കേരളത്തിലെ വൈദ്യുതിയുടെ അഴിമതിനിരക്ക് വർദ്ധനവ്- //
George Kuttikattu
George Kuttikattu |
കേരളത്തിൽ വൈദ്യുതി നിരക്ക് കുറയ്ക്കുക എന്നതാണ് ജനങ്ങൾക്ക് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി. വ്യവസായം, ചലനാത്മകത, നമ്മുടെ ഭക്ഷണരീതി, കുടിവെള്ളം എന്നിവയുടെ പ്രതിസന്ധികളും ജനങ്ങളെല്ലാം അഭിമുഖീകരിക്കുന്നു. ഈ വിഭാഗത്തിൽ, കാലാവസ്ഥാവൃതിയാനംമൂലം ഉണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വാർത്തകളും പ്രതിസന്ധികളും നാം അറിയുന്നു. കേരളത്തിലെ സാമൂഹ്യജീവിതം ഏറെ വലിയ അപകടമേഖലയിലെത്തിയിരിക്കുകയാണ്.
ജനങ്ങൾക്ക് താങ്ങാവുന്ന നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ ഏതു സർക്കാരിനും ബാദ്ധ്യതയുണ്ട്. വൈദ്യുതി ഉപയോഗം ജനങ്ങളുടെ നിത്യാവശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതുമാണ്. എന്നാൽ ഇന്ന് ജനങ്ങളുടെ അവകാശങ്ങളെ തള്ളിക്കളഞ്ഞു സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള നിയമങ്ങൾ കേരള സർക്കാർ നടത്തി വരുന്നു. എന്നാൽ വാഗ്ദാനങ്ങൾ വിളിച്ചുപറയാൻ ജനപ്രതിനിധികളും മന്ത്രിമാരും ഏറ്റവും മുമ്പിലുണ്ട്. അതുപക്ഷേ, അതൊന്നും ജനങ്ങളിലേയ്ക്ക് പ്രയോഗത്തിൽ വരുന്നില്ല. കുറച്ചു വർഷങ്ങൾക്ക് മുമ്പ്, കേരളത്തിന്റെ കടുത്ത ദുർവിധിയായി കേരളസംസ്ഥാന മുഖ്യമന്ത്രിയായി ഭരണമേറ്റെടുത്ത ശ്രീ. പിണറായി വിജയൻ പറഞ്ഞതിങ്ങനെയാണ്:" കേരളത്തിലെ സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ സർക്കാരിന് നിർബന്ധമുണ്ടെന്നും, അതിനാണ് ഇപ്പോൾ 152-കോടി രൂപ ചെലവ് ചെയ്തു കോട്ടയത്തിനടുത്തുള്ള കുറവിലങ്ങാട്ട് സ്ഥാപിച്ച കെ.എസ്.ഇ, ബോർഡിന്റെ, അതാകട്ടെ, ഇന്ന് കേരളത്തിൽ ആദ്യത്തെ ഒരു ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്സ്റ്റേഷൻ" എന്നും വാഗ്ദാനപെരുമഴയും നടത്തി അതിന്റെ ഉത്ഘാടനം ചെയ്ത മുഖ്യമന്ത്രി വാഗ്ദാനങ്ങളുടെ ചെണ്ടമേളം നടത്തിയതാണ് .
മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വാഗ്ദാനങ്ങൾ ജനവിരുദ്ധമാണ്.
കേന്ദ്രസർക്കാർ സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി വില ഗണ്യമായി ഉയരുന്ന സാഹചര്യമാണുള്ളത്. എന്നാൽ കെ എസ് ഇ ബി യുടെ കാര്യക്ഷമത വർധിപ്പിക്കും എന്നാണു മുഖ്യമന്ത്രി പ്രവചിച്ചത്. ലോക്കൽ ജനപ്രതിനിധി ഉൾപ്പടെ മറ്റു ചില മന്ത്രിമാരും സംബന്ധിച്ച ഈ ചടങ്ങുകൊണ്ട് ജനങ്ങൾക്ക് എന്ത് ഗുണ മുണ്ടായി? ഇന്ന് കേരളത്തിൽ ജനങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നതിനു വേണ്ടി ഒരു വൈദ്യുതി ബോർഡ് അനാവശ്യമാണ്. കുടിവെള്ളവും വൈദ്യുതിയും, ഭക്ഷണങ്ങളും ജനങ്ങൾക്ക് നിത്യാവശ്യവസ്തുക്കളാണ ല്ലോ. ദിനംതോറും വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്ന ബോർഡിന്റെ തീരുമാനങ്ങൾ ജനവിരുദ്ധമാണ്, മന്ത്രിമാരുടെയും ജനപ്രതിനിധികളു ടെയും നിലപാടുകളും ജനവിരുദ്ധമാണ്.
കേരളത്തിലെ വൈദ്യുതി ബോർഡിന്റെ നെറികേട് -KSEB-നെ ഇല്ലാതാക്കുക.
