Freitag, 25. November 2022

ധ്രുവദീപ്തി : // Social & Politics // ആഗോള രാജ്യങ്ങളുടെ നിലനിൽപ്പ് // ആഗോള രാഷ്ട്രീയം നുണയുടെ രാഷ്ട്രീയമായി മാറിയിരിക്കുന്നു. George Kuttikattu

 ധ്രുവദീപ്തി : // Social  & Politics //

ആഗോള രാജ്യങ്ങളുടെ നിലനിൽപ്പ് -- 

ആഗോള രാഷ്ട്രീയം 

നുണയുടെ രാഷ്ട്രീയമായി മാറിയിരിക്കുന്നു. (Part -1) 

George Kuttikattu

നാധിപത്യം എന്ന പദം ഇന്ന് എന്തിനുവേണ്ടി? ആർക്കുവേണ്ടി? ലോക ജനത ഇന്ന് ആർക്കുവേണ്ടി എന്തിനുവേണ്ടി തങ്ങളുടെ വോട്ടു രേഖപ്പെടുത്തുവാൻ വേണ്ടി സമയം കളയുന്നു. ജനങ്ങളുടെ വോട്ടു നേടി പാർലമെന്റിലോ പഞ്ചായത്തിലോ നിയമസഭയിലോ അംഗത്വം ലഭിക്കുന്നവർ ആർക്ക് നന്മ ചെയ്തു കൊടുക്കുന്നു ?, അവർ ആർക്കു വേണ്ടി അവരുടെ പ്രവർത്തനം നടത്തുന്നു ?. ഇത്തരം ചിന്തകൾ ഇപ്പോൾ മലയാളിയുടേത് മാത്രമല്ല, ലോകമാകെ ജനങ്ങൾ ഇപ്പോൾ ആഴത്തിൽ  ചിന്തിക്കുന്നു, പറയുന്നു. ലോകത്ത് ജനാധിപത്യം എന്നത്  ജനങ്ങളുടെ മേലുള്ള ആധിപത്യം എന്നായി മാറിയിരിക്കുന്നു. ജനപ്രതിനിധിയാകാൻ വോട്ടു ചോദിച്ചു വരുന്നയാൾ അപ്പോൾ ഒരു  മനുഷ്യരൂപത്തിൽ വോട്ടർമാരെ അന്വേഷിച്ചു പ്രത്യക്ഷപ്പെടും.  അതു പക്ഷേ, ജയിച്ചു വരുന്ന അയാൾ ആകട്ടെ വോട്ടു നൽകിയ ആളുകളെ തെരഞ്ഞെടുക്കപ്പെട്ട ശേഷം അറിയുന്ന ഭാവം പ്രകടിപ്പിക്കുകയില്ല. 


ആഗോളതലത്തിൽ ഇക്കാലത്ത് രാജ്യങ്ങളുടെ ഭരണനേതൃത്വത്തിലെ, ഉദാ: വ്ളാദിമിയർ പുട്ടിൻ, അമേരിക്കൻ പ്രസിഡന്റ് പദവി നഷ്ടപ്പെട്ട ഡൊണാൾഡ് ട്രംപ്, പ്രസിഡന്റായി ആഷ്‌ക്കാലം മുഴുവൻ വാഴുവാൻ തുടർച്ച ആഗ്രഹിച്ചു തെരഞ്ഞെടു പ്പിനെ നേരിട്ടിരുന്ന ബ്രസീലിലെ ബോൾസോനാറോ, ചൈനയിലെ Xi ജിൻപിങ്, ഇന്ത്യൻ പ്രധാന മന്ത്രി  നരേന്ദ്ര മോഡി, നോർത്ത് കൊറിയൻ രാജ്യത്തിന്റെ പ്രസിഡന്റ് കിം ജോംഗ് -ഉൻ തുടങ്ങിയവർ, അതുപോലെ ഏതു രാജ്യത്തേക്കു നമ്മൾ  നോക്കിയാലും ഇത്തരം അനേകം അധികാരമോഹ ശക്തികേന്ദ്രങ്ങളെ കാണാൻ കഴിയുന്നു. അവരുടെ നിലനിൽപ്പ് രാഷ്ട്രീയത്തിന്റെ ഒരു  അടിസ്ഥാന ഉപകരണമായി നിരന്തരം അവർ  നുണപ്രചാരണവേല  നടത്തുന്നു എന്നതാണ് യാഥാർത്ഥ്യം. 

