Sonntag, 21. Oktober 2018

ധ്രുവദീപ്തി // People // ത്രിവേണി സംഗമംപോലെ... // എസ് . കുര്യൻ വേമ്പേനി സ്മരണകൾ:



ത്രിവേണി സംഗമംപോലെ... //   


കേരള  ക്രിസ്ത്യാനികളുടെ വിശ്വാസ സംബന്ധമായ പുതിയ രൂപവും ഭാവവും നൽകുന്ന പഠനക്കളരിയിൽ ഏറ്റവും പ്രമുഖ പങ്കുവഹിച്ചിട്ടുള്ള പരേതനായ ശ്രീ. എസ്. കുര്യൻ വേമ്പേനി ഒരു നവജീവിതദർശനം എല്ലാ മതവിശ്വാസ പഠനങ്ങളിലും ഒരു നൂതനമായ മതബോധനശൈലിക്ക് നിരവധി സംഭാവന ചെയ്തിരുന്നു. ദീർഘകാലമായി മതാചാരങ്ങളിൽ നടന്നു വന്ന അശാസ്ത്രീയ ചോദ്യോത്തര രീതിയുടെ അശാസ്ത്രീയതയുടെ വിരസതയിൽ നിന്നുള്ള മോചനം മനഃശാസ്ത്രാധിഷ്ഠിതവും ആകർഷകവുമായ മതബോധനശൈലി അടിസ്ഥാനപ്പെടുത്തി കാലാനുസരണമാക്കാൻ പ്രചോദനം നൽകി. പ്രസിദ്ധ ഭാഷാപണ്ഡിതനായ അദ്ദേഹം നൽകിയ ചരിത്രഗ്രന്ഥ രചനയിൽ, ആരുംതന്നെ  ഇന്ന് വരെ സ്വീകരിക്കാത്ത അവതരണരീതിയുടെ ഉടമയായിരുന്നുവെന്ന് മാത്രമല്ല, പ്രഗത്ഭനായ മലയാള ഭാഷാദ്ധ്യാപകനും കൂടിയായിരുന്നു. ശ്രീമാൻ എസ്.കുര്യൻ വേമ്പേനിയുടെ പാവന സ്മരണയ്ക്ക് വേണ്ടി അദ്ദേഹം രചിച്ച ലേഖനം ചുവടെ ചേർക്കുന്നു. : ധ്രുവദീപ്തി ഓൺലൈൻ. /



കേരളത്തിൽ ഹിന്ദു സമൂഹത്തിൽ നിലവിൽ സംജാതമായ ശബരിമല അയ്യപ്പ ദർശനത്തിനു ആർത്തവ പ്രായമെത്തിയ സ്ത്രീകളെ നിരോധിക്കുന്ന പാരമ്പര്യദോഷം വിശ്വാസ-സാംകാരിക ശൂന്യതയാണ് എന്ന് താഴെ കൊടുത്തിരിക്കുന്ന ലേഖനം സാമാന്യമായി വിശദീകരിക്കുന്നു, വ്യക്തമാക്കുന്നു.//  
ധ്രുവദീപ്തി ഓൺലൈൻ- 
(www.dhruwadeepti.blogspot.com)

  
 Late ശ്രീ. എസ്‌. കുര്യൻ വേമ്പനി 

ത്രിവേണി സംഗമംപോലെ…

 എസ്. കുര്യൻ വേമ്പേനി 

ത്രി
വേണിസംഗമത്തിൽ നിൽക്കുന്ന ഒരു ഭക്തനെപ്പോലെയാണ് ഉത്സവ നാളിൽ ഏറ്റുമാനൂർ ക്ഷേത്രസന്നിധിയിൽ നിൽക്കുന്ന ഒരു ആരാധകൻ. ഗംഗയും യമുനയും സരസ്വതിയും കൂടിച്ചേർന്നതാണല്ലോ ത്രിവേണി. അവി ടെ നിൽക്കുന്ന ഭക്തൻ അഗാധ ജലപ്രവാഹിയായ ഗംഗയെ കണ്ട് അത്ഭുതം കൊള്ളുന്നു. നീലജലവാഹിനിയായ യമുനയെ ദർശിച്ച് ആശ്ചര്യഭരിതനാകു ന്നു. ഈ ഇരു നദികളെയും തഴുകിയൊഴുകുന്നുവെന്ന് കരുതുന്ന അസ്പർശ്യ യും അദൃശ്യയുമായ സരസ്വതിയെ സ്മരിച്ചു ധ്യാനനിരതനാകുന്നു. അതുപോ ലെ ഉത്സവനാളുകളിൽ ഹൈന്ദവ ജനപ്രവാഹവും ക്രൈസ്തവ ജനതരംഗിണി യും ഈ ഇരു കൂട്ടരെയും സ്പർശിച്ചുകൊണ്ട് ഒരുകാലത്തു അസ്‌പൃശ്യരായിരു ന്ന ഹരിജനങ്ങളും ഇവിടെ സംഗമിക്കുന്നു. ഈ തിരു ഉത്സവത്തിൽ പങ്കുചേർ ന്നുകൊണ്ട് ത്രിവേണി സംഗമത്തിൽനിന്നെന്നത്  പോലെ ഇവിടെക്കൂടുന്ന പ്രേക്ഷകർ സായൂജ്യമടയുന്നു. 

