Sonntag, 4. Februar 2018

ധ്രുവദീപ്തി // politics // Opinion // കേന്ദ്ര- കേരള സംസ്ഥാന ധനകാര്യ ബജറ്റ് കാലഘട്ടത്തിനു ചേരുന്നതാണോ? // George Kuttikattu

ധ്രുവദീപ്തി // politics // 


കേന്ദ്ര- കേരള സംസ്ഥാന 
ധനകാര്യ ബജറ്റ് 
കാലഘട്ടത്തിനു ചേരുന്നതാണോ?

George Kuttikattu 


 പ്രധാനമന്ത്രി നരേന്ദ്ര മോഡി (M) ,
ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലി ( L ) 
മ്മുടെ രാജ്യത്തെ ഒരു പൗരൻ സ്വന്തം ഒരു വസ്തുവോ, ഒരു വീടു  വാങ്ങുകയോ, പണിയിക്കുകയോ, വിൽക്കുകയോ ചെയ്‌താലുടൻ സർക്കാർ     നിശ്ചയിച്ചിട്ടുള്ളതായ അടിസ്ഥാന നികുതികൾ ഉടൻ വാങ്ങിയെടുക്കും. രാജ്യത്തുള്ള ക മ്മ്യൂണൽ ആവശ്യങ്ങൾക്കെല്ലാം വേണ്ടി മുഴുവൻ ചെലവുതുകയും ഓരോരോ വില്ലേജുകളിലോ ഓരോപഞ്ചായത്തുകളിലോ സ്ഥിരമായി  താമസിക്കുന്ന ജനങ്ങൾ അവയെല്ലാം സ്വയം ക്രമമായി നികുതിയിനത്തിൽ  വഹിക്കണമെന്നാണ്. എന്തിനാണ്, എല്ലാവർഷവും ഒരോരോ അടിസ്ഥാന കാരണങ്ങളില്ലാതെ പുതിയ പുതിയ നികുതികളെന്നനിലയ്ക്കു വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത്? പൗരന്മാർ  നികുതികൾ വില്ലേജിലും പഞ്ചായത്തിലും നൽകേണ്ടിയിരിക്കുന്ന ത്, കൊടുംകുറ്റവാളികൾക്ക് ചില കോടതി നൽകുന്ന ശിക്ഷയ്ക്കു തുല്യമാ ണ് ? നടപടികൾ തികച്ചും ശരിയല്ല

