Samstag, 12. Oktober 2013

ധ്രുവദീപ്തി //Christianity // വത്തിക്കാനിൽ ഒരു പുണ്യദിനം - ഒരുപിടി ഓർമ്മകളും.// George Kuttikattu

ധ്രുവദീപ്തി //Christianity // വത്തിക്കാനിൽ ഒരു പുണ്യദിനം - ഒരുപിടി ഓർമ്മകളും.// 
George Kuttikattu

 George Kuttikattu

            -വിശുദ്ധ അൽഫോൻസാമ്മ- 

വത്തിക്കാനിൽ ഒരു പുണ്യദിനം - 
ഒരുപിടി ഓർമ്മകളും. 

Dhruwadeepthi special 12. 10. 2013


Saint Alphonsamma

"I hope you will pray specially that I may have the grace not to waste any occasion of merit,I do not think that anybody has any ill-feeling towards me; God has ordained that certain people should influence my life towards greater perfection.I fully believe that it is the hand of God that is at work in me."

(Saint Alphonsa, from a letter written in May, 1946, book "Blessed. Alphonsa"- 
by Sir Knight K. C. Chacko)

Ouseph Muttatthupaadatthu



































Sr. Alphonsamma died on 28.7.1946


















                                                നാല്    
വാഴ്ത്തപ്പെട്ടവരെയാണ് സഭ വിശുദ്ധരായി 
 ലോകത്തിനു നൽകിയത്. 
വിശുദ്ധ അൽഫോൻസാമ്മയെ കൂടാതെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവർ ഇവരാണ്:


1. ഗ്രേറ്റോനോ ഏറിക്കോ - (1791-1860) ഒരു ഇറ്റാലിയൻ വൈദികൻ. മിഷനറീസ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി കോണ്‍ഗ്രിഗേഷന്റെ സ്ഥാപകൻ.


2. മരിയാ ബർണാർഡ് ബട്ലർ (1848-1924) മിഷനറി ഫ്രാൻസിസ്കൻ     സിസ്റ്റെഴ്സ് ഓഫ് ക്രിസ്ത്യൻസ് കോണ്‍ഗ്രിഗേഷൻ സ്ഥാപക.


3. നാർസിസ് ഡെ. ജീസസ് മാർട്ടില്ലൊ (1833-1869
ഒരു ഇക്വോഡോറിയൻ അൽമായ സ്ത്രീ.
 
 Vatican- St. Peters Church.
spirit of sacrifice

രണ്ടായിരത്തി എട്ട് ഒക്ടോബർ പന്ത്രണ്ട്

ഇന്നേയ്ക്ക് സുമാർ അഞ്ചു വർഷങ്ങൾക്കു മുൻപ് വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ വത്തിക്കാനിൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട പുണ്യപ്പെട്ട മഹാദിനമായിരുന്നു.



രണ്ടായിരം വർഷങ്ങളിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തിൽ അത്രയേറെ ഇന്ത്യാക്കാരുടെ, വിശിഷ്യ, കേരളീയരുടെ സാന്നിദ്ധ്യം ഉണ്ടായത് ഇതാദ്യമായിരുന്നു. വത്തിക്കാനിൽ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള അനേകം മലയാളികൾ ഒന്നിച്ചുകൂടി പിതാവായ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് പ്രാർത്ഥനയിൽ സന്തോഷിക്കുകയും പരസ്പരം അങ്ങു മിങ്ങും സൗഹൃദം പങ്കു വയ്ക്കുകയും ചെയ്തു.


വത്തിക്കാനിൽ അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു . 
(Photo-Dhruwadeepti. com  )
വത്തിക്കാൻ അങ്കണത്തിൽ എത്തിച്ചേർന്ന ഓരോ ഇന്ത്യാക്കാരനും, തന്റെ കൈയ്യിൽ ഇന്ത്യൻ പതാകയും ഉയർത്തിക്കാട്ടിയാണ് അവിടെ കൂടിയിരുന്ന  ജനങ്ങളുടെ ഇടയിലേയ്ക്കു വന്നു കൊണ്ടിരുന്നത്‌. ഒരു മഹാസംഭവത്തിനു സാക്ഷ്യം വഹിക്കാനായി ഞങ്ങളും അവിടെയെത്തി. കേരളകത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഒരു മഹാ സംഭവമായിരുന്നു രണ്ടായിരത്തി എട്ട് ഒക്ടോബർ പന്ത്രണ്ട്. അനേകമനേകം മഹാചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം നിന്നിട്ടുള്ള വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കായുടെ അങ്കണം കേരളീയർക്കായി വഴി മാറിക്കൊടുത്ത അവിസ്മരണീയ ദിനം. ഇങ്ങനെ ഒരു സുദിനത്തിൽ പങ്കു ചേരാനിടയായതിൽ എനിക്ക് തികഞ്ഞ അഭിമാനവും ഏറെ സന്തോഷവും തോന്നി.

