Donnerstag, 30. November 2017

ധ്രുവദീപ്തി : ജർമൻ ഡയറി // തുടർച്ച // -ജർമ്മനിയിലെ മലയാളികളും, നേരിട്ട പ്രതിസന്ധികളുടെ കാരണഭൂതരും-// George Kuttikattu

 ധ്രുവദീപ്തി : ജർമൻ ഡയറി// തുടർച്ച // 


-ജർമ്മനിയിലെ മലയാളികളും, 
നേരിട്ട പ്രതിസന്ധികളുടെ കാരണഭൂതരും-// 
  
                                       George Kuttikattu 

വിജയികളും പരാജിതരും... 
കത്തുകൾ, പ്രതികരണങ്ങൾ. // 


ധാർമ്മികാധഃപതനത്തെക്കുറിച്ചു പറഞ്ഞാൽ: നമ്മുടെ പൊതുസമൂഹ ത്തെ പരക്കെ വ്യാപിച്ചിരിക്കുന്ന കടിഞ്ഞാണില്ലാത്ത അഹന്തയും, സ്വന്തം സ്വാതന്ത്ര്യത്തിന്റെ അമിതമായ ദുരുപയോഗവും ആണെന്ന യാഥാർത്ഥ്യം ശരിവയ്‌ക്കേണ്ടതു തന്നെ. അനിയന്ത്രിതമായിട്ടുള്ള സ്വാതന്ത്ര്യം അനന്തമായ ക്രൂരതയിലേയ്ക്കും കുറ്റകൃത്യങ്ങളിലേയ്ക്കും നയിക്കും. ഏതു സമൂഹമാ ണെങ്കിലും പരസ്പരം ബന്ധിക്കുന്ന കണ്ണികളുണ്ടാകണം. ഒരു നിയമമില്ലാത്ത, ക്രമരഹിതമായ, എന്നുവേണ്ട, ഏതോ ആനുപാതിക പെരുമാറ്റശൈലികൾ പോലുമില്ലാത്ത ഒരു സമൂഹം നിലനിൽക്കില്ല. ഞാൻ ഇവിടെ ചേർക്കട്ടെ, നമുക്കാർക്കും സമാധാനപരമായി ജീവിക്കാൻ സാധിക്കുകയില്ല, പരസ്പരം സഹകരണവും ധർമ്മബോധവുമില്ലെങ്കിൽ. സന്മാർഗികതയുള്ള പെരുമാറ്റം സ്വയം തന്നോട് തന്നെയും, അതുപോലെ മറ്റുള്ള അയൽപക്കത്തെ സഹമനു ഷ്യരോടുമില്ലെങ്കിൽ നമ്മുടെ സമൂഹം ഇടിഞ്ഞു പൊളിയും. അത് പരസ്പരം അങ്ങുമിങ്ങും മനുഷ്യമനസ്സുകളെ കീറിമുറിക്കുന്ന അവസാനം ഉണ്ടാകും. ഇപ്രകാരമെല്ലാം സംഭവിക്കാതിരിക്കാൻ നാമെല്ലാം സ്വയം ഉത്തമ മാതൃക കാണിക്കണം. ഇതിനായി മതനേതൃത്വങ്ങളും രാഷ്ട്രീയനേതൃത്വങ്ങളും ഭരണകൂടവും അവരുടെ ഉത്തരവാദിത്വങ്ങളിലേയ്ക്ക് തിരിച്ചുവരണം. ജർമ്മനിയിലെ ഇന്ത്യാക്കാരുടെ ഭാവി ജീവിതത്തിനെ പാടെ കീറിമുറിക്കുന്ന നിരുത്തരവാദിത്വപരമായ കടന്നുകയറ്റമാണ്, ക്രിസ്ത്യൻ സമൂഹത്തിന്റെ അധികാരസ്ഥാനത്തിരുന്ന് ഇന്ത്യൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസി ലെ ഉത്തരവാദപ്പെട്ട ചിലർ നടത്തിയത്. ഇവിടെ ഞാൻ അടിവരയിട്ടിപ്പോൾ പറയേണ്ടിവരുന്ന പ്രധാന കാര്യമിതാണ്: ഉത്തരവാദപ്പെട്ടവരുടെ ഉത്തരവാദി ത്വബോധത്തെപ്പറ്റിത്തന്നെയാണ്. പ്രത്യേകിച്ച്, നാമെല്ലാം പ്രതീക്ഷിക്കുന്ന മത നേതൃത്വങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തെയാണ്. ഇതാകട്ടെ ഓരോ പ്രത്യേക മതപരമായ കാഴ്ചപ്പാടുകളിലുറച്ച കാര്യങ്ങൾ മാത്രമല്ല അവരിൽ നിന്നും നാമെല്ലാം പ്രതീക്ഷിക്കുന്നത്, അവ മനുഷ്യരുടെ സാമൂഹ്യജീവിത ത്തിനെ സ്വാധീനിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളുമാണ്.

 മോൺ. ഡോ. ക്യോനൻ 
ഉത്തരവാദിത്വം ആർക്കു നേരെയാണ് വേണ്ടത്? മത നേതൃത്വങ്ങളെല്ലാം ആദ്യമായിത്തന്നെ അതിന്റെ വിശ്വാസിസമൂഹത്തോടു പരിപൂർണ്ണ ഉത്തരവാദി ത്വം പ്രകടിപ്പിക്കണം. വിവേകപൂർണ്ണമല്ലാത്തതായ ഏതൊരു ഇടപെടലുകളും അത് ഉണ്ടാക്കുന്ന ഓരോ പാർശ്വഫലങ്ങളും പ്രവചനാധീതമാണ്. അവയോട് പ്രതിഫലിക്കുന്നതായ പ്രതികാരങ്ങളും ഓരോരോ പ്രതികരണങ്ങളും അതേപ്പറ്റിയുള്ള അവസാനത്തെ വിധിയെഴുത്തും സ്വന്തം മനഃസാക്ഷിയെപ്പോലും അടിസ്ഥാനപ്പെടുത്തിയാകാനും ഏറെ വഴിയുണ്ട്. 1976 കളിൽ ഇന്ത്യൻ മെത്രാൻ സമിതിയുടെ പദ്ധതി ജർമ്മനിയിൽ ജോലിയുള്ള മലയാളികൾക്ക് വിഷമ മുണ്ടാക്കിയത് സഭാനേതൃത്വത്തിന്റെ സഹിഷ്ണുത ഇല്ലായ്മയും  മറ്റുള്ളവരോ ടുള്ള വ്യക്തിപരമായ ബഹുമാനമില്ലായ്മയുടെയും നിരുത്തരവാദപരമായ പെരുമാറ്റവുമായിരുന്നു. ജർമ്മനിയിലെ മലയാളികൾ വ്യത്യസ്ത പ്രതികരണം കാണിച്ചു, ജർമ്മൻ അധികാരികളുടെ മനുഷ്യത്വരഹിതനടപടിയെ ജർമ്മൻ ജനങ്ങൾ പൂർണ്ണമായി അപലപിച്ചു, മാദ്ധ്യമങ്ങൾ  അവരുടെയെല്ലാം  സ്വതന്ത്ര മായ അഭിപ്രായങ്ങളും അറിയിച്ചു. കാര്യങ്ങൾ ഇപ്രകാരമായിരുന്നെങ്കിലും കൊളോൺ കാരിത്താസ് ഡയറക്ടർ ആയിരുന്ന മോൺ. റവ. ഡോ. ക്യോനൻ മലയാളികളെ മുഴുവൻ ഏതുവിധവും ജർമ്മനിയിൽനിന്ന് ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കാൻ പ്ലാനിട്ടുകഴിഞ്ഞശേഷം ഡൽഹിയിലേക്ക് പോയി. ഇന്ത്യൻ കാത്തലിക്ക് ബിഷപ്‌സ് കോൺഫറൻസിന്റെ മനുഷ്യത്വരഹിത പദ്ധതി സാദ്ധ്യമാക്കുന്നതിന്, ഇന്ത്യൻ  സർക്കാർ തലത്തിൽ സംസാരിക്കുന്നതിന്, വേണ്ടിയായിരുന്നു അദ്ദേഹത്തിൻറെ യാത്ര. 1977- ൽ "കവിത" മാസികയിൽ നൽകിയ പ്രതികരണം വായിക്കുക.

