Freitag, 29. März 2019

ധ്രുവദീപ്തി : Politics // Opinion // തെരഞ്ഞെടുപ്പുകാലം. ജനാധിപത്യ ആദർശസുതാര്യത നഷ്ടപ്പെട്ട രാഷ്ട്രീയം.

ധ്രുവദീപ്തി :  Politics // Opinion 


തെരഞ്ഞെടുപ്പുകാലം. ജനാധിപത്യ ആദർശസുതാര്യത നഷ്ടപ്പെട്ട രാഷ്ട്രീയം.

ജോർജ്  കുറ്റിക്കാട്ട്-  

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയാൽ അന്നുമുതൽ ഒരു സ്ഥാനാർത്ഥിയാകാൻ വേണ്ടി മെയ്യനക്കാതെ വല്ലവിധവും കീശയിൽ സമ്പാദിക്കുന്നതു മാത്രം കൊണ്ടു തിന്നു ജീവിക്കുന്ന ഒരാൾ, സ്വന്തം അടുക്കളയിലെ തീച്ചൂട് മാത്രം മോഹിച്ചു കാഞ്ഞിരിക്കുന്നവൻ, തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ മൂടിയിട്ട പുതപ്പിനുള്ളിൽനിന്ന് കുടഞ്ഞെഴുന്നേറ്റ് നടുറോഡിൽകൂടി കഴുത്തിൽ ചില വരയൻ ഷാളുമിട്ടു കൈകൾ കൂപ്പി ഓരോരുത്തനെയും ചെന്നുകണ്ടു മുട്ടു കുത്തി യാചിച്ചു ഒരു "വോട്ടുതരണേ" എന്ന് ഭിക്ഷക്കാരനെപ്പോലെ "ഞാൻ ഒരു പാവം സ്ഥാനാർത്ഥി"..എന്ന് യാചിക്കുന്നു.. ഏതോ ഒരു  പാർട്ടിയുടെ  സ്ഥാനാർത്ഥിയാണെന്നു വിനയത്തോടെ പറയുന്നത് നാം കാണുന്നു. അവൻ ജനങ്ങളുടെ മുൻപിൽ മുട്ടുകുത്താൻവരെ അപ്പോൾ സന്നദ്ധനാണ്. അവൻ  ജയിച്ചു കഴിഞ്ഞാൽ അവനെ ഒന്ന് കാണണമെങ്കിൽ നാം അയാളുടെ മുമ്പിൽ മുട്ടുകുത്തി നിന്ന് വാലാട്ടിക്കൊണ്ടു "സാർ എന്ന് ആദ്യം സംബോധന  ചെയ്യണമെന്നതാണ് അവന്റെ നിയമം. 


ജനാധിപത്യത്തിന്റെ വളർച്ചയും ആദർശ സുതാര്യതയും 
എല്ലാം തകരുന്നു.


ന്ത്യയുടെ നാധിപത്യവ്യവസ്ഥിതിയിൽ ഇന്ന് പൊതുവെ ഡെമോക്രസിയിലെ ആവശ്യമായിട്ടുള്ള സുതാര്യതയില്ലായ്മകൊണ്ടുള്ള പ്രതിസന്ധികളേറെ  കേരളത്തിൽ മാത്രമല്ല, ഇന്ത്യൻ ജനത മുഴുവൻ അത്  നേരിടുകയാണ്. പൊതുവെ പറഞ്ഞാൽ, ഇക്കാലത്ത് ഇന്ത്യയൊട്ടാകെ മാത്രമല്ല, ലോകമാസകലവുമുള്ള അനേകം അനേകം  പ്രതിസന്ധികളെ ജനാധിപത്യ തത്വത്തിന്റെ മറവിൽ ജനങ്ങൾക്ക് ലഭിക്കുന്ന പല  അനുഭവത്തിൽ നേരിട്ടു വരുകയാണ്. അതിലേറ്റവും പ്രധാനപ്പെട്ടത് ഇന്ത്യാമഹാരാജ്യത്തിലെ രാഷ്ട്രീയ, ഭരണ, നീതിന്യായതലങ്ങളിലും, മതസമൂഹത്തിലും കാണപ്പെടുന്ന ഭീകരവും  നഗ്‌നവുമായ  സുതാര്യത ഇല്ലായ്‌മയാണ്. ആധുനിക ഇന്ത്യയിലെ അനേകം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഓരോ രാഷ്ട്രീയ പാർട്ടിപ്രവർത്തകരുടെയും മറ്റും കറപ്‌ഷനാണ് ജനങ്ങളുടെ   നിത്യ സംസാര വിഷയം. പുതിയ അഴിമതികളുടെ തെളിഞ്ഞ ചിത്രങ്ങൾ  നമ്മെയെല്ലാം മനസ്സിലാക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ കടുത്ത പ്രതി സന്ധിയാണ്. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും ഇന്ന് നടക്കുന്നതായ  സാമ്പത്തിക രാഷ്ട്രീയ തലത്തിലുള്ള അഴിമതിയും അതിനോട് ബന്ധപ്പെട്ട അനേകം പ്രതിസന്ധികൾ നിറഞ്ഞ ജനജീവിതവും അന്താരാഷ്ട്രതലത്തിൽ വളരെയേറെ കലങ്ങി മറിയുന്ന നൂതന ചർച്ചാവിഷയമാണ്. കേരളത്തിൽ ജനജീവിതത്തിന് ആവശ്യമായ, സാമൂഹികമായ ഏതുതരം വളർച്ചകൾക്കും അനുകൂലമായ ഭാവിക്ക് പകരം ഏറ്റവും മോശമായ സ്ഥിതിയാണെന്നും കാണാൻ കഴിയും.