ജനാധിപത്യ രാജ്യത്തിലെ ജനങ്ങളുടെ മൗലീക അവകാശ നിയമം അപ്പാടെ ലംഘിക്കലാണ് ജനപ്രതിനിധികളും അവർ രൂപീകരിക്കുന്ന സർക്കാരും മറ്റും ചെയ്യുന്നത്. ആകട്ടെ, അടിസ്ഥാന നികുതി കൊടുക്കണം, അതിനെല്ലാം പുറമെ മറ്റനേകം നികുതികൾ കൂടി സർക്കാർ പിടിക്കുന്നു. അതുമാത്രമോ?വില്ലേജുകളും പഞ്ചായത്തുകളും അഹിതമായി പിടിച്ചെടുക്കുന്ന പണം; ഡിജിറ്റൽ റിക്കാർഡുകളിൽ തിരുത്തലുകൾ നടത്തി പണംപിടിച്ചെടുക്കുന്ന തന്ത്രങ്ങൾ വളരെയേറെയാണ് ! അവ ഉദാ: ഇപ്രകാരം ആണ്: "കുടിശിക" എന്നെഴുതി തട്ടിപ്പു നടത്തുന്ന പതിവ് വില്ലേജ് ഓഫീസുകളിൽ പതിവായി നടക്കുന്നുണ്ട് . സാധാരണ ജനങ്ങൾ രസീതിൽ കാണുന്ന തുക ശരിയോ തെറ്റോ എന്ന് നോക്കാതെ പണമടച്ചശേഷം പോകുന്നു. പണം കിട്ടിയാൽ ഉടൻ കമ്പ്യൂട്ടറിൽ തിരുത്തൽനടപടി ചെയ്തു തുടങ്ങും. ഇതാണ് ചില വില്ലേജ് ജോലിക്കാർ ചെയ്യുന്ന അഴിമതി. കരമടയ്ക്കുന്ന രസീതുകൾ കൃത്യമായി പൂർണ്ണ പരിശോധന നടത്തേണ്ടതാണ്.  ഇത്തരം ഉദ്യോഗസ്ഥ അഴിമതികൾ തന്നെ നാം ഓരോരുത്തരുടെയും, അതായത്, ഒരുവന്റെ സ്വന്ത ഉടമസ്ഥതയി ൽ സ്വത്തുക്കളുടെ പൂർണ്ണ അവകാശമായ തനത് ഉടമസ്ഥതയ്ക്ക്നേരെയുള്ള പരസ്യ അതിക്രമമാണെന്ന് തന്നെയാണ് ഇതർത്ഥമാക്കേണ്ടത്. സ്വന്തമായ കൃഷി സ്ഥലങ്ങളുടെയോ താമസിക്കുന്ന വീടുകളുടെയോ ഉടമസ്ഥത ഒരു പൗരന് സ്വന്തമായിട്ട് അവകാശപ്പെട്ടതാണ്.  ഒരോരോ രാഷ്ട്രീയപാർട്ടികളു ടെയോ  അഥവാ ഒരു  നേതാവിന്റെയോ, അഥവാ ഏതെങ്കിലും  ഒരു മന്ത്രി നിശ്ചയിക്കുന്നതോ അല്ല "അവകാശം". അത് ഭരണഘടനാനിയമം വഴി നമുക്ക് ഗാരണ്ടി നൽകി അനുവദിച്ചിട്ടുള്ള അവകാശമാണ്, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം. ഇതിനാൽത്തന്നെ പൊതുജനങ്ങളാരും ഒരു ജനാധിപത്യ രാജ്യത്തിലെ  ഭരണാധികാരികളുടെ അടിമകളല്ല, അവരുടെ വാടകവീട്ടിലെ താമസക്കാരുമല്ല. പൊതുജനങ്ങളുടെ അവകാശപ്പെട്ട ആവശ്യങ്ങളിന്മേൽ ഉണ്ടാകാവുന്ന കാര്യങ്ങളിളെല്ലാം സഹായിക്കേണ്ട സേവകരാണ്, ഇത്തരം ജനപ്രതിനിധികൾ. ഒരു രാജ്യത്തിലെ നിയമസഭകളെയും ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ജനങ്ങളാണ് നിയന്ത്രിക്കേണ്ടത്. പൊതു ജനങ്ങളുടെ സേവകർ ആണ് ജനപ്രതിനിധികൾ.

ഉടമസ്ഥാവകാശങ്ങളെ കേരളത്തിൽ അട്ടിമറിക്കുന്നു:

 ബജറ്റ് അവതരണം
കേന്ദ്രധനമന്ത്രി ജെയ്റ്റ്‌ലി 
ഭൂമിയുടെ അടിസ്ഥാന നികുതി വർദ്ധനയിലൂ ടെ നടക്കുന്നത്, പടിപടിയായി ഒരാളുടെ സ്വ ത്തിന്റെ ആകെ അവകാശപ്പെട്ടതായ സ്വന്തം ഉടമസ്ഥതയെ അപ്പാടെ അട്ടിമറിക്കുകയാണ്. ആ നടപടിതന്നെ ജനാധിപത്യരാജ്യത്തെ ഭരണഘടനാനിയമത്തിനുവിരുദ്ധമാണ്,   നിഷേ ധമാണ്. ജനാധിപത്യസംവിധാനത്തിൽ രാജ്യ ത്തിലെ ഓരോ പൗരന്റെയും ഉടമ സ്ഥതയിലുള്ള ആസ്തികളിൽ ഓരോരോ രാഷ്ട്രീ യക്കാർ നിയമസഭകൂടി കയ്യേറ്റം നടത്തുന്നത് പ്രായോഗിക നിയമനിഷേധമാ ണ്, ജനങ്ങളെ ജനപ്രതിനിധികളെന്ന് പേരുള്ള രാഷ്ടീയക്കാർ പൗരന്മാരുടെ മൗലിക അവകാശങ്ങളെ ഇല്ലെന്നാക്കുകയാണ്. അതിനാൽ ത്തന്നെ പൊതു ജീവിതം തകർക്കുന്നവരായ മുഴുവൻ ജനപ്രതിനിധികളും ജീവിതകാലം മുഴുവൻ ജയിലഴികൾക്കുള്ളിൽ മാത്രം കഴിയേണ്ടവരാണ്‌.

ഉടമസ്ഥാവകാശത്തിന്മേലുള്ള കടന്നുകയറ്റം.
 കേരള ധനമന്ത്രി തോമസ് ഐസക്ക്
ബജറ്റുമായി നിയമസഭയിലേക്ക് 


ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ അനാവശ്യ നികുതികൾ ചുമത്തി ബലഹീനരാക്കി അവരെ ക്രൂരമായി തകർക്കുകയാണ്. ഇന്ന്  അതുപോലെ തന്നെയാണ് നമ്മുടെ  കേരളത്തിലും അനാവശ്യമായിട്ട്  നികുതിവർദ്ധനവ് ഓരോ പാർട്ടി  രാഷ്ട്രീയക്കാരും നടത്തുന്നത്. ഒരു
പൗരന്റെ സ്വന്തം വസ്തുക്കളുടെ വിൽപ്പന വാങ്ങലുകൾക്ക് പോലും ജനാധിപത്യ സർക്കാർ ഈടാക്കുന്ന വർദ്ധിച്ച നികുതി, വിൽപ്പത്രം, എന്നിവ അനന്തരാവകാശികൾക്ക് വേണ്ടി ഭൂമി കൈമാറ്റത്തിനും, അതിനുള്ളതായ ഓരോരോ ആധാരങ്ങൾക്കുള്ള   റജിസ്ട്രേ ഷൻ തുക, ആധാരമെഴുത്ത് ഫീസ്, ഇങ്ങനെ പതിനായിരമോ ലക്ഷങ്ങളോ സർക്കാർ വാരിക്കൂട്ടുന്നുണ്ട്. ഇത് ന്യായീകരിച്ചു ഉള്ളിൽ  സന്തോഷിക്കുന്ന ഇന്നത്തെ പാർട്ടി നേതാക്കളെല്ലാം എതിർകക്ഷി രാഷ്ട്രീയ പാർട്ടികളെയും എതിരാളികളായ നിലവിലുള്ള ഭരണകക്ഷിപാർട്ടികളെയും തേജോവധവും കടുത്ത ആരോപണവും  മറ്റും അങ്ങുമിങ്ങും നന്നായി കൊട്ടി ആഘോഷി ക്കും. പൊതുവെ കേരളത്തിലും ഇന്ത്യയിലും അത്തരം ദുഷിച്ച സ്വഭാവ വൈരുദ്ധ്യങ്ങളെല്ലാം കാണപ്പെടുന്ന ജനവിരുദ്ധരായ ക്രിമിനൽ രാഷ്ട്രീയ ക്കാരാണ് അധികമുള്ളത്. അടുത്തത്, കേന്ദ്രബജറ്റിൽ ഇന്ത്യൻ പ്രസിഡന്റ് മുതൽ മറ്റുള്ള മന്ത്രിമാർക്കും വലിയ ശമ്പളവർദ്ധനവ് ഉണ്ടാക്കി. എം. എൽ. എ മാരുടെ ശമ്പളം വർദ്ധിപ്പിച്ചിട്ടുണ്ട്. അവർക്കെല്ലാത്തരത്തിലുമുള്ളതായ അനേകം ആനുകൂല്യങ്ങളും മറ്റുള്ള പ്രയോജനങ്ങളും സൗകര്യങ്ങളും നൽകു വാൻ വ്യവസ്ഥയുണ്ട്.  ഇതിനുള്ള  പണം ലഭിക്കുന്നത് എവിടെനിന്നാണ്, ഈ പണം നൽകുന്നതാരാണ്? ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കല്പിച്ചാൽ ജനങ്ങളാ കെ മുട്ടുകുത്തി അവരെയോ അനുസരിക്കണം, ഇതാണ് ജനാധിപത്യ മന്ത്രി മാരുടെ സ്വന്തമായ എഴുതാത്ത  ജനാധിപത്യ മര്യാദ!. അതെ, എന്റെ പക്കൽ നിന്നും നാം ഒരോരുത്തരിലും നിന്നുള്ള ഭൂമിനികുതിയായും വീട്ടുകരമായും  തട്ടി എടുക്കുന്ന പണമാണ്. നമുക്ക് നീതി ലഭിക്കുവാനുള്ള അവസാനത്തെ ആയുധമാക്കി ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രയോഗിച്ച സമര മാർഗ്ഗം തന്നെ രാജ്യത്തെ പൗരൻ തന്നെ അടിച്ചേൽപ്പിക്കുന്ന നികുതി നിഷേധി ക്കുവാനായിരുന്നു... ഈ മാതൃക ഇന്നിനും എന്നും ആർക്കും ചേരുന്നത് തന്നെ.