"ആയിരക്കണക്കിന് യുവജനങ്ങൾ അംഗീകൃത കോഴ്‌സുകളും പാസ്സായ ശേഷം ജോലിക്കുവേണ്ടി നിത്യതപസ്സിരിക്കുന്നവരുടെ കേരളത്തിലേയ്ക്ക്, മാത്രമല്ല, ഇന്ത്യയിലൊരിടത്തും അംഗീകരിക്കപ്പെടാത്ത ജർമ്മനിയിൽ നിന്നുള്ള  നഴ്‌സിംഗ് സർട്ടിഫിക്കറ്റുകളുമായി ചെല്ലുന്ന നമ്മുടെ മലയാളി പെൺകുട്ടികൾക്ക് എന്തുജോലി, എന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കാനാണ് ?. നിയമപരമായി കേരളത്തിൽ ജോലിക്ക് പ്രായപരിധിയും ഉണ്ടെന്നുള്ളതായ കാര്യം നാം ഓർക്കണം. ഈ സാഹചര്യത്തിൽ "നിർവചനമില്ലാത്ത" ഏതോ വെറുമൊരു "KONTAKTSTELLE"  കൊണ്ട് എന്ത് പ്രയോജനം ആയിരിക്കും ഇതിന്റെ വക്താക്കൾ ഉദ്ദേശിക്കുന്നത്? കേരളത്തിലൊരു  "KONTAKTSTELLE" തുടങ്ങുവാൻ കുറച്ചു ഇന്ത്യാക്കാരെ തിരിച്ചുവിടണമെന്നുള്ള ആശയത്തെ ജർമ്മൻകാരിത്താസിന്റെ "ആഗ്രഹം" വിചിത്രമെന്നു മാത്രമല്ല, കാരിത്താസ്‌ ഇരുരാജ്യങ്ങളിലും നടത്തിയ പ്രചാരണത്തിന്റെ പ്രത്യാഘാതങ്ങൾകൂടി സംശയകരവും സംഭ്രമജനകവുമാക്കിയിരിക്കുന്നു." ഇത്തരം നടപടികളെ ല്ലാം നടത്തുന്നത് ജർമ്മനിയിലെ കാരിത്താസിൽ ജോലിയുള്ള മലയാളിക ളും അവരുമായി അടുത്തു സഹകരിക്കുന്നവരുമായിരുന്നെന്നുള്ള രഹസ്യം പരസ്യമായിട്ട് ആ നാളുകളിൽത്തന്നെ പുറത്തുവന്നു. കേരളത്തിലെ ചില മെത്രാന്മാർ ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ്, ജർമ്മനിയിലെ ഇന്ത്യാക്കാരെ തിരിച്ചു വിളിപ്പിച്ചു, സാഗർ രൂപതയുടെയും മറ്റു ചില വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലും യോഗ്യതാടിസ്ഥാനത്തിൽ നിയമനം നൽകുകയോ മറ്റുചില ജോലികൾ നൽകാൻ ശ്രമിക്കുകയോ ചെയ്യാമെന്ന പ്ലാനുകൾ. ഇതിനായി റീഇന്റഗ്രേഷന് വേണ്ടി ജർമ്മനിയിൽനിന്നും ലഭിക്കുന്ന പണം ഉണ്ടാക്കണം. ഇതായിരുന്നു മെത്രാന്മാർ പണം ശേഖരിക്കുന്നതിന് മുന്നിൽക്കണ്ട എളുപ്പ വഴി.! അതിനു വേണ്ടി ജർമ്മൻകാരിത്താസിനെ അവർ ഉപയോഗിച്ചു.

"കവിത" മാസികയുടെ മുഖക്കുറിപ്പ് ഇങ്ങനെ തുടരുന്നു: "കാരിത്താസിലെ ഇന്ത്യൻ സോഷ്യൽ സർവീസിന്റെ നേതൃത്വത്തിൽ കൊളോൺ കാരിത്താ സ് ഡയറക്ടർ മോൺ. ഡോ.ജോസഫ് ക്യോനൻ ഇന്ത്യയിൽ നടത്തിയ ഒന്നര മാസക്കാലത്തെ പ്രചാരണവും പ്രസ്സ് കോണ്ഫറന്സുകളും ജർമ്മനിയുടെ മാത്രമല്ല ഇന്ത്യയുടേയും താല്പര്യങ്ങൾക്ക് എതിരായിരുന്നില്ലേ? ജർമ്മൻ ഗവർ മെൻറ് വിദേശീയരുടെ വിസാ-ജോലി  സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ചയിലൂടെ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോൾ ഇത്തരം പ്രഹസനം നടത്തിയത് എന്തിനു വേണ്ടിയായിരുന്നു? ഇന്ത്യയിലേയ്ക്കുള്ള കാരിത്താസ് നടത്തിയ യാത്ര ആർക്കുവേണ്ടിയായിരുന്നു? ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിച്ചാണ് കാരിത്താസ് ഈ പരിപാടി ആവിഷ്ക്കരിച്ചത് എന്നാണാവകാശപ്പെടുന്നത്. അങ്ങനെ ആണെങ്കിൽ ജർമ്മനിയിലെ നഴ്‌സുമാരോ, സംഘടനകളോ ഇങ്ങനെയൊരു കാര്യം എന്തുകൊണ്ട് അറിഞ്ഞില്ല? വളരെ രഹസ്യമായി ആവിഷ്‌ക്കരിച്ച ഈ പരിപാടിയുടെ പിന്നിലെ ആത്മാർത്ഥതയെക്കുറിച്ചു ഇവിടെയുള്ള എല്ലാ മലയാളികളും സംശയാലുക്കളാണ്. ജർമ്മൻ കാരിത്താസിന്റെ പേരിൽ ജർമ്മനിയിലും ഇന്ത്യയിലും ഉണ്ടാകുന്ന വിമർശനങ്ങളെ ലഘൂകരിക്കുന്ന വെറുമൊരു പ്രചാരണ അടവ് മാത്രമായിരുന്നു, കൊളോൺ കാരിത്താസ് ഡയറക്ടറുടെയും കൂട്ടരുടെയും ഇന്ത്യാസന്ദർശനം എന്നതൊരു സത്യമായി അവശേഷിക്കുന്നു". ഇന്ത്യൻ നഴ്‌സുമാരുടെ പ്രശ്നങ്ങളെപ്പറ്റി "കവിത" മാസിക ബോണിലെ ജർമ്മൻ സർക്കാർ തലത്തിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. ബോണിലെ സർക്കാർ നിലപാട് ഇന്ത്യാക്കാർക്കെതിരല്ലായിരുന്നു.