1910 ആഗസ്റ്റ്‌ 19. കോട്ടയത്തിനടുത്തുള്ള കുടമാളൂർ ഗ്രാമത്തിലെ മുട്ടത്തു പാടത്ത് വീട്ടിൽ ഔസേപ്പും, ഭാര്യ മേരിയും അവരുടെ നാലാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന സമയം. തികച്ചും ചൂടുള്ള ഒരു വേനൽക്കാലം. മേരിയുടെ മറ്റൊരു സഹോദരി അന്ന് മേരിയെ സന്ദർശിക്കാൻ കുടമാളൂരെ വീട്ടിലെത്തിയിരുന്നു. അന്നുരാത്രിയിൽ അവർ മുറ്റത്തു പായ വിരിച്ചു കിടന്നു സംസാരിച്ചുകൊണ്ടിരുന്നു. അങ്ങനെ അന്ന് അവരിരുവരും അവിടെ കിടന്നുറങ്ങിപ്പോയി. ഗർഭിണിയായിരുന്ന മേരി ഭയന്ന് നിലവിളിച്ചെഴുന്നേറ്റു. അവളുടെ കഴുത്തിൽ ഒരു തടിയൻ പാമ്പ്! ഭയന്നുവിറച്ച മേരിയെ പാമ്പിന്റെ കടിയേൽക്കാതെ രക്ഷപെടുത്തി. ഈ ഭയാഘാതം മേരിയുടെ അടുത്ത ദിവസങ്ങളെ ഭീകരവും ഏറെ ദു:ഖകരവുമാക്കി. മാസം തികയാതെ മേരി അടുത്ത ദിവസം ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചുവെങ്കിലും ഇതോടെ മേരി മരിച്ചു പോയി. ഈ പെണ്‍കുഞ്ഞിനു 1910 ആഗസ്റ്റ്‌ 27-നു കുടമാളൂർ സെന്റ്‌ മേരീസ് ഇടവകപ്പള്ളിയിൽ മാമോദീസ മുക്കിയപ്പോൾ "അന്ന" എന്ന പേര് നൽകി. എന്നാൽ അവളെ, എല്ലാവരും സ്നേഹത്തോടെ "അന്നക്കുട്ടി" എന്ന് വിളിച്ചുതുടങ്ങി.

കാലങ്ങൾ നീങ്ങി. വർഷങ്ങൾ കഴിഞ്ഞു. അന്നക്കുട്ടി ഭരണങ്ങാനത്തുള്ള ക്ലാരിസ്റ്റ് മഠം സഭാംഗമായി. അന്നക്കുട്ടി സിസ്റ്റർ അൽഫോൻസാമ്മ എന്ന പേര് സ്വീകരിച്ചു. കൊച്ചു ത്രേസ്യാ പുണ്യവതിയെ ഹൃദയത്തിൽ എന്നെന്നും മാതൃകയാക്കിയ അന്നക്കുട്ടിയുടെ സ്വന്തം ജീവിതത്തെ വിശുദ്ധീകരിച്ചത് പുണ്യവതിയായ നിമിഷം വരെയുള്ള നീണ്ട മഹത്തായ സഹന ജീവിതവും അത് നിറവേറ്റുവാൻ നടത്തിയ തീക്ഷ്ണമായ പ്രാർത്ഥനയും ആയിരുന്നു. ഈ വിശ്വാസത്തിനു തെളിവാണ്, അന്നൊരിക്കൽ 1946- ൽ തിരുഹൃദയത്തിന്റെ നൊവേന ആരംഭിക്കുന്ന സമയത്ത് അവിടെ മഠത്തിൽ ഉണ്ടായിരുന്ന ഒരു സഹസിസ്റ്ററോട് പറഞ്ഞു, "സഹനം കൊണ്ട്, ത്യാഗങ്ങൾ ചെയ്തു, നാമെല്ലാം പ്രായശ്ചിത്തം നടത്തണം, ഞാൻ എന്റെ വിഷമങ്ങളെ യേശുക്രിസ്തുവിന്റെ കുരിശായി സ്വീകരിക്കുന്നു. യേശുവിനു വേണ്ടി നാം സഹിക്കുക."


