ധ്രുവദീപ്തി // ആരോഗ്യരംഗം //
കൊറോണ നൽകുന്ന പാഠങ്ങൾ!
ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ
കൊറോണ എന്ന ലത്തീൻ വാക്കിനർത്ഥം കിരീടം, റീത്ത് എന്നൊക്കെയാണ്. കിരീടം
എന്നതിലുപരി ഇതിനെ റീത്തെന്നു വിളിക്കാനാണെനിക്കിഷ്ടം. കാരണം കൊറോണ
ഇതിനകം തന്നെ ആയിരക്കണക്കിനാളുകൾക്കു റീത്ത് വയ്ക്കാൻ പോലും ഇടനൽകാതെ
ശവക്കുഴിയൊരുക്കിക്കഴിഞ്ഞു. ഇനിയും അനേകർക്ക് കൊറോണ അന്തകനായിക്കൊണ്ടിരിക്കുന്നു.
ഒരു റീത്ത് വയ്ക്കാൻ പോലും ആർക്കും അടുത്തത്തെത്താൻ കൊറോണ ഒരു അവസരം തരില്ല.
അടുത്തെത്തിയാൽ അത് മനുഷ്യകോശങ്ങളിൽ കയറിപ്പറ്റി മരണ മണി മുഴക്കും.
പരിഹാരമായി ഒറ്റ മാർഗ്ഗമേയുള്ളു. സ്വയം അകലാനും, ഒറ്റപ്പെടാനും തയാറാക്കുക.
സ്വയരക്ഷക്കുള്ള മാർഗം കൂട്ടായ അക്രമണമല്ല, ഒറ്റപ്പെടലാണെന്നു
കൊറോണ പഠിപ്പിക്കുന്നു.
ചിത്രം -കൊറോണ വൈറസ് |
1960 - ലാണ് ആദ്യമായി കൊറോണ വയറസ് കണ്ടുപിടിക്കപ്പെട്ടത് . ഏഴു തരം
കൊറോണ വയറസ് ഇതിനകം കണ്ടു പിടിക്കപപ്പെട്ടു. അതിലാ കട്ടെ അവസാനത്തേതാ ണ് ചൈനയിലെ
വുഹാനിൽ "ഭൂജാതനായ" Covid -19. 2020 മാർച്ചു 21 വരെ രണ്ടുലക്ഷത്തി
തൊണ്ണൂറ്റി ഒരായിരം പേരെ രോഗി കളാക്കാനും
പതിനോരായിരത്തി തൊള്ളായിരത്തിഅറുപതു
പേരെ കാലപുരിക്കയ ക്കാ നും കൊറോണക്കായി. ഇതിനകം രോഗം സുഖപ്പെട്ടവർ
തൊണ്ണൂറ്റിമൂവ്വായിര ത്തിഅറുന്നൂറ്റിപതിനേഴു പേരാണ്. ഇന്നത്തെ
സ്ഥിതി വിവരമനുസരിച്ചു (2020 മാർച്ച് 21 ) ഇപ്പോഴുള്ള രോഗികളുടെ എണ്ണം
രണ്ടു ലക്ഷത്തി എഴുപ ത്തെണ്ണായിരത്തി ഒരുനൂറ് പേരാണ്. ഇപ്പോൾ ദിവസവും
മുപ്പതിനായിരം പേർ വീതം രോഗബാധിതരാകുന്നു.
2019 ഡിസംബർ 31-നാണു ചൈനയിൽ രോഗം സ്ഥിതികരിച്ചതു. 2020 വർഷം ജനുവരി 23-നു
അമേരിക്കയിലും ജനുവരി 30-നു ഇന്ത്യയിലും (കേരളത്തിൽ) ജനുവരി 31 - നു
ഇറ്റലിയിലും ഫെബ്രുവരി 2- നു ഫിലിപ്പയിൻസിലും, അതിനു ശേഷം ഫെബ്രുവരി 15-നു ഫ്രാൻസിലും, അന്നുതന്നെ സ്പെയിനിലും കൊറോണബാധിതരെ കണ്ടെത്തി.
