// നിരീക്ഷണം-
നാം അന്വേഷിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും:
"First they ignore you, then they laugh at you,
then they fight you, then you win":
Mahathma Gandhi.
ജോർജ് കുറ്റിക്കാട്ട്-
യഥാർത്ഥത്തിൽ
മനുഷ്യാവകാശവും സ്വാതന്ത്ര്യവും എന്താണ്? നമുക്കെ ല്ലാം ലഭിക്കേണ്ടതായ വ്യക്തിസ്വാതന്ത്ര്യവും എല്ലാവിധ സംരക്ഷണവും
ഉറപ്പും ഉണ്ടെന്ന് അവകാശപ്പെടാവുന്ന അർഹിക്കുന്ന അവകാശങ്ങൾ തന്നെയോ?
ഇതിന്റെ
പ്രഭവം എന്നേ മറന്നു കഴിഞ്ഞു. കാരണം, ഇവയുടെ വഴികൾ നീളെ തിങ്ങി നിറഞ്ഞു
നില്ക്കുന്ന വെല്ലുവിളികളും ദാർഷ്ട്യതയും, സമാന്തരമായി യാതൊരുവിധ അവസാനമില്ലാത്തതും
അതിനെതിരെയുള്ള മുറവിളികളും പിന്തുടരുന്നുണ്ട്. അതുപക്ഷെ ഇവയുടെ സന്ദേശം
തന്നെ, ഇന്നുവരെ ആർക്കും ഉപേക്ഷിക്കുവനോ തള്ളിക്കളയാനോ കഴിയാത്ത
സ്വാതന്ത്ര്യത്തിനും മനുഷ്യ അവകാശങ്ങൾക്കുള്ള സുരക്ഷയ്ക്കും നിയമഉറപ്പിനും വേണ്ട
വിലപ്പെട്ട മുദ്രാവാക്യങ്ങളല്ലേ ?
പക്ഷെ, യഥാർത്ഥത്തിൽ എന്താണ് നാം ആഗ്രഹിക്കുന്ന സ്വാതന്ത്ര്യവും നമ്മുടെ വിലപ്പെട്ട അവകാശങ്ങളും? മനോഹരമായി കേൾക്കപ്പെടുന്ന ഈ വാക്കുകൾ ഇക്കാലത്തും ഏറെ തെറ്റിദ്ധരിക്കപ്പെടുകയാണ്. നിയമാനുസൃതമായി ഉറപ്പ് അവകാശപ്പെടാൻ കഴിയുന്ന മനുഷ്യാവകാശമോ സ്വാതന്ത്ര്യമോയെന്ന് അവയെ കാണാൻ കഴിയുമോ ? അതോ അവ എന്തിനോ ആർക്കോ വേണ്ടി നിർമ്മിച്ച, മദ്ധ്യയുഗ കാലഘട്ടത്തിനും പോലും ചേരാത്ത നിശ്ചിത സാമൂഹ്യകരാർ ആയിരുന്നു എന്നതാണോ? അതോ ആ ഉടമ്പടിയുടെ ശക്തമായ ഫലദായകശക്തി പ്രദാനം ചെയ്യുന്ന കല്പ്പിത കഥയോ, രേഖയോ അഥവാ കാലഭേദം ഇല്ലാത്ത സമരാവേശത്തിന്റെ മുദ്രാവാക്യമോ ആയിരുന്നോ അവ. ഇന്നും മനുഷ്യാവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവും എന്നപേരിൽ ലോകം ഇന്നും മൂലമാർഗ്ഗരേഖ കാണാത്ത വിഷമവിഷയംതന്നെയായി അവശേഷിച്ച വെല്ലുവിളിയായി കാണുന്നു! എന്താണ് നാം മനസ്സിലാക്കേണ്ടത്?
പക്ഷെ, യഥാർത്ഥത്തിൽ എന്താണ് നാം ആഗ്രഹിക്കുന്ന സ്വാതന്ത്ര്യവും നമ്മുടെ വിലപ്പെട്ട അവകാശങ്ങളും? മനോഹരമായി കേൾക്കപ്പെടുന്ന ഈ വാക്കുകൾ ഇക്കാലത്തും ഏറെ തെറ്റിദ്ധരിക്കപ്പെടുകയാണ്. നിയമാനുസൃതമായി ഉറപ്പ് അവകാശപ്പെടാൻ കഴിയുന്ന മനുഷ്യാവകാശമോ സ്വാതന്ത്ര്യമോയെന്ന് അവയെ കാണാൻ കഴിയുമോ ? അതോ അവ എന്തിനോ ആർക്കോ വേണ്ടി നിർമ്മിച്ച, മദ്ധ്യയുഗ കാലഘട്ടത്തിനും പോലും ചേരാത്ത നിശ്ചിത സാമൂഹ്യകരാർ ആയിരുന്നു എന്നതാണോ? അതോ ആ ഉടമ്പടിയുടെ ശക്തമായ ഫലദായകശക്തി പ്രദാനം ചെയ്യുന്ന കല്പ്പിത കഥയോ, രേഖയോ അഥവാ കാലഭേദം ഇല്ലാത്ത സമരാവേശത്തിന്റെ മുദ്രാവാക്യമോ ആയിരുന്നോ അവ. ഇന്നും മനുഷ്യാവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവും എന്നപേരിൽ ലോകം ഇന്നും മൂലമാർഗ്ഗരേഖ കാണാത്ത വിഷമവിഷയംതന്നെയായി അവശേഷിച്ച വെല്ലുവിളിയായി കാണുന്നു! എന്താണ് നാം മനസ്സിലാക്കേണ്ടത്?
പക്ഷെ,
നമുക്ക് ദർശിക്കുവാനുള്ളത് രണ്ടു പരസ്പര വിരുദ്ധമായ യാഥാർത്ഥ്യങ്ങളുടെ
നീറുന്നതും വർത്തമാനകാല സംഭവ സംബന്ധി യായതുമായ പച്ചയായ പരന്ന ചരിത്ര സത്യചിത്രങ്ങളേയാണ്. ഇതിൽ ആദ്യത്തേത് മൂഢമായ രാഷ്ട്രീയ വേദിയുടെ ആഘോഷത്തിന് വേണ്ടി മാത്രമുള്ള ചില അതിനിഗൂഢമായ ചരിത്ര യാഥാർത്ഥ്യങ്ങളാണ്-
ജനാധിപത്യ സംവിധാനത്തിലെ ശ്രേഷ്ടമായ ഭരണ- അധികാര കൈ മാറ്റങ്ങളുടെ ഐതീഹ്യകഥകൾ കുറിക്കുന്ന ആഘോഷങ്ങൾ- അവയ്ക്കായി പ്ലാൻ
ചെയ്യപ്പെടുന്ന ചില തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നടത്തുന്നതുവഴി മഹത്തായ
മൌലീക മനുഷ്യാവകാശ സ്വാതന്ത്ര്യ ത്തിനുള്ള അർത്ഥവും സംരക്ഷണവും ഉറപ്പു പറയുകയാണ്, ഒരിടത്ത്. ഈ തത്വം ഔദ്യോഗികമായി പ്രായോഗികമാക്കാൻ വേണ്ടി
ഓരോ രാജ്യത്തെയും നിയമം കൈകാര്യം ചെയ്യുന്ന ജഡ്ജിമാരും, രാഷ്ട്രീയനേതൃത്വവും,
ഭരണഘടനയും, ജനാധിപത്യസമ്പ്രദായമനുസരിച്ചു ള്ള ഒരു ഭരണകൂടവും പാർലമെന്റും നിയമ വ്യവസ്ഥകളും ഉണ്ട്. ഇന്ത്യയിലാണെങ്കിൽ ഭരണഘടനയുടെ നിലയിൽ തെരഞ്ഞെടുപ്പു കാര്യത്തിനുള്ള കമ്മീഷനും,
ഓരോരോ പൌരപ്രതിനിധികളും, കോടതിയും, രാഷ്ട്രീയ പാർട്ടികളും അതിശ്രദ്ധയോടെ കൈകാര്യം ചെയ്യുവാൻ സ്വയം
സമർപ്പണം ചെയ്യുന്നു.
