Sonntag, 23. April 2017

ധ്രുവദീപ്തി: പൊളിറ്റിക്സ് //- മനുഷ്യൻ- യന്ത്രം : ഏകാധിപതി നരേന്ദ്ര മോദിയുടെ പ്രത്യക്ഷ മൗനവും ജനങ്ങൾക്കു നേരെയുള്ള വെല്ലുവിളികളും.// George Kuttikattu

ധ്രുവദീപ്തി: പൊളിറ്റിക്സ് //-

ഏകാധിപതി നരേന്ദ്ര മോദിയുടെ പ്രത്യക്ഷ മൗനവും,

ജനങ്ങൾക്കു നേരെയുള്ള വെല്ലുവിളികളും. //

George Kuttikattu  

 


 Narendra Modi
തിനു പ്രധാനപ്പെട് ഉത്തരവാദിത്വം പ്രധാ നമന്ത്രി നരേന്ദ്ര മോദിക്ക് മാത്രം അല്ലെ? ഇന്ത്യയിൽ ജനതയുടെ മൗലികാവകാശങ്ങ ളിൽ ഇന്ന് നിലവിലുള്ള നിയമങ്ങളാൽ യഥാ ർത്ഥ നീതി നിഷേധത്തിനും പൗരന്റെ ഭാവിയെ വളരെ അപകടപ്പെടുത്തുന്നതുമാ ണ്. ഇന്ത്യൻ സർക്കാരിന്റെ ഭീഷണികൾക്കും എല്ലാ അസ്വസ്ഥതകൾക്കും കാരണമായത് പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഏക നേതൃ ത്വത്തിൽ നടത്തിയ ഇന്ത്യൻ ഭരണകൂടത്തിന്റെ സത്യപ്രതിജ്ഞ തന്നെയാ ണെന്ന് പറയാം. ഇപ്പോഴാകട്ടെ അനേകകോടി ഇന്ത്യൻ ജനങ്ങളുടെ എല്ലാ യഥാ ർത്ഥ ജീവിതപ്രശ്നങ്ങൾ ബഹുമുഖമായതും വളരെ സങ്കീർണ്ണമായതും ഏറെ ദു:ഖകരമാണ്, ഇന്ത്യയുടെ ഭാവി ആർക്ക് ഇനി രക്ഷിക്കുവാൻ കഴിയും ?

ഇന്ന് സാമൂഹിക അരിഷ്ടതകളും നുണക്കഥകളും രാഷ്ട്രീയ ചതിവും കൂട്ടി കോർത്തിണക്കിയ സംഹാര താണ്ഡവം തന്നെയാണ് ഇന്ത്യയിലെ സാധാരണ ജനങ്ങളുടെമേൽ വിവിധ തരത്തിൽ ബി. ജെ. പി. രാഷ്ട്രീയ പാർട്ടിഭരണം ഇന്ത്യയ്ക്കുമേലും ജനങ്ങൾക്കുനേരെയും ഇതുവരെ അടിച്ചേൽപ്പിച്ചത്. അവർ നേരിൽ അനുഭവിക്കുന്നത്, എല്ലാ അവകാശങ്ങളും ഇന്ത്യൻ ഭരണഘടനാ സംരക്ഷണയിൽ ലഭിക്കുന്നുണ്ടെന്നുള്ള കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെറും പൊള്ളവാക്കുകളിൽ മാത്രം ഒതുങ്ങുകയാണ്.! ഇതേപ്പറ്റി നിരവധി യേറെ ഉദാഹരണങ്ങൾ ഉണ്ട്. നോട്ട് പ്രതിസന്ധിയിലും ആധാർ കാർഡ് നിബ ന്ധനകളിലും  തട്ടി ഭാവി ജീവിതം തികച്ചും അനിശ്ചിതത്വത്തിൽ അകപ്പെട്ടു കഴിയുന്ന ജനങ്ങളുടെ മുൻപിൽ അവരെ തണുപ്പിക്കാൻ ഇന്ത്യൻ ഭരണകൂടം സമർത്ഥമായി വാക്‌സാമർത്ഥ്യത്തിന്റെ ലൂത്തനിയ ചൊല്ലുന്നു. നാൾക്കു നാൾ മോദിയുടെ നേതൃത്വം തുറന്ന ചതിരാഷ്ട്രീയത്തിന്റെ തുറന്ന ഭീകരാഭ്യാസപ്രകടനം തന്നെ നടത്തിയിരിക്കുകയാണ്. പ്രമുഖ ബാങ്കുകളുടെ ഏകീകരണം നടത്തുന്നതിന് വേണ്ടി ജനങ്ങളോട്  നുണ പറഞ്ഞു. നോട്ടു നിരോധനം വരുത്തിയതോടെ രാജ്യത്തു നോട്ട് ക്ഷാമം വരുത്തിവച്ചു. നരേന്ദ്ര മോദിയുടെ രാഷ്ട്രീയ കക്ഷിനേതൃത്വത്തിന്റെ ഉത്തരവാദിത്വമില്ലാത്ത ഭരണശൈലിയു ടെ കെടുകാര്യസ്ഥിതിയിൽ രാജ്യത്തിനേറ്റ പ്രഹരം ആഞ്ഞടിച്ചു കൊണ്ടത് സാധാരണക്കാരായ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയ്ക്കാണ്. കേരളത്തിൽ ഇതിന്റെ പ്രത്യാഘാതം വളരെയേറെ ഗുരുതരമായിത്തീരുകയും ചെയ്തു. ഇത് മറച്ചു വച്ച്  പ്രചാരണം നടത്തിക്കൊണ്ട്  തൽക്കാലം രക്ഷപെടാൻ വേണ്ടി, നടത്തുവാൻ കഴിയുന്ന എല്ലാവിധത്തിലുമുള്ള അടവ് പ്രയോഗങ്ങളും ചെയ്തു കൊണ്ടിരിക്കുന്നു; ഇത് ഇന്ത്യൻ സർക്കാരിന്റെ തകർച്ചയുടെയും രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക തളർച്ചയുടെയും, മതേതരരാഷ്ട്രത്തിന്റെ ഭരണ ഘടനാ നിഷേധത്തിന്റെയും  തനി സാക്ഷ്യപത്രം മാത്രമാണ്! സുപ്രീംകോ ടതി ആധാർ കാർഡ് വ്യവസ്ഥകൾ നിരോധിക്കണം. ജനങ്ങളുടെ രോദനം ഇനി കേൾക്കാൻ പോലും തയ്യാറാകാത്ത ഇന്ത്യയുടെ സുപ്രീംകോടതി രാജ്യത്തി ന്റെ സുരക്ഷപോലും അപകടപ്പെടുന്നതിൽ ആശങ്കപ്പെടുന്നില്ല.