കുംഭം പിറന്നു കഴിഞ്ഞാൽപ്പിന്നെ വേട്ടുവർ, ഉള്ളാടർ തുടങ്ങിയവരുടെ അന്വേഷണം, ഏറ്റുമാനൂർ ഉത്സവം എന്ന് തുടങ്ങുമെന്നാണ്. ഇന്നും ഇന്നലെ യും തുടങ്ങിയതല്ല ഈ അന്വേഷണം. നൂറ്റാണ്ടുകൾക്ക് മുമ്പേ ഉള്ളതാണ്. കൊടി  കയറുമ്പോഴേ പത്തുനൂറ് മൈൽ ചുറ്റളവിലുള്ള വിവിധ ദിക്കുകളിൽ നിന്നും കുടുംബസമേതം വേട്ടുവരും, ഉള്ളാടരും, ഊരാളികളും, ഏറ്റുമാനൂരി ലുള്ള ഉറ്റവരുടെയോ, ഉടയവരുടെയോ, പരിചയക്കാരുടെയോ കുടികളിലേ യ്ക്ക് പുറപ്പെടുകയായി. ദൂരെസ്ഥലങ്ങളിൽ നിന്ന് വരുന്ന ഇക്കൂട്ടരുടെ ലക്ഷ്യം, ഏറ്റുമാനൂർ, വെട്ടിമുകൾ, കിഴക്കുംഭാഗത്തുള്ള വേട്ടവൻമലയാണ്. പണ്ടുകാലം മുതലേ പേരുകേട്ട പുലിയളനിരപ്പ്, ഇന്ന് മംഗളം കോളനിയും മംഗളം കുന്നുമൊക്കെയായിത്തീർന്നിരിക്കുന്നു. അനേകം തലമുറകളായി ഈ കുന്ന് വേടന്മാരുടെ ആവാസഭൂമിയായിരുന്നു. വിവിധ കാട്ടുമരങ്ങളും കാട്ടുവള്ളികളും കാട്ടുമൃഗങ്ങളും കാട്ടുപക്ഷികളും നിറഞ്ഞതായിരുന്നു പത്തൊൻപതു വർഷം മുമ്പ് വരെ ഈ മല. മാവ്, പ്ലാവ്, ആഞ്ഞിലി, നെല്ലി തുടങ്ങി മാനം മുട്ടിനിൽക്കുന്ന മരങ്ങൾ, മാൻ, മുയൽ, മരപ്പട്ടി, ഉടുമ്പ്, കീരി, വെരുക് എന്നിങ്ങനെയുള്ള കാട്ടുജന്തുക്കൾ, കാട്ടുകാച്ചിൽ, കാട്ടുചേമ്പ്, കാട്ടു ചേന, എന്നിങ്ങനെയുള്ള കിഴങ്ങുകൾ., ഇതിൽപരം എന്തുവേണം വേട്ടുവർ ക്കും ഉള്ളാടർക്കും പരമസുഖം നുകരാൻ. ചെറുതേനും വൻതേനും മലയിൽ സുലഭം. അവ ശേഖരിച്ചുകൊടുത്താൽ  അരിയും ഉപ്പും മുളകും മുറുക്കാനും വാങ്ങിക്കാനുള്ള വകയുമാകും.