സിസ്റ്റർ അൽഫോൻസാമ്മ സമൂഹത്തിൽ അധികമാർക്കും അറിയപ്പെട്ടിരു ന്ന ആളായിരുന്നില്ല, അവിടെയുണ്ടായിരുന്ന കോണ്‍വെൻന്റ് സ്കൂളിലെ കുറെ കുട്ടികളും വേറെ കുറെ സഹപാഠികളും മാത്രം കൂട്ടുകാരായിരുന്നു. കുട്ടികളെ അൽഫോൻസാമ്മ വളരെയേറെ സ്നേഹിച്ചിരുന്നു. 1946 മെയ് മാസ്സത്തിൽ അൽഫോൻസാമ്മ എഴുതിയ  ഒരു കത്തിൽ കാണുന്നു. "എന്റെ പിതാവ് എന്നെ വിശുദ്ധയാക്കും, എന്റെ കഴിവനുസരിച്ച് അതിനു ഞാൻ എല്ലാം ചെയ്യുന്നു, പക്ഷെ, എന്റെ കഴിവ്കേടുകൾ അതിലും ഏറെയാണ്‌. അസുഖം വല്ലാതെ അലട്ടുമ്പോഴും എന്റെ കുറ്റങ്ങളെയെല്ലാം ക്ഷമിച്ചു സന്തോഷിപ്പിക്കുന്ന ദൈവത്തെ ഞാൻ സ്തുതിക്കുന്നു." സഹനം ഒന്ന് മാത്രമല്ല, അവളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും അവളെ ദൈവസന്നിധി യിലേയ്ക്ക് കൊണ്ട് വരുകയായിരുന്നു.

1946 ജൂലൈ 28. പതിവുപോലെ വിശുദ്ധ കുർബാനയിൽ പങ്കുചേരുവാൻ അൽഫോൻസാമ്മ ചാപ്പലിൽ എത്തി. വാതിലിനു സമീപത്ത് പതിവ്പോലെ ഇരിക്കാറുള്ള കസ്സേരയിൽ വന്നിരുന്നു. പക്ഷെ, അപ്പോഴേയ്ക്കും അസുഖം വളരെ പെട്ടെന്ന് കൂടി. തിരിച്ചു മുറിയിലേയ്ക്കു പോകേണ്ടി വന്നു. കുറച്ചു മണിക്കൂറുകൾക്കു ശേഷം അന്ന് ഉച്ചകഴിഞ്ഞ് സി. അൽഫോൻസാമ്മയുടെ ആത്മാവ് പിതാവിന്റെ പക്കലെത്തി. ശവസംസ്കാരത്തിൽ സംബന്ധിക്കു വാൻ ഉണ്ടായിരുന്നത് സ്വന്തം അപ്പനും കുറച്ചു അടുത്ത ബന്ധുക്കളും, വേറെ പുറത്തു നിന്നു ചിലരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അൽഫോൻസാമ്മയുടെ മരണവിവരം അറിയിച്ച് കൊണ്ട് ഒരു പത്രങ്ങളും വാർത്ത എഴുതിയില്ല. അൽഫോൻസാമ്മയുടെ കുമ്പസാര ഗുരുവായിരുന്ന ഫാ. റോമുളൂസച്ചൻ ഈ സമയത്ത് എങ്ങനെയോ അവിടേക്ക് യാത്രാമദ്ധ്യേഅപ്പോഴെത്തിച്ചേർന്നു. അവിടത്തെ സഹകന്യാസ്ത്രികൾ അൽഫോൻസാമ്മയുടെ ശവമഞ്ചം സെമിത്തെരിയിലേയ്ക്ക് ആവഹിച്ചു. അന്ന് ഫാ. റോമുളുസ് അൽഫോൻസാ മ്മയുടെ സംസ്കാര വേളയിൽ പറഞ്ഞതിങ്ങനെയായിരുന്നു: "that as far as human judgment can be relied on, this young nun was not much less saintly than the Little Flour of Lisieux."