അഴിമതിക്കെതിരെയെന്ന പേരിൽ നടക്കുന്ന രാഷ്ട്രീയ യുദ്ധം നടത്തി സാധാ രണ ജനങ്ങളെ പ്രകോപിപ്പിക്കുന്നു; അവരുടെ ഭാവി പ്രതീക്ഷകളെ മന്ദീഭവി പ്പിക്കുന്നു. ഇതിൽ ഭൂരിപക്ഷം ജനങ്ങളും പ്രതികരിക്കാൻ ഒട്ടും കഴിവില്ലാത്ത പരാജിതരാണ്. ഇത്തരം യുദ്ധങ്ങൾ ഏറെയാണ് ഈ രാജ്യത്തു നടക്കുന്നത്. കാശ്മീർ മുതൽ നോട്ട് ബാങ്കുകൾ വരെ! ഡിജിറ്റൽ സാമ്പത്തികം, ഇന്ത്യൻ ജനാധിപത്യത്തിന്റെ പുതുക്കിപ്പണിയലും വരെ !... മനുഷ്യാവകാശങ്ങളെ പന്താടുന്ന സർക്കാരും ഉദ്യോഗസ്ഥരും ഒരുവശത്ത്, നിസ്സഹായരായ ജനങ്ങൾ മറുവശത്തും. ഇത്തരം ഭീകരമായ അവസ്ഥയ്ക്ക് ജനങ്ങളോ അതോ പ്രധാന മന്ത്രിയോ സർക്കാരോ അവരുടെ ഉദ്യോഗസ്ഥരോ ആരാണ് കാരണക്കാർ? ഒരുപക്ഷെ ഏതെന്നും ആരെന്നും നിർവചിക്കുവാൻ എളുപ്പമല്ല, എനിക്കും അപ്രകാരമേ ചിന്തിക്കാനാകൂ. അതുപക്ഷേ ഭരണ രാഷ്ട്രീയ സമ്മർദ്ദത്തിൽ മന്ദബുദ്ധികളായിത്തീർന്ന സാമാന്യജനങ്ങൾ ആകാം. 

 "കൈക്കൂലികൾ, സൂപ്പർ കൈക്കൂലികൾ"

 "കൈക്കൂലികൾ, സൂപ്പർ 
കൈക്കൂലികൾ" 
ജനങ്ങൾ ഒന്നിനെതിരെയും ഒട്ടുമേ പ്രതികരിച്ചില്ല, അവരാരുമാകട്ടെ ഭയപ്പെട്ടിട്ടു പ്രതികരിക്കുകയുമില്ല. തങ്ങളുടെയെല്ലാം  മനുഷ്യാവകാശ ങ്ങൾ  സാധിച്ചു കിട്ടാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി അവയെല്ലാം വിലയ്‌ക്കെടുത്തു കൊണ്ടിരുന്നു.  അതിന്റെ വിവിധ അടയാളമാണ് അഴിമതിക്കഥകൾ. ഉദാ: കേരളത്തിൽ ഏതൊരു ഗവ. ഓഫീസുകളിലും ജോലി ചെയ്യുന്ന "ഉദ്യോഗസ്ഥർ"ക്ക് നൽകാവുന്ന ഔദ്യോഗിക വിളിപ്പേര് "കൈക്കൂലികൾ" എന്നാക്കുന്നതാണ് നല്ലത്. അവരിൽ "സൂപ്പർ കൈക്കൂലികൾ" ഇരിക്കുന്നത് സംസ്ഥാന റവന്യൂ വകുപ്പിലും കോടതികളിലും ആണല്ലോ. തഹസിൽദാർ മുതൽ താഴേക്കിടയിലുള്ളവർ, നിയമം കയ്യാളുന്ന വക്കീൽ മുതൽ ജഡ്ജിമാർ വരെ, കേരളത്തിൽ കോടതികളും താലൂക്കകളും ഓരോരോ  വില്ലേജുകളും   കൈയ്യടക്കിയിരി ക്കുന്നു. മറ്റൊരു വിഭാഗം "സൂപ്പർ ദാദാമാർ" വിലസുന്നുണ്ട്. അവരാകട്ടെ കൈക്കൂലികൾ വാങ്ങുന്ന ഇത്തിൾക്കണ്ണികളായി രാജ്യത്തെ താലൂക്കുകളിൽ കഴുകനെപ്പോലെ തമ്പടിച്ചിരുന്നു ജനങ്ങളെ ദ്രോഹിക്കുന്നു. താലൂക്ക് "സർവേയർ "എന്ന് വിളിക്കപ്പെടുന്നവരാണ് അവർ. "റീസർവേ" മുതൽ പലകാര്യത്തിലും ജനങ്ങളെ എക്കാലത്തേയ്ക്കും ഏതുതരത്തിലും കുഴപ്പത്തിലാക്കുന്നവർ !.റീസർവേ നടത്തി ആധാരങ്ങളിൽ ഇല്ലാത്ത സ്ഥലം ഉണ്ടാക്കും, റീസർവേ ചെയ്തു ഒരാളുടെ ഉടമസ്ഥതയിലിരിക്കുന്ന സ്ഥലം ഒട്ടും ഇല്ലാതാക്കും, അത് അയൽക്കാരന്റെ പേരിലാക്കും. രണ്ടുപേരുടെ വ്യത്യസ്ഥ ആധാരത്തിൽ ഉടമസ്ഥതയുള്ള സ്ഥലം ഒരാളുടെ പേരിൽ റീസർവേ നടത്തി റിപ്പോർട്ട് ഉണ്ടാക്കി ഉടമസ്ഥരെ പ്രതിക്കൂട്ടിലാക്കും. സ്ഥലം അളന്നു പരിധി തിട്ടപ്പെടുത്തുവാനെത്തുന്ന താലൂക്ക് സർവേയർ "കൈക്കൂലിപ്പണം " വാങ്ങി ക്കൊണ്ടു നടത്തുന്ന കുറ്റകൃത്യങ്ങൾ വെളിച്ചത്തുവരുന്നത് ഏറെ കാലങ്ങൾ കഴിയുമ്പോഴാണ്. ഈയിടെ ഇക്കൂട്ടരിൽ നിന്ന് വ്യക്തിപരമായ ഇത്തരം അനുഭവങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും കോട്ടയം താലൂക്ക് പരിധിയിൽ നിന്നും നേരിട്ട് ഉണ്ടായിട്ടുണ്ട്..ഇപ്രകാരം നേരിട്ട് പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത് പ്രവാസി മലയാളികൾക്കാണ്. കുറഞ്ഞ കാലം മാത്രം സ്വന്തം നാട്ടിലെത്തുന്നവരുടെ പ്രശ്നങ്ങൾ കേൾക്കാൻ ജനപ്രതിനിധികൾ ഇല്ല, മന്ത്രിമാർ ഇല്ല, നിയമപാലകരില്ല എന്നത് യാഥാർത്ഥ്യമാണ്.

