// panorama:
ജർമ്മനിയുടെ നല്ലകാലം അവസാനിച്ചുവോ?
George kuttikattu
രാഷ്ട്ര പിതാവായി അംഗീകരിക്കപ്പെട്ട കോൺറാഡ് അഡാനോവറിനു ശേഷം അടുത്തയാൾ, അദ്ദേഹമൊരു ജനാധിപത്യ പാർട്ടിരാഷ്ട്രീയത്തിന്റെ ഭാഗ്യ നക്ഷത്രമായിരുന്നു, അദ്ദേഹം ഒരു ക്രിസ്ത്യൻ ആയിരുന്നില്ല, മറിച്ചു അദ്ദേഹമൊരു സോഷ്യൽ ഡെമോക്രാറ്റ് ആയിരുന്നു: "വില്ലി ബ്രാൻഡ്". അദ്ദേഹം ഫെഡറൽ റിപ്പബ്ലിക്ക് ജർമ്മനിയെ നിരവധി തവണ ആഭ്യന്തരവും വിദേശവുമായ മുഖ്യ കാര്യങ്ങളിൽ പ്രമുഖ സ്ഥാനത്തെത്തിച്ചു നിറുത്തി. അതാകട്ടെ, കൂടുതൽ "ജനാധിപത്യം" എന്ന തുറന്ന സാമൂഹ്യക്രമം നിറച്ച ഉള്ളടക്കമായിരുന്നു. ആശയങ്ങൾ, ആദർശങ്ങൾ, ചലനങ്ങൾ, ഇടപെടലുകൾ, എന്ന് വേണ്ട എല്ലാ രാഷ്ട്രീയ മണ്ഡലങ്ങളിലും ഉള്ള കാര്യങ്ങളെ അതേപടി അംഗീകരിക്കുകയും ചെയ്തു. അതിനൊരു ഉദാഹരണമായി പറയാവുന്നതി താണ്, നാസികളുടെ ഭരണം സൃഷ്ടിച്ചിരുന്ന കഷ്ടതകളുടെ പരിഹാരമായി രുന്നു വെസ്റ്റ് ഇന്റഗ്രേഷൻ- അതായിരുന്നു വില്ലി ബ്രാൻഡ് നേടിയ "ഈസ്റ് - വെസ്റ്റ് സൗഹൃദം". പുതിയ ഈസ്റ്- വെസ്റ്റ് പൊളിറ്റിക്. യുദ്ധക്കളമായിരുന്ന യൂറോപ്പിൽ നിത്യമായ സാമൂഹിക ക്രമസമാധാനം മാത്രമല്ല യൂറോപ്പിലാകെ വികസനത്തിന്റെയും വ്യവസായവത്ക്കരണത്തിന്റെയും മായാജാലം സൃഷ്ടിക്കുന്നതിനിടയാക്കി.
വില്ലി ബ്രാൻഡ് (L), ഹെൽമുട്ട് ഷ്മിത്ത് (R) |
അങ്ങനെ ജർമ്മനി പൂർവാധികം ശക്തി പ്രാപിച്ചുതുടങ്ങി. അഡനോവറുടെ ഹൃദയപൂർവ്വമായ പഠനങ്ങളുടെ മഹത് മാതൃകയുടെ കഴിഞ്ഞ കാലത്തിന്റെ പൈതൃകവിജയത്തിന് അവകാശിയാ യി. പഴയ ഭൂഖണ്ഡത്തിലെ പല പ്രധാന പ്പെട്ട പ്രശ്നങ്ങളിൽ ചാൻസലർ ഹെൽമുട്ട് കോൾ മറ്റു ചെറിയ രാജ്യങ്ങളെ മൗന സമ്മതം നൽകിയതൊഴികെ അദ്ദേഹം മുൻഗാമി ഹെൽമുട്ട് ഷ്മിത്തിന്റെ സ്വതസിദ്ധമായ പ്രവർത്തന രീതിയിൽ വലിയ ഒരു ശക്തിമാന്റെ പരിവേഷം അശേഷം പ്രദർശിപ്പിച്ചില്ല. പാശ്ചാത്യ ശക്തികൾ തെളിച്ച യുദ്ധങ്ങളിൽ നേർക്ക് നേരെ പങ്കുചേർന്നില്ല. മുൻ ചാൻസലർ ഹെൽമുട്ട് ഷ്മിത്ത് ജർമനി കണ്ട കരുത്തനും അതുപോലെ സമാനതയില്ലാത്ത രാജ്യതന്ത്രജ്ഞനും ഭരണകർത്താവും ആയിരുന്നു. ഭീകരപ്രവർത്തനങ്ങളെ ജർമ്മൻ മണ്ണിൽ നിന്നും ഇല്ലാതാക്കിയ ധീരനായ ഭരണകർത്താവ്!