Visit of Cologne Caritas Director to India.  

In January- Febrary 1977, Indischer Sozialdienst in Köln Caritas organised, with extreme secracy the visit of Dr. Mon. Könen, the Cologne caritas director to India. During his two months stay in India he has visited many places and met many personalities of both the church and the Government. The Press conferences arranged all over India, specially in Kerala resulted in reporting by the Indian News papers that the Indian Nurses working in Germany would be sent back to India shortly.

The catholic news weekly "Sathyadeepam" of march 9th 1977 reported : 5000 Indian nurses working in Germany will be soon loosing their job and they will be returning to India, said Dr. Koenen, director of Caritas Köln. The service contracts of the Indian Nurses will be soon expiring. The German Government does not intend to permit them to stay there permanently, He said, those who are coming for training and studies must go back to their motherland. He discused this problem with the government authorities at New Delhi. He had enquired with the government authorities if those nurses who are returning to India could be given job in Indian Hospitals"reported Sathydeepam.
This news has created a lot of misunderstanding in the minds of the people in India. The Indian nurses working in germany recieved this news with great shock and it was a great surprise to those who are actively engaged in the betterment of Indo-Germanrelationship. The German Government's stand on this issue is explained in a detailed letter to "Kavitha". (ifo.from kavitha-1977).

കൊളോൺ കാരിത്താസിലെ ചില ഇന്ത്യാക്കാരും, അവരുടെ ഡയറക്ടരും ഒരുമിച്ചുള്ള ഇന്ത്യൻ സന്ദർശനം ജർമ്മനിയിലെ മലയാളികളിൽ ചൂടേറിയ വിവാദങ്ങൾ സൃഷ്ടിച്ചു. ഇതിനിടെ കാൾസ് റൂഹയിലെ കുറെ മലയാളികളും, അവിടെയുള്ള ജർമ്മൻകാരും ചേർന്ന് ഇന്ത്യൻ നഴ്‌സുമാരുടെ ജർമ്മനിയിലെ ഭാവിജീവിതം നേരിടേണ്ടിവരുന്ന ഗുരുതരപ്രശ്നങ്ങളെപ്പറ്റി ആലോചനകൾ നടത്തി. ഇന്ത്യാക്കാർക്കുവേണ്ടി രാപകൽ പ്രവർത്തിച്ചിരുന്ന ജർമ്മൻവനിത ശ്രീമതി റീത്ത ദേശായി ഫ്രെയ്‌ബുർഗിലെ കേന്ദ്ര കാരിത്താസിലേയ്ക്ക് ഇന്ത്യൻ നഴ്‌സുമാരുടെ പ്രശ്നം സംബന്ധിച്ചു 10- 0 2- 1977-ൽ  വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തയച്ചു. അതുപക്ഷേ, കത്ത് കാരിത്താസ് സ്വീകരിച്ചു, അവർ ആ കത്തിന് മറുപടി നൽകിയില്ല. അവർ അന്ന് ജർമൻ ഭാഷയിൽ അയച്ചിരുന്ന കത്ത് ഇപ്രകാരമായിരുന്നു.

"  An den
    Deutschen Caritas Verband e.v.
    karlstraße-40
    7800- Freiburg-Breigrau

              Nichtverlängerung der Arbeits-und Aufenthaltsgenehmigung für Pflegepersonal.

Sehr geehrte Damen und Herren,

nach dem neuesten Zeitungs meldungen wird bei der derzeitigen handhabung der Ausländergesetze das indische Pflegepersonal aus statistischen Gründen mit grösster wahrsheinlichkeit aus den Krankenhäusern vertrieben.

Im Arbeitsamtbezirk Karlsruhe sind nach diesen Berichten 34 Krankenswestern arbeitlos gemeldet und ca. 28 Inder beschäftigt. Im Bundesdurchschnit gibt es nach den selben Meldungen etwas so viel arbeitslosse Schwestern wie freie Stellen. Da natürlich freie Stellen und Stellen suchende nicht am gleichen Ort sind, soll das Stellenlose deutsche Pflegepersonal durch mobilitätszulagen veranlaßt werden, zu den freien Stellen zu wandern. Da ein Großteil der Arbeitslose gemeldelten Schwestern verheiratet sein dürfte,scheint dieses Argument nicht stichhaltig. Wieviel von den Arbeitslosen Schwestern wirklich als Ersatz der Inder or inderinen eingesetzt werden könne, dürfte zu dem sehr fraglich sein.
Bei der Berichterstattung über die jetzt frei gewordenen portugiesischen kolonien war als Ausbeutungspraktik oft folgender Vorgang geschildert: Die einheimischen Arbeitskräfte wurden von portugiesischen und ausländischen Firmen angeworben. Wurden die Arbeiter jedoch nicht mehr gebraucht, so wurden sie entlassen. Ihr weiteres schicksaal war praktisch intereselos. Dadurch wurden die einheimischen Leute aus ihrer Dorfgemeinschaft entwurzelt und landeten in den Elendsquartieren der städte. Dies war die häufigste so tödlichen Haß erzeugende Ausbeutungpraxis in den kolonien.
Der Caritasverband kann nicht zusehen, wie die Inderinen, die er zur Besitigung des pflegenotstandes nach Deutschland vermitteln half, nun nach Änderung der Arbeitsmarktlage wieder fortgeschickt werden. Der Caritasverband kann nicht zusehen, wie durch die unmenschliche Maßnahme des Abschiebens der doch als Lebensretter so vieler Menschen nach Deutschland gekommenen Inder und Inderinen Deutschland Kolonialer Praktiken geziehen werden wird und dazu der Caritasverband als Helfershelfer. Für einen christen gibt es nicht zwei Arten von Menschen, Europäer, die als Deutsche oder Gastarbeiter mit dem schutz des sozialen Netzes abgesichert werden und Z.B. Afrikanern oder Asiaten, die zwar dann hier arbeiten dürfen, wenn man sie braucht, die aber dann wie in alten kolonialzeiten ihren Schicksaal im Elend überlassen werden, wenn man sie nicht mehr so dringend braucht.
In namen aller Unterzeichner der unterschriftenliste für den verbleib des indischen pflegepersonals bitte ich, daß der Caritasverband alle seine Möglischkeiten ausschöpft, um diese Vertreibung zu verhindern.
Rita Desai

