ധ്രുവദീപ്തി :// Life & Culture //"ജർമ്മനി ഒരു കുടിയേറ്റ രാജ്യമാണോ? " // George Kuttikattu
-George Kuttikattu- |
ജർമ്മനി ഒരു കുടിയേറ്റ രാജ്യമല്ല. മറിച്ച്, ഒരു അഭയ രാജ്യം ആണ്. ജനങ്ങൾ ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും ഇത് എന്താണ് അർത്ഥമാക്കുന്നതെന്ന് മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. "ജർമ്മനി കുടിയേറ്റത്തിന്റെ രാജ്യമാണ്" എന്ന പദപ്രയോഗം ഇപ്പോൾ യാഥാസ്ഥിതികർ പതിവായി കേട്ട് അനുഭവിക്കേണ്ടിവരുന്ന രാഷ്ട്രീയ പശ്ചാത്താപകീർത്തന ആചാരങ്ങളിൽ ഒന്നാണ്. വാസ്തവത്തിൽ, ഇന്നത്തെ ആഗോളവത്ക്കരണം തുറന്ന അതിർത്തി കളിലൂടെ നല്ല ബിസ്സിനസ്സ് കൊണ്ടുവരുന്നുവെന്ന് അവർ വളരെക്കാലമായി കരുതുന്നുണ്ട്. അതേസമയം ഈ കോസ്മോപോളിറ്റനിസ്സത്തിലെ കുടിയേറ്റം മറ്റു രാജ്യങ്ങളെ മാത്രമേ ബാധിക്കുന്നുള്ളൂ. തെറ്റായി ചിന്തിച്ച് ഒരു മറുപ്രായ ശ്ചിത്തമായി, ഒരു ധനസമ്പാദനമാർഗ്ഗമായി ബ്ളാക്ക്ബോർഡിൽ അനേകം ഏജന്റുമാർ നൂറുതവണ എഴുതിയും പറഞ്ഞും കാണിക്കുന്നുണ്ട് :. "ജർമ്മനി കുടിയേറ്റത്തിന്റെ രാജ്യമാണ്" ഇത് എത്രമാത്രം നല്ലതെന്നോ മോശമെന്നോ ഒരു അഭിപ്രായത്തിനും, ജർമ്മനിയിൽ ഏതാണ്ട് അര നൂറ്റാണ്ടുകാല ജീവിത ത്തിൽ മനസ്സിലാക്കിയ അനുഭവങ്ങൾ പ്രകാരം ഒരു വിശദീകരണശ്രമം ഞാൻ ആഗ്രഹിക്കുന്നില്ല.
എന്നാൽ, പാലായനം, കുടിയേറ്റം, ക്ഷേമരാഷ്ട്രം, കുടിയേറ്റരാജ്യങ്ങൾ, അഭയം നൽകുന്ന രാജ്യങ്ങൾ എന്നിങ്ങനെ ഓരോ കാര്യങ്ങളെക്കുറിച്ചുള്ള നിലവിലെ ചർച്ചകൾ ഞാൻ കൂടുതൽ പിന്തുടരുമ്പോൾ അത് കൂടുതൽ വ്യക്തമാകും. ചില വാക്കുകൾക്ക് എന്തെങ്കിലും അർത്ഥമുണ്ടെങ്കിൽ, ജർമ്മനി ഒരു "കുടിയേറ്റ രാജ്യമല്ല, മറിച്ച് ഒരു അഭയരാജ്യം ആണ്. അതാണ് നാം കാണേണ്ടതായിട്ടുള്ള വ്യത്യാസം. എന്റെ അഭിപ്രായത്തിൽ, "കുടിയേറ്റം" എന്നത് എമിഗ്രേഷന്റെ അഥവാ പാലായനം, സുരക്ഷിതഭാവി അന്വേഷിച്ചുള്ള പാലായനം, എന്നിവയു ടെ പ്രതിരൂപമാണ്. ഇക്കാലത്ത് നാം അറിയുന്നതെന്താണ്? ഒരാൾ സ്വന്തം ഇഷ്ട പ്രകാരം തന്റെ മാതൃരാജ്യം വിട്ട് മറ്റെവിടെയെങ്കിലും സ്ഥിരമായിട്ടു അയാൾ താമസവുമാക്കുന്നു. അവിടെ സാധാരണയായി വേഗത്തിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും, ഏകദേശം എൺപത്തിയഞ്ചു ദശലക്ഷത്തോളം (85-Millionen) നിവാസികളുള്ള ജർമ്മനിക്ക് ഈ കുടിയേറ്റങ്ങളാൽ ഒരു കുടിയേറ്റ രാജ്യമായി മാറുവാൻ അത് വളരെ കുറവാണ്.
