Sonntag, 20. Februar 2022

ധ്രുവദീപ്തി: കേരളരാഷ്ട്രീയം ഒറ്റ നോട്ടത്തിൽ // കേരളസംസ്ഥാന നിയമസഭ അന്നും ഇന്നും * // Mr. കെ. സി. സെബാസ്റ്റ്യൻ (Late Ex M.P.)

 കേരളരാഷ്ട്രീയo ഒറ്റ നോട്ടത്തിൽ  

Mr. കെ. സി. സെബാസ്റ്റ്യൻ(Late Ex. M.P.)-

കേരള സംസ്ഥാന നിയമസഭ അന്നും ഇന്നും.  

(കേരളത്തിലെ രണ്ടാം പിണറായി സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റ് സമ്മേളനം നടക്കുന്ന ഈ അവസരത്തിൽ, കേരളത്തിലെ നിയമസഭാ ജൂബിലി സ്മരണികയിൽ അക്കാലത്തെ പ്രമുഖ ജേർണലിസ്റ്റും, എം. പി യും   ആയിരുന്ന late ശ്രീ. കെ. സി. സെബാസ്റ്റ്യൻ നൽകിയ കുറിപ്പുകളിൽ നിന്നെടുത്തതാണ് ഈ ലേഖനം).  

 K.C.Sebastian ex.MP
1957-ൽ സംസ്ഥാന പുനഃസംഘടനയെത്തുടർന്ന് നില വിൽ വന്ന കേരള സംസ്ഥാന നിയമസഭ അതിന്റെ പ്രവർത്തനത്തിന്റെ രജതജൂബിലിയാഘോഷിക്കുക യാണ്. ശൈശവവും ബാല്യവും കൗമാരവും കടന്ന് പൂർണ്ണ യൗവ്വനത്തിൽ കാലൂന്നി നിൽക്കുന്ന കേരള നിയമസഭയുടെ പ്രവർത്തന മാനദണ്ഡം വളർന്നിട്ടു ണ്ടോ തളർന്നിട്ടുണ്ടോ, ഈ ചോദ്യമിപ്പോൾ പ്രസക്തമാ ണ്നിയമസഭയോടും നിയമസഭയിലിപ്പോഴും പ്രവർ ത്തിക്കുന്ന അംഗങ്ങളോടും ഒരാനാദരവും കാണിക്കാ തെ പറഞ്ഞാൽ നിയമസഭയുടെ പ്രവർത്തന മാന:ദ ണ്ഡം ഇടിഞ്ഞു പോയി എന്ന് പറയാതെ തരമില്ല. ഇത് കേരള നിയമസഭയുടെ മാത്രമല്ല. എല്ലാ സംസ്ഥാന നിയമസഭകൾക്കും പാർലമെന്റിന്റെ ഇരുസഭകൾക്കും മൂല്യശോഷണം ബാധകമാണ്.

കാലഘട്ടത്തിന്റെ മാറ്റത്തെപ്പറ്റി പറഞ്ഞു സംഭവിച്ചുപോയ മൂല്യശോഷണ ത്തിന് ന്യായീകരണം കാണുവാൻ ശ്രമിക്കുന്നവർ പലരുമുണ്ട്. കുടുംബബന്ധ ങ്ങൾക്കു മുതൽ പഴയ സങ്കല്പങ്ങൾക്കും കാഴ്ചപ്പാടിനും കീഴ്വഴക്കങ്ങൾക്ക് വരെയും വിലയിടിവ് വന്നിട്ടുണ്ട്. എങ്കിലും ജനാധിപത്യ ഭരണ സംവിധാനം എന്ന പ്രക്രിയയുടെ നടത്തിപ്പിൽ വന്നിട്ടുള്ള മാറ്റം ജനാധിപത്യ ഭരണസംവി ധാനത്തിനുതന്നെ ഭീഷണിയായിത്തീർന്നിട്ടില്ലേ എന്ന് സംശയിക്കേണ്ടതായ സമയമെത്തിയിരിക്കുന്നു. 

പാർലമെന്ററി ഭരണസംവിധാനത്തിൽ സംസ്ഥാന നിയമസഭകൾക്കും പാർ ലമെന്റിനും ഒട്ടേറെ അവകാശങ്ങളും അതോടൊപ്പം ചില കടമകളും ചുമതല കളുമുണ്ട് . ജനപ്രതിനിധികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും വർദ്ധി ക്കുന്നതിനനുസരിച്ചു അവരുടെ കടകളും ചുമതലകളും നിർവ്വഹിക്കപ്പെടു ന്നില്ല എന്നതാണ് നിലവിലുള്ള ദുഃഖസത്യം.

ഈ ലേഖകൻ കേരളസംസ്ഥാന നിയമസഭയുടെ ഇത:പര്യന്തമുള്ള എല്ലാ സമ്മേളനങ്ങളിലും മുടക്കം കൂടാതെ സംബന്ധിക്കുകയും പത്രലേഖകൻ എന്ന നിലയിൽ സഭാ നടപടികൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. "ഇപ്പോഴും ഞാൻ ഓർക്കുന്നു,എത്ര പ്രകോപനപരമായ സാഹചര്യത്തിലും സ്പീക്കർ തന്റെ സീറ്റിലിരുന്നുകൊണ്ട് ഓർഡർ വിളിച്ചാൽ സഭ അന്ന് എല്ലാ അർത്ഥത്തിലും ഓർഡറിലാകുമായിരുന്നു. സ്പീക്കർ തൽസ്ഥാനത്തെണീറ്റുനിന്നാൽ ഏതു പ്രഗത്ഭ അംഗവും സീറ്റിലിരിക്കും. സ്പീക്കർ ഏതെങ്കിലും അംഗത്തെ ബഹുമാ നപ്പെട്ട അംഗം എന്നതിന് പകരം പേര് പറഞ്ഞു വിളിച്ചാൽ അത് വലിയ കറുത്ത പാടായിരുന്നു. സ്‌പീക്കറുടെ റൂളിംഗ് എത്ര അസ്വീകാര്യമായിരുന്നാ ലും അതിനെ ആരും ചോദ്യം ചെയ്യുവാൻ ധൈര്യപ്പെട്ടിരുന്നില്ല. പാർലമെ ന്ററി  ജനാധിപത്യ സമ്പ്രദായത്തിൽ കാത്തു സൂക്ഷിക്കേണ്ട പ്രാഥമിക കാര്യ ങ്ങളായിരുന്നു ഇവയെല്ലാം.

Late Mr. P .T. Chacko
എന്നാലിന്നത്തെ നിലയോ? സ്പീക്കറുടെ റൂളിംഗ് ചോദ്യം ചെയ്യുകയും സ്പീക്ക റിൽ പക്ഷപാതമാരോപിക്കുകയും നിത്യ സംഭവമായിരിക്കുന്നു.  1957-ൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മ്യുണിസ്റ്റ് പാർട്ടി ഭരിക്കുന്ന അവസരം. കോമൺവെൽത്ത് രാജ്യങ്ങ ളിലെ സ്പീക്കർമാരുടെ ലണ്ടനിൽ വച്ചു നടക്കുന്ന സമ്മേളനത്തിൽ സംബന്ധി ക്കുവാൻ അന്നത്തെ സ്പീക്കർ (കമ്മ്യുണിസ്റ്റ് പാർട്ടി അംഗം) ശ്രീ.ശങ്കര നാരായണൻ തമ്പി തീരുമാനിക്കുകയും അതിന് സമ്മതം അറിയിക്കുകയും ചെയ്തു. സ്പീക്കർ കക്ഷിരഹിതൻ ആണ് എന്നാണ് വയ്പ്പ്. പക്ഷെ യാഥാർത്ഥ്യം പലപ്പോഴും മറിച്ചാണ്. കമ്മ്യുണിസ്റ് പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന ഒരംഗം പാർലമെന്ററി ജനാധിപത്യത്തെപ്പറ്റി പഠിക്കുവാൻ വിദേശത്തു പോകുന്നതി ലെ ഔചിത്യം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അന്തരിച്ച ശ്രീ. പി. റ്റി. ചാക്കോ ഫലിത രൂപേണ ചോദ്യം ചെയ്തു. ശങ്കരനാരായണൻ തമ്പി, അദ്ദേഹം ആഗ്രഹിച്ചിരുന്നതും ഇന്നത്തെ പ്പോലെ സുലഭമല്ലാത്തതുമായ വിദേശയാത്ര ഉപേക്ഷിക്കുവാൻ ഒട്ടും വൈമനസ്യം കാണിച്ചില്ല.1957-ൽ കേരളസംസ്ഥാന നിയമസഭ ഉടലെടുത്തപ്പോഴേയും 25 വർഷം ആഘോഷിക്കുന്ന ഇന്നത്തെയും സ്ഥിതിവിശേഷങ്ങൾക്കുള്ള അന്തരം വെളിവാക്കുവാൻ ഒരു ചെറിയ ഉദാഹരണം മാത്രമാണ് മുകളിൽ ഉദ്ധരിച്ചത്. ഇന്ന് സ്പീക്കർ എണീറ്റ് നിന്നാൽ, അംഗങ്ങളെ പേര് പറഞ്ഞു വിളിച്ചാൽ, അത് ആരും ശ്രദ്ധിക്കാറില്ല. സ്പീക്കറുടെ ഓർഡർ വിളി വെറും അധര വ്യായാമമായി മാറിയിരിക്കുന്നു. 

 മുൻ കേരളാ യൂ.ഡി.എഫ് ധനമന്ത്രി ബജറ്റ്
അവതരിപ്പിക്കുമ്പോൾ നിയമസഭയിലെ
എൽഡിഎഫ് കക്ഷികൾ സ്പീക്കറുടെ 
കസേര തകർത്ത് പ്രതിഷേധം.

അവിടെയും പ്രശ്നമവസാനി ക്കുന്നില്ല. നിയമസഭയിൽ സ്പീക്കറുടെ അദ്ധ്യക്ഷ വേദി യിൽ തള്ളിക്കയറി സ്പീക്കറു ടെ മേശ അലങ്കോലപ്പെടു ത്തു കയും മൈക്കും കോളിം ഗ് ബെല്ലും വലിച്ചെറിയുക യും സ്പീക്കറെത്തന്നെ അദ്ധ്യ ക്ഷ വേദിയിൽ നിന്നും പാലാ യനം ചെയ്യിക്കുകയും ചെയ്ത പല സംഭവങ്ങളും സംസ്ഥാന നിയമസഭയിൽ ഉണ്ടായിട്ടു ണ്ട്. ശക്തമായ വച്ച് ആൻഡ് വാർഡിന്റെസംരക്ഷണത്തി ലാണ്, ചട്ടവും നടപടിക്രമവു മനുസരിച്ചല്ല, സഭാനടപടിക ൾ പലപ്പോഴും സ്പീക്കർക്ക് നി  യന്ത്രിച്ചുകൊണ്ടുപോകേണ്ടി വരുന്നത്.

