Mittwoch, 26. August 2015

ധ്രുവദീപ്തി // Politics // വീണ്ടുവിചാരം // കേരളമേ, നിന്റെ ദുരിതം നിന്നിൽ നിന്നുതന്നെ. / George Kuttikattu


  

    

ധ്രുവദീപ്തി // Politics // വീണ്ടുവിചാരം :



    കേരളമേ, നിന്റെ ദുരിതം നിന്നിൽ നിന്നുതന്നെ. സംശയത്തിന്റെ നിഴലുകൾ  


George Kuttikattu, Germany


"കേരളം ഭരിക്കുന്നത്‌, തെരഞ്ഞെടുപ്പു കമ്മീഷനോ, കോടതിയിലെ ജഡ്ജിയോ , അതോ സർക്കാരോ എന്ന പ്രബല സംശയം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്. ഒരു ജനാധിപത്യരാജ്യത്തു തെരഞ്ഞെടുക്കപ്പെട്ട് ഭരിക്കാൻ നിയോഗിക്കപ്പെട്ട ഒരു സർക്കാരിനെ ഒരു കമ്മീഷൻ നിലയ്ക്ക് നിറുത്തുന്ന ദയനീയ അനുഭവം കാണുവാൻ കഴിയുന്നു. എവിടെ ജനാധിപത്യ വ്യവസ്ഥിതിയുണ്ടോ അവിടെ തീരുമാനങ്ങൾ ഉണ്ടാകുന്നില്ല. മറിച്ചു എവിടെ തീരുമാനങ്ങൾ ഉണ്ടാകുന്നുവോ അവിടെ ജനാധിപത്യ രീതിയില്ല. കേരളത്തിലെ രാഷ്ട്രീയ ശൈലിയും ഭരണ ശൈലിയും മനുഷ്യാവകാശങ്ങളോട് പ്രതികരിക്കുന്ന നീതിന്യായ വ്യവസ്ഥയുടെ ശൈലിയും അതിന്റെ പ്രായോഗിക പ്രവർത്തന സ്വഭാവവും ഏറെ ഇതിൽനിന്നൊന്നും അകലത്തിലല്ല. 


കേരളം പുളിച്ചു പതയുകയാണ്, പരിഹാരം കാണാനില്ലാത്ത അനന്തമായ സാമൂഹിക വെല്ലുവിളികൾ ആണ് ജനങ്ങൾ ദർശിക്കുന്നത്. സാമൂഹ്യജീവിത മണ്ഡലം നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്നു. അതായത്, കേരളത്തിലിപ്പോൾ നിലവിലുള്ള ജനാധിപത്യ രാഷ്ട്രീയത്തിന്റെ എതിർപ്പുകൾ, അത് പ്രമുഖ രാഷ്ട്രീയ പാർട്ടികളായ കോണ്‍ഗ്രസാകട്ടെ, കമ്യൂണിസ്റ്റ് പാർട്ടികൾ ആകട്ടെ, മറ്റ് ചെറിയ പാർട്ടികളായ  കേരളാ കോണ്‍ഗ്രസുകളോ, മുസ്ലീം ലീഗ് പാർട്ടികളോ ആകട്ടെ, പൊതുവെ തളർന്നു പിന്നിലേയ്ക്ക് പോകുന്നു. പക്ഷെ കേരളീയരുടെ മനസ്സിൽ മാത്രം ശ്വാസം മുട്ടിക്കുന്ന എരിതീപോലെ നിരവധി യാഥാർത്ഥ്യങ്ങൾ   പുകയുന്നുണ്ട്. മലയാളിക്ക് സ്ഥിരത്വവും  ഉദാസീനതയും കൂട്ടിക്കുഴച്ചു മാത്രമേ അഥവാ ഒന്നിനെ തരം തിരിച്ചു മറ്റൊന്നായി കാണുവാനേ കഴിയൂ.