രണ്ടാമത്തേതും ശ്രദ്ധിക്കുക. ഇവരെല്ലാം രാജ്യത്തെ ഓരോരോ പൗരന്റെയും വ്യക്തി മൌലീക അവകാശങ്ങളെക്കുറിച്ചൊക്കെ ഏറെ ചർച്ച ചെയ്യും, അവർ ആഗോള മനുഷ്യസ്വാതന്ത്ര്യത്തിന്റെ അളവും താത്വിക മൂല്യങ്ങളും ആഗോള പ്രശ്നങ്ങളുടെ ആധുനിക മാർഗ്ഗത്തിലെ പരിഹാരവും എല്ലാമെല്ലാം അവിടെയുമിവിടെയും ചർച്ചയിൽ നന്നായി വിശദീകരിക്കും. ബാക്കിയുള്ളത് എഴുതി തയ്യാറാക്കി അംഗീകരിച്ചു അവയെല്ലാം അടുത്തുവരുന്ന തെരഞ്ഞെടുപ്പുകളുടെ നയപ്രഖ്യാപനത്തിലും ചേർത്തു നൽകും. ഇതിനു പുറമേ തെരുവുകളിലേയ്ക്ക് ഇറങ്ങി ഓരോ രാഷ്ട്രീയപാർട്ടികളുടെയും കൊടിപിടിച്ച് നേതാക്കൾ നടത്തുന്ന ജനസമ്പർക്കപരിപാടിയെന്ന പേരിലുള്ള "ജനവിരുദ്ധപ്രദിക്ഷണങ്ങൾ" വേറെ, മാത്രമല്ല സ്വീകരണങ്ങൾ എന്നിങ്ങനെ പോകുന്നു. അതുപക്ഷെ, ഇന്നുവരെയും പാർട്ടികളും അവർ ചർച്ച ചെയ്തിട്ടുള്ള ആഗോള മൌലീക അവകാശങ്ങളെ സംരക്ഷിക്കുന്ന ഫലം ശ്രദ്ധേയമായി എവിടെയെങ്കിലും ജനപ്രീതി നേടി ഫലപ്പെടുന്നതായോ, പ്രചരിക്കുന്നതായോ കൂടുതലൊന്നും പറഞ്ഞു കേൾക്കുന്നില്ല. മറുവശത്തെ യഥാർത്ഥ ചിത്രമിതാണ്. അവകാശങ്ങളും സ്വാതന്ത്ര്യവും സമത്വവിചാരവും സഹിഷ്ണതയും ഇന്നും ശക്തമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കയാണ്. അതിനാൽത്തന്നെ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ചരിത്രപരമായ ഇത്തരം യഥാർത്ഥ്യങ്ങളിലേയ്ക്കുള്ള പൂർണ്ണ അന്വേഷണം തീർത്തും സാഹസികമാണ്.
ഇന്ത്യൻ ഭരണഘടനയും മാഗ്നാ കാർട്ടയും.
Jawaharlal Nehru signing the constitution of India. 24. 01. 1950 |
മനുഷ്യാവകാശങ്ങളെ കണ്ണുമടച്ചു നിഷേധിക്കുന്ന രാജ്യങ്ങൾ എന്നും ഉണ്ടല്ലോ. സ്വാർത്ഥവും സ്വന്തവും എഴുതപ്പെടാത്തതുമായ അധികാര കൈപ്പിടിയിൽ ഒതുക്കി നില്ക്കുന്ന, "സുരക്ഷിത വാഗ്ദാനം" നൽകൽ മാത്രമാണ് ഈ രാജ്യങ്ങൾ ചെയ്യുന്നത്. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് ഭൂപ്രദേശങ്ങളായിരുന്നു, അമേരിക്കയും, ഇംഗ്ലണ്ടും; ഇന്ത്യ ഉൾപ്പടെയുള്ള അവരുടെ കോളനികളും. അടിമക്കച്ചവടവും മനുഷ്യാവകാശധ്വംസനവും എല്ലാം മുറപോലെ നടത്തിയിരുന്ന രാജ്യങ്ങളായിരുന്നു . ഇന്ത്യയിൽ വളരെ തെറ്റിദ്ധരിപ്പിച്ചു പാകത്തിൽ നടപ്പിലാക്കിയ ജാതി-സംവരണ സിദ്ധാന്തം ആട്ടിൻതോലണിയിച്ച ചെന്നായുടെ മറുരൂപം തന്നെയാണെന്ന് തോന്നി പ്പോകും. അതിനെ ന്യായീകരിക്കാവുന്ന കാര്യമിതാണ്, ഈ അടുത്ത കാലത്ത്, മതേതരത്വത്തെയും ലിംഗസമത്വത്തെയും ഭരണഘടനയിൽ അംഗീകരിച്ചിരിക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തന്ത്രപൂർവ്വം പദ്ധതിയിട്ട് അടിച്ചേൽപ്പിക്കുന്ന മത അസഹിഷ്ണതയും ഗോവധ നിരോധനനിയമങ്ങളും എരിവേറിയ മറ്റിതര വിവാദങ്ങളും . ഇവയെല്ലാം ജാതി മത സമത്വ അവകാശ ചിന്തകൾക്ക് വിപരീതമാണ്.