 Mrs. RITA DESHAI
ജർമ്മനിയിലെ ഇന്ത്യക്കാരെ തിരിച്ചയക്കരുതെന്ന് ആവ ശ്യപ്പെടുന്ന 7000- ലധികം ജർമ്മൻകാരുടെ ഒപ്പുകളോടെ മിസ്സിസ്. റീത്ത ദേശായി ( ശ്രീമതി ദേശായി കുറെ വർ ഷങ്ങൾക്കു മുൻപ് അന്തരിച്ചു). കാരിത്താസിനു അയച്ച കത്താണ് മുകളിൽ ചേർത്തത്. ഈ കത്തിന് ജർമ്മൻ കേന്ദ്ര കാരിത്താസ്‌ മറുപടി നൽകിയില്ല. മറുപടിയില്ലാ ത്ത ആ കത്തിലെ ഉള്ളടക്കം കാരിത്താസ് നേതൃത്വ ത്തിന് ചോറിനുള്ളിൽ കിടന്ന മണൽത്തരിയായി മാറി. ജർമ്മൻ മാദ്ധ്യമങ്ങൾ ദേശായിക്കൊപ്പം നിലകൊണ്ടു. ഇതേസമയത്ത് വേറെ ഒരു ജർമ്മൻ ജേർണലിസ്റ്റ് Von ERNA ADELMEIR ജർമ്മൻജനതയുടെ നിലപാടെങ്ങനെ എന്ന് വിശദീകരിച്ചു കവിതയിലൂടെ 1977 - ൽ എഴുതി. അതിപ്രകാരമായിരുന്നു:

"Es ist etwas faul.. Indische Schwestern in Sorge und Ungewißheit
അവർ തുടർന്നു എഴുതുന്നു :

Es war wie ein Blitz aus heiterem himmel .. In der Kölner Tagezeitungen stand zu lessen, daß die indischen Krankenschwestern in der Bundesrepublik zwar " geschätzt, aber nicht mehr gefragt" sein, das sich die Caritas " Um Rückführung ohne härten" bemühe und Praelat Dr. Könen, Direktor der Caritas in Köln, sich auf einer längeren reise durch Indien, hauptsächlich in Kerala, um die vorbereitung von Kontaktstellen bemüht habe, die den zurückkeehrenden Schwestern helfen solten. Die katholische kirchenzeitung für die Erzbistum Köln griff das gleiche thema auf, sprach ebenso deutlich wie kritich von "abschoben " werden und von"Industrellen Abfallprodukten" als die man die Schwestern behandle.

Die betroffenen erfuhren von dem ihnen bevorstehenden, sehr ungewissen Schicksaal erst durch die Zeitungen, von patienten, die ihnen empört und anteilnehmend die Artikel zeigten. Seitdem leben sie in sorge und ungewißheit. Auch die indische Bevölkerung, bis zum besuch des Caritas direktors völlig nichtahnend, empfindet die beabsichtete Rücksendung der Schwestern als einen Schlag ins Gesicht. Freiwillig waren die jungen Mädchen nach Deutschland gekommen, um zu helfen und um ausgebildet zu wereden. Verträge hatten nicht bestanden. Angefordert wurden sie durch die Krankenhäuser und auf eine unbefristete Zeit. Eine plötzliche, zwangsweise Rückfuhrung würde in den übervölkerten Kerala Not und Elend bedeuten. .. Ganz abgesehen von dem bitteren Empfinden bei der auf Treu und Glauben eingegangenen Übernahme der freiwilligen Kräfte getäuscht worden zu sein.

Frau. Von Erna Adelmeir schreibt weiter:  Für 5000 indischen Schwestern, die man aus Deutschland zurückschicken will, ist in Kerala kein platz vorhanden, keine arbeit, nicht einmal für einen Bruchteil dieser Anzahl... Alle machen sich sorgen, sind beunruhigt, erschreckt, enttäuscht. Inzwischen hat, auf viele proteste und Anfragen hin, der Caritasverband durch Rundschreiben erklärt, "das wir uns ..darum bemühen, daß alle Schwestern die schon länger in Deutschland sind-und viele von ihnen sind bereits 10 Jahre und länger hier, eine Daueraufenthaltserlaubnis erhalten und daß es ihnen überlassen werden muß, ob und wann sie nach Indien Zurückkehren. Darüber hinaus setzen sich Kirche und Caritas in ständigen Verhandlungen mit den Regierungsstellen dafür sein, daß auch die Ehemänner dieser Krankenshwestern hier eine Arbeitserlaubnis bekommen und selbsverständlich damit verbunden auch die Aufenthaltsgenehmigung.

Wenn es der Caritas mit diesen Bemühungen ernst ist, dann ist nicht zu verstehen, warum sie ihre guten Vorsätze so lange zurückgehalten hat und warum die Sachlage nicht zuerst in diesemLand und mit den Schwestern selbst abgeklärt würde, ehe zu Dritt- der Prälat war von zwei Mitarbeitern begleitet - über einen Monat lang durch Indien reiste. Mit Ironie, in der Verbitterung mitklingt, erwähnen die Schwestern, saß sie alljährlich insgesamt 1,5 Millionen Mark Kirchensteuern an die Katholische Kirche zahlen. Es is etwas faul an der sache! sagt eine von ihnen. Sie spricht aus was alle denken.   