എന്താണ് പുകയുന്ന അസ്വസ്ഥത? ഇവിടെ ഒരു മാറ്റത്തിന്റെ അലകൾ അടിച്ചു തുടങ്ങിയിട്ടുണ്ട്. ആ അലകൾ മലയാളി മനസ്സിൽ തിളച്ചു പൊങ്ങുന്നുണ്ട്. ഒരു സമൂല പരിവർത്തനചിന്തയുടെ ഫലമാണ് ഈ ചിന്ത. ഇത് നല്ലതിനോ മോശം ഫലത്തിനൊ ഇടയാകുമെന്നു ഒരിക്കലും മുൻകൂട്ടി പ്രവചിക്കുവാൻ ആർക്കും കഴിയുകയില്ല. മലയാളിയുടെ അടിമനസ്സിലെ ഈ ആയുധം കേരളത്തിൽ  പോപ്പുലിസ്റ്റിക്ക് ചിന്താഗതിയിൽ നിന്നും ഉരുത്തിരിയുന്ന തത്വമാണ്. ഈയൊരു ആശയത്തിന് വളരെ വിശാലമായ അർത്ഥവും ബഹുമുഖ കാഴ്ചപ്പാടുകളും ഉള്ളതായി കാണാൻ കഴിയുന്നു. ഉദാഹരണമായി കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ മാറിമാറി വരുന്ന രാഷ്ട്രീയശൈലി, ആശയകൈമാറ്റശൈലി, (റെത്തോറിക്ക്) അധികാരത്തിനു വേണ്ടിയുള്ള കിടമത്സരം, അവസരോചിത ആദർശ സിദ്ധാന്തം, തുടങ്ങി നിരവധി കാര്യങ്ങളിൽ നിരീക്ഷിക്കേണ്ടതാണ്. ഇവരുടെയെല്ലാം പ്രധാന മീഡിയം, പത്ര- ദൃശ്യമാദ്ധ്യമങ്ങളേക്കാൾ ഏറെ ശക്തമായത്‌, ഇന്റർനെറ്റ് ആണ്. ഇതൊരു വിപ്ലവശൈലിതന്നെയാണല്ലോ.

ഏതൊരു വിപ്ലവാദർശത്തിനും അതിന്റെ ലക്ഷ്യവും ലക്ഷ്യപ്രാപ്തിയും ഉണ്ടാകുമ്പോൾ അതിൻറേതായ ഫലങ്ങളും നേരെ മറുവശവും ഇരകളും ഉണ്ടാകും. അതുപക്ഷെ ജനാധിപത്യത്തിന്റെ നവീകരണമോ, അഥവാ പുനരുദ്ധാരണമോ, അവയെല്ലാം ലക്ഷ്യം കൊണ്ട് സാധിക്കേണ്ടതുണ്ട്‌. അത് ഒരു രാജ്യത്തിന്റെ പ്രായോഗിക രാഷ്ട്രീയത്തിന് ആവശ്യവും, കേരളം അതിനായി കാത്തിരിക്കുന്നുമുണ്ട്. വൈവിദ്ധ്യം നിറഞ്ഞ രാഷ്ട്രീയത്തിൽ നിന്നുള്ള ഒരു മദ്ധ്യകേന്ദ്രീയ സ്ഥാനത്തെ രാഷ്ട്രീയ സംവിധാനത്തിൽ പ്പെടുന്ന ഒരു ബലിയാണ് ഈ പുനരുദ്ധാരണപ്രക്രിയ. അതിലെ ബലി വസ്തുവാണ് നവീകരണം. അതിനുവേണ്ടി ഒരുപാട് കണ്ണീർ പൊഴിക്കേണ്ട തുമില്ല.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒരു നവീകരണ പ്രക്രിയയുടെ നിഴൽ പിടിച്ചു വരാൻ പോകുന്ന കൊടുങ്കാറ്റിനെ , ഉറങ്ങുന്ന കേരളത്തിനു മന്ദം മന്ദം വന്നു തലോടുന്ന ഇളംകാറ്റു പോലെയേ അനുഭവപ്പെടുകയുള്ളൂ. എന്നാൽ ശക്തമായി പൊടിപടലം നിറഞ്ഞ ആ പുത്തൻ കാറ്റ് നിലവിലുള്ള കേരള രാഷ്ട്രീയത്തെ ശ്വാസം മുട്ടിക്കുവാൻ വേണ്ടുവോളം മതിയാകും. ജന മനസ്സിന്റെ കേന്ദ്രീയ ശക്തിയിൽ നിന്ന് പുറപ്പെടുന്ന പൊടിപടലങ്ങൾ നിറഞ്ഞ പുത്തൻ കാറ്റ്.