ഒരവസാനമില്ലാത്തവിധം ഇന്ന്  ഇന്ത്യയൊട്ടാകെയുള്ള രാഷ്ട്രീയ ഭരണതല സാമ്പത്തിക അഴിമതിയിൽ തകരുന്ന ചില സംസ്ഥാനങ്ങളുടെ പരാജയവും അഴിമതിക്കെതിരെയുള്ള പ്രതിരോധനടപടികളും പരാജയപ്പെടുന്നുവെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അതുമൂലം എന്താണ് സംഭവിച്ചത്? ഇന്ത്യൻ ജനാധിപത്യത്തിന്റെ വളർച്ചയും സുതാര്യതയും എല്ലാം തകരുന്നു. നിരവധി വിദഗ്ദ്ധരുടെ വിശദമായ പഠനങ്ങൾക്ക് ശേഷം പുറത്തുവിട്ട ഈ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഫലം പുറപ്പെടുവിച്ചത്. ഓരോ സംസ്ഥാനങ്ങളും പ്രാദേശികമായി എപ്രകാരം സാമ്പത്തിക വളർച്ചയിൽ പ്രതിസന്ധികളെ നേരിടുന്നെന്നു കണക്കാക്കിയിട്ടുണ്ട്. പ്രാദേശികമായി 0 % മുതൽ 100 % വരെ കാണുന്ന  ഇന്ഡക്സ് അനുസരിച്ചു രാജ്യത്ത് നിലവിലുള്ള അഴിമതികളും മറ്റു കറപ്‌ഷനും രേഖപ്പെടുത്തുവാൻ കഴിഞ്ഞു. നിരീക്ഷണം നടത്തിയിട്ടുള്ള  സംസ്ഥാനങ്ങളിൽ അഴിമതിനിരക്ക് ഏതാണ്ട് 50 % ശരാശരി കാണാനുണ്ട്. ഏറ്റവും പരിതാപകരമായ കാര്യം സമീപഭാവിയിൽ ഒന്നും ചില വടക്കൻ സംസ്ഥാനങ്ങളിലൊന്നിലും യാതൊരു വിധ വികസന മാറ്റങ്ങളും അടുത്ത കാലത്തു ഒരിക്കലും  പ്രതീക്ഷിക്കാനില്ലെന്നതാണ്. എന്നാൽ ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ മേൽപ്പറഞ്ഞ ചില പ്രതിസന്ധികൾക്ക് മെച്ചപ്പെട്ട സൂചനാ മാറ്റങ്ങൾ ഉണ്ടായിവരുന്നുണ്ടെന്ന് സാമാന്യമായി കരുതാം. കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിലും വ്യത്യസ്തപ്പെട്ട നിരക്കിലുള്ള മാറ്റങ്ങളാണ് ഏതാണ്ട് അനുഭവപ്പെടുന്നത്.

അഴിമതി രാഷ്ട്രീയം. 