ഇന്ത്യയുടെ നിലവിലുള്ള പരമാധികാരിയാകട്ടെ, മൗനം പാലിക്കുന്നു. കേരളത്തിൽ ഭരണമേൽക്കുന്നവരാകട്ടെ ജനവിരുദ്ധ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ നടത്തുന്നു. ഇതിനു കക്ഷിയാകാൻ വേണ്ടിയാണോ ജനങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കുചേരുന്നത് ? നമുക്ക് നോക്കാം. അനേകം കാര്യങ്ങൾ പരസ്പരം സംസാരിച്ചു പരിഹാരം കാണാൻ കഴിയും. അവ യാഥാസ്ഥിതികമോ അഥവാ പ്രോഗ്രസീവോ ആകട്ടെ, പ്രശ്നമല്ല, അതുപക്ഷേ ചിലരുടെ മൗനം സ്ഥിരമായി നിലനിൽക്കും. പ്രധാനമന്ത്രിയുടെ ഓരോരോ പ്രഖ്യാപനങ്ങൾ എല്ലാം സ്വയശക്തിയുടെ തിരിച്ചറിയൽ കാർഡല്ലാ, അവ വിവേകത്തിൻ്റെയോ, ബുദ്ധിപരമായതോ എന്ന് പറയുക സാദ്ധ്യമല്ല. മറിച്ച്‌ ചിന്തിച്ചാൽ അതെല്ലാം സ്വന്തം കഴിവില്ലായ്മയുടെയും  തളർച്ചയുടെയും അടയാളങ്ങളും തെളിവുകളുമാണ്. അപ്പോൾ, ഒരുകാര്യം, പൊതുജന മനസ്സിൽ തോന്നുന്നു, ഇന്ത്യൻ പ്രധാനമന്ത്രിയും ബി ജെ പി ഭരണകൂടവും മാതൃകാപരമായി നമ്മുടെ മാതൃ രാജ്യത്തിനുവേണ്ടിയാണോ ശക്തമായി നിലകൊള്ളുന്നതെന്ന ചോദ്യം ബാക്കി നിൽക്കുന്നു ?

ഒരു നിമിഷം. തളർച്ചയോ നാശമോ ? പ്രധാനമന്ത്രിയോ ഉദ്യോഗസ്ഥരോ ശക്തി കാട്ടുന്നതാണെങ്കിൽ, അത് സാമൂഹ്യശക്തിബലമില്ലാത്തവർക്ക് നേരെയാണ്. സാമ്പത്തികമായി, തകർന്നു പോയവർക്ക് നേരെ, കടുത്ത ഭയാശങ്കയോടെ ഭാവിയെപ്പറ്റി നോക്കുന്നവന് നേരെ, ചെറുത്തുനിൽക്കാൻ കഴിവില്ലാത്തവന് നേരെ, യാഥാർത്ഥ്യത്തിനെതിരെ ഭരണവൃന്ദം കടുപ്പുമുള്ള നിലപാടാണവർ സ്വീകരിക്കുന്നത്. അതിലേറ്റവും ഭീകരമായതു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ഭരണഘടനയെ അടിമുടി ചവുട്ടി മെതിച്ചുണ്ടാ ക്കുന്ന പൗരത്വനിയമം ആയുധമാക്കിയുള്ള ഇസ്‌ലാം മത വിരോധം.ഏതൊരു ജനാധിപത്യ രാജ്യത്തിനും ചേരാത്ത കിരാത നടപടി.

രാഷ്ട്രീയക്കാർ തനിച്ചു മാത്രമല്ല കുറ്റക്കാർ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണകൂടവും ഉദ്യോഗസ്ഥരുമാണ് പരസ്യ മായ തെളിവുള്ള അടയാളങ്ങൾ എന്നുപറഞ്ഞാൽ ഇക്കാര്യത്തിൽ ഒരു വിഷമകരമായ യാഥാർത്ഥ്യം ഒളിഞ്ഞുകിടപ്പുണ്ട്, അത് ചെന്ന് കൊള്ളുന്നത് ഏതെങ്കിലും രാഷ്ട്രീയത്തെയോ മാത്രമല്ല, കുറെ രാഷ്ട്രീയക്കാരെയോ മാത്രമല്ല, ഈ രാജ്യത്തെ മുഴുവൻ എലൈറ്റ്കളെയും (പ്രമാണി വർഗ്ഗം) ബാധിക്കുമെന്ന് എനിക്കതേപ്പറ്റി ഓർമ്മിക്കേണ്ടിയും വരുന്നു.. ഈയൊരു പദപ്രയോഗം ദാർഷ്ട്യതയുടെ അടയാളമായി, എന്നാലിവിടെയാകട്ടെ, അവർ യാഥാർത്ഥ്യത്തിനു വേണ്ടി നിൽക്കേണ്ടവരാണ്. പൊതുരംഗത്ത് ഇക്കൂട്ടർ സജ്ജീവമായി പ്രവർത്തിക്കുന്ന പ്രമുഖരാണ്., കമ്പനികളുടെ ഉടമകൾ, ബുദ്ധിജീവികൾ, മാദ്ധ്യമപ്രവർത്തകർ, ഉന്നതരായ സംഘാടകർ, സർക്കാർ ഓഫീസർമാർ- ഉദ്യോഗസ്ഥന്മാർ, ആയിരക്കണക്കിനുള്ള രാഷ്ട്രീയക്കാർ, എന്നിവർ ദൈനംദിന യാഥാർത്ഥ്യങ്ങളെയാണ് കാണേണ്ടത്. ഇവർക്ക്, എന്ത് ചെയ്യാൻ കഴിയുന്നില്ല. പൊതു പ്രശ്നങ്ങളാൽ നമ്മുടെ ഇന്ത്യ പലപ്പോഴും ചുട്ടുപഴുക്കുന്നുണ്ട്. എങ്കിലും തൽക്കാലം ഇവർ ആരും ഒന്നും ചെയ്യുന്നില്ല, അവയെ കാണാതെ, അഥവാ അവയെല്ലാം കണ്ടില്ലായെന്ന മട്ടിൽ ഈ പ്രമാണി വർഗ്ഗം വേറിട്ട് മാറിനിൽക്കുന്നതായി ആർക്കും കാണാൻ കഴിയും.