രണ്ടാം ലോക മഹായുദ്ധത്തിൽ നിന്നും പഠിച്ച പാഠങ്ങൾ ആഗോളതലത്തിൽ ലോകരാജ്യങ്ങൾക്ക് പൊതുവെ കണ്ണുതുറന്നു വീണ്ടുവിചാരം നടത്തുവാൻ പ്രേരിതമാക്കി. സമാധാനത്തിനും മനുഷ്യാവകാശങ്ങളുടെ സംരക്ഷണ ത്തിനും പരസ്പര അംഗീകാരത്തിനും യുദ്ധങ്ങൾ സഹായകമാകുക യില്ലയെന്ന പാഠം അവരെയെല്ലാം ഒന്നിപ്പിക്കുവാൻ കാരണമാക്കി. ഇതിന്റെ ഫലമാണല്ലോ, ലോക രാജ്യങ്ങളുടെ കൂട്ടായ്മയുടെ ശക്തികേന്ദ്രബിന്ദുവായ, യൂ. എൻ. ഒ. അവിടെപോലും ഇക്കാലത്ത് വിഷമവിഷയമാണ്, മനുഷ്യാവ കാശ സംരക്ഷണവും മനുഷ്യസ്വാതന്ത്ര്യചട്ടങ്ങളും, ശരിയായ അവയുടെ യെല്ലാം പൊതുവായ ക്രമീകരണവും. കാലാനുസരണം നിയമപരമായ സംരക്ഷണ ഉറപ്പും മനുഷ്യാവകാശ ചട്ടങ്ങൾ അനുസരിച്ച് നൽകുകയെന്നത് ശ്രമകരമായ ദൗത്യനിർവഹണം തന്നെയാണ്.
The articles of Barons 1215- British Library. |
15- 06- 1215- ലെ, സുമാർ 800
വർഷങ്ങൾക്ക് മുമ്പ്, ചരിത്രം കുറിച്ച തത്വത്തിൽ അംഗീകരിക്കപ്പെട്ട
മനുഷ്യാവകാശങ്ങളുടെ ഒരു "മാഗ്ന കാർട്ട", ഇന്ന് വെറുമൊരു മദ്ധ്യയുഗകാലഘട്ടത്തിലെ ജന്മി- കുടിയാൻ ജീവിത സ്വാതന്ത്ര്യ- അവകാശ ബോധത്തിന്റെ ഒരു
ഐതിഹ്യകഥ മാത്രമായിരുന്നു എന്ന് തോന്നിപ്പോകും ? അതുപക്ഷെ, ഈ സന്ദേശസാരാംശം
ഇന്നുവരെ തരി തീർത്തു ആർക്കും അങ്ങനെ ഉപേക്ഷിക്കുവാനോ കഴിയുകയില്ല.
എന്താണത്? കാരണമിതാണ്:" മാതൃകാപരം" എന്നതാണ് "മാഗ്ന കാർട്ടാ" യുടെ
മൂലടെക്സ്റ്റ്, അഥവാ മൂലഉടമ്പടി. ഇന്ന സ്ഥലത്ത്, ഇന്ന രാജ്യത്ത്,
നിർമ്മിച്ചതാണെന്നുള്ള ആ സർട്ടിഫിക്കേറ്റ്, ചരിത്രപരമായ ഒരു സത്യമാണ്.
ഇന്നുവരെയും ഏതുതരം രാഷ്ട്രീയത്തിന്റെയും നിയമത്തിന്റെയും ദൃഷ്ടിയിലും
അവയെല്ലാം സ്വതന്ത്ര ഭാവനയുടെ ശക്തിയുള്ള ചിറകുകൾ വിടരുന്ന
അത്ഭുതകരമായതും അത്യപൂർവ്വമായതുമായ മഹത്തായ കണ്ടുപിടുത്തം തന്നെയാണത്;
അതൊരു ഒരു പുരാണകഥാ സംഭവം തന്നെയാണ് എന്നേ നമുക്ക് ഇപ്പോൾ ദർശിക്കുവാൻ
കഴിയുന്നുള്ളൂ.
ഒന്നാലോചിച്ചാൽ,
ജീവിക്കുവാനും തൊഴിൽ ചെയ്യുവാനുമുള്ള ഉറപ്പും, മനുഷ്യസ്വാതന്ത്ര്യത്തിനും
മനുഷ്യാവകാശങ്ങൾക്കും വേണ്ടിയ, ഇന്നും ഇതിനു സമാനമായ രണ്ടാമതൊരു മൂലരേഖയുടെ ചരിത്ര
ഉദാഹരണം പകരം ഇല്ല. അതായത്, നിയമവും, നീതിയും, അവകാശങ്ങളും,
അവകാശ നിഷേധങ്ങളും, സമരവും, സങ്കല്പ്പങ്ങളും, ഊഹങ്ങളും, പ്രതീക്ഷകളും,
യാഥാർത്ഥ്യങ്ങളും, സ്വയം മനസ്സിലാക്കലും, അവയെ അതുപടി അംഗീകരിക്കലും അവയെല്ലാം
നിലനില്ക്കുകയും എല്ലാറ്റിനും ഉപരിയായി അതിനു എല്ലാവിധത്തിലുള്ള നിയമ
സാധൂകരണം നൽകപ്പെടലും അഥവാ നേരെ മറിച്ചും, ഇവയെ ഇല്ലാതെ കാണപ്പെടുന്നതും
എന്നത് തന്നെ.
King John signs the Magna Carta- 15. 06.1215 |
അവകാശ
സംരക്ഷണം തന്റെ സ്വന്തം സാമ്രാജ്യത്തിൽ മാത്രം ഉടൻ നടപ്പിൽ വരണമെന്ന്
മാത്രമായിരുന്നില്ല, ഇത്തരം ഉറപ്പ് ഇംഗ്ലണ്ടിന്റെ കോളനിയായ അമേരിക്കയിലും
ഉണ്ടാകണം എന്നതായിരുന്നു ഫോർമുല. അതുപക്ഷെ, ഒരു ചരിത്രത്തിന്റെ
അടുത്ത പേജിലെ അതിശയി ക്കപ്പെടുന്ന മറ്റൊരു അപ്രതീക്ഷിത വിരോധാഭാസം
ഉണ്ടാക്കിയ അനന്തരഫലം ആയിരുന്നുവെന്ന് കാണാൻ കഴിയും. അവയെ ഇങ്ങനെ
മനസ്സി ലാക്കാം. വഞ്ചനാപരമായ മറ്റൊരു വലിയ വിരോധാഭാസമെന്നതിനെയും ചരിത്രം കുറിക്കാം. "അമേരിക്കൻ ബിൽ ഓഫ് റൈറ്റ്സ്". യാതൊരു
അവകാശങ്ങളും അന്നുവരെ ലഭിക്കാതിരുന്ന ഓരോ അടിമകൾക്കും, അമേരിക്കൻ ആദിവാസി കൾക്കുമായി
അത് ഉറപ്പു നൽകുമെന്നു അലറി വിളിച്ചു കൂവിയറിയിച്ച മനുഷ്യാവകാശ നിയമം 1215- ൽ
ഒരു മനുഷ്യാവകാശ നിയമം എഴുതി അംഗീകരിച്ചപ്പോൾ അത് മുഴുവൻ ആസ്വദിച്ചത് സമൂഹത്തിലെ
ശ്രേഷ്ഠ വിഭാഗമായിരുന്ന ഇംഗ്ലണ്ടിലെ അന്നത്തെ പ്രഭുവർഗ്ഗം മാത്രമായിരുന്നു.