കുറെ വർഷങ്ങളായിട്ട് കേരളം സാമ്പത്തിക തകർച്ചയുടെ നടുവിലാണ്. ജനങ്ങളുടെ വാർഷിക വരുമാനം പോലും തിരക്കാത്ത മാറിമാറി വരുന്ന ഓരോ സർക്കാരുകൾ വർദ്ധിപ്പിച്ച നികുതി ചുമത്തുന്നത് മലയാളികളുടെ സാമ്പത്തിക വളർച്ചയ്ക്ക് തടസ്സമാണ്. നികുതിവർദ്ധനവിന്റെ തോതുവച്ചു നോക്കിയാൽ ജനങ്ങളുടെ ശരാശരി വാർഷിക വരുമാനവുമായി ഒരിക്കലും പൊരുത്തപ്പെടുന്നില്ല. ഉദാഹരണമായി പറയട്ടെ കാർഷികരംഗം ഇക്കാലത്ത് തകർച്ചയുടെ നീർച്ചുഴിയിൽ താണിരിക്കുന്നു. നികുതി വർദ്ധനയിലൂടെ സമാനമായ പൊതുജനോപകാരപ്രദമായിട്ടുള്ള യാതൊരു വികസനകാര്യ പദ്ധതികളും ഉണ്ടായിട്ടില്ല. കേരള  കാർഷികരംഗം തകർന്നു, ഭൂമിയുടെ കൊടുക്കൽ വാങ്ങൽ പ്രക്രിയ പുതിയ നിയമനിർമ്മാണത്തിലൂടെ അപ്പാടെ തകർന്നു. ഇതെല്ലാം ഭരണതലത്തിൽ നടത്തിവരുന്ന യഥാർത്ഥ പരസ്യമായ അഴിമതികളുടെ ഉദാഹരണങ്ങളാണ്. അതോടെ ഭൂമിയുടെ യഥാർത്ഥ മൂല്യ വിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. ഭൂമിയുടെ കരം നേരെ മൂന്നിരട്ടിയോ അതിലേറെയോ വർദ്ധിപ്പിച്ചു. ഈ നിയമം നടപ്പാക്കിയത് മുൻ UDF സർക്കാർ കേരളം ഭരിച്ചപ്പോൾ ആണ്. രജിസ്‌ട്രേഷൻ ഫീസ്, അതുപോലെ ഭീമമായ ഒരു തുകയാണ് വർദ്ധിപ്പിച്ചത്. സ്വന്തം വസ്തു കൊടുക്കുന്നവനും വാങ്ങുന്നവനും സർക്കാരിലേക്ക് വിഹിതം നൽകണം. സ്വകാര്യ ഭൂമിവില്പന നടക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ ബാങ്കുകളിലെ അകൗണ്ട്കളിലൂടെ മാത്രമേ ഇടപാടുകൾ ചെയ്യാവൂ എന്ന് നിയമം  അനുശാസിക്കുന്നു. ഇങ്ങനെ ഓരോരോ ജനവിരുദ്ധ നിയമനിർമ്മാണ കലയുടെ ഉപജ്ഞാതാക്കളായി മുൻ ധനകാര്യ ബജറ്റു നിർമ്മാണത്തിൽ കേന്ദ്ര സർക്കാരും കേരളനിയമസഭയിൽ കേരളാ കോൺഗ്രസും (UDF)-ഉം  അവരുടെ പ്രാമുഖ്യം കാണിച്ചു. കേരള കർഷകരുടെ രക്ഷാകർത്താക്കൾ തങ്ങളാണെന്ന് UDF ലെ നേതാക്കൾ എന്നും നിവർന്നു നിന്ന് അവകാശപ്പെടുന്നുണ്ട്. ജനനന്മ ഒന്നും ചെയ്യാതെ ഇന്ന് കേരളത്തിലെ നിലവിലുള്ള LDF ഭരണപാർട്ടികളും സർക്കാരും ഉദ്യോഗസ്ഥരും നിഷ്ക്രിയ മൗനികളായി നിലകൊള്ളുന്നു. ഇന്ത്യയൊട്ടാകെ നടക്കുന്ന തെരഞ്ഞെടുപ്പ്  കാലങ്ങളിൽ എന്നും ജനാധിപത്യത്തിന്റെ കഷ്ടകാലം പ്രത്യക്ഷമാകുന്നു.!

എന്താണ് ജനങ്ങൾക്ക് ഇതിനു നേരെ പറയാനുള്ളത്? 