മറുപടിയില്ലാത്ത, ഒന്നും മിണ്ടാനില്ലാത്ത ജനസമൂഹം... ഭരണത്തെ വെറുതെ അനുവദിക്കുന്നു...

ഇന്ത്യക്ക് ഗുരുതരമായ പ്രമാണിവർഗ്ഗ  (Elite) ദൗർബല്യം അഥവാ പ്രശ്നമുണ്ട്, ഇന്ത്യയിലെ നിലവിലുള്ള ബുദ്ധിജീവികളുൾപ്പെട്ട പ്രമാണിവർഗ്ഗം എല്ലാം  അക്ഷരാർത്ഥം ദുർബലരാണ്, അവർ സ്വയം ഭയഭീഷണിയെ നിരന്തരം നേരിടുന്നവരാണ്. എങ്കിലും, അവർ മൗനം പാലിക്കും, പ്രശ്നങ്ങൾക്ക് നേരെ. ഉദാ: നരേന്ദ്ര മോഡി പ്രഖ്യാപിച്ച നോട്ടു നിരോധനവും ഇന്ത്യയിലെ എല്ലാ പ്രമാണികളുടെയും പരാജയപ്പെട്ട പ്രതികരണവും, അത് വളരെയേറെ കഷ്ടമായിപ്പോയി.! ഇവിടെ എന്തുണ്ടായി? ഇന്ത്യയിലെ പ്രമുഖ പണ ബാങ്കുകൾ ഒത്തുകളിച്ചു. ജനങ്ങൾക്കതു തീർത്തും മനസ്സിലായില്ല. ഇപ്പോഴും ഇത്തരം ദുരന്തനാടകം തുടർന്നുകൊണ്ടേയിരിക്കുന്നു. നോട്ടു നിരോധനത്തിന്റെ ഫലമില്ലായ്മയെക്കുറിച്ചു, രാജ്യത്തു നേരിടേണ്ടി വരുന്ന വൻ സാമ്പത്തിക തകർച്ചയെക്കുറിച്ചു അവിടെയും ഇവിടെയും, അമർത്യാസെന്നിനെപ്പോലെ ചിലരെങ്കിലും ഗുരുതരമാകാവുന്ന ഭാവിയെപ്പറ്റി വിശദീകരിക്കാൻ ശ്രമിച്ചു. ഈ അവസ്ഥയുടെ യാഥാർത്ഥ്യം അത്ര ഗൗരവത്തോടെ ഉറക്കെ അഭിപ്രായം പറഞ്ഞു. അതേസമയം മറ്റുള്ള എത്രപേർ അനങ്ങാതെയിരുന്നു?, ഒന്നും പറഞ്ഞില്ല, അവരൊന്നും ഞെട്ടലോടെ പിടച്ചെഴുന്നേറ്റില്ല, എതിർപ്പിന്റെ കൊടിപിടിച്ചില്ല.!

ജനങ്ങൾ ഈ ദു:സ്ഥിതിയെക്കുറിച്ചു ഒന്നും മിണ്ടുന്നില്ല, അതെ- നരേന്ദ്ര മോദിയുടെ എപ്പോഴുമുള്ള താൽക്കാലിക മൗനം... നരേന്ദ്ര മോദിയെക്കുറിച്ചു പറയാൻ അദ്ദേഹത്തെ പിന്തുണച്ചവർക്ക് പോലും മൂക്കും കഴുത്തുംവരെ വലിയ പ്രതിഷേധം നിറച്ചായിക്കഴിഞ്ഞു. സ്തുതിപാഠകരുടെയും വായ തോരാതെ സംസാരിക്കുന്നവരുടെയും കൂട്ടം എന്നും നമുക്ക് കാണാം. അവ എന്തൊക്കെയാണ്?, ഏറ്റവും  പ്രധാനമായത് രാഷ്ട്രീയം, സാമൂഹ്യം, ഭാവി, ഇതൊക്കെ ചില മാദ്ധ്യമങ്ങളുടെ ഇടയിലെ കാണാനുള്ളൂ. അഥവാ ചില ചരിത്ര എഴുത്തുകാരുടെ പോക്കറ്റിലെ പേനത്തുമ്പുകളിൽ മാത്രം അവയെല്ലാം ഒതുങ്ങുന്നു, ചുരുക്കിപ്പറഞ്ഞാൽ അങ്ങകലെയിരുന്നു എവിടെയോ ഒരു നായ കുരയ്ക്കുന്നു, അത്രമാത്രം. അതെന്തുമാകട്ടെ ഇന്ത്യയിലെ ഭൂരിഭാഗം ബുദ്ധിജീവികളും പ്രമാണികളും ചിന്തിച്ചുറപ്പിച്ചിരിക്കുന്നതിങ്ങനെ: പൊതുജനങ്ങളുടെ തലപറിക്കുന്ന ഇന്ത്യൻ സർക്കാരിന്റെ രാഷ്ട്രീയത്തെ വെറുതെ വിടുന്നു, ഭാവിയെപ്പറ്റി പ്ലാനുകളില്ലാത്ത കാഴ്ചപ്പാടുകളോടെ സർക്കാർ അധികാരത്തിലിരിക്കുന്നു, മറുപടിയില്ലാത്ത നിശബ്ദരായ ഇന്ത്യൻ പ്രമാണിവർഗ്ഗത്തിന്റെ നിലപാടും വ്യക്തമാണ്.  അതിശയിക്കേണ്ടതുതന്നെ.!

രാഷ്ട്രീയക്കാർക്കെതിരെ സമ്മർദ്ദം ചെലുത്തുന്നത് വിജയം വരിക്കാനാകുമോ?