പാർലമെന്ററി ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിലാണെങ്കി ൽ സഭാനടപടികൾ നടക്കുമ്പോൾ സഭാദ്ധ്യക്ഷനെയും പ്രസംഗകനെയും മറി കടന്ന് നടക്കുക, അദ്ധ്യക്ഷവേദിയിൽക്കയറി മിനിറ്റുകളോളം സ്പീക്കറുമായി സംസാരിക്കുക, തോന്നിയ സ്ഥലത്ത് ഇരുന്നുകൊണ്ട് വായിൽ വരുന്നത് വിളി ച്ചു പറയുക ഇതെല്ലാം നിത്യേന കാണുന്നുണ്ട്.

കേരള സംസ്ഥാന  നിയമസഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരംഗമെന്ന നിലയിൽ 1979 -ൽ രാജ്യസഭയിലെത്തിയ ഈ ലേഖകന് ആദ്യം അവിടെ നടക്കു ന്നതായിക്കണ്ട സംഭവങ്ങൾ തീർച്ചയായും ശ്വാസം മുട്ടലുണ്ടാക്കി. പഴമക്കാർ  ഇതിലൊരു പുതുമയില്ലെന്ന് പറഞ്ഞു സമാധാനിപ്പിച്ചു. അത് ശരിയായിരുന്നു. കാലം മുമ്പോട്ട് പോയപ്പോൾ ആദ്യം കണ്ടതിനേക്കാൾ വലിയ ശിക്ഷണരാഹി ത്യത്തിനു പലപ്പോഴും സാക്ഷിനിൽക്കേണ്ടി വന്നു. ചില പ്രമാണിമാർ സഭയു ടെ സമയം മുഴുവൻ കയ്യടക്കും. അതിനെ നിയന്ത്രിക്കുന്ന കാര്യത്തിൽ അദ്ധ്യ ക്ഷവേദി പലപ്പോഴും നിസ്സഹായമാണ്.

ഇതെല്ലാം വിരൽ ചൂണ്ടുന്നത് ജനാധിപത്യ പ്രക്രിയയിൽ സംഭവിച്ചുകൊണ്ടിരി ക്കുന്ന ഒരു പ്രത്യേക സ്ഥിതിവിശേഷത്തിലേക്കാണ്. ജനാധിപത്യ ഭരണസംവി ധാനത്തിൽ പാര്ലമെന്റിനും സംസ്ഥാന നിയമസഭകൾക്കും ഉണ്ടായിരുന്ന സ്ഥാനവും പ്രാധാന്യവും വളരെ വേഗം കുറഞ്ഞുവരുകയാണ്‌. ഇത് അധികാര ത്തിൽ വരുവാൻ അവസരം കിട്ടിയവർ മനഃപൂർവ്വം വരുത്തിക്കൂട്ടിയതാണോ? ഉന്നത ജനാധിപത്യവേദികളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ സ്വയം പ്രവർത്തനം കൊണ്ട് വരുത്തിത്തീർത്തതല്ലേ? തടിയുടെ വളവും ആശാരിയു ടെ പണിയും ഒപ്പം മോശപ്പെട്ടിട്ടുണ്ട് എന്ന് പറയുവാനേ ഇന്ന് നിവൃത്തിയുള്ളു . പണ്ട്  നിയമ സഭയിൽ ഒരാരാരോപണം വന്നാൽ, എന്തിന്, അസൗകര്യം തോ ന്നുന്ന ഒരു ചോദ്യമുണ്ടായാൽ, ബന്ധപ്പെട്ടവർക്കാകെ ഉത്ക്കണ്ഠയായിരുന്നു. ഇന്ന് എത്ര ഗുരുതരമായ ആരോപണം വന്നാലും "ഓ , ഒന്നുമില്ല, " എന്ന മനോഭാ വമാണ് അവരിലുള്ളത്. അല്പം ഗൗരവം അവശേഷിച്ചിരുന്നത് പാർലമെന്റിൽ ആയിരുന്നു.അവിടെയും സ്ഥിതി ഇന്ന് വ്യത്യസ്തമല്ല.

ഈ മൂല്യശോഷണത്തിനു കാരണം പത്രപ്രവർത്തക രംഗത്തുനിന്നും മാറാതെ ജനപ്രതിനിധി എന്ന നിലയിൽക്കൂടി പ്രവർത്തിക്കുന്ന എനിക്ക് തോന്നുന്ന, ജനപ്രതിനിധികളുടെ പ്രവർത്തനശൈലി തന്നെയാണെന്ന്. പാർലമെന്റംഗ മായാലും നിയമസഭാംഗമായാലും നിവേദനങ്ങളുടെ ഒരു ഭാണ്ഡവുമായിട്ടാണ് പലപ്പോഴും അവരുടെ നടപ്പ്. നിവേദനങ്ങളിൽ പലതും അവർ പ്രതിനിധീകരി ക്കുന്ന നിയജകമണ്ഡലങ്ങളുടെ വികസനകാര്യങ്ങളായിരിക്കും. ഉദാ: ഒരു റോഡ്, ഒരു പാലം, ആശുപത്രി, സ്‌കൂൾ, കോളജ്, ഇങ്ങനെ ഭ്രാന്താശുപത്രി വരെ പോകുന്നു, ജനപ്രതിനിധികളുടെ നിയോജകമണ്ഡലത്തിനുവേണ്ടിയുള്ള ആവശ്യങ്ങൾ. അവ നേടിയെടുക്കുവാൻ ബന്ധപ്പെട്ട മന്ത്രിമാരുടെ സേവ ഒരു ആവശ്യമാണ്. ഏതെങ്കിലും ഒരു നിവേദനം വിജയിക്കാതെ വന്നാൽ, ജനപ്രതി നിധി വോട്ടർമാരുടെ മുമ്പിൽ തരം താഴ്ത്തപ്പെടും. 

സ്വന്തം നിയോജകമണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി ജനപ്രതിനിധിക ൾ അധികാരികളെ സമീപിക്കുന്നതിൽ ധാർമ്മികമായി ഒരു തെറ്റുമില്ല. അത് അവരുടെ മാറ്റിവയ്ക്കാൻ പറ്റാത്ത ചുമതലകൂടിയാണെന്നു പറയാം. എന്നാൽ ജനപ്രതിനിധിയെന്നു പറഞ്ഞു വ്യക്തിപരമായ നിവേദനങ്ങളും ശുപാർശക ളും നടത്തുന്നതാണ് പരാതിക്ക് വഴിയൊരുക്കുന്നത്. ശരിയായാലും തെറ്റായാ ലും വ്യക്തിപരമായ നിവേദനങ്ങളുടെ പിന്നിൽ കറുത്ത ഇടപാടുകളുണ്ടെന്ന് ജനം അനുഭവത്തിൽ നിന്നും സംശയിക്കുന്നു. ഒരു ഉദ്യോഗസ്ഥൻ കാസർഗോട്ട് തന്നെ ജോലിയിൽ തുടരണമെന്ന് തിരുവനന്തപുരം ജില്ലയിലെ എം.എൽ.യ്ക്ക് നിർബന്ധം വന്നാൽ മറ്റുള്ളവർ സംശയിക്കുന്നതിൽ എന്താണ് തെറ്റ്? കോട്ടയം ഇറിഗേഷൻ ഡിവിഷനിൽ ഇരിക്കുന്ന ഒരു എക്സിക്യു്ട്ടീവ് എൻജിനീയറെ അവിടെത്തന്നെ റോഡും ബിൽഡിംഗും ഡിവിഷനിലേയ്ക്ക് മാറ്റിയില്ലെങ്കിൽ സംസ്ഥാനം അറബിക്കടലിൽ ആവുമോ? ഇ.എസ് .ഐ.-യിൽ പ്രവർത്തിക്കുന്ന ഒരു ഡോക്ടർക്ക് ജില്ലാ ആശുപത്രിയിൽ വരാനുള്ള മോഹം സാധിച്ചുകൊടു ക്കാൻ എം.എൽ.എ കൂട്ടുനിന്നാൽ ജനം സംശയിക്കും. മന്ത്രിയും സംശയിക്കും. സർവീസിലെ ഒരു നാലാം ഗ്രേഡ് ജീവനക്കാരന്റെ സ്ഥലം മാറ്റത്തിൽ മന്ത്രി എന്തിനിടപെടണം? എം.എൽ.എ എന്തിനിടപെടണം? മാനുഷികപ്രശനങ്ങളു ണ്ടാകാം. അത് പരിമിതമാണ്. നിസ്സാരമായ സർവീസ് കാര്യങ്ങളിലും സ്വകാ ര്യ ലാഭമുണ്ടാക്കുന്ന കോൺട്രാക്റ്റ ഇടപാടുകളിലും ബന്ധപ്പെടുന്ന ഒരു ജന പ്രതിനിധിക്ക് ലഭിക്കേണ്ട അംഗീകാരം നഷ്ടപ്പെടുന്നു.

രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പൊതുവായ പ്രശ്നങ്ങൾ ബന്ധപ്പെട്ട വരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് അവയ്ക്ക് ന്യായമായ പരിഹാരം കാണുക എന്നതാണ് ജനപ്രതിനിധികളുടെ ജോലി എന്നായിരുന്നു ഏതാണ്ട് രണ്ടു വ്യാഴ വട്ടക്കാലം മുമ്പ് വരെയുള്ള സങ്കല്പം . പ്രാദേശികാവശ്യങ്ങൾ നേടിയെടുത്തു നിയോജകമണ്ഡലത്തിലെ സ്വാധീനം നിലനിറുത്തുകയെന്നതിൽക്കവിഞ്ഞു ഇന്ന് ജനപ്രതിനിധികൾക്ക് പൊതുവിൽ സംസ്ഥാനത്തിന്റെയോ രാജ്യത്തി ന്റെയോ ഉത്തമ താല്പര്യങ്ങളെപ്പറ്റി വലിയ ശദ്ധയൊന്നും ഇല്ലെന്നു പറഞ്ഞാൽ അത് പ്രചരണത്തിനുവേണ്ടി നടത്തുന്ന ദുരാരോപണമായി ഒരു ജനപ്രതിനിധി കൂടിയായ ലേഖകൻ കണക്കാക്കുന്നില്ല. 

