Donnerstag, 13. August 2015

ധ്രുവദീപ്തി // Religion / കാനോനിക പഠനങ്ങൾ : അത്മായ പങ്കാളിത്തം സഭയിൽ - തുടർച്ച / Rev. Dr. Thomas Kuzhinapurathu


കാനോനിക പഠനങ്ങൾ :
അത്മായ പങ്കാളിത്തം സഭയിൽ - തുടർച്ച /

Rev. Dr. Thomas Kuzhinapurathu

Fr. Dr.Thomas Kuzhinapurathu
  ഏ.ഡി 312-ൽ കോണ്‍സ്റ്റ്ന്റെയിൻ ചക്രവർത്തി കുരി ശു ധരിച്ചുകൊണ്ട് മിൽവിയൻ പാലത്തിനടുത്ത് യുദ്ധ ത്തിനിറങ്ങി. ആ യുദ്ധത്തിൽ അദ്ദേഹം മാക്സ്യൻസി നെതിരെ വൻ വിജയം നേടി റോമാ ചക്രവർത്തിയായി . ഈ നേട്ടത്തിന് പിന്നിൽ ക്രിസ്തുവിന്റെ ശക്തിയാണെ ന്ന് കോണ്‍സ്റ്റെന്റ്റൈൻ വിശ്വസിച്ചു. ഇത് സഭാചരിത്ര ത്തിൽ ഒരു നൂതന അദ്ധ്യായത്തിന് തുടക്കം കുറിച്ച ഒരു സംഭവമായി. 

ഏ. ഡി. 313- ൽ കോണ്‍സ്റ്റന്റൈൻ ചക്രവർത്തി നടത്തി യ "മിലാൻ വിളംബരം" വഴി ക്രൈസ്തവ സഭ റോമാ സാ മ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിക്ക പ്പെട്ടു. തുടർന്ന് സഭാജീവിതം ഘടനാ പരമായി ശൈലി കൈക്കൊള്ളുകയായിരുന്നു. "മെത്രാന്മാർക്കും വൈദി കർക്കും പ്രഭുതുല്യമായ അധികാരാവകാശങ്ങൾ നൽ കപ്പെട്ടു".ഏ. ഡി.325 നു ശേഷം നടന്ന ഏഴുപൊതു സൂന ഹദോസ്സുകളിൽ രൂപപ്പെട്ട നിയമങ്ങളിൽ അല്മായർക്ക് സഭാ ജീവിതത്തിൽ പല വിലക്കുകളും കൽപ്പിക്കപ്പെട്ടു. അൾത്താരയിൽ പ്രവേശിക്കുവാൻ പാടി ല്ല. മേലദ്ധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ പങ്കാളിത്തമില്ല. സഭയിൽ ഔദ്യോ ഗികമായി പഠിപ്പിക്കാൻ പാടില്ല. ഇവയെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. വി വാഹം കഴിച്ചു കുടുംബജീവിതം നയിക്കുന്നത് ലോകവ്യാപാരങ്ങളോടുള്ള അമിത തല്പരത യായി പരിഗണിക്കപ്പെട്ടു.
 
Roman Emporar Constantine
മദ്ധ്യനൂറ്റാണ്ടിൽ ഉണ്ടായ ബാർബേറിയൻ ആക്രമണം വഴി വിദ്യാഭ്യാസവും സാംസ്കാരിക സമ്പന്നതയും സാധാരണ ജനങ്ങൾക്ക്‌ അന്യമായിത്തീർന്നു. സാം സ്കാരിക വികസനം കൊവേന്തകളിലും വൈദിക പരിശീലനകളരികളിലും മാത്രമായി ഒതുങ്ങിയതോ ടെ, സഭാതീരുമാനങ്ങൾ കൈക്കൊ ള്ളുന്നതിൽ നിന്നും പൊതുചർച്ചകളിൽ നിന്നും അല്മായസമൂഹം ഒഴിക്കപ്പെട്ടു. പതിനാറാം നൂറ്റാ ണ്ടിൽ പ്രൊട്ടസ്റ്റന്റു നവീകരണപ്രസ്ഥാനം വൈദിക നേതൃത്വത്തിനെ തിരെ വിമർശനശരങ്ങൾ സഭാശു ശ്രൂഷയിൽ അല്മാ യർക്കുണ്ടായിരുന്ന പങ്കാളിത്തം തന്നെ നിഷേദ്ധ്യ മായി. എന്നാൽ 19-)0 നൂറ്റാണ്ടു മുതലുള്ള കാലയളവി ൽ ദൈവജനത്തെ ഒന്നാകെ വിലമതിക്കുന്ന ഒരു ദൈ വശാസ്ത്രം സഭയുടെ ചിന്താ മണ്ഡലത്തിൽ രൂപം പ്രാപിക്കുകയായിരുന്നു. അതോടൊപ്പം ഫ്രെഡറിക്ക് ഓസാനാം തുടങ്ങിയ അത്മായ പ്രവർത്തകർ സഭാ പ്രവർത്തനങ്ങൾ തങ്ങളുടെ ദൈവവിളിയായി കണ്ട് മുന്നോട്ടുവന്നത് പുതിയ ഉത്തേജനം പകർന്നു. 
 