ആദ്യത്തെ സ്‌കിൽഡ് എമിഗ്രേഷൻ ആക്ട് ജർമ്മനിയിൽ ഏകദേശം മൂന്നര വർഷങ്ങളായി പ്രാബല്യത്തിലുണ്ട്. പക്ഷെ, ഈ സമയം വരെ യൂറോപ്യൻ യൂണിയൻ ഇതരരാജ്യങ്ങളിലെ പൗരന്മാർക്ക് ഏകദേശം ഒരുലക്ഷത്തി മുപ്പതി നായിരം (130000 ) വിസകൾ മാത്രമാണ് അനുവദിച്ചത്. ഈ 130000 ഇതര യൂറോ പ്യൻ യൂണിയൻ പൗരന്മാർ മാത്രമാണ് അത്തരം വിസ ആഗ്രഹിച്ചതെന്നാണ് പറയപ്പെടുന്നത്. അടുത്ത നാളിൽ ഏകദേശം മൂന്നു ലക്ഷത്തോളം വരുന്ന അഭയാർത്ഥിപ്രവാഹം ജർമ്മനി പ്രതീക്ഷിക്കുന്നുണ്ടെന്നും, കുടിയറ്റങ്ങൾക്ക് പുതിയ നിബന്ധനകൾ അടങ്ങിയ നിയന്ത്രണങ്ങൾ ഉണ്ടാകണമെന്ന് ജർമ്മൻ രാഷ്ട്രീയ പാർട്ടികളിൽ ചിലർ ആവശ്യപ്പെടുന്നു. എന്നാൽ അഭയാർത്ഥികൾ ജർമ്മനിയിൽ വന്നെത്തിയാൽ അവർക്ക് മാനുഷികമായ എല്ലാവിധ സഹായ സംരക്ഷണങ്ങൾ നൽകണമെന്നും ഉടനെ തന്നെ അവർക്ക് തൊഴിൽ സാദ്ധ്യത നൽകുകയും കുട്ടികൾക്ക് പഠനസൗകര്യങ്ങൾ ഏർപ്പെടുത്തുകയും, പൊതു ജീവിതത്തിനാവശ്യമായ എല്ലാവിധ സഹായങ്ങളും നൽകണമെന്നും ജർമ്മൻ സർക്കാർ സൂചിപ്പിക്കുകയും ചെയ്യുന്നു. 2022- വർഷം മുഴുവനായി പരിശീലനം ലഭിച്ച മുപ്പതിലേറെ നഴ്‌സുമാർ ജർമ്മനിയിൽ ജോലിക്കായി വന്നിരുന്നു. അത് കേരളത്തിൽ നിന്നുള്ളവരുടെ കണക്കുകളല്ല അതുപോലെ പഠനകാര്യങ്ങൾ ഉദ്ദേശിച്ചും കേരളത്തിൽനിന്നും വന്നിരുന്നു. പക്ഷെ അവർ അവിടെയുള്ള രാഷ്ട്രീയ കാലാവസ്ഥ കൊണ്ടായിരുന്നില്ലെന്ന് അറിയുന്നു. നാമൊരു പൊതു യാഥാർത്ഥ്യം മാത്രം മനസ്സിലാക്കിയാൽ മതി, ദരിദ്രരും ആരും ഒരുപോലെയല്ല, ദരിദ്രരും ദാരിദ്ര്യവും ഒരിക്കലും ഒരുപോലെയല്ല.
ഇക്കഴിഞ്ഞ ജൂലൈ തുടക്കത്തിൽ, വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം സുഗമമാക്കുന്നതിനുള്ള അടുത്ത ശ്രമം ജർമ്മനി തുടർന്നു. അത് മാത്രവുമല്ല, അവിദഗ്ദ്ധർക്ക് ആശ്വാസം നൽകുകയും ചെയ്തിരുന്നു. അങ്ങനെ ഭാവിയിൽ യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള പതിനായിരക്കണ ക്കിന് ആളുകൾക്ക് പ്രൊഫഷണൽ യോഗ്യതകൾ തെളിയിക്കാതെ ഓരോ വർഷവും ജോലിക്കായി ജർമ്മനിയിലേക്ക് വരാൻ കഴിയുമെന്നുള്ള വാർത്ത ജർമ്മൻ സർക്കാരിന്റെ വെബ്‌സൈറ്റിൽ പറയുന്നുണ്ടായിരുന്നു. പ്രത്യേക തൊഴിലധിഷ്ഠിത യോഗ്യതകളില്ലാത്ത, തൊഴിലില്ലാത്തവരായ ആളുകളെ, ഏകദേശം 1, 5 ദശലക്ഷം പേരെ എന്തുകൊണ്ട് ഈ ജോലികളിൽ നിയമിക്കു ന്നില്ലായെന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. പക്ഷെ തൊഴിൽരഹിത ആളുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുക എന്നത് ഇപ്പോൾ ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുടെ ഏറ്റവും മഹത്തായ ദൗത്യമായിരിക്കുമെന്ന് കരുതുന്നു. 2012 നും 2017 നും ഇടയിൽ ഈ റെസിഡൻസ് പെർമിറ്റ് ലഭിച്ചവരിൽ 83% പേരും അഞ്ച് വർഷത്തിന് ശേഷവും ജർമ്മനിയിൽ താമസിക്കുന്നതായി ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (ഡെസ്റ്റാറ്റിസ്) റിപ്പോർട്ട് ചെയ്യുന്നു. അന്താ രാഷ്ട്ര വിദ്യാർത്ഥികളുമായി (55%) താരതമ്യപ്പെടുത്തുമ്പോൾ, ബ്ലൂ കാർഡ് ഉടമകൾക്ക് അഞ്ച് വർഷത്തിന് ശേഷം ഉയർന്ന നിലനിർത്തൽ നിരക്ക് ഉണ്ട്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പുറത്തുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അക്കാദമിക് പ്രൊഫഷണലുകൾക്കായി 2012 ലാണ് ബ്ലൂ കാർഡ് അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ ബ്ലൂ കാർഡ് അവതരിപ്പിച്ചത്.