ഇക്കാലങ്ങളിൽ ഈ മലയിലെ ജീവിതം ആദിവാസികൾക്ക് ഒരു ഉത്സവം ആയിരുന്നു. ഏറ്റുമാനൂർ ഉത്സവം അവർക്ക് ജീവിതവും. ഈ മലയിൽ വന്നു ചേരുന്ന ദേശാടനക്കിളികളുടെ സംഖ്യ ചെറുതായിരുന്നില്ല. ഓരോരുത്തരും കുടുംബമടച്ചാണ്‌ ഇക്കൂട്ടർ ഉത്സവം കൂടാൻ ഇവിടെ ചേക്കേറിയിരുന്നത്. ഇപ്പോഴത്തെ നമ്മുടെ സന്തുഷ്ട കുടുംബത്തിനിണങ്ങും വിധം അമ്മയും അച്ഛനും ഒന്നോരണ്ടോ മക്കളും ഉൾപ്പെട്ടതായിരുന്നില്ല പഴയ വേട്ടുവ കുടും ബം. അമ്പതു മുതൽ എൺപതുവരെ പ്രായമുള്ള മാതാപിതാക്കൾ, ഏഴെട്ടു മക്കൾ, അക്കൂട്ടത്തിൽ വിവാഹിതരായ മക്കളും അവരുടെ ചെറുമക്കളും. ഇത്രയുമായാൽ പഴയ ഒരു നായാടിക്കുടുംബമായി. ഇങ്ങനെയുള്ള എട്ടും പത്തും കുടുംബങ്ങളാണ് ഏറ്റുമാനൂർ ഉത്സവം കൂടാൻ  വേട്ടോന്മലയിൽ തമ്പടിച്ചിരുന്നത് !!

ഉത്സവം കൂടാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും കാൽനടയായി വന്ന് ചേരുന്ന ആരെയും ജാതിമതാദികൾ നോക്കാതെ ഏറ്റുമാനൂർ നിവാസികൾ അതിഥി കളായാണ് എണ്ണിയിരുന്നത്. വീട്ടിൽക്കയറി വരുന്നവർ പറയരാകട്ടെ , വേട നാകട്ടെ, ബ്രാഹ്മണനാകട്ടെ, ക്രിസ്ത്യാനിയാകട്ടെ,- ആർക്കും തങ്ങൾ കഴി ക്കാതെകൂടി അവർ ഭക്ഷണം കൊടുക്കുമായിരുന്നു. കാൽനടയാത്രക്കാർ ക്കായി ഒരമ്പതു വർഷം മുമ്പ് വരെ വഴി വക്കുകളിൽ സംഭാരമഹ്നങ്ങളുമു ണ്ടായിരുന്നു. മോരിൻവെള്ളമാണ് സംഭാരമെന്നു പറയേണ്ടതില്ലല്ലോ.    

ഉത്സവം കൂടുന്ന ജനാവലിക്ക് രാത്രിയിൽ കിടന്നുറങ്ങാനുള്ള ഇടമായിരുന്നു ശ്രീ മഹാദേവക്ഷേത്രത്തിനു സമീപമുള്ള പ്രസിദ്ധമായ കോവിൽപ്പാടം മക രക്കൊയ്ത്തു കഴിഞ്ഞു മഞ്ഞപ്പട്ടുവിരിച്ചതുപോലുള്ള ഈ പാടമായിരുന്നു ഉത്സവം കൂടാൻ വരുന്ന ജനസഹസ്രങ്ങളുടെ സുരക്ഷിതമായ അഭയക്ഷേ ത്രം. മുൻകാലങ്ങളിൽ മധുവിധു എന്തെന്നറിയാത്ത യുവ മിഥുനങ്ങൾ ജീവി തത്തിലെ തേനിന്റെ മധുരിമയും നിലാവിന്റെ കുളിർമ്മയും അനുഭവിച്ചറി ഞ്ഞിരുന്നത് ഏറ്റുമാനൂർ ഉത്സവനാളുകളിൽ ആയിരുന്നു.

