ധ്രുവദീപ്തി : Social & Politics //
ആരോഗ്യ പരിപാലനം -
ആശ്രയം മെഡിക്കൽ ഇൻഷുറൻസുകൾ -
("പ്രതിച്ഛായ" (കോട്ടയം) പ്രസിദ്ധീകരിച്ച ലേഖനം)
(ജർമ്മൻ ഡയറി)
George Kuttikattu |
*******************
ജർമ്മനിയിൽ
സാമ്പത്തിക നീതിയും സാമൂഹ്യനീതിയും ഉറപ്പാക്കിയ ലോകശ്രദ്ധയാർജ്ജിച്ച മഹത്തായ സാമൂഹ്യ നീതിസംസ്കാരമാണ് മെഡിക്കൽ ഇൻഷുറൻസ്.
മഹത്തായ വിജയത്തിന് ജനങ്ങളും ആതുരാലയങ്ങളും മെഡിക്കൽ സ്ഥാപനങ്ങളും ഗവേഷകരും ഗവണ്മെന്റും ഒന്നിച്ചു പ്രവർത്തിക്കുന്നു. ലോകജനതയ്ക്ക് മുമ്പിൽ ജർമ്മനിയുടെ ആരോഗ്യ പരിപാലന സംവിധാനവും മെഡിക്കൽ ഇൻഷുറൻസുകളും ഗവേഷണകേന്ദ്രങ്ങളും (ഉദാ: ജർമ്മൻ അർബുദ ഗവേഷണ കേന്ദ്രം ) മഹത്തായ മാതൃകകളാണ്.
( എന്നാൽ ഇന്ത്യയിൽ ഇക്കാലത്ത് ജനങ്ങളുടെ ആരോഗ്യപരിപാലനത്തിൽ ഉണ്ടാകുന്ന വർദ്ധിച്ചുവരുന്ന ചെലവുകൾ മൂലം ജനജീവിതം അസഹനീയമായവിധം വിഷമപ്രതിസന്ധിയിൽ എത്തിയിരിക്കുന്നു. ഇക്കാര്യത്തിൽ ഇന്ത്യയിലെ സർക്കാർ നിഷ്ക്രിയരായി മാറി.)
*******************
വർദ്ധിച്ചുവരുന്ന ആരോഗ്യപരിപാലന ചെലവുകൾ നിമിത്തം ലോക രാജ്യങ്ങളെല്ലാം പ്രത്യേകിച്ച് ഇന്ന് ഇന്ത്യയിൽ സ്പോടനാത്മക സ്ഥിതി വിശേഷത്തിലാണ്. ജനങ്ങൾക്ക് സ്വയം താങ്ങാനാവുന്നതിലേറെ ചികിത്സാ ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ, കേരള സംസ്ഥാനം അതിൽ മുന്തിയ സ്ഥാനത്തുമെത്തിക്കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലെയും മറ്റു രാജ്യങ്ങളിലെയും ഗവൺമെന്റുകൾ സാമ്പത്തിക ഘടനയുടെ വികസനസാദ്ധ്യതകളെന്നപോലെ തന്നെ ഏറെ സൂക്ഷ്മമായി ചർച്ചചെയ്യുന്ന ഒരു പ്രത്യേക വിഷയവും ജനങ്ങളുടെ ആരോഗ്യ പരിപാലനം തന്നെയാണ്.
കെട്ടുപിണഞ്ഞു കിടക്കുന്ന സാമൂഹ്യ ജീവിതത്തിന്റെ വ്യത്യസ്ത താൽപര്യങ്ങളിൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യപരിപാലനം കുറഞ്ഞ ചെലവിൽ നടത്തിയിരുന്ന ഭാരതത്തിന്റെ ആയുർവേദ ശാസ്ത്ര ചികിത്സാരീതി ഇക്കാലത്ത് പാശ്ചാത്യരുടെ സ്വന്തമായിത്തീരുകയാണെന്നുള്ള മാദ്ധ്യമങ്ങളുടെ പരിഭവം ശരിവയ്ക്കുന്നതുപോലൊരു സംഭവം ഈ കഴിഞ്ഞകാലത്ത് ഉണ്ടായിരുന്നു. ജർമ്മനിയിലെ ഹൈഡൽബെർഗിലുള്ള റൂപ്രെഹ്റ്റ് കാൾ സർവ്വകലാശാലയിലെ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ നടന്ന ആയുർവേദ ശാസ്ത്രപഠന സെമിനാറായി രുന്നു അത്.
ഇതിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുവാൻ അവസരം ലഭിച്ച എനിക്ക് അന്ന് മനസ്സിലാക്കാൻ കഴിഞ്ഞതിതാണ്: സെമിനാറിൽ ക്ഷണിക്കപ്പെട്ടു വന്നെത്തിയിരുന്ന ഏതാണ്ട് അൻപത് പേര് കാണും. അവരിൽ ഇന്ത്യയിൽ നിന്നുള്ള ചില സർവകലാശാല പ്രൊഫസർ മാരും അമേരിക്കയിൽനിന്നും യൂറോപ്യൻ സർവ്വകലാ ശാലകളിൽ നിന്നുമുള്ള പ്രൊഫസർമാരും ഗവേഷകരും ഉണ്ടായി രുന്നു. പ്രബന്ധം അവതരിപ്പിച്ചു സംസാരിച്ചത് അമേരിക്കയിലെ അരിസോണ സർവ്വക ലാശാലയിലെ പ്രസിദ്ധനായ പ്രൊഫസർ ഡോ. മാർക്ക് നിഹ്ടർ ആയിരുന്നു.
വിഷയം"Ayurveda Popular Health Culture and Globalisation". ആയുർ വേദശാസ്ത്ര ചികിത്സാരീതിയിൽ പതിറ്റാണ്ടുകൾക്കുള്ളിലുണ്ടായിട്ടു ള്ള മാറ്റങ്ങളും പാശ്ചാത്യലോകം ഇതിനു നൽകിയിരിക്കുന്ന ഏറിയ സ്വാഗതവും ഭാരതത്തിൽ ഇക്കാലത്ത് നിലവിലിരിക്കുന്ന ആയുർവേ ദത്തിന്റെ കൊമേഴ്‌സ്യൽ ദുരുപയോഗവും വിശദമായി അദ്ദേഹം പരാമർശിച്ചു.
യൂറോപ്യൻ സർവ്വകലാശാലകളുടെ വ്യക്തമായ താല്പര്യവും ആയുർ വേദ ശാസ്ത്ര ചികിത്സാശൈലിയുടെ സാമീപ്യവും അറിവും പരിച യവും നേടുന്നതിനുള്ള ബഹുമുഖ താല്പര്യവും ഭാരതത്തിന്റെ ആയുർ വേദശാസ്ത്ര ചികിത്സാരീതിയെ ധന്യമാക്കുന്നുണ്ട് എന്ന് പറയുന്നതി ൽ കുഴപ്പമില്ല. എന്നാൽ ഉടമസ്ഥതയും ഉപയോഗവും ഭാരതത്തിന് സാവധാനം അന്യമായേക്കാം.
ആതുരാലയങ്ങൾ ജീവൻ രക്ഷാകേന്ദ്രങ്ങളല്ല.
ഒരു മില്യാർഡനിലേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇന്ത്യയിൽ ജന ങ്ങളുടെ ആരോഗ്യസംരക്ഷണ പദ്ധതികളുടെ കെടുകാര്യസ്ഥതയിൽ ജനങ്ങൾ സാമ്പത്തിക പതനത്തിന്റെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തപ്പെടുകയാണല്ലോ. ഒരു വശത്ത് അജ്ഞാതമായ പുതിയ രോഗങ്ങളും അമിതമായ ചികിത്സാച്ചെലവുകളും ആതുരസേവനരംഗ ത്തെ കീഴടക്കിയിരിക്കുന്ന മെഡിക്കൽ മാഫിയ ആധിപത്യവും. മറുവശത്ത് നിശ്ശബ്ദമായി, നിഷ്ക്രിയരായിരിക്കുന്ന സർക്കാരുകളുടെ കെടുകാര്യസ്ഥതയും. ഇന്ത്യയിൽ കേരളത്തിൽ ഇത്തരം കാര്യങ്ങൾ വളരെയേറെ വർദ്ധിച്ചുവരുന്നു. ഇന്ത്യയിൽ മാത്രമല്ല, അമേരിക്കൻ ഐക്യ നാടുകളിലും യൂറോപ്പിലുമെല്ലാം സംഭവിച്ചിട്ടുള്ളതും ഇത് തന്നെയാണ്. ആതുരാലയങ്ങൾ ഇന്ന് ജീവൻ രക്ഷാകേന്ദ്രങ്ങളല്ലാതെ മാറിയിരിക്കുന്നു.
