ധ്രുവദീപ്തി // Prayer and faith //
പ്രാർത്ഥിക്കുന്ന മനുഷ്യൻ
Fr. Dr. Dr. Joseph Pandiappallil
മനുഷ്യരെ ഈശ്വരവിശ്വാസികളെന്നും നിരീശ്വരരെ ന്നും തരം തിരിക്കാമെന്നതുപോലെ പ്രാർത്ഥിക്കുന്നവ രെന്നും പ്രാർത്ഥിക്കാത്തവരെന്നും തിരിക്കാവുന്നതാ ണ്. ഇവിടെയൊരു ചോദ്യമുയരുന്നു-ആരാണ് പ്രാർത്ഥി ക്കുന്ന മനുഷ്യൻ? പ്രാർത്ഥിക്കുന്ന മനുഷ്യരെക്കുറിച്ച് നാമൊക്കെ നല്ലതു ചിന്തിക്കും. നല്ലത് പറയും. പ്രാർത്ഥ നാ നേരത്തെ സാന്നിദ്ധ്യവും പ്രാർത്ഥനാ മുറിയിലെ വാസവും ഉരുവിടുന്ന പ്രാർത്ഥനകളുടെ എണ്ണവും മറ്റു മാണ് സാധാരണ പ്രാർത്ഥിക്കുന്നവരെയും പ്രാർത്ഥി ക്കാത്തവരെയും പരസ്പരം തരംതിരിക്കാനുള്ള മാന: ദണ്‌ഡം. പ്രാർത്ഥനയെ വിശ്വാസവുമായി ബന്ധപ്പെടു ത്തി വേണം മനസ്സിലാക്കാൻ. കാരണം പ്രാർത്ഥിക്കുന്ന മനുഷ്യൻ വിശ്വസി ക്കുന്ന മനുഷ്യനാണ്. പ്രാർത്ഥിക്കാത്ത മനുഷ്യൻ വിശ്വസിക്കാത്ത മനുഷ്യ നും. ഈശ്വരവിശ്വാസി പ്രാർത്ഥിക്കും. നിരീശ്വരവാദിക്കു പ്രാർത്ഥിക്കാൻ പറ്റില്ല.
ഈശ്വരവിശ്വാസിയെന്ന് പറയുകയും പ്രാർത്ഥിക്കാതിരിക്കുകയും ചെയ്യുന്ന വൻ കള്ളം പറയുന്നവനാണ്. കാരണം വിശ്വാസമുണ്ടെങ്കിൽ പ്രാർത്ഥിക്കാ തിരിക്കാനാവില്ല. വിശ്വാസമെന്ന് പറയുന്നത് തന്നെ പ്രാർത്തനോന്മുഖതയാ ണ്. പ്രാർത്ഥന ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമാണ്.വിശ്വാസം ഈ ബന്ധത്തെ ബലവത്താക്കും. അതുപോലെതന്നെ ഈ ബന്ധം വിശ്വാസം വള ർത്തുകയും ചെയ്യും. പ്രത്യാശിക്കുന്നത് കിട്ടുമെന്നുള്ള ഉറപ്പും, കാണാത്തതു ഉണ്ട് എന്ന ബോധ്യവുമാണ് വിശ്വാസം എന്ന് ഹെബ്രായ ലേഖനകർത്താവ് പറയുന്നുണ്ട് (ഹെബ്രാ 11 : 3 ). കാണാത്തതു ഉണ്ടെന്നുള്ള ബോധ്യം പ്രത്യാശ യുണ്ടാക്കുന്നതിന് നിദാനവും പ്രത്യാശ തീർച്ചയുമായി മാറുന്നു. അപ്പോൾ വിശ്വാസമായി. വിശ്വാസമുണ്ടായാൽ അഥവാ ഉറപ്പും ബോദ്ധ്യവും തീർച്ചയാ യും തീരുമാനവും ഉണ്ടായാൽ അത് സാധിതമാക്കാനുള്ള മാർഗ്ഗവും തേടണം. ഈ മാർഗ്ഗമാണ് പ്രാത്ഥന.