81008 പേർ ചൈനയിലും 47100 പേർ ഇറ്റലിയിലും 20200 പേർ ജർമനിയിലും 25000 പേർ
സ്പെയിനിലും 19700 പേർ usa - യിലും 21000 പേർ ഇറാനിലും 13000 പേർ
ഫ്രാൻസിലും 8000 പേർ സൗത്ത് കൊറിയയിലും 6200 പേർ സ്വിറ്റസർലണ്ടിലും 4100
ഇന്ഗ്ലണ്ടിലും ഇതിനോട കം രോഗികളായി. ഇന്ത്യയിൽ ഇതിനകം
283 പേർ രോഗികളായി. 10972 പേർ ചൈനയിലും 4032 പേർ ഇറ്റലിയിലും 1380 പേർ
സ്പെയിനിലും 1556 പേർ ഇറാനിലും 450 പേർ ഫ്രാൻസിലും 180 പേർ ഇന്ഗ്ലണ്ടിലും
മരിച്ചു. ഇന്ത്യയിൽ നാലുപേർ ഇതുവരെ മരിച്ചു. ചൈനയൊഴിച്ചുള്ള
രാജ്യങ്ങളിലെല്ലാം ദിനം പ്രതി രോഗികളുടെയും കൊറോണ ബാധിച്ചു മരിക്കുന്നവരുടെയും
എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ കണക്കനുസരിച്ചു 185 രാജ്യങ്ങളിൽ
ഇതിനകം രോഗമെത്തിക്കഴിഞ്ഞു.
കൊറോണ ഏതാണ്ട് എല്ലായിടത്തും എത്തി. എല്ലാവരെയും ഇല്ലാതാക്കാൻ കൊറോണ
ആഹ്ളാതമായി കാത്തിരിക്കുന്നു. എന്നാൽ മാനവരാശിയെ വൃണപ്പെടിത്തിയ
പൂർവകാല പകർച്ചവ്യാധികളിൽ ഒന്നുമാത്രമാണ് Covid -19 എന്ന കൊറോണ (Pandemie )
. 1920 ലായിരുന്നു സ്പാനിഷ് ഫ്ലൂ. അഞ്ചു കോടി മനുഷ്യരാണ്
സ്പാനിഷ് ഫ്ലൂ ബാധിച്ചു മരിച്ചത്. അതിൽ ഭൂരിഭാഗവും 1918 നും 1920 നും
ഇടയിൽ. സ്പാനിഷ് ഫ്‌ളുവിനുശേഷം 1958 ൽ ചൈനയിൽ തുടങ്ങിയ ഏഷ്യൻ ഫ്ലൂ
ബാധിച്ചു ഇരുപതു ലക്ഷം പേർ മരിച്ചു. ഹോങ്കോങ് പനിമൂലം 1970 ൽ മരിച്ചത്
പത്തു ലക്ഷം പേരാണ്. കോളറ മൂലം 1820-കളിൽ പത്തു ലക്ഷം പേർ
മരിച്ചു. 1720- നോടടുത്തു പ്ളേഗ് മൂലം മരിച്ചതും പത്തു ലക്ഷം പേരാണ്.
1520- ൽ അഞ്ചാംപനി മൂലം 50 ലക്ഷം പേർ മരിച്ചു.1346-നും 1353-നും ഇടയിൽ
പ്ളേഗുമുലം മരിച്ചത് രണ്ടര കോടി മനുഷ്യരാണ്.