നരേന്ദ്രമോദിയുടെ നോട്ടു നിരോധനംപോലുള്ള ജനവിരുദ്ധ സാമ്പത്തിക പരിഷ്ക്കാരങ്ങളും UDF നികുതിപരിഷ്‌ക്കാരങ്ങളും കൊണ്ട് കേരളത്തിലെ ജനങ്ങളെ, പ്രത്യേകിച്ച് കാർഷികരംഗം, തകർത്തു കഴിഞ്ഞിരിക്കുകയാണ്. ആർക്കുവേണ്ടി എന്തിനു വേണ്ടി നികുതിവർദ്ധനവ് ഉണ്ടാക്കി? തലച്ചോറിന് കേടുസംഭവിച്ച ചിന്താശക്തി കുറഞ്ഞ ജനങ്ങളെ പ്രലോഭിപ്പിച്ചു വോട്ടുനേടി ജനപ്രതിനിധികളായത് നികുതി വർദ്ധനവ് നടപ്പാക്കാനാണ് എന്ന് നാമെല്ലാം  പഠിച്ചു കഴിഞ്ഞുവോ?. പക്ഷെ അതിനേറെ വൈകിപ്പോയി, ഈ തിരിച്ചറിവ് ലഭിക്കുവാൻ. കാർഷികവിളകളുടെ കമ്പോളവില താഴ്ന്നു, നിത്യോപയോഗ സാധനങ്ങൾ കട കമ്പോളങ്ങളിൽ നിന്നും വാങ്ങണമെങ്കിൽ മൂന്നിരട്ടി വില നൽകേണ്ടിവരുന്നു. കേരളത്തിൽ സാമ്പത്തികനിലവാരം മെച്ചപ്പെട്ടുവെന്നു ആർക്ക് പറയാൻ കഴിയും?. ദിനംതോറും പുറത്തുവിടുന്ന വിവിധ രാഷ്ട്രീയ അസ്വസ്ഥത പൊതു പ്രചാരണങ്ങൾ വഴി കേരളത്തിൽ രാഷ്ട്രീയപാർട്ടികൾ അടുത്തുവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പൊതുനിരത്തിലൂടെയും എല്ലാവരുടെയും വീടുമുറ്റങ്ങളിലും ഇരു കൈകൾ കൂപ്പി കയറിയിറങ്ങുന്ന മ്ലേശ്ചമായ കാഴ്ചയാണ് കാണാനുള്ളത്. എന്താണ് ജനങ്ങൾക്ക് ഇതിനു നേരെ പറയാനുള്ളത്? അതിങ്ങനെ: "കേരളവും മാത്രമല്ല, ഇന്ത്യയൊട്ടാകെയും ഒരു ഭരണ- രാഷ്ട്രീയ അഴിമതിയാൽ ആഴത്തിൽ മുങ്ങിത്താഴ്ന്നുകഴിഞ്ഞു. തുർക്കി രാജ്യത്തിലെ സ്വേച്ഛാധിപത്യവിചാരം കൊണ്ടു കലങ്ങിമറിഞ്ഞ ഒരു പ്രശ്നസംസ്ഥാനത്തിനു തുല്യമായി ഏറെ താഴ്ന്നു മാറിപ്പോയി" എന്നതാണ്. ഒരുവശത്ത് ജനാധിപത്യആദര്ശസുതാര്യതയാകെ നഷ്ടപ്പെട്ട ചില രാഷ്ട്രീയ നേതൃത്വങ്ങൾ, മാത്രമല്ല  നീതിന്യായം, മതങ്ങളുടെപേരിൽപോലും ഓരോ  അധികാരമോഹികളായ രാക്ഷസർ നടത്തുന്ന കോലാഹലങ്ങൾ, മാത്രമല്ല കളളം പറഞ്ഞും വക്രതകാട്ടിയും മണ്ടന്മാരായ ജനങ്ങളെ അവരുടെ പിറകെ വാലാട്ടിക്കൊണ്ടു നടക്കാൻ മാത്രമുള്ള ശ്വാനതുല്യരാക്കി മാറ്റിയ ഒരു ജന പ്രതിനിധി, ഇപ്പോൾ നമുക്ക് കാണാനുള്ള അതിക്രൂരമായ അവസരമായിട്ട്  തെരഞ്ഞെടുപ്പ് കാലം അധ:പതിച്ചുപോയി..