ഭാരതത്തിലെ, വിശിഷ്യ കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തിലെ ഒരു മഹാസംഭവമായിരുന്നു, ജോണ്‍പോൾ രണ്ടാമൻ മാർപാപ്പ 1986 ഫെബ്രു. 8- ന് സിസ്റ്റർ അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. അന്ന് കേരളത്തിലെ ക്രിസ്ത്യാനികളും മറ്റു മതസ്ഥരും വളരെ സന്തോഷിച്ചു. ക്രിസ്ത്യാനികൾ തിങ്ങിപ്പാർക്കുന്ന മനോഹരമായ ഒരു പുരാതന ഗ്രാമമാണ് കുടമാളൂർ. കുടമാളൂരെ മുട്ടത്തുപാടത്ത് വീട്ടിൽ ഒസേപ്പിനും മേരിക്കും നാലാമത് പിറന്ന പെണ്‍കുട്ടി അന്നക്കുട്ടി ഇന്ന് "വിശുദ്ധ അൽഫോൻസാമ്മ" യാണ്.


 ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മദർ ജനറൽ സി. സീലിയ വി.കുർബാന സ്വീകരിക്കുന്നു.



2008ലെ ഒക്ടോബർ മാസം പന്ത്രണ്ടാം തിയതി. യൂറോപ്പിൽ ഈ ഒക്ടോബർ മാസ്സത്തെ "ഗോൾഡൻ ഒക്ടോബർ" എന്നാണു വിശേഷിപ്പിക്കുന്നത്. അന്ന് പതിനായിരങ്ങൾ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കായുടെ വിശാല അങ്കണത്തിലേയ്ക്ക് അത്ഭുതാകാംക്ഷകൾ നിറഞ്ഞ അനേകം ജനങ്ങൾ ആവേശത്തോടെ ധുതഗതിയിൽ നടന്നടുത്തുകൊണ്ടിരിക്കുന്നു. വിശുദ്ധ പത്രോസിന്റെ ദേവാലയം അപ്പോൾ പ്രഭാതസൂര്യന്റെ  സുവർണ്ണ കിരണങ്ങളിൽ വെട്ടിത്തിളങ്ങിയിരുന്നു. ഇളം ചൂടുള്ള സൂര്യൻ വത്തിക്കാ നെ പ്രഭാപൂരിതമാക്കിയിരുന്നു. എങ്ങുമെങ്ങും നേർത്ത കുളിർമ്മയുള്ള കുഞ്ഞിക്കാറ്റുകൾ മൂളിപ്പാട്ടുകൾ പാടി കടന്നുപോയി. പ്രാർത്ഥനഗാനങ്ങൾ ഉച്ചഭാഷിണിയിലൂടെ ഇടമുറിയാതെ ഒഴുകി വരുന്നു. എങ്ങും സ്വർലോക ഗീതങ്ങൾ അലയടിക്കുന്നു. ഒരെയൊരു വിചാരം മാത്രം, ഒരു വിഷയം മാത്രം, എല്ലാവരും ആ മഹത്തായ മുഹൂർത്തം പ്രതീക്ഷിക്കുകയാണ്. വിശുദ്ധ അൽഫോൻസാ എന്ന് മാർപാപ്പയുടെ പ്രഖ്യാപനം കാത്തുകൊണ്ട്…

ബെനഡിക്റ്റ് മാർപാപ്പ സി. അൽഫോൻസാമ്മയെ
വിശുദ്ധയായി പ്രഖ്യാപിക്കുന്ന
നിമിഷങ്ങൾ.
   

വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന വിശുദ്ധ മുഹൂർത്തം. ഞങ്ങളും, മറ്റെല്ലാവരും അവിടെ എത്തിചേർന്നതും ഇതിനായിരുന്നു, സ്വന്തം കണ്ണുകളും കാതുകളും കൊണ്ട് നേരിട്ട് കണ്ടും കേട്ടും മതിവരുവോളം അവരവരുടെ ആഗ്രഹം പോലെ അഭിമാനപൂർവം സ്വന്തം ഓർമ്മകളിൽ സൂക്ഷിക്കുവാൻ. അപ്പോൾ, എന്റെ ഓർമ്മകൾ വളരെ പിറകോട്ടു നോക്കി. പറയട്ടെ. രണ്ടാം ക്ലാസിൽ പഠിക്കുന്ന ഞാൻ, അന്ന് അൽഫോൻസാമ്മയുടെ ശവകുടീരത്തിൽ പ്രാർത്ഥിക്കുവാൻ എന്റെ സഹോദരനൊപ്പം എന്റെ വീട്ടിൽ നിന്നും പതിനഞ്ചിലേറെ കിലോമീറ്ററുകൾ നടന്നു ഭരണങ്ങാനത്ത് പോയ കാര്യം. അന്ന് യാത്രാസൗകര്യം നന്നേ മോശമായിരുന്ന കാലം. പക്ഷെ, എനിക്ക് ഇന്നത്തെ വിശുദ്ധീകരണ പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുക്കുവാൻ വത്തിക്കാനിൽ എത്തുവാൻ കഴിഞ്ഞു.