എന്തിനേറെ നാം യാഥാർത്ഥ്യം  തിരക്കിപ്പോകണം? ഇന്ന് ഇന്ത്യയിലെ  കേരളസംസ്ഥാനം ഭരിക്കുന്ന നിലവിലുള്ള മുഖ്യമന്ത്രിപോലും കേരള  ജനങ്ങളെ മുഖത്തോടു മുഖം നോക്കി ഇടംവലം നോക്കാതെ നുണകൾ പറയും, നുണയുടെ ജനാധിപത്യതത്വം ഇന്ത്യക്ക് പുറത്തു പോലും പോയി അദ്ദേഹം പറയുന്നുണ്ടല്ലോ. ജനങ്ങൾ ഇന്നുവരെ യാഥാർത്ഥ്യം  മനസിലാക്കുവാൻ ശ്രമിച്ചിട്ടില്ല. ലോകജനാധിപത്യത്തിന്റെ വമ്പൻ  ശത്രുക്കളുടെ ആഖ്യാനങ്ങൾ ലോകമെമ്പാടും ഏതാണ്ട് സമാനമാണ്. എന്നിരുന്നാലും, യഥാർത്ഥ രാഷ്ട്രീയം സാധ്യമാണോ, അതുപക്ഷേ- എപ്പോൾ, എവിടെ ? ഈ പ്രതീക്ഷകൾ എത്ര അതിവിദൂരതയിലാണ്? ഇങ്ങനെ ആഗോളതലത്തിൽ രാഷ്ട്രീയത്തിന് ജനാധിപത്യത്തിന്റെ പേര് പറഞ്ഞുകൊണ്ട് ആധുനിക ലോകരാഷ്ട്രീയത്തിന് മറ്റൊരു രൂപം പ്രാപിപ്പിക്കുവാൻ കാരണമെന്താണ്? എങ്കിലും ഒരു യഥാർത്ഥ സത്യ നിലവാരം ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയത്തിന് നിലനിൽപ്പുണ്ടോ?

രാഷ്ട്രീയത്തിലെ നിരന്തരമായ നുണകൾ അതിന്റെ ഭാഗമാണെന്നത് ഒരു നികൃഷ്ട ക്ലീഷേയാണ്. വാസ്തവത്തിൽ, അതിൽ ഒരു ജനാധിപത്യ വിരുദ്ധ പ്രേരണയുണ്ട്:"അവരെല്ലാവരും എന്തായാലും നുണപറയുന്നു, അതിനാൽ നിങ്ങൾ ആർക്ക് വേണ്ടി വോട്ട് ചെയ്യുന്നു എന്നത് പ്രശ്നമല്ല".  ഇങ്ങനെ ജനങ്ങൾ ചിന്തിച്ചു നിർവൃതി കൊള്ളുന്നു. നിർഭാഗ്യവശാൽ, ഇത് ഒരു ക്രൂര നുണയാണ്: ഇത് മനസ്സിലാക്കുന്ന 2022 ലെ ആഗോളരാജ്യ  രാഷ്ട്രീയത്തിൽ ഇപ്പോഴും ധാരാളം ആളുകൾ ഈ വിധത്തിലുള്ള ലക്ഷ്യത്തിലേക്ക് തിരിയുന്നു. അവർ പരിശ്രമിക്കുന്നു. അതിങ്ങനെ : സത്യസന്ധതയ്ക്കായി പരിശ്രമിക്കുകയും അവരുടെ അറിവിന്റെയും വിശ്വാസത്തിന്റെയും പേരിൽ നമ്മുടെ വലിയ പ്രശ്നങ്ങൾ അപ്പോൾ  പരിഹരിക്കാനോ ലഘൂകരിക്കാനോ ഇവർ  ശ്രമിക്കുന്നു. 