കേരളത്തിലേതുപോലെ ആരോഗ്യപരിപാലനവും പരിസ്ഥിതി പരിചര ണവും ഇത്രയധികം തകർന്ന സാഹചര്യം ലോകത്തിൽ മറ്റൊരിടത്തും കാണുകയില്ല. ഇന്ന് കേരളത്തിലെ ആരോഗ്യപരിപാലന കേന്ദ്രങ്ങളിലു ള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും മറ്റുരാജ്യങ്ങളെയപേക്ഷിച്ചു നോക്കിയാൽ തീരെ അപര്യാപ്തമാണ്. അടിയന്തിരപ്രാധാന്യമുള്ള ആരോഗ്യ പരിപാലന വിഷയത്തിൽ ചെലവ് കുറഞ്ഞതും കാര്യക്ഷമ തയുള്ളതും ആഗോളനിലവാരത്തിലുള്ളതുമായ ചികിത്സാശൈലി സൗകര്യപ്പെടുത്തുവാൻ എന്ത് ചെയ്യാനൊക്കും?
ഹൈഡൽബെർഗ് റൂപ്രെഹ്ട് കാൾസ് സർവകലാശാലയിലെ സെമിനാറിനിടെ പ്രൊ.ഡോ. മാർക്ക് നിഹ്ടറും ലേഖകൻ ശ്രീ. ജോർജ് കുറ്റിക്കാട്ടും |
ആരോഗ്യസംരക്ഷണ നിധി യൂറോപ്പിൽ
പുരാതനകാലത്തും മദ്ധ്യകാലഘട്ടത്തിലും അന്നുണ്ടായിരുന്ന പരിഷ് കൃത രാജ്യങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള ആരോഗ്യ പരിപാലനം നടന്നിരുന്നു. പ്രാചീന ഗ്രീക്ക്- റോമൻ സംസ്കാരത്തിലും മദ്ധ്യകാലഘട്ടങ്ങളിലും ജനങ്ങളുടെ ആരോഗ്യപരിപാലന പദ്ധതി ഉണ്ടായിരുന്നു. തൊഴിലാളികളുടെ സംഘങ്ങളും ഗിൽഡുകളും ഇതിന്റെ പ്രവർത്തനം നടത്തിപ്പോന്നു. യൂറോപ്യൻ രാജ്യങ്ങളിലുള്ള "ആരോഗ്യ സംരക്ഷണ നിധി" പോലുള്ള പദ്ധതികൾ റോമൻ സാമ്രാജ്യത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്നു.
വ്യവസായവത്ക്കരണ കാലഘട്ടത്തിന് മുമ്പ് യൂറോപ്പിലെ ഗോത്രവർഗ്ഗ ക്കാരും മതാചാര്യന്മാരും ഭരണകർത്താക്കളും തൊഴിൽ സംഘങ്ങളും ആരോഗ്യസംരക്ഷണ നിധിയിൽ സാമ്പത്തികമായ പങ്കാളിത്തം നൽ കിയിരുന്നു. രോഗങ്ങൾ മൂലമോ തൊഴിൽ ചെയ്യാൻ സാധിക്കാതെ വന്നവരുടെ മുടക്കം വന്ന തവണകൾ അടക്കുവാൻ സഹായം നൽകു ന്നത് ഇത്തരം പ്രവർത്തന പദ്ധതികളുടെ സവിശേഷതയായിരുന്നു. പിൽക്കാലങ്ങളിലുണ്ടായ "സ്വകാര്യ ചികിത്സാ സഹായ നിധി"യുടെ ഉത്ഭവത്തിന് പിന്നിലെ പ്രേരകശക്തിയും ആശയങ്ങളും ഇത്തരം സംഘങ്ങളുടെ പ്രവർത്തനശൈലിയിൽനിന്നുമായിരുന്നു.