നികുതിയുടെ ദുരുപയോഗം.


രാജ്യത്തിന്റെ അടിസ്ഥാന സ്ഥിതി ഘടനയെ ശക്തിപ്പെടുത്തേണ്ടതാണ്. അതായത്, രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളായ ഘടകങ്ങളെന്ന നിലയിൽ വിമാനത്താവളങ്ങളും, വാർത്താവിനിമയോപാധികളും മറ്റ് ഓരോ  പൊതുസേവനത്തുറകളും ചേർന്ന ചട്ടക്കൂട്, തുടങ്ങിയ കാ ര്യങ്ങളിൽ ദുരുപയോഗം മാത്രമേ കാണാനുള്ളൂ. ഏറ്റവും പ്രധാനപ്പെട്ട പ്രശനം, രാഷ്ട്രീയക്കാർ നികുതിയുടെ കാര്യത്തിൽ പതിവായി, അതാകട്ടെ, നിയമമനുസരിച്ചു, എന്നാൽ അവരെ ല്ലാം തികച്ചും സത്യസന്ധമല്ലാത്ത വിധത്തിൽ ആണ് പ്രവർത്തിക്കുന്നത്. നികുതിപ്പണം ചില നിശ്ചിതകാര്യങ്ങൾക്കായി മാത്രം ചെലവാക്കിത്തീർക്കു ന്നുവെന്നു  പറയുന്നു. അടിസ്ഥാന നികുതിപ്പണം അങ്ങനെയുള്ള കാര്യങ്ങൾ ക്കു മാത്ര മായി തീർത്തുകളയുന്നത് ശരിയല്ല, അതുകൊണ്ടു രാജ്യത്തെ ഓരോ ഗ്രാമങ്ങളുടെ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ വികസന കാര്യങ്ങൾക്കു പ്രാഥമിക സ്ഥാനം കൊടുത്ത് വിനിയോഗിക്കണം. അതിനായി പണം മുടക്കുന്നതുകൊണ്ടു എന്തെങ്കിലും ഓരോ  കാര്യമുണ്ട്. നികുതിയെ സംബന്ധിച്ച പുതിയ പുതിയ നിയമകാര്യത്തിൽ ഒരു പ്രശ്നം ഉള്ളതിതാണ്, പൗരന് ഓരോ പുതിയ രാഷ്ട്രീയക്കാരെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പരിശോധിക്കാനും നിയമപരമായിട്ടുള്ള  സാദ്ധ്യത കുറവാണ് എന്നകാര്യം പച്ച  യാഥാർത്ഥ്യം. യഥാർത്ഥ കാര്യങ്ങൾ മാത്രം പറയട്ടെ., രാജ്യത്തെ പൗരനിൽ നിന്നും വേറെ  പിടിച്ചെടുക്കുന്ന വിദ്യൂശ്ചക്തിയുടെ ഉയർന്ന തുക, ടെലിഫോൺ ബിൽതുക, ഇതുപോലെ പല കാര്യങ്ങളിലും പൗരനെ സഹായിക്കണമെന്ന് മന്ത്രി പറയും, അതു പക്ഷേ, ഒരിക്കലും ഫലത്തിൽ കാണാനില്ല. അതേസമയം ഓരോ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അവരുടെ കുടുംബാംങ്ങളുടെയും കാര്യത്തിൽ, എല്ലാ ചികിത്സാ- ആശുപത്രി ചിലവുകൾ എന്നുവേണ്ട വിലയേറിയതരം കണ്ണാടികൾവരെ അവകാശമായി അവർ എടുക്കുന്നു. ഇതിനെല്ലാം ആരുടെ പണമാണ് അവർ അവകാശപ്പെടുന്നത്? നമ്മുടെ ഓരോരുത്തരുടെയും വിയർപ്പിന്റെ ഫലം.