ഹെൽമുട്ട് കോൾ |
പിന്നീട് കുറെ ആത്മവിശ്വാസം വന്നുചേർന്നു തുടങ്ങിയത് മറ്റൊരു മഹാ ചരിത്രസംഭവത്തോ ടെയായിരുന്നു. ലോകചരിത്രത്തിൽ ഒട്ടുമേ ചോരപ്പുഴ ഒഴുക്കാതെ രണ്ടു രാഷ്ട്രശക്തികളുടെ ഒന്നാകലായിരുന്നു. അത്, 1989 -. ഇരു ജർമ്മനി കളുടെയും ലയനമായിരുന്നു. ജർമ്മനിയെ വേർ തിരിച്ച ബർലിൻ മതിൽ എന്നേയ്ക്കുമായി അപ്രത്യക്ഷമായി. ഈസ്റ്റ് ജർമ്മനിയും വെസ്റ്റ് ജർമ്മനിയും എന്നപേര് ചരിത്രത്തിൽ നിന്നും മാറ്റി എഴുതപ്പെട്ടു. ഇരു ജർമ്മനികളുടെയും ലയന സാദ്ധ്യതകൾക്ക് നല്ല വഴിയൊരുക്കിയവർ അനവധിപേരുണ്ട്. ചാൻസലർ ഹെൽമുട്ട് കോളിന്റെ ഭരണകാലത്ത് ഇരു ജർമ്മനികളുടെയും ലയന സംഭവത്തിലൂടെ അദ്ദേഹവും ജർമ്മൻ ചരിത്രത്തിൽ നിത്യപ്രതിഷ്ഠ നേടി.
ഗെർഹാർഡ് ഷ്‌റോയ്ഡർ ചാൻസലർ ആകുന്നു. അന്നത്തെ യുഗോസ്ളാവിയൻ യുദ്ധത്തിൽ പങ്കുചേർന്നു. എന്നാൽ അഫ്‌ഗാനിസ്ഥാനിൽ, ഇറാക്കിൽ, അമേരിക്കയുമായി യുദ്ധത്തിൽ സഹകരിക്കുന്നതിൽ നിസഹകരിച്ചു. അദ്ദേഹത്തിന് അതിലൊന്നും അത്രമാത്രം തീർച്ചയുളള അഭിപ്രായമില്ലായി രുന്നു. ഏകീകരിക്കപ്പെട്ട ജർമ്മനിക്ക് ലോകത്തു എന്താണ് നിർണ്ണായക റോൾ ഉള്ളത്? ഇതേസമയം റഷ്യൻ പ്രസിഡന്റ് പുട്ടിൻ ചാൻസലർ ഷ്‌റോയ്ഡറെ ഒരു സുഹൃത്തായും കണ്ടു, വാഷിംഗ്‌ടൺ അദ്ദേഹത്തിന് അപരിചിതമായ ഒരു കാഴ്ചപ്പാടായിരുന്നു സൂക്ഷിച്ചതെന്നാണ് നമുക്ക് മനസ്സിലാക്കാവുന്നത്.
ഗെർഹാർഡ് ഷ്‌റോയ്‌ഡർ |
അതേസമയം ഷ്‌റോയ്ഡറുടെ അടുത്ത പിൻഗാമിയായിഅധികാരത്തിലെത്തിയത് ശ്രീമതി അങ്കേല മെർക്കൽ ആണ്. അവർ, നയത്തിൽ, നിലവിൽ ഫെഡറൽ ജർമ്മനി യുടെ വളരെയേറെ വിലപ്പെട്ട പൈതൃക പിന്തുടർച്ചാവകാശങ്ങളെയാണ് കണ്ണടച്ച് പാഴാക്കുന്നത്. ജർമ്മനിയുടെ ഭരണാധി കാരിയായി അധികാരത്തിൽ തുടർന്ന് ഇരിക്കുമ്പോൾ ഇറാക്കിലെ പ്രശ്നങ്ങളിൽ സൈന്യപ്രവേശനം നടത്തുന്നതിനെതിരെ, നേരത്തെ പ്രതിപക്ഷത്തായിരുന്ന കാലത്തെ പ്രതിഷേധംപോലെതന്നെ അവർ തുടർന്നും പ്രതിഷേധിച്ചു. അങ്കേല മെർക്കലിനുള്ള ബലഹീനതകൾ ചാൻസലറായി പ്രവേശിച്ചപ്പോൾമുതൽ ഏറെപ്രസിദ്ധമാണ്, റഷ്യയുടെ സാറിൻ ആയിരുന്ന കാത്തറീനയുടെ ബലഹീനതകൾ പോലെ തന്നെയാണെന്ന് പറച്ചിലുമുണ്ട്..