കേരളത്തിൽ വൈദ്യുതി നിരക്ക് വൈദ്യുതി ബോർഡിന്റെ ഏകാധിപത്യ തീരുമാനത്തിൽ നിശ്ചയിച്ചപ്രകാരം ഒരു യൂണിറ്റിന് കൂടുതൽ തുക ഏതു വിധവും വർദ്ധിപ്പിക്കും. കഴിഞ്ഞനാളിൽത്തന്നെ വൈദ്യുതി ബോർഡ് ഇരട്ട സർചാർജ് ഈടാക്കിയെന്ന് കേരളത്തിലെ മാദ്ധ്യമങ്ങൾ പോലും വിമർശിച്ചു. വാർത്ത ഇങ്ങനെയായിരുന്നു: "ജൂൺ മാസം ഒന്ന് മുതൽ കേരളത്തിൽ ഇരട്ട സർചാർജ് - വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ വർദ്ധിപ്പിക്കും. "2023. ജൂൺ മാസം ഒന്ന് മുതൽ വൈദ്യുതി ബോർഡ് ഇരട്ട സർചാർജ് ഈടാക്കും. 10 പൈസയുടെ ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച അധിക തുക 9 പൈസയും ഇതിൽ ഉൾപ്പെടുന്നു. മൊത്തത്തിൽ, ഒരു യൂണിറ്റിന് ശരാശരി വൈദ്യുത നിരക്ക് 6. 29 രൂപയിൽ നിന്ന് 6. 48 രൂപയായി ഉയരും.
എന്നിരുന്നാലും, എല്ലാ മാസങ്ങളും 40 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ ബാധകമല്ല. 1000 വാട്ടിൽ താഴെ കണക്റ്റഡ് ലോഡ് ഉള്ളവർ അധിക ചാർജ് നൽകേണ്ടതില്ലയെന്നു പറയപ്പെടുന്നു. ഇനി മുതൽ വൈദ്യുതി ബില്ലുകളിൽ സർചാർജ്ജ് ഈടാക്കും. ജൂൺ മാസം അവസാനത്തോടെ ഓരോ യൂണിറ്റിനും 40 പൈസ വീതം വൈദ്യുതി ചാർജ്ജ് വർദ്ധനവ് ഉണ്ടാകണം എന്നാവശ്യപ്പെട്ട് വൈദ്യുതിബോർഡ് നൽകിയ മറ്റൊരു ഹർജി റഗുലേറ്ററി കമ്മീഷൻ പരിശോധിക്കുന്നുണ്ടെന്നാണ് മറ്റൊരു വാർത്ത. അതിനാൽത്തന്നെ വരും നാളുകളിൽ വൈദ്യുതി നിരക്ക് വീണ്ടും വീണ്ടും നിരീക്ഷണത്തിലാകും. ഇപ്പോൾ കേരളത്തിലെ സാധാരണ ജനങ്ങൾ നിത്യോപയോഗസാധങ്ങളുടെ വിലക്കയറ്റത്തെ നേരിടുന്നത് ഒരു വലിയ ജീവിത പ്രതിസന്ധിയാണ്, അതിനുപുറമെ ഇപ്പോൾ ജനങ്ങൾക്ക് വീണ്ടും വലിയ തിരിച്ചടികൾ വരുന്നു. വൈദ്യുത നിരക്ക് കൂടി, ജനങ്ങൾ താമസിക്കുന്ന വീടുകൾക്ക് വർദ്ധിച്ച ഭവന നികുതി, അതിനൊപ്പം ഓരോ പ്രദേശത്തും പഞ്ചായത്തുകൾ ധൃതകർമ്മ സേനയുടെ പേരിൽ, മാലിന്യസംസ്കരണത്തിന്റെ പേരിൽ നടത്തുന്ന പണത്തട്ടിപ്പ്, ഇതെല്ലാം ജനങ്ങൾക്ക് ഭീമൻ തിരിച്ചടിയാണ്. ജനങ്ങൾക്ക് ഒരു സ്വന്തമായ താമസ്സവീട് ഉണ്ടാക്കുക എന്നത് തന്നെ ഒരു മനുഷ്യാവകാശത്തിൽപ്പെട്ട കാര്യമാണ്. പഞ്ചായത്തുകൾ എന്തിനാണ് ഭരണഘടനയുടെ നിഷേധം ഒരു പൗരന്റെ മേൽ കാണിക്കുന്നത്.?