ഇത്രയും കാര്യങ്ങൾ പൊതുവായി പറഞ്ഞുകൊണ്ട് ജനപ്രതിനിധികൾ നിയമ സഭയിലും പാർലമെന്റിലും കഴിഞ്ഞ കുറേക്കാലങ്ങളായി നടത്തുന്ന പ്രവർ ത്തനത്തെപ്പറ്റിയും ചുരുക്കമായി ചില പരാമർശങ്ങൾ നടത്തുവാൻ ആഗ്രഹി ക്കുന്നു. ഇത് ഒരു വിമര്ശനമല്ല. ഒരാത്മപരിശോധനയാണ്. ഏതെങ്കിലും വിഷ യത്തെപ്പറ്റി സമഗ്രമായി പഠിച്ചു പാർലമെന്റിലായാലും നിയമസഭയിലായാ ലും സംസാരിക്കാൻ ആഗ്രഹിക്കുന്ന ജനപ്രതിനിധിയുടെ സംഖ്യ കുറഞ്ഞാണ്‌ വരുന്നത്. രാവിലെ ക്ഷൗരം നടത്തി ശുഭവസ്‌ത്രധാരിയായി ജനപ്രതിനിധിക ളിൽ പലരും നിയമസഭയിലോ പാർലമെന്റിലോ എത്തുന്നു. അന്നത്തെ കാര്യ പരിപാടിയിലെ ഇനങ്ങൾ പലരും സഹപ്രവർത്തകരിൽനിന്നും ചോദിച്ചാണ് മനസ്സിലാക്കുന്നത്. ചോദ്യോത്തരവേളയിൽ അവസരം കിട്ടിയാൽ സന്ദർഭത്തി നു അനുസരിച്ചു ചോദ്യങ്ങൾ ചോദിക്കും. ഒരു ജനപ്രതിനിധി, കുടലുമായി പുലബന്ധം ഇല്ലാത്ത തന്റെ സംസ്ഥാനത്ത് കടലാക്രമണനിരോധനത്തിനു വേണ്ടി എന്ത് തുക ചെലവാക്കി എന്ന് ബന്ധപ്പെട്ട മന്ത്രിയോട് അന്വേഷിക്കുന്ന ത് ഈ ലേഖകൻ സ്വന്തം ചെവികൊണ്ട് കേട്ടിട്ടുള്ളതാണ്. എല്ലാവരുടെയും കാര്യമല്ല. ഗൗരവമായി പ്രശ്നങ്ങൾ പഠിച്ചു പാർലമെന്റിലും നിയമസഭയിലും അവതരിപ്പിക്കുന്ന അംഗങ്ങൾ നിരവധിയുണ്ട്.

എന്നാൽ 1957 മുതൽ 1982 വരെ ഇങ്ങോട്ടെടുത്താൽ ഉത്തരം പഠിച്ചു പാർലമെ ന്റിലും നിയമസഭയിലും സംസാരിക്കുന്നവരുടെ സംഖ്യ കുറഞ്ഞുവരുന്നു എന്ന് കാണാൻ സാധിക്കും. ജനപ്രതിനിധികൾ പ്രത്യേകം ശ്രദ്ധിക്കുകയാണെ ങ്കിൽ ചോദ്യോത്തരവേളയിൽ അധികാരത്തിലിരിക്കുന്ന ഏതു ഗവണ്മെന്റി നെയും അലോരസപ്പെടുത്താൻ സാധിക്കും. 1957 -59 -ൽ ആന്ധ്രായിൽനിന്നും സംസ്ഥാനത്തിനുവേണ്ടി ഒരാടിയന്തിരകാലഘട്ടത്തിൽ അരി വാങ്ങിയത് സംബന്ധിച്ച് ഒരു ആരോപണം ഉണ്ടായിരുന്നു. ചോദ്യോത്തരവേളയിൽ ആ ആരോപണം പൊന്തി വന്നു. അന്തരിച്ച ശ്രീ പട്ടം താണുപിള്ളയും ഇന്നത്തെ ഡെപ്യുട്ടി മുഖ്യമന്ത്രി ശ്രീ. സി. എച്ച് .മുഹമ്മദ്‌കോയയും മറ്റും ഈ പ്രശ്നം അന്നത്തെ മുഖ്യമന്ത്രി ശ്രീ ഇ.എം. എസ് നമ്പൂതിരിപ്പാടിന് അസൗകര്യം ഉണ്ടാ ക്കത്തക്ക വിധം ഉപചോദ്യങ്ങൾ വഴി മുമ്പോട്ടു കൊണ്ടുപോയി. സഹികെട്ട ഇ.എം.എസ് നമ്പൂതിരിപ്പാട് തന്റെ സഹപ്രവർത്തകനിലുള്ള (ഭക്ഷ്യമന്ത്രി) ദൃഢവിശ്വാസം കൊണ്ടായിരിക്കണം, വേണമെങ്കിൽ ആന്ധ്രാ അരി കച്ചവട ഇടപാട് അന്വേഷണ വിധേയമാക്കാമെന്ന് സമ്മതിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവ് അന്തരിച്ച ശ്രീ. പി. റ്റി. ചാക്കോ മുഖ്യമന്ത്രി ഇ.എം.എസിന്റെ മറുപടി യിൽ ഉണ്ടായിരുന്ന "ആവശ്യമെങ്കിൽ" എന്ന പദം ഉപയോഗിച്ച് മുഖ്യമന്ത്രി അന്വേഷണത്തിന് സന്നദ്ധനായി എന്ന നിലയിൽ ഉപചോദ്യങ്ങൾക്കു രൂപം നൽകി. ആന്ധ്രാ അരി ഇടപാട് സംബന്ധിച്ചു ഇ.എം.എസ് തന്റെ മറുപടിയിൽ ശ്രദ്ധിക്കാതെ ഉപയോഗിച്ച ഒരു വാക്ക് "ആവശ്യമെങ്കിൽ" ആ മുഖ്യമന്ത്രിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായ ഒരു സംഭവമായി മാറി. ഇന്ന് നിയമസഭാ നടപടികൾ പത്രലേഖകരുടെ ഗ്യാലറിയിലിരുന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ ഇത്തരം ബുദ്ധിപൂർവ്വമായ ആക്രമണനിര പലപ്പോഴും കേൾക്കാൻ കഴിയുന്നി ല്ല എന്നുള്ളതാണ് വസ്തുത.

നിയമസഭയിൽ അംഗങ്ങൾ സംസാരിക്കുമ്പോൾ അവർ പ്രതിപാദ്യം ചെയ്യുന്ന വിഷയത്തെപ്പറ്റി വിശദമായി പഠിക്കുവാൻ മുമ്പൊക്കെ ജനപ്രതിനിധികൾ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. 90 വയസ്സിൽ എത്തി ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന ജോസഫ് ചാഴിക്കാടൻ എന്ന കേരളത്തിലെ അതി പ്രഗത്ഭനായ പാർലമെന്ററിയാൻ 75-മാറ്റത്തെ വയസ്സിൽ നിയമസഭയിൽ ഒരു പ്രസംഗം നടത്തുവാൻ തയ്യാറെടുക്കുന്ന രംഗം ലേഖകന് നേരിട്ട് കാണാൻ സാധിച്ചു. നിയമസഭയിൽ ചെയ്യാനുള്ള പ്രസംഗം പൂർണ്ണമായി അദ്ദേഹം എഴുതി തയ്യാറാക്കി. മറ്റു ബഞ്ചുകളിൽനിന്നും സ്വാഭാവികമായും വരാവുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഫലിതപൂർണ്ണമായ മറുപടിയും കുറിച്ചുവച്ചു. പൂർണ്ണരൂപം പ്രതിഫലിക്കുന്ന നിലക്കണ്ണാടിയുടെ മുമ്പിൽ നിന്നുകൊണ്ട് ലേഖകനെ സാക്ഷി നിറുത്തി പ്രസംഗം മുഴുവൻ വായിച്ചു. പ്രസംഗത്തിനിട യിൽ വരാവുന്ന ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും അക്കൂട്ടത്തിലുണ്ടാ യിരുന്നു. ലേഖകന് ഒരു ജനപ്രതിനിധിയോട് വളരെ ബഹുമാനം തോന്നി. അന്ന് നിയമസഭയിൽ മുൻകൂർ പ്രസംഗം തയ്യാറാക്കി സംസാരിക്കുന്നവരായിരുന്നു അധികവും. ലേഖകന്റെ സ്വന്തം അനുഭവം വച്ച് പറയുകയാണെങ്കിൽ ഇന്നവർ വിരലിലെണ്ണാൻ മാത്രമേയുള്ളു. 'വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട്' എന്നാണ് പലരുടെയും മനോഭാവം. നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളു ടെ മൂല്യത്തകർച്ചയ്ക്ക് പ്രധാന കാരണം ഇതാണെന്ന് ലേഖകൻ പറയും. //-

*******************************************

 അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu

  *********************************************

Freitag, 11. Februar 2022

ധ്രുവദീപ്തി // Politics // ഇന്ത്യയിലെ പുതിയ പൗരത്വനിയമം - വിവേചനത്തോടുള്ള ജനങ്ങളുടെ ദേഷ്യം വിട്ടുമാറുന്നില്ല. // George Kuttikattu-



 ഇന്ത്യയിലെ പുതിയ പൗരത്വനിയമം - വിവേചനത്തോടുള്ള ജനങ്ങളുടെ ദേഷ്യം വിട്ടുമാറുന്നില്ല. // 

George Kuttikattu-

ന്ത്യയിൽ സ്വദേശിവത്ക്കരണനിയമത്തിനെതിരെ സ്ത്രീകൾ പ്രത്യേകിച്ചും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. കൊറോണ വൈറസ് കാരണം ഇപ്പോൾ എല്ലാ പ്രകടനങ്ങളും നിരോധിച്ചിരിക്കുകയാണ്. അത് കാരണം ഇന്ത്യയിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെല്ലാം നിശബ്ദമാക്കി. പക്ഷെ, പുതിയ പൗരത്വ നിയമത്തെ എതിർക്കുന്ന ദേഷ്യം ബാക്കിയായി. ഇന്ത്യയിലെ ഒരു നല്ല ശതമാനം ആളുകൾ പുതിയ നിയമത്തെക്കുറിച്ചു കൂടുതൽ അറിയുന്നില്ല. ഇവ  ആദ്യമായി, ആരാണ് ഇന്ത്യാക്കാരനാകുന്നത് എന്ന് നിർണ്ണയിക്കാൻ മതം ഒരു മാനദണ്ഡമായി ഉപയോഗിക്കുന്നുണ്ടെന്ന് നാം മനസ്സിലാക്കണം. മുസ്ലീങ്ങൾ  ഈ വ്യവസ്ഥകളിൽപ്പെട്ടവരല്ല എന്ന ഈ യാഥാർത്ഥ്യം ഞെട്ടിക്കുന്നതാണ്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് ഈ പുതിയ നിയമങ്ങൾ നിർമ്മിച്ചവർ ചിന്തിക്കുന്നില്ല

വിവാദമായ പൗരത്വ നിയമം ഇന്ത്യ പാസാക്കി. അത് വൻ പ്രതിഷേധങ്ങളുടെ അകമ്പടിയോടെ, അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു വരുന്ന കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിലേയ്ക്കുള്ള പാത ലളിതമാക്കി തീർക്കാൻ ഉദ്ദേശിച്ചുള്ള നിയമവും ഇന്ത്യ പാസാക്കി. എന്നാൽ മുസ്‌ലിംകളെ വ്യക്തമായി ഒഴിവാക്കിയിരുന്നു. ഇത്തരം നിയമത്തിനെതിരെ ഇന്ത്യയിൽ ഉണ്ടായ പ്രതിഷേധത്തിൽ കുടിയേറ്റ നിയമത്തിന്റെ കരട് പകർപ്പ് അപ്പോൾ പ്രതിഷേധക്കാർ കത്തിച്ചു എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പൗരത്വനിയമ  പ്രതിഷേധത്തിൽ നിയമത്തിന്റെ കരട് പകർപ്പ്  പ്രതിഷേധക്കാർ കത്തിച്ചു.