പ്രാർത്ഥിക്കുന്ന മനുഷ്യൻ |
പലപ്പോഴും വിശ്വാസത്തോടെയുള്ള പ്രാർത്ഥന യാചനയാണ്. ആവശ്യങ്ങൾ സാധിച്ചുതരണേയെന്ന യാചന. നമ്മുടെ ബുദ്ധികൊണ്ട് ചിന്തിക്കുമ്പോൾ ശരിയെ ന്നും ആവശ്യമെന്നും തോന്നുന്നവ ചെയ്യാൻ ദൈവത്തോട് ആവശ്യപ്പെടുക യാണ്. നാം പലപ്പോഴും യാചനാ പ്രാർത്ഥ നയിലൂടെ നമുക്ക് ശരിയെന്നു തോന്നു ന്നവ ചെയ്യാൻ ദൈവത്തോട് അഭ്യർത്ഥി ക്കുന്ന യാചനാ പ്രാർത്ഥനയിലൂടെ പല പ്പോഴും നാം ദൈവത്തെ ദൈവമല്ലാതാ ക്കി ചിത്രീകരിക്കുകയാണ്. ഇത്തരം മനോഭാവങ്ങളിലൂടെ ദൈവത്തെ നമ്മുടെ അഭ്യർത്ഥന നിറവേറ്റുന്ന ഒരു യന്ത്രമായി മാറ്റുകയാണ്. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്ന യന്ത്രം. ഇടുകുടുക്കെ ചോറും കറിയും എന്ന് പറയുമ്പോൾ സദ്യ ഒരുക്കുന്ന ഒരു യന്ത്രം പോലെ ദൈവം യാചന കേൾക്ക ണമെന്ന് പ്രതീക്ഷിച്ചാൽ അത് യഥാർത്ഥത്തിൽ പ്രാർത്ഥനയേ അല്ല.
മാനുഷികമായ ആവശ്യങ്ങൾ പറഞ്ഞു മനുഷ്യൻ പ്രാർത്ഥിച്ചു പോകുക സ്വാ ഭാവികമാണ്. അത് പൂർണ്ണമായും തെറ്റാണെന്നോ പാടില്ലായെന്നോ അല്ല, പറ ഞ്ഞുവരുന്നത്. മാനുഷികാവശ്യങ്ങളുടെ യാചന മാത്രമായി പ്രാർത്ഥനയെ തെറ്റിദ്ധരിച്ചാൽ തിരുത്തണമെന്നേ ആവശ്യപ്പെടുന്നുള്ളൂ. പ്രാർത്ഥന ഇത്ത രം യാചനയ്ക്ക് അതീതമായ യാഥാർത്ഥ്യമാണ്. എന്നാൽ പ്രാർത്ഥിക്കുന്ന മനുഷ്യന്റെ ചിത്രങ്ങളിൽ സാധാരണമായത് ആവശ്യങ്ങളിൽ അഭ്യർത്ഥന യുമായി ദൈവത്തിങ്കലേയ്ക്കണയുന്ന മനുഷ്യന്റെ ചിത്രമാണ്.
അസാദ്ധ്യമായവയെന്ന് മനുഷ്യൻ കരുതുന്നവ യാദൃശ്ചികമായും അത്ഭുത കരമായും സാദ്ധ്യമാകുമ്പോൾ ദൈവത്തിനു നന്ദി പറയുന്നവരാണ് നല്ലൊരു ശതമാനം വിശ്വാസികളും. അത്ഭുതകരമായി സുഖപ്പെട്ട മാറാരോഗം, അപ കടങ്ങളിൽനിന്നുള്ള അദ്ഭുതകരമായ രക്ഷപെടൽ, സാമ്പത്തിക ബാദ്ധ്യത കളിൽ നിന്നുള്ള മോചനം തുടങ്ങിയ പല ഭൗതിക നന്മകളും മനുഷ്യകരങ്ങ ൾക്കതീതമായ രീതിയിൽ ലഭിക്കുന്നവർ ധാരാളമുണ്ട്. നേർച്ചകളായും, കാഴ്ച കളായും, അടയാളങ്ങളും, പ്രതീകങ്ങളും വഴിയായും അവർ കൃതജ്ഞതാ പ്രകടനം നടത്താറുമുണ്ട്. ഇത്തരത്തിലുള്ള നന്ദിപ്രകടനം പ്രാർത്ഥനയുടെ മറ്റൊരു ഭാവമാണ്.