ഇന്നത്തേതുപോലെ ടി. വി. യോ, ചലച്ചിത്രശാലകളോ, നാടകവേദികളോ, സർക്കസ് കൂടാരങ്ങളോ ഇല്ലാതിരുന്ന കാലത്ത്, ഹിന്ദുക്കൾക്കും ക്രിസ്ത്യാ നികൾക്കും, മുസൽമാന്മാർക്കും, ആദിവാസികൾക്കുമെല്ലാം നിർദ്ദോഷമായ ആനന്ദം പകരുന്ന പത്തുദിനങ്ങളായിരുന്നു. ഏറ്റുമാനൂർ ക്ഷേത്രത്തിലെ സംഗീതസാന്ദ്രമായ ഉത്സവനാളുകൾ വിവിധ ജനവിഭാഗങ്ങൾ ജാതിയും മതവും മത്സരബുദ്ധിയും മറന്നു തുല്യ പങ്കാളിത്തത്തോടെ കൊണ്ടാടുന്ന ഒരു ഉത്സവം ഏറ്റുമാനൂരല്ലാതെ മറ്റെങ്ങും ഉണ്ടെന്നു തോന്നുന്നില്ല. ഇന്ത്യയിൽ ദേശീയോത്ഗ്രഥനത്തിന്റെ ഒരു പഠന കളരിയാണ് ഏറ്റുമാനൂർ ശ്രീ മഹാദേ വ ക്ഷേത്രം. ഒരു മധുര സംഗീതത്തിലെ ലളിത പദങ്ങൾപോലെയാണിവിടെ  സമ്മേളിക്കുന്ന വിവിധ ജനപദങ്ങൾ എല്ലാവർക്കും ഒരേ രാഗം ഒരേ താളം. 

ചരിത്രാതീതകാലത്ത് ഒരു ശൈലദീപായിരുന്നു ഏറ്റുമാനൂർ. പ്രസ്തുത ദീപി ന്റെ പേര് അന്ന്, ഹരിണദീപ് അഥവാ മാനൂർ എന്നായിരുന്നുവെന്നു സ്ഥല  നാമഗമത്തിൽ പറയുന്നു. ധാരാളം മാനുകൾ ഇവിടെ സ്വൈര്യ വിഹാരം ചെയ്തിരുന്നുവെന്നാണ് പാരമ്പര്യം. ഖരൻ എന്ന ദ്രാവിഡ ദേശാധിപനാണ് ഏറ്റുമാനൂർ ക്ഷേത്രം സ്ഥാപിച്ചതെന്ന് സ്ഥലപുരാണത്തിൽ രേഖപ്പെടുത്തിയി രിക്കുന്നു.

വരിക്കപ്ലാവിന്റെ മഞ്ഞൾനിറമാർന്ന കാതലിൽ കൊത്തിയുണ്ടാക്കി സ്വർ ണ്ണത്തകിട് പൊതിഞ്ഞിട്ടുള്ള ഏഴു വൻതരം ആനകളും ചെറിയ പൊന്നാന യും ഉൾപ്പെടെ ഏഴരപ്പൊന്നാനകളെ ഇവിടെ എട്ടാം ഉത്സവത്തിൽ എഴുന്നെ ള്ളിപ്പോടെ പ്രദർശിക്കപ്പെട്ടുപോരുന്നു. ഈ പൊന്നാനകളെ കാണുവാൻ തന്നെ അനേകമാളുകൾ വിദൂരദിക്കുകളിൽനിന്നുപോലും ഏറ്റുമാനൂരിൽ വന്ന് എട്ടാംഉത്സവം കൂടുന്നുണ്ട്. ഈ പൊന്നാനകളെ കണ്ടാലും കണ്ടാലും കൊതിയും മതിയും തീരാത്തവരാണ് കേരളീയർ. പൊതുവെ ആനക്കമ്പ മുള്ളവരാണല്ലോ കേരളീയർ. അതുപോലെ സ്വർണ്ണക്കമ്പവും. അങ്ങനെയു ള്ള കേരളീയർക്ക് ആന തന്നെ സ്വർണ്ണമായിത്തീരുകയും സ്വർണ്ണം തന്നെ ആനയായിത്തീരുകയും ചെയ്താലത്തെ കഥ പറയാനുണ്ടോ! സ്വർലോകത്തു ള്ള ഐരാവതം എന്ന ആനപോലും വെള്ളാനയല്ലാതെ പൊന്നാനയല്ലല്ലോ. ഏതായാലും ഏറ്റുമാനൂർ എട്ടാം ഉത്സവം കൂടുന്നവർക്ക് ഒരു സ്വർഗ്ഗാനുഭൂതി ജനിക്കുമെന്നുള്ളതിൽ സംശയം വേണ്ട.നമ്മുടെ നാട്ടിലെ ആനക്കള്ളന്മാർ, ഈ പൊന്നാനകളിൽ കണ്ണുവയ്ക്കാത്തത് ഭാഗ്യം!