(Left ) ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്റെ മദർ ജനറൽ സിസ്റ്റർ സീലിയ ,
kerala Finance Minister ശ്രീ. കെ. എം. മാണി  (Middle)
ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും അനേകം തീർത്ഥാടകർ അന്നവിടെ എത്തി. ഇന്ത്യക്കാർ, കൂടുതലേറെയും മലയാളികൾ അവിടെ സന്നിഹിതരായിരുന്നു. അനവധി നാളുകൾ ജന്മനാട് കേരളത്തിൽ നിന്നും സ്വന്തക്കാരിൽ നിന്നും വിട്ടകന്നു താമസിച്ചിരുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അപ്രതീക്ഷിതമായ അവസരത്തിൽ വത്തിക്കാൻ അങ്കണത്തിൽ വച്ചു കണ്ടു മുട്ടാനിടയായവരുടെ ആഹ്‌ളാദം എവിടെയും നിറഞ്ഞു കണ്ടത് ഏറെ ശ്രദ്ധേയമായിരുന്നു. വത്തിക്കാൻ - വിശുദ്ധനഗരം മണിക്കൂറുകളോളം മാത്രമല്ല, ദിവസങ്ങളോളം ആഗോള സാഹോദര്യത്തിന് ഒരു മഹാസംഗമവേദിയായി മാറി. നിരവധി മലയാളികളായ വൈദികർ, മെത്രാന്മാർ, കന്യാസ്ത്രികൾ, വിശ്വാസികൾ, ലോക സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിച്ചവർ, ഇന്ത്യയിൽ നിന്നും അയച്ച രാഷ്ട പ്രതിനിധികൾ ഇവരെല്ലാം ഈ സംഗമ വേദിയിൽ സന്നിഹിതരായിരുന്നു. ഇപ്പോഴത്തെ കേരള ധനകാര്യ മന്ത്രി ശ്രീ കെ. എം. മാണി, ചീഫ് വിപ്പ് പി. സി. ജോർജ്, കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഡോ. ജാൻസി ജയിംസ്, മുൻ മേഘാലയാ ഗവർണർ എം. എം. ജേക്കബ് മഹാത്മാഗാന്ധി സർവകലാ ശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്‌, കേന്ദ്രമന്ത്രി കെ. വി. തോമസ്‌, മാണി. സി. കാപ്പൻ, മോൻസ് ജോസഫ് എം. എൽ. എ. തുടങ്ങിയവർ അവരിൽ ചിലർ ആയിരുന്നു.


വാഴ്ത്തപ്പെട്ട സിസ്റ്റർ അൽഫോൻസാമ്മയോടൊപ്പം മറ്റു മൂന്നു വാഴ്ത്തപ്പെട്ട വരെക്കൂടി വിശുദ്ധരായി പ്രഖ്യാപിക്കുന്ന അതിശയകരമായ മഹാസംഭവ മാണ് ഉടൻ നടക്കാൻ പോകുന്നത്. വിശുദ്ധരായി പ്രഖ്യാപിക്കുവാൻ      കുറച്ചു 
നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ തൊട്ടുമുമ്പായിട്ട് "നല്ല ദൈവമെ നന്ദിയോടെ ഞാൻ തിരുസന്നിധിയിൽ കൈ തൊഴുന്നേൻ" എന്ന് ഭക്തി നിർഭരമായി ആലപിക്കുന്ന മലയാള പ്രാർത്ഥന ഗാനം വത്തിക്കാനെ കുറെ സമയം കേരളമാക്കിത്തീർത്തു. അങ്ങനെ ഭക്തിഗാനാരൂപിയിൽ അലിഞ്ഞു ചേർന്നിരുന്ന വിശ്വാസികളുടെ ഹൃദയത്തിൽ അലയടിച്ച പള്ളിമണികളുടെ താളലയങ്ങൾ സ്വർലോകഗീതത്തിലെ ഈരടികൾ പോലെ ആ പരിശുദ്ധ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നു.


വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ കൂടാതെ വേറെ മൂന്ന് പേരെക്കൂടിയാണ് വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. അൽഫോൻസാമ്മയുടെയും മറ്റുള്ള  മൂന്നു പേരുടെയും വലിയ ചിത്രങ്ങൾ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ മുൻവശത്ത്‌ ഭിത്തിയിൽ ഉയർത്തിക്കെട്ടിയിരുന്നു. അപ്പോൾ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന മറ്റുള്ളവർ ഇവരായിരുന്നു.