രണ്ടാം വത്തിക്കാൻ കൗണ്‍സിൽ. 

ഇരുപതാം നൂറ്റാണ്ട് കത്തോലിക്കാ സഭയിൽ അത്മായ പ്രബുദ്ധതയുടെ കാലയളവിലായിരുന്നു. ഈ പ്രബുദ്ധത കത്തോലിക്കാ സഭ ഒദ്യോഗികമായി അംഗീകരിച്ചതിന്റെ ബഹിർസ്പുരണങ്ങൾ രണ്ടാം വത്തിക്കാൻ കൗണ്‍സി ലിന്റെ (1962-1965) പ്രമാണ രേഖകളിൽ ഉടനീളം നിഴലിക്കുന്നുണ്ട്. തിരുസഭ എന്ന പ്രമാണ രേഖയിലെ രണ്ടാം അദ്ധ്യായം, സഭയിൽ ഒരു പുതിയ അത്മായ ദർശനം രൂപപ്പെടുന്നതിന്റെ ആദ്യപടിയായിരുന്നു. ദൈവത്താൽ വിളിച്ചു കൂട്ടപ്പെട്ട ദൈവജനസമൂഹത്തിലെ അവിഭാജ്യ ഘടകമാണ് രാജകീയ രാജകീയ പുരോഹിതഗണമായ അത്മായരെന്നു ഇവിടെ അദ്ധ്യായത്തിൽ അത്മായ പ്രേഷിതത്വത്തിനു ചില പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നു. സഭ ആധുനിക ലോകത്തിൽ എന്ന ഡിക്രിയിലാകട്ടെ, ഭൗതീക വ്യവസ്ഥിതി സുവിശേഷ ചൈതന്യത്താൽ പരിപൂരിതമാക്കാൻ അല്മായർക്കുള്ള ദൗത്യത്തെ പ്രത്യേകം ആ വിധം പ്രതിപാദിച്ചിരിക്കുന്നു. 

ഇതുകൂടാതെ അത്മായ പ്രേഷിതത്വത്തെ സംബന്ധിച്ച ഡിക്രി ആറ് അദ്ധ്യായ ങ്ങളിലായി അത്മായ പ്രേഷിതത്വത്തിന്റെ സ്വഭാവവും വൈശിഷ്ട്യവും അടിസ്ഥാന തത്വങ്ങളും വിശദമാക്കുന്നു. മാമ്മോദീസായിലൂടെ ഓരോ ക്രൈസ്തവനും പ്രേഷിതവൃത്തിയിലേയ്ക്കുള്ള ദൈവവിളിയാണ് സ്വീകരിക്കു ന്നതെന്ന അവബോധം ഡിക്രി സംവേദനം ചെയ്യുന്നു. തങ്ങളുടെ വ്യത്യസ്ത ജീവിത പന്ഥാവുകളിൽ സുവിശേഷ സന്ദേശം പ്രചരിപ്പിക്കുന്നതു വഴി അല്മായർ യഥാർത്ഥ ക്രൈസ്തവ പ്രേഷിതരായി മാറുകയാണ്. കൃഷിയി ടങ്ങളും കാര്യാലയങ്ങളും വിദ്യാലയങ്ങളും സാമുദായിക സാംസ്കാരിക വ്യവസായ രംഗങ്ങളും ഒക്കെ അല്മായർക്കുള്ള പ്രഷിതരംഗങ്ങളായി പരിണമി ക്കുകയാണിവിടെ. സഭയുടെ ഘടനാപരതയ്ക്ക് കടന്നു ചെല്ലാനാവാത്ത ആദർശങ്ങളിൽ അധിഷ്ടിതമായ അല്മായ ജീവിതത്തിനു മുന്നിലുള്ള പ്രേഷിത മേഖലകളാണെന്നു കൗണ്‍സിൽ പഠിപ്പിക്കുന്നു. 