ഒരു ഇന്ത്യാരാജ്യം, ഒരു നികുതി വ്യവസ്ഥ.

ഇന്ത്യയിലെ ഓരോരോ സംസ്ഥാനങ്ങളിലും ഒരു ഏകീകൃതമായ നികുതി വ്യവസ്ഥയാണ് സാധ്യതയുണ്ടെങ്കിൽ അഭികാമ്യമായത്. ഇന്ത്യയുടെ ഓരോ സംസ്ഥാനങ്ങളിലും ഓരോരോ വ്യവസ്ഥകളാണ് ഉള്ളത്. ഇന്ത്യയിലെ ഒരു പൗരനും പ്രായോഗികമായിട്ടുള്ള യാതൊരു ഭാവിഗുണങ്ങളും ലഭിക്കുന്നില്ല എന്നത് നിത്യയാഥാർത്ഥ്യമാണ്. അടങ്ങാത്ത പകയും വിരോധവും ഏറ്റവും കടുത്ത നൈരാശ്യവുമാണ് ജനങ്ങൾക്ക് ബാക്കിയുള്ളത്. ജനപ്രതിനിധികളും ഓരോ രാഷ്ട്രീയ പാർട്ടികളും അവർ നിയോഗിക്കുന്ന സർക്കാരും നികുതി വർദ്ധന വിഷയത്തിൽ അതിതീക്ഷ്ണമായ സഹിഷ്ണുതയും ജനാധിപത്യരീതി മര്യാദയുടെ വിവേകപൂര്വമായ തീരുമാനങ്ങളും ഉണ്ടാകാൻ ശ്രദ്ധിക്കണം. പൗരന് നിയമം അനുശാസിക്കുന്ന ഓരോ മൗലീകാവകാശങ്ങൾ ഉണ്ടല്ലോ. ഇന്ത്യാമഹാരാജ്യത്ത് പറയപ്പെടുന്ന ജനാധിപത്യസംവിധാനം വഴി വളരെ അനാവശ്യവും ഭരണഘടനാ വ്യവസ്ഥയെ അട്ടിമറിക്കുന്ന രീതിയിൽ, ജന പ്രതിനിധികളെല്ലാം നമ്മുടെ സ്വത്തിന്റെ ഉടമസ്ഥാവകാശത്തിനുള്ള മൗലീകാവകാശത്തെ പരസ്യമായി ദുരുപയോഗിക്കുകയാണ്. ഇന്ത്യയിൽ നമ്മുടെയെല്ലാം സ്വത്തുക്കളും, ഭൂമിയും, താമസ വീടുകളും അടുത്തടുത്ത നികുതിവർദ്ധനയിലൂടെ കയ്യേറ്റം ചെയ്തു സർക്കാറിന്റെതാക്കി പിടിയിൽ മാറ്റുകയാണ്.