ഈ സാഹചര്യത്തിൽ കൂടുതൽ അവിദഗ്ധ തൊഴിലാളികളെ ജർമ്മനിയിലേക്ക് കൊണ്ടുവരുന്നത് ശരിക്കും ഭരണതലത്തിലെ ബുദ്ധിപരമായ ആശയമാണോ ? ഞാൻ സംശയിച്ചതുപോലെ അനേകർ സംശയിക്കുന്നുണ്ട്. ഇന്ന് ജർമ്മനിയുടെ ലേബർ മാർക്കറ്റ് ഗവേഷകരുടെ അഭിപ്രായത്തിൽ, അവസാനത്തെ പ്രധാന അഭയാർത്ഥി പ്രവാഹം ഇപ്രകാരമാണ്: - 2015 / 16 കാലയളവിൽ വന്നു ജോലി ചെയ്യുവാൻ കഴിഞ്ഞവരിൽ 54 % പേർ രാജ്യത്ത് ആറു വർഷത്തിനുശേഷം ജോലിയിലായിരുന്നു. 1970 കളിൽ ഇന്ത്യയിൽനിന്ന് വന്നിരുന്നവർക്ക് ജോലി അനുവാദത്തിന് നാലുവർഷങ്ങൾ കാത്തിരിക്കണമായിരുന്നു. . ഈ കാലയളവ് ജർമ്മൻ ഭാഷാ വൈദഗ്ധ്യത്തിന്റെ അഭാവമാണ് പ്രശ്നമെങ്കിൽ ഈ നിശ്ചിത കാലങ്ങൾക്ക് മുൻപ് ജർമ്മൻ ഭാഷ പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരാൾ ഏഴാം വർഷത്തിൽ നന്നായി ജർമ്മൻ ഭാഷ വശമായി എന്നുറപ്പാക്കാൻ എന്ത്ചെയ്യാൻ കഴിയും?
ജർമ്മനിയിൽ സാങ്കേതിക വിദഗ്ധരുടെ കുറവ് പരിഹരിക്കാൻ യുവജനങ്ങൾക്ക് തുടർ പരിശീലനപഠനം സാധ്യമാക്കുകയും വേണം. അങ്ങനെ അതുവഴി ജർമ്മനിയിലെ ഭാവി ജനസമൂഹത്തിന്റെ നല്ല കുടുംബസുരക്ഷിത വളർച്ചയ്ക് എളുപ്പമാക്കും. ജർമ്മനി ഒരോ ആളുടെ കുടുംബത്തിന് നടപ്പാക്കുന്ന പുതിയ അടിസ്ഥാന ശിശു ആനുകൂല്യം (Kinder Grund Sicherung) കുടുംബത്തിന് കുറെ കൂടുതൽ പണം നൽകുന്നത് എപ്രകാരമെന്നത് പൊതുവെ ഒട്ടും തന്നെ നാം ബോദ്ധ്യപ്പെടുന്നില്ല. ഈ അടുത്തകാലത്തു ഉക്രൈനിൽ നിന്ന് യുദ്ധത്തെ നേരിട്ട് അനുഭവിച്ച അഭയാർത്ഥികൾ ജർമ്മനിയിൽ വന്നു ചേരുന്നു. സമീപ ഭാവിയിൽ ജർമ്മൻ ഭാഷാജ്ഞാനം ഇല്ലാത്ത ഉക്രൈൻ അഭയാർത്ഥികളോട് സമാനമായ ചോദ്യങ്ങൾ ചോദിക്കും. അഭയാര്ഥികളിൽ നിന്ന് വ്യത്യസ്തമായി, മറ്റു രാജ്യങ്ങളിൽനിന്നെത്തിയ അഭയാർത്ഥികളേക്കാൾ അവർക്ക് വളരെ വേഗത്തിൽ ജോലി ഏറ്റെടുക്കുവാൻ അനുവാദമുണ്ട്. പക്ഷെ, പോളണ്ടിലോ, നെതർലണ്ടിലോ താരതമ്മ്യപ്പെടുത്താവുന്ന ചില ഗ്രൂപ്പുകളുടെ നിത്യ തൊഴിൽ നിരക്ക് ജർമ്മനിയേക്കാൾ കൂടുതലാണെന്ന വിവരം ജർമ്മനിയിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് (C D U )പാർട്ടിയുടെ ജനറൽ സെക്രട്ടറി കാർസ്റ്റൻ ലിന്നെമാൻ അടുത്തിടെ R T L / N- TV യിലെ ഒരു ചർച്ചയിൽ പറയുകയുണ്ടായി. എന്നാൽ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, ആവശ്യമെങ്കിൽ ഇത് എങ്ങനെയാണ് മാറ്റാൻ കഴിയുന്നത് ?.