ആദ്യനൂറ്റാണ്ടുകളിലും പകർച്ചവ്യാധികൾ മനുഷ്യരെ മരണത്തിലേക്ക്
മാടി വിളിച്ചു. ബി. സി. 430 നും 426 നും ഇടയിൽ ഏഥൻസിൽ മാത്രം പകർച്ചവ്യാധി യാൽ
മരിച്ചത് ഒരു ലക്ഷം പേരാണ്. റോമിൽ എ.ഡി. 165 നും 185 നും ഇടയിൽ
പകർച്ചവ്യാധിയാൽ മരിച്ചത് 70 ലക്ഷം പേരാണ്. അതായതു കാലാകാലങ്ങ ളിൽ
കൃത്യമായ ഇടവേളകളോടെ പകർച്ചവ്യാധികളുണ്ടാകുകയും അവ ഒരുപാടുപേരുടെ
ജീവനെടുക്കുകയും ചെയ്യുന്നു. പലപ്പോഴും നൂറു വർഷത്തി ലൊരിക്കൽ
നൂറ്റാണ്ടിന്റെ ഏതാണ്ട് ഇരുപതാം വർഷത്തോടടുത്തു അതി ഭീകരമായ പകർച്ചവ്യാധികൾ
ഉണ്ടാവുകയും ലക്ഷക്കണക്കിന് മനുഷ്യർ മരിക്കുകയും ചെയ്യുന്നു. ഇരുപതാംനൂറ്റാണ്ടിൽ അതു ഒന്നിലധികം പ്രാവശ്യം എത്തിയെന്നുമാത്രം. കൂടാതെ ഇരുപതാം
നൂറ്റാണ്ടിനെ ഭീകരമാക്കിയ രണ്ടു ലോകമഹായുദ്ധങ്ങളും. പകർച്ചവ്യാധികളെ
പ്രതിരോധിക്കാൻ പ്രപഞ്ചം മുഴുവനും ആധിപത്യം സ്ഥാപിച്ചെന്നു നടിക്കുന്ന
മനുഷ്യന് ഇന്നുമായിട്ടില്ല.
എല്ലാം പകർച്ചവ്യാധിയും ഏറ്റം സൂഷ്മമായ ബാക്ടീരിയയുടെയും
വൈറസി ന്റെയും അക്രമണത്താലാണ് ഭവിച്ചിട്ടുള്ളത്. ചില വയറസുകൾക്ക് ചില പ്രതിരോധ
കുത്തിവയ്പുണ്ടെങ്കിലും വൈറസുകളെ എളുപ്പത്തിൽ അങ്ങനെ ചെറുക്കാനുള്ള മാർഗം
ഇന്നുവരെയും ലഭ്യമല്ല. ബാക് ട്ടീരിയകളെ എളുപ്പം തകർക്കാൻ ആന്റിബയോട്ടിക്കുകൾ
ഉപകരിക്കുമെങ്കിലും അതി നൊക്കെ പാർശ്വഫലങ്ങളില്ലാതെ ബാക്ടീരിയകളെയും കൊല്ലാനാകില്ല. വളരെയേറെ ശ്രദ്ധിച്ചില്ലെങ്കിൽ ബക്റിര്യകളും മാരകമാണുതാനും.
ബഹിരാകാശയുദ്ധത്തിനും ചൊവ്വാ വാസത്തിനും ബഹുദൂരമിസൈലിനും ഏറ്റം
ശക്തമായ അണ്വായുധത്തിനും സുരക്ഷിതമായ ഭൂഗർഭ ഗൃഹത്തിനു മൊക്കെ പണവും സമയവും
ശക്തിയും ബുദ്ധിയും ചിലവഴിക്കുന്നതിനു പകരം നിസാരങ്ങളായ ബാക്ടീരിയയെയും വൈറസ്സിനെനും വരുതിക്ക് നിർത്താൻ നമുക്കായിരുന്നുവെങ്കിൽ മനുഷ്യരുടെമേൽ പകർച്ചവ്യാധികൾ ഉണ്ടാവില്ലായിരുന്നു. ഇനിയെങ്കിലും പകർച്ചവ്യാധികളെ
ചെറുക്കുന്നതിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകണം. അല്ലെങ്കിൽ
പകർച്ചവ്യാധികൾ മാനവരാശിയെ ഇല്ലാതാക്കും.