കാലം മാറുമ്പോൾ കോലവും മാറുമെന്നു പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഒരു പക്ഷെ അതൊരു നല്ലകാര്യവുമായിരിക്കാം, വളരെ കുറവു ആളുകൾ മാത്രമേ പത്രങ്ങൾ വായിക്കുന്നുള്ളൂ എന്ന കാര്യം ചിലരെങ്കിലും പറയുന്നു. അതായത് ചില നിശ്ചിത കാര്യങ്ങളിൽ ശരിയായിരിക്കാം. ഇവിടെ ജനങ്ങൾ നേരത്തെ കാര്യങ്ങൾ നിശ്ചയിക്കുന്നു; അടുത്ത കേരളസർക്കാർ ആരുടെ അധികാരത്തിൻ കീഴിൽ വരുമെന്നും വരണമെന്നും. ഒന്നുകിൽ ഒരു ഭരണ തുടർച്ച, അല്ലെങ്കിൽ, ഒരു ഭരണ മാറ്റം- അതായത്, വലതുപക്ഷ ഐക്യം അല്ലെങ്കിൽ ഇടതുപക്ഷ ഐക്യം. കേരളത്തിൽ ആര് ഭരിച്ചാലും എന്തു പ്രയോജനമാണ് വരാനുള്ളത്, ആരായാലും ഞങ്ങൾക്ക് എന്ത് എന്ന് ചിന്തിക്കുന്നവർ ഏറെയുണ്ട്. ഏതു ഭരണ കക്ഷിയും അവകാശപ്പെടുന്നത് ഏറെ, പ്രതിപക്ഷം തള്ളിക്കളയുന്നതോ    അതിലുമേറെ.

അപ്പോൾ കേരളം കാണിച്ചുതരുന്നത് എന്താണ്? ഇവിടെ എങ്ങനെ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിക്കു ആത്മഹത്യ ചെയ്യാൻ കഴിയുമെന്നാണ് കേരളം നമ്മുക്ക് കാണിച്ചുതരുന്നത്. ഇവിടെയാണ് മലയാളിയുടെ ദുരന്തവും എല്ലാ ദുരിതങ്ങളും ഇതൊന്നുമറിയാതെ ശയിക്കുന്നത്‌. ഉദാസീനതയും സ്ഥിരത്വവും വേർതിരിച്ചു കാണുവാനുള്ള കഴിവുകേട് മൂലം ഇവയെ തെറ്റായ രീതിയിൽ ഇവിടെ പ്രകടിപ്പിക്കുന്നു. ഈ കഷ്ടസ്ഥിതിക്ക് ഒരു പേരുണ്ട്: " നമ്മിൽ നിന്ന്" ! ഈ നമ്മിൽനിന്ന് എന്ന ജനമനസ്സിന്റെ കേന്ദ്രീയ സ്ഥാനത്ത് ഒന്നും തന്നെ ചെയ്യാനില്ലയെന്ന നിസ്സഹായ അവസ്ഥ. നേരെമറിച്ച് ജനപ്രതിനിധികളുടെ അധികാരത്തിൽ ഒന്ന് കാണാവുന്നത്‌ ഒരു സംയുക്ത രാഷ്ട്രത്തിന്റെ ഒരു പുതിയ അരിസ്റ്റൊക്രാറ്റിക്ക് തത്വശക്തിയിലധിഷ്ടി തമായ രാഷ്ട്രമാതൃകയാണ്ഇവിടെ വേണ്ടത് പക്ഷെ, സംശുദ്ധ രാഷ്ട്രീയ സന്തുലിതാവസ്ഥയാണ്.