റഷ്യൻ പ്രസിഡന്റ്, വ്ളാഡിമിയർ പുട്ടിൻ |
മിസ്സിസ് മെർക്കലിന് കാര്യങ്ങൾ വ്യക്തമാണ്, യൂറോപ്പിൽ തന്റെ സ്വരം ഉയർത്താനാവും എന്ന ഉറച്ച വിശ്വാസം. ഫ്രാൻസുമായി ഏറെ അടുത്തു ഐക്യപ്പെടുന്നത് ഓരോ ചെറിയ ചെറിയ രാജ്യങ്ങളിൽ വലിയ ആകാക്ഷകൾ ഒന്നുമേ ഉണ്ടാക്കിയിട്ടില്ല, മറിച്ചു, അവർ അതപ്രകാരം സമ്മതിച്ചു എന്നതു കൊണ്ടാണ്. ആദ്യ അവസരങ്ങൾ റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി വളരെയേറെ സൗഹൃദമായിരുന്നു പുലർത്തിയത്. ആ സൗഹൃദ ബന്ധത്തിൽ അശേഷം പോലും രാഷ്ട്രീയമില്ലായിരുന്നു. ജർമ്മൻ പറയുന്ന ഒരു റഷ്യക്കാര നും റഷ്യൻ പറയുന്ന ജർമ്മൻകാരിയും. ഇരു സാമ്രാജ്യശക്തിവ്യക്തിത്വങ്ങൾ പരസ്പരം വളരെയടുത്തു, ആ അടുപ്പം നിലനിർത്തി.അതങ്ങനെകുറെനീങ്ങി. അതുപക്ഷേ, വളരെ ഏറെനാൾ നീണ്ടുനിന്നില്ല. ക്രിം പ്രതിസന്ധികളുടെ ആരംഭം മുതൽ അങ്കേല മെർക്കൽ, റഷ്യൻ- ക്രെമിൾ രാഷ്ട്രീയത്തിന് നേർക്ക് മൂർച്ചയേറിയ വിമർശനം നൽകിയിരുന്നു. ഇതിൽ മെർക്കലിന്റെ ഹൃദയം അമേരിക്കയ്ക്ക് വേണ്ടി ഇടിച്ചു എന്ന് പറയുന്നതാണ് ശരി. ജർമ്മനി റഷ്യയുടെ രാഷ്ട്രീയത്തെ സ്വാധീനിക്കുവാൻ ഇഷ്ടപ്പെട്ടു. അതെ സമയം കോൺറാഡ് അഡനോവർ അതപ്രകാരം പ്രായോഗികമാകില്ലെന്നു അന്ന് മനസ്സിലാക്കിയിരുന്നു. അദ്ദേഹം അന്ന് സോവ്യറ്റ് യൂണിയനുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു. സോവ്യറ്റ് യൂണിയനിലെ ജർമ്മൻ യുദ്ധത്തടവുകാരുടെ കാര്യത്തിൽ നയതന്ത്ര തീരുമാനങ്ങൾ ഉണ്ടാവുക എന്നതായിരുന്നു ലക്ഷ്യം.
ജർമ്മനിയും സോവ്യറ്റ് റഷ്യയുമായി വളരെ ദീർഘകാലത്തെ ഒരുമിച്ചുള്ള രാഷ്ട്രീയ ചരിത്രമാണുള്ളത്. ഒരു യഥാർത്ഥ ജനാധിപത്യമെന്താണെന്ന് ഈസ്റ്റ് ജർമ്മനി അടക്കി വച്ച പഴയ ലോകശക്തി നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ രണ്ടു മഹാ ശക്തികളിൽ റഷ്യക്ക് പ്രഥമമായി തനത് വാക്കുണ്ടായിരുന്നു എന്നുകാണാം. രാഷ്ട്രീയമായ പല പ്രധാന കാര്യങ്ങളിലും അഭിപ്രായമോ തീർച്ചയോ പറയുന്നത് അവിടെ റഷ്യയായിരുന്നു, ബെർലിൻ ആയിരുന്നില്ല. ഈ രാഷ്ട്രീയ സാഹചര്യം ഇന്നും റഷ്യ നിലനിറുത്തുന്ന യാഥാർത്ഥ്യം ജർമൻ ചാൻസലർ അങ്കേല മെർക്കൽ അറിയുന്നോ എന്ന ചോദ്യം ജർമ്മൻ പൊതു രാഷ്ട്രീയ വേദിയിൽ നിലനിൽക്കുന്നുണ്ട്.