ഇനി ആധുനിക കാലഘട്ടത്തിൽ ജർമനിയിൽ "ആരോഗ്യ പരിപാലന സഹായനിധിയും" ആരോഗ്യപരിപാലനവും എങ്ങനെയാണെന്ന് നോ ക്കാം. ജർമനിയിലെ "ആരോഗ്യപരിപാലന സഹായനിധി"മറ്റു ലോക രാജ്യങ്ങൾക്ക് ഒരു മാതൃകയാണ്. അമേരിക്കൻ ഐക്യനാടുകളിൽപ്പോ ലും എല്ലാ ജനങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസുകളുടെ സഹായം എത്തിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ജർമനിയിൽ 1843 - ലാണ് ആതുരസേവനമേഖലയിൽ "രോഗീസഹായ നിധി " എന്ന ആശയം ഭാഗികമായി രൂപമെടുത്തത്. ജർമ്മനിയിലെ പുകയില തൊഴിലാളികൾക്കായി "രോഗീ സഹായ സംഘം "എന്ന പേരിൽ സഹകരണസംഘം രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. ഒരു തൊഴിലാളി രോഗം പിടിപെട്ട് ചികിത്സ വേണ്ടി വരുകയോ ജോലിക്ക് പോകാനൊക്കാതെ വരികയോ ചെയ്‌താൽ രോഗീ സഹായസംഘം ചെലവുകൾ പൂർണ്ണമായും ഏറ്റെടുത്തിരുന്നു. രോഗം പിടിപെട്ടാൽ അതിനുമുമ്പ് തന്നെ സംഘത്തിലെ അംഗമായിരിക്കണം എന്നുമാത്രം. ആതുരാലയങ്ങളും സംഘവും യോജിച്ചു പ്രവർത്തിക്കും.
1845 -ൽ പ്രോയ്‌സിഷൻ രാജ്യത്തെ തൊഴിൽ നിയമം നടപ്പിലായതോടെ എല്ലാ ഫാക്ടറി തൊഴിലാളികൾക്കും വ്യവസായ തൊഴിലാളികൾക്കും മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കി. ഇതിനുശേഷം 1848 പരിഷ്ക്ക രണത്തിൽ എല്ലാ സർക്കാർ ജീവനക്കാർക്കും പ്രത്യേകിച്ച് ബെർലിനി ലെ പോലീസ് പ്രസീഡിയത്തിലെ ജീവനക്കാർക്കും വേണ്ടിയുള്ള മെഡിക്കൽ ഇൻഷുറൻസിന് രൂപം കൊടുത്തു. പിൽക്കാലത്തു പ്രയോ ഗത്തിൽ വന്ന "സാമൂഹിക ഇൻഷുറൻസിന്റെ "ആദിമരൂപം.
സോഷ്യൽ ഇൻഷുറൻസും മെഡിക്കൽ ഇൻഷുറൻസും നടപ്പിലായ തോടെ ജോലിചെയ്യുന്നവരും അല്ലാത്തവരും മെഡിക്കൽ ഇൻഷുറൻ സിൽ നിർബന്ധിത അംഗമായി ചേർന്ന് തുടങ്ങി. ഇതിനു ശേഷം 1854-ൽ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ താമസിക്കുന്ന എല്ലാ തൊഴി ലാളികളെയും സാമ്പത്തിക പങ്കാളിത്തം നൽകിക്കൊണ്ടുള്ള രോഗീ സഹായനിധികളിൽ അംഗമായി ചേർക്കാൻ പഞ്ചായത്തുകളെ ചുമതലപ്പെടുത്തി സർക്കാർ നിയമമുണ്ടാക്കി. തൊഴിൽ പരിശീലനം ലഭിച്ചിട്ടുള്ളവരും അല്ലാത്തവരുമായ തൊഴിലാളികൾക്ക് ഇത് ഏറെ പ്രയോജനകരമായി. ജർമനിയുടെ അയൽരാജ്യങ്ങളും ഈ മാതൃക അനുകരിച്ചു തുടങ്ങി.
മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ മാറിമാറി വന്ന ഭരണകൂടങ്ങൾ അനേകം പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കിക്കൊണ്ടിരുന്നു. പരിഷ്കർത്താ ക്കളിൽ പ്രമുഖനായിരുന്നയാൾ ബിസ്മാർക്ക് ചക്രവർത്തിയായിരുന്നു. സാമൂഹ്യഇൻഷുറൻസ് പദ്ധതി അദ്ദേഹമാണ് നടപ്പിലാക്കിയത്.1926-ൽ അന്ന് രാജ്യത്തുണ്ടായിരുന്ന എഴുനൂറ്റിത്തൊണ്ണൂറ് ഇൻഷുറൻസ് കമ്പ നികളെല്ലാം കൂടി പൊതുധാരണപ്രകാരം ഒരു ഐക്യ ഇൻഷുറൻസ് ഗ്രൂപ്പ് സംവിധാനം നിലവിൽ വരുത്തി. 1939 ആയപ്പോഴേയ്ക്കും ഇതിൽ അംഗങ്ങളായവരുടെ എണ്ണം എട്ടര മില്യൺ (എൺപഞ്ചു ലക്ഷം) ആയി ഉയർന്നിരുന്നു.
ഇൻഷുറൻസിൽ അംഗമാകുന്നയാളിന്റെ മൊത്തവരുമാനത്തിൽ ഒരു നിശ്ചിത ശതമാനം വരിസംഖ്യയായി അടയ്ക്കണം. പേഴ്സണൽ, ഫാമിലി, സ്റ്റുഡന്റസ് എന്നിങ്ങനെ വിവിധതരത്തിൽ ഇൻഷുറൻസ് അംഗങ്ങളായി ചേരാം.1941 ലാണ് പെൻഷനേഴ്സ് മെഡിക്കൽ ഇൻഷുറൻ സ് നടപ്പിലാക്കിയത്. നാസ്സികളുടെ ഭരണകാലത്ത് സ്വകാര്യ ഇൻഷുറൻ സ് കമ്പനികളുടെ മേൽ നിയന്ത്രണം ഉണ്ടായെങ്കിലും ഫെഡറൽ റിപ്പ ബ്ലിക്കിന്റെ തുടക്കത്തിൽത്തന്നെ സ്വയംഭരണാധികാരം തിരികെ നൽകി. സാമ്പത്തികാടിസ്ഥാനത്തിൽ പ്രൈവറ്റ് മെഡിക്കൽ ഇൻഷുറ ൻസോ സാധാരണയുള്ള നിർബന്ധിത മെഡിക്കൽ ഇൻഷുറൻസോ സ്വതന്ത്രമായി തെരഞ്ഞെടുക്കുവാൻ നിയമമുണ്ടായി.
ലോകശദ്ധയാർജ്ജിച്ച മഹത്തായ സാമൂഹ്യനീതി സംസ്കാരം.
ജർമ്മനിയിൽ സാമ്പത്തിക നീതിയും സാമൂഹ്യനീതിയും ഉറപ്പാക്കിയ ലോകശ്രദ്ധയാർജ്ജിച്ച മഹത്തായ സാമൂഹ്യനീതിസംസ്കാരമാണ് മെഡിക്കൽ ഇൻഷുറൻസ്. ഈ മഹത്തായ വിജയത്തിന് ജനങ്ങളും ആതുരാലയങ്ങളും മെഡിക്കൽ സ്ഥാപനങ്ങളും ഗവേഷകരും ഗവൺ മെന്റും ഒന്നിച്ചു പ്രവർത്തിക്കുന്നു.ലോകജനതയ്ക്ക് മുന്നിൽ ജർമ്മ നിയുടെ ആരോഗ്യപരിപാലന സംവിധാനവും മെഡിക്കൽ ഇൻഷുറ ൻസുകളും ഗവേഷണകേന്ദ്രങ്ങളും (ഉദാ: ജർമ്മൻ അർബുദ ഗവേഷണ കേന്ദ്രങ്ങളും ) മഹത്തായ മാതൃകകളാണ്.