വൈദ്യുതി മീറ്റർ റീഡിംഗിലെ കുറ്റകരമായ ക്രമക്കേടുകൾ
വൈദ്യുതി മീറ്റർ എല്ലാ കെട്ടിടങ്ങൾക്കും പുറത്ത് സ്ഥാപിക്കാൻ നിർബ ന്ധിതരാക്കപ്പെട്ട റെസിഡൻഷ്യൽ അല്ലെങ്കിൽ ബിസിനസ്സ് കെട്ടിടങ്ങളിലും മീറ്റർ വായിക്കുന്ന നിലവിലെ രീതി എല്ലാ വിഭാഗങ്ങളിലെയും ഉപഭോക്താക്കൾക്ക് വളരെയേറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. വീടുകളിലും മറ്റും ഉടമയുടെയോ മറ്റേതെങ്കിലും അംഗത്തിന്റെയോ അറിവോ സമ്മതമോ സാന്നിധ്യമോ ഇല്ലാതെ മീറ്റർ റീഡ് ചെയ്യാൻ എന്ന് പറയാതെ ചിലർ വരുന്നു. വൈദ്യുതി മീറ്റർ ഓരോ കെട്ടിടത്തിന് വെളിയിലെ ഭിത്തിയിൽ സ്ഥാപിക്കുന്നത് വൈദ്യുതി ഉപഭോക്താക്കൾക്ക് പരോക്ഷമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. പുറം ഭിത്തിയിൽ സുരക്ഷിതത്വമില്ലാതെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി മീറ്റർ സൂര്യപ്രകാശത്തിനും മഴയ്ക്കും വിധേയമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നുണ്ട്. വീടിന്റെ ഉടമകൾ എല്ലാവരും വീട്ടു മുറ്റത്തിലേക്കുള്ള കവാടം എല്ലായ്പ്പോഴും തുറന്നിടുമെന്നു മീറ്റർ റീഡ് ചെയ്യാനെത്തുന്നയാൾ പ്രതീക്ഷിക്കുന്നുണ്ട്, അത് തീർത്തും എപ്പോഴും പ്രായോഗികമല്ല. ഇത് തികച്ചും വീടുകളുടെ സുരക്ഷിതത്വം തന്നെ ചോദ്യം ചെയ്യപ്പെടലാണ്. ഇത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ സ്വകാര്യതയെ കെ. എസ് .ഇ. ബോർഡ് മാനിക്കുന്നില്ല, ഇവർ ജനങ്ങളെ പ്രകോപിപ്പിക്കുകയാണ്, പരസ്യമായ നിയമവിരുദ്ധ നടപടിയാണ്. ജനജീവിതത്തെ അവർ മാനിക്കുന്നില്ല.
കേരളത്തിലെ വൈദ്യുതി ജീവനക്കാരുടെ ഭീഷണി-
മീറ്റർ റീഡിങ്ങിന് ജോലിക്കാർ വരുമ്പോൾ മീറ്റർ വച്ചിരിക്കുന്ന ചില വീടുകളിൽ ആളുകൾ ഇല്ലെങ്കിൽ അവർക്കെതിരെ പിഴയടിക്കും എന്ന ഭീഷണിയും നടപടിയും നിയമവിരുദ്ധമാണ്. മീറ്റർ റീഡ് ചെയ്യാതെ ബില്ലെഴുതി വീടിന്റെ വരാന്തയിലേയ്ക്ക് എറിഞ്ഞശേഷം മീറ്റർ റീഡ് ചെയ്യാനെത്തിയ ആൾ പോവുകയാണ് പതിവ്. ചിലർ ബില്ല് മീറ്റർ റീഡ് ചെയ്യാതെ ഒരു തുക എഴുതിയ ബില്ല് വീടിന്റെ മുറ്റത്തുള്ള ഗേറ്റിൽ തൂക്കിയിട്ടശേഷം കടന്നു പോകും. ഇപ്രകാരം ചെയ്തത് കോട്ടയം ഡിസ്ട്രിക്റ്റിൽ ഉള്ള പള്ളിക്കത്തോട് ഇലക്ട്രിസിറ്റി ഓഫീസിനു വേണ്ടി മീറ്റർറീഡ് ചെയ്യുന്ന ജോലിക്കാരൻ ആണ്. ഇത് സംബന്ധിച്ച പരാതി നൽകിയാലും ഓഫീസ് തലത്തിൽ യാതൊരു കാര്യങ്ങൾക്കും സഹായം നൽകില്ല. ഒരു അനുഭവം കുറിക്കട്ടെ: ഇലക്ട്രിസിറ്റി മീറ്റർ റീഡ് ചെയ്യുന്നതിന് വേണ്ടി, ഈയിടെ പള്ളിക്കത്തോട് ഇലക്ട്രിസിറ്റി ഓഫീസിനു വേണ്ടി ചെങ്ങളം എന്ന സ്ഥലത്തുള്ള ഒരു വീടിന്റ മുമ്പിൽ ഒരു ജോലിക്കാരൻ എത്തി. മീറ്റർ വച്ചിരിക്കുന്ന വീടിന്റെ മുമ്പിലുള്ള റോഡിൽ നിന്നുകൊണ്ട് മീറ്റർ നോക്കാതെ ബില്ലെഴുതി ആ വീടിന്റെ ഒരു കതകിന്റെ വിടവിൽ വച്ചതു നേരിട്ട് ഞാൻ കണ്ടത് ഉടൻ അയാളെ അറിയിച്ചു. പക്ഷെ, അയാൾ മറുപടി പറയാതെ, അയാൾ സഞ്ചരിച്ച ബൈക്കിൽ കയറി അവിടെനിന്ന് അതിവേഗം കടന്നു പോവുകയാണ് ചെയ്തത്.
ജനം ഇത്തരം പരസ്യ തട്ടിപ്പുകളെ എതിർക്കണം.
എന്നാൽ ദിവസങ്ങളോളം വൈദ്യുതി ലഭിക്കാതെ വരുമ്പോൾ ഇത് സംബന്ധിച്ച് വൈദ്യുതി ഓഫീസിൽ പരാതി നൽകിയാൽ വൈദ്യുതി ജോലിക്കാരുടെ സഹകരണം വളരെ മോശമാണ്. പരാതി പറയുന്നതു പോലും അവർക്കിഷ്ടമില്ല. ഉപഭോക്താക്കൾ തങ്ങളുടെ വീട്ടിൽനിന്നും പുറത്തു പോകാൻ കഴിയാതെ വൈദ്യുതി മീറ്റർ റീഡ് ചെയ്യുവാൻ എപ്പോഴെങ്കിലും വരുന്ന ഒരാളെ എപ്പോഴും നോക്കിയിരിക്കുന്നത് പ്രായോഗികമല്ല.