1. വാഴ്ത്തപ്പെട്ട ഗ്രേറ്റാനോ ഏറിക്കോ (1791-1860) ഒരു ഇറ്റാലിയൻ വൈദികൻ. മിഷനറീസ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ്‌ മേരി കോണ്‍ഗ്രിഗേഷൻ സ്ഥാപകൻ.

2. വാഴ്ത്തപ്പെട്ട മരിയ ബർണാർഡ് ബട്ട്ലർ (1848-1924) മിഷനറി ഫ്രാൻസിസ്കൻ സിസ്റ്റെഴ്സ് ഓഫ് ക്രിസ്ത്യൻസ് കോണ്‍ഗ്രിഗേഷൻ സ്ഥാപക.

3. വാഴ്ത്തപ്പെട്ട നാർസിസ് ഡി. ജീസസ് മാർട്ടില്ലൊ മോറൻ (1833-1869) ഒരു ഇക്വോഡോറിയൻ അൽമായ സ്ത്രീ.

എന്നെ ഏറെ അത്ഭുതപ്പെടുത്തിയതും ആകർഷിച്ചതുമായ ഒരു പ്രത്യേക കാര്യമിതായിരുന്നു. വത്തിക്കാൻ അങ്കണത്തിൽ അപ്പോൾ എത്തിയിരുന്ന ഇന്ത്യാക്കാർ പേപ്പൽ പതാകയ്ക്കു പകരം ഇന്ത്യൻ ദേശീയ പതാക ഉയർത്തി വീശിക്കൊണ്ടിരുന്നു. "ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അൽഫോൻസാമ്മ ഭാരതകുടുംബത്തിലെ എന്റെ സഹോദരിയാണ്" എന്ന മഹത് സന്ദേശമാണ് അവർ ഓരോരുത്തരും ലോകത്തിനു നല്കിയത്.



വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ്  അങ്കണത്തിൽ ഇന്ത്യൻ പ്രാതിനിധ്യം 
ബനഡികറ്റ് പതിനാറാമൻ മാർപാപ്പാ നടത്തിയ ചെറിയ ആമുഖപ്രസംഗ ത്തിലൂടെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന വാഴ്ത്തപ്പെട്ടവരുടെ ചെറിയ ജീവചരിത്രം വിശദീകരിച്ചു ലോകത്തോട് വെളിപ്പെടുത്തി. നിമിഷങ്ങൾ ക്കുള്ളിൽ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നത്തിനുള്ള പ്രാർത്ഥനയും നടന്നു. വിശുദ്ധരായി പ്രഖ്യാപിക്കുന്നത് നേരിൽ കേൾക്കുവാനും തത്സമയം കാണുവാനും അത്യാകാംക്ഷയോടെ കാത്തിരുന്ന അനേകായിരങ്ങളെ സാക്ഷിയാക്കി പരിശുദ്ധ മാർപാപ്പ ബനഡിക്റ്റ് പതിനാറാമൻ അവരുടെ എല്ലാ പ്രതീക്ഷകളെയും സഫലമാക്കി വിശുദ്ധരായവരുടെ പേരുകൾ പ്രഖ്യാപിച്ചു. അതിനു ശേഷം മാർപാപ്പായുടെ പ്രധാന കാർമികത്വത്തിൽ പരിശുദ്ധ കുർബാനയുടെ തുടക്കമായി.


  കേരളത്തിൽനിന്നു പങ്കെടുത്ത  പങ്കെടുത്ത ചില  പ്രതിനിധികൾ: 

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കാ അങ്കണം പൂർണ്ണമായി തീർത്ഥാടകരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. പരിശുദ്ധ കുർബാന അർപ്പിക്ക പ്പെടുന്ന അൾത്താരയുടെ ഇടതും വലതുമായി അപ്പോൾ ഒരുക്കിയിരിക്കുന്ന വേദിയിൽ സഭാപിതാക്കന്മാരും പ്രമുഖരും ഇന്ത്യയിലെ ക്രിസ്ത്യൻ കത്തോലിക്കാ അല്മായരെ പ്രതിനിധീകരിച്ച് അവിടെയെത്തിയിരുന്ന ബഹു. മന്ത്രി കെ. എം. മാണിയും അൽഫോൻസാമ്മയുടെ കോണ്‍ഗ്രിഗേഷൻ ജനറൽ സിസ്റ്റർ സീലിയയും, ഇന്ത്യൻ സർക്കാർ ഡെലിഗേഷനിലെ മറ്റു പ്രമുഖ അംഗങ്ങളും മുൻനിരയിൽ ഇരുന്നിരുന്നു. ഹൃദ്യമായ ഇളംചൂടു കാറ്റിൽ ഇന്ത്യൻ ദേശീയ പതാക സദാസമയവും വത്തിക്കാൻ അങ്കണ ത്തിലെമ്പാടും പാറിക്കൊണ്ടിരുന്നതിനാൽ, അവിടെ സന്നിഹിതരായിരുന്ന വരിൽ ഏറെയും ഇന്ത്യാക്കാർ മാത്രമാണെന്ന തോന്നലുണ്ടാക്കി.