പകർച്ചവ്യാധികളുണ്ടാകുമ്പോൾ വൈകാരികമായാണ് മനുഷ്യർ എന്നും
പ്രതികരിച്ചിട്ടുള്ളതും ഇന്നും പ്രതികരിക്കുന്നതും. രോഗത്തിന് കൃത്യമായ പ്രതിവിധികൾ
ചെയ്യുന്നതിനും കൃത്യമായി വൈറസിനെ ഏറ്റവുംവേഗം പ്രതിരോധിക്കുന്നതിനും പകരം വെയറസിനെ
ഭയന്ന് മാനുഷിക മൂല്യങ്ങൾ മറക്കുകയും സഹോദരമനുഷ്യരെ ആക്രമിക്കുകയും
അവഹേളിക്കുകയും ചെയ്യും. ഇറ്റലിയിൽ ചൈനക്കാരെ ആക്രമിച്ച വിവരദോഷികളെയെല്ലാം കണ്ടുനിന്നവർ കരണത്തടിച്ചുവെന്നെങ്കിലും സമാധാനിക്കാം. കേരളത്തിൽ
ശ്മശാനത്തിൽ അന്തിയുറങ്ങേണ്ടിവന്ന വിദേശികളെയും അന്തിയുറങ്ങാൻ
ഹോട്ടലുകളുടെയും ലോഡ്‌ജികളുടെയും വാതിലുകൾ മുട്ടി മനസ്സുമടുത്ത
വിനോദസഞ്ചാരികളായ
വിദേശികളെയും മലയാളികളാരും കണ്ടില്ലെന്നു നടിച്ചപ്പോൾ വൈറസിന്റെ അടിസ്ഥാനവിജയം അനായാസമായിരുന്നു. വിവേകത്തോടെയും കൃത്യതയോടെയും പെരുമാറാനും
ബുദ്ധിപരമായ ഓരോ തീരുമാനങ്ങളും വിവേക നിലപാടുകളും വഴി മാനുഷികമൂല്യങ്ങൾ
ഉയർത്തിപ്പിടിക്കാനും ശ്രദ്ധിക്കേണ്ട സമയമാണിത്. ബുദ്ധിമാനും
നിരവധി ശാസ്ത്രിയകണ്ടുപിടുത്തങ്ങളിലൂടെ പ്രപഞ്ചത്തെ
നിയന്ത്രിക്കുന്നവനുമായ മനുഷ്യനെ വെറുമൊരു വൈറസ് നശിപ്പിക്കാനൊരുങ്ങുമ്പോൾ നാമാരും വൈകാരികമായി പെരുമാറുന്ന വിഇവരദോഷിയായിക്കൂടാ. ചിലരൊക്കെ പറയുന്നു ഗോമൂത്രം കുടിച്ചും ചാണകം രുചിച്ചും കൊറോണ വൈറസിനെ
അകറ്റാമെന്ന്. മറ്റുചിലർ പറയുന്നു, കൂട്ടപ്രാർത്ഥനയിലൂടെയും (കൊറിയയി ലത്
പരീക്ഷിച്ചു ) ചില "ജീവിക്കുന്ന" വിശുദ്ധരെഴുതിയ പ്രാർത്ഥനകൾ ഉരു വിട്ടും
അടിച്ചങ്ങു പൂസായും കൊറോണയെ പ്രതിരോധിക്കാമെന്നാണ്. ഓരോരുത്തരും
അവരവർ വിശ്വസിക്കുന്നതും അവരവർക്കു വളരെയേറെ താല്പര്യമുള്ളതുമായ കാര്യങ്ങൾ ചെയ്തു
കൊറോണായ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. വിശുദ്ധ ബൈബിളിൽ
കുറിച്ചിരിക്കുന്നു: "വിശക്കുന്നവനോട് തീ കായാൻ പറയുന്നതിലര്ഥമില്ല.
പ്രവൃത്തിയില്ലാത്ത വിശ്വാസം മൃത മാണ്." (യാക്കോബ് 1 : 16 )
അതുകൊണ്ടു ആദ്യം വേണ്ടത് പ്രവൃത്തിയാണ്. രണ്ടാമത് പ്രാർത്ഥനയും
വിശ്വാസവും. അതും അവനവന്റെ വിശ്വസപാരമ്ബര്യവും ബോധ്യവും അനുസരിച്ചു.
വിശ്വാസവും ആൽമിയതയും പ്രതിസന്ധികളെ നേരിടാനുള്ള മനസികശക്‌തിയാർജിക്കാൻ
സഹായിക്കുമെന്നതിൽ തർക്കമില്ല. മനസിക ശക്തി ശാരീരിക
പ്രതിരോധത്തിനുതകുമെന്നതിലും കുറെ യോജിപ്പുണ്ട്. ആചാരങ്ങളും അനിഷ്ടാനങ്ങളും അതിനുപോത്ബലകമാകുമെന്നതും
ശരി തന്നെ. പക്ഷെ ന്യായവും യുക്തിപരവും ആയ പ്രതിവിധി ഉണ്ടായിരിക്കണം. അവയെ
സഹായിക്കാൻ മാത്രമാകണം വിശ്വാസവും പ്രാർത്ഥനയും.