തെരഞ്ഞെടുപ്പുകാലങ്ങൾ അടുത്തു വരുമ്പോൾ രണ്ടുകൈയ്യുകളും കൂപ്പി ക്കൊണ്ട് കുനിഞ്ഞു നിന്ന് ജനങ്ങളെ  സമീപിക്കുന്നവർക്ക് എന്താണ് ഏറെ നമ്മോടു കാര്യങ്ങൾ പറയാനുള്ളത്? തെരഞ്ഞെടുപ്പിൽ അവർക്ക് വോട്ടു നൽകി അവരെയൊക്കെ  ഓരോരോ  ജനപ്രതിനിധിയാക്കിയാൽ അവർക്ക് ജനങ്ങൾക്കു വേണ്ടി എന്ത് ചെയ്യാൻ പ്രാപ്തരാണെന്ന് ചോദിക്കാൻ ജനം തയ്യാറാകുന്നില്ല. കേരളത്തിന് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നതായ സാമൂഹിക ജീവിത സുരക്ഷിതത്വം, അവയുടെ മൂല്യം ഇവയെല്ലാം പിറകോട്ടടിച്ചു മാറിപ്പോയി.

 ഇന്ത്യയിൽ കേരളത്തിനുണ്ടായിരുന്ന പ്രതിശ്ചായ ഏതു മണ്ഡലങ്ങളിലും താഴേയ്ക്ക് നിലം പൊത്തി. ഇന്ത്യയിൽ ബാങ്കുകൾ കസ്റ്റമേഴ്സിന് നൽകേണ്ട യാതൊരു  പ്രതീക്ഷകളും ഉറപ്പും നൽകുന്നില്ല. ഓരോ സ്വതന്ത്ര സാമ്പത്തിക മേഖലകൾ കേരളത്തിൽ നിലംപൊത്തുന്ന നിലയാണ്. എവിടെയും കനത്ത അഴിമതികൾ, ഔദ്യോഗിക സർക്കാർ മേഖലകളിൽ നിലവിൽ നടക്കുന്ന ബ്യുറോക്രസി, തെരഞ്ഞെടുപ്പുകാലങ്ങളിൽ അവയൊന്നും പ്രധാനപ്പെട്ട ഒരു ചർച്ചാവിഷയമല്ല. കേരളത്തിൽ ജനങ്ങളെ സഹായിക്കുന്നതിന് പകരം ചില നിസ്സാരകാര്യങ്ങൾക്ക് സർക്കാർ ഓഫീസുകൾ ആവശ്യപ്പെടുന്ന വിവിധതരം അനാവശ്യമായ രേഖകൾ സൃഷ്ടിച്ചുനല്കൽ മൂലം ജനങ്ങളെ പ്ലാനനുസരിച്ചു നശിപ്പിക്കുകയാണ്. സർക്കാർ ഓഫീസുകൾ അഴിമതിയുടെ, അഹന്തയുടെ തീയാളിക്കത്തുന്ന നടുമുറ്റമായി മാറി. വില്ലേജ് ഓഫീസുകൾ, പഞ്ചായത്തു ഓഫീസുകൾ, നിയമസഭാ- പാർലമെന്റ്, ഭരണകേന്ദ്രങ്ങളും നീതി-നിയമവും കോടതിയും ജഡ്ജിമാരും എന്നുവേണ്ട ജനങ്ങളുടെ ചോരയ്ക്ക് വിലപേശുന്ന മാഫിയാ സംഘങ്ങളുടെ നാലുകെട്ടുകളുടെയും നടുമുറ്റങ്ങളുടെയും ശക്തി കേന്ദ്രങ്ങളായി മാറി. അനേകം അനുഭവങ്ങൾ വിശദീകരിക്കാനുണ്ട്.

ജനജീവിതത്തെ തകർച്ചയിലേക്ക്  കശക്കിയെറിയുന്നവർ ജനപ്രതിനിധികളായിത്തീരുന്നു. 

