള്ള മാർപാപ്പാമാരിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ജീവിത ശൈലിയായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതം കാഴ്ചവച്ചത്. ഇപ്പോൾ നമ്മുടെ പ്രിയങ്കരനായ ഫ്രാൻസിസ് മാർപാപ്പ നമ്മോടെല്ലാം എന്നേയ്‌ക്കുമായി ഗുഡ് ബൈ പറഞ്ഞു ദൈവസന്നിധിയിലേക്ക് യാത്രയാകുന്നു. 
//ആദരാജ്ഞലികൾ// 

                  *************************************************************                    
                   Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

*************************************************            

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.