ജർമ്മനിയുടെ ആദ്യ ചാൻസലർ കോൺറാഡ് അഡാനോവറിന്റെ രാഷ്ട്രീയ നേതൃത്വത്തിൽ സി.ഡി.യു (CDU) രാഷ്ട്രീയപാർട്ടിയെന്നത് വെറുമൊരു ചാൻസിലർ തെരഞ്ഞെടുപ്പ്സംഘടന മാത്രമായിരുന്നു എന്ന് കാണാൻ കഴിയും. ജർമ്മനിയിലെ വിവിധ ഗ്രൂപ്പുകളും ഉപപ്രസ്ഥാനങ്ങളും ഒക്കെ CDU വിൽ ചേർന്നുനിൽക്കണമെന്ന ഒരു ധാരണയിലെത്തിയിരുന്നു. വലതു സഖ്യ ആശയത്തിൽ (കോൺസർവേറ്റിവ്) നിന്നവരെ പാർട്ടി സാവധാനം തൊട്ടു വലിച്ചെടുത്തു എന്നുതന്നെ പറയാം. പഴയ പാർട്ടിയെപ്പോലെ തന്നെ അങ്കേല മെർക്കലും ഏതാണ്ട് ഒരുവിധം സ്വന്തം പാർട്ടി സാധിച്ചെടുത്തു, അതാകട്ടെ ഒട്ടും സ്വന്തവുമല്ല, അല്പം വലതു പോപ്പുലിസ്റ്റിക്ക് സ്റ്റൈലിൽ തീർത്തത്, പുതിയ രാഷ്ട്രീയപാർട്ടിയെന്ന് പേരുള്ള AFD യുടെ ആശയക്കാരുമായി ഒരു മറു ധാരണയുള്ള നയമാണ് കൈക്കൊണ്ടത്. അഭയാർത്ഥി പ്രശ്നം AFD യുടെ പ്രധാന ആയുധമാകുമ്പോൾപ്പോലും.
ഒട്ടും താമസിച്ചില്ല. അറിഞ്ഞുകൊണ്ടു തന്നെ ജർമ്മൻ ഭരണഘടനയിൽ എഴുതിയിട്ടുള്ള അഭയാർത്ഥി അവകാശങ്ങളെക്കുറിച്ചു വ്യാഖ്യാനിച്ചതോ ഇങ്ങനെയാണ്: "രാഷ്ട്രീയ അഭയാർത്ഥികൾ, അല്ലാതെ, അവരെ യുദ്ധത്തെ അഭിമുഖീകരിക്കുന്നവർ എന്ന് പറയുന്നതേയില്ല. ജർമ്മനിയുടെ ചാൻസിലർ എന്ന നിലയിൽ സിറിയക്കാർക്ക് വേണ്ടി അതിർത്തി തുറന്നിട്ട ശേഷവും അവർ ചെയ്ത അഹിത നടപടികളെ മന:പൂർവ്വം അക്കാര്യത്തിൽ ജനങ്ങളുടെ മുൻപിൽ അവഗണിക്കുകയാണ് ചെയ്തത്. ഒരു കാര്യത്തിൽ ജനങ്ങളിപ്പോൾ സംശയം പ്രകടിപ്പിക്കുന്നു. അതിങ്ങനെയാണ്, ജർമ്മനിയുടെ നല്ലകാലം തീർന്നു എന്ന ജനാഭിപ്രായം.
ജർമ്മനിയുടെ നല്ലകാലം അവസാനിച്ചുവോ?
ജർമ്മനിയിലെ രാഷ്ട്രീയപാർട്ടികളുടെ ആനുകാലിക പ്രവർത്തനത്തിലെ മാത്സര്യശക്തിയും പ്രസരിപ്പും, പഴയകാലത്തെ നേതൃത്വ പ്രവർത്തനവും അവരിലെ ലക്ഷ്യബോധവുമായി താരതമ്മ്യപ്പെടുത്തുവാൻ പോലും ഇന്ന് സമാനതയുള്ള പ്രവർത്തനങ്ങൾ ഇല്ല. നേതൃസ്വഭാവമുള്ള വ്യക്തികളില്ല,. അത് കുറഞ്ഞുപോയിട്ടുണ്ട്. ഇപ്പോൾ പാർട്ടികൾക്കുള്ള പൊതു രാഷ്ട്രീയ ആശയങ്ങൾ നടപ്പാക്കുകയെന്നതല്ല, മറിച്ചു അവയുടെ പൊതുവായ തനത് യോഗ്യതയെയാണ് പ്രദർശിപ്പിക്കുന്നത്. അതിനു പ്രകടമായ ഉദാഹരണം, SPD നേതൃത്വത്തെവരെ ഒതുക്കിനിറുത്തിക്കൊണ്ട് ഇപ്പോഴുള്ള ഫെഡറൽ ജർമ്മൻ ഭരണകക്ഷിയിലെ CDU നേതൃത്വം തുടർന്നും അടുത്ത പാർലമെന്റ് പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വീണ്ടും പറ്റിപ്പിടിച്ചു തുടരാൻ വേണ്ടിയുള്ള എല്ലാവിധ തന്ത്രങ്ങളും പരീക്ഷിക്കുന്നുവെന്നതാണ്. ജർമ്മൻ രാഷ്ട്രീയ പാർട്ടിപാരമ്പര്യത്തിനു ഭവിച്ചിരിക്കുന്ന അപരിചിതമായ കനത്ത നിർവീര്യതയെയാണ് നാം കാണുന്നത്.