ഏത് ദിവസമാണ് മീറ്റർ റീഡ് ചെയ്യുവാൻ വരുന്നതിനുള്ള ആൾ വരുന്നതെന്ന് ബോർഡ് ഓഫീസിൽ നിന്നും ഉപഭോക്താക്കളെ നേരത്തെ അറിയിക്കുവാൻ വേണ്ടി അതിന് വേണ്ടതായ നടപടികൾ ബോർഡ് ചെയ്യേണ്ടതാണ്. അതല്ലാതെ ഭീഷണികളും പിഴയടക്കുവാൻ എടുക്കുന്ന ആക്രമണ നടപടികളുമായി ബോർഡ് ജോലിക്കാർ വന്നാൽ ജനം ഇത്തരം തട്ടിപ്പുകളെ ശക്തമായി എതിർക്കും."മീറ്റർ റീഡർ" എന്ന പേരിൽ ചില ക്രിമിനലുകൾ പോലും വീടുകളിൽ പ്രവേശിക്കുവാൻ ഇക്കാലത്തു ശ്രമിക്കുന്നുണ്ട് എന്ന് പറയപ്പെടുന്നു.
വൈദ്യുതി ബോർഡ് ഒരു അനാവശ്യമാണ് ; ജനങ്ങൾക്ക് വൈദ്യുതി സ്വയം ഉൽപ്പാദന അവകാശം അനിവാര്യമാണ്.
ഉപഭോക്താക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അനേകമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണം. അതിനായി മാർഗ്ഗങ്ങൾ പലതും ഉണ്ട്. ഉദാഹരണമായി, ഉപഭോക്താവ് സ്വയം മീറ്റർ റീഡ് ചെയ്യുകയും, വൈദ്യുതി ഓഫീസിൽ രേഖാമൂലം അറിയിക്കുകയും ചെയ്യുക. ലോകത്തിന്റെ പല രാജ്യങ്ങളിലും ഇത് നന്നായി നടക്കുന്നു. വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന അനേകം മലയാളികൾക്കും ഇക്കാര്യം പരിചിതമാണ്. ചിലരാജ്യങ്ങളിൽ വർഷത്തിലൊരിക്കൽ മാത്രം മീറ്റർ വായിക്കുകയും അത് ഉടനെ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. എന്നിരുന്നാലും ഇതിനുവേണ്ട ദൈർഘ്യം കുറയ്ക്കാതെയോ പോലും ദൈർഘ്യം കൂട്ടാതെയോ കേരളത്തിലെ വൈദ്യുതി വിതരണ രീതിയിൽ ഈ രീതി സ്വീകരിക്കാവുന്നതാണ്. ഉപഭോക്താക്കളുടെ മനസ്സിലെ അരക്ഷിതാവസ്ഥ ഇല്ലാതാക്കി നമുക്ക് ചിന്തിക്കുകയും ദൈനംദിന ഉപയോഗം എളുപ്പമാക്കുകയും ചെയ്യാമല്ലോ. എന്തുകൊണ്ട് കേരളത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾക്കെതിരെ ജനപ്രതിനിധികൾ നിലകൊള്ളുന്നു? ജനങ്ങൾ മനസ്സിൽ ഉറപ്പിക്കേണ്ടതായ അത്യാവശ്യ ചിന്തകൾ ഉണ്ടാവണം, ആർക്കുവേണ്ടി, ഞാൻ ഒരു സ്ഥാനാർത്ഥിയായ ഒരാൾക്ക് എന്തിന് വേണ്ടി വോട്ടു ചെയ്യണം? വോട്ടു ലഭിച്ചു കഴിഞ്ഞാൽ ജനപ്രതിനിധിയാകുന്നയാൾ വോട്ടു ചെയ്തവരെ അറിയില്ല. അവഗണന പ്രത്യക്ഷമായി പ്രകടിപ്പിക്കുന്നു. ആർക്കുവേണ്ടി വോട്ടു നൽകിയാലും വോട്ടർമാർക്ക് അതുകൊണ്ടു ഒന്നും പ്രയോജനപ്പെടുന്നില്ല.
സോളാർ വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കണം.-
യൂറോപ്യൻ രാജ്യങ്ങളിൽ മാത്രമല്ല, വിവിധ രാജ്യങ്ങളിൽ വളരെയേറെ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന വൈദ്യുതി ഉത്പാദനരീതി ഇന്ന് അനേകം വീട്ടുടമകൾ വ്യത്യസ്തപ്പെട്ട ഓരോ കാലാവസ്ഥാമാറ്റങ്ങൾക്ക് അനുസരണമായി സ്വയം നിർമ്മാണത്തിലേക്ക് മാറുന്ന വാർത്തകളും ഉണ്ട്. സൗര വൈദ്യുതി ഉത്പാദന യന്ത്രസംവിധാനങ്ങൾ വാങ്ങുമ്പോൾ ജനങ്ങൾക്ക് എങ്ങനെ പണം ലാഭിക്കാമെന്നും, ഉദാഹരണമായി- ചില രാജ്യങ്ങളിൽ ശൈത്യകാലത്തിന് മുമ്പ് സ്വിച്ച് ചെയ്യുന്നത് എപ്രകാരം എന്തുകൊണ്ട് മൂല്യവത്താണെന്നും വീട്ടുടമയ്ക്ക് കണ്ടെത്താം.