അമിതവേഗത്തിൽ ലോകം മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യ പൊതുവെ സാമ്പത്തികമായി ഏതാണ്ട് മെച്ചപ്പെട്ടു വരുന്നത് തന്നെ ഇത്തരം എലൈറ്റ് വിഭാഗം ഏതാണ്ട് ഒറ്റക്കെട്ടായി ശ്രദ്ധിക്കുന്നുണ്ട്, പക്ഷെ ചെറിയ ഒരെതിർപ്പു പോലും സാധാരണക്കാരുടെ നന്മക്കായി അവരോ ഒട്ടു പ്രകടിപ്പിക്കുന്നില്ല. നേരെമറിച്ചു നരേന്ദ്ര മോഡി സർക്കാർ ഭരണത്തിലൂടെ ഇക്കാലത്തു വർദ്ധിച്ചു വരുന്ന സാമ്പത്തിക തകർച്ച പ്രതിസന്ധികളെയും, (ഉദാ: ലോക രാഷ്ട്രീയ പ്രതിസന്ധി, മൈഗ്രേഷൻ, ലോകസമാധാനം, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ etc ), ഇവർ   കണ്ടില്ലെന്നു നടിക്കുകയാണ്. ഇവയൊന്നും  യാതൊരു അത്യാവശ്യ വുമില്ല, ഈവിധ സമൂഹത്തിന്റെ, ഒരിക്കലും തീരാത്ത ജീവിത പ്രശ്നങ്ങളെ തങ്ങളാരും ചുമക്കേണ്ടതില്ല എന്ന നിലപാടാണവവർക്കുള്ളത്. അതുപക്ഷേ, ഇന്ത്യയിലെ പൊതുജനങ്ങളുടെ കൂട്ടായ, സംയുക്തമായ, ശബ്ദമുഖരിതവും പ്രായോഗികമായിത്തീരാൻ കഴിയേണ്ടതുമായ, അവയ്ക്ക് യാഥാർത്ഥ്യമായി ഉതകുന്നതുമായ കൂട്ടായ വലിയ സഹകരണമില്ലാതെയായാൽ അവിടെ ഒരു പോപ്പുലിസത്തിന്റെയും ടെക്നോക്രാറ്റിയുടെയും അധീശതയിൽ മാത്രം സമൂഹത്തിനെന്നും കഴിയേണ്ടിവരും. ഇന്ത്യയുടെ സാമ്പത്തികം തകർന്നു.

ജനത്തിനെതിരായ നീക്കങ്ങളെയെല്ലാം തന്നെ മനസ്സിലാക്കിയിട്ടുള്ളവർ, കുറഞ്ഞപക്ഷം ഒരു മൂന്നിൽ രണ്ടു ഭാഗം മാദ്ധ്യമങ്ങൾ എങ്കിലും ഇവയെ പ്രതിഷേധിക്കണം. അപ്പോൾ രണ്ടിലൊന്ന് എങ്കിലും തെളിയും. ഇതിനായി ഏറെ സാദ്ധ്യമായതു രാഷ്ട്രീയസമ്മർദ്ദം അവർക്ക് തടയാനാവില്ല എന്ന നിലവരുന്നതുവരെയും, അത് സമ്മതിക്കുകയും ചെയ്യുന്നതുവരെ. ഈ അടുത്ത കാലത്തു ഇന്ത്യയിൽ ചില സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഏതാണ്ട് അപ്രകാരം നടന്നു കഴിഞ്ഞു. എന്നിട്ടും, എലൈറ്റ് സമൂഹം സ്വയം അപകടപ്പെടുമെന്ന സാഹചര്യം ഉണ്ടായപ്പോൾ മാത്രമാണ് മാദ്ധ്യമങ്ങളിൽ അവരുടെ വായും തൂലികയും തുറന്നത്. സ്വയം അപകടപ്പെടുകയില്ലെന്ന ബോദ്ധ്യം വന്നിട്ടുള്ള ഇത്തരം  ബുദ്ധിജീവികൾ ചിന്തിക്കുന്നത് ഇപ്രകാരം: നമുക്കെന്തിരിക്കുന്നു എന്ന തോന്നലാണ്. ഒരു നാണംകെട്ട, ഒരു കണ്ണടച്ചു ഇരുട്ടാക്കുന്ന നയം. പ്രമാണി വർഗ്ഗത്തിന്റെ പരാജയത്തിന്റെയും കടുത്ത അരിഷ്ടതയുടെയും പുതിയ രൂപം, പുതിയ വാക്ക് !

ഇന്ത്യയിൽ വളരെയേറെ നാളുകളായി സാമാന്യം മെച്ചപ്പെട്ട രാഷ്ട്രീയ ശാന്തതയുണ്ടായിരുന്നു. രാഷ്ട്രീയംപോലെ വർഗ്ഗവിദ്വേഷമോ (Rassism) വംശവിദ്വേഷമോ ഒരു ഉപകാരണമായിരുന്നില്ല. അപ്പോൾ നാം ചിന്തിക്കേണ്ട ഒരു കാര്യമിതാണ്: ഈ ഇന്ത്യൻ സബ് കോണ്ടിനെന്റിനെ ഉറപ്പിച്ചു ഇപ്പോഴും നിറുത്തിയ മഹാമനസ്സുകൾക്ക് അത്ഭുതത്തിനാവശ്യമില്ല, ഇപ്പോൾ നമ്മുടെ ഈ കാലത്തു സന്ധ്യാസമയസമ്മേളനങ്ങളെയും പൊതുവേദികളെയും വർഗ്ഗവിദ്വേഷത്തിനുവേണ്ടി കളമൊരുക്കിയാൽ ?! റാസ്സിസം ഇന്ത്യയിൽ നിന്ന് ഒരിക്കലും വിട്ടുമാറിയിരുന്നില്ല, മാറുകയുമില്ല.

നമ്മുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഐക്യം മതവിദ്വേഷത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും അതിപ്രസരത്തിൽ നമ്മുടെ കൺമുൻപിൽ അടർന്നുവീഴുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യക്ക് ലോകരാജ്യങ്ങളുടെ ഇടയ്ക്ക് നാലാം സ്ഥാനത്തു നിൽക്കുന്ന അപകടകരമായ അവസ്ഥയാണിന്നുള്ളത്. മതസഹിഷണുതയില്ലാത്ത ഒരു രാഷ്ട്രമായിപൊട്ടിത്തെറിക്കുവാൻ നരേന്ദ്ര മോഡി സർക്കാർ പിന്തുണ നൽകുന്നു. അതിനു പ്രത്യക്ഷമായ ഉദാഹരണം (UP സംസ്ഥാനം)  ഉത്തരപ്രദേശത്തെ പുതിയ സംഭവങ്ങളാണ്. ഇതിനെല്ലാം, ഇന്ത്യൻ ജനതയ്ക്ക് പൊതുസ്വാതന്ത്ര്യം നേടി കൊടുത്ത മൺമറഞ്ഞ നമ്മുടെ മഹാത്മാക്കളാണോ ഉത്തരവാദികൾ? ഇപ്പോഴത്തെ ഭരണകക്ഷിയുടെ പാർട്ടി പതാകയുടെ നിറങ്ങളാണോ അഥവാ നേതൃത്വം നൽകുന്നവരുടെ സ്ഥിരം അവിവേക ആശയമാണോ ഇവയ്‌ക്കെല്ലാം ഉത്തരവാദിത്വം ? അതെ, അത് വളരെയെളുപ്പം, ഈ ആശയം, താഥ്വികമായി അത് ഭരണാക്ഷിയുടേത് മാത്രം തന്നെയെന്നു കാണാം.