കൊംഗാറിന്റെ അല്മായ ദർശനം. 

കത്തോലിക്കാസഭയുടെ ചിന്താമണ്ഡലത്തിൽ വ്യക്തമായ ഒരു അല്മായ ദൈവ ശാസ്ത്രത്തിനു രൂപം നല്കിയത് ഇരുപതാം നൂറ്റാണ്ടിലെ വിശ്രുത ദൈവശാ സ്ത്രജ്ഞനായിരുന്ന കർദ്ദിനാൾ ഇവ്സ് കൊംഗാറിന്റെ കൃതികളായിരുന്നു. 1904 ഏപ്രിൽ 8.ന് സെഡാനിൽ ജനിച്ച കൊംഗാറിന് ഒന്നാം ലോകമഹാ യുദ്ധത്തിന്റെ കെടുതികളുടെ ഓർമ്മ പേറുന്ന ബാല്യകാല ചരിത്രമാണ് ഉണ്ടായിരുന്നത്. 1930-ൽ ഡൊമിനിക്കൻ സന്യാസസഭയിലെ അംഗമായി പൌരോഹിത്യം സ്വീകരിച്ച അദ്ദേഹം തന്റെ രചനാ ജീവിതം ആരംഭിച്ചത് 1935-ലാണ്. അന്ന് തുടങ്ങിയ ചിന്താസപര്യ 1995-ൽ ആ ജീവിതത്തിന്റെ അന്ത്യനിമിഷം വരെ തുടരുക തന്നെ ചെയ്തു.

കൊംഗാറിന്റെ അല്മായ ദൈവശാസ്ത്രം ഉരുത്തിരിയുന്നത് അദ്ദേഹത്തിൻറെ പ്രഖ്യാത കൃതിയായ "ലേ പീപ്പിൾ ഇൻ  ദി ചർച്ചി"ൽ (1957) ആണ്. ഈ ഗ്രന്ഥ ത്തിൽ കൊംഗാർ അല്മായ ദൈവശാസ്ത്രത്തെ ഇങ്ങനെയാണ് നിർവചിക്കുന്ന ത്: "ശരിയായതും മതിയായതുമായ അല്മായ ദൈവശാസ്ത്രമൊന്നേയുള്ളൂ. അത് സമ്പൂർണ്ണ സഭാശാസ്ത്രം (Total Ecclesiology) തന്നെയാണ്". സഭാദർശനത്തി ന്റെ സമ്പൂർണ്ണതയ്ക്ക് അല്മായ ദൈവശാസ്ത്രം അനിവാര്യമാണെന്ന് ബിഷപ് കൊംഗാർ ഈ പ്രസ്താവനയിലൂടെ സമർത്ഥിക്കുന്നു. അൾത്താരയ്ക്കു മുന്നിൽ മുട്ടുകുത്തുവാനും പിരിവു നൽകുന്നതിന് പേഴ്സ് തുറക്കുവാനും മാത്രമുള്ളവര ല്ല സഭയിലെ അല്മായരെന്നു സ്ഥാപിക്കുകയായിരുന്നു കൊംഗാർ. ബഹുമുഖ മായ സഭാപ്രവർത്തനങ്ങളിൽ സജ്ജീവമായി പങ്കുചേർന്നുകൊണ്ട് അല്മാ യർ തങ്ങളുടെ ദൈവജനാസ്ഥിത്വത്തെ സാർത്ഥകമാക്കണമെന്ന ആഹ്വാനവും "ലേ പീപ്പിൾ ഇൻ ദി ചർച്ചി"ൽ മുഴങ്ങുന്നുണ്ട്.