അതുകൊണ്ടു ആദ്യം വേണ്ടത് ശാസ്ത്രീയമായ പ്രതിരോധമാണ്.
ഉത്തരവാ ദിത്വപ്പെട്ടവർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി നാമെല്ലാം പാലിക്കണം. അതിനുതകുന്ന ജീവിതശൈലിയും രൂപപ്പെടുത്തണം. സ്നേഹത്തിന്റെയും ആദരവിന്റെയും പ്രത്യേക അടയാളമായ ശാരീരികസ്പർശനം പൂർണമായും ഒഴിവാക്കണം. എല്ലാത്തിനോടും എല്ലാവരോടും
ആന്തരികവും ബാഹ്യവു മായ ആരോഗ്യപരമായ അകലം പാലിക്കണം. ആന്തരികവും ബാഹ്യവുമായ
ശുചിത്വം പാലിക്കണം. ശുചിത്വത്തിന്റെ അദ്ധ്യാൽമികത പ്രചരിപ്പിക്കണം.
തുടർച്ചയായി കൈകളും മുഖവും കഴുകണം. വീടും പരിസരവും പറമ്പും ഗാർഡനും
വൃത്തിയായി സൂക്ഷിക്കണം. മാലിന്യസംസ്കരണം എല്ലായിടത്തും
ഉണ്ടായിരിക്കുക; മാലിന്യസംസ്കരണം എല്ലാവരുടെയും ഉത്തരവാദിത്തമായി മാറുക.
മലിനജലവും മലിനവസ്തുവും പറന്നുപോകുന്ന കരിയിലയും മറ്റുള്ള വലിച്ചെറിയുന്ന വേസ്റ്റും
അനാവശ്യമായി വളരുന്ന സസ്യങ്ങളും എല്ലാം ഇല്ലാതാക്കുക. സാനിറ്റൈസർ ഇപ്പോഴും
കയ്യിലുണ്ടായിരിക്കണം. തുടരെ ഉപയോഗിക്കുകയും വേണം.
ഇത് കൊറോണയുടെ ഭീഷണി മുഴങ്ങുമ്പോൾ മാത്രമല്ല, എന്നും ഇപ്പോഴും
പാലിക്കേണ്ട കാര്യമാണ്. പുതിയ വൈറസും പുതിയ ബാക്ടീരിയയും ഇനിയും ഉണ്ടാകാം.
അതുകൊണ്ടു എല്ലാവർക്കും ജീവിതശൈലിയുടെ മാറ്റമാണ് ആവശ്യം.
അന്തരീക്ഷവും ഭൂമിയും ഇന്ന് മലിനവും വൃത്തിഹീനവുമാണ്. അനവധി പക്ഷികളും
മത്സ്യങ്ങളും പല ഓമനത്തമുള്ള മൃഗങ്ങളും ഒട്ടനവധി പഴയ കാല സസ്യങ്ങളും
ഭൂമിയിൽ നിന്നും ഇന്നപ്രത്യക്ഷമായി. കൊറോണയെ പേടിച്ചു മനുഷ്യർ ഓട്ടം
കുറച്ചപ്പോൾ അന്തരീക്ഷമാലിന്യം കുറഞ്ഞതും മണ്ണും വെള്ളവും
വൃത്തിയായതും പ്രകൃതി ഒന്ന് ചിരിച്ചതും ഒട്ടനവധി രാജ്യങ്ങളിൽ
നമ്മളനുഭവിച്ചു. വെനീസിലെ കനാളുകളിൽ അരയന്നങ്ങളും ഡെൽഫിനുകളും, തെൽഅല്വിവിലെ
എയർപോർട്ടിൽ താറാവുകളും കുഞ്ഞുങ്ങളും ചിക്കാഗോയിൽ പെൻഗുയിനുകളും
സ്വതന്ത്രമായിത്തന്നെ വിഹരിക്കുന്നു എന്ന് നമ്മൾ കണ്ടു. മനുഷ്യൻ നശിപ്പിച്ച പ്രകൃതിയുടെ സന്തുലികത മനുഷ്യൻ തന്നെ പുനഃസ്ഥാപിച്ചില്ലേൽ പ്രകൃതി സ്വയരക്ഷക്ക്
ശ്രമിക്കും. മനിഷ്യനപ്പോൾ നിസ്സഹായനാകാനേ കഴിയൂ. പകർച്ചവ്യാധി
ദൈവശിക്ഷയല്ല; പ്രകൃതിയുടെ നിസ്സഹായതയാണ്. ഭൂമിയിൽ മനുഷ്യൻ മനസുവച്ചാൽ
പരിഹാരമുണ്ടാകും.