ജർമ്മനിയിൽ ബാഡൻവ്യൂർട്ടംബർഗ് സംസ്ഥാനത്തിലെ ആശുപത്രികളിൽ ജോലിചെയ്തിരുന്ന ഇന്ത്യൻ നഴ്‌സുമാർക്കായിരുന്നു തിരിച്ചയയ്ക്കൽ ഭീഷണി ഉണ്ടായിരുന്നത്. അവിടെ മലയാളികൾ പ്രതികരിക്കേണ്ട വിധത്തിൽ പ്രശ്നം മനസ്സിലാക്കി ശക്തമായ പ്രതിരോധ നീക്കങ്ങൾ ജർമ്മനിയിലും ഇന്ത്യയിലും ആരംഭിച്ചിരുന്നു. എന്നാൽ പുരയ്ക്ക് തീപിടിക്കുമ്പോൾ തിടുക്കത്തിൽ ഓടി വാഴവെട്ടാൻ ശ്രമിക്കുന്നവർക്കായിരുന്നു കൂടുതലേറെ ആകാംക്ഷയുടെ പ്രശ്നം! ഈ ആകാംക്ഷകൾക്ക് അടിസ്ഥാനം കലക്കവെള്ളത്തിൽ വലയിട്ട് മീൻപിടിക്കാൻ ശ്രമിച്ച ബോംബെ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന കേരള ക്രിസ്ത്യൻ നേതൃത്വത്തിന്റെ ജർമ്മനിയിലെ നീണ്ടകരങ്ങൾ തന്നെ ആയിരുന്നു. ഇക്കാര്യം ഏറെ മനസ്സിലാക്കിയിരുന്ന ജർമ്മനിയിലെ BOCHOLT -ൽ താമസിച്ചിരുന്ന മലയാളിയായ ശ്രീ. എസ്. ഡി. ദേവസ്യ തക്ക സമയത്തു ശക്തമായി പ്രതികരിച്ചു. അദ്ദേഹം കവിതയിൽ പ്രസിദ്ധീകരിച്ചിരുന്ന (June 1977 ) ലേഖനത്തിലെ ഒരു കുറിപ്പ് ഇവിടെ ചേർക്കുന്നു. അതിപ്രകാരമാണ്:

"If the Caritas director was at a loss to understand when he was asked again in India, " Warum wir die Krankenshwestern nicht einfach behalten konnten". It was perhaps because Indiens were at a loss to understand the idea behind the absolutly new phenomenon of "REINTEGRATION" which was cotrary to their very historic experience".


ജർമ്മനിയിൽ മലയാളികൾ വെറുതെ മൗനം പാലിച്ചില്ല. തങ്ങളുടെ ഭാവിയെ തകർക്കാനുതകുന്ന പദ്ധതികളുമായി ഇറങ്ങിയ കാരിത്താസിനെയും ഇന്ത്യൻ കാത്തലിക്ക് മെത്രാൻ കൗൺസിലിനെയും, അവരുടെ ഏതുതരം സഹായത്തിനുമെത്തിയ കാത്തലിക് നേഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യയുടെയും മനുഷ്യത്വ രഹിത നടപടികൾക്കെതിരെ ജർമ്മൻ മലയാളികൾ വ്യാപക പ്രതിഷേധം ഉയർത്തി എതിർത്തു .

"എന്തിനീ കോലാഹലങ്ങൾ" ? 

കൊളോണിൽ ജോലിചെയ്തു ജീവിക്കുന്ന മലയാളിയായ ഒരു മി. ജോർജ് ചോദിക്കുന്നു: അദ്ദേഹം "കവിത" മാദ്ധ്യമത്തിലെഴുതി: "ഭാരതത്തിൽ നിന്നും 8000 ലേറെ മൈലുകൾ അകലത്തിലേയ്ക്ക് മാതാപിതാക്കളെയും പിറന്ന നാടിനെയും വിട്ടു വയറ്റിപ്പിഴപ്പിന് വേണ്ടി ആതുരസേവനം ചെയ്യുന്ന ഭാരതീ യരായ നഴ്‌സുമാരെ പ്രതിനിധീകരിക്കുന്നതിന് നാളിതുവരെ ഒരു സംഘടന യും ഇല്ലായിരുന്നു എന്നതാണ് നഗ്ന സത്യം. ഇവിടെയാകെയുള്ള ഏകദേശം 12000 ഭാരതീയർ വന്നത് ഏതു സംഘടനയുടെ സഹായത്തോടെയാണെന്ന് വ്യക്തമാക്കിയാൽ കൊള്ളാം. ആദ്യകാലങ്ങളിൽ ജർമ്മനിയിൽ  വെറുമൊ രു ന്യൂനപക്ഷം മാത്രമേ കാരിത്താസിന്റെയോ പള്ളിയുടെയോ സഹായ ത്താൽ വന്നെത്തിയിട്ടുള്ളൂ. പിന്നെന്തിനു കാരിത്താസ് പോലെയുള്ള ഈ സംഘടനകൾ മലയാളികളെ പറഞ്ഞയക്കാൻ തിടുക്കം കൂട്ടുന്നു?. ഇതിനു വേണ്ടി തിടുക്കം കൂട്ടുന്നവർ റീഇന്റഗ്രേഷന്റെ പേരിൽ ആദ്യമേതന്നെ നാട്ടിൽ പോയി മാതൃക കാണിക്കട്ടെ. എന്നിട്ടു മറ്റുള്ളവരെ പറഞ്ഞുവിടാൻ ശ്രമിക്കുന്നതല്ലേ ഉത്തമം?"

പശ്ചിമ ജർമ്മൻ സർക്കാർ നാളിതുവരെ ഇന്ത്യാക്കാരുടെ വിസായുടെ കാര്യ ത്തിൽ മനുഷ്യത്വഹീനമായി പെരുമാറിയിട്ടില്ല. അതിനായി അവർ ശ്രമിക്കു കയില്ല. ഉഗാണ്ടയും ഒരു കെനിയായും ജർമ്മനിയിൽ ആവർത്തിക്കുവാൻ അത്രയും മനഃസാക്ഷിയില്ലാത്തവരല്ല ജർമ്മൻസർക്കാർ. പിന്നെയെന്തിന് വേണ്ടിയാണ് കാരിത്താസിന്റെ നേതാക്കൾ ഇന്ത്യയിൽ പോയി ഇന്ത്യൻ  സർ ക്കാരുമായി ബന്ധപ്പെടാൻ ആഴ്ചകൾ ചെലവഴിച്ചത്? ഇങ്ങനെയൊരു യാത്ര ചെയ്തത് ജർമനിയിലെ ഇന്ത്യാക്കാർ ആവശ്യപ്പെട്ടിട്ടാണോ? അതോ ഏതെങ്കി ലും ഇന്ത്യൻ സംഘടനകളുമായി ആലോചിച്ചിരുന്നോ ? മാത്രമല്ല, കേരളത്തി ലെ പത്രങ്ങളിലും വാരികകളിലും ഭാവന ചേർത്ത് അബദ്ധപ്രചാരണങ്ങൾ നടത്തുകയുണ്ടായില്ലേ? മി. ജോർജ് തുടർന്ന് എഴുതുന്നു:

28. 3. 1977 -ലെ KÖLNER STADT ANZEIGER - ൽ വന്ന ലേഖനം വിവിധതരത്തിൽ  പ്രതികരണങ്ങളാണ് പൊതുജനങ്ങളിൽ ഉണ്ടാക്കിയത്? "ഈ മാതൃകയിൽ  കാരിത്താസ്‌ ഇന്ത്യാക്കാരെ സഹായിക്കുന്നത്; ഇതിനെയാണോ ഉപവിയുടെ സംഘടനയുടെ സേവനമാതൃകയെന്നു വിളിക്കുക ? ഭാരതത്തിൽ ഒരു നഴ്സിന് 300 ഇന്ത്യൻ രൂപാ ശമ്പളം / അതായത് ,75 DM; (ജർമ്മൻ മാർക്ക് ആണ് അന്ന് പ്രാബല്യത്തിലിരുന്നത്) എന്ന് അവരുടെ പരസ്യപ്രചാരണത്തിൽ എഴുതി കണ്ടു. ഈ പരസ്യം നൽകുന്നവർക്ക് ഒരു ജർമ്മൻ മാർക്കിന് 4 രൂപാ വില കൊടുക്കാൻ കാരിത്താസിനു സാധിക്കുമോ? രണ്ടാം ശമ്പള കമ്മീഷനുശേ ഷം 300 രൂപ പ്രതിമാസശമ്പളം വാങ്ങിക്കുന്ന ഒരു "ക്ലാസ് ത്രീ" ഉദ്യോഗസ്ഥനും ഇന്ത്യയിൽ കാണാനിടയില്ല. ഇക്കാര്യം ജർമൻ കാരിത്താസ് പ്രവർത്തകർ അറിഞ്ഞു കാണുകയില്ല. താജുമഹൽ ഹോട്ടൽ മാത്രമല്ലേ കാരിത്താസ് പ്രഭൃതികളും അവരുടെയോ സഹായികളായിരുന്ന ഇൻഡിഷർ സോഷ്യൽ വർക്കിലെ ചില മലയാളികളും അറിയുകയുള്ളൂ.ബോബെയിൽ അതല്ലാതെ, സാധാരണ പാവപ്പെട്ടവന്റെ ചായക്കടകളും മറ്റ് സാധാരണ ഹോട്ടലുകളുമു ണ്ട്. ഇതൊക്കെ മനസ്സിലാക്കാനുള്ള സാമാന്യ ബോധവും ഉപവിയും ഇവർക്കു ണ്ടാകണം. സർ വോപരി കാരിത്താസ് എന്ന പരിശുദ്ധമായ ആ വാക്കിന്റെ അർത്ഥം അവർ മനസ്സിലാക്കുമോ? ഉപവിയുടെ ആ പേരിനു ഇവർ കളങ്കം ഉണ്ടാക്കിയിരിക്കുന്നു".

"കാരിത്താസിന്റെ സാമൂഹ്യ സേവനം" 

ജർമ്മനിയിലെ കാരിത്താസ് സംഘടനയുടെയും, ജർമനിയിലെ ഇന്ത്യക്കാരെ സേവിക്കുവാൻ വേണ്ടി കാരിത്താസിന്റെ ഇന്ത്യൻ സോഷ്യൽ സർവീസും (കൊളോണിലും ,ഹൈഡൽബെർഗിലും) പ്രവർത്തിക്കുന്നുണ്ട്. അവരുടെ സേവനങ്ങൾ എന്താണെന്ന് അറിയുക. 5000 ലധികം മലയാളികൾ ഉള്ളതിൽ എത്രപേരെ കാരിത്താസ് ജർമ്മനിയിൽ കൊണ്ടുവന്നു? ജർമ്മനിയിലെ ഈ 5000 മലയാളികളിൽനിന്നും ചർച്ച് ടാക്‌സ് എടുക്കുന്നത് എത്ര ഭീമമായ ഒരു സംഖ്യയാണ്? 5000 x 25; DM X 12 Months =150000: DM. നല്കപ്പെടുന്ന ഇത്രയും തുക സർക്കാരിലെത്തിയാലും മലയാളികൾക്കായി ഇവർ എന്ത് ഗുണം ചെയ്‌തു? ഇന്ത്യയിൽ അനേകം പ്രശ്നങ്ങൾ ഒരു തൊഴിൽ ലഭിക്കുവാൻ ഉണ്ടാകുന്നുണ്ട്. അകാരണമായി, ജർമ്മനിയിൽ ജോലിചെയ്യുന്നവരായ, മലയാളികളെ ഇവർ എന്തിനു തിരിച്ചയയ്ക്കാൻ ശ്രമിക്കുന്നു? ജർമൻ കാരിത്താസിൽ സ്ഥിരമായ ജോലിചെയ്യുന്ന മലയാളികൾക്ക്, (മറ്റുള്ള മലയാളികളെ " റീഇന്റഗ്രേഷൻ " പദ്ധതിയുടെ പേരിൽ തിരിച്ചയക്കുകയും ചെയ്യുന്നതിന്), ബോംബെയിലും എറണാകുളത്തും ഓഫീസുകൾ തുറന്ന് ഉദ്ദേശിച്ചിരുന്ന കാര്യങ്ങൾ എളുപ്പം നടത്തുകയായിരുന്നു ലക്ഷ്യം! നാലക്കമുള്ള ഒരു സംഖ്യ അവർക്ക് ശമ്പളം നൽകിക്കൊണ്ടു കേരളത്തിലെ ചില മെത്രാന്മാരുടെ ആഗ്രഹം അതേപടി സഫലീകരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനു വേണ്ടി ജർമ്മനിയിലെ 5000 -ത്തോളം വരുന്ന മലയാളികളെ കണ്ണീരിലാഴ്ത്താൻ ശ്രമിക്കുന്നവരുടെയോ  മനക്കട്ടി എത്ര ക്രൂരമായിരുന്നു ?

കാരിത്താസിനു എന്നുമുതലാണ് ഇത്രയും മലയാളികൾ ABFALL PRODUKTTE ആയത്? ആരോഗ്യമുള്ള അവസ്ഥയിൽ അവരുടെ സേവനം വാങ്ങിയിട്ട് ഇപ്പോൾ അവർ " Abfall" പ്രൊഡക്ടായി (ഉപയോഗശൂന്യവസ്തു), മുദ്രകുത്തി കേരളത്തിലേയ്ക്ക് കണ്ണീരും കയ്യുമായി വിടുന്നതാണോ കാരിത്താസിന്റെ ഉപവി സാമൂഹ്യസേവനം? ഒരു കാര്യം വ്യക്തമായി, സാമൂഹ്യസേവനമല്ല, ചൂഷണമാണ് വർഷങ്ങളായി ഇവർ നടത്തിയത്. ഇവർ ഇന്ത്യയിൽ ചെന്നിട്ടു, പോയവർ എന്ത് നേടി? അവിടെയും കുറെ കത്തോലിക്കാ മെത്രാന്മാരെ കണ്ടു, അവരുടെ അരമനകളിൽ കുറെയേറെ  ദിവസങ്ങൾ ഉറങ്ങി. ആഗ്രയി ലെ താജ്മഹലും, ബോബെയിലെ ടാജ് മഹൽ ഹോട്ടലിൽ താമസിച്ചതും മറ്റും മറ്റും വേറെ.. ഇതിനുള്ള എല്ലാ ചെലവുകളും ജർമ്മനിയിലെ ഇന്ത്യാക്കാർക്കു വേണ്ടി ചെയ്ത സേവനപട്ടികയിലെ സാമൂഹ്യസേവനത്തിൽപ്പെടും. എന്നാൽ കേരളത്തിന്റെ കത്തോലിക്കാ അരമനകളിൽ വാഴുന്ന പ്രിയപ്പെട്ടവരായ ഏതെങ്കിലും പിതാക്കന്മാരുണ്ടോ ഇതൊക്കെ അറിയാൻ ആഗ്രഹിക്കും? " 1977 -ജൂൺ മാസത്തിൽ, കൊളോൺ മലയാളിയായിരുന്ന ശ്രീ. അനിയൻ, കവിത ജേർണലിൽ നൽകിയ ലേഖനത്തിലെ ചില പ്രസക്ത ഭാഗങ്ങളാണ് ഇവിടെ നൽകിയത്.