ഓരോ മനുഷ്യനും സന്തോഷമായിരിക്കണം, അവൻ എവിടെ, എപ്പോൾ എങ്ങനെയൊക്കെ എങ്കിലും, ആഗ്രഹിക്കുന്നതുപോലെയാണെങ്കിലും, പീഡനങ്ങ ളും കഷ്ടപ്പാടുകളും ഇല്ലാതെയാവണം. അതുപക്ഷേ ഇന്ത്യയിൽ ദൈനംദിനം വർദ്ധിച്ചുവരുന്ന പ്രതിസ ന്ധികൾ കൊണ്ട് അത് എളുപ്പം സാധിക്കുമെന്ന് ഒട്ടു കരുതുകയും വേണ്ട. ഒരു മതേതര ഇന്ത്യയെന്ന ആശയം ജനങ്ങളുടെ സുരക്ഷാ ആശയത്തിന് അനി വാര്യമായിരുന്നു. അതുപക്ഷേ സ്വാതന്ത്ര്യത്തിനു ശേഷം ഇപ്പോഴിതാ വിദ്വേഷ ത്തിന്റെയും കടുത്ത അസഹിഷ്ണതയുടെയും മതവിദ്വേഷത്തിന്റെയും വെറു പ്പടങ്ങിയ ഇരുട്ടിൽ ഇന്ത്യ ലോകരാജ്യങ്ങളുടെ മുൻപിൽ ഒറ്റപ്പെടുകയാണെന്ന് വാർത്തകൾ ശരിവയ്ക്കുന്നു. ഇതാണ് ഇന്ത്യക്കുള്ളിലെ പൊതുശത്രുവെന്ന് കാണുന്നു. സമത്വവും സ്വാതന്ത്ര്യവും ജനങ്ങൾക്ക് നിഷേധിക്കുന്നത് ലോക ത്തുള്ള മറ്റുരാജ്യങ്ങളെ അവഗണിച്ചുകൊണ്ടാണ്.

ജനാധിപത്യത്തിലെ കാപട്യം

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യഭരിച്ചിരുന്ന കോൺഗ്രസ്സ് പാർട്ടിയുടെ സർക്കാരിന്റെ പതനത്തിനുശേഷം ഇപ്പോൾ ഭരണതലത്തിൽ വന്ന ബി. ജെ. പി. സർക്കാരിന്റെ നയം ജനസ്വാതന്ത്ര്യത്തെ ചുറ്റിപ്പിണഞ്ഞു വരിഞ്ഞു മുറുക്കുകയാണ്‌. അവർ വിജയം ആഘോഷിക്കുന്നു. ആദർശമോ അതോ തത്വശാസ്ത്രമോ? അധികാരത്തിന്റെ ശക്തി കാണിച്ചു അവർ ജനങ്ങളുടെ മൗലീക അവകാശങ്ങളെ ഇടത്തുനിന്നു വലത്തോട്ടു ചുറ്റിക്കെട്ടുകയാണ്. പ്രധാനമായത്, അത് അവരതു നടപ്പാക്കുന്നു. അവർ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഒരു കളിപ്പാട്ടംപോലെ കരുതുകയാണ്.

ഇങ്ങനെയുള്ള കാര്യങ്ങൾ എങ്ങനെയും നടക്കും. അധികാരത്തിലും രാഷ്ട്രീയപാർട്ടികളിലും നരേന്ദ്ര മോദിക്ക് ശക്തമായ പിന്തുണ നൽകുന്ന അപകടകാരികളായ ഇന്ത്യയുടെ ഐക്യം തന്നെ തകർക്കാൻ കഴിവുള്ള ആളുകൾ ഉണ്ട്. ഇപ്പോഴുള്ള ഭരണകൂടത്തിന്റെ സിസ്റ്റം തന്നെ ജനാധിപത്യം എന്ന് വിളിക്കപ്പെടാൻ ഒട്ടുമേ കഴിയുകയില്ല. ഇന്ത്യയെ അകത്തുനിന്നും പുറത്തേയ്ക്ക് പോലും, പ്രതിനിധാനം ചെയ്യിക്കുവാൻ പോലും വിഷമവും, മതവിദ്വേഷത്തിനും റാസിസത്തിനും വീണ്ടുംവീണ്ടും പുതിയ സന്ധ്യസമയ വേദിയൊരുക്കാൻ അവർ എളുപ്പമാക്കുകയും ചെയ്യുകയാണ്.

മതവിദ്വേഷം, അത് ഉപകരണമാണ്. അതിനു വേണ്ടി ആവശ്യപ്പെടുന്നു, അപ്രകാരം അതാഗ്രഹിക്കുന്നതു കൊണ്ടു ഈ വികാരം ഒരിക്കലും ഇന്ത്യൻ ജനതയിൽനിന്നു വിട്ടുമാറിയി രുന്നില്ല. തെളിഞ്ഞു പ്രകാശിക്കുന്ന ഇന്ത്യൻ ചക്രവാളം വരെയുള്ള "പൊതു ജീവിതം= നുണയുടെ തത്വശാസ്ത്രം "! ഇന്ത്യയിലെ ജനങ്ങളിൽ ഉറച്ചിരുന്ന തത്വം, അതൊരു വ്യത്യസ്ത ജീവിത ശൈലിയുടെ അടയാളമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ പോലും ഉയർന്നു പൊങ്ങിയിരുന്ന ആ വിദ്വേഷത്തിന്റെ തെളിവുകളും, രാഷ്ട്രപിതാവായ മഹാത്മജിയുടെ അവസരോചിത ബൗദ്ധിക നിലപാടും ! ഇന്ത്യയും പാകിസ്ഥാനുമായി നിത്യ ശത്രുക്കളായതിന്റെ ഓർമ്മദിനമാണോ ?  വംശീയതപീഡനവും അസഹിഷ്ണതയും രാജ്യത്തെ അന്ധവിശ്വാസങ്ങളും മതവിദ്വേഷവും ജനങ്ങളുടെ നിത്യ പാലായനത്തിനു കാരണമാകും, മറിച്ചു, ദാരിദ്ര്യമല്ല, അവയ്ക് എന്നും അതിനടിസ്ഥാനമായി കാരണമാകുന്നത്.