ആ പുണ്യ മുഹൂർത്തം വന്നത്  ഇങ്ങനെയായിരുന്നു: "ലോകത്തിനെ അറിയിക്കാനൊരു വാർത്ത" നാല് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കുവാൻ ഇറ്റാലിയൻ ഭാഷയിൽ പരിശുദ്ധ പിതാവ് ബനഡിക്റ്റ് പതിനാറാമൻ നാല് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരാക്കപ്പെടുന്നതിനുള്ള പ്രഖ്യാപനപ്രസംഗം തുടങ്ങി. വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുടെ ചുരുങ്ങിയ ജീവചരിത്രം ലോകത്തെ അപ്പോൾ അറിയിച്ചുകൊണ്ട്‌ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി. അരമണിക്കൂർ നേരം നീണ്ടുനിന്നു പരിശുദ്ധപിതാവിന്റെ വിശുദ്ധീകരണപ്രഖ്യാപന നടപടി പ്രസംഗം. വിശുദ്ധ കുർബാന കഴിഞ്ഞയുടനെ പാപ്പാവാഹനത്തിൽ അങ്കണത്തിലൂടെ പുറത്തേയ്ക്ക് നീങ്ങിയ പരിശുദ്ധ പിതാവിനെ ജനം കൈവീശി അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. വിശുദ്ധ കർമ്മങ്ങൾ എല്ലാം കഴിഞ്ഞിട്ടും വിശ്വാസികൾ ദേവാലയാങ്കണം വിട്ടുപോകാതെ ആ അപൂർവ ചരിത്ര സംഭവത്തിന്റെ സന്തോഷം അന്യോന്യം പങ്കുവച്ചു നില്ക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്.


 സെന്റു ജോണ്‍സ് ലാറ്ററൻസ് -വത്തിക്കാൻ -ഇന്ത്യൻ കന്യാസ്ത്രികൾ  
വി. കുർബാനയിൽ പങ്കെടുക്കുന്നു 
  
മറക്കാനാവാത്ത മറ്റൊരു സംഭവം മലയാളികളുടെ മാത്രമുള്ള ഒരു വിശുദ്ധ സംഗമം ആയിരുന്നു. അതിനു വേദിയൊരുങ്ങിയത് സെന്റു ജോണ്‍സ് ലാറ്ററൻസ് ബസിലിക്കയിൽ ആയിരുന്നു. പതിമൂന്നാംതിയതി രാവിലെ കൃത്യം 8 മണിക്ക് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയമറ്റത്തിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന കൃതജ്ഞതാ ദിവ്യബലിയായിരുന്നു, അത്. ദേവാലയത്തിൽ പ്രവേശിച്ചവരെ ഭക്തിസാഗരത്തിൽ ആനയിച്ചത് "മാലാഖാമാരോടൊത്തു...." എന്ന് തുടങ്ങുന്ന മലയാള പ്രാർത്ഥനാ ഗാനം വിശുദ്ധകുർബാന തുടക്കത്തിനു മുന്നോടിയായി ഗായകസംഘം ആലപിച്ചു കൊണ്ടിരുന്നതാണ്.

വളരെ ഏറെ ശ്രദ്ധയെ ആകർഷിച്ച വേറൊരു കാര്യമിതാണ്‌. സെന്റ്‌ ജോണ്‍ സ് ബസിലിക്കായുടെ ചരിത്രത്തിൽ ഇത്രയേറെ മലയാളികളുടെ സാന്നിദ്ധ്യം ഉണ്ടായത് അന്നാദ്യം ആയിരുന്നു. രണ്ടായിരത്തിലധികം മലയാളി സമൂഹത്തി ന്റെ വലിയ സാന്നിദ്ധ്യം കൊണ്ട് ബസിലിക്ക നിറഞ്ഞിരുന്നു. കേരളത്തിലെ കത്തോലിക്കാ സഭാപിതാക്കന്മാരും ഇന്ത്യൻ ഡലിഗേഷനിലെ എല്ലാ പ്രമുഖ രും, വൈദികർ, കന്യാസ്ത്രികൾ, സഭാംഗങ്ങൾ തുടങ്ങിയ മഹാസമൂഹം സംബന്ധിച്ച ഒരു സംഭവം ഒരിക്കലും മറവിയിൽ പോവുകയില്ല. 
 