തെരഞ്ഞെടുപ്പ്കാല സ്മരണകളിൽ ...   ഒരിക്കലും എന്തെങ്കിലും ജനോപകാര സഹായങ്ങൾ നടത്തിയവരോ ഏതെങ്കിലും ഒരു വിഷയത്തിലെങ്കിലും ഒരു വിദ്യാഭ്യാസ യോഗ്യതയോ, സാങ്കേതിക വിദഗ്ദ്ധ പരിശീലനം ലഭിച്ചവരോ അല്ല സ്ഥാനാർത്ഥികളായി മത്സരരംഗത്തു നെഞ്ചുവിരിച്ചെത്തുന്നതെന്നു നാം കാണുന്നു. എന്നാൽ നമ്മുടെ വീടുമുറ്റത്തേയ്ക്ക് അവശനായി വയറു വിശന്നു ഒരുനേരത്തെ ആഹാരത്തിനെത്തുന്നവനെ നാം "ഭിക്ഷക്കാരൻ" എന്ന് പൊതുവെ വിളിക്കും... അങ്ങനെയുള്ള ഒരാളെയും തങ്ങളെപ്പോലെ തന്നെയുള്ള ഒരു മനുഷ്യസാഹോദരനാണെന്ന് നമ്മൾ കരുതുന്നേയില്ല. ഇനി  അതുപോലെതന്നെയാണ്, ഒരാൾ ജീവിക്കാൻ വേണ്ടി കേരളത്തിൽനിന്നും മറുനാട്ടിലെവിടെയെങ്കിലും തൊഴിൽ ചെയ്യുന്നതിന് പോകുന്നുണ്ട്. എന്നാൽ മെയ്യനക്കാതെ ആരെയെങ്കിലും കബളിപ്പിച്ചു പണമുണ്ടാക്കുവാൻ വെള്ള ഷർട്ടും തേച്ചുമിനുക്കി രാവിലെ മുതൽ സന്ധ്യാസമയം വരെയും പോലും നടക്കുന്ന നടന്മാരായ ഇവരെയൊക്കെ വിളിക്കേണ്ടതായ  നല്ല പേര്  "തെരുവ് രാഷ്ട്രീയക്കാർ" എന്നാകണം. മറുനാട്ടിൽ കഷ്ടപ്പെട്ട് ജോലിചെയ്യുന്ന നമ്മുടെ അഭിമാനങ്ങളായ സഹോദരീസഹോദരന്മാരെ  രാഷ്ട്രീയക്കാർ വിളിക്കുന്ന ചീഞ്ഞഴുകിയ നാമം ഇങ്ങനെ : "പ്രവാസികൾ" എന്നാണല്ലോ. അവരെയെല്ലാം "പ്രവാസികൾ" എന്ന വിളിപ്പേരിലാണ് ഇന്ത്യയിലാകെ അറിയപ്പെടുന്നത്. മലയാളികൾ ആണെങ്കിൽ അവരെയെല്ലാം "പ്രവാസി മലയാളികൾ "എന്ന് വിളിക്കും. രാഷ്ട്രീയത്തിൽ രാഷ്ട്രീയക്കാരാണെന്നു വിളിച്ചു പറഞ്ഞു ഇന്ന് നടക്കുന്ന, നമ്മുടെ വോട്ട് യാചിച്ചു നടക്കുന്ന ഓരോ സ്ഥാനാർത്ഥികളെ "നാം  തെരുവ് തെണ്ടികൾ" എന്ന് വിളിക്കുന്നതിൽ ഒരു തെറ്റല്ല..അവരെ ഇങ്ങനെ വിളിക്കുന്നതിന്‌ കാരണം ഉണ്ട്. രാജ്യത്തു പൊതു തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയാൽ അന്നുമുതൽ ഒരു സ്ഥാനാർത്ഥിയാകാൻ വേണ്ടി ഒരിക്കലും  മെയ്യനക്കാതെ വല്ലവിധവും കീശയിൽ സമ്പാദിക്കുന്നതു മാത്രം കൊണ്ടു തിന്നു ജീവിക്കുന്ന ഒരാൾ, സ്വന്തം അടുക്കളയിലെ തീച്ചൂട് മാത്രം മോഹിച്ചു കാഞ്ഞിരിക്കുന്നവൻ, തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ തല മൂടിയിട്ട പുതപ്പിനുള്ളിൽനിന്ന് കുടഞ്ഞെഴുന്നേറ്റ് നടുറോഡിൽകൂടി കഴുത്തിൽ ചില വരയൻ ഷാളുമിട്ടു കൈകൾ കൂപ്പി ഓരോരുത്തനെയും ചെന്നുകണ്ടു മുട്ടു കുത്തി യാചിച്ചു സാറേ "വോട്ടുതരണേ" എന്ന് ഭിക്ഷക്കാരനെപ്പോലെ "ഞാൻ നിങ്ങളുടെ ഒരു പാവം സ്ഥാനാർത്ഥി"..എന്ന് പറഞ്ഞു യാചിക്കുന്നു.. ഏതോ പാർട്ടി സ്ഥാനാർത്ഥിയാണെന്നു വിനയത്തോടെ പറയുന്നത് നാം കാണുന്നു. അവൻ ജനങ്ങളുടെ മുൻപിൽ മുട്ടുകുത്താൻവരെ അപ്പോൾ സന്നദ്ധനാണ്. അവൻ ജയിച്ചു കഴിഞ്ഞാൽ അവനെ ഒന്ന് കാണണമെങ്കിൽ നാം അയാളുടെ മുമ്പിൽ മുട്ടുകുത്തി നിന്ന് വാലാട്ടിക്കൊണ്ടു "സാർ എന്ന്തന്നെ അയാളെ  ആദ്യം സംബോധന ചെയ്യണമെന്നതാണ് അവന്റെ നിയമം. ഇങ്ങനെയുള്ള  "തെരുവ് ബോയ്കൾ " ആണേ തലച്ചോറ് തകരാർ സംഭവിച്ച ജനങ്ങളെന്ന കഴുതകളുടെ പ്രതിനിധികളായി വരുന്നത്, പൊതു തെരഞ്ഞെടുപ്പോടെ അവരോധിക്കപ്പെടുന്ന ഈ ജനപ്രതിനിധികൾ!!. അവൻ നിയമസഭയിലോ പാർലമെന്റിലോ ഒക്കെ പോയി അവന്റെ വിഹിതം മുഴുവൻ അതിവേഗം പോക്കറ്റിലാക്കുവാൻ നികുതിവർദ്ധനവിനു വേണ്ടി കൈപൊക്കും. ഇങ്ങനെ  ജനപ്രതിനിധി ജനദ്രോഹിയാകുന്ന ആ നിമിഷം! പൊതു ജനങ്ങളെ വഞ്ചിച്ചു പിരിച്ചെടുക്കുന്ന പണം. അതിന്റെ പേരാണ്, എം. പി. ഫണ്ട്, എം. എൽ. എ ഫണ്ട് എന്നൊക്കെയുള്ള പേരിൽ നാമെല്ലാം കേൾക്കുന്ന ഔദ്യോഗികഭാഷ,   ജനപ്രതിനിധിയായാൽ അവന്റെ വിമാന യാത്രകളും മറ്റുള്ള സ്വകാര്യത വീട്ടുചെലവുകളും, എല്ലാ യാത്രാ ചെലവുകളും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്നുണ്ട്. സാമൂഹിക ജീവിതത്തെ തകർച്ചയിലേക്ക് തന്നെ കശക്കിയെറിയുന്നവർ ജനപ്രതിനിധികളായിത്തീരുന്നു.