രാജ്യത്തെ സാമ്പത്തിക ഭരണചക്രം മുഴുവൻ സ്വന്തം കൈപ്പിടിയിൽ ഒതുക്കി വച്ചിരിക്കുന്ന നമ്മിലെ കുലീനവർഗ്ഗത്തിന്റെ അധികാരശക്തി ജനാധിപത്യ ശൈലിയെയും അതിന്റെ നിയന്ത്രണത്തേയും പോലും പൂർണ്ണമായി ഇല്ലാതാക്കാൻ മാത്രം കഴിവുള്ള കടുത്ത വെല്ലുവിളിയാണ്. ജനാധിപത്യ സംവിധാനത്തിലെ പൊതുകാഴ്ചപ്പാടുകളെക്കുറിച്ച് ഇങ്ങനെ വ്യക്തമായി പറയാൻ കഴിയും. എവിടെ ജനാധിപത്യ വ്യവസ്ഥിതിയുണ്ടോ അവിടെ തീരുമാനങ്ങൾ ഉണ്ടാകുന്നില്ല. മറിച്ചു എവിടെ തീരുമാനങ്ങൾ ഉണ്ടാകുന്നുവോ അവിടെ ജനാധിപത്യ രീതിയില്ല. കേരളത്തിലെ രാഷ്ട്രീയ ശൈലിയും ഭരണ ശൈലിയും മനുഷ്യാവകാശങ്ങളോട് പ്രതികരിക്കുന്ന നീതിന്യായ വ്യവസ്ഥ യുടെ ശൈലിയും അതിന്റെ പ്രായോഗിക പ്രവർത്തന സ്വഭാവവും ഏറെ ഇതിൽനിന്നൊന്നും അകലത്തിലല്ല. ജനകീയ പ്രാദേശിക തെരഞ്ഞെടുപ്പിൽ ഒരു തെരഞ്ഞെടുപ്പുകമ്മീഷന്റെ അധികാര ദുർ വിനിയോഗം ചില ഉദാഹരണം മാത്രം.

ജനജീവിതം കടുത്ത പ്രതിസന്ധിയിലാക്കി ദുഷ്ക്കരമാക്കുന്ന ജനാധിപത്യ ശൈലിയിൽ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരുടെ ന്യായവാദങ്ങൾക്ക് നേരെ പകരം മറ്റൊരു നേർ വഴിക്കുള്ള എതിർ ന്യായം കാണാൻ ഉണ്ടാകില്ല, ഏറെ പ്രയാസകരവുമാണ്. ഇത്തരം രാഷ്ട്രീയ പ്രവർത്തകർ നിർഭാഗ്യവശാൽ ആനുകാലിക കേരളരാഷ്ട്രീയത്തിൽ വേണ്ടുവോളമുണ്ട്. സാമൂഹികതിന്മകളോട് ആഭിമുഖ്യം കാട്ടുന്ന പാർട്ടി രാഷ്ട്രീയക്കാരുടെ സർവ്വാധിപത്യം ഇന്ത്യൻ ജനാധിപത്യ ഘടനയ്ക്ക് പോലും പരിധി കൽപ്പിക്കുന്ന തരത്തിൽ,  സമൂഹത്തിലും ഭരണ ക്രമത്തിലും പൂർണ്ണ നിയന്ത്രണവും അസ്ഥിരതയും ഉണ്ടാക്കുവാൻ ഇടയാക്കും. അതായത്, ഇവർ ക്ഷണിച്ചു വരുത്തുന്നത്, രാജ്യത്ത് പ്രകാശമില്ലാതെ ഇരുൾമൂടിയതും മ്ലാനവും ഇടുങ്ങിയതുമായ രാഷ്ട്രീയ ചക്രവാളത്തിന്റെ ദു:ഖം പേറുന്ന നിസ്സഹായത യുടെ  ദയനീയാവസ്ഥ !

കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം വളരെയേറെ ഇടുങ്ങിയതാണ്, സമാധാന ത്തിന്റെയും സംത്രുപ്തിയുടെയും പ്രകാശം കടന്നു വരാത്ത ഭവനമാണ്. നരച്ച രാഷ്ട്രീയ ചക്രവാളം ഭിന്നന്യായവാദങ്ങൾക്ക് ഇടമില്ലാത്ത അക്രമജനാധിപത്യ ശൈലിയിൽ തിങ്ങിനിറഞ്ഞു ശ്വാസം മുട്ടി നിൽക്കുന്നു. കേരളത്തിൽ സാമാന്യ ജനങ്ങൾക്ക്‌ ഒരു ഭരണാധികാരകൈമാറ്റംകൊണ്ട് പ്രതീക്ഷയിൽ ഏറെ കുറഞ്ഞ ഫലങ്ങളാണ് ലഭിക്കുന്നതെങ്കിൽ, ഒന്നുകിൽ, ആ ഒരു ഭരണാധികാര മാറ്റത്തിനു വേണ്ടി പ്രതികരിക്കും. അതുമല്ലെങ്കിൽ പകരം ഒരു മെച്ചപ്പെട്ട സാമൂഹിക-രാഷ്ട്രീയ നീക്കങ്ങൾക്ക്‌ സഹായകമായ നിലപാട് സ്വീകരിക്കും. ഇവ രണ്ടും കേരള രാഷ്ട്രീയ വേദികളിൽ നിറയെ കണ്ടുവരുന്നതുമാണ്.