ദിവ്യബലിയിൽ സംബന്ധിച്ച ഓരോരുത്തരും വിശുദ്ധ അൽഫോൻസാമ്മ യുടെ വിശുദ്ധ മാദ്ധ്യസ്ഥം തേടി സർവശക്തനായ നല്ല ദൈവത്തിനു കൃതജ്ഞ ത അർപ്പിക്കുകയായിരുന്നു. കേരള സഭയുടെ അദ്ധ്യക്ഷനായിരുന്ന കർദ്ദിനാൾ മാർ വർക്കി വിതയത്തിലിന് പെട്ടെന്നുണ്ടായ അസുഖത്തെത്തുടർന്ന് റോമിൽ അടിയന്തിര ചികിത്സയിൽ പോകേണ്ടി വന്നതിനാൽ പകരക്കാരനായി തലശ്ശേരി ആർച്ച് ബിഷപ്‌ മാർ ജോർജ് വലിയമറ്റം വിശുദ്ധ കുർബാന അർപ്പിക്കുകയായിരുന്നു.


 സെന്റു ജോണ്‍സ് ലാറ്ററൻസ് പള്ളിയിൽ മാർ ജോർജ് വലിയമാറ്റത്തിന്റെ കാർമ്മികത്വത്തിൽ നടന്ന വി.കുർബാനയുടെ ദൃശ്യം. 


"വി. അൽഫോൻസാമ്മ സ്വന്തം ജീവനെ ദൈവത്തിനു സമർപ്പിച്ചവളാണ്. "സഹനം എന്നത് എന്റെ അവകാശമാണ്" എന്ന് അൽഫോൻസാമ്മ പറഞ്ഞു. "പിതാവിന്റെ ഇഷ്ടം നിർവഹിച്ചു ജീവിച്ചു." തന്റെ പ്രസംഗത്തിൽ ജോർജ് മാർ വലിയമറ്റം വിശ്വാസികളെ ഓർമ്മിപ്പിച്ചു. അവിടെ സന്നിഹിതരായിരുന്ന എല്ലാവർക്കും ക്ലാരിസ്റ്റ്കോണ്‍ഗ്രിഗേഷന് വേണ്ടി മദർ ജനറൽ ആയിരുന്ന സിസ്റ്റർ സീലിയ കൃതജ്ഞത പറഞ്ഞു. എന്തൊരു പുണ്യ നിമിഷങ്ങൾ!!

വിശുദ്ധകുർബാനയുടെ  അവസാനം അനന്തമായ ഈ ഭാഗ്യനിമിഷങ്ങളെ ചിന്തിച്ചവർക്ക് അതൊരു പുണ്യനിധിയായി ഹൃദയത്തിൽ അവശേഷിക്കുന്നു. പള്ളിമണികൾ "മാലാഖമാരോടൊത്തു...." എന്ന് പാടിത്തുടങ്ങിയ അൽഫോൻസാമ്മ സ്മരണഗാനത്തിൽ താളാത്മകമായി അലിഞ്ഞു ചേരുകയായിരുന്നു. സ്വർഗീയാനുഭൂതിയുടെ നിമിഷങ്ങൾ ഏറെ ഒർമ്മിക്കുവാനും ആനന്ദിക്കുവാനും സർവശക്തൻ ഒരുക്കിക്കൂട്ടിയ സ്നേഹവിരുന്നിനു തയ്യാറാക്കിയ ആ വിശുദ്ധ ദിനത്തിൽ പ്രാർത്ഥനയിലൂടെയുള്ള കണ്ടുമുട്ടലിലൂടെ റോമാനഗരിയിൽ എല്ലാവരും സന്തോഷസൗഹൃദം പങ്കുവച്ചു. എന്നുമെന്നും മായാത്ത ഓർമ്മകളായി ഉള്ളിന്റെ ഉള്ളിലെ മണിച്ചെപ്പിൽ അവയെല്ലാം നിറഞ്ഞിരിക്കും, വത്തിക്കാനിൽ കണ്ടതും കേട്ടതും. /// 

gk(c)Photo: George Kuttikattu // Dhruwadeepti.blogspot.com
-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.