"ഇനിയൊരിക്കലും ഒരു യുദ്ധമുണ്ടാകരുത്" എന്ന് ജർമ്മൻ ജനത ശപഥം ചെയ്തതുപോലെ കരുതിയിരുന്നു. ഒരു യുദ്ധം എന്തുമാത്രം നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്ന് ജർമൻകാർക്ക് ബോധ്യപ്പെട്ടിരുന്നു. 1945 മുതൽ 1990 കൾ വരെ
യുള്ള കാലം. ജർമ്മനി സ്വന്തം ശക്തിയിൽ ഒരു സാമ്പത്തിക രാഷ്ട്രമായി. യുദ്ധം രാഷ്ട്രീയത്തിന് ഒരുപാധിയല്ല, ഉപകരണമല്ലയെന്നു മനസ്സിലായി. അങ്കേല മെർക്കലിന്റെ നേതൃത്വത്തിൽ അക്കാര്യം തീരെ അവസാനിച്ചു എന്ന വികാരം ജർമ്മൻ പൗരന്മാരിൽ ഉണ്ടായിരിക്കുന്നു.
തുടക്കത്തിൽ, സർക്കാർ തീരുമാനം ജർമ്മൻ ഫെഡറൽ സൈന്യം (Bundeswehr ) ഒരു ഇന്റെർവെൻഷൻ ആർമിയെന്ന നിലയിൽ പ്രവർത്തിക്കണമെന്ന നയമാണ്, സ്വീകരിച്ചത്. എത്രയും കൂടുതൽ വിദേശ രാജ്യങ്ങളിൽ സേവനം ചെയ്യുന്നത് അത്രയും നല്ലതാണെന്നുള്ള ആശയമായിരുന്നു. അങ്ങനെ പഴയ ജർമ്മൻ സാമ്രാജ്യത്തിന്റെ പൈതൃകം ഇന്ന് പന്താടുന്നു എന്ന വിമർശനം ആകെമാനം ഉയരുന്നുണ്ട്. എന്നാൽ ആനുകാലിക യൂറോപ്യൻ യൂണിയൻ രാഷ്ട്രീയത്തിലെ നേതൃത്വത്തിൽ ജർമ്മനി മുൻപിൽ ആണ്. അതേസമയം ഈസ്റ്റ് പൊളിറ്റിക്‌സ്- സമാധാനം സ്ഥാപിക്കുവാൻ ആയുധസഹായമില്ലാതെ അത് സാധിക്കുകയില്ലെന്ന ഗതിയായി, അതായത്, അതിനായി യുദ്ധം എന്ന ഉപാധി അനുവദിച്ചിരിക്കുന്നുവെന്നതാണ് ഇപ്പോൾ പ്രകടമായികാണുന്ന പച്ച യാഥാർത്ഥ്യം.