ആകാശം മേഘാവൃതമായിരിക്കുമ്പോഴും ആധുനിക സൗരയൂഥങ്ങൾ ശ്രദ്ധാപൂർവ്വം വൈദ്യുതി നൽകുന്നു എന്നതാണ് മിക്ക ആളുകൾക്കും അറിയാത്ത കാര്യം. അതിനാൽ ശൈത്യകാലത്ത് സൗരോർജ്ജവും മൂല്യവത്താണ്- അതിനാൽ വീട്ടുടമസ്ഥർ മടിക്കാൻ ഒരു കാരണങ്ങൾ ഇല്ല. പ്രത്യേകിച്ചും ദിവസങ്ങൾ കുറയുകയും വീടുകളിൽ വൈദ്യുതി ഉപഭോഗം വർദ്ധിക്കുകയും ചെയ്യുമ്പോൾ, പുതിയ സോളാർ സിസ്റ്റവും സംഭരണ സംവിധാനവും ഉപയോഗിച്ച് വീട്ടുടമയ്ക്ക് ധാരാളം പണം ലാഭിക്കാൻ കഴിയും. പ്രാദേശിക കാലാവസ്ഥ നിരീക്ഷിച്ച ശേഷവും സോളാർ വിദഗ്ധർ വ്യക്തിഗത വിളവ് പ്രവചനം നൽകും. വളരെവേഗം ഉപയോഗിച്ച എനർജിയെപ്പറ്റിയും സമ്പാദ്യശേഷികാര്യങ്ങളെപ്പറ്റിയും കണക്കാക്കാം. സാധാരണ വീട്ടുടമകളും വൈദ്യുതി ഉപയോഗത്തെ കരുതുന്നതിനേക്കാൾ വില കുറഞ്ഞതാണ് സോളാർ വൈദ്യുതി.
സോളാർ വൈദ്യുതിയുടെ ഉപയോഗം യൂറോപ്പിൽ
സൗരോർജ്ജത്തിലേക്കുള്ള മാറ്റം കൂടുതൽ ആകർഷകമാക്കുന്നതിന് 2023 ജനുവരി 1 മുതൽ വിവിധ സർക്കാർ സബ്സിഡി പദ്ധതികൾ നിലവിലുണ്ട്. നന്നായി അറിവുള്ള, താൽപ്പര്യമുള്ള കക്ഷികൾക്ക് ഡൗൺ പേയ്മെന്റ് ചെലവുകളൊന്നുമില്ലാതെ സോളാർ സിസ്റ്റങ്ങൾ വാങ്ങാൻ കഴിയും. സോളാർ സിസ്റ്റം പ്രവർത്തനക്ഷമമാകുന്നതുവരെ അസംബ്ലി ചെയ്യുന്നത് ഉൾപ്പെടെയുള്ള ഏത് വിധ മുഴുവൻ പ്രക്രിയയും എൻപാൽ പരിപാലിക്കുന്നു. പ്ലാന്റ് വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ മാത്രമേ പണമടയ്ക്കുകയുള്ളൂ. അതിന്റെ ഓഫറിലൂടെ, എൻപാൽ ഇപ്പോൾ ജർമ്മനിയിലെ മാർക്കറ്റ് ലീഡറായി മാറി (ഉറവിടം). 50,000 ത്തിലധികം വീട്ടുടമസ്ഥർ എൻപാലിനെ ആശ്രയിക്കുന്നു, ഓരോ മാസവും 2,500 ലധികം പേർ ചേർക്കപ്പെടുന്നു.
ശൈത്യകാലത്തിന് മുമ്പ് മേൽക്കൂരയിലെ സൗരയൂഥം- അത് കേരളത്തിൽ സാധ്യമാണോ?
വിവിധ ദാതാക്കളുടെ നീണ്ട കാത്തിരിപ്പ് സമയവും ഡെലിവറി ബുദ്ധി മുട്ടുകളും കാരണം നിരവധി താൽപ്പര്യമുള്ള കക്ഷികൾ തടസ്സങ്ങൾ നേരിടുന്നു. എൻപാലിൽ, ഉപഭോക്താക്കൾക്ക് അവരുടെ സൗരയൂഥം ശരാശരി 6 ആഴ്ചയ്ക്കുള്ളിൽ ഇൻസ്റ്റാൾ ചെയ്യാം. ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? വിപുലീകരണം വർദ്ധിപ്പിക്കുന്നതിന് സോളാർ ഇൻസ്റ്റാളർമാർക്കായി കമ്പനി സ്വന്തം പരിശീലന പരിപാടി ഇപ്പോൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിങ്ങളുടെ മേൽക്കൂരയെക്കുറിച്ചുള്ള ഒരു കുറച്ച് വിവരങ്ങൾ നൽകുക, 2 മിനിറ്റിനുള്ളിൽ നിങ്ങളുടെ സമ്പാദ്യ സാദ്ധ്യതകളെക്കുറിച്ചുള്ള സൗജന്യവും ബാധ്യതയില്ലാത്തതുമായ ഒരു എസ്റ്റിമേറ്റ് നേടുക: ബാക്കി നിർമ്മാണ കാര്യങ്ങൾ തടസമില്ലാതെയും നടക്കുന്നു.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റുകളിലൊന്ന് യുണൈറ്റഡ് അറബ് എമിറേറ്റിൽ പ്രവർത്തനമുണ്ട്. അബുദാബിക്ക് സമീപം ഇപ്പോൾ പ്രവർത്തനക്ഷമമായിട്ടുള്ള ഫോട്ടോവോൾട്ടായ്ക്ക് സംവിധാനം പ്രതിവർഷം രണ്ട് ദശലക്ഷം ടണ്ണിലധികം കാർബൺ ഡൈഓക്സൈഡ് ലാഭിക്കാമെന്നും അവർ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായുള്ള ഈ സമയം വളരെ പ്രതീകാത്മകമാണ്. നാം എന്താണ് ഇപ്പോൾ മനസ്സിലാക്കേണ്ടത്? സമയം യാദൃശ്ചികമായിരിക്കരുത്.