ബീഫ് നിരോധനം

ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. വിദ്വേഷം മനസ്സിൽ നിറഞ്ഞ അരൂപികൾ ദേശീയമായ മതവിദ്വേഷം ഉയർത്തുവാൻ ഉപയോഗപ്പെടുത്തുന്നത് നോക്കാം, അതിലൊന്നാണ്, ബീഫ് നിരോധനം., തുടങ്ങിയ മറ്റുചില കാര്യങ്ങളിൽ സാമൂഹിക വികാരത്തെ അടിമുടി ഇളക്കിമറിക്കുന്നതായ  പ്രവണതകളും അവയെപ്പറ്റി രാഷ്ട്രീയപരവും ഇന്ത്യൻസംസ്ഥാന ങ്ങളുടെ നിലപാടുകളും മറ്റു അവസാന തീരുമാന ങ്ങളും നമുക്ക് കാണിച്ചു തരുന്നത് ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തിന്റെ അവസാനമുള്ള  അധ:പതനമാണ്. ഏതെല്ലാം പ്രതിസന്ധികളിൽപ്പോലും സഹായകമായതു പൊതുജനങ്ങൾക്ക് ഇവരാരുംഒട്ടുമേ ചെയ്തുകൊടുക്കുകയല്ല, പകരം, ആചാര ക്രമങ്ങളെക്കുറിച്ചും മാത്രമല്ല ജനങ്ങൾക്ക് അഹിതമായ ജീവിതാചാരങ്ങളെ യും, പൊതുജീവിത വിശ്വാസ ക്രമങ്ങളെക്കുറിച്ചും പ്രസംഗിക്കുന്നു. ഈ പ്രസം ഗങ്ങൾ പ്രതിസന്ധി തരണം ചെയ്യുവാൻ ഉതകുന്നില്ല. അപ്രകാരം അവയെല്ലാം മുൻപിലേക്ക് വയ്ക്കുന്നതും പരസ്പരബന്ധമില്ലാത്തവയെ ഒന്നായി ചേർത്തു വയ്ക്കാനും ഒരുങ്ങരുതല്ലോ. നിരോധനവും കോപവും, ക്രമീകരണങ്ങളും പരിശോധന കളും, അക്രമങ്ങളും, മതവികാരം വൃണപ്പെടുത്താലും ഒന്നും സ്വീകാര്യമായ കാര്യങ്ങളല്ലയെന്ന തിരിച്ചറിവ് ജനങ്ങൾക്കറിയാം. വിവേകം വെടിഞ്ഞുള്ള  എല്ലാം നഷ്ടപ്പെടുത്തുകയെന്നത് മനുഷ്യന്റെ ആശയമല്ല. ഇന്ന് എന്താണ് അസഹിഷ്ണത നിറഞ്ഞ രാഷ്ട്രീയം?,എന്താണ് അസഹിഷ്ണത നിറഞ്ഞ മതവിശ്വാസം? ഇന്ത്യയിൽ എന്താണ് ബീഫ് നിരോധനം കൊണ്ടും ഇന്ത്യയിൽ നോട്ടു നിരോധനംകൊണ്ടുമെല്ലാം  ഇപ്പോഴത്തെ സർക്കാരിനും, അതിനുള്ള പിന്തുണ നൽകുന്ന രാഷ്ട്രീയപാർട്ടികൾക്കും ഒരു മില്യാർഡനിലേറെ വരുന്ന ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ലോകത്തെയും ആഴത്തിലടിസ്ഥാനമായി മനസ്സിലാക്കാനുള്ളത്? എന്താണ് ഇന്ത്യയിലെ മുസ്‌ലിം മതവിശ്വാസികളോട്, ലോകമാകെയുള്ള ഇസ്‌ലാംമതത്തോട് നരേന്ദ്ര മോഡി സർക്കാർ കാണിക്കുന്ന യുദ്ധപ്രഖ്യാപനം?  ഇത് ഇന്ത്യയിലെ ഭരണകക്ഷിയുടെ ബി.ജെ പി നേതൃത്വം അപരിഷ്കൃതയുഗത്തിലേക്കുള്ള നശീകരണത്തിന്റെ തീവ്രപ്രയാണം മോഡി നടത്തുകയാണ് , അത്രമാത്രം .

സാധാരണ ജനങ്ങൾ ഇപ്പോഴത്തെ സർക്കാരിന്റെ നയത്തെ എതിർക്കുന്നു. എന്നാൽ ദേശീയ കോൺഗ്രസ്സ് പാർട്ടി പോലെയുള്ള ജനാധിപത്യരാഷ്ട്രീയ പാർട്ടികളിൽ ഉണ്ടായിരിക്കുന്ന അവസാനമില്ലാത്ത ഉൾപാർട്ടി നേതൃത്വ സംഘർഷങ്ങളും  കെടുകാര്യസ്ഥതകളും മൂലം സർക്കാർനയങ്ങളെയെല്ലാം  തിരുത്തുവാനോ, ശരിയായ പാതയിൽ അധികാരത്തിൽ തിരിച്ചുകൊണ്ട് വരുവാനോ സാധിക്കാതെ അവർ കടുത്ത പ്രതിസന്ധികളെ നേരിടേണ്ടി വരുന്നു. നോട്ടു നിരോധനവും ബാങ്കുകളുടെ സംയോജനവും മൂലം ഇന്ത്യയിലെ ജനങ്ങളാകട്ടെ, പ്രവാസി ഇന്ത്യൻ പൗരന്മാരാകട്ടെ വല്ലാത്ത പരിഭ്രാന്തിയിലായി. നരേന്ദ്ര മോദിയെന്ന ഏകാധിപതിയുടെ മുൻപിൽ നിന്നും ഓടിയൊളിക്കുവാൻ വരെ ജനങ്ങൾ ആഗ്രഹിക്കുന്നു. ജനങ്ങളുടെ പണംകൊണ്ട് സ്വന്തം താല്പര്യത്തെ സാധിക്കുവാൻ ശ്രമിക്കുന്ന ഏകാധിപതി അധികാരിയുടെ പക്കൽനിന്നും എങ്ങനെയും ഓടിയൊളിക്കുവാനാണ് ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. അല്ലാതെ പട്ടിണിയും മറ്റു രോഗവും ദുരിതങ്ങൾക്കും മുൻപിൽ പകച്ചുനിന്നശേഷം പാലായനം ചെയ്യുവാനല്ല. ജനങ്ങളെ ഞെക്കിപ്പിഴിയുന്ന സർക്കാരാകട്ടെ ഇരുനൂറു വര്ഷം മുൻപുള്ള ഇന്ത്യയുടെ പഴയകാല കൊളോണിയൽ അവസ്ഥയിലേയ്ക്ക് പിറകോട്ടു പോകുകയാണ്.