ബർലിൻ മതിൽ -1989 |
1945 നു ശേഷം ലോകം ജനാധിപത്യ ജർമ്മനിയെ എപ്രകാരം കാണാൻ കഴിഞ്ഞു? അദ്യമായിട്ട്, തകർന്ന ജർമ്മനിയുടെ പുനർ നിർമ്മാണം ആയിരുന്നു വിഷയം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രണ്ടായി പിളർന്നു തകർന്നുപോയിരുന്ന ജർമ്മനിയുടെ പുനർനിർമ്മാണം ആദ്യം നടക്കേണ്ടിയിരുന്നു. കിട്ടിയ അവകാശങ്ങൾ മാത്രമല്ല ജന്മനാട് കാത്തുസൂക്ഷിക്കുക. എന്നാൽ -അവകാശപ്പെടാത്ത അത്യാഗ്രഹം അതിനു പുറമെയും. ജർമ്മനിയുടെ സ്വന്തമായിരുന്ന ആധികാരിക ഉടമസ്ഥതയും അഭിമാനവും ഒരു തരത്തിൽ ഇപ്പോൾ കുറഞ്ഞുപോയതായി കാണാൻ കഴിയുന്നു എന്ന് ജർമ്മൻ രാഷ്ട്രീയത്തിൽ ചില ആരോപണങ്ങൾ ഉണ്ടായി. ഏകീകരിക്കപ്പെട്ട ശേഷം ഫെഡറൽ ജർമ്മനിയുടെ നല്ലകാലം മങ്ങിത്തുടങ്ങിയോയെന്ന് കൂടുതലേറെ സംശയിക്കേണ്ടി വരുന്നു. അതിനു ചില സംശയങ്ങൾ ഉണ്ടാകുന്നുണ്ട്. അതിങ്ങനെയാണ്, ജർമ്മൻ ചാൻസലർ ശ്രീമതി അങ്കേല മെർക്കൽ സ്വന്തം രാഷ്ട്രീയ നിലപാടിൽ വരുത്തിയിട്ടുള്ള മാറ്റങ്ങളെയാണ് പ്രധാനമായും ജനങ്ങൾ കാണുന്നത്. എന്നാൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും മറ്റുചില ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും മാത്രവുമല്ല അഫ്‌ഗാനിസ്ഥാനിൽനിന്നും വന്നുകൊണ്ടിരുന്നവരെ അഭയാർത്ഥികളായും, അതുമാത്രമോ, അഭയാർത്ഥികളുടെ വേഷമിട്ടിട്ടുള്ള ക്രിമിനലുകൾക്കും ഭീകരന്മാർക്കും ജർമ്മനിയുടെ വാതിൽ മലർക്കെ തുറന്നു നൽകിയത് അങ്കേല മെർക്കൽ രാഷ്ട്രീയത്തിന്റെ പിഴവുകളാണ് എന്ന് പൊതുവെ വിലയിരുത്തിയിട്ടുണ്ട് ..
ജർമനിയിലേക്ക് അഭയാർത്ഥി പ്രവാഹം |
അഭയാർത്ഥികളിലേറെയും രഹസ്യ മാഫിയ ഏജന്റുകളുടെ സഹായത്താൽ ബോട്ട് യാത്ര ചെയ്തു എത്തിയവരാണ്. വന്നെത്തിയ അഭയാർത്ഥികളാകട്ടെ ജർമ്മനിയെ ഏതിനും തങ്ങളുടേതാക്കി മാറ്റിയെന്ന യാഥാർത്ഥ്യം ജർമ്മൻ ജനതയെ രാഷ്ട്രീയമായി പിടിച്ചു കുലുക്കിയിട്ടുണ്ട്. ജർമ്മനിയുടെ അതിർത്തികൾ തുറന്നു കൊടുത്തതുകൊണ്ടു രാഷ്ട്രീയമായി പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പ്രതിസ ന്ധിക്കു പരിഹാരമല്ല എന്നഭിപ്രായങ്ങൾ ബോധപൂർവ്വം പറഞ്ഞവർ ഏറെയാണ്. സഹതാപവും കരുണയും എല്ലാം നല്ലതു തന്നെ. അതുപക്ഷേ അതിനുള്ള പ്രായോഗിക സാദ്ധ്യതകൾ എങ്ങനെയാണ്, അതിനു വേണ്ട സാമ്പത്തിക ഉറവിടം എവിടെ എന്നൊക്കെ ആദ്യമേതന്നെ ജർമ്മൻ ഭരണ നേതൃത്വങ്ങൾ, അവർ ഏതു പാർട്ടിയിൽപ്പെട്ടതായാലും, പ്രതിപക്ഷവുമായി സഹകരിച്ചു ചേർന്ന് ചിന്തിക്കേണ്ടിയിരുന്നു. അപ്രകാരം അതിനു വേണ്ട സാഹചര്യം ഒരുക്കുകയും വേണമായിരുന്നു. എന്നാൽ യാതൊരുവിധ നിരീക്ഷണങ്ങളും ഇല്ലാതെ ജർമ്മനിയിലേയ്ക് വന്നെത്തിയ അനേക ലക്ഷക്കണക്കിലേറെ അഭയാർത്ഥികളുടെ കൂട്ടപ്രവാഹം നിയന്ത്രണാതീതമായി, അഭയാർത്ഥികൾ ഇടമുറിയാതെ പ്രവഹിക്കുകയും ചെയ്തു. ജർമ്മൻ സമൂഹത്തിൽ ഈ പ്രശ്നം വിഷത്തിന്റെ വിത്തുകൾ പാകുവാൻ ഇടയാക്കിയെന്നത് വാസ്തവവുമാണ്.