പ്രകടമായി കാണപ്പെടുന്ന ഒരു രാഷ്ട്രീയ ധാർമ്മികതയുടെ അധഃപതനം നിലവിൽ ശക്തമായിത്തന്നെ പ്രതിഫലിക്കുന്നുണ്ട്. രാഷ്ട്രീയത്തിലും ഭരണ തലത്തിലും സാമൂഹ്യജീവിതത്തിൽ അനുഭവപ്പെടേണ്ട എല്ലാവിധ നന്മകളും ഇല്ലെന്നാക്കി അനുവദനീയമല്ലാത്ത ഏതുമാർഗ്ഗങ്ങളിലൂടെയും സാമൂഹ്യ ജീവിതനിലവാരത്തെ സ്വന്തകാര്യത്തിനായി ഉപയോഗപ്പെടുത്താമെന്നുള്ള പൊതുവായ അഭിപ്രായങ്ങൾ ഇവരിൽനിന്ന്  ഉയർന്നു വരുന്നു. കേരളത്തിൽ രാഷ്ട്രീയ അഴിമതികൾ ഇല്ലെന്നും അതൊരു പ്രശ്‌നമല്ലെന്നും ആരെങ്കിലും അതേപ്പറ്റി കരുതുന്നുണ്ടോ? ജനങ്ങളിൽ ഉണ്ടായിരുന്ന വിശ്വാസം ഇത്തരം പ്രക്രിയയിലൂടെ ആകെമാനം പൊട്ടി തെറിച്ചുപോയി.

ഇവരെയോ നമുക്ക് വിശ്വസിക്കാനാവില്ല.