ചൂഷണത്തിന്റെ ഉടമ്പടി 

ഒരു മുതലാളിത്ത വ്യവസ്ഥിതി എങ്ങനെ തെറ്റാകാൻ കഴിയും, ആരെങ്കിലും അപ്രകാരമുള്ള സാമ്പത്തിക രീതിയെ മാതൃരാജ്യത്തു ഉണ്ടായിരിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ? അപ്രകാരം അനുവദിക്കപ്പെടാതെ സാമ്പത്തിക അഭയാർത്ഥികളായി മറ്റെങ്ങോട്ടോ മെച്ചപ്പെട്ട ഒരു ജീവിതം നയിക്കുവാൻ സാമാന്യജനങ്ങൾ ആഗ്രഹിക്കേണ്ടിവരുന്നു. ഇന്ത്യയിൽ ഇത് പ്രത്യേകിച്ച് കേരളത്തിൽ കർഷക വിഭാഗത്തെ മുഴുവൻ നീതിയില്ലാത്ത നികുതി ചുമത്തി തകർക്കുകയാണ്. ഭൂമിയുടെ ക്രയവിക്രയം തകർത്തു. ഭൂമിയുടെ രെജിസ്ട്രേഷൻ നികുതി സാമാന്യക്കാരനു താങ്ങാനാവാത്തതരം കുത്തനെ വർദ്ധിപ്പിച്ചു. കേരള സർക്കാർ കർഷകരിൽ നിന്നും ഈടാക്കുന്ന പണം എന്തിനു, ആർക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത് ? ഇവ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥ കഴുകവിഭാഗത്തിനു വേണ്ടിയല്ലേ? എന്തിന് ? ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ ഭരിക്കുന്ന സർക്കാർ നയം എന്താണെന്ന് ആർക്കും പറയാനാവില്ല.

ഏതുവിധമുള്ള രാഷ്ട്രീയ ആദർശങ്ങ ളാണ് ജനങ്ങളുടെ മേൽ കെട്ടിയേല്പി ക്കുന്നത്? ഇതിന്റെ പേരോ ജനാധിപ ത്യ രാഷ്ട്രീയം? ലോകം മുഴുവൻ ഇത് എപ്പോഴും സംസാര വിഷയമായിരി ക്കുന്നു, ഒരു ചരിത്രം- എന്നും സമാധാ നമായി കഴിഞ്ഞിരുന്ന നമ്മുടെ മാതൃ ഭൂമിയുടെ സാമൂഹ്യ ജീവിതാവസ്ഥയി ൽ ഉണ്ടായിരിക്കുന്ന മാറ്റം ചികിത്സ ലഭിക്കാത്ത രോഗം ആണ് ! ഇതെല്ലാം നല്ലതിനോ? 

ഒരേയൊരു രാജ്യം,  ഇന്ത്യ ക്കു സ്വാതന്ത്ര്യം അന്ന് ലഭിച്ചപ്പോൾ ഇക്കാലത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടനഷ്ടങ്ങളെപ്പറ്റിയോ, സ്വതന്ത്ര  ഇന്ത്യയിലെ ഉദ്യോഗസ്ഥരുടെ ചൂഷണത്തെക്കുറിച്ചോ അവരുടെ ജനവിരുദ്ധമായിട്ടുള്ള നടപടികളോ, ആരെങ്കിലും  അവരുടെ ഭാവനയിൽ കണ്ടിരുന്നോ? സ്വാതന്ത്ര്യം ,ഒരേയൊരു വാക്കു, ജനാധിപത്യസോഷ്യലിസം സാധിക്കുമെന്ന സ്വപനം, അതായിരുന്നു. അത് ഇന്ന് യാഥാർത്ഥ്യമായോ? പൊതു ജനങ്ങളുടെ അറിവ്‍ കുറവു, അവരുടെ കഴിവു കുറവ്, ഇവയെയെല്ലാം ചൂഷണങ്ങൾ നടത്തിയ ഇന്ത്യൻ രാഷ്ട്രീയവും ഭരണകർത്താക്കളും ഉദ്യോഗസ്ഥരും ഒന്നിച്ചായപ്പോൾ ഇന്ത്യൻ ജനങ്ങളുടെ ശോഭനമായ ഭാവി ജീവിതത്തെ അവർ അവർ പണിയിച്ച അഴിക്കുള്ളിലാക്കി.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ ഇന്നുവരെ ജനദ്രോഹം നടത്തി ജയിച്ചുകൊണ്ടിരിക്കുന്ന വിഷലിപ്തമായ രാഷ്ട്രീയത്തിന്റെയും അധികാര ശക്തിയുടെയും തനിമനിറഞ്ഞ അനുഭവപാഠങ്ങൾ നമുക്കുണ്ട്. അതിലൂടെ  വളരുന്ന ജനദ്രോഹം ആഴത്തിൽ വേരുറച്ച ജനാധിപത്യ ഇന്ത്യൻ ഉപഭൂഖണ്ഡ ത്തെ ഇന്നും നാം കാണുന്നു. അവിടെ ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തെ സ്വീകരിക്കുകയാണോ അതോ ചുരുക്കുകയാണോ? അവ ഉപേക്ഷിക്കുവാൻ ഇവർ പ്രാകൃത നിയമങ്ങളാൽ വഴിയൊരുക്കുകയാണോ? മതവിദ്വേഷവും, വർഗ്ഗവിദ്വേഷവും രാഷ്ട്രീയ ഏകാധിപത്യവും ഇതിനെല്ലാം കാരണമായി കാണാനുണ്ട്. നരേന്ദ്ര മോദിയെന്ന് പേരുള്ള മനുഷ്യനിലെ നുണക്കഥകളുടെ മെച്ചപ്പെട്ട ജീവിത ആശയങ്ങൾ എന്നേയ്ക്കും ഉപേക്ഷിക്കപ്പെട്ട, അതിലൂടെ  സ്വയം ഇല്ലാതാകുന്ന ഇന്ത്യയിലെ സാമാന്യ ജനങ്ങളുടെ ദീനരോദനം ആര് കേൾക്കും?.! ഇന്ത്യയുടെ ആത്മാവിലേക്ക്, ലോകത്തിന്റെ ഹൃദയത്തിലേയ്ക്ക് റാസിസത്തിന്റെ ഉറച്ച പറ്റുവേരുകൾ, അത് ആഴത്തിൽ തുളച്ചു കയറും.//-
----------------------------------------------------------------------------------------------------------------------

****************************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

***************************************************************************************** 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.