കേരളത്തിൽ കുറച്ചു കാലങ്ങളായി എന്തോ എങ്ങനെയോ കേരളസംസ്ഥാന രൂപീകരണത്തിനു ശേഷം ഭരണത്തിൽ കാര്യമായ പാളിച്ച ഉണ്ടായിട്ടുണ്ടെന്ന് ഏവർക്കുമറിയാം, എന്തെല്ലാം കാര്യങ്ങൾ നന്നായി പോകുന്നുണ്ടെങ്കിലും. ഈ വിഷയം ലോകമെമ്പാടുമുള്ള മലയാളികൾക്ക് ദു:ഖകരമായ ഒരു യഥാർത്ഥ വിലയിരുത്തലാണ്. ഭരണതലത്തിൽ മാറിമാറി വരുന്നവർ എങ്ങനെയെങ്കിലും സംതൃപ്തരായ മലയാളികളുടെ വിശാലമനസ്സിനെ നല്ല വാക്കുകളാൽ വീണ്ടും അതിവിശാലമാക്കുവാൻ പ്രയത്നിക്കുന്നത് കാണാമല്ലോ.

കേരളത്തിൽ നിന്നും പാർലമെന്റിലെയ്ക്കും നിയമസഭയിലേയ്ക്കും തെര ഞ്ഞെടുക്കപ്പെട്ടിരിക്കുന്ന കുറെ ജനപ്രധിനിധികൾ ഉണ്ടല്ലോ. ഇവരൊന്നും ക്രിയാത്മകമായി നാടിന്റെ വികസന കാര്യങ്ങളിൽ കൂടുതലൊന്നും ശ്രദ്ധിച്ചി ട്ടില്ലായെന്ന അഭിപ്രായം കേൾക്കുന്നുണ്ട്. എങ്കിലും പത്ര- ദൃശ്യമാദ്ധ്യമങ്ങളിൽ ഇവരുടെ വീരഗാഥകൾ നിരന്തരം ഉണ്ടാകുന്നുണ്ട്. സേവനചരിത്രം വിളമ്പുന്ന ഫ്ലക്സ് ബോർഡുകൾ മാർഗ്ഗമദ്ധ്യേ ഉയർന്നുപൊങ്ങുന്നു. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള കലഹം, അക്രമ രാഷ്ട്രീയം, പാർട്ടികൾക്കുള്ളിൽ ഉണ്ടാകുന്ന ഗ്രൂപ്പുകളികൾ, അവിശാസം, ഇവയെല്ലാം വികസനകാര്യങ്ങളേക്കാൾ അവർക്ക് താൽപ്പ ര്യമുള്ള രാഷ്ട്രീയ പ്രവർത്തനവിഷയങ്ങളാണ്.

വികസനം എന്നാ വാക്ക് കേരള രാഷ്ട്രീയത്തിൽ നിന്നും സർക്കാരിന്റെ പ്രവർത്തനത്തിൽ നിന്നും ഏറെ വിട്ടു നിൽക്കുന്ന അനുഭവം കാണുവാനുണ്ട്. സർക്കാർ നിയന്ത്രണമില്ലാതെ കടമെടുക്കുന്നു, കേരളത്തിലെ കർഷകരുടെ നില ഏറ്റവും ഗതികേടിൽ എത്തിനിൽക്കുന്നു. സർക്കാർ  ജീവനക്കാരുടെ വേതനം ഇരട്ടിയാക്കിയാലും അല്പദിവസത്തിനു ശേഷം വീണ്ടും അവർക്ക് വേതനം വർദ്ധിപ്പിക്കുന്നു, അതേസമയം കാർഷികരംഗം പാടേ തകർന്നു. കർഷകൻ നികുതി ഭാരം കൊണ്ട് തറ പറ്റി. രാഷ്ട്രീയപാർട്ടികളുടെ വോട്ടുബാങ്കായ സർക്കാർ ജീവനക്കാർക്ക് പാലും തേനും പഴവും, കർഷകന് നികുതിഭാരം നൽകിയുള്ള പ്രഹരവും. ഇവിടെ പത്ര- ദൃശ്യമാദ്ധ്യമങ്ങൾ നിശബ്ദരാണ്. "അങ്ങാടി പിള്ളേർക്ക് ചോറും, നാട്ടു പിള്ളേർക്ക് അടിയും" എന്നാണല്ലോ ചൊല്ല്.