അഭയാർത്ഥി പ്രവാഹവും ഭീകര ഭീഷണികളും ശ്രീമതി അങ്കേല മെർക്കൽ പ്രതീക്ഷിച്ചതിലേറെ സങ്കീർണമായി. ജനങ്ങളുടെ ഭീതിയും ജനങ്ങളുടെ
അവിശ്വാസവും വർദ്ധിച്ചു. ജർമ്മൻ ഭരണകൂടം അഭയാർത്ഥി പ്രശനത്തിൽ നയപരമായ മാറ്റങ്ങൾക്കു ആലോചനകളുണ്ടെന്നു പറയുന്നു. അതുപക്ഷേ പൊതുജനങ്ങളിൽ അവിശ്വാസം ഉണ്ടാക്കിയ കാരണങ്ങളെ സമൂലം തുടച്ചു നീക്കാതെ ഇപ്പോഴുള്ള ഭരണകക്ഷികൾ അടുത്തുവരുന്ന തെരഞ്ഞെടുപ്പു വേളയിൽ കൂടുതൽ പ്രതീക്ഷയർപ്പിച്ചാൽ അത് തികഞ്ഞ പരാജയമായി ഭവിക്കും. ജനങ്ങൾക്ക് വിശ്വാസയോഗ്യമായ പ്രതീക്ഷകളും ഉറപ്പുകളും ആദ്യമേ ഉണ്ടാക്കണം. ജർമ്മനി അതിനായി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ പുതുശക്തികളായി മുളച്ചുവരുന്ന AFD പോലെയുള്ള വലതുശക്തി രാഷ്ട്രീയ കക്ഷികളുടെ അഹിത വിജയം ജർമ്മൻ ജനാധിപത്യത്തിനു ഏൽക്കുന്ന മുറിവ് പോലെ സഹിക്കേണ്ടിവരും. ഒരു സ്വതന്ത്ര ജനാധിപത്യമാതൃകാ ഫെഡറൽ സംവിധാനത്തിൽ ജർമ്മനി പരാജയപ്പെടും. ഭാവിയിൽ എല്ലാം നല്ലതാകുമെന്ന വിശ്വാസത്തിൽ മനുഷ്യന് തന്റെ ജീവിതത്തിൽ ഒരു ശരിയായ കാഴ്ചപ്പാടുണ്ടായിരിക്കണം, അത് സാധിക്കണം. അപ്പോൾ മാത്രമേ ജീവിതത്തിൽ ഏറെ പ്രതീക്ഷ നഷ്ടപ്പെട്ട ജനവിഭാഗങ്ങളെ, അവർ ഏതു രാജ്യത്തുള്ളവരാകട്ടെ, അവരെ ശ്രദ്ധയോടെ പതുക്കെ കൈപിടിച്ച് ഒരുമിച്ചു ഉയർത്താൻ തയ്യാറാകുന്ന ഒരു സഹായഹസ്തം പ്രത്യക്ഷപ്പെടുകയുള്ളു .
പ്രശ്നവിഷയം അഭിമുഖീകരിക്കുന്ന രാജ്യത്ത് യുദ്ധങ്ങളും അസമാധാനവും ഇല്ലാതാക്കാൻ ആർക്കും ഇടപെടാം. അവിടെയെല്ലാം സമാധാനം വീണ്ടും പുനഃസ്ഥാപിച്ചു കഴിഞ്ഞാൽ അഭയാർത്ഥികൾ തന്നെ സ്വന്തം നാടിനെ പുനരുദ്ധരിക്കാൻ തയ്യാറുള്ളവരാക്കാൻ വേണ്ട തക്കതായ അറിവ് പകരണം. പൊതുവിദ്യാഭ്യാസം, തൊഴിൽ പഠനം, പരിശീലനം ഇങ്ങനെ നശിപ്പിക്കപ്പെട്ട സ്വന്തം നാടുകളിൽ സാധ്യമാക്കാൻ മറ്റു ലോകരാജ്യങ്ങൾ സഹകരിക്കണം. ഇക്കാര്യത്തിലാണ് ലോകം ഏറ്റവും പിന്നിലായത്. അതായത് മാനുഷിക സഹായം മാത്രമല്ല, അവിടെ വേണ്ടിയ അടിസ്ഥാന സാമ്പത്തിക വികസന കാര്യത്തിൽ മാത്രമല്ല, ആദ്യമേതന്നെ ആ നാടുകളിൽ വേണ്ടിയ അടിസ്ഥാന സൗകര്യങ്ങൾ കൂടി ഉണ്ടാക്കണം. ഇതിൽ ലോകരാജ്യങ്ങളുടെ സാമ്പത്തിക സഹകരണം വേണം, അല്ലാതെ ജർമ്മനി ഭരിക്കുന്ന ഒരു ഭരണ നേതൃത്വത്തി ന്റെ വ്യക്തിഗത അഭീഷ്ടം മാത്രമാകരുത്. ഒരു പ്രകടമായ ഉദാഹരണമാണ് ഇപ്പോഴുള്ള ഒരിക്കലും തീരാനിടയില്ലാത്ത ഇടമുറിയാത്ത അഭയാർത്ഥിക ളുടെ പ്രവാഹം. ഒരു വ്യക്തിയുടെ ഭരണനേതൃത്വ തുടർച്ചയുടെ അവസാന മില്ലാത്ത അത്യാഗ്രഹമായിരിക്കരുത് ഒരു രാഷ്ട്രത്തിലെ ജനങ്ങളെയും അവരുടെ ഭാവിയെയും നിശ്ചയിക്കേണ്ടത്. പരിഹാരമില്ലാത്ത ഒരു സാമൂഹ്യ പ്രതിസന്ധിയെ നാമാരും ക്ഷണിച്ചു സ്വീകരിക്കരുതല്ലോ.