ഇന്ത്യൻ മാദ്ധ്യമങ്ങൾ പറയുന്നതനുസരിച്ച്, പൗരത്വ നിയമത്തെക്കുറിച്ചുള്ള ചർച്ചയിലും വോട്ടെടുപ്പിലും പോലീസുകാരും പ്രകടനക്കാരും തമ്മിൽ വലിയ അക്രമാസക്തമായ ഏറ്റുമുട്ടലുകളുണ്ടായിരുന്നു. പ്രതിഷേധക്കാർ അവിടെ  വാഹനങ്ങൾക്ക് തീയിടുകയും കല്ലെറിയുകയും പോലീസുകാർ നിർമ്മിച്ച വിലക്കുകൾ തകർക്കുകയും ചെയ്തു. പോലീസ് അവർക്കെതിരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചുവെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്. സൈന്യം നിലയുറപ്പിച്ചിരുന്ന നിരത്തുകൾ എവിടെയും പിരിമുറുക്കവും വിദ്വേഷവും നിറഞ്ഞുനിന്നു. വടക്ക് കിഴക്കൻ സംസ്ഥാനമായ ആസമിലെ ഗുവാഹത്തി നഗരത്തിൽ കർഫ്യു പോലും ഏർപ്പെടുത്തിയിരുന്നു. ചില ചില പ്രദേശങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് പോലും സ്വിച്ച് ഓഫ് ചെയ്തിരുന്നു  എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതാണ്. 

 ജനങ്ങൾ നടത്തിയ പ്രതിഷേധത്തെ പോലീസ് എതിർത്തു.

മതപീഡനങ്ങളിൽനിന്നു രക്ഷപെട്ടു അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ്, പുതിയ നിയമം എന്ന് ഞാൻ മുൻപ് കുറിച്ചല്ലോ. പ്രത്യേകിച്ചും മുസ്‌ലിം ഭൂരിപക്ഷരാജ്യങ്ങളിലെ മതപീഡനങ്ങളിൽനിന്നു രക്ഷപെടാൻ 2014 അവസാനത്തോടെ ഇന്ത്യയിൽ പ്രവേശിച്ച ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ, പാഴ്‌സികൾ, തുടങ്ങിയ മതന്യുനപക്ഷങ്ങളിലെ അംഗങ്ങളെ ഉദ്ദേശിച്ചുള്ള നിയമമായി കണക്കാക്കുന്നു. അവരിൽ രോഗബാധിതരുടെ എണ്ണം അനേക ലക്ഷങ്ങൾ വരുമെന്നാണ് റിപ്പോർട്ടിൽ പറയപ്പെടുന്നത്.  

ഇന്ത്യൻ ഭരണകക്ഷി രാഷ്ട്രീയപാർട്ടി ഇന്ത്യയെ ഹിന്ദുക്കളുടെ സ്വർഗ്ഗം ആക്കുവാൻ നീക്കം.  

 
 © picture alliance / AP Photo / Rajesh Kumar Singh
പ്രധാനമന്ത്രി മോദിയുടെ ഹിന്ദു ദേശീയവാദ ഗതിക്ക് 
പിന്തുണക്കാരുമുണ്ട്.


ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിയുടെ ( ബി ജെ പി ) തെരഞ്ഞെടുപ്പ് പ്രകടനപത്രിക പരിശോധിച്ചാൽ 2014- ൽ അവർ ഇന്ത്യയെ ഒരു "ഹിന്ദു രാഷ്ട്രം" ആക്കുമെന്ന് പ്രഖ്യാപിച്ചത് കാണാം. ആളുകൾ അതുകൊണ്ടാണ് പുതിയ പൗരത്വത്തിനെതിരെ പ്രതിഷേധിച്ചത്, ഇപ്പോഴും പ്രതിഷേധം വിട്ടുമാറിയിട്ടില്ല. മറ്റെല്ലാ ന്യുനപക്ഷങ്ങളുടെയും ചെലവിൽ ഇന്ത്യ യഥാർത്ഥത്തിൽ ഒരു ഹിന്ദു രാഷ്ട്രമായി മാറുമെന്ന് അവർ എല്ലാവരും  ഭയപ്പെടുന്നു. കൊറോണ പ്രതിസന്ധി ഇന്ത്യയിൽ പൗരത്വനിയമത്തിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെ നിശബ്ദമാക്കി. ആരാണാദ്യമായി ഇന്ത്യൻ പൗരൻ ആകുന്നതെന്ന് നിർണ്ണയിക്കാൻ മതം ഒരു മാനദണ്ഡമായി ഉപയോഗിക്കുന്നു. മുസ്ലീങ്ങൾ അവരിൽ ഒരാളല്ല. പൗരത്വനിയമത്തിന് കഴിഞ്ഞ നാളുകളിൽ ഇന്ത്യയിൽ പല സ്ഥലങ്ങളിലും, ഉദാ: ഈ കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ  ന്യുഡൽഹിയിലെ ഷീൻബാഹിൽ അന്നുള്ള പ്രതിഷേധക്കാരുടെ നിലവിളി കേൾക്കാമായിരുന്നെന്നു ചില മാദ്ധ്യമങ്ങൾ എഴുതി. തുടർന്ന്, 5000 ത്തോളം സൈനികരുടെ പ്രതിഷേധത്തിന് ഇന്ത്യൻ പ്രധാനമന്ത്രി മോഡി കർശനമായി വിലക്കേർപ്പെടുത്തി സമരം ഒഴിവാക്കി. ഇന്ത്യയിൽ മാരകമായ കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരായ നടപടിയായി വിലക്കേർപ്പെടുത്തുന്നു  എന്നാണ് ഔദ്യോഗിക ഭാഷ്യം അതിന് ഉണ്ടായത്. അതുവരെ കലാകാരന്മാരും, വിദ്യാർത്ഥികളും, മറ്റു ബുദ്ധിജീവികളും മാത്രം അല്ല, എന്നാൽ അവരിലേറെ  കൂടുതലും സ്ത്രീകളും പുതിയ പൗരത്വനിയമത്തിനു എതിരെ മാസങ്ങളോളം പ്രതിഷേധത്തിലായിരുന്നു എന്ന വസ്തുത വിസ്മരിക്കേണ്ടതില്ല. പ്രതിഷേധം തുടങ്ങിയ ദിവസം മുതൽ ആളുകൾ താരതന്മ്യേന ഏറെ വേഗത്തിൽ ഷഹീൻ ബാഹിലേയ്ക്ക് ചുറ്റും കൂടി. 

 
പുതിയ സ്വദേശിവൽക്കരണ നിയമത്തിനെതിരെ സ്ത്രീകൾ പ്രത്യേകിച്ചും 
പ്രതിഷേധിച്ചിട്ടുണ്ട്. 
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ പ്രകടനങ്ങൾ 
നിരോധിച്ചിരിക്കുകയാണ്. 
© ചിത്ര സഖ്യം പസഫിക് പ്രസ്സ് / സുദീപ്ത ദാസ്

പ്രതിഷേധക്കാർ ഇനി പ്രകടനം നടത്തുന്നില്ലെങ്കിലും ഒരു യാഥാർത്ഥ്യമുണ്ട്. പുതിയ നിയമത്തോടുള്ള അവരുടെ ദേഷ്യം ഒട്ടും വിട്ടുമാറിയിട്ടില്ല. അത് ന്യുഡൽഹിയിലും മാത്രമല്ല, കൽക്കട്ടയിലും മറ്റു നഗരങ്ങളിലും തെരുവിൽ ഇറങ്ങിയ സ്ത്രീകളുടെ എണ്ണം വളരെയേറെയാണ്. സമരം രാജ്യത്തെയാകെ ഭയപ്പെടുത്തിയെന്നും സർക്കാർ നേതൃത്വം ആരോപിച്ചു. പ്രതിഷേധപ്രകടന ങ്ങൾക്ക് തെരുവിലിറങ്ങിയ സ്ത്രീകളുടെ എണ്ണം വളരെയേറെയാണ്. ഇന്ത്യക്ക്  പുറത്തുപോലും ഈ പ്രതിഷേധ തരംഗത്തെ അതുല്യമാക്കിയിരുന്നു. അത് രാജ്യത്തെ ഭയപ്പെടുത്തി. അവരുടെ മനസ്സിനെയും ഉപയോഗിക്കുന്നത് തീരെ വിലക്കാനാവില്ലെങ്കിലും, അത് ചെയ്യുന്ന ആർക്കും ഈ നിയമം ഇന്ത്യയിൽ ഇസ്ലാമോഫോബിയാണെന്നും ആരോപണം ഉയർന്നു. എന്നാൽ ഈ നിയമം വിവേചനപരമാണെന്നും ഈ നിയമത്തിന് ഫാസിസിറ്റ് പ്രവണതയുണ്ടെന്നും തിരിച്ചറിയുന്നു. വിദ്യാസമ്പന്നരായ യുവതികളെ ഭയപ്പെടുത്തി കൈകാര്യം ചെയ്യാൻ രാഷ്ട്രീയം നിർബന്ധിതമാകുന്നുണ്ട്. കാരണം, അവരെ എങ്ങനെ നിയന്ത്രിക്കണമെന്ന് അവർക്ക് അറിയില്ല. കൽക്കട്ടയിലെ പ്രതിഷേധത്തിൽ അവസാനം വരെ പങ്കെടുത്ത പ്രൊഫസർ മിത്ര ദർശന ഇതേപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. ഇങ്ങനെ വിശദീകരിക്കാൻ കാരണമുണ്ട്. മറ്റെല്ലാ പ്രതിഷേധ പ്രകടനം നടത്തുന്ന സ്ത്രീകളെപ്പോലെ താനും അതിൽ പങ്കെടുത്തിരുന്നു. എന്നാൽ, അവർക്കു സ്വയം നിർണ്ണയിച്ചതും സ്വതന്ത്രവുമായ ഭാവി ഇതിനാൽ നഷ്ടമാകുമോ എന്ന ഒരു ഭയം നിലനിൽക്കുന്നു. കാരണം, പുതിയ പൗരത്വ നിയമത്തിന്റെ ഫലമായി സ്ത്രീകൾ പ്രത്യേകിച്ചും പൗരത്വമില്ലാത്തവരായി മാറിയിരിക്കുന്നു. അവർക്ക് അവരുടെ ഇന്ത്യൻ വംശത്വ തനിമ തെളിയിക്കാൻ കഴിയാതെ വരുന്നവെന്നതാണ്. കൽക്കട്ട നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ലോയിലെ കുടിയേറ്റനിയമത്തിന്റെയും പ്രൊഫസറാണ് 31 വയസുകാരിയായ പ്രൊഫസർ മിത്ര ദർശന. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യൻസർക്കാർ വർഷങ്ങളായി പിന്തുടരുന്ന രാഷ്ട്രീയ നയത്തിന്റെ യുക്തിസഹമായ ചില അനന്തരഫലമാണ് പുതിയ ഇന്ത്യൻ പൗരത്വനിയമം. ചില പ്രതിഷേധങ്ങളുടെ  പ്രകടന അന്തരീക്ഷദൃശ്യം നമ്മുടെ മനസ്സിനെ വിട്ടകന്നു പോവില്ല
 
പ്രതിഷേധ പ്രകടനങ്ങൾ നയിക്കുവാൻ അന്ന് ഇരുപത്തിഎട്ട് റ്വയസുള്ള ഒരു ചെറുപ്പക്കാരൻ തെരുവിൽ നടക്കുന്ന പ്രവർത്തനങ്ങൾ നന്നായിട്ട് ഏകോപി പ്പിച്ചുകൊണ്ടിരുന്നു. പക്ഷെ പോലീസ് അവരോട് അതിക്രൂരമായിട്ട് തന്നെ  പെരുമാറിയെന്നായിരുന്നു മാദ്ധ്യമ റിപ്പോർട്ട് പുറത്തുവന്നത്. പ്രതിഷേധം നടന്ന സ്ഥലത്തിന് സമീപമുള്ള ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാല വിദ്യാർത്ഥികളും പ്രതിഷേധസമരത്തിൽ ഉൾപ്പട്ടില്ലെങ്കിലും അവരും അന്ന് ആക്രമിക്കപ്പെട്ടിരുന്നു.സർവ്വകലാശാലയിലെ ലൈബ്രറിയിൽ വച്ച് കണ്ണീർ വാതകം പ്രയോഗിച്ചാണ് അവർക്കുനേരെ വെടിയുതിർത്തതും. വിവിധ സംഘടനകൾ പ്രതിഷേധപ്രകടനത്തിനായി ആഹ്വാനം ചെയ്തിരുന്നു. N R C യും C A A യും സർക്കാർ പിൻവലിക്കുന്നത് വരെ പ്രതിഷേധിക്കാൻ സമരക്കാർ തീരുമാനിച്ചു.
 