രാഷ്ട്രീയനേതൃത്വത്തിന്റെ നിലനില്പിനുവേണ്ടിയുള്ള അടിസ്ഥാന ഉപകരണമായി നിരന്തരം നുണപ്രവാഹം രാഷ്ട്രീയനേതൃത്വങ്ങൾ നടത്തുന്നത് ഇന്ന് ജനങ്ങൾ കണ്ടു, പക്ഷെ അതിനെതിരെ ശക്തമായ പ്രതികരണം നൽകുന്നതിൽ ജനസമൂഹം ഇന്നും പ്രാപ്‌തരായിട്ടില്ല. രാഷ്ട്രീയത്തിന്റെ പ്രവർത്തനം നടത്തി ജീവിതമാർഗ്ഗം തേടുന്നവർ  ജനാധിപത്യ സംവിധാനത്തിന്റെ പേരിൽ ഇത്തരത്തിൽ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന നുണവാഗ്ദാനങ്ങൾ, ആഖ്യാനങ്ങൾ, പ്രവചനങ്ങൾ, ഏതാണ്ട് ലോകമെമ്പാടും സമാനമാണ്. ഇവർ എല്ലാവരും ഇരുട്ടിന്റെ അധികാരകേന്ദ്രങ്ങളാണ്. യാഥാർത്ഥ്യം ഇങ്ങനെയാണെങ്കിലും ഒരു ആശങ്കയുണ്ട്; ഭാവിയിൽ നാമെല്ലാം ഇന്ന്  ആശിക്കുന്ന, അഥവാ നാം  പ്രതീക്ഷിക്കുന്ന ഒരു യഥാർത്ഥ ജനാധിപത്യ വ്യവസ്ഥിതി ആഗോള രാഷ്ട്രീയത്തിൽ അത് എങ്ങനെ, അത് സാദ്ധ്യമാണോ എന്നതാണ്.  പക്ഷേ, ആ പ്രതീക്ഷ അതിവിദൂരതയിലാണ്. കാരണം അന്വേഷിച്ചു എവിടെയും പോകേണ്ടതില്ല; അത്തരം സാമൂഹ്യ അധഃപതനത്തിന് കാരണം ജനങ്ങൾ അവരെ പിന്തുണയ്ക്കുന്നത് കൊണ്ടാണെന്ന് വളരെ വ്യക്തമാണ്. 