അബുദാബിക്കടുത്തു സ്ഥാപിച്ച സോളാർ സംവിധാനം |
യുണൈറ്റഡ് അറബ് എമിറേറ്റ്സ് ദുബായിൽ ലോക കാലാവസ്ഥാ സമ്മേളനം നടത്തുവാൻ ആതിഥേയത്വം വഹിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റുകളിലൊന്ന് ഉത്ഘാ ടനം ചെയ്തു. അൽദഫ്രയിലെ പ്ലാന്റ് പ്രതിവർഷം രണ്ട് ദശലക്ഷം ടണ്ണി ലധികം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ ലാഭിക്കുമെന്ന് സോളാർ പദ്ധതിയിൽ ഉൾപ്പെട്ട ജിങ്കോ എന്ന കമ്പനിയുടെ പ്രസിഡന്റ് ചാൾസ് ബായ് പറഞ്ഞു. ഇത് ഏകദേശം "റോഡു കളിലെ 800,000 കാറു കളുടെ നഷ്ടത്തിന്" തുല്യമാണ്.
അബുദാബിയിൽ നിന്ന് 30 കിലോമീറ്റർ തെക്കു ഭാഗത്തു സ്ഥിതി ചെ യ്യുന്ന അൽദഫ്രയിലെ 21 ചതുരശ്രകിലോമീറ്റർ മരുഭൂമിയിലാണ് സ്ഥി തി ചെയ്യുന്നത്. അവയുടെ ഫോട്ടോവോൾട്ടായിക് പാനലുകൾ സൂര്യ നോടൊപ്പം കറങ്ങുകയും റോബോട്ട് പവർ ക്ലീനിംഗ് മൊഡ്യൂളുകൾ ഉപയോഗിച്ച് മണലും പൊടിയും ഇല്ലാതെ അവിടെ സൂക്ഷിക്കുകയും ചെയ്യുന്നു. രണ്ട് ജിഗാവാട്ട് ഉത്പാദന ശേഷിയുള്ളതായ പ്ലാന്റ് 160,000 വീടുകൾക്ക് ഊർജ്ജം നൽകും. അടുത്ത ഏഴ് വർഷത്തിനുള്ളിൽ പു നരുപയോഗിക്കാവുന്ന ഊർജ്ജം മൂന്നിരട്ടിയാക്കാൻ ഗൾഫ് രാജ്യങ്ങൾ ആഗ്രഹിക്കുന്നു. 2050 ഓടെ കാർബൺ ബഹിർഗമനം പൂജ്യമാക്കുകയാ ണ് ഇതിന്റെ ലക്ഷ്യം.
അടുത്ത കാലാവസ്ഥാ സമ്മേളനത്തിന് ആതിഥേയത്വം:
യുണൈറ്റഡ് അറബ് എമിറേറ്റ്സ് പതിവായി വാതകം കത്തിക്കുന്നത് തുടരുന്നു. വിവാദമായ സിഒപി 28 ഹോസ്റ്റ് സുൽത്താൻ അൽ ജാബർ: അടുത്ത കാലാവസ്ഥാ ഉച്ചകോടിയെക്കുറിച്ചുള്ള ഇമെയിലുകൾ എണ്ണ കമ്പനി മേധാവി വായിച്ചു. കാലാവസ്ഥയുടെ നിലയെക്കുറിച്ചു യു. എസ് . ഏജൻസിയായ NOAA യിൽ നിന്നു ള്ള ഡാറ്റ 2023 -24 വർഷങ്ങൾ കാലാവസ്ഥാ റിക്കാർഡിലെ ഏറ്റവും ചൂടേറിയ വർഷമായിരിക്കും.
വൈദ്യുതിയുടെ ഉപയോഗം യൂറോപ്പിൽ എങ്ങനെ?