പുതിയ ഇന്ത്യൻ പൗരത്വ നിയമം മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നു.
N R C, C A A എന്നീ ചുരുക്കെഴുത്തുകൾ അർത്ഥമാക്കുന്നത് എല്ലാറ്റിനുമുപരി, അത് മുസ്‌ലീങ്ങൾക്കെതിരായ വിവേചനം ആണ്. ഹിന്ദുമതം കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിശ്വാസിസമൂഹം ഇസ്ലാം ആണ്. എങ്കിലും ജനസംഖ്യയുടെ 14 ശതമാനമെങ്കിലും കഴിഞ്ഞവർഷം അവസാനം പ്രസിദ്ധപ്പെടുത്തിയ ആസാം സംസ്ഥാനത്തിന്റെ പുതിയ പൗരത്വരജിസ്റ്റർ ആയി, അതായത് "നാഷണൽ സിറ്റിസൺസ് ഓഫ് ഇന്ത്യ" എന്ന NRC, തങ്ങൾ ഇന്ത്യാക്കാരാണെന്ന് തെളിയിക്കാൻ കഴിയുന്ന താമസക്കാരെ ഈ പട്ടിക യിൽപ്പെടുത്തുന്നു. ഇത് ചെയ്യുന്നതിന്, അവരോ അവരുടെ മാതാപിതാക്കളോ 1971 മാർച്ച് 26-ന് മുൻപ് ആസാമിൽ എത്തിയിരിക്കണം. അയൽരാജ്യമായ ബംഗ്ലാദേശ് പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് തലേ ദിവസം
ഇന്ത്യയിൽ ജനിച്ചവൻ ഇന്ത്യാക്കാരനാണ്, യഥാർത്ഥത്തിൽ.

C A A പൗരത്വഭേദഗതി നിയമം" ആണ്. ഇസ്ലാമിക അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ മതപരമായ കാരണങ്ങളാൽ പീഢിപ്പിക്കപ്പെടുന്ന ഹിന്ദുക്കളെ, അവർക്ക് ഇന്ത്യൻ പൗരത്വം നേടുന്നതിന് പ്രാപ്തരാക്കുക എന്നതാണ് ദൗത്യം. മുസ്ലിംകളെ ഈ നടപടി ക്രമത്തിൽനിന്നു ഒഴിവാക്കിയിട്ടുണ്ട്. ഇതെന്തുകൊണ്ടെന്ന് ചോദ്യമുദിക്കുന്നു. ആ മൂന്നു രാജ്യങ്ങളിൽ നിന്ന് മുസ്ലിം അഭയാർത്ഥികളില്ലെന്നു പുതിയ നിയമ നിർമ്മാതാക്കൾ പറയുന്നു. അവിടെയും മുസ്ലിം വിഭാഗങ്ങൾ  പീഡിപ്പിക്കപ്പെ ടുന്നുണ്ടെന്നും മുസ്ലിം വിഭാഗത്തെ ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധവും ആണെന്ന് പ്രതിപക്ഷം വാദിക്കുന്നു. 1955 മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ ഉണ്ടായിരുന്നതിനെ ഇന്ത്യൻ ഭരണകക്ഷിയായ ബി ജെ പി നിർത്തലാക്കിയ നടപടിയായി ശ്രീമതി മിത്ര ദർശന വിശദീകരിക്കുന്നുണ്ട്. അതിങ്ങനെയാണ്: "ഇന്ത്യയിൽ 1955 മുതൽ ഒരു സമ്പൂർണ്ണ ജന്മാവകാശ നിയമമുണ്ട്". അതിൽ മാതാപിതാക്കൾ എവിടെനിന്നുള്ളവരാണെങ്കിലും ഇന്ത്യയുടെ പ്രദേശത്ത് ജനിച്ച എല്ലാവരും സ്വയമേവ ഇന്ത്യൻ പൗരന്മാരാണെന്നു പ്രസ്താവിക്കുന്നു. എന്നിരുന്നാലും ഈ നിയമം പിന്നീട് 2019-ൽ നിരവധി തവണ ഭേദഗതി ചെയ്തു. Lus Soli- അതായത്, ജന്മനായുള്ള പൗരത്വത്തിനുള്ള അവകാശം. അതിപ്പോൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. തൊഴിൽ ജീവിതം തേടി വിദേശരാജ്യങ്ങളിൽ പോയി തൊഴിൽ ചെയ്തു ജീവിക്കുന്നവർ "പ്രവാസി ഇന്ത്യാക്കാർ". അവരുടെ പൗരത്വ അവകാശങ്ങളെപ്പോലും ഇന്ത്യ പുതിയ പൗരത്വ നിയമത്തിലൂടെ അവരെയും വിഷമത്തിലാക്കിയിരിക്കുകയാണ്. പൗരത്വം തെളിയിക്കപ്പെട്ട ഇന്ത്യൻ വംശജരായ ആളുകൾക്ക് മാത്രമേ പൗരത്വത്തിന് അർഹതയുള്ളൂ. അത് തെളിയിക്കപ്പെടന്നതു വളരെ ബുദ്ധിമുട്ടായി. പ്രത്യേകിച്ച് മുസ്ളീംങ്ങൾ കൂടുതലുള്ള ബംഗ്ളാദേശിലെ സ്വാതന്ത്ര്യത്തിന് മുമ്പുള്ള യുദ്ധത്തിൽനിന്നു ഇന്ത്യയിലേയ്ക്ക് പാലായനം ചെയ്തവരിൽ വലിയൊരു വിഭാഗം താമസിക്കുന്ന ആസാം സംസ്ഥാനത്ത്, 30 ദശ ലക്ഷത്തിലധികം നിവാസികളിൽ ഏകദേശം രണ്ടു ദശലക്ഷത്തിനും അത് തെളിയിക്കാൻ കഴിഞ്ഞില്ല എന്നതാണ് വസ്തുത. പലർക്കും ജനനസർട്ടിഫിക്കറ്റുകളോ, സ്‌കൂൾ രേഖകളോ, സ്വത്തു രേഖകളോ ഇല്ലാത്ത ഇന്ത്യപോലുള്ള ഒരു രാജ്യത്ത് അതെങ്ങനെ പ്രവർത്തിക്കും? ഒരു ഉദാ: ശ്രീമതി സംഘമിത്ര ദാസ്, അമേരിക്കയിലുള്ള അരിസോണ സർവ്വകലാശാലാ ഉന്നതപഠനത്തിലിരിക്കുന്ന ഒരു ആസാം സ്വദേശിയാണ്. ഇപ്പോഴും ദേശീയ പൗരത്വരജിസ്റ്ററിന്റെ NRC ബാധിച്ചിട്ടുണ്ട്. എങ്കിലും അവൾ ശരിക്കും അത്ര ഏറെ വിഷമിക്കേണ്ടതില്ല എന്നുവേണം കരുതാൻ.

ആസാമിലെ ഇന്ത്യൻപൗരനായി തുടരാൻ ഒരാൾ എത്രമാത്രം  വൈദഗ്ധ്യം നേടിയിരിക്കണം ?.