കേരളത്തിലെ സാമൂഹിക ജീവിത സുരക്ഷയുടെ കാര്യത്തിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ജനപ്രതിനിധികൾ  മറ്റെല്ലാക്കാലങ്ങളെക്കാൾ ആദർശ സുതാര്യത നഷ്ടപ്പെട്ടവരായി മാറി. ആരോഗ്യകരമായ ഒരു ബന്ധം-ആരോഗ്യകരമായ ഒരു ജനാധിപത്യവും ഒരു വ്യക്തമായ, വിജയകരമായ അഴിമതിക്കും ബ്യുറോക്രസിക്കുമെതിരെയുമുള്ള സമരവിജയത്തിനും വേണ്ടിയാകണം നാം നമ്മുടെ സഹായികളായി തെരഞ്ഞെടുക്കപ്പെടേണ്ട സ്ഥാനാർത്ഥികളെ വ്യക്തമാക്കേണ്ടത്. ഇക്കാര്യത്തിലാണ് ഇന്ത്യയിലാകെ  പൊതുവെയും പ്രത്യേകിച്ച് കേരളത്തിലെയും ജനങ്ങൾ പരാജയപ്പെട്ടത്. കേരളരാഷ്ട്രീയത്തിൽ പൊതുവെ പ്രതിഫലിക്കുന്ന പ്രതിഭാസമാണ്, ഇത്. 

വരുന്ന പൊതുതെരഞ്ഞെടുപ്പ് കഴിയുമ്പോൾ മെച്ചപ്പെട്ട ഭരണം വരുമെന്ന് സ്ഥാനാർത്ഥികൾ പ്രഖ്യാപിക്കും. അത് കേൾക്കുന്ന ജനങ്ങൾ അപ്പാടെയത് വിശ്വസിക്കുന്നു. അത് പക്ഷെ കഴിഞ്ഞ അനേകം തെരഞ്ഞെടുപ്പുകളിലൂടെ തുടർച്ചയായി ജനപ്രതിനിധികൾ ആയിട്ടുള്ളവർ, ജനവിരുദ്ധ ബജറ്റുകളും നിയമങ്ങളും സൃഷ്ടിച്ചവർ പറയുകയാണ് മെച്ചപ്പെട്ട ഭരണം വരുമെന്ന്! ഇങ്ങനെയാണ്  തലമുറകളെ വഞ്ചിച്ചു അധികാരരാഷ്ട്രീയമുപയോഗിച്ചു നികുതി വർദ്ധനവും നടത്തുന്നത്. ഇവരെയോ നമുക്ക് വിശ്വസിക്കാനാവില്ല.

സ്വതന്ത്ര ജനാധിപത്യവ്യവസ്ഥിതിയിൽ അതിനുള്ള മൂല്യം ഏതാണ്ട് 75 % വരും. ഭാഗികമായ ഒരു ജനാധിപത്യ സമ്പ്രദായത്തിന് മൂല്യം ഏകദേശം ഒരു 50 % ഉണ്ടെന്നു പറയാം. ഇവിടെ ഒരു ഓട്ടോക്രാറ്റിക്ക് പ്രവണതയ്ക്കാണ് മുൻ തൂക്കമുള്ളത്. അങ്ങനെയുള്ള ഒരു ഭരണകൂടമാണ് ഇപ്രകാരമുള്ള പൊതു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്നത്. ഇങ്ങനെ ഇന്ന് ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്ന ഒരു ഭരണസംവിധാനത്തിൽ യഥാർത്ഥമായ ജനാധിപത്യ ആദർശ സുതാര്യതയ്ക്ക് സാഹചര്യമില്ല. എവിടെ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ബലഹീനമാണോ, മറ്റുള്ള അനേകം രാജ്യങ്ങളിൽ കാണപ്പെടുന്നതുപോലെ ജനാധിപത്യവിരുദ്ധവും മാത്രമല്ല പോപ്പുലിസ്റ്റിക്ക് ആദർശവും ഉൾക്കൊണ്ട രാഷ്ട്രീയക്കാരും അവരുടെ മാത്രമുള്ള സ്വന്തം സ്വാർത്ഥലാഭത്തിനായി എങ്ങനെയും അവരുടെ സ്വാധീനവും കഴിവുകളും കേരളത്തിലും ഉപയോഗിക്കും. ഇങ്ങനെ ലോകരാജ്യങ്ങളിൽ പലയിടത്തും കാണുന്നുവെന്ന് മാദ്ധ്യമ വാർത്തകൾ സ്ഥിരീകരിക്കുന്നു. ഒരു പാർലമെന്റ് തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ജനങ്ങൾക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ജനപ്രതിനിധികളുടെ ഒരു പാർലമെന്റ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കാൻ നമുക്ക് ഒട്ടും വകയില്ല. //-ധ്രുവദീപ്തി
------------------------------------------------------------------------------------------------------------

https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.