ഇപ്പോഴും ജനങ്ങൾ പൂർണ്ണമായ തീരുമാനങ്ങളിൽ എത്തിയില്ല എന്നു പറയാൻ കഴിയും. ഉദാ: ജർമ്മൻകാർ ഇപ്പോഴും ഈ തെറ്റ് ചെയ്യുന്നു. വാസ്തവത്തിൽ, ആയിരക്കണക്കിന് ജർമ്മൻകാർ ഇന്നും ചെയ്യുന്ന ഒരു തെറ്റിനെക്കുറിച്ച് വിദഗ്ധർ ആശ്ചര്യപ്പെടുന്നു. ഓരോ വീട്ടുടമസ്ഥനും നന്നായി അറിയാമെങ്കിലും, ആയിരക്കണക്കിന് ജർമ്മൻകാർ വൈദ്യു തിക്കായി വളരെയധികം പണം നൽകുന്നു! ഒരൊറ്റ വിദ്യയ്ക്ക് നിര വധി വീടുകൾ രക്ഷിക്കാൻ കഴിയുമെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. ദശലക്ഷക്കണക്കിന് ജർമ്മൻ കുടുംബങ്ങൾ 2023 ശരത് ക്കാലത്തിൽ ഈ വാങ്ങലിനെക്കുറിച്ച് ചിന്തിക്കുന്നു. നിങ്ങൾ ഒരു വീട്ടു ടമസ്ഥനോ? ഈ വിദ്യ ഉപയോഗിച്ച്, നിങ്ങൾ വൈദ്യുതിക്ക് മിക്കവാറും ഒന്നും നൽകുന്നില്ല, ഇങ്ങനെയാണ് യാഥാർത്ഥ്യം.
2023-ൽ ജർമ്മനിയുടെ ഏറ്റവും ജനപ്രിയ സമ്പാദ്യ തന്ത്രമാണിത്. കുറെ വര്ഷങ്ങളായി ഊർജ്ജ വിതരണക്കാരുടെ പ്രതിമാസ വൈദ്യുതിയുടെ ചെലവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ബില്യൺ ഡോളർ വൈദ്യുതി ചെലവ് വലിച്ചെടുക്കുന്ന കമ്പനികൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന പ്ലാറ്റ്ഫോo ഇപ്പോൾ രൂപീകരിച്ചിട്ടുണ്ട്.
അതേപ്പറ്റിയുള്ള കാഴ്ചപ്പാട് വളരെ വ്യക്തമാണ്. അതായത്, എല്ലാവർ ക്കും കുറഞ്ഞ ചെലവിലുള്ള സൗരോർജ്ജ സംവിധാനം നടപ്പാക്കുക. അതുവഴി വീട്ടുടമകൾക്കുള്ള വൈദ്യുതി ബില്ലുകൾ കുതിച്ചുയരുന്ന നടപടി ഒടുവിൽ അതൊരു ഭൂതകാലത്തിന്റെ കാര്യമാക്കുകയാണ്. ഈ സമ്മർദ്ദത്തെ അതിജീവിക്കാൻ 2024 ഓടെ മേൽക്കൂരകളിൽ ഒരു സൗര എനർജി സംവിധാനം സ്ഥാപിക്കുവാൻ ഇപ്പോൾത്തന്നെ മൂന്നിൽ ഒരാൾ ആഗ്രഹിക്കുന്നു. ഇതുവരെ സോളാർ വൈദ്യുതി സൗകര്യങ്ങൾ ഇല്ലാത്ത ആരെയും ഈ രഹസ്യം അത്ഭുതപ്പെടുത്തുന്നുണ്ട്, സ്വന്തം ഭവനങ്ങളിൽ എല്ലാവർക്കും താങ്ങാനാവുന്ന താക്കോൽ എന്നൊക്ക ഈ വലിയ സാമ്പത്തിക ലാഭത്തെക്കുറിച്ചു പറയുന്നു.
മേൽക്കൂരയിൽ നിന്നുള്ള വൈദ്യുതി. |
ആരും ശ്രദ്ധിക്കാത്ത അതിശയകരമാംവിധം വിലകുറഞ്ഞ നിരവധി സോളാർ സിസ്റ്റം ഓഫറുകൾ ഉണ്ട്. കാരണം? ഇന്ന് വലിയ കമ്പനികൾ പ്രധാനമായും അവർക്ക് ഏറ്റവും കൂടുതൽ സമ്പാദിക്കാൻ കഴിയുന്ന ഓഫറുകൾ പരസ്യം ചെയ്യുന്നു.
സത്യസന്ധവും ചെലവുകുറഞ്ഞതുമായ സോളാർ സിസ്റ്റം ഓഫറുകൾ നൽകുകയും തുടക്കത്തിൽ ഉപഭോക്താക്കൾക്ക് ഇത് സൗജന്യമായും ബാധ്യതയില്ലാതെ ഉപദേശം നൽകുകയും ചെയ്യുന്ന ദാതാക്കളുമായി താൽപ്പര്യമുള്ള കക്ഷികളെ ബന്ധിപ്പിക്കുക എന്ന ദൗത്യം Photovoltaik-Angebotsvergleich.de പ്ലാറ്റ്ഫോം സ്വയം സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് ജർമ്മൻ സർക്കാർ സബ്സിഡികളും ശരിയായി ഉപദേശങ്ങളും സോളാർ സിസ്റ്റം വാങ്ങുന്നത് സംബന്ധിച്ച് വിവരങ്ങൾ നൽകുന്നത് ഗുണകരമായി. ഒരു സൗരയൂഥ സിസ്റ്റം വാങ്ങുന്നത് പോലും സൗജന്യമാകാം. ഒരു വീട്ടുടമ സോളാർ എനർജി സിസ്റ്റം ഇഷ്ടപ്പെടുന്നത് ചില കാരണങ്ങൾ നോക്കാം. അതിൽപ്പെട്ട മൂന്നു-നാല് കാര്യങ്ങൾ തന്നെ നോക്കുക. 1)-ആദ്യദിവസം മുതൽ ഉയർന്ന ഉയർന്ന വൈദ്യുതി ബില്ലുകൾ ഇല്ലാതാകുന്നു. 2 )- നാം സ്ഥാപിച്ചിട്ടുള്ള സ്വന്തം സൗരയൂഥം നമുക്ക് സൗജന്യമായി വൈദ്യുതി ഉത്പാദിപ്പിക്കും, ഒരു പക്ഷെ അയൽക്കാർ പോലുമോ അസൂയപ്പെടാം. 3 )- ഉപയോഗിക്കാത്ത വൈദ്യുതി നികുതി രഹിതമായി വിൽക്കാം. സൗരയൂഥമുള്ള വീട്ടുടമയ്ക്ക് അധിക സൗരോർജ്ജം വിൽക്കാനും കഴിയും. 4 )- ജർമ്മനിയിലെ ശൈത്യകാലത്ത് സൗരോർജ്ജö ലാഭകരം തന്നെയാണ്. സൗരയൂഥം ശൈത്യകാലത്തും ഇരുണ്ട ദിവസങ്ങളിലും വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇക്കാര്യം പലർക്കും അറിവില്ലാത്തത് തന്നെയാണ്.