ഒരു വിദ്യാർത്ഥിനി തന്റെ സ്വന്തം അനുഭവം യൂറോപ്യൻ ജേർണലിസ്റ്റിന്റെ ചോദ്യത്തിന് നൽകുന്ന മറുപടി ശ്രദ്ധേയമായി. "NRC യിൽ എന്റെ പേര് തെറ്റായി എഴുതിയിരിക്കുന്നു. എന്റെ പേരൊഴികെ കുടുംബത്തിന്റെ എല്ലാ പേരുകളും കൃത്യമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് തിരുത്തിയില്ലെങ്കിൽ ഞാൻ ആസാമിൽ ഇന്ത്യൻ പൗരനാകുമായിരുന്നില്ലഎനിക്ക് ആദ്യമൊക്കെ പേടി തോന്നിയിരുന്നെങ്കിലും പിന്നീട് ഞാൻ ഡൽഹിയിൽ പഠിക്കുന്നതിനാൽ എനിക്ക് അവിടെ പോകുവാൻ പറ്റാത്തതുകൊണ്ട് അമ്മ അത് ശ്രദ്ധിച്ചുനിന്നു. എന്നാൽ ഭരണപരമായ കാര്യങ്ങളിൽ ഒരാളുടെ ഭാവിവഴി കണ്ടെത്താൻ ഒരാൾ എത്രമാത്രം വൈദഗ്ധ്യം കാണിക്കണമെന്ന് നമ്മൾ കാണുന്നുണ്ടോ? ഇന്നുള്ള ഇന്ത്യൻ ജീവിതത്തിന്റെ പ്രത്യേകതയായി കാണാറുള്ള യാഥാർത്ഥ്യമാണ്. പേരുകൾ തെറ്റുകയോ പട്ടികയിൽപ്പോലും പേരില്ലാത്തവരോ ആയ എത്രയോ പേർ ഇന്ത്യാ രാജ്യത്തുണ്ട്?. നമുക്ക് ഇന്ത്യയിൽ ഭരണകേന്ദ്രങ്ങളായ സർക്കാർ തലങ്ങളിൽ നിന്ന് ഔദ്യോഗിക കാര്യങ്ങൾക്കുള്ള കാര്യങ്ങൾ സാധിക്കുവാൻ ധാരാളം പണം ആവശ്യമാണ്. ആ വിദ്യാർത്ഥിനി തുടർന്ന് പറഞ്ഞു.: എന്റെ അമ്മയ്ക്ക് സമ്പർക്കങ്ങൾ ഉള്ളതിനാലും വിദ്യാസമ്പന്നയായിരുന്നതിനാലും അമ്മയ്ക്ക് അതവസാനിപ്പിക്കാൻ എളുപ്പമായിരുന്നു. എന്നാൽ വിദ്യാസമ്പന്നർ അല്ലാത്തവർക്കും വിധവകളുമായ സ്ത്രീകളുടെ കാര്യമോ ? ഈ കാര്യങ്ങൾ എനിക്ക് കുറച്ചു ചിന്തിക്കാൻ വക നൽകുന്നു. ഇങ്ങനെയുള്ള സംഭവങ്ങളാൽ അഭിഭാഷകയും പ്രൊഫസറുമായ മിത ദർശനയും സഹപ്രവർത്തകരും കൂടി  ചേർന്ന് ഇത്തരക്കാർക്കായി ഒരു നിയമോപദേശ പോർട്ടൽ സ്ഥാപിച്ചു. ഇതിന്  കാരണം, അനേക കാര്യങ്ങൾ നിഷേധിക്കപ്പെട്ട ഓരോ വ്യക്തിക്കും അപ്പീൽ നൽകാൻ 120 ദിവസമുണ്ട്. നിരസിക്കപ്പെട്ട നോട്ടീസിനെ എതിർക്കാൻ വേണ്ടി  ശ്രീമതി മിത ദർശന അവരെ ശക്തമായി ഉപദേശിച്ചു സഹായിക്കുന്നു. നമ്മൾ എതിർക്കുന്നില്ലെങ്കിൽ നാം നമ്മുടെ ആവശ്യങ്ങൾ സാധിക്കാതെ പുറത്തു പോകും. അതുകൊണ്ടാണ് നിയമസഹായവും അവരെ ഉപദേശിക്കാൻവേണ്ടി അഭിഭാഷകരും ആവശ്യമായി വരുന്നത്. പക്ഷെ, ഇന്നത്തെ കാലത്ത് കോടതി പ്രവർത്തനങ്ങളും അഭിഭാഷകരും ജഡ്ജിമാരും നീതി സംരക്ഷിക്കപ്പെടുന്ന കേന്ദ്രങ്ങളല്ലാതെ മാറിപ്പോയിരിക്കുന്നു. ഈ യാഥാർത്ഥ്യം നാം അറിയണം. ഇതിനും ഒരു വസ്തുത കാണാം, പുതിയ പൗരത്വ നിയമത്തിലൂടെ ഇന്ത്യൻ ഭരണ കൂടം തന്നെ തുറന്നുകിടക്കുന്ന ജനാലയിലൂടെ വളരെയേറെ പുറത്തേയ്ക്ക് ചാഞ്ഞു പോയിരിക്കുന്നുവെന്നതാണ്. പരസ്പരം ആർക്കും കൂട്ടുത്തരവാദിത്വം ഇല്ല. പുതിയ ഇന്ത്യൻ പൗരത്വനിയമവ്യവസ്ഥയിലെ മനുഷ്യവിരുദ്ധ പ്രക്രിയ എങ്ങനെയെന്ന് വിശദീകരിക്കുകയാണ് സ്പീഗൽ മാദ്ധ്യമം പോലെയുള്ള ചില യൂറോപ്യൻ മാദ്ധ്യമങ്ങൾ ചെയ്തത്. അതിനെതിരെ ഇപ്പോൾ നിയമനടപടികളു മായി ഇന്ത്യൻ ഭരണനേതൃത്വം നിയന്ത്രണങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ആരൊക്കെ ഇന്ത്യാക്കാരനാകാം ?     

അത്യപൂർവ്വമായ തലങ്ങളിൽ ഇന്ന് അനേകം വ്യവഹാരങ്ങളുണ്ട്. അതെല്ലാം കൈകാര്യം ചെയ്യാൻ ഇന്ത്യൻ ജുഡീഷ്യറിക്ക് സജ്ജമല്ലാത്ത ഒരു വ്യാപ്തിയാ ണതിനുള്ളത്. തീർച്ചയായും, ആരെങ്കിലും ഇന്ത്യൻ പൗരനായി ഇന്ത്യയിൽ അംഗീകരിക്കപ്പെടാത്തതിനാൽ അവർ സ്വയമേവ ഏതെങ്കിലും അയൽ രാജ്യത്തെ പൗരനാകുമെന്ന് അത് അർത്ഥമാക്കുന്നില്ല. പുതിയ NRC യിൽ നിന്ന് പുറത്താക്കിയ ഇവരെയൊന്നും അംഗീകരിക്കുകയില്ലെന്നു ബംഗ്ളാദേശ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അപ്പോൾ ആ രണ്ടു ലക്ഷം ആളുകൾ എന്ത് ചെയ്യും എന്ന ചോദ്യം ഉദിക്കുന്നു. എന്തായാലും അവരെ എല്ലാവരെയും തടങ്കൽപ്പാളയങ്ങളിൽ പാർപ്പിക്കാൻ ആവില്ലല്ലോ. എന്നാൽ ഇന്ത്യൻ സർക്കാർ വാസ്തവത്തിൽ തടങ്കൽപ്പാളയങ്ങൾ പണിയുന്നു എന്നാണ് വാർത്തകൾ ഇന്ന് പുറത്തുവരുന്നത് എന്ന് മാദ്ധ്യമങ്ങൾ പറയുന്നു. ഗവണ്മെന്റ് ഇതിനകമായി അനേകം തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. മാത്രവുമല്ല, ഇന്ത്യ കൂടുതൽ പണിയുകയുമാണ്. എന്നാൽ അവിടെയൊക്കെയുള്ള ഇന്നത്തെ മാനുഷിക സാഹചര്യങ്ങൾ നമുക്ക് നിരീക്ഷിക്കാൻ പ്രയാസവുമാണ്. നിരീക്ഷകർക്കും മാദ്ധ്യമപ്രവർത്തകർക്കും ആസാമിലേയ്ക്ക് പ്രവേശിക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടാണ്. പുതിയ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്ന ആരും ഇപ്പോൾ അതേക്കുറിച്ചു മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന കാര്യം ഉണ്ടെന്ന്‌ യൂറോപ്യൻ മാദ്ധ്യമപ്രവർത്തകർ പറയുന്നു. പലപല ശ്രമങ്ങൾ നടത്തിയിട്ടും ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, ആരൊക്കെ ഇന്ത്യാക്കാരനാകാം എന്ന് നിര്ണയിക്കുന്നതിനുള്ള മാനദണ്ഡമായി മതം പ്രവർത്തിക്കുന്നു. കൊറോണ വൈറസ് പ്രതിസന്ധി ഉയർന്നുവന്നില്ലായിരുന്നു വെങ്കിൽ എന്ന് കരുതിയാലും മറ്റു പ്രതിസന്ധികൾ പൂർണ്ണമായി ഇല്ലാതാകില്ല. പുതിയ പൗരത്വനിയമം അവിശ്വാസം സൃഷ്ടിച്ചിരിക്കുന്നു എന്നതാണ്. ഇപ്പോൾ  ഇതിനകം ഉയർന്നുവരുന്ന മതവിദ്വേഷം വർദ്ധിക്കുകയും വളരെ കൂടുതൽ സംഘർഷങ്ങൾക്ക് അത് വളരുകയും ചെയ്യാനിടയാക്കുന്നത്., അനന്തരഫലമോ? അത് ദീർഘകാലാടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പി ക്കുകയും അതിന് നമ്മെയെല്ലാം കുറ്റക്കാരാക്കുകയും ചെയ്യും.  

ഇന്ത്യയിൽ ഈ നൂറ്റാണ്ടിൽ പുതിയ പല കാര്യങ്ങളും ഉപയോഗിച്ച് മറ്റൊരു  ഇന്ത്യാരാഷ്ട്രമാക്കി മാറ്റി സ്ഥാപിക്കുമെന്ന് പല പൗരന്മാരും സമ്മതിക്കുന്നു. പുതിയ രാഷ്ട്രീയം രൂപപ്പെടും. ഇതെല്ലാം സംഭവിക്കുന്നത് കൃത്രിമബുദ്ധിയെ ചുറ്റിപ്പറ്റിയാണെന്നു നാം മുൻകൂട്ടി കാണണം. പല രാജ്യങ്ങളിലും നിരവധി പരിവർത്തനങ്ങൾ ഉണ്ടാകാം. ഇന്ത്യയും മറ്റു രാജ്യങ്ങളുമായുള്ള സമ്പർക്കം, സൗഹൃദം, വിരോധം ഇന്ത്യയിൽ ഉണ്ടാകാം. ഉദാ: അമേരിക്കാ, യൂറോപ്പ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഉപയോഗിക്കാവുന്ന കാര്യങ്ങൾ ! അത്തരം ഭയം ആളുകളുടെ വൻ നിരീക്ഷണത്തിൽ നിന്ന് നമുക്ക് കാണാൻ കഴിയുന്നത് അത്ര അടിസ്ഥാനരഹിതമല്ല. രാജ്യങ്ങളും മാദ്ധ്യമങ്ങളും ജനങ്ങളെയെല്ലാം ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ട്. കാരണം അത്തരം ഗൗരവ സാഹചര്യങ്ങൾ തന്നെയാണ് ഇന്ത്യയിൽ നമ്മെ കാത്തിരിക്കുന്നത് എന്ന് പറയുന്നത് തെറ്റല്ല. അതുപോലെ ലോകത്തിലെ മറ്റുരാജ്യങ്ങളും അവരുടെ കൃത്രിമ രാഷ്ട്രീയവും ബുദ്ധിയും മറ്റു പുതിയതരം സാമൂഹ്യറാങ്കിംഗ് സിസ്റ്റം അവതരിപ്പിച്ചിട്ടുണ്ട്. അല്ലെങ്കിൽ പുതിയ നയം ഉപയോഗിക്കും. ഇവയെല്ലാം ജനങ്ങളുടെ നന്മക്കായി അതെല്ലാം പ്രയോഗിച്ചിട്ടുണ്ടോ, നാം ഇതിനെക്കുറിച്ച് ഭയപ്പെടണമോ? എന്നാൽ രാഷ്ട്രീയത്തിനും പുതിയ നിയമ നിരീക്ഷണത്തിനും സുരക്ഷയുണ്ടോ? ഈ നയങ്ങൾക്ക് ഇന്ന് ജനങ്ങളെ സേവിക്കാൻ പ്രയോജനപ്പെടുമോ? ഇത് മാത്രമല്ല, ജനങ്ങൾ നരേന്ദ്ര മോദിയെ എങ്ങനെ കാണുന്നു? കൃത്രിമമായ പുതിയ രാഷ്ട്രീയത്തിന്റെ കപട വികസനവും പൗരന്മാരുടെ നേർക്കുള്ള പുതിയ അപകടങ്ങളും ഇന്ത്യയിൽ നിത്യവും ഉയരുകയാണ്, എന്ന് വിദേശങ്ങളിൽ വസിക്കുകയും തൊഴിൽ ചെയ്തു ജീവിക്കുകയും ചെയ്യുന്ന പ്രവാസി ഇന്ത്യാക്കാർക്കും ബോദ്ധ്യമായി. പ്രവാസി ഇന്ത്യാക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്നതായ നരേദ്രമോദി സർക്കാരിന്റെ പൗരത്വനിയമം അവരോടു ചെയ്തിട്ടുള്ള കൊടുംക്രൂരതയാണ്
  