പ്രാർത്ഥിക്കുന്ന മനുഷ്യർ |
നഷ്ടത്തിലും ലാഭത്തിലും സുഖത്തി ലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ദൈവനാമം വിളി ക്കുകയും ദൈവത്തിനു സ്തുതി പാടുകയും ചെയ്യുന്നതും പ്രാർത്ഥ നയാണ്. സുഖത്തിലും ദുഃഖത്തിലും ദൈവത്തിനു സ്തുതി പാടി പ്രവർ ത്തിക്കുന്നതിന്റെ മാതൃകയാണ് പഴയ നിയമത്തിലെ ജോബ്. "കർത്താവ് തന്നു, കർത്താവെടു ത്തു. അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ" എന്ന മനോഭാവം ദൈവ ത്തെ സ്തുതിച്ചു ദൈവസാന്നിദ്ധ്യത്തിൽ ഹൃദയത്തിൽ സന്തോഷിക്കുന്നവരാ യി ജീവിക്കാൻ നമ്മെ സഹായിക്കും. ജീവിതത്തിലെ ഒരു ഘട്ടത്തിലും തകർ ച്ചയുടെ ഘട്ടത്തിൽ പോലും നീതിയും ധർമ്മവും സത്യവും വിശ്വാസവും വെടിയാൻ നീതിമാനായ ജോബ് തയ്യാറായില്ല. ജോബിന്റെ വിശ്വാസാനുഭവ വും വിശ്വസ്തതയും പ്രാർത്ഥിക്കുന്ന ഭക്തന് മഹത്തായ മാതൃകയാണ്.
നേർച്ച നേരുന്നതും കാഴ്ചകളർപ്പിക്കുന്നതും പ്രാർത്ഥനയാണ്. തീർത്ഥാടന വും തിരുനാളാഘോഷവും പ്രാർത്ഥനയുടെ പ്രകടനങ്ങൾ തന്നെ. സ്വന്തം മുറിയിലിരുന്ന് പ്രാർത്ഥിക്കുന്നതും പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നതും സൽപ്രവർത്തികളിലൂടെയും നല്ല വാക്കുകൾ വഴി പ്രാർത്ഥിക്കുന്നതും യഥാ ർത്ഥ പ്രാർത്ഥനകൾ തന്നെയാണ്. വിശ്വസിക്കുന്ന മനുഷ്യരെല്ലാവരും അവ രുടേതായ രീതിയിൽ പ്രാർത്ഥിക്കുന്നു. ഓരോ മനുഷ്യനും തനതായ പ്രാർത്ഥ നാരീതിയും ശൈലിയും വളർത്തിയെടുക്കണം. പ്രാർത്ഥന വഴി വിശ്വാസം ദ്രുഢപ്പെടുത്തുകയും വിശ്വാസത്തിൽ വളരുകയും വേണം. മറ്റൊരാൾ എങ്ങ നെ പ്രാർത്ഥിക്കുന്നു എന്ന് പരിശോധിക്കുന്നതോ മറ്റുള്ളവരുടെ പ്രാർത്ഥനാ ശൈലിയെക്കുറിച്ചു വിധി പറയുന്നതോ അതനുകരിക്കുന്നതോ ശരിയായ പ്രാർത്ഥനാ മനോഭാവത്തിന്റെ ലക്ഷണങ്ങൾ അല്ല. ഓരോരുത്തനും സ്വയം പ്രാർത്ഥനാ ശൈലി വളർത്തി പ്രാർത്ഥനയിൽ വളരണം.
വിശ്വാസ ജീവിതം, യാചനാപ്രാർത്ഥന, നന്ദിപ്രകടനം, ദൈവസ്തുതി, എല്ലായ് പ്പോഴും ദൈവസാന്നിദ്ധ്യത്തിലായിരിക്കൽ, സുകൃതജീവിതം തുടങ്ങിയ വി വിധങ്ങളായ പ്രാർത്ഥനയുടെ മുഖങ്ങൾ അനുദിനജീവിതത്തിൽ നമുക്ക് കാ ണാനാവും. പ്രാർത്ഥിക്കുന്ന മനുഷ്യൻ ഇതിൽ ഏതെങ്കിലുമൊരു ഭാവമോ ഇതിൽ പല ഭാവങ്ങളോ അവലംബിക്കും. ഇതിനതീതങ്ങളായ ഭാവങ്ങളും പ്രാർത്ഥനയ്ക്കുണ്ട്. പ്രാർത്ഥനയുടെ വിവിധ മുഖങ്ങളെ മനസ്സിലാക്കുവാ നോ അംഗീകരിക്കുവാനും കഴിയുമ്പോഴാണ് ഒരുവൻ യഥാർത്ഥത്തിൽ പ്രാർ ത്ഥിക്കുന്നവനാകുന്നത്.//-
---------------------------------------------------------------------------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.