ക്രിമിനലുകൾ, രാഷ്ട്രീയക്കാർ

 U D F ഭരണം- ബജറ്റ് ചർച്ചയിൽ 
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാര നും രാജ്യത്തെ ജനങ്ങളുടെ ഭാവിയെപ്പറ്റി യോ സാമൂഹിക പ്രശ്നങ്ങളെപ്പറ്റിയോ ചിന്തിക്കുന്നില്ല. അവരുടെ വിചാരം പ്രതികരണശേഷിയില്ലാത്ത നാടൻ ജനങ്ങളെ എങ്ങനെയൊക്കെ പിടിച്ചു കെട്ടി നികുതിപ്പണം വാരിയെടുക്കാ മെന്നാണ്. എം. എൽ. എ. ഫണ്ട്, എം. പി. ഫണ്ട് എന്നിങ്ങനെ രാജ്യത്തെ ഓരോ രാഷ്ട്രീയക്കാരന്റെ വയറു നിറയ്ക്കാനായി നാമെല്ലാം എല്ലാദിവസവും ഇവർ വർദ്ധിപ്പിക്കുന്ന തോതിലുള്ള  നികുതി കൊടുക്കണമെന്നാണ് അവർ നിയമസഭയിൽ ആവശ്യ പ്പെടുന്നത്. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണ കാര്യം, വിദ്യാഭ്യാസം, പൊതു കാർഷികരംഗം, തൊഴിൽ വ്യവസ്ഥകൾ എന്നിങ്ങനെ യുള്ള യാതൊരു വിധ കാര്യങ്ങളിലുമുള്ള യഥാർത്ഥ പൊളിറ്റിക് മേൽപ്പറഞ്ഞ രാഷ്ട്രീയക്കാരുടെ തലച്ചോറുകളിലേയ്ക്ക് പ്രവർത്തിക്കുന്നില്ല. പ്രധാന മന്ത്രിക്ക് ലോകയാത്ര ചെയ്യുവാൻ അനേകകോടികൾ മുടക്കി രണ്ടു പുതിയ വിമാനം വാങ്ങണം, കേരളത്തിലാകട്ടെ എ. കെ. ഗോപാലൻ എന്ന ഒരു പാർട്ടി രാഷ്ട്രീയക്കാരൻ അനേക വർഷങ്ങൾക്കു മുൻപ് മരിച്ചു മണ്ണിനോട് ചേർന്നിട്ടും അയാളുടെ സ്മാരക പ്രതിമ ഉണ്ടാക്കുവാൻ കേരളധനകാര്യ ബജറ്റി ൽ കോടികളുടെ തുക ഉൾപ്പെടുത്തി. ഈ പണമെല്ലാം എവിടെ നിന്നുണ്ടാ കണം? അതിനുള്ള ഓരോ വഴിയാണ് പുതിയ പുതിയ നികുതി വർദ്ധന യുടെ ധനകാര്യ ബജറ്റുകൾ രാഷ്ട്രീയക്കാരായ ക്രിമിനലുകൾ ചെയ്യുന്നത്. നാടെങ്ങും പ്രതിമകൾക്കു വേണ്ടിയും, ഓരോ മന്ത്രിമാർക്ക് യാത്രചെയ്യുവാൻ, പുതിയ വിമാനങ്ങളും വേണമെന്നാണല്ലോ. അതാണവരുടെ ആഗ്രഹം. ജനങ്ങളുടെയോ അവരുടെ അടിസ്ഥാനാവശ്യങ്ങളെയോ നിഷേധിക്കുന്ന ജനപ്രതിനിധികളും ഇന്നത്തെ സർക്കാരിലെ മന്ത്രിമാരും ജനങ്ങളെ ഒന്നടങ്കം വഞ്ചിച്ചുകഴിഞ്ഞു.