ഇന്ത്യൻ പൗരത്വം എന്നത് ഒരു വ്യക്തിക്ക് ഇന്ത്യൻയൂണിയനുമായി ബന്ധപ്പെട്ട അവകാശങ്ങളും കടമകളും ഉള്ള ബന്ധത്തെ നിർണ്ണയിക്കുന്നു. ഇന്ത്യൻ ഭരണ ഘടനയിൽ ഇന്ത്യ ഒരു ബഹുസ്വര മതേതര രാഷ്ട്രമാണ്. അതിനാൽ പൗരത്വ വിഷയങ്ങളിൽ ഒരു പ്രത്യേക സാമൂഹിക ഗ്രൂപ്പിലെ അംഗത്വം അപ്രസക്തം തന്നെയാണ്. ബ്രിട്ടീഷ് പാരമ്പര്യത്തിൽനിന്നു സ്വീകരിച്ച ജന്മസ്ഥലതത്വം 1993 മുതൽ ഉപേക്ഷിക്കപ്പെട്ടു. വംശാവലിതത്വത്തിലേക്കുള്ള അനുദിനം വർദ്ധിച്ചു വരുന്ന പ്രവണതയ്ക്ക് അനുകൂലമായി വളരെ മോശവും പൊതുവെ അഴിമതി നിറഞ്ഞതുമായ സിവിൽ അഡ്‌മിനിസ്‌ട്രേഷൻ കാരണം, പ്രത്യേകിച്ച് ഉയർന്ന തോതിലുള്ള കുടിയേറ്റമുള്ള ഗ്രാമീണ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യയിൽ വ്യക്തികൾക്ക് അവരുടെ പൗരത്വം തെളിയിക്കാൻ പ്രയാസമാണ്. പൗരത്വ നിയമം അങ്ങേയറ്റം ദൂരവ്യാപകമായ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുകയുമാണ്. കൊളോണിയൽ കാലത്ത് ബ്രിട്ടീഷ് നാഷണാലിറ്റി ആൻഡ് സ്റ്റാറ്റസ് ഓഫ് ഏലിയൻസ് ആക്ട് 1914 തുടക്കത്തിൽ ബ്രിട്ടീഷ് ക്രൗൺ ഡൊമിനിയന്സ് ഒരേ പോലെ പൗരത്വം നിയന്ത്രിച്ചു. ബ്രിട്ടീഷ് ഇന്ത്യയിലെ വെള്ളക്കാരല്ലാത്ത താമസക്കാർ "ബ്രിട്ടീഷ് പ്രജകൾ" ആയിരുന്നു. സ്വാഭാവികമായി ജനിച്ചിരുന്ന "ബ്രിട്ടീഷ് പ്രജകളും,  പ്രകൃതിവത്ക്കരിച്ച ബ്രിട്ടീഷ് പ്രജകളും" തമ്മിൽ ചില വേർതിരിവുകൾ ഉണ്ടായി.  മാത്രമല്ല, അനേകം നാട്ടുരാജ്യങ്ങളിൽനിന്നുള്ള നിവാസികളെ വിദേശികളായി കണക്കാക്കപ്പെട്ടിരുന്നു. അത് ഉണ്ടാക്കിയത് പുറം ലോകത്തിനു അർത്ഥപരമായ വ്യത്യാസം മാത്രമാണ്. 1920 മുതൽ '47 വരെയുള്ള കാലഘട്ടത്തിൽ ഈ കൂട്ടം ആളുകൾക്ക് ബ്രിട്ടീഷ് ഇന്ത്യൻ പാസ്പോർട്ട് നൽകിയ രാജ്യങ്ങൾ ഇറ്റലി, നെതർലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്‌സർലണ്ട്, ജർമ്മനി, സ്‌പെയിൻ, സ്വീഡൻ, നോർവേ, എന്നിവിടങ്ങളിൽ മാത്രമാണ് അന്താരാഷ്‌ട്ര അംഗീകാരം നേടിയത്. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ ഭരണഘടന, 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്, 1937 ഏപ്രിൽ 1 ന് ചില പ്രദേശങ്ങളുടെ വ്യതിചലനത്തിലേയ്ക്ക് നയിച്ചു എന്നു  കാണുന്നു.. ബർമ്മ സ്വന്തം കൊളോണിയൽ ഭരണത്തോടുക്കൂടിയ പ്രദേശമായിരുന്നു. മാത്രമല്ല  അതുപോലെ പേർഷ്യൻ ഗൾഫ് റസിഡൻസിയും സൗദി അറേബിയൻ പ്രൊട്ടക്റ്ററേറ്റുകളും ലണ്ടൻ കൊളോണിയൽ സിസ്റ്റത്തിൽ കഴിഞ്ഞു. 

ഇന്ത്യൻ ഇൻഡിപെൻഡന്റ് ആക്ട് 1947 തുടക്കത്തിൽ ബ്രിട്ടീഷ് ഇന്ത്യയിലെയും നാട്ടുരാജ്യങ്ങളിലെയും എല്ലാ നിവാസികളെയും ബ്രിട്ടീഷ് പ്രജകളുടെ പദവി നൽകി. പിന്നീട് ബ്രിട്ടീഷ് നാഷണാലിറ്റി ആക്ട് 1948 പാസാക്കി. അത് കൊളോ ണിയൽ പ്രജകളുടെ (ബ്രിട്ടീഷ് പ്രജകൾ) പദവിയെ നിയന്ത്രിക്കുന്നു. ഇന്ത്യാ ക്കാരും പാകിസ്ഥാനികളും തുടക്കത്തിൽ ബ്രിട്ടീഷ് പ്രജകൾ ആയി തുടർന്നു. കോമൺവെൽത്ത് വെൽത്ത് പൗരൻ എന്ന പദം തുടക്കത്തിൽ ഒരു പര്യായ പദം മാത്രമായിരുന്നു. 

ഇന്ത്യൻ ഭരണഘടന 

1950 ലെ ഇന്ത്യൻ ഭരണഘടന അതിന്റെ ദേശീയതയുമായി ബന്ധപ്പെട്ട വിഷയ ങ്ങളിൽ താരതന്മ്യേന വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതിലെ നിർവ്വചന പ്രകാരം ഇന്ത്യാക്കാരൻ എന്നത് രാജ്യത്ത് ജനിച്ചവരോ (ജനന സ്ഥലത്തിന്റെ തത്വം) അല്ലെങ്കിൽ അവരുടെ മാതാപിതാക്കളോ അവിടെ ജനിച്ചവരോ ആണെങ്കിൽ, വംശീയതത്വമാണെങ്കിൽ അതല്ല, പ്രാബല്യത്തിൽ വരുന്നതിനു മുമ്പുള്ള അഞ്ചു വർഷങ്ങളിൽ ഇന്ത്യയിൽ സ്ഥിരതാമസം (താമസസ്ഥലം) ഉണ്ടായിരുന്നവരോ ആണ്. 1949 ജൂലായ് 19- നു മുമ്പ് പാകിസ്ഥാന്റെ ഏതൊരു
ഭാഗത്തു നിന്ന് വന്നവർക്കും ഈ കാത്തിരിപ്പ് കാലാവധി ആറു മാസമായി കുറച്ചു. വിദേശത്തു താമസിക്കുന്ന ഇന്ത്യാക്കാർക്ക് ഒരു കോൺസുലാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത് പൗരത്വം നേടാം, അവർ സ്വമേധയാ മറ്റൊന്ന് സ്വീകരിച്ചിട്ടില്ലെങ്കിൽ. ഇരട്ട പൗരത്വത്തിനുള്ള നിരോധനം മറ്റു വ്യവസ്ഥകളി ൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് അത് നടപ്പാക്കുന്ന ചട്ടങ്ങളിൽ വിശദമായി  വ്യക്തമാകുന്നുണ്ട്.

ഇന്ത്യൻ പൗരത്വനിയമം 1955 

ഇന്ത്യൻ പൗരത്വ നിയമം അതിന്റെ യഥാർത്ഥ രൂപത്തിൽ നോക്കിയാൽ അത് 1956-ലെ ബ്രിട്ടീഷ് മാതൃകയോട് അടുത്തു സമാനതയുണ്ട്, അത് പിന്തുടരുന്നു. ഒരു വ്യക്തി ഇന്ത്യൻ പൗരനാണോ എന്ന് വ്യക്തമാക്കുന്നതിനുള്ള അടിസ്ഥാന തത്വം ഉത്ഭവസ്ഥാനമാണ്. അതിനുള്ള നിയമങ്ങൾ 1950 ജനുവരി മുതൽ മുൻ കാല പ്രാബല്യത്തിൽ വന്നിട്ടുണ്ട്. നമ്മുടെ രാജ്യത്തെ സംസ്ഥാന ഏജൻസിയെ നിയന്ത്രിക്കാനുള്ള അധികാരം ഉപയോഗിക്കുന്ന ആഭ്യന്തര മന്താലയത്തിന് അതിൽ വലിയ ശക്തിയുണ്ട്. ഇന്ത്യയുടെ മുൻകാല ചരിത്രത്തിലേക്ക് നമുക്ക് തിരിഞ്ഞു ശ്രദ്ധിക്കാം. 1947-ലെ കൂട്ടക്കൊലയെ അതിജീവിച്ച 14.1/ 2 ലക്ഷം പുനരധിവാസക്കാരുടെ വിഭജന- പ്രേരിത കുടിയേറ്റം തുടക്കത്തിൽ പൗരത്വ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നെന്ന് കാണാം. എന്നിരുന്നാലും 1956-ലെ ഉദാരമായ Lus Soli  നിയമങ്ങൾ ബാധിച്ചവരുടെയും  ഏതാനും ആയിരം കേസുകൾ മാത്രമേ അവശേഷിച്ചത് . 1950 മാണ്ട് ജനുവരി 26 നും 1987 ജൂൺ 30-നുമിടയിൽ ഇന്ത്യയിൽ ജനിച്ച എല്ലാ വ്യക്തികൾക്കും പൂർണ്ണ ജന്മസ്ഥല തത്വം (Lus Soli ) ബാധകവുമാണ്. വളരെ ശ്രദ്ധേയമായ ഒരു കാര്യം നമുക്ക് മനസ്സിലാകുന്നത് ഇതാണ്, 2003 മുതൽ ഈ അവസ്ഥവിശേഷങ്ങൾ ഒഴിവാക്കാനുള്ള സവിധാനങ്ങൾ ഇതുവരെയും ഉണ്ടായില്ല.  