അവർതന്നെ അവരുടെ കീഴിലുള്ളവരെയും അവരുടെ ആശ്രിതരുടെയും അതേ
സ്വാതന്ത്ര്യവും അതേ അവകാശങ്ങളും അനുഭവിക്കാൻ ഒട്ടും അനുവദിച്ചിരുന്നില്ല. പ്രഭുവർഗ്ഗം
മനുഷ്യാവകാശ ധ്വംസനം നടത്തിയതിന്റെ പച്ചയായ ചരിത്ര സത്യം തന്നെ..
ഭാവിയെപ്പറ്റി ശരിദർശനം ഇല്ലാത്തവരുടെ തെരുവ് വേട്ടകൾ.
തത്വത്തിൽ ജനാധിപത്യവ്യവസ്ഥിതി അവകാശങ്ങളുടെയും വ്യക്തി ജീവിത സ്വാതന്ത്ര്യത്തിന്റെയും പൊതുവായ
അംഗീകാരമാണ്. സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനു നിയമം
വ്യവസ്ഥ
ചെയ്യുന്ന മാതൃകാജനാധിപത്യവും തെരഞ്ഞെടുപ്പുകളും സ്വതന്ത്ര ജനാധിപത്യ
സർക്കാർ സംവിധാനവും ലോകരാജ്യങ്ങളിൽ നിലവിൽ വന്നിട്ടുണ്ട്. അപ്രകാരം അതെല്ലാം ഇന്ത്യയിലും അനുവദിച്ചിട്ടുണ്ട്. എന്നാൽ ജനമദ്ധ്യത്തിൽ മാതൃരാജ്യ വികസനവിരുദ്ധമായി രാഷ്ട്രീയപാർട്ടികൾ നടത്തുന്ന ഹർത്താലുകളും പണി മുടക്കുകളും ബന്ദുകളും എല്ലാം എന്തിനുവേണ്ടിയാണ് നടത്തുന്നത്? പാർട്ടി നേതൃത്വങ്ങളുടെ വിശദീകരണം ഇങ്ങനെയാണ്: ഇത് ജനങ്ങളുടെ മുഴുവൻ അവകാശങ്ങൾ ലഭിക്കുവാനും
അംഗീകരിക്കപ്പെടുവാനും വേണ്ടിയുള്ള രാഷ്ട്രീയ "പൊതുജന സമരമുഖ" ങ്ങളെയാണ്. ഇവിടെയൊരു കാര്യം നാം വിസ്മരിക്കരുത്. ഇന്ത്യയിലെ പൊതുജനങ്ങൾ എല്ലാവരും ഒരേ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവർ അല്ലല്ലോ. കാരണങ്ങളുണ്ടാക്കി ജനമദ്ധ്യത്തിൽ ഇറങ്ങി ജനജീവിതം അസ്വസ്ഥ മാക്കുന്ന ഭീകര സംഭവങ്ങൾ രാഷ്ട്രീയ നേതൃത്വങ്ങൾ ചെയ്യുന്നത് തന്നെ ഭരണ ഘടനാവിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടനവ്യവസ്ഥകൾ പോലും മനസ്സിലാക്കുവാൻ അവർ അന്ധരാണ്.
ചില ഉദാഹരണങ്ങൾ ഇവിടെ ചേർക്കട്ടെ. തെരഞ്ഞെടുപ്പിലൂടെ സംസ്ഥാന നിയമസഭയിലോ പാർലമെന്റിലോ എത്തിയവർ അവിടെ ഭീകരാക്രമണം നടത്തിയാൽ അവർക്കെതിരെ നിയമ ശിക്ഷണ നടപടികൾ എടുക്കുവാൻ ഭരണഘടനവ്യവസ്ഥകളിൽ മാറ്റം വന്ന നിയമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഒരു ജനപ്രതിനിധി കുറ്റവാളിയാണെങ്കിൽ നിയമപരമായി ശിക്ഷിക്കപ്പെടണം. ഓരോരോ വ്യക്തിയുടെയും ജീവിത സ്വാതന്ത്ര്യത്തിനും എവിടെയും എത്തി സഞ്ചരിക്കാനും സ്വകാര്യയാത്ര ചെയ്യാനും സമ്മേളിക്കുവാനും സ്വത്തുക്കൾ സമ്പാദിക്കുവാനും മറ്റും മറ്റുമുള്ള സ്വകാര്യ സ്വാതന്ത്ര്യത്തെയും പൊതു അവകാശത്തെയുമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയപാർട്ടി നേതാക്കൾ പ്രവർത്തകരെ ഉപയോഗിച്ച് പൊതുവെ തടയുന്നത്. ഇതിനെതിരെ മറ്റിതര രാഷ്ട്രീയ പാർട്ടികളും തെരുവുകളിൽ ഭീകരാ വസ്ഥകൾ സൃഷ്ടിക്കുന്നുണ്ടല്ലോ. ഇതിന്റെ പേര് ജനാധിപത്യം എന്നല്ല, ഇടതു- വലതു ഭീകരതയെന്നാണ്. ഇത് തന്നെ മനുഷ്യാവകാശധ്വംസനമാണ്. എന്നിട്ടും അവർക്കെതിരെ എന്തുകൊണ്ട് നിയമനടപടിയില്ല? ജനങ്ങളുടെ മദ്ധ്യത്തിലൂടെ ഭീകരത അനുവദിക്കുകയില്ല എന്ന് ജനം പ്രതിജ്ഞ ചെയ്യണം. കേരളത്തിലെ ജനങ്ങളെല്ലാവരും എക്കാലവും തെരുവ് വിപ്ലവം മാത്രം ആഗ്രഹിക്കുന്നവരല്ലല്ലോ. അഴിമതിക്കെതിരെയുള്ള പൊതുജനസമരങ്ങ ളല്ല, പ്രതിപക്ഷങ്ങളുടെ രാഷ്ട്രീയ ദൌത്യം. ഭരണത്തിലുള്ള സഹായിക ളായി മാതൃക നൽകുവാനും ജനങ്ങളുമായി സഹകരിക്കണം.