ഇന്ത്യയിലെ ക്ഷേത്രങ്ങൾ മനുഷ്യന്റെ ബാഹ്യാകാരത്തിന്റെ ഒരു പ്രതീക മാണ്. മനുഷ്യശരീരത്തിൽ ജീവൻ സ്ഥിതിചെയ്യുന്നതുപോലെ ക്ഷേത്രത്തി നുള്ളിൽ ഈശ്വരൻ സ്ഥിതിചെയ്യുന്നുവെന്നാണ് ക്ഷേത്രാരാധകരുടെ സങ്ക ല്പം. ഭാരതത്തിൽ രണ്ടുതരം ക്ഷേത്രങ്ങളുണ്ട്. ഗ്രാമക്ഷേത്രങ്ങളും പ്രത്യേക ക്ഷേത്രങ്ങളും. ഗ്രാമദേവതാക്ഷേത്രങ്ങളിലെ  പ്രതിഷ്ഠ ഭദ്രകാളിയാണ്; പ്ര ത്യേക ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ ശിവൻ, വിഷ്ണു, ബ്രഹ്മാവ്, ഗണപതി, തുടങ്ങി യ ദേവഗണത്തിൽപെട്ട ഒരാളും. കേരളത്തിൽ വളരെ ചുരുക്കമായേ ശൈവ ക്ഷേത്രങ്ങൾ ഉള്ളൂ. അതിൽ പ്രമുഖ സ്ഥാനം അർഹിക്കുന്നതാണ് ഏറ്റുമാനൂർ ശൈവക്ഷേത്രം. അർദ്ധനാരീശ്വരനായ ശിവനെ ആദരിക്കുകയും ആരാധി ക്കുകയും ചെയ്യുന്ന ഒരു ജനത ഏറ്റുമാനൂരിൽ ഉള്ളതിനാലായിരിക്കണം ഇവിടെയുള്ള ഭാര്യാഭർതൃബന്ധം ഇതര നാടുകളെ അപേക്ഷിച്ചു സുദൃഢത രമായിരിക്കുന്നത്. അബദ്ധവശാൽ വല്ല രാവണന്മാരും ബലാൽക്കാരമായി കൊണ്ടുപോയാലല്ലാതെ ചാരിത്ര്യത്തിന്റെ ലക്ഷ്മണരേഖ കടക്കാൻ തയ്യാറാ യിട്ടില്ലാത്തവരാണ് ഇദ്ദിഗ് വാസികളായ പതിവ്രതകൾ. 

എൺപതു വർഷക്കാലം മുടങ്ങാതെ ഏറ്റുമാനൂർ ഉത്സവം കൂടിയ വേട്ടോന്മ ലയുടെ ഒടുവിലത്തെ കണ്ണി ഇപ്പോഴും ഇന്നാട്ടിൽ ജീവിച്ചിരിപ്പുണ്ട്. ഇട്ടി-രാമൻകുട്ടി. അർത്ഥനാരീശ്വര സങ്കൽപ്പത്തിന്റെ പൊരുൾ അറിഞ്ഞു കൂടെ ങ്കിലും വേട്ടുവന്മാർ ഇന്നും ഭാര്യയെ ഒരു നിമിഷവും പിരിഞ്ഞിരിക്കാറില്ല! തെണ്ടാൻപോയാലും തേടാൻപോയാലും ഭാര്യ-കിടാത്തി കൂട്ടത്തിലുണ്ടാകും.

ഭൂമിയിൽ പിറക്കുന്നതിനുമുമ്പേ ഉത്സവം കൂടാൻ യോഗമുണ്ടായ ഒരു ഗർഭ ശ്രീമാനാണ് ഇട്ടി. ഇടിയുടെ 'അമ്മ ഗർഭിണിയായിരുന്ന കാലത്തുതന്നെ ഏറ്റു മാനൂർ ഉത്സവം കൂടാൻ പോയിരുന്നു. ഇട്ടി പിറന്നുകഴിഞ്ഞു നടക്കാറാവുന്ന തുവരെ അമ്മയുടെ ഒക്കത്തിരുന്ന് ആറാട്ട് കൂടി. അന്നുതുടങ്ങി ഇന്നുവരെ ഇട്ടി ഉത്സവം കൂടാതിരുന്നിട്ടില്ല.//- 
----------------------------------------------------------------------------------------------------------------------  
https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.