ഇന്ത്യയുടെ പൂർവ്വ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കാം. ഇന്ത്യയുടെ അയൽരാജ്യമാണല്ലോ ചൈന. അനേകം നൂറ്റാണ്ടുകൾക്കപ്പുറം മുതൽ ഇന്ത്യയും ചൈനയും അടുത്ത ബന്ധങ്ങൾ പുലർത്തിയിരുന്നു. ബുദ്ധ മതത്തിലൂടെയാണ് ചൈനയും ഇന്ത്യയും പരസ്പരം അടുക്കുകയും നിരവധി ബന്ധങ്ങൾ വികസിപ്പിക്കുകയും ചെയ്തത്. അശോകന്റെ ഭരണത്തിന് മുമ്പ് അത്തരം ബന്ധങ്ങളുണ്ടായിരുന്നോ എന്ന് നമുക്ക് അറിയില്ല. ഒരുപക്ഷെ കടലിലൂടെയുള്ള ചില കച്ചവടം അക്കാലഘട്ട ത്തിൽ  ഉണ്ടായിരുന്നിരിക്കാം. കാരണം, സിൽക്ക് ചൈനയിൽനിന്ന് ഇന്ത്യയിലേയ്ക്ക് വരാറുണ്ടായിരുന്നു. അക്കാലത്തു പഴയ സംസ്‌കൃത ഭാഷയിൽ ചൈനീസ് ചക്രവർത്തിക്ക് ഉപയോഗിച്ചിരുന്ന പദം "ദേവ പുത്രൻ"എന്നാണ്. ഇത് "സ്വർഗ്ഗപുത്രൻ"എന്നതിന്റെ കൃത്യമായ ഒരു  പരിഭാഷയാണ്. ചൈനയുടെയും ഇന്ത്യയുടേയും ഭരണാധികാരികൾ  നേരായ പെരുമാറ്റങ്ങളും അയൽബന്ധങ്ങളും ഉണ്ടായിരുന്നു. അന്ന്  ജനങ്ങൾക്ക് അവരവരുടെ രാജ്യങ്ങൾ വിശുദ്ധ സ്ഥലങ്ങളുമായിരുന്നു. അതുപക്ഷേ, ഇന്നോ? ഇന്ത്യയുടേയും ചൈനയുടെയും മറ്റ് നിരവധി രാജ്യങ്ങളിലെയും നേതൃത്വങ്ങൾ അക്ഷരാർത്ഥം സത്യത്തിന് പകരം നുണയുടെ രാഷ്ട്രീയ തത്വശാസ്ത്രത്തിൽ അവർ ഉറച്ചുനിൽക്കുന്നു.  ഇതുപോലെ റഷ്യയുടെ പരമാധികാരിയുടെയും ഇന്ത്യയുടേയും ചൈനയുടെയും നേതൃത്വങ്ങളുടെയും, അധികാര മോഹത്തിന്റെ നിലനില്പിനുവേണ്ടി ശക്തമായ ഏകാധിപത്യരാഷ്ട്രീയനിലപാട് സ്വീകരിക്കുന്നത് ലോകത്തെയാകെ അതിശയപ്പെടുത്തുകയാണ്. 

ആർക്കുവേണ്ടി, ഏത് പാർട്ടിക്കാരന് വോട്ടു ചെയ്താലും ആകട്ടെ, ഇന്ന് 
വിജയിച്ചുവരുന്ന സ്ഥാനാർത്ഥികൾ വീണ്ടും നമ്മുടെ നേർക്കുനേർ നോക്കി അവരുടെ നുണവാഗാനങ്ങൾ ആവർത്തിക്കും.  ഒരു  വിജയിച്ച സ്ഥാനാർത്ഥി വോട്ടു നൽകിയ വോട്ടർമാരെ പിന്നീട് തിരിച്ചറിയുകയി ല്ല. ഇന്നത്തെ ജനാധിപത്യ സംവിധാനത്തിന് എന്ത് പ്രത്യേക പ്രയോജന ങ്ങൾ അവർക്ക് നൽകുവാൻ കഴിയുന്നുണ്ട് ? ഇത്തരമുളള രാഷ്ട്രീയ  യാഥാർത്ഥ്യങ്ങൾ ഒന്നുംതന്നെ ഇക്കാലത്ത് ആരുടേയും ചിന്തയിലേക്ക് എത്തിയിട്ടില്ല. 