അപകടകാരികളായ സമാന്തരസമൂഹത്തെ ഇന്ത്യയിൽ ഉണ്ടാക്കുക യാണിവർ ചെയ്യുന്നത്. ഇന്ത്യയൊട്ടാകെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത അടിസ്ഥാനം ഉണ്ടാക്കാനാഗ്രഹിക്കാത്ത യാതൊരുവിധ സംരംഭങ്ങളും മാതൃകാപരമല്ല. ഇന്ത്യയിൽ പുതിയ മറ്റൊരു സാമൂഹ്യസംസ്കാരത്തെ നമ്മളാരും എങ്ങോട്ടും അന്വേഷിച്ചു പോകേണ്ടതില്ലല്ലോ. ലോകത്തിനു അറിയപ്പെട്ട ഒരു സുപരിചിത ഇന്ത്യൻ സംസ്കാരം ഉണ്ടല്ലോ. ഇന്ത്യയിലെ വിവിധ ഭാഷകളും മതവിശ്വാസ ജീവിതശൈലികളും പരസ്പരം ലയിച്ചുചേർന്നിരിക്കുന്ന ഒരു മഹത്തായ മാനവ സംസ്കാരമാത്രുക ഇന്ത്യയുടെ സ്വന്തമാണല്ലോ. ഇവിടെ ഇപ്പോൾ അനിവാര്യമായി കാണുന്നത് ഒരു പൊളിറ്റിക്കൽ ഡയലോഗാണ്. ഇന്ത്യയുടെ അഘ:ണ്ഡതയെയും വിശ്വാസ മൂല്യങ്ങളെയും മതസഹിഷ്ണതയെയും ചോദ്യം ചെയ്ത സംഭവമാണ് ഹരിയാന സംസ്ഥാനത്ത് നിയമമാക്കിയ ഗോവധ നിരോധനം. ജനമനസ്സിൽ വിഭാഗീയത ജനിപ്പിക്കുന്ന രാഷ്ട്രീയ നടപടിയാണ്.
ചില ഉദാഹരണങ്ങൾ ഇവിടെ ചേർക്കട്ടെ. തെരഞ്ഞെടുപ്പിലൂടെ സംസ്ഥാന നിയമസഭയിലോ പാർലമെന്റിലോ എത്തിയവർ അവിടെ ഭീകരാക്രമണം നടത്തിയാൽ അവർക്കെതിരെ നിയമ ശിക്ഷണ നടപടികൾ എടുക്കുവാൻ ഭരണഘടനവ്യവസ്ഥകളിൽ മാറ്റം വന്ന നിയമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഒരു ജനപ്രതിനിധി കുറ്റവാളിയാണെങ്കിൽ നിയമപരമായി ശിക്ഷിക്കപ്പെടണം. ഓരോരോ വ്യക്തിയുടെയും ജീവിത സ്വാതന്ത്ര്യത്തിനും എവിടെയും എത്തി സഞ്ചരിക്കാനും സ്വകാര്യയാത്ര ചെയ്യാനും സമ്മേളിക്കുവാനും സ്വത്തുക്കൾ സമ്പാദിക്കുവാനും മറ്റും മറ്റുമുള്ള സ്വകാര്യ സ്വാതന്ത്ര്യത്തെയും പൊതു അവകാശത്തെയുമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയപാർട്ടി നേതാക്കൾ പ്രവർത്തകരെ ഉപയോഗിച്ച് പൊതുവെ തടയുന്നത്. ഇതിനെതിരെ മറ്റിതര രാഷ്ട്രീയ പാർട്ടികളും തെരുവുകളിൽ ഭീകരാ വസ്ഥകൾ സൃഷ്ടിക്കുന്നുണ്ടല്ലോ. ഇതിന്റെ പേര് ജനാധിപത്യം എന്നല്ല, ഇടതു- വലതു ഭീകരതയെന്നാണ്. ഇത് തന്നെ മനുഷ്യാവകാശധ്വംസനമാണ്. എന്നിട്ടും അവർക്കെതിരെ എന്തുകൊണ്ട് നിയമനടപടിയില്ല? ജനങ്ങളുടെ മദ്ധ്യത്തിലൂടെ ഭീകരത അനുവദിക്കുകയില്ല എന്ന് ജനം പ്രതിജ്ഞ ചെയ്യണം. കേരളത്തിലെ ജനങ്ങളെല്ലാവരും എക്കാലവും തെരുവ് വിപ്ലവം മാത്രം ആഗ്രഹിക്കുന്നവരല്ലല്ലോ. അഴിമതിക്കെതിരെയുള്ള പൊതുജനസമരങ്ങ ളല്ല, പ്രതിപക്ഷങ്ങളുടെ രാഷ്ട്രീയ ദൌത്യം. ഭരണത്തിലുള്ള സഹായിക ളായി മാതൃക നൽകുവാനും ജനങ്ങളുമായി സഹകരിക്കണം.
അവകാശങ്ങൾക്കായുള്ള
പ്രതിഷേധങ്ങളും
സമരങ്ങളും നടത്തുന്നത് നമുക്ക് മനസ്സിലാക്കാൻ കഴിയും . റഷ്യയിലും ചൈനയിലും
ക്യൂബയിലും മാത്രമല്ല അതുപോലെയുള്ള
മറ്റു ലോകരാജ്യങ്ങളിലും, ജർമ്മനിയിലെ ട്രിയർ നഗരത്തിൽ ജനിച്ച ജർമ്മൻ
വംശജനായിരുന്ന ചിന്തകൻ കാൾ മാർക്സിന്റെ സാമൂഹ്യസിദ്ധാന്തത്തിൽ
(മാനിഫെസ്റ്റോ) വിശ്വസിച്ചു ഉറച്ചുനിന്ന കമ്യൂണിസ്റ്റ് അനുയായികൾ എന്നും
അടിയുറച്ചു പ്രഖ്യാപിച്ചതും കഴിഞ്ഞ നൂറ്റാണ്ടുകൾ ലോകമെമ്പാടും
തുറന്നുവിട്ട രക്തരൂക്ഷിത വിപ്ലവം ചെയ്തതും മറ്റൊരു സാമൂഹ്യ വ്യവസ്ഥിതിക്ക് വേണ്ടിയായിരുന്നു.
ഇന്നതിനു ഏറെ പ്രസക്തിയില്ല. ലോകമെമ്പാടും അടിമത്തത്തിൽനിന്നുമുള്ള
മോചനവും, ജീവിക്കാനും തൊഴിൽ ചെയ്യാനും വേണ്ടിയ സ്വാതന്ത്ര്യവും മറ്റുള്ള മനുഷ്യാവകാശങ്ങളും സംരക്ഷിക്കുവാൻ വേണ്ടത് ആഗോളതലത്തിൽ രാഷ്ട്രങ്ങൾ ചെയ്തു
കഴിഞ്ഞു. ആഗോള ജനങ്ങൾ ഇപ്പോൾ ഐക്യത്തോടെ നടത്തേണ്ടത്, രാഷ്ട്രീയപരമായി ലോകസമാധാനത്തിന് എവിടെയും ഭീഷണിയായിരിക്കുന്ന
ഇസ്ലാമിക സ്റ്റേറ്റ് ഭീകരവാദത്തെ നേരിടുകയെന്നതാണ്. മറ്റുചില ഭീഷണികൾ തീരെ അവഗണിക്കേണ്ടതില്ല. ഇന്ത്യയിലെ മത-
സമുദായ- രാഷ്ട്രീയനേതത്വങ്ങൾ ഈയിടെയായി നിരന്തരം സൃഷ്ടിക്കുന്ന
അസഹിഷ്ണതയുടെ അസ്വസ്ഥത ഇന്ത്യയിലെ ജനജീവിതത്തിന്, ഇന്ന് ലോകം നേരിടുന്ന
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ വെല്ലുവിളികൾ പോലെ തന്നെ
അപകടകരമാണ്. ഇത്തരം വെല്ലുവിളികൾ ലോകജനതയുടെ മുമ്പിൽ, ഇന്ത്യൻ
സമൂഹത്തിന്റെ ഐക്യത്തിന് മുമ്പിൽ, മറ്റൊരു പുതിയ ഭീകരവാദ വെല്ലുവിളിയാകും
?