ആരെല്ലാമാണ് ജർമ്മനിയിൽ സോളാർ സബ്സിഡിയ്ക്ക് യോഗ്യത ഉള്ളവർ ?. വർദ്ധിച്ചു വരുന്ന സോളാർ സിസ്റ്റത്തിന്റെ ഡിമാന്റ് കുറെ ലളിതമായ ഓൺലൈൻ റാപ്പിഡ് ടെസ്റ്റ് വികസിപ്പിക്കാനുള്ള കുറെ ആശയങ്ങൾ നൽകി. ഒരു മിനിറ്റിനുള്ളിൽ ഒരാൾക്ക് സോളാർ സിസ്റ്റം സബ്സിഡിയ്ക്ക് അനുയോജ്യമാണോ എന്നും അപേക്ഷകന് എത്ര മാത്രം ലാഭിക്കാൻ കഴിയുമെന്നും മറ്റുമുള്ള വിവരങ്ങൾ സർക്കാരിൽ നിന്നും താല്പര്യമുള്ള അപേക്ഷകരെ അറിയിക്കുന്നു. സൗജന്യമായി കണ്ടെത്തുക, ബാദ്ധ്യതയില്ലാതെ ജനങ്ങൾക്ക് ലഭിക്കുന്ന വാഗ്ദാനങ്ങൾ സ്വീകരിക്കുന്നു, ഇങ്ങനെ ജർമ്മൻ ജനത ചിന്തിച്ചു തുടങ്ങി.
മേൽക്കൂരയിൽനിന്നുള്ള വൈദ്യുതി:-
നിയമഭേദഗതി ജർമ്മനിയിലെ സൗരോർജ്ജ സംവിധാനങ്ങളെല്ലാം കൂടുതൽ ആകർഷകമാക്കുകയാണ്. പലവീട്ടുടമകൾക്കും നിലവിൽ ഉയർന്ന കാര്യക്ഷമതയുള്ള സോളാർ പാനലുകൾ സ്ഥാപിക്കുന്നുണ്ട്. അടുത്ത കാലത്ത് ഉടമകൾക്ക് പുതിയ നികുതിവ്യവസ്ഥകൾ മാത്രമല്ല, ഫീഡ് ഇൻ താരിപ്പുകളിൽ ഗണ്യമായ വർദ്ധനവും കാണിക്കുന്ന ഒരു പുതിയ നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നു. സോളാർ വൈദ്യതി നമ്മുടെ ജീവിത സാഹചര്യത്തിന് എത്രത്തോളം യോജിക്കുന്നുവെന്ന് കണ്ടെത്താൻ ജർമ്മനിയിൽ ഇപ്പോൾ എളുപ്പമാണ്. സൗരയൂഥസിസ്റ്റം വാങ്ങുന്നതിലൂടെ എത്ര പണം ലാഭിക്കാനാകുമെന്നും ഒരു സിസ്റ്റം എപ്പോൾ എപ്പോൾ ലാഭകരമാണെന്നും അറിയേണ്ടത് പലർക്കും പ്രധാനപ്പെട്ട കാര്യമാണ്.
വീട്ടുടമകൾക്ക് ഇപ്പോൾ ഇത് എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും. ഈ ആവശ്യത്തിനായി പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന സ്വതന്ത്ര ചെക്ക്ഫോക്സ് പോർട്ടൽ ഇതിനു സഹായിക്കുന്നു. ഒരു സോളാർ ഓഫർ താരതമ്യത്തിലൂടെ ജനങ്ങൾക്ക് ഏതൊക്കെ സബ്സിഡികൾക്ക് നല്ല അർഹതയുണ്ടെന്നും അവരുടെ സമ്പാദ്യം എത്ര ഉയർന്നതാണെന്നും ആർക്കും കണ്ടെത്താൻ കഴിയും. കേരളത്തിൽ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന വർദ്ധിച്ച വൈദ്യുതി നിരക്കിൽനിന്നും ഏതുകാലത്ത് രക്ഷപ്രാപിക്കുവാൻ കഴിയും? // -
***********************************************************************************
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില് പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
***********************************************************************************