നിയമത്തിലെ മാറ്റങ്ങൾ 

കോമൺവെൽത്ത് പൗരന്മാർക്ക് അനുവദിച്ചിരുന്ന സൗകര്യങ്ങളെല്ലാം 1960-ൽ നിറുത്തലാക്കപ്പെട്ടിരുന്നു. 1985- ലും 1986- ലും നിയമങ്ങളിൽ മാറ്റങ്ങളുണ്ടായി. അതുമൂലം തൊഴിൽ സംബന്ധിച്ച അവസരങ്ങളിലും പൊതുവെ കർശനമായ നിയമങ്ങൾക്ക് വിധേയമാക്കാൻ കാരണമാക്കി. ഒരു കുട്ടി ജനിച്ച ദിവസം ആ കുട്ടിയുടെ രക്ഷിതാവെങ്കിലും ഇന്ത്യൻ പൗരനാണെങ്കിൽ മാത്രമേ രാജ്യത്തു ജനനംവഴി ഇന്ത്യൻപൗരത്വം ലഭിക്കുവെന്നതിലേക്ക് നിയമം പരിമിതപ്പെടു ത്തി. അതെ സമയം ദേശീയത സംബന്ധിച്ച വിഷയങ്ങളിൽ, ചോദ്യങ്ങളിൽ, സമത്വം അവതരിക്കപ്പെട്ടൂ. 2004  ഡിസംബർ 4 നു ഇത് പ്രാബല്യത്തിൽ വന്നത് മുതൽ, ഒരു ഇന്ത്യൻ രക്ഷിതാവ് മാത്രമുള്ള കുട്ടികൾ ഐ. യു. എസ് സോളി പ്രകാരം ജനനം മുതൽ പൗരന്മാരായിരിക്കും. ഇന്ത്യാക്കാരല്ലാത്ത രക്ഷിതാവ് നിയമപരമായി രാജ്യത്തു താമസിക്കുന്നെങ്കിൽ മാത്രം,  എന്നാൽ കൂടുതൽ അനധികൃത കുടിയേറ്റം എന്ന പദത്തെ അത് നിർവ്വചിക്കുകയാണ്. മറ്റൊന്ന്,  അനുബന്ധം 1-ലെ രാജ്യങ്ങളുടെ ലിസ്റ്റ് പ്രകാരം പ്രകൃതിവത്ക്കരണത്തിനുള്ള പൊതുവായ നിരോധനം ഇല്ലാതാക്കി. പൗരത്വ നിയമത്തിന്റെ പുതിയ തരം  ഷെഡ്യുൾ കൊണ്ടുവന്നു. ഓവർസീസ് സിറ്റിസൺ (O C I ) ഓഫ് ഇന്ത്യ എന്ന പുതിയ പദവിയിൽ മാത്രമേ ഇന്ത്യക്ക് വെളിയിൽ തൊഴിൽ ചെയ്‌തു അവിടെ  ജീവിക്കുന്ന തനി ഇന്ത്യൻ പൗരന്മാർക്ക് രജിസ്റ്റർ ചെയ്യാൻ അവകാശമുള്ളൂ. 

ഇന്ത്യൻ വംശജരുടെ പദവി നിർത്തലാക്കൽ -

ഇന്ത്യൻ പൗരന്മാരുടെ ഒരു ദേശീയ രജിസ്ട്രേഷന്റെ രൂപീകരണവും ആ ഒരു  രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിൽ (നിർബന്ധിത രജിസ്‌ട്രേഷൻ) പുതിയ  ഐഡന്റിറ്റി കാർഡ് (ആധാർ കാർഡ്) ലഭിക്കുവാനുള്ള ബാദ്ധ്യതയും വളരെ കർശനമാക്കി. രജിസ്ട്രേഷന് ആവശ്യമായ അനേകം രേഖകൾ പലപ്പോഴും നിലവിലില്ലാത്തതോ തെറ്റായതോ ആകാം. അതിനാൽ രജിസ്‌ട്രേഷൻ ഏറെ കൂടുതൽ പ്രയാസകരമാക്കുകയോ നിരസിക്കുകയോ ചെയ്യുന്നു. കൂടാതെ ഇത്തരം രജിസ്‌ട്രേഷൻ 2020 തോടെ രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം എന്ന നിയമവും ഉണ്ടാക്കിയിരുന്നു. 2019- ൽ ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം (CAA) നിർമ്മിച്ചു. ഇങ്ങനെ പരിഷ്ക്കരിച്ച നിയമം ജനങ്ങൾ പ്രതീക്ഷിച്ചതല്ല. ഈ മാറ്റം അയൽ രാജ്യങ്ങളായ അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 2014 വരെ ഇന്ത്യയിലെത്തിയ അനധികൃത കുടിയേറ്റക്കാർ ക്കും പീഡിപ്പിക്കപ്പെട്ടിരുന്ന ന്യുനപക്ഷമായ ഹിന്ദുക്കളായ സിഖുകാർക്കും എളുപ്പത്തിൽ സ്വദേശീവത്ക്കരണം അനുവദിക്കുന്നു. അവിടെ മതപരമായ കാരണങ്ങളാൽ ബുദ്ധ, ജൈന, പാർസി, അല്ലെങ്കിൽ ക്രിസ്ത്യൻ വിശ്വാസി വിഭാഗത്തിലുള്ളവർ. അവിടെ ഭൂരിപക്ഷമതമായ ഇസ്ലാമിലെ വിശ്വാസികളെ കണക്കിലെടുക്കാത്തതിനാൽ പ്രതിഷേധമുയർന്നിരുന്നു. എന്നിരുന്നാലും അവർ പീഡിപ്പിക്കപ്പെടുന്ന ന്യുനപക്ഷമല്ലാത്തതിനാലും ബംഗ്ലാദേശിൽനിന്ന് കുടിയേറിയ മുസ്ലീമുകൾ സാമ്പത്തിക കുടിയേറ്റക്കാരായിരുന്നതിനാലും ഇത് വിശദീകരിക്കാമെന്ന് ഒരു പൊതു ചിന്തയുണ്ട്. ഇത് വേറൊരു സാമൂഹിക സംഘർഷത്തിന് കാരണമാക്കുന്നു. പ്രത്യേകിച്ച് വടക്ക് കിഴക്കൻ മേഖലയിൽ. ഏതാണ്ട് 30000 പേർക്ക് സ്വദേശിവത്ക്കരണത്തിനു മുമ്പുള്ള ആറു വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള അർഹതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

തലമുറകളുടെ വിടവും അകലവും നോക്കാതെ ഭാരതീയ സംസ്കാരത്തി ന്റെയും ആ സംസ്കാരത്തിൽ ജീവിതം തന്റേതാക്കി മാറ്റണമെന്നും സ്വപ്നം കണ്ടവർ, ഒരു പ്രവാസീ ഇന്ത്യാക്കാരൻ എന്ന ദുഷ്പ്പേരിൽ സ്വന്തം നാട്ടിൽ വോട്ടവകാശം പോലുമില്ലാത്ത രണ്ടാം തരമോ അഥവാ അവസാനത്തെ തരക്കാരായ സന്ദർശകരോ ആണ്. ഇത് നമ്മുടെ ഇന്ത്യൻ സർക്കാരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടാണ്. ഇത്തരം കാര്യങ്ങളിൽ മാറ്റങ്ങൾ വരേണ്ടത് അനിവാര്യമാണ്. മാതൃരാജ്യത്തുനിന്നും സ്വജനങ്ങളിൽ നിന്നും ജീവിതം തേടി എന്നോ എവിടെയോ ചിതറിപ്പോയ ജനതകളുടെ വീണ്ടുമുള്ള കൂടിച്ചേരൽ, ഇറങ്ങിപ്പോയ തിരമാലകൾ തങ്ങളുടെ പ്രിയപ്പെട്ട തീരങ്ങളെ വീണ്ടും അശ്ലേഷിക്കുന്നത് പോലെയാണ്. ഇന്ത്യൻ ജനതയും രാഷ്ട്രീയവും സർക്കാരും അവഗണിക്കുന്ന ഇന്ത്യയുടെ ശക്തരായ പ്രതിപുരുഷന്മാരാണ് ലോകരാജ്യങ്ങൾ ഹൃദയപൂർവം അംഗീകരിക്കുന്ന പ്രവാസീ ഇന്ത്യാക്കാരൻ. ജീവിതസാഹചര്യത്താൽ ഒരു പ്രവാസി ആയിത്തീർന്ന ഒരു ഇന്ത്യക്കാരൻ വേറൊരു രാജ്യത്ത് പോയി അവിടെയുള്ള പൗരത്വം എടുത്താലും അവന്റെ രക്തം ഇന്ത്യൻ മണ്ണിലേതാണ്. ഒരു പ്രവാസിക്ക് അവൻ ജനിച്ചു വീണ മണ്ണ് അവൻ എവിടെയായാലും അതല്ലാതാകില്ല. അത് ഒരു ഇന്ത്യൻ  ഭരണകർത്താവിനും അതല്ലാതാക്കുവാൻ കഴിയുകയില്ല. അതെ സമയം ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കയിലും റഷ്യയിലും എന്നുവേണ്ട ലോകം മുഴുവൻ പറന്നു നടക്കുന്നു, വിദേശ രാജ്യങ്ങളിലെ ആദരവും വാങ്ങി പോക്കറ്റിലിട്ടു സഞ്ചരിക്കുന്നു. കൊറോണ പ്രതിസന്ധിയിൽ ഒരു പൗരന് എതിരെ ഏർപ്പെടുത്തിയിട്ടുള്ള അനാവശ്യ കൊറോണ പരിശോധനകൾ അവനില്ല. അവൻ അതിൽ നിന്നും സ്വതന്ത്രനാണ്. അക്കാര്യം ആർക്കും ചോദിക്കാൻ അവകാശമില്ല, അതിനുള്ള സ്വാതന്ത്ര്യം അവനില്ല 

നിയന്ത്രണങ്ങൾ 

1956- പൗരത്വനിയമങ്ങളിൽ അധികാരികളുടെ ഓരോ ഉത്തരവാദിത്ത്വങ്ങളും സിവിൽ സർവീസ് പദവികളും, നൽകേണ്ട ഫീസും, രേഖകളും മറ്റുള്ള ചില  തെളിവുകളും ഉപയോഗിക്കേണ്ട ഫോമുകളുടെ രൂപവും വ്യക്തമാക്കിയിരു ന്നു. മുൻ വർഷങ്ങളിലെ വിപുലമായ നിയമപരമായ മാറ്റങ്ങൾ, പൗരത്വ  നിയമ ങ്ങൾക്ക് നിരവധിയേറെ കടമ്പകൾ ഉണ്ടാക്കി. കോമൺവെൽത്ത് രാജ്യങ്ങളി ലെയും അയർലണ്ടിലെയും പൗരന്മാർ സ്വദേശിവത്ക്കരണത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. 2019 ലെ പുതിയ നിയമനിർമ്മാണത്തോടെ എന്തിനും ഏതിനും ആധാർ കാർഡ് എന്ന തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. ഇനി ഇന്ത്യയിൽ അടുത്തകാലത്തു ജനങ്ങൾ നേരിടാൻ പോകുന്ന നിയമനിർമ്മാണ പ്രതിസന്ധികൾ ഏതുവിധം അസഹ്യമായതാകും എന്ന പ്രവചനത്തിനായി കാത്തിരിക്കേണ്ടതില്ല. ഇന്ത്യയിൽ സ്ഥിരതാമസക്കാരായവർക്കും പ്രവാസി ഇന്ത്യക്കാർക്കും അവരുടെ ഭാവിസ്വപ്നങ്ങൾ ഇരുളിൽ ഒളിക്കുന്നതു കാണാം. അതിനാൽത്തന്നെ ഇത്തരത്തിൽ ജനവിരുദ്ധനയങ്ങൾ പ്രാവർത്തികമാക്കുന്ന ഇന്ത്യൻ സർക്കാരിന്റെ വിവേചനത്തോടുള്ള ജനങ്ങളുടെ തീരാത്ത ദേഷ്യം വിട്ടുമാറുമോ? //-
*******************************************
 അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu

  *********************************************