ആഗോള രാഷ്ട്രീയത്തിൽ കാണപ്പെടുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്ന ആളുകൾ മേൽപ്പറഞ്ഞ വിവിധ നിഗമനത്തിലേയ്ക്കും ചില നിശ്ചിത ആശയത്തിലേയ്ക്കും തിരിയുന്നുണ്ട്. അവർ അവരുടെ സാമൂഹിക ജീവിതശൈലിയ്ക്ക് സത്യസന്ധതയോടെ പരിശ്രമിക്കുകയും ഓരോ  പുതിയ അറിവിന്റെയും യഥാർത്ഥ വിശ്വാസത്തിന്റെയും പരമാ വധി നമ്മുടെ വലിയ പ്രശ്നങ്ങളെല്ലാം ലഘൂകരിക്കാനോ പരിഹരിക്കാ നോ ശ്രമിക്കുന്നുവെന്ന് ജനങ്ങളെ അന്ധമായി ധരിപ്പിക്കുന്നു.  അത് ശരി വയ്ക്കുന്ന ഒരു വലിയ ജനവിഭാഗം ലോകമെമ്പാടും ഉണ്ടല്ലോ. ഇത്  ശരി വയ്ക്കുന്ന ജനങ്ങളെ കൂടുതൽ ഉറപ്പിച്ചു ചിന്തിപ്പിക്കുവാൻ എല്ലാ രാഷ്ട്രീയ പ്രവർത്തകരും വായ് തുറന്നു ഉറക്കെ നുണയുടെ മധുര വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഇതിൽ വലിയ ഒരു ജനാധിപത്യവിരുദ്ധ സ്പന്ദനം തുടിക്കുന്നുണ്ട്. ഇതിന്റെ ഫലമാണ്, വോട്ട് ചെയ്യാൻ പോകുന്നവരുടെ അഭിപ്രായം: " ആരായാലും നുണ പറയും. അതുപക്ഷേ അതെന്തുമാകട്ടെ, ആർക്കെങ്കിലും ഒരു ആൾക്ക് വോട്ടു നൽകാം ". ലോകമാകെ ഈ ഒരു പൊതു രാഷ്ട്രീയ-സാമൂഹിക മനഃശാസ്ത്രം, അതുതന്നെ ഇന്ത്യയിലും കാണപ്പെടുന്നു. രാഷ്ട്രീയ ചിന്തയിലും ഒട്ടും കുറയാതെ മതവിശ്വാസചിന്തയിലും വ്യതിയാനം വന്നുകൊണ്ടിരിക്കുന്നത് പ്രകടമായ വസ്തുതയാണ്. 

കഴിഞ്ഞനാളിൽ ഉണ്ടായ ഇംഗ്ലണ്ടിലെ  രാഷ്ട്രീയ ചലനങ്ങൾ തന്നെ ലോകരാഷ്ട്രീയത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ തന്നെ. ബ്രിട്ടീഷ് പ്രധാന മന്ത്രി സ്ഥാനത്തേയ്ക്ക് ഒരു ഇന്ത്യൻ വംശജൻ തെരഞ്ഞെടുക്കപ്പെട്ടത്, പ്രധാനമന്ത്രിസ്ഥാനത്തെത്തിക്കഴിഞ്ഞ ശേഷം തന്റെ സ്വകാര്യ മത വിശ്വാസത്തിന്റെ നിലപാടു വെളിപ്പെടുത്തിയ പ്രസ്താവനകൾ, അത് ശ്രദ്ധിച്ച യൂറോപ്യൻ പൊതുസമൂഹത്തിന്റെയും പ്രതിപക്ഷപാർട്ടി നടത്തിയ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പൊതുജനങ്ങളുടെ വിലയിരുത്തലിന് കാരണമായിരുന്നു. അതിന്റെ തുടർവിശേഷങ്ങളാ  ണ് മന്ത്രിസഭാരൂപീകരണശേഷം സുനക് സർക്കാരിന്റെ പ്രതിരോധ മന്ത്രി ദിവസങ്ങൾക്ക്ശേഷം തന്റെ രാജി പ്രഖ്യാപിച്ചത്. 

അതുപോലെതന്നെയാണ് യൂറോപ്പിലും ഇന്ത്യയിലും ക്രിസ്ത്യൻ മത വിശ്വാസികളിൽ മതനേതൃത്വങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള വീഴ്ചകളിൽ വിശ്വാസികളുടെ പരസ്യപ്രതിഷേധങ്ങൾ ഉയരുന്നതും.  ആഗോളതലത്തിൽ രാഷ്ട്രീയത്തിലും മതങ്ങളിലും ഉണ്ടായിട്ടുള്ള മാറ്റങ്ങളായിരുന്നു. ഇത്തരമുള്ള നിരവധി കാര്യങ്ങൾ സംബന്ധിച്ച വിഷയങ്ങളിൽ അനേകം ആളുകൾക്ക് സ്വയം അവലോകനം  നടത്തു ന്നതിന് പ്രേരകമായത് . അപ്പോൾ അവർ സ്വന്തമായി നിലപാടുകൾ സ്വീകരിക്കുവാൻ ഈ സംഭവങ്ങളെല്ലാം  പ്രേരിപ്പിക്കപ്പെടുകയായിരു ന്നു. ഇതെല്ലാം ഓരോ യാഥാർത്ഥ്യബോധം നയിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങളായിരുന്നു. 