ജർമ്മനിയിലേയ്ക്ക് കടക്കുന്ന അഭയാർത്ഥി പ്രവാഹത്തിന്റെ ദൃശ്യം. |
ദാരിദ്ര്യവും അഭയം തേടലും.
അത്തരം പ്രശ്നങ്ങളെല്ലാം അഭയാർത്ഥി - രാജ്യപ്രശ്നങ്ങളാണ്. അവയെല്ലാം ഇന്ന് സാമാന്യമായി പരിഹരിക്കാൻ വളരെ പ്രയാസമാണ്. ഇന്ത്യയിലെക്കാലവും കാണപ്പെടുന്നതുപോലെ, വംശീയതയുടെ ആരോപണങ്ങൾക്ക് കീഴിൽ അവ അനാവശ്യമായി കുഴിച്ചുമൂടുന്നത് എവിടേയ്ക്കും നയിക്കുന്നില്ല. അത്പോലെ ജർമ്മനിയിലെ ഒരു രാഷ്ട്രീയ പാർട്ടിയായ "ഗ്രീൻ" പാർട്ടിയും ഇടതുപക്ഷവും, അതുപോലെ ചില സാമ്പത്തിക നിരീക്ഷകരും, ഏതുകാര്യവും തടസ്സപ്പെടു ത്തി ചോദ്യം ചെയ്യുന്ന ധനകാര്യവകുപ്പ് മന്ത്രിക്കെതിരെയും വിമർശനങ്ങളും ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. അവർ പറയുന്നതിങ്ങനെയാണ്: "ദാരിദ്ര്യം എന്നും ദാരിദ്ര്യം തന്നെയാണ്". ദാരിദ്ര്യത്തിനും അതനുഭവിക്കുന്നവരുടെ സ്വന്തം നാടും, അവരുടെ ഉത്ഭവത്തിനും, ചർമ്മത്തിന്റെ നിറവ്യത്യാസത്തി നും ദാരിദ്ര്യം എക്കാലവും അപ്രസക്തമാണല്ലോ". കുറേപ്പേരെങ്കിലും ഇതെല്ലം ചിന്തിക്കുന്നുണ്ട്. ദാരിദ്ര്യം എന്നത് എല്ലായ്‌പ്പോഴും കുറച്ചു പണമാണെങ്കിലും, അതുണ്ടോ, ഇല്ലയോ എന്നതല്ല, ഒരിക്കലും ഒരു പ്രത്യേക കാര്യത്തിന്റെ, അത് ഒരു പക്ഷെ നിർദ്ദിഷ്ടമായ ഒന്നിന്റെ അനന്തരഫലമായി ആളുകൾ അവയെ അറിഞ്ഞുകൊണ്ടോ അറിയാതെയോ സംസാരിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. "നിങ്ങൾക്ക് വനത്തിൽ വളരുന്ന മരങ്ങൾ കാണാൻ കഴിയുന്നുണ്ടോ ? കാണാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് ആ മരങ്ങളെയോ വനത്തെയോ സഹായിക്കാൻ കഴിയില്ല. അതുപോലെതന്നെയാണ് ഒരു രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന ദാരിദ്ര്യനില കാണാനും അതിന്റെ യാഥാർത്ഥ്യം എങ്ങനെ എന്നും, ജനങ്ങൾ ദാരിദ്ര്യത്തിന്റെ വനത്തിൽനിന്നും അഭയം തേടുന്ന വലിയ പ്രവണതയെ തെറ്റായി കാണാൻ ശ്രമിക്കുന്നത്. ഇന്ന് കേരളത്തിന്റെ ഭാവിയും ഏതാണ്ട് ഇതുപോലെ അപകടകരമായ രീതിയിൽ ജനങ്ങളെ വളരെയേറെ വിഷമിപ്പിച്ചിട്ടുണ്ടെന്ന അവസ്ഥയിലാണ് യുവജനങ്ങൾ നാടുവിട്ടു മറുനാട്ടിൽ അഭയം തേടുന്നത്. അതിനെ തെറ്റായി ആർക്കെങ്കിലും കാണാനാവുമോ? ഇതേ സമാന അവസ്ഥയാണല്ലോ കേരളത്തിലെ വനങ്ങളിൽ ജീവിക്കുന്ന ചില വന്യമൃഗങ്ങൾ നേരിടുന്നതെന്ന് തോന്നിപ്പോകും. കേരളത്തിലെ നാട്ടിൻപുറ ത്തും നഗരങ്ങളിലും വന്യമൃഗങ്ങൾ കുടിയേറുന്നത് നാം കേൾക്കുന്ന വാർത്ത ആണല്ലോ. വിവിധ രാജ്യങ്ങളിൽനിന്നുള്ള ജനങ്ങളുടെ കുടിയറ്റശ്രമങ്ങളിൽ അവരെയും ചൂഷണം ചെയ്യുന്ന ശക്തികേന്ദ്രങ്ങളിൽ അവർ ചെന്ന് വീഴുന്ന അനുഭവങ്ങൾ ഏറെയുണ്ടായിട്ടുണ്ടെന്ന് വാർത്തകളുണ്ട്. കേരളത്തിൽനിന്നു മറുനാടുകളിൽ പഠനത്തിനും തൊഴിലിനും പോകാൻ ശ്രമിക്കുന്നവർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നുവെന്നും അറിയുന്നു.