മോൺ. ഡോ. ക്യോനൻ നടത്തിയ ഇന്ത്യൻ സന്ദർശനത്തെപ്പറ്റി അദ്ദേഹത്തിൻറെ വിശദീകരണകുറിപ്പ് .

മലയാളികളുടെ ശക്തമായ പ്രതിഷേധം കൊളോൺ കാരിത്താസ് ഡയറക്ടർ മോൺ. ഡോ. ക്യോനൻ മനസ്സിലാക്കി. അദ്ദേഹം സ്വയം അവ ന്യായീകരിച്ചു തന്റെ നിഷ്ക്കളങ്കത ബോദ്ധ്യപ്പെടുത്തുവാൻ ശ്രമം നടത്തി. തന്റെ ഇന്ത്യൻ യാത്രയെപ്പറ്റി ഒരു സമർത്ഥമായ വിശദീകരണക്കുറിപ്പ് എഴുതി "കവിത" യിൽ പ്രസിദ്ധീകരിക്കുവാൻ അയച്ചുകൊടുത്തു. ആ വിശദീകരണക്കുറിപ്പ് "കവിത" പ്രസിദ്ധീകരിച്ചു. അത് താഴെ ചേർക്കുന്നു. 

"Meine Reise erfolgte auf Einladung der Indischen Regierung. Abgesehen von den Kosten für die 10 tage in Neu-Delhi habe ich alle übrigen kosten für die Aufenthalt in Indien aus eigener Tasche gezahlt , ein Aufenthalt, der nicht zwei, sondern einen Monat gedauert hat.

 Ein doppelte Ziel wurde verfolgt, einmal die indische Regierung auf die unmenschliche Haltung deutscher Stellung aufmerksam zu machen,wie zum Beispiel in Baden-Württemberg, ferner die indische Regierung zu bewegen, bei der deutschen Regierung zu intervenieren hinsichtlich der ermöglichung eines unbegrenzten Verbleiben der Inder in Deutschland. Dieser mein Vorschlag wurde von dem dortigen Gesundheitsminister mit Interesse aufgenommen, der versprach, die üblichen diplomatischen Schritte zu unternehmen.

Unabhängig von der akuten Situation das heißt, der Gefahr der Ausweisung aus der Bundesrepublik Deutschland, bemühen uns vom Sozialdienst der Inder in Köln aus schon seit Jahren um die Anerkkennung des deutschen Krankenpflegedipolm in Indien. In diesem Sinne wurde eine Reihe von klärenden Gesprächen mit amtlichen Stellen in Neu-Delhi geführt.

Es ist eine Tatsache, dass die eine oder andere indische Krankenschwester von sich aus vorhat, ohne dass sie ausgewiesen wird, nach Indien zurückzukehren. In diesem Sinne hat der Herr. Kardinal von Kerala den Vorschlag gemacht, für diese freiwillig Rückkehrenden eine Vermittlungstelle einzurichten, um diese Krankenschwestern nach Möglischkeit in Katholische Krankenhäuser in Kerala zu vermitteln.

Wir erhalten von der deutschen Regierung keinen Pfennig. Im übrigen scheinen gerade zu phantastische Vorstellungen zu herrschen über das Geld, worüber wir verfügen. Diese Summe ist so bescheiden, dass wir bei Festen und Feiern auch aus psychologischen Gründen durchaus glauben,
einen geringen Unkostenbeitrag erfragen zu können, wie es auch bei entsprechenden deutschen Verwaltungen der fall ist.

Unabhängig von der Tatsache, saß ich Ihrer Zeitung keine Rechenschaft schulde,wie ich meine Reise gestaltet hat und wo ich gewohnt habe, whol gemerkt auf eigene Kosten-, kann ich nur sagen dass ihre diesbezüglichen Angaben durchaus nicht immer zutreffend sind, ganz abgesehen davon, dass unsere freunde in Indien die verschiedenen quartiers verschiedenster Art in Indien besorgt haben.

Auf der selben Linie liegen ihre Behauptungen, wen und was wir in Indien besucht haben. Zu Ihrer beruhigung teile ich Ihnen gerne mit, dass zu unserem Besuch auch Lepra Stationen armsilige Dörfer am rande des Urwaldes, soziale Brennpukte und Elensquartiere gehörten.

Ich Überlasse es dem gutem geschmack und der Kinder stube Ihrer Leser, wenn hier vergleiche gezogen werden mit einer Kobra-Schlange und einen Schwarzen Gorilla.
Dr. KOENEN.
 
കൊളോൺ കാരിത്താസിലെ ഇന്ത്യൻ സോഷ്യൽ സർവീസ് ( ഇൻഡിഷർ സോഷ്യൽ ഡീൻസ്റ്റ്) താല്പര്യമെടുത്ത് സംഘടിപ്പിച്ച ഇന്ത്യാസന്ദർശനം കൊണ്ട് പലകാര്യങ്ങളും നേടിയെടുക്കുവാൻ കഴിയുമെന്ന് അവർ കരുതി. ഇന്ത്യയിലെ ക്രിസ്ത്യൻ സഭാനേതൃത്വങ്ങളെ നേരിട്ട് പരിചയപ്പെടുന്നത് അവരുടെ പ്രധാന ഉദ്ദേശമായിരുന്നു. സ്വാർത്ഥതാല്പര്യങ്ങളും മനുഷ്യത്വ രഹിത നടപടികളുമാണെങ്കിലും ഉപവിയുടെ മുഖംമൂടിയണിഞ്ഞു അവർ നടത്താനിരുന്ന മലയാളികളുടെ കുടിയിറക്ക് പദ്ധതി പ്രസ്ഥാനത്തിന് ഇന്ത്യൻ മെത്രാൻ സമിതിയുടെ പൂർണപിന്തുണ നേടിയെടുക്കാനുള്ള ഒരു ശ്രമമാണ് മോൺ. ഡോ. ക്യോനന്റെയും സഹപ്രവർത്തകരുടെയും ഇന്ത്യാ സന്ദർശനം കൊണ്ട് നടത്തിയത്. പശ്ചിമ ജർമ്മനിയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ബാഡൻവ്യൂർട്ടംബർഗിലെ ഇന്ത്യൻ നഴ്‌സുമാർ നേരിടുന്ന പ്രശ്നത്തിൽ ആരുമാവശ്യപ്പെടാതെ തന്നെ ആ വിഷയം വളച്ചൊടിച്ചു അത് ജർമ്മനിയിലെ മറ്റു പ്രദേശങ്ങളിലുള്ള എല്ലാ ഇന്ത്യൻ നഴ്‌സുമാരുടെയും മൊത്തത്തിലുള്ള പ്രശ്നമാക്കി ഉൾപ്പെടുത്തി അവർ തിരക്കഥ നിർമ്മിച്ചു.