എല്ലാ പ്രപഞ്ചശക്തികളെയും സുവിശേഷവത്കരിക്കാനുള്ള ദൌത്യമാണ് സഭയ്ക്കുള്ളത്. ഈ ദൌത്യം ഏറെ കാര്യക്ഷമമായി നിർവ്വഹിക്കാവുന്നത് അല്മായർക്കാണെന്ന് കൊംഗാർ വാദിച്ചു. അവർ ഒരുപോലെ ലോകത്തോടും സഭയോടും ബന്ധപ്പെട്ടിരിക്കുന്നവരാണ്.

വിശുദ്ധ കുർബാനയുടെ സമർപ്പണം തന്നെ സഭയിലെ വൈദിക- അല്മായ പങ്കാളിത്തത്തിന്റെ ഉത്തമ നിദർശനം ആണെന്ന് കൊംഗാർ കണ്ടെത്തി. വൈദികൻ അർപ്പിക്കുന്ന പ്രാർത്ഥനയ്ക്ക് ദൈവജനം ആമ്മേൻ പറയുമ്പോഴും അദ്ദേഹം ആശീർവദിക്കുന്ന തിരുശരീരരക്തങ്ങൾ അവർ സ്വീകരിക്കുമ്പോ ഴും സഭയിലെ ദൈവജന ഐക്യതയുടെ താളാത്മകമായ പ്രതിധ്വനികളാണ് അവിടെ സംഭവിക്കുന്നത്‌- കർദ്ദിനാൾ കൊംഗാർ ചൂണ്ടിക്കാട്ടി.

പൗരസ്ത്യ സഭകളുടെ കാനോന സംഹിത.


1990-ൽ പ്രാബല്യത്തിൽവന്ന പൌരസ്ത്യസഭകളുടെ  കാനോനസംഹിതയിൽ സഭയിൽ അല്മായർക്കുള്ള ദൌത്യം ശരിയാംവിധം വിശദമാക്കുന്നുണ്ട്. ഈ സംഹിതയിലെ പതിനൊന്നാം ശീർഷകം അല്മായർ ക്കായി മാത്രം നീക്കി വയ്ക്കപ്പെട്ടിട്ടുള്ളതാണ്. ഇവടെ അല്മായർ നിർവചിക്കപ്പെടുന്നതിങ്ങനെ:" ദൈവ പദ്ധതിക്കനുസരണമായി ഭൌതീകകാര്യങ്ങ ൾ ഏറ്റെടുക്കുവാനും ക്രമീകരിക്കുവാനും ഉള്ള ദൈവ വിളിയാണ് പ്രാഥമികമായും അല്മായരുടെത് " .അവർ ദൈവരാജ്യാന്വേഷണാർത്ഥം, യഥാർത്ഥ ക്രിസ്തു സാക്ഷികളായി തങ്ങളുടെ സ്വകാര്യ, കുടുംബ, രാഷ്ട്രീയ, സാമൂഹിക വേദികളിൽ ജീവിക്കുകയും വേണം. വിശ്വാസ- സ്നേഹ- പ്രത്യാശാ പുണ്യത്രയങ്ങളിൽ തിളങ്ങിനിന്നുകൊണ്ട് ക്രിസ്തുവിനെ മറ്റുള്ളവർക്ക് മുന്നിൽ പ്രകാശിതമാക്കുവാനും അവർക്ക് സാധിക്കണം. ലോകത്തിന്റെ വിശുദ്ധീക രണത്തിനുള്ള പുളിമാവുപോലെ നിലനിന്നുകൊണ്ട് സമൂഹത്തിൽ നീതി പൂർവ്വമായ നിയമങ്ങൾ സംസ്ഥാപിക്കുവാൻ അവർക്ക് കടമയുണ്ട്.(CCEO. 401).

  അത്മായ പ്രാതിനിധ്യം 

ഇപ്രകാരം ഭൌതീക മണ്ഡലത്തിന്റെ വിശുദ്ധീകരണത്തിനായി പ്രത്യേക ദൈവവിളി ലഭിച്ചിട്ടുള്ള അല്മായർക്ക് സഭാശുശ്രൂഷികളുടെ വിവിധ മണ്ഡല ങ്ങളിലും അർഹമായ പ്രാതിനിധ്യം കാനോന സംഹിത കല്പിക്കുന്നുണ്ട്. ഓരോ വ്യക്തിസഭയുടെയും ശുശ്രൂഷ ശരിയാംവിധം നിർവ്വഹിക്കുന്നുണ്ട്. അതിനു വേണ്ടി സഭാതലവനെയും മെത്രാൻ സംഘത്തെയും സഹായിക്കുന്ന തിനായി രൂപവത്കരിക്കുന്ന പ്രതിനിധിസഭയിൽ അൽമായരുടെ പ്രാതിനിധ്യം ഈ നിയമസംഹിത പ്രത്യേകമാംവിധം നിഷ്കർഷിക്കുന്നുണ്ട് (CCEO 140, 143)