ചില യാഥാർത്ഥ്യങ്ങൾ
കുറെ നാളുകൾക്ക് മുമ്പ് മുൻ ജർമ്മൻ ആരോഗ്യമന്ത്രിയായിരുന്ന ശ്രീ. ജെൻസ് സ്പാൻ, ആരോഗ്യരംഗത്ത് തൊഴിൽരഹിതരായ ഹാർട്സ്- 4 സ്വീകർത്താക്കളിൽ പകുതിയും ഇപ്പോൾ വിദേശികളാണെന്ന് ഏതെങ്കിലും ഒരു ദിവസം തനിക്ക് പ്രഖ്യാപിക്കേണ്ടി വന്നാൽ അന്നത്തെ (ഇപ്പോൾ) തൊഴിൽമന്ത്രിയുടെ സ്ഥാനം തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിപ്പോൾ ഉക്രൈൻ യുദ്ധം കാരണം ഈ വസ്തുത വളരെ അകലെയാണെന്നും പറയാനാവില്ല. 2023 ജൂലൈ മാസത്തിലെ സ്ഥിതിവിവരക്കണക്കനുസരിച്ചു, തൊഴിൽരഹിതരായ എല്ലാ ഹാർട്സ് - 4 / അഥവാ സിറ്റിസൺ അലവൻസ് സ്വീകർത്താക്കളിൽ 44. 4 % ആളുകളും വിദേശികളായിരുന്നുവെന്ന് ഔദ്യോഗിക കണക്കുണ്ടായിരുന്നു. അടുത്തനാളുകളിൽ ജർമ്മനിയിൽ, ഈ അളവ് വളരെ വർദ്ധിക്കാനിടയുണ്ട്.
കേരളത്തെ ഇരുട്ടിലാക്കിയവർ
ദാരിദ്ര്യത്തിലോ തൊഴിലില്ലായ്മയിലോ, ഉള്ള പുരോഗതിയുടെ അടിസ്ഥാനത്തി ലും നാം നീതി അളക്കുകയാണെങ്കിൽ, സംഖ്യകളുടെ അടിസ്ഥാനത്തിലും, എന്നാൽ ഈ കണക്കുകളിപ്പോൾ പ്രധാനമായും അഭയാർത്ഥി പ്രവാഹത്തിൽ രൂപപ്പെട്ടിരിക്കുന്നുവെങ്കിൽ, അത് അപ്പാടെ അവഗണിക്കാനാവില്ല. ജർമ്മനി യിൽ ജനിച്ച ഒരു സാധാരണക്കാരന്റെ ദാരിദ്ര്യത്തിലേക്ക് (തൊഴിൽ നഷ്ടം കാരണം) വരുന്നത് തീർച്ചയായും ആഫ്രിക്കയിൽ നിന്നോ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽനിന്നോ വരുന്ന അംഗീകൃതവും സ്വാഭാവികമായും ഏറെ നിരാ ലംബരുമായ അഭയാർത്ഥിയുടെ പ്രവേശനം പോലെ നമ്മുടെ മലയാളി സമൂഹ ത്തെക്കുറിച്ചു നൽകുന്ന അതെ സന്ദേശമല്ല, ഇത് നൽകുന്നത്. കേരളം കുറെ വർഷങ്ങൾക്ക് മുമ്പ് വരെ വളരെ പ്രകൃതി മനോഹരമായ ഒരു ഇന്ത്യൻ സം സ്ഥാനമായിരുന്നു. കേരളത്തിൽ അനേകം അഭ്യസ്തവിദ്യരായ യുവ ജനങ്ങളും ഉണ്ടായിരുന്നു. എന്തുകൊണ്ട് ഇപ്പോൾ കേരളം ഇന്ത്യയിൽ ഏതുവിധവും നമ്മുടെ ജീവിതമാർഗ്ഗങ്ങൾ അടക്കപ്പെട്ടു? ഇന്ത്യാക്കാർ കുടിയേറുന്ന കാനഡ, അമേരിക്ക, ഗൾഫ്‌രാജ്യങ്ങൾ, ആസ്‌ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ പോലെ ജനങ്ങൾക്ക് സമാധാനമായി ജീവിക്കാനുള്ള ഒരു വളരെ ആകർഷകരമായി മനോഹരമായിരുന്ന കേരളത്തെ സാമ്പത്തികമായും അതുപോലെ എല്ലാവിധ പുരോഗതികളും ഉറപ്പു ജനങ്ങൾക്ക് നൽകി ഒരു ഭാവി നൽകിയും കേരളത്തെ വികസിപ്പിക്കാൻ രാജ്യം ഭരിച്ചുകൊണ്ടിരുന്ന അധികാരികൾക്ക് കഴിഞ്ഞില്ല എന്ന് തുറന്ന് ചോദിക്കട്ടെ. അതേസമയം ജനങ്ങളുടെ അവകാശപ്പെട്ട കൃഷി ഭൂമികളും സ്വന്തം