പ്രശ്നത്തിന്റെ യാഥാർത്ഥ്യം അറിയാതിരുന്ന ഇന്ത്യൻ കാത്തലിക്ക് മെത്രാൻ കൗൺസിലിലെ ബഹുപക്ഷം മെത്രാന്മാരുടെയും നിലപാടുകൾ എന്തെന്ന് മനസ്സിലാക്കി മുന്നോട്ടുനീങ്ങാനുള്ള ബുദ്ധിപരമായ നീക്കങ്ങളാണ് അവിടെ കൊളോണിൽനിന്നെത്തിയ ഗ്രൂപ്പ് നടത്തിയത്. മനുഷ്യത്വരഹിതമാണെങ്കി ലും ഉപവിയുടെ പേരിൽ നടത്താനുദ്ദേശിച്ചിരുന്ന കുടിയിറക്ക് പദ്ധതിയ്ക്ക് അനുഗ്രഹാശിസുകൾ നേടുന്നതിനുള്ള വലിയ ശ്രമം അവർ അന്ന് നടത്തി. എന്നാൽ ഇതിനകം ജർമ്മനിയിൽ ബാഡൻവ്യൂർട്ടംബർഗ് സംസ്ഥാനത്തിലു ള്ള ഇന്ത്യൻ നഴ്‌സുമാരുടെ പ്രശ്നം സംബന്ധിച്ചുള്ള കാര്യങ്ങളിൽ ഇന്ത്യയുടെ  സർക്കാർ പ്രതിനിധികളും,പ്രത്യേകമായി,കേരളസർക്കാരിലെ തൊഴിൽ മന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും ഇന്ത്യൻ സർക്കാർ നിയോഗിച്ച ശ്രീ. ടി.ടി. പി. അബ്ദുള്ളയും ജർമ്മൻസർക്കാർ പ്രതിനിധികളും തമ്മിൽ നടന്ന നിരവധി ചർച്ചകൾക്ക് ശേഷം ക്രമീകൃതവും ദീർഘകാലപ്രാബല്യവുമുള്ള അനുകൂല മായ നിയമ നടപടിക്രമങ്ങളുടെ നീക്കങ്ങൾ പ്രാബല്യത്തിൽ വരുത്തുവാൻ ജർമൻ സർക്കാർ  തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതോടെ ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരെ ഇന്ത്യയിലേയ്ക്ക് തിരിച്ചു വിടാനുള്ള പദ്ധതിക്ക് ആസൂത്രണം ചെയ്യാനുള്ള ജർമ്മൻ കാരിത്താസ് ഗ്രൂപ്പുകളുടെയും ഇന്ത്യയിലെ മെത്രാൻ കൗൺസിലിന്റെയും അവരെ സഹായിക്കാൻ മുന്നിൽനിന്നു പ്രവർത്തിച്ച ക്രോയ്‌സ്ബർഗ് ഇന്റർനാറ്റിന്റെയും, കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യയുടേയും സ്വപ്‍ന പദ്ധതിയായ "റീഇന്റഗ്രേഷൻ" പ്ലാൻ ഫലമണിയാതെ എന്നേയ്‌ക്കുമായി തകർന്നു. കപട ലക്ഷ്യങ്ങൾ നേടാൻ കറപുരണ്ട ഇന്ത്യൻ യാത്രയുടെ ഒടുവിൽ മോഹങ്ങൾ തകർന്നടിഞ്ഞ പരസ്യമായ കുറ്റസമ്മതം ഏറ്റുപറയുന്ന ഒരു കുറ്റവാളിയായ പരാജിതന്റെ തോൽവിയുടെ പരസ്യ സമ്മതപത്രമായിരുന്നുമായിരുന്നു, മോൺ. ഡോ. ക്യോനൻ എഴുതിയ മറുപടി വിശദീകരണകുറിപ്പ്. 

കുറച്ചു യാഥാർത്ഥ്യങ്ങൾ ഞാൻ കുറിക്കട്ടെ. മതനേതൃത്വങ്ങളുടെയോ, അഥവാ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെയോ ഉത്തരവാദിത്വം എന്താണ്? ആദ്യമായി സ്വന്തം വിവേകപൂർവ്വമായ പെരുമാറ്റങ്ങൾക്ക് ശ്രദ്ധിക്കണം. അതിന്റെ ഫലം, പാർശ്വഫലങ്ങൾ, അഥവാ അതിന്റെ അപകടാവസ്ഥയും അതിനുള്ള സാദ്ധ്യതയും തൂക്കിനോക്കണം. നേതൃത്വത്തിനേപ്പറ്റിയുള്ള വിധിയെഴുത്ത് ഇവയെ ആശ്രയിച്ചിരിക്കും. സ്വന്തം മനഃസാക്ഷിയോടുള്ള ഉത്തരവാദിത്വം ആദ്യമായി ഉണ്ടാകണം. മനഃസാക്ഷിക്ക് വിരുദ്ധമായ ഏതു പ്രവർത്തികളും കുറ്റകൃത്യങ്ങളിലേയ്ക്ക് മന:പൂർവമായ ചായ്‌വ് ഉണ്ടാക്കും. എനിക്ക്  അവയെ  തിരിച്ചറിയാൻ കഴിയുന്നതിങ്ങനെയാണ്, ക്രിസ്തീയ പ്രവർത്തനത്തിനു വേണ്ടിയാണ് നാം ഓരോന്നും പ്രവർത്തിക്കുന്നതെങ്കിൽ ഇങ്ങനെയൊരു കാഴ്ചപ്പാട്: അതായത്, മതപ്രവർത്തനമോ, രാഷ്ട്രീയമോ, ഉപവിപ്രവർത്തനമോ അവ ഏതുമാകട്ടെ, നേതൃത്വങ്ങൾ അവരുടെ സ്വന്തം മനഃസാക്ഷി നോക്കാതെയും ഉത്തരവാദിത്വമില്ലാതെയും ചെയ്യുന്ന ഓരോ പ്രവർത്തിയും ക്രിസ്തീയമല്ല. //- തുടരും ---
----------------------------------------------------------------------------------------------------------------------

    

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.