ഭദ്രാസനതലത്തിൽ മെത്രാനെ സഹായിക്കുന്ന ഉപദേശകസമിതിയിലും അത്മായ പ്രാതിനിധ്യം ഉണ്ടായിരിക്കണം. ഈ പ്രതിനിധികളെ അജപാലന സമിതിയിൽ (പാസ്റ്ററൽ കൌണ്‍സിൽ) നിന്നുമാണ് തെരഞ്ഞെടുക്കേണ്ടത് (CCEO 235, 238). ഇവ കൂടാതെ ഓരോ ഭദ്രാസനത്തിലെയും അജപാലന പ്രവർത്തനം എകോപിപ്പിക്കുന്നതിലെയ്ക്ക് ഭദ്രാസന തലത്തിലും വൈദിക ജില്ലാ- ഇടവക തലങ്ങളിലും  അജപാലന സമിതികൾ (Pastoral Council) അല്മായർക്ക് അർഹമായ പ്രാതിനിധ്യം നൽകിക്കൊണ്ട് രൂപം നൽകണമെന്ന അനുശാസനവും ഈ നിയമ സംഹിതയിൽ കണ്ടെത്താനാകും (CCEO 272,295). സമിതികളുടെ ഘടനയും പ്രവർത്തനശൈലിയും സംബന്ധിച്ച വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നിയമ സംഹിത നൽകുന്നുണ്ട്.

ഈ സമിതികൾ ഉപദേശ സമിതികൾ മാത്രമാണെങ്കിലും ഭൂരിപക്ഷാടിസ്ഥാന  ത്തിൽ ഇവിടെ ഉരുത്തിരിയുന്ന നിർദ്ദേശങ്ങൾക്ക് അർഹമായ അംഗീകാരം നൽകേണ്ടതാണെന്ന് 934- നമ്പർ കാനൻ നിയമമനുസരിച്ച് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. (See Mamman Chakkalapadickal, The Laity and their Co-operation in Church Governance according to the provisions of CCEO and the Tradition of the Malankara Catholic Church). ഈ കണ്ടെത്തൽ സഭാശുശ്രൂഷയിൽ അത്മായർക്ക് ഉണ്ടായിരിക്കേണ്ട പ്രാതി നിധ്യത്തെ വെളിവാക്കുന്ന ഒന്നാണ്. ചര്ച്ച ചെയ്യുന്ന വിഷയങ്ങൾ സമിതിയം ഗങ്ങളെ അവയുടെ വിവിധ വശങ്ങൾ വിശദമാക്കി മുൻകൂട്ടി അറിയിക്കേ ണ്ടതാണ്. സമിതിയോഗങ്ങളിൽ എല്ലാ അംഗങ്ങൾക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും കാനോന സംഹിത പ്രത്യേകം നിർദ്ദേശിക്കുന്നു.

സഭയുടെ നീതിനിർവ്വഹണ മേഖലയിലും യോഗ്യരായ അത്മായർക്ക് ഔദ്യോ ഗിക സ്ഥാനങ്ങൾ വഹിക്കാവുന്നതാണെന്ന നിർദ്ദേശവും കാനോനിക സംഹി തയിലുണ്ട്. മെത്രാൻ സ്ഥാനത്തേയ്ക്ക് നിയോഗിക്കപ്പെടുന്നതിനായി വൈദിക രെ നാമനിർദ്ദേശം ചെയ്യുന്നതിന് മുമ്പായി അത്മായ പ്രമുഖരുടെയും അഭിപ്രാ യങ്ങൾ രഹസ്യമായും വ്യക്തിപരമായും ആരായുന്നതിനു അതതു ഭദ്രാസന ങ്ങളിലെ മെത്രാന്മാർക്കു സാധിക്കുമെന്നും പൗരസ്ത്യ കാനൻ നിയമം ചൂണ്ടി ക്കാട്ടുന്നു (CCEO 182 § 1).