മുൻ കേരളാ യൂ.ഡി.എഫ് ധനമന്ത്രി 
ബജറ്റ് അവതരിപ്പിക്കുന്നു 
രാജ്യത്തെ ജനങ്ങൾ കഷ്ടപ്പെട്ട് മിച്ചം വരുത്തിവച്ച പണമെടുത്ത് ജീവിത സൗകര്യമുള്ള ഒരു വീട് പണിതാൽ, കേരളത്തിലെ കാഞ്ഞിരപ്പള്ളിയി ലെ കേരളാ കോൺഗ്രസ് എം. എൽ. എ യ്ക്കൊരു സംശയവും അന്ധാളി പ്പും, ചെവികളിൽ വല്ലാത്ത ചൊറി ച്ചിലും ഇപ്പോൾ ഉണ്ട്. അയാൾ കണ്ട കാര്യം ചോദിക്കുകയാണ് : "മലയാ ളികൾ നിർമ്മിക്കുന്നത് വീടുകളോ അതോ റിസോർട്ടുകളോ"ഇന്ത്യയിലെ ഓരോ മന്ത്രിമാരുടെയും ജനപ്രധി നിധിയുടെയും സാമ്പത്തികനിലയും അവരുടെ നാലുകെട്ടും നടുമുറ്റവും കൊട്ടാരതുല്യമായ വീടുകളും എങ്ങനെയെന്ന് അവർക്ക് പറയാനില്ല. ആരും ചോദിക്കുന്നുമില്ല. കൃഷിക്ക് ആവശ്യമായി കുറെ സ്ഥലം വേണമെന്ന് കരുതി അതിനുള്ള സ്ഥലം വാങ്ങാൻ ഒരാൾ ആഗ്രഹിച്ചാൽ, വർദ്ധിപ്പിച്ച അനേക ലക്ഷങ്ങൾ തുക പലതരത്തിലുള്ള ഫീസായി സർക്കാരിന് നൽകണം. സ്വന്ത സ്ഥലത്ത് റബർകൃഷി നടത്തി കർഷകൻ രക്ഷപെടാമെന്നു കരുതിയാണ് ഓരോ  കർഷകനും റബർകൃഷി ചെയ്തത്. കഴിഞ്ഞ യൂ. ഡി. എഫ് സർക്കാർ ധനകാര്യ രാഷ്ട്രീയത്തിലെ ധനകാര്യ ബജറ്റോടെ കേരളത്തിലെ റബർത്തോട്ട ങ്ങൾ മുഴുവൻ ഒറ്റയടിക്ക് വനഭൂമി യാക്കി. റബ്ബർവിലയും തകർത്തു. ഇപ്പോഴു ള്ള സർക്കാറിലേ ധനമന്ത്രിക്ക് വെളിപാടുവന്നു, നികുതി സർവ്വറിക്കാർഡു കളും തകർത്ത് ബജറ്റിൽ താൻ നികുതി വർദ്ധിപ്പിക്കാനാണ് വെളിപാട്. റബർവെട്ടുതൊഴിൽ ചെയ്തവർ വേറെവല്ല തൊഴിലന്വേഷിക്കേണ്ടതായി വന്നു. അടുത്ത കൃഷിയിറക്കാൻ ശേഷിയില്ലാത്ത രാജ്യത്തെ പാവപ്പെട്ട കർഷകന്റെ റബർ കൃഷിസ്ഥലം സർക്കാർവക ഭൂമിയായി സർക്കാർ  പിടിച്ചെടുക്കുമെന്ന് ഭീഷണിയും! ജനാധിപത്യമാതൃകയുടെ സംസ്കാരം ഇന്ത്യയിലാകെ  തകരുന്നു വെന്നതിനു ആദ്യതെളിവാണ് കാണുക. കർഷകന്റെ സ്ഥലം ഭൂനികുതി വർദ്ധനവ് മൂലം വിൽക്കാനും പറ്റുന്നില്ല, വാങ്ങുവാനും ആളില്ല, റബർ കൃഷി പാടെ തകർന്നു. ആരാണ് ഇത്തരം വൻ തകർച്ചയിൽ പ്രധാനപ്പെട്ട കാരണ മായി ക്രിമിനൽ കുറ്റം ചെയ്തത്? രാജ്യത്തെ  രാഷ്ട്രീയക്കാർ.!! അവർക്കെന്ത് ? 