കേരളം- അസഹിഷ്ണതയുടെ ഭീകര തേരോട്ടം |
പക്ഷെ, ലോകം എഴുതിത്തള്ളിയ ഇക്കാലത്തെ അനാഥമായ ഒരു കമ്യൂണിസ്റ്റ് സിദ്ധാന്ത ത്തെ ചുമലിൽ പേറിക്കൊണ്ട് ഇന്നും നടക്കുന്നവർ വീണ്ടു വിചാരമേ നടത്തുന്നില്ല. നടത്തുന്നില്ല. മാർക്സിസതത്വം കേരളത്തിലെ കമ്യൂണി സ്റ്റുകൾ വിശ്വസിക്കുന്നമാതിരി അവർ നിരന്തരം സമൂഹത്തിൽ അനു വർത്തിക്കുന്ന ത്പോലും ഇന്നത്തെ സാമൂഹ്യ സാംസ്കാരിക ജീവിതശൈലിക്ക് ഒട്ടുമേ ചേരാത്തത് തന്നെയാണെന്ന് ജനങ്ങൾതന്നെ സാവധാനം സ്വയം മനസ്സിലാക്കിത്തുടങ്ങി. വ്യക്തിസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും മനസ്സിലാക്കാതെ, കേരളത്തിലെ ജനസമൂഹത്തിൽ നിരന്തരം രാഷ്ട്രീയമായിട്ട് അല്പ്പം പോലും അവയെ പരസ്പരം അംഗീകരിക്കുന്നതിനു തയ്യാറാകാത്ത, ജനാധിപത്യ സഹിഷ്ണതയില്ലാത്തവരോ കൊലപാതകികളും അക്രമികളും ആയിട്ടോ തീരുന്ന സംഭവങ്ങൾ ഉണ്ട്. പെരുവഴിയിൽവച്ച് വ്യക്തിസ്വാതന്ത്ര്യ ത്തെയും നിയമത്തെയും മനുഷ്യാവകാശങ്ങളെയും വേട്ടയാടുന്നവരായി പ്പോലും അവർ അധ:പ്പതിച്ചു കൂട്ടമായി തെരുവുകളിൽ പ്രത്യക്ഷപ്പെടുന്നു. രാഷ്ട്രീയപാർട്ടികൾ ഏതായാലും കേരളീയരെ മുഴുവൻ അസ്വസ്ഥരാക്കി ആശയപരമായി രണ്ടായി വിഭജിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സമരങ്ങൾ ഒന്നും അവകാശങ്ങളുടെ സംരക്ഷണത്തി നുള്ള സമരമല്ലല്ലോ.
കേരളത്തിലെ തെരുവുകളിൽ അവർ നടത്തുന്നത് ഭീകരാക്രമണം
തന്നെയാണ്. ഇത്രയും കാലം ഒരു മന്ത്രി രാജിവയ്ക്കണമെന്ന് പറഞ്ഞു കേരളം അഗ്നി ഭൂമിയാക്കി. ജനജീവിതം അസ്വസ്ഥമാക്കിയിരുന്നു. രാജികൊടുത്ത് സ്ഥാനം മന്ത്രിയൊഴിഞ്ഞപ്പോൾ സമരനേതാക്കൾക്ക് ഇനി വേണ്ടത് മറ്റൊരു മന്ത്രി പോകണമെന്നാണ്. എന്നും പ്രതിപക്ഷത്തു ഇരിക്കുന്ന ഇവർക്ക് ജനാധിപത്യ മര്യാദയിലുള്ള സഹിഷ്ണത ഒരല്പ്പം പോലുമില്ലാതെ, രാജ്യഭരണ നിർവഹണം എന്താണെന്നുപോലും അറിയാത്തവരായി, നിത്യം ഭരണം തടസ്സപ്പെടുത്തുകയാണ്. രാജ്യത്ത് തികച്ചും ക്രമസമാധാനം തകർക്കുന്ന ഇവർ ഭരണഘടനാ വിരുദ്ധ നടപടിയല്ലേ ചെയ്യുന്നത്? അവർ തെരുവുകളിൽ നിത്യം വേട്ടയാടുന്നത് വ്യക്തികളുടെ മൌലീക ജീവിത
സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ആണ്. ഭാവിയെപ്പറ്റിയുള്ള ശരിദർശനം ഇല്ലാത്തവരുടെ ഇത്തരം തെരുവ് വേട്ടകൾ തുടരെ നടത്തുന്നത് ഭീകരപ്രവർത്തനം തന്നെയാണ്.
രാജ്യം നശിപ്പിക്കുന്നവർ എങ്ങനെ അവരുടെ സ്വന്തം കുടുംബത്തെ രക്ഷിക്കും? ജനം ഐക്യത്തോടെ ഒറ്റക്കെട്ടായി രാജ്യം നേരിടുന്ന ഇത്തരം ഭീകരതയെ ചെറുക്കണം. ഇങ്ങനെയുള്ള സാമൂഹ്യദ്രോഹഭീകരതയെ നിയമപരമായി എതിർക്കുവാനും അർഹമായ
മനുഷ്യസ്വാതന്ത്ര്യവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും അത് ഏതു പൊതുനിരത്തിലൊ
മറ്റെവിടെയെങ്കിലുമോ ആകട്ടെ, സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ജനം
അധികാരപ്പെടുത്തിയിരിക്കുന്ന സർക്കാരിനുണ്ട്, നിയമ സുരക്ഷാ ചുമതല വഹിക്കുന്ന രാജ്യത്തെ
നിയമ പാലകർക്കുമുണ്ട്. അവരാണ് ജനങ്ങളുടെ സ്വതന്ത്ര ജീവിതത്തിനു അടുത്ത സംരക്ഷകരാകേണ്ടത്. ഇങ്ങനെയുള്ള ധാർമ്മികമായ ഉത്തരവാദിത്വത്തിൽ നിന്നെല്ലാം സ്വാർത്ഥതയിലും സ്വകാര്യതാൽപ്പര്യത്തിലും മുൻഗണന നൽകി ക്കൊണ്ട് മാദ്ധ്യമങ്ങളും ഒഴിഞ്ഞുമാറുന്നുണ്ട്.