ഇന്നുവരെ ജനസമൂഹത്തിന്റെ കടുത്ത അതൃപ്തി പ്രായോഗികമായി എത്തേണ്ട സ്ഥാനത്തു എത്തിക്കുവാൻ ആർക്കും കഴിഞ്ഞിട്ടില്ല. "ഉള്ളിൽ ബോധമുണ്ട്, മിണ്ടാൻ വയ്യാ"- ഇതാണ് പ്രതികരണശേഷി ഇല്ലാത്ത ജനങ്ങളുടെ സ്ഥിതി. രാഷ്ട്രീയ പകപോക്കലുകളുടെ തിരക്കഥ ഒരു വശത്ത്‌, മറുവശത്ത്‌, കർഷകരെ വിഢ്ഢികളും അസ്വസ്തരുമാക്കുന്ന റബർ കർഷകപ്രതിസന്ധി, ഇവയൊക്കെ മൂലം കേരളം ബോധരഹിതയായിരിക്കുകയാണ്. ഇതൊക്കെ യാണ് പച്ച യാഥാർത്ഥ്യം. ഇവയ്ക്കു മുമ്പിൽ പറക്കുന്ന ശക്തിയാണിതിപ്പോൾ ഇന്റർനെറ്റ് . പ്രതിഷേധത്തിന്റെ പ്രതീകമായി, ഉറവിടമായി അത് മാറുന്നു.

കേരളം ഭരിക്കുന്നത്‌, തെരഞ്ഞെടുപ്പു കമ്മീഷനോ, കോടതിയിലെ ജഡ്ജിയോ , അതോ സർക്കാരോ എന്ന പ്രബല സംശയം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്. ഒരു ജനാധിപത്യരാജ്യത്തു തെരഞ്ഞെടുക്കപ്പെട്ട് ഭരിക്കാൻ നിയോഗിക്കപ്പെട്ട ഒരു സർക്കാരിനെ ഒരു കമ്മീഷൻ നിലയ്ക്ക് നിറുത്തുന്ന അനുഭവം കാണുവാൻ കഴിയുന്നു. ഭരണഘടനാ ഘടനയിൽപ്പെട്ടതാണെന്ന അവകാശം ഈ കമ്മീഷൻ തുറന്നു അവകാശപ്പെടുകയും ചെയ്യുന്നതും നമുക്കറിയാം. തെരഞ്ഞെടുപ്പു കളുടെ ന്യായം പറഞ്ഞു സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെപ്പോലും  തടസ്സപ്പെടുത്തുന്ന കാര്യങ്ങളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 