 മുൻ കേരളാ യൂ.ഡി.എഫ് ധനമന്ത്രി ബജറ്റ്
അവതരിപ്പിക്കുമ്പോൾ നിയമസഭയിലെ
എൽഡിഎഫ് കക്ഷികൾ സ്പീക്കറുടെ 
കസേര തകർത്ത് പ്രതിഷേധം.
നമ്മുടെ നാട്ടിൻപുറത്തുകാ രായ വെറും സാധാരണ ക ർഷകരായ ചില മാതാപിതാ ക്കളുടെ പൊന്നു മക്കളായി രുന്ന ഓരോരോ പാർട്ടി രാഷ്ട്രീയ അധോലോക ക്രിമിനലുകളാണ് ഇതിനെ ല്ലാം ഏറെയും കാരണമാക്കി യത്. ഇത്തരക്കാർ വളർന്നു ഉയരാൻ കാരണമായതെങ്ങ നെയാണ് പൊതുജനങ്ങളുടെ സന്മനസ്സാണ്. നാമെല്ലാവരും  കൂടി വോട്ടു ചെയ്തു നിയമ സഭയിലേക്ക് എത്തിച്ചു സ്ഥിര ജോലി ലഭിച്ചവർ,  ഇവരൊ ക്കെ എം എം. എൽ. എ യും  നമ്മുടെ രാജ്യം ഭരിക്കുന്ന ഓരോ മന്ത്രിമാരും ആയപ്പോഴവർ വന്ന വഴി മറന്നു. ! ഇപ്പോഴാകട്ടെ ഏതു തരം ധനസമ്പാദന പദ്ധതിയാണ് തങ്ങളുടെ പോക്കറ്റ് നിറയ്ക്കുവാൻ എളുപ്പം എന്നാണവർ ചിന്തിക്കുന്നത്? ഇവർ അതിനു നിയമസഭയും പാർലമെന്റും വഴി നികുതിവർദ്ധനവ് നടത്തി പണം കണ്ടെ ത്തി. കർഷകരേയും, റേഷനരി വാങ്ങി കഷ്ടിച്ച് ജീവിതം നടത്തുന്ന സാധാരണ ക്കാരായ ജനങ്ങളെയും ജന പ്രതിനിധികൾ, ബഹു. മന്ത്രിമാർ എന്നൊക്കെ വിളിക്കപ്പെടുന്ന രാഷ്ട്രീയ ക്രിമിനലുകൾ ഓരോരോ നികുതി വർദ്ധന വിലൂടെ, അവർക്കെല്ലാം ജോലി നേടിക്കൊടുത്ത നമ്മുടെ രാജ്യത്തെ  പൗരന്മാരെയാണ് ആക്രമിക്കുന്നത്. //-  
-------------------------------------------------------------------------------------------------------------------