വീടുകളും രാഷ്ട്രീയപാർട്ടികളുടെയും ഭരണകൂടത്തിന്റെ യും അധീനതയിൽ തകരുകയാണ്. കേരളത്തിലെ കാർഷികരംഗം തകർന്നു. തൊഴിൽ രംഗമായി വികസിക്കേണ്ട വ്യവസായ സംരംഭങ്ങൾ തകർത്ത് ഇന്ന് കേരളത്തിലെ ജനങ്ങൾക്ക് ഭാവിയെക്കുറിച്ചു പ്രതീക്ഷയില്ലാതായി. വിദേശ രാജ്യങ്ങളിൽ അഭയം തേടുന്നവരിൽനിന്നും നികുതിയിനത്തിൽ പങ്ക് പറ്റുന്ന കേരള ഭരണത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും രുചിക്കുകയാണ്. കേരളം കാനഡാ പോലെ, അമേരിക്ക പോലെ ,യൂറോപ്യൻ രാജ്യങ്ങൾ പോലെ ഏതു വിധ ഉയർച്ചയ്ക്കും സാദ്ധ്യമാക്കാവുന്ന ഒരു നാടിനെ ആരാണ് ഇരുട്ടിലാക്കി വന്യമൃഗങ്ങൾ വസിക്കുന്ന നാടാക്കി മാറ്റിയത്? .
വളരെ ശരി വയ്ക്കാതെ കാണുന്നത് നീതിയല്ല എന്ന് ഞാൻ കരുതുന്നു. ഇന്ന് കേരളം ഭരിക്കുന്ന സർക്കാരിന് ജനങ്ങളുടെ ഭാവിജീവിതകാര്യങ്ങൾ എങ്ങനെ എന്നത് ഒട്ടും ചിന്താവിഷയമല്ല. ഏതുവിധത്തിലും ജനങ്ങളുടെ ചോരയിൽ നിന്നും വിയർപ്പിൽനിന്നും നികുതിപ്പണമെന്ന പേരിൽ ജനങ്ങളുടെ സമ്പാദ്യം ഊറ്റിയെടുത്ത് ഭരണപക്ഷവും പ്രതിപക്ഷവും അവരുടെ സ്വകാര്യജീവിത ത്തിനുവേണ്ടി പിടിച്ചെടുക്കുന്ന അനീതിയാണ് നിറഞ്ഞുനിൽക്കുന്നത്. ഇന്ന് കേരളം ലോകത്തിനു മുമ്പിൽ സിറിയൻ രാജ്യത്തിനോ, അഫ്‌ഗാനിസ്ഥാനോ തുല്യമായ നില കൈവന്നിരിക്കുന്നു. കേരളത്തിലെ യുവജനങ്ങൾക്ക് നല്ല ഒരു ഭാവി കേരളത്തിൽ ഉറപ്പിക്കുവാനുള്ള തൊഴിൽ അവസരങ്ങൾക്കോ അതിന് ആവശ്യമായ വിദ്യാഭ്യാസ സാദ്ധ്യതകൾക്കോ, അവയെ സാധിച്ചെടുക്കാൻ കേരളത്തിന്റെ മന്ത്രിസഭയോ, ജനപ്രതിനിധികളോ താൽപ്പര്യപ്പെടുന്നില്ല, അവർ മൗനം പാലിക്കുന്നു, അന്യരാജ്യങ്ങളിലേയ്ക്ക് കുടിയറ്റങ്ങളെ പ്രോത്സാ ഹിപ്പിക്കാൻ സർക്കാരും ജനപ്രതിനിധികളും, അഭയം തേടുന്ന യുവാക്കളെ ചൂഷണം ചെയ്യാൻ കേരളത്തിൽ "നോർക്ക" പോലുള്ള ശക്തികേന്ദ്രമുണ്ടാക്കി യുവജനങ്ങളെ അത്തരം വലയിൽ വീഴിക്കുകയും ചെയ്യുന്നു. കേരളത്തിൽ വിദ്യാഭ്യാസം സൗജന്യമാക്കുന്നതിൽ താല്പര്യപ്പെടാതെ വിദ്യാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ ചൂഷണം നടത്തി പിടിച്ചുപറിക്കുന്ന അനുഭവങ്ങൾക്ക് ജന പ്രതിനിധികളും സ്ഥാപനഉടമകൾക്ക് മൗനാനുവാദവും പിന്തുണയും നല്കി സംരക്ഷിക്കുന്നു. ജീവിതത്തിന്റെ ഭാവിസ്വപ്ന സാക്ഷത്ക്കരണത്തിന് വേണ്ടി യുവജനങ്ങൾ കേരളമെന്ന ആരാലും ശ്രദ്ധിക്കപ്പെടാത്ത,കൊടുംവനഭൂമിയായ കേരളത്തിൽനിന്നും ഭയന്ന് മറുനാടുകളിൽ അഭയം തേടുകയാണ് എന്നതാണ് യാഥാർത്ഥ്യങ്ങൾ.