എങ്കിലും സത്യസന്ധതയുടെ സമ്പന്നതയ്ക്കായി അവർ ശ്രമിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിലെ അതിഭീകരമായ പ്രശ്നങ്ങളെല്ലാം  ഏറ്റവും ഉറച്ച അറിവിലും ആത്മവിശ്വാസത്തോടെയും അവയെല്ലാം ഏറെക്കുറെ പരിഹരിക്കാനാവും അഥവാ അവയെ ഇല്ലെന്നാക്കാൻ കഴിയും എന്നൊക്കെ പലരും ചിന്തിക്കുന്നുണ്ട്. അതുപക്ഷേ, ആഗോള രാഷ്ട്രീയത്തിലെ എല്ലാവരും എല്ലായ്പ്പോഴും നുണ പറയുന്നു എന്ന ആശയത്തെ സോവ്യറ്റ് കാലഘട്ടത്തിലെ ഒരു പടുകൂറ്റൻ പ്രചാരണ തന്ത്രത്തെ അനുസ്മരിപ്പിക്കുന്നുണ്ടെന്ന് വളരെയേറെ ആളുകൾ ഇന്ന്  ചിന്തിക്കുന്നുണ്ട്. അതായത്; ആളുകളെ എല്ലാറ്റിനെയും കുറിച്ച്‌ ഏറെ  സംശയിപ്പിക്കുക എന്ന തന്ത്രം. അത്തരം സാഹചര്യങ്ങൾ വേഗത്തിൽ  ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ഇങ്ങനെയുള്ള തോന്നലുകൾ കാരണം ജനങ്ങൾക്ക് ഇനി ഒന്നും വിശ്വസിക്കാൻ കഴിയില്ല എന്ന തോന്നൽ ഉണ്ടാക്കുന്ന കടുത്ത അവസ്ഥയിലേയ്ക്ക് കൊണ്ടുവരുന്നു.

ഇങ്ങനെയുള്ള ആശയങ്ങൾ ഇന്ത്യൻ ജനാധിപത്യവ്യവസ്ഥിയിൽ ഇപ്പോൾ അതിവേഗം ശക്തിപ്പെട്ടുകഴിഞ്ഞു. ഇന്ത്യയിൽ മാത്രമല്ല, ലോക രാഷ്ട്രീയപാർട്ടിവ്യവസ്ഥിതിയിലാകെയും ശക്തമായി ഉറച്ചു കഴിഞ്ഞു. കേരളത്തിലെ ആനുകാലിക സാമൂഹിക-രാഷ്ട്രീയ- മത വിശ്വാസ നിലവാരം, ഇതെല്ലാം ഇതിനെല്ലാം തുറന്ന ഉദാഹരണങ്ങൾ തന്നെയാണ്. രാഷ്ട്രീയത്തിൽ കടന്നുകയറിയ മതവികാരങ്ങളുടെ സ്വാധീനത്തിലും  ചിന്താഗതിയിലും മാറ്റങ്ങൾ ആയിത്തുടങ്ങി. അതാണ് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രം മാറ്റി ഇന്ത്യൻ നാണയങ്ങളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉറപ്പിക്കണമെന്നു രാഷ്ട്രീയനേതൃത്വങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. വടക്കേ ഇന്ത്യൻ പ്രദേശങ്ങളിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചുകളയുന്നു എന്നത് ഈയിടെ വാർത്തയായിരുന്നു. എന്നാൽ "രാഷ്ട്രീയക്കാർ എന്തായാലും ഏതു വിഷയത്തെക്കുറിച്ചും നുണകൾ പറയുന്നു ".ഈ അഭിപ്രായം സത്യമല്ല, എന്ന് അനേകമാളുകൾ വാദിക്കുന്നു. അതു പക്ഷേ അവയെ എങ്ങനെ, എവിടെയെല്ലാം, എന്തിനെക്കുറിച്ചു, എന്നത് നമുക്ക് പലപ്പോഴും അനുഭവപ്പെടുന്നുണ്ട്. അതുപോലെ, ക്രിസ്ത്യൻ മതനേതൃത്വങ്ങൾ ആണ് സഭയെന്ന അവരുടെ എന്നുമുള്ള കാഴ്ചപ്പാട് സഭാ0ഗങ്ങൾ തിരിച്ചറിഞ്ഞു , സഭാനേതൃത്തിനെതിരെ ശരിനിലപാട് പ്രഖ്യാപിച്ചു തുടങ്ങി. സഭയെന്നത് സഭാംഗങ്ങൾ ഉൾപ്പെട്ടതാണെന്ന്  അവർ നേതൃത്വങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 


ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി രാജ്യങ്ങളിൽ ഉൾപ്പെട്ട രാജ്യമാണെന്നാണ് നരേന്ദ്ര മോദി അവകാശപ്പെടുന്നത്? ഇത് എത്രമാത്രം വാസ്തവമാണ്? ഇന്ത്യയിൽ അനേക ലക്ഷം ജനങ്ങൾക്ക് പട്ടിണിയുടെ പ്രശ്നത്തെ നേരിടേണ്ടതുണ്ട്. അതിന് ഒരു തെളിഞ്ഞ ഒരു  ഉദാഹരണമാണല്ലോ, കേരളത്തിൽ കേരളസർക്കാർ ജനങ്ങൾക്ക് കുറെ  വേണ്ടി ഭക്ഷണക്കിറ്റ് നൽകുന്നത്. എന്തുകൊണ്ടാണ് ഇന്ത്യയിൽനിന്ന്  വിദ്യാസമ്പന്നരും അല്ലാത്തവരും മാത്രമല്ല, മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുവാനും തൊഴിൽ ലഭിക്കുവാനും അനേകലക്ഷം യുവജനങ്ങൾ ഇക്കാലത്തു ഇന്ത്യയിൽനിന്ന് അഭയാർത്ഥികളെപ്പോലെ സുരക്ഷിത ജീവിതം തേടി മറുരാജ്യങ്ങളിലേയ്ക്ക് കുടിയേറുകയാണ്. എന്നാൽ അവർ തൊഴിൽ ചെയ്തു ലഭിക്കുന്ന പണം മിച്ചം വരുത്തി  അതുപയോ ഗിച്ചു സ്വന്തം ജന്മനാട്ടിൽ കുറച്ചു സമ്പത്തുകളോ, സ്വന്തമായി ഓരോ  വീടുകളോ നിർമ്മിച്ചാൽ, രാഷ്ട്രീയ അധികാരികൾ, കണ്ണുംനട്ട് അത്  നോക്കിയിരുന്നു അതെല്ലാം സർക്കാരിന്റെ സ്വന്തമാക്കാനുള്ള തീവ്വ്ര  നടപടികളാണ് ചെയ്യുന്നത് . ഇതിന്റെ പേരോ ജനാധിപത്യം എന്ന പേര് നൽകിയത്? രാഷ്ടീയക്കാരുടെ ജനങ്ങളുടെ മേലുള്ള ആധിപത്യം എന്ന തിനെ വൃക്തമായി അർത്ഥമാക്കാം. ഇത്തരം നടപടികൾ ആണോ നരേന്ദ്രമോദിയും വ്ളാദിമിയർ പുട്ടിനും ശരി വച്ചിരിക്കുന്ന ഇന്ത്യൻ  ജനാധിപത്യം? 