മനുഷ്യാവകാശങ്ങളുടെ മൂലക്കല്ലുകളിൽ പ്രധാനപ്പെട്ടത് സ്വതന്ത്ര ജനാധിപത്യ അവകാശമാണ്. ഏതെല്ലാം രാജ്യങ്ങളിൽ യഥാർത്ഥ ജനാധിപത്യനിയമങ്ങളും പൌരാവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ട് എന്നത് സംശയകരമായ ചോദ്യം തന്നെയാണ്? പൌരാവകാശങ്ങളുടെ നഗ്നമായ കടുത്ത ലംഘനം അസഹ്യമായിത്തീർന്ന ഒരവസ്ഥയിലാണ് ജനാധിപത്യരാജ്യങ്ങളുടെ സഖ്യം രൂപീകരിച്ചതുതന്നെയെന്നു ചരിത്രം തെളിയിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ലോകമഹായുദ്ധങ്ങൾ തന്നെ മതിയായ തെളിവുകളാണല്ലോ.
കേരളത്തിലും ചരിത്രം കുറിച്ച ഇത്തരം മഹാസംഭവങ്ങൾ
ഉണ്ടായതിനു സാക്ഷികൾ ആണല്ലോ നാമെല്ലാവരും തന്നെ. " ഈ സർക്കാർ പോയേ തീരൂ."
ജനങ്ങൾ ഒരു തീരുമാനം എടുത്തു. അതായിരുന്നു, ജനാധിപത്യ മര്യാദയിൽ 1957-ൽ
ബാലറ്റ് പെട്ടിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ കേരളത്തിലെ
കമ്യൂണിസ്റ്റ്ഭീകരവാദി സർക്കാരിനെതിരെ 1959-ൽ ജനങ്ങൾ തികച്ചും
വ്യവസ്ഥാപിതമായ മാർഗ്ഗത്തിൽ വിമോചനസമരം തന്നെ നടത്തി. കേരളജനതയുടെ പൌരാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും
അവഗണിച്ചു ദുർഭരണം നടത്തിയതിനാണ്, ജനങ്ങൾ അവരെ തെരഞ്ഞെടുത്തു ഭരിക്കുവാൻ അധികാരമേൽപ്പിച്ച കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ, അതേ ജനം
തന്നെ പിടിച്ചിറക്കി വിട്ടത്. മനുഷ്യാവകാശധ്വംസനം നടത്തുന്ന കമ്യൂണിസ്റ്റ്
ഭരണാധികാരികൾക്കെതിരെയുള്ള മൂർച്ചയുള്ള മുന്നറിയിപ്പാ യിരുന്നു, അത്. അതിനു ശേഷമുണ്ടായ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളായിരുന്ന നാഷണൽ കോണ്‍ഗ്രസ്സിനും അവരുടെ കൂട്ടുകക്ഷി കൾക്കും ഭരണതുടർച്ച നഷപ്പെട്ടതുമെങ്ങനെയാണ്? ജനവിരുദ്ധ ഭരണം നടത്തിയതിലൂടെ ലഭിച്ച ശിക്ഷതന്നെയായിരുന്നു അതും .
ഇന്ത്യയിലെ
സർക്കാർ ഓഫീസുകളിലെ അഴിമതികഥകളും- ഇന്ത്യയുടെ പാർലമെന്റിലും
നിയമസഭകളിലും അഴിഞ്ഞാടുന്ന അക്രമങ്ങളും എല്ലാം ലോകരാജ്യങ്ങൾ കാണുന്ന
അപൂർവ്വം ഭീകര സംഭവങ്ങളാണ്. അതിനു ഉദാഹരണമാണ് കേരള നിയമ സഭയിൽ
പ്രതിപക്ഷങ്ങൾ കഴിഞ്ഞ നാളുകളിൽ അഴിച്ചുവിട്ട ക്രൂരത. അതും നിയമസഭയിലെ
ബജറ്റ് അവതരണ വേളയിൽ കേരളസംസ്ഥാന ധനകാര്യമന്ത്രിക്കുനേരെ ഉയർത്തിയ
വ്യക്തിഭീഷണികളും വെല്ലുവിളികളും. അക്രമരാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യ
വ്യവസ്ഥകൾക്കും മൌലീകാവകാശങ്ങൾക്കും ഇന്ത്യൻ സംസ്കാര മര്യാദയ്ക്കും മതേതര
പാരമ്പര്യത്തിനുമേറ്റ കനത്ത അപകീർത്തിപരമായ ഭീകരരാഷ്ട്രീയ ശൈലി യാണ്.
ഇതാണ് കേരള നിയമസഭയിൽ ഇടതുപക്ഷരാഷ്ട്രീയ ജനപ്രതിനിധികൾ നടത്തിയ കടന്നാക്രമണംകൊണ്ട്
ലോകത്തിനു നല്കിയ സന്ദേശം. നിയമസഭാ ഹാൾ തകർത്ത ഇവർക്കെതിരെ അടിയന്തിര ശിക്ഷാനടപടിയെടുക്കാൻ നിയമ സാദ്ധ്യതയില്ലേ?
അഴിമതിക്കെതിരെയെന്ന ലേബലിൽ ഏതു രാഷ്ട്രീയ പാർട്ടികൾ അക്രമം നടത്തുന്നതും തെരുവുകളിൽ അരങ്ങേറുന്ന ഭീകരതയുടെ കേളി കൊട്ടിലാണ്. ഇതിനു എരിവു ചേർത്ത് രാഷ്ട്രീയ നേതൃത്വങ്ങൾ പരസ്പരം ആക്രമിക്കുവാൻ ഉപയോഗിക്കുന്ന പോരാട്ടസന്ദേശത്തിന്റെ ഭാഷാ പ്രയോഗങ്ങൾ സംസ്കാര- സഭ്യതയില്ലാത്തതാണ്. ഇത്തരം സഭ്യമല്ലാത്ത ഭീകരാക്രമണ വെല്ലുവിളികൾ, നടത്തുന്ന പ്രസംഗങ്ങൾ, മനുഷ്യാവകാശ സംരക്ഷണത്തിനൊ വ്യക്തിജീവിത സ്വാതന്ത്ര്യത്തിനൊ രാജ്യക്ഷേമ ത്തിനോ വേണ്ടിയുള്ളതല്ല. ഇങ്ങനെയൊക്കെ നിയമസഭയിൽ സംഭവിക്കുന്ന ത് തന്നെ ഭരണനേതൃത്വത്തിലെ പിഴവുകളാണ് അടിസ്ഥാനം. ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സംസ്കാരശൂന്യതയാണ് പ്രകടിപ്പിക്കുന്നത്. ആക്രമണരാഷ്ട്രീയത്തിന് ഏതുയരത്തിൽവരെ പരിധി യുണ്ടാകണം എന്നും ഒരു സാംസ്കാരിക കേരള സംസ്ഥാനത്ത് ഇതൊക്കെ ചെയ്യുന്നത് ഏതു പാർട്ടികളും നേതാക്കന്മാരും ആയാലും ആകട്ടെ, അവർക്കത് ചേരുന്നതാണോ എന്നും അവർ സ്വയം നിലപാടെടുക്കണം. ഇതേ തിരിച്ചറിവ് നേടാൻ മലയാള മാദ്ധ്യമങ്ങളും വീണ്ടുവിചാരം നടത്തണം.