അതുപോലെതന്നെയാണ് ജുഡീഷ്യറി സംവിധാനത്തിൽ ജനങ്ങളുടെ മൌലീക പ്രശ്നങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്‌. ഇന്ത്യയിൽ നീതിപാലകരായ ജഡ്ജിയുടെയും വക്കീലന്മാരുടെയും കസേര അവകാശപ്പെട്ട നീതിയുടെയും ധാർമ്മികതയുടെയും വിശ്വാസ ഇരിപ്പിടമാണോ ? ഇവിടെ രാജാവും ഭരണാധികാരിയും ജഡ്ജിയും വക്കീലും ക്രമസമാധാനപാലകരും നിത്യം നീതികേട്‌ പ്രവർത്തിക്കുന്ന ഇക്കാലത്തെ രാഷ്ട്രീയക്കാരെപ്പോലെയാണ്, ഇവരെ നമുക്ക് വിശ്വസിക്കാനാവില്ല. തീർച്ചയായും ഇതൊരു പുതിയ പ്രതിഭാസമല്ല. രാഷ്ട്രീയ കമ്പോളത്തിലെ ചുക്കാൻ പിടിക്കുന്നവരുടെ അഭിപ്രായങ്ങൾ വച്ചു നോക്കിയാൽ നമുക്ക് മനസ്സിലാക്കാവുന്നതിതാണ്, ഗൂഡാലോചനകളും, ആർക്കുമാർക്കും ഒട്ടും സംശയിക്കപ്പെടാനിട യാക്കാത്ത അത്രമാത്രമേറെ കുതന്ത്രങ്ങളും, പുകയുന്ന യുദ്ധതന്ത്രങ്ങളും അടങ്ങുന്ന കലയുടെ ഉൾത്തട്ടിലെ ഇരുളിലിവർ പൂർണ്ണമായും ഇടുങ്ങിയിരിക്കുകയാണ്, പൌരനുള്ള നീതിന്യായവും മനുഷ്യാവ കാശങ്ങളും അവർ അവിടെ വില പേശുകയും അവയെ സ്വാർത്ഥതയ്ക്ക് വേണ്ടിയും ധനമോഹത്തിനായും നീതി ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു..കേസുകൾ നീട്ടുന്നത് നിയമപാലകരുടെ വരുമാനം മെച്ചപ്പെടുത്തലാണെന്ന് ജനം പറഞ്ഞു തുടങ്ങി. കേസ്സിൽ വാദി പ്രതിയാവുകയും ചിലപ്പോൾ വാദിയുടെ രക്ഷകനും പ്രതിയുടെ രക്ഷകനും ഒന്നിച്ചു ഇരുളിന്റെ മറവിൽ അലിയുന്നതും പുതിയ കാര്യമല്ല. നിയമവും നീതിധാർമ്മികതയും നിഷേധിക്കുന്നത് സാധാരണ ഒരു പൌരനോ അതോ നീതിദേവതയുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന നിയമപാലകരോ? 

കേരളത്തിൽ കോടതികളിൽ ലക്ഷക്കണക്കിന്‌ കേസ്സുകൾ-ക്രിമിനൽ കേസുകളും സിവിൽ കേസുകളും വിധിതീർപ്പു നടക്കാതെ കെട്ടിക്കിടക്കുന്നുവെന്നു കേരളത്തിലെ പല പ്രമുഖ ജഡ്ജിമാർവരെ ചൂണ്ടിക്കാണിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു? പൊതുജനം ഒരിക്കലും കോടതികാര്യങ്ങളെപ്പറ്റി അഭിപ്രായം പറയാൻ ധൈര്യപ്പെട്ടില്ല. അവരുടെ മൗലീകാവകാശങ്ങളെ മനസ്സിലാക്കാനുള്ള അജ്ഞതയാണ് കാരണമായി കാണുവാനുള്ളത്. അവർ അഭിപ്രായം പറഞ്ഞാൽ അവരുടെ നേരെ കോടതി അലക്ഷ്യം കുറ്റപ്പെടുത്തും. 

കേരളത്തിൽ പുതിയ ഒരു സാമൂഹിക രാഷ്ട്രീയ മാറ്റത്തിനുവേണ്ടിയുള്ള ഒരു പോപ്പുലിസ്റ്റിക്ക് സൈറണ്‍ മുഴങ്ങിതുടങ്ങിയിരിക്കുന്നതായി സമൂഹത്തിനു  നിരീക്ഷിക്കുവാൻ കഴിയുന്നുണ്ട്. അതിനു ശക്തി കൂടുമെന്നുള്ളതിനു സംശയമില്ല. പോപ്പുലിസ്റ്റിക്ക് മനോഭാവം ഒരു കടുത്ത സാമൂഹ്യ ഭീഷണിയല്ല. മറിച്ച് ആവശ്യമായി വേണ്ടി വരുന്ന ഒരു വിശാല നവീകരണ പ്രക്രിയയിലൂടെ പുതിയ മാറ്റത്തിനുള്ള ശക്തിപ്രഭാവം സ്വതന്ത്രമാവുകയാണ്. അത് ചില നിശ്ചിത തത്വശാസ്ത്രത്തിൽ മാത്രം ചരിക്കുന്ന രാഷ്ട്രീയത്തിന് അവയൊക്കെ എന്താണ്, എന്തിനെന്നുപോലും മനസ്സിലാക്കാൻ പ്രയാസമുണ്ട്.  
-------------------------------------------------------------------------------------------------------------------------  --------------------------------------------------------------------------------------------------------------------------- 

Visit  
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.com
for up-to-dates and FW. link 
Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.