Christianity-
കുടുംബ ജീവിതത്തിലും
വ്യക്തി ജീവിതത്തിലും:
Rev. Dr. Thomas Kuzhinapurathu
![]() |
Fr. Dr. Thomas Kuzhinapurath |
ദൈവത്തിനു ഏറ്റവും ചേരുന്ന പര്യായപദമാണ് കാരുണ്യം. അതിനാലാണല്ലോ അവിടുത്തെ നിറസാന്നി ദ്ധ്യമായ പരിശുദ്ധ കുർബാനയെ നമ്മുടെ പൂർവ്വ പിതാക്കന്മാർ മുതൽ ദിവ്യകാരുണ്യം എന്ന പേര് നൽകി വിളിച്ചു വന്നിരുന്നത്. ദൈവത്തിന്റെ കാരുണ്യം അവിടുത്തെ മക്കളായ നമ്മളിലും അതെ അളവിൽ പ്രതിഫലിക്കപ്പെടണമെന്ന് നമ്മുടെ കർത്താവ് ആഗ്രഹിച്ചിരുന്നു.
പിതാവിന്റെ കരുണ.
"നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണ ഉള്ളവരായിരിക്കുവിൻ"( ലൂക്കാ 6,36). പിതാവ് കാരുണ്യവാനായിരുന്നു എന്ന് പുത്രൻ സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം അവിടുത്തെ മക്കളായ നാമും കരുണ കരുതൽ ധനമായി കരുതിയിട്ടുള്ളവരായിരിക്കണമെന്ന് അവിടുന്നു ആഹ്വാനം ചെയ്യുന്നു.
എന്തായിരുന്നു പിതാവിന്റെ കരുണ? വഴി തെറ്റിപ്പോയ ഇസ്രായേലിനോട് കാട്ടുന്ന സ്നേഹത്തിൽ ഈ കരുണ പ്രതിഫലിക്കുന്നുണ്ട്. മ്ലേച്ഛരീതിയിൽ അമർന്ന സോദോം ഗോമോറയ്ക്ക് വേണ്ടി കെഞ്ചുന്ന അബ്രാഹത്തിന് മുമ്പിൽ മനസ്സലിയുന്ന ദൈവത്തിൽ ഈ കരുണയുടെ മുഖം നാം കാണുന്നു. (ഉത്പത്തി-18-19). ഈ കാരുണ്യത്തെക്കുറിച്ച് ലോത്ത് സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെ: "ഞാൻ അങ്ങേയുടെ പ്രീതിക്ക് പാത്രമായല്ലോ. എന്റെ ജീവൻ രക്ഷിക്കുന്നതിൽ അവിടുന്ന് വലിയ കാരുണ്യമാണ് കാണിച്ചത്(ഉത്പത്തി -19)
ദൈവത്തിന്റെ സ്നേഹത്തിനു പാത്രീഭൂതരായ മനുഷ്യർക്ക് മുന്നിൽ അവിടുത്തെ കരുണയുടെ വാതിൽ മലർക്കെ തുറക്കുന്നു. ഈ പിതൃഗുണം പുത്രനിലേയ്ക്കും സംവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ലൂക്കോസിന്റെ സുവിശേഷം അദ്ധ്യായം 15 മുഴുവൻ കരുണയുടെ അന്യാപദേശങ്ങളാൽ പുത്രൻ നിറച്ചി രിക്കുന്നു. മുള്ളുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന കുഞ്ഞാടിനെ മാറോടണ യ്ക്കുന്ന ഇടയനിലും നാണയത്തെ തേടുന്ന സ്ത്രീയിലും ധൂർത്ത പുത്രനുവേണ്ടി കാത്തിരിക്കുന്ന പിതാവിലുമൊക്കെ ദൈവപുത്രൻ തന്നെത്തന്നെ ആവിഷ്ക്ക രിക്കുകയായിരുന്നു.
പുത്രന്റെ കാരുണ്യവും കാർക്കശ്യവും.

ക്രമം കാരുണ്യത്തെ പ്രചോദിപ്പിക്കുന്ന നിഷ്ഠ.
വ്യക്തിപരമായ ആദ്ധ്യാത്മിക ജീവിതത്തിലും കുടുംബജീവിതത്തിലും ചില നിഷ്ഠകളും മൂല്യങ്ങളും സംരക്ഷിക്കപ്പെടുമ്പോൾ മാത്രമേ ദൈവത്തിന്റെ കാരുണ്യം പ്രവഹിക്കുകയുള്ളൂ. ക്രമമില്ലാത്ത ജീവിതം കാരുണ്യത്തിന്റെ പ്രവാഹത്തെ തടസപ്പെടുത്തും. കുടുംബജീവിതത്തിലും ഈ നിഷ്ഠയുടെ പാലനം അത്യന്താപേക്ഷിതമാണെന്ന സത്യത്തിലേയ്ക്കാണ് ഈ വസ്തുത വിരൽ ചൂണ്ടുന്നത്.

ദൈവത്തിന്റെ പര്യായമാണ് കാരുണ്യം. പക്ഷെ, കാരുണ്യം ചില ജീവിത നിഷ്ഠകളും ക്രമങ്ങളും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഏതു ജീവിതാവസ്ഥ യിൽ ആണെങ്കിലും കുത്തഴിഞ്ഞ ജീവിതത്തിനിടയിൽ ദൈവത്തിന്റെ കാരുണ്യം തിരിച്ചറിയുന്നതിനു പോലും മനുഷ്യന് സാധിച്ചുവെന്ന് വരികയില്ല. അതിനാൽ ആദ്ധ്യാത്മികജീവിതത്തിലെ ചിട്ടയും ക്രമവും ദൈവകാരുണ്യ പ്രവാഹത്തിന് അനുപേക്ഷണീയ ഘടകങ്ങളാണ്.
-----------------------------------------------------------------------------------------------------------------------
ധൃവദീപ്തി ഓണ്‍ലൈൻ
Dhruwadeepti.blogspot.de
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI
ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press.
DISCLAIMER:
Articles published in this online magazine are exclusively the views of the authors.
Articles published in this online magazine are exclusively the views of the authors.
Neither the editor nor the
publisher are responsible or liable for the contents,
objectives or opinions of the articles in any form."
--------------------
E-mail: dhruwadeeptionline@gmail.comobjectives or opinions of the articles in any form."
--------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.