അഴിമതിക്കെതിരെയെന്ന ലേബലിൽ ഏതു രാഷ്ട്രീയ പാർട്ടികൾ അക്രമം നടത്തുന്നതും തെരുവുകളിൽ അരങ്ങേറുന്ന ഭീകരതയുടെ കേളി കൊട്ടിലാണ്. ഇതിനു എരിവു ചേർത്ത് രാഷ്ട്രീയ നേതൃത്വങ്ങൾ പരസ്പരം ആക്രമിക്കുവാൻ ഉപയോഗിക്കുന്ന പോരാട്ടസന്ദേശത്തിന്റെ ഭാഷാ പ്രയോഗങ്ങൾ സംസ്കാര- സഭ്യതയില്ലാത്തതാണ്. ഇത്തരം സഭ്യമല്ലാത്ത ഭീകരാക്രമണ വെല്ലുവിളികൾ, നടത്തുന്ന പ്രസംഗങ്ങൾ, മനുഷ്യാവകാശ സംരക്ഷണത്തിനൊ വ്യക്തിജീവിത സ്വാതന്ത്ര്യത്തിനൊ രാജ്യക്ഷേമ ത്തിനോ വേണ്ടിയുള്ളതല്ല. ഇങ്ങനെയൊക്കെ നിയമസഭയിൽ സംഭവിക്കുന്ന ത് തന്നെ ഭരണനേതൃത്വത്തിലെ പിഴവുകളാണ് അടിസ്ഥാനം. ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സംസ്കാരശൂന്യതയാണ് പ്രകടിപ്പിക്കുന്നത്. ആക്രമണരാഷ്ട്രീയത്തിന് ഏതുയരത്തിൽവരെ പരിധി യുണ്ടാകണം എന്നും ഒരു സാംസ്കാരിക കേരള സംസ്ഥാനത്ത് ഇതൊക്കെ ചെയ്യുന്നത് ഏതു പാർട്ടികളും നേതാക്കന്മാരും ആയാലും ആകട്ടെ, അവർക്കത് ചേരുന്നതാണോ എന്നും അവർ സ്വയം നിലപാടെടുക്കണം. ഇതേ തിരിച്ചറിവ് നേടാൻ മലയാള മാദ്ധ്യമങ്ങളും വീണ്ടുവിചാരം നടത്തണം.
മനുഷ്യാവകാശം
സംരക്ഷിക്കപ്പെടാനുള്ള ഉറപ്പു നൽകുന്ന സാമൂഹിക നിയമ വ്യവസ്ഥകൾ ലോകത്തിലെ എല്ലാ ജനാധിപത്യ രാജ്യങ്ങളുടെയും
ഭരണഘടനയിൽ ചേർത്തു എഴുതപ്പെട്ടിട്ടുണ്ട്. അവയെല്ലാം തത്വത്തിൽ അംഗീകരിക്കുന്നുണ്ട്. പക്ഷെ മനുഷ്യാവകാശങ്ങളെ ആഗോളതലത്തിൽ, രാജഭരണവും ജനാധിപത്യ ഭരണവും ഉണ്ടായിരുന്ന ലോക രാജ്യ ങ്ങളിലെല്ലാം, ഉടമ്പടികടലാസിലെ സ്വാതന്ത്ര്യവും മനുഷ്യാവകാശ ങ്ങളും അപ്രകാരം തന്നെ
അനുവദിക്കുന്നുണ്ടായിരുന്നോ? എബ്രാഹം ലിങ്കണ്‍, മാർട്ടിൻ ലൂതർ കിംഗ്,
ജോണ്‍. എഫ്. കെന്നഡി തുടങ്ങിയവർ അമേരിക്ക യിൽ, മഹാത്മാ ഗാന്ധി ഇന്ത്യയിൽ,
നെൽസണ്‍ മണ്ഡേല സൌത്ത് ആഫ്രിക്കയിൽ, ഇവരെല്ലാം അവകാശങ്ങൾക്ക് വേണ്ടി സ്വന്തജീവിതം അർപ്പിച്ച കഴിഞ്ഞ നൂറ്റാണ്ടു കണ്ട
മഹാരഥന്മാരായിരുന്നല്ലോ. മനുഷ്യ സ്വാതന്ത്ര്യവും അവകാശസമത്വവും, മാനവലോകത്തിനു എക്കാലവും നിയമ സംരക്ഷണവും എല്ലാ
ഉറപ്പുകളും മാതൃകാപരമായി നേടിയെടുക്ക ലായിരുന്നു, അവരുടെയെല്ലാം ജീവിത ലക്ഷ്യം.
ഇന്നും
ലോകജനങ്ങൾ ജാതി മത സംസ്കാര ഭേദമില്ലാതെ അന്വേഷിക്കുന്നതും എന്താണ്? ലോക
സമാധാനവും വ്യക്തിഗതസ്വാതന്ത്ര്യവും, അവകാശ ങ്ങളുടെ സംരക്ഷണവും അതിനുള്ള നിയമപരമായ
ഉറപ്പുമാണ്. അവയൊക്കെയോ ഇന്നും കണ്ണെത്താദൂരത്തിൽ ആണ്, അവ ചിന്തയുടെ പോലും
മറുപുറത്താണ്. മനുഷ്യാവകാശങ്ങൾക്ക് സംരക്ഷണവും ഉറപ്പും നല്കേണ്ട നിയമങ്ങൾക്കോ,
കോടതികൾക്കോ, എന്നല്ല സർക്കാരുകൾക്കോ പോലും ഇന്നും അവ ക്രമമായി പാലിക്കുവാൻ
സാധിക്കുന്നില്ല. രാജാവിന്റെ കാലത്തെ കടുത്ത അടിമത്ത വ്യവസ്ഥിതിയിൽ നിലനിന്നിരുന്ന
മനുഷ്യാ വകാശനിഷേധവും വിലക്കപ്പെട്ട സ്വാതന്ത്ര്യവും ആധുനിക
ജനാധിപ ത്യവ്യവസ്ഥിതിയിലും ഇന്നും അശേഷം ഒരു കാര്യത്തിലും തന്നെ മാറ്റ മില്ലെന്നു, നിരവധി ഉദാഹരണങ്ങൾ
ദിനംതോറും നേരിടുന്ന നാമേവരെയും ചിന്തിപ്പിക്കുന്നു, തീരെ
അസ്വസ്ഥരാക്കുന്നു./ -
---- . www.dhruwadeepti.com
--------------------------------------------------
Visit
ധൃവദീപ്തി ഓണ്‍ലൈൻ
www.dhruwadeepti.com
Dhruwadeepti.blogspot.de
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI
ONLINE LITERATURE.
Published from Heidelberg, Germany,
in
accordance with the European charter on freedom of opinion and
press.
DISCLAIMER: Articles published in this online magazine
are exclusively the views of the authors.
Neither the editor nor the
publisher are responsible or liable for the contents, objectives or
opinions of the articles in any form."
E-mail: dhruwadeeptionline@gmail.com