സഭയിലെ സാക്ഷാത്കാരം.

സഭയിലെ അത്മായ പങ്കാളിത്തം വെറും ആദർശങ്ങളായി പ്രമാണ രേഖകളു ടെയും നിയമാവലികളുടെയും അക്ഷരക്കൂട്ടങ്ങളിൽ മാത്രം ഒതുങ്ങി നിന്നാൽ മതിയാവില്ല. ഇവയുടെ സാക്ഷാത്കാരം സഭയിൽ സംഭവിക്കുകതന്നെ വേണം . മലങ്കര സുറിയാനി കത്തോലിക്കാസഭയിൽ അടുത്തയിടെ ഉണ്ടായ ചില ഭരണപരമായ പുരോഗമനങ്ങൾ സഭയിലെ അത്മായ പ്രവർത്തനങ്ങളെ വളർ ത്തുന്നതായിരുന്നു. മലങ്കര കത്തോലിക്കാ സഭയിലെ അത്മായ സരണിയെ ശക്തമാക്കി സഭാ പ്രവർത്തനത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരിക എന്ന ലക്ഷ്യ ത്തോടെ രൂപം കൊടുത്ത മലങ്കര കത്തോലിക്കാ അസ്സോസിയേ ഷൻ സുശക്ത മായ ഒരു അത്മായ സംഘടനയായി വളർന്നുകൊണ്ടിരിക്കുന്നു. ആതുര സേവന രംഗത്തും മറ്റു പൊതുരംഗങ്ങളിലും സഭയുടെ വക്താക്കളായി ഈ സംഘടനാ പ്രവർത്തകർ മുന്നിട്ടിറങ്ങിയിട്ടുണ്ട്.

ഇടവകകളുടെയും ഭദ്രാസനങ്ങളുടെയും ശുശ്രൂഷയിൽ അത്മായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന വകുപ്പുകൾ "ഇടവക പൊതുഭരണ നിബന്ധന"കളിലും -1996 - 'അജപാലന സമിതി'യുടെ ഭരണ ഘടനയിലും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുള്ള ത് പ്രത്യേകം പ്രസ്താവ്യമാണ്. ഈ പ്രചോദനങ്ങളാൽ പ്രേരിതരായി സുശക്തമാ യ ഒരു അത്മായനിര സഭയിൽ വളർന്നുവന്നു എന്ന വസ്തുത അനിഷേദ്ധ്യ മാണ്. ഈ അത്മായശക്തിയെ പ്രബുദ്ധമാക്കുകയെന്ന ലക്ഷ്യത്തോടെ, മലങ്കര മേജർ സെമിനാരിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിവരുന്ന തീയോളജി കോഴ്സ് സഭാശുസ്രൂഷയിൽ ഒരു മികച്ച കാൽവയ്പ് തന്നെയെന്നു പറയാം. വ്യാപകമായ സാമൂഹിക ചുറ്റുപാടുകളിൽ സഭയുടെ വക്താക്കളായി പ്രബുദ്ധരായ അത്മായ ഗണം മുന്നിട്ടു ഇറങ്ങേണ്ടത് ഭാരതത്തിന്റെ ഇന്നത്തെ ചുറ്റുപാടുകളിൽ അനി വാര്യമാണെന്നതും ആർക്കും വിസ്മരിക്കാനാവില്ല.

പ്രബുദ്ധരായ അത്മായർ സ്വാർത്ഥ ലക്ഷ്യങ്ങൾക്കതീതമായി സഭാ പ്രവർത്തന ങ്ങൾക്കായി ഇറങ്ങുമ്പോൾ അത് സഭയുടെ വളർച്ചയോടൊപ്പം ഒരു നവ സമൂ ഹത്തിന്റെ നിർമ്മിതിയ്ക്കും നിദാനമായി ഭവിക്കുന്നു. //-
-------------------------------------------------------------------------------------------------------------------------  --------------------------------------------------------------------------------------------------------------------------- 
 Visit 

ധൃവദീപ്തി  ഓണ്‍ലൈൻ


  https://dhruwadeepti.blogspot.com

for up-to-dates and FW. link 

Send Article, comments and write ups to : george.kuttikattu@t-online.de
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."

            george.kuttikattu@yahoo.co

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.