ജർമ്മൻ ചാൻസലർ മെർക്കൽ- ഒരു അഭയാർത്ഥി ഫോട്ടോ എടുക്കുന്നു. |
ചാൻസലർ അങ്കേല മെർക്കൽ ഇപ്പോൾ ചിന്തിക്കുന്നതുപോലെ ജർമ്മനിക്ക് മില്യൺ കണക്കിനുള്ള അഭയാർത്ഥികളെ ഉൾക്കൊള്ളാനോ അവരുടെ മുഴുവൻ ഇന്റഗ്രേഷൻ അതിവേഗം പൂർണ്ണമായി വേണ്ടത് സാദ്ധ്യമാക്കുന്നതിനോ കഴിയില്ല. അതിനു സാമ്പത്തികമായ വലിയ ബാദ്ധ്യതയെ ജർമ്മനി നേരിടേണ്ടി വരുമെന്നുള്ളത് യഥാർത്ഥരാഷ്ട്രീയ പ്രതിസന്ധിയിലെ വസ്തുതയാണ്. അഭയാർത്ഥികളുടെ ഇന്റഗ്രേഷൻ "നമുക്ക് സാധിക്കാൻ കഴിയും" എന്ന് ചാൻസലർ മെർക്കൽ ആവർത്തിച്ചു പറഞ്ഞതു ജർമ്മൻ ജനതയെ പൊതുവെ ക്രുദ്ധരാക്കിക്കഴിഞ്ഞു. മെർക്കൽ പൊളിറ്റിക്കിനെതിരെ അതേ അളവിലും തൂക്കത്തിലും എതിർത്തു സമൂഹത്തെ പലതട്ടുകളിൽ വിഭജിക്കുവാൻ അത് ഇടയാക്കി. അടുത്തുവരുന്ന ചാൻസലർ തെരഞ്ഞെടുപ്പിൽ മിസ്സിസ് അങ്കേല മെർക്കൽ ഉൾപ്പെടുന്ന സ്വന്തം CDU പാർട്ടിയിൽ തന്നെ ഐക്യമില്ലാത്തവിധം സംസാരവിഷയമാണ് പുറത്തേയ്ക്ക് വരുന്നത്. ജനങ്ങൾ വ്യത്യസ്തപ്പെട്ട പല തട്ടുകളിലായി പരസ്പരം സംശയത്തോടെ പരസ്പര വിശ്വാസവുംസുരക്ഷയും നഷ്ടപ്പെട്ട മാതിരിയുള്ള അനാഥത്വം കാണുന്നു. അഭയാർത്ഥികൾക്കായി ജർമ്മനിയുടെ വാതിൽ തുറന്നിട്ട അലങ്കേല മെർക്കൽ രാഷ്ട്രീയ നയം ജർമ്മനിയുടെ സ്വന്തം സൽപ്പേരിനും ഭാവി സാമ്പത്തിക ഉറപ്പിനും ആഭ്യന്തര സുരക്ഷിതത്വത്തിനും സമാധാനത്തിനും ജർമ്മൻ ജനതയുടെ ദേശീയ ആത്മവിശ്വാസത്തിനും ഐക്യത്തിനും കനത്ത വെല്ലുവിളിയായിത്തന്നെ മാറുകയില്ലേ?//-
---------------------------------------------------------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.