ഇവർ രണ്ടുപേരും നുണയുടെ പരിശീലനം നേടിയ വിദഗ്ധരാണെന്ന് ലോകം കാണുന്നുണ്ട്. എന്തിനേറെ ചിന്തിക്കണം? കേരളത്തിലെ യുവ ജനങ്ങൾ എന്നെന്നേയ്ക്കുമായി കേരളത്തിൽ നിന്നും ജീവിതാഭയം  തേടി മറുരാജ്യങ്ങളിൽ അഭയാർത്ഥികളെപ്പോലെ അവർ നാടുവിട്ടു പോകുന്നുവെന്ന വാർത്ത വളരെയേറെ ശരിയാണ്. അതിൽ ഏറെയും നഴ്‌സിംഗ് പഠിച്ചവർ, വിദ്യാഭ്യാസം ലഭിച്ച ഉന്നതബിരുദം നേടിയവർ, നല്ല വിദ്യാഭ്യാസം നേടുന്നതിന് വേണ്ടി അവർ സ്വന്തനാടുപേക്ഷിച്ചു പോകുന്നു. ഇന്ത്യയിൽ എന്തുകൊണ്ട് അവർക്ക് ഒരു നല്ല ജീവത ഭാവി നൽകാൻ സർക്കാർ ശ്രമിക്കുന്നില്ല. എന്നാൽ മന്ത്രിമാർ രോഗം വന്നാൽ ചികിത്സാ ആശ്രയം തേടിപ്പോകുന്നത് വിദേശരാജ്യങ്ങളിൽ, ഇവരെ പ്പോലെയുള്ളവരാകട്ടെ സമ്പത് രാഷ്ട്രങ്ങളെ പുശ്ചിച്ച് അവഹേളിച്ച് പ്രസംഗിക്കും. ജീവിതാഭയം അഥവാ നല്ല ഭാവിജീവിതം മാതൃരാജ്യം  വിട്ടു പോകുന്നവർക്ക് കേരളത്തിലോ, പൊതുവെ ഇന്ത്യയിലോ ഒരു മെച്ചപ്പെട്ട വിദ്യാഭ്യാസമോ, തൊഴിലവസരങ്ങളോ  നൽകുവാൻ ഇന്നും  ഇന്ത്യൻ രാഷ്ട്രീയക്കാർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. തൊഴിൽ തേടി നാടുവിടുന്ന അഭ്യസ്തവിദ്യരെ അഭയാർത്ഥികളെപ്പോലെ  മറു നാട്ടിലേയ്ക്ക് തള്ളി വിടാനുള്ള കേരളമുഖ്യമന്ത്രിയുടെയും, കുറെ  ലക്ഷങ്ങൾ തുക വാങ്ങിച്ചു കൊണ്ട് യുവജനങ്ങളെ പിഴിയുന്ന തട്ടിപ്പ് ഏജൻസികളുടെയും ജന വിരുദ്ധ പ്രവർത്തനങ്ങൾ ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകരുടെയും മാത്രമല്ല, ഏജൻസികളുടെയും നുണകളുടെ തുടർക്കഥകളാണ്. ഇത്തരം നുണ കഥകളിലൂടെ വീണ്ടും വീണ്ടും രാജ്യഭരണം നേടാനുള്ള അതി വൈദഗ്ധ്യം ആണ് ഇപ്പോൾ തെളിഞ്ഞു കാണുന്നത്. ഇതേ മനഃശാസ്ത്രമാണ് വ്ളാദിമിയർ പുട്ടിൻ നടത്തുന്ന ഉക്രൈൻ യുദ്ധം പ്രഖ്യാപിച്ചതും യുദ്ധം നടത്തി അനേകം മനുഷ്യ ജീവൻ ഇല്ലാതാക്കിയതും. ഇക്കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ റഷ്യയുടെ ഭരണാധികാരിയുടെ ഉക്രൈൻ രാജ്യത്തോട് ചെയ്തതെല്ലാം ഭീകരപ്രവർത്തനമാണെന്നു  ഐക്യകണ്ഠമായി വിധി എഴുതി . ഇങ്ങനെയുള്ള നിരവധി രാഷ്ട്രീയ ക്രിമിനലുകൾ ലോക സമാധാനം . തകർക്കുക്കയാണ്. //- 

( അടുത്തതിൽ തുടരും--ധ്രുവദീപ്തി) 

***********************************************************************************
 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
**********************************************************  

 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.