ഇതുപോലെ ഏതെങ്കിലും തൊഴിൽ ചെയ്തു ജീവിക്കുന്ന മാതാപിതാക്കളോടൊ പ്പം താമസിക്കുന്ന ഒരു കുട്ടിയുടെ കാര്യവും മറിച്ചല്ല സംഭവിക്കുന്നത്. പക്ഷെ ജർമനിയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ ദാരിദ്ര്യ സ്ഥിതിവിവരക്ക ണക്കുകൾ ജോലി കണ്ടെത്തുന്ന മാതാപിതാക്കളുടെ ഒരു കുട്ടിക്കും അതെല്ലാം ബാധകമാണ്. അതേസമയം, ഉക്രൈൻ രാജ്യത്തുനിന്നുള്ള യുദ്ധകാലങ്ങളുടെ അനുഭവങ്ങളിൽ മാതാപിതാക്കൾക്കൊപ്പം വന്നിരുന്ന കുട്ടിയ്ക്കും ഒരു യുദ്ധ അഭയാർത്ഥിയായി സർക്കാരിന്റെ ദാരിദ്ര്യ സ്ഥിതിവിവരക്കണക്കുകളിൽ സ്ഥാനം നൽകുന്നുണ്ട്. അതിനാൽ, ദാരിദ്ര്യം ഒരോ ജീവനക്കാരുടെയും സ്വന്ത കാര്യത്തിൽ അതേപടി നിലനിൽക്കുന്നുണ്ടെങ്കിലും സമൂഹം അതേപോലെ നീതിയുക്തമായ ചിന്തയിൽ നിലനിൽക്കുന്നില്ലെന്ന് പൊതുഅഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്.
"നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക". ജർമ്മനിയുടെ നിലപാട്.
ഇല്ല, അതുപക്ഷേ, ജർമ്മനിയിലെ ആനുകാലിക സ്ഥിതിയനുസരിച്ചു ചില യാഥാർത്ഥ്യങ്ങൾ നോക്കിയാൽ ചില കാര്യങ്ങൾ ബോദ്ധ്യപ്പെടാൻ കഴിയും. ഒരു കുട്ടി ദരിദ്രനല്ലാത്തതിനാൽ ജർമ്മനി അൽപ്പം മെച്ചപ്പെട്ടതോ മികച്ചതോ ആയിത്തീർന്നിരിക്കുന്നു എന്ന കാര്യം അത്ര തള്ളിക്കളയാനാവില്ല. അതെ സമയം മറ്റൊരു കുട്ടിയെ യുദ്ധ അഭയാർത്ഥിയായി സ്വീകരിച്ചുകൊണ്ട് തന്നെ ജർമ്മനി അവനോടു നീതി പുലർത്തുന്നുണ്ട്. ചുരുക്കത്തിൽ, പ്രധാനമായും ഇടതുപക്ഷ -പച്ച ദാരിദ്ര്യകാര്യങ്ങൾ വിളിച്ചുപറയുന്നവർ സ്വയം അവയെല്ലാം പുനഃസംഘടിപ്പിക്കണം. മലയാളികൾ ചിന്തിക്കുന്ന മറുനാടുകളിലേയ്ക്കുള്ള വിമാനയാത്രയും കുടിയേറ്റവും തൊഴിൽസാദ്ധ്യതകളും നമ്മുടെ മനസ്സിലെ ക്ഷേമരാഷ്ട്രത്തെക്കുറിച്ചുള്ള മലയാളികളുടെ വീക്ഷണങ്ങളും മാറ്റുവാനും കാലാനുസരണം മനസ്സിലാക്കണം. യുവജനങ്ങളെ കേരളത്തിൽനിന്നും നാട് കടത്തുവാൻ മുഖം കാണിക്കുന്ന ക്ഷേമരാഷ്ട്രത്തെത്തന്നെയും അവിടെ ജീവിക്കുന്ന ജനങ്ങളെ മഠയന്മാർ ആക്കുന്ന പ്രഭാഷണ വൈദഗ്ധ്യവും നാവിൽ ഒതുക്കിക്കഴിയുന്ന ഭരണ-പ്രതിപക്ഷരാഷ്ട്രീയ പാർട്ടികളും ചൂതാട്ടക്കാരായ അവരുടെ ഇടനിലക്കാരും സ്വയം മനസ്സിലാക്കി നമ്മുടെ രാജ്യത്തിന് നന്മകൾ നൽകാൻ മാറ്റങ്ങൾക്ക് തയാറാകണം. നമ്മുടെ മാതൃരാജ്യത്തിനു അവസാനം ഇല്ലാത്ത കളങ്കം സൃഷ്ടിച്ചവർ കേരളത്തിന്റെ മുഖം സംരക്ഷിക്കാൻ വേണ്ടിയ സന്മനസ്സ് കാണിക്കണം. ഒരു ജനാധിപത്യ രാജ്യമെന്ന ലോക അംഗീകാരം ഉള്ള ഇന്ത്യയിലെ കേരളത്തിൽനിന്ന് കുടിയേറ്റങ്ങളും അഭയം തേടലുകളും ഇന്ന് നമ്മുടെ കാഴ്ചപ്പാടുകളിലൂടെ നമ്മുടെ മാതൃരാജ്യത്ത് പരിവർത്തനങ്ങളുടെ സുവർണ്ണ തിളക്കം ഉണ്ടാക്കുവാൻ പങ്കാളികളാകണം. നമ്മുടെ സ്വന്തം മാതൃ രാജ്യം ഒരു ജനാധിപത്യരാജ്യമാണെന്ന് നമ്മുടെ ഹൃദയങ്ങളിൽ ഉറപ്പിച്ചുതന്നെ അതിവേഗം പരിവർത്തങ്ങൾക്ക് മാതൃകയാക്കണം. മലയാളികളുടെ ഭാവി സുരക്ഷാടിസ്ഥാനത്തിലുള്ള കുടിയേറ്റങ്ങൾക്കോ അഭയംതേടലുകൾക്കോ മാറ്റങ്ങൾ ഉണ്ടാകുവാൻ ജനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടികളും സാമൂഹ്യവേദിയിൽ പ്രത്യക്ഷപ്പെടുന്ന മതനേതൃത്വങ്ങളും ധാർമ്മികമായ നല്ല വീണ്ടുവിചാരം നടത്തേണ്ടതാണ്. മാറ്റങ്ങൾക്ക് വിധേയമാകുകയില്ലെന്നും കരുതുന്നത് യുക്തിയല്ലെന്നു തന്നെ നാം അറിയണം. ജർമനി ഇത്തരം ഭാവി കാര്യങ്ങൾ രണ്ടാം ലോകമഹായുദ്ധകാലം മുതൽ മനസ്സിലാക്കി ജർമ്മൻ ജനത ദാരിദ്ര്യവും വേദനയും സ്വയം നേരിട്ട് മനസ്സിലാക്കി ജീവിച്ചു, അവർ ഇപ്പോൾ മനുഷ്യസ്നേഹം എന്താകണം എന്ന് ലോക ജനതയ്ക്ക് സാക്ഷ്യം നൽകി എല്ലാ മനുഷ്യർക്കും അഭയ രാഷ്ട്രമായി ജർമ്മനി എന്ന നില സ്വീകരിക്കുന്നു. ഒരു പക്ഷെ അഭയാർത്ഥികളുടെ നിലക്കാത്ത പ്രവാഹം ഈ വരുന്ന ഭാവിയിൽ ജർമ്മനി എങ്ങനെ നേരിടുമെന്ന് പറയാനാവില്ല. രാഷ്ട്രീയമായി ജർമ്മനിയുടെ പുതിയ രാഷ്ട്രീയപാർട്ടികളിൽ അഭയാർത്ഥികളുടെ പ്രവേശനം നിയന്ത്രണ വിധേയമാക്കുവാൻ ശക്തമായ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. മൈഗ്രേഷൻ സംബന്ധിച്ച വിഷയം ഇക്കാലത്ത് ജർമ്മൻ രാഷ്ട്രീയവേദികളിൽ വലിയ വിവാദവിഷയമായിരിക്കുന്നു. ലോകമാകെ ഇന്നു വർദ്ധിച്ചുകൊണ്ടിരിക്കുന്ന അഭയാർത്ഥി പ്രവാഹത്തിൽ രാജ്യങ്ങളിൽ വീശുന്ന രാഷ്ട്രീയ കാറ്റുകൾ മാറി വീശുന്ന ഒരു അനുഭവം എങ്ങനെയാകും എന്ന് ആർക്കും പ്രവചിക്കാനാവില്ല. //-
*******************************************************
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.