അതുകൊണ്ടു വൈറസിന് വൈറ്റ് ഹാവ്‌സ്സെന്നോ ധാരാവിയെന്നോ എന്ന് നോക്കാനറിയില്ല. വൈറസിന് സുന്ദരനെന്നോ അതിവിരൂപനെന്നോ ഇല്ല. ജാതിയോ മതമോ
പ്രതാപമോ പാണ്‌ഡിത്യമോ കുലജാതി വ്യത്യാസമോ വൈറസ് കാര്യമാക്കില്ല.
എല്ലാവരും വൈറസിന് തുല്യമാണ്. എല്ലാവരെയും വൈറസു തുല്യമായി സ്നേഹിക്കും; അങ്ങനെ വൈറസു മനുഷ്യരെയെല്ലാം സമന്മാരാക്കും, അവരെ ഒടുവിൽ ശവക്കല്ലറകളിൽ
എത്തിക്കുന്നതിലൂടെ. ആയതിനാൽ ഈ വയറസ്സിനെ നമ്മൾ എല്ലാവരും ഏറെ ഒത്തൊരുമയോടെ
മനുഷ്യരെല്ലാരും ഒന്നുപോലെയെന്ന ഭാവത്തിൽ വീറോടെ നേരിടണം.
തന്മൂലം ഒരു "മോക്‌ഡ്രില്ല്" പോലെ ഒരു ദിവസത്തെ ഹർത്താൽകൊണ്ടു
ഇന്ത്യയിൽ വിജയമുണ്ടാകില്ല. ഒരു പതിനാലു ദിവസത്തെ തുടർച്ചയായിട്ടു ള്ള ഹർത്താൽ ഉടൻ
ഇന്ത്യയിലും അതുപോലെ മറ്റു പല രാജ്യങ്ങളിലും ഉണ്ടാകണം. ഗവർമെന്റ് ഹർത്താൽ
പ്രഖ്യാപിച്ചില്ലേൽ സ്വയം ഹർത്താലിന് പൗരന്മാർ തയാറാകണം. യൂറോപ്പിൽ ഇറ്റലിയിലും ജർമനിയിലും ഫ്രാൻസി ലും സ്പെയിനിലും ഉണ്ടായ ഭീകരതാണ്ഡവം
ഇന്ത്യയിലും അതുപോലെ മറ്റു രാജ്യങ്ങളിലും ഉണ്ടാകാതിരിക്കട്ടെ. ആഴ്ചകളായി
പുറത്തിറങ്ങാൻ പറ്റാത്ത ഇറ്റലിയിലെ അവസ്ഥപോലെ സംഭവിക്കാതിരിക്കട്ടെ. കൊറോണ-
റീത്തു എന്നേയ്ക്കും അപ്രത്യക്ഷമാകട്ടെ.
ഒരടിക്കുറിപ്പുകൂടി:
കൊറോണ ഭീകരതാണ്ഡവമാടുന്ന ചില രാജ്യങ്ങളിലെ ഭീകരാന്തരീക്ഷം എനിക്ക്
നേരിട്ട് കാണാൻ സാധിച്ചു. അതുകൊണ്ടു പറയട്ടെ. ഇത് തീർച്ചയാ യും കുട്ടിക്കളിയല്ല;
തിക്കളയാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.//-
ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ
---------------------------------------------------------------------------------------------------------------------
Browse and share: dhruwadeepti.blogspot.com
ഈ ഈബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
ധൃവദീപ്തി ഓണ്‍ലൈൻ
Dhruwadeepti.blogspot.de
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors.
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
FACE BOOK: GEORGE Kuttikattu MOB. + oo49 170 5957371
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.