പുതിയ പ്രതിസന്ധികൾ
പുകവലിക്കാരും മദ്യപാനികളും ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ ക്ക് ധന സഹായം നൽകണം
ആരോഗ്യ ഇൻഷുറൻസിന്റെ സാമ്പത്തിക വിടവ് നികത്തുന്നതിന്, ഒരു അ സാധാരണമായ നിർദ്ദേശം ഇൻഷുറൻസ് കമ്പനികളിൽ നിന്ന് വരുന്നു: മദ്യത്തിന്റെയും പുകയിലയുടെയും നികുതി വരുമാനം ആരോഗ്യ ഇൻഷുറൻസ് ഫണ്ടുകളിലേക്ക് ഒഴുകണം - കാരണം "ഗണ്യ മായ തുടർ ചെലവുകൾ".
ജർമ്മനിയിലെ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾക്ക് ബില്യൺ ഡോളർ വിടവ് ഭീഷണിയുണ്ട്. ഫണ്ടുകളുടെ ധനസഹായം എങ്ങനെ കൂടുതൽ സ്ഥിരതയുള്ള നിലയിൽ വയ്ക്കാമെന്നതിനെക്കുറിച്ച് ഇപ്പോൾ വ്യവസായത്തിൽ നിന്ന് അസാധാരണമായ ഒരു നിർദ്ദേശം വരുന്നു: ഗിൽഡ് ഹെൽത്ത് ഇൻഷുറൻസ് ഫണ്ടുകൾ നിയമപരമായ ആരോഗ്യ ഇൻഷുറൻസിന്റെ (ജികെവി) ധനസഹായത്തിനായി മദ്യ ത്തിന്റെയും പുകയിലയുടെയും നികുതി വരുമാനത്തിന്റെ ഒരു പങ്ക് ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു.
"പുകയിലയുടെയും മദ്യത്തിന്റെയും അമിതമായ ഉപഭോഗം ജി കെ വിക്ക് ഗണ്യമായ അനന്തരഫല ചെലവുകൾക്ക് കാരണമാകുന്നതിനാ ൽ, സംസ്ഥാനത്തിന്റെ വരുമാനത്തിൽ ജികെവിയുടെ പങ്കാളിത്തം ഉചിതമായിരിക്കും," താൽപ്പര്യഗ്രൂപ്പായ ഐകെകെ കഴിഞ്ഞ നാളിൽ അവതരിപ്പിച്ച ഒരു ആശയ ത്തിൽ പറയുന്നു.
17.4 മുതല് 17.9 ബില്യൺ യൂറോ വരെ പുകയില, മദ്യ നികുതി ഇനത്തി ൽ സംസ്ഥാനം കഴിഞ്ഞ വർഷങ്ങളിൽ പിരിച്ചെടുത്തതായി പഠനം പറയുന്നു. പുകവലിയുടെ നേരിട്ടുള്ള ചികിത്സാ ചെലവ് മാത്രം ഏകദേ ശം 30 ബില്യൺ യൂറോയാണെന്ന് കണക്കാക്കപ്പെടുന്നു. ഭാവിയിൽ, "അംഗീകരിക്കേണ്ട ഒരു പങ്ക്" സാമൂഹിക സുരക്ഷയ്ക്ക് ധനസഹായം നൽകാൻ ഉപയോഗിക്കാമെന്ന് അസോസിയേഷൻ പറയുന്നു.
മിനറൽ ഓയിൽ അല്ലെങ്കിൽ വൈദ്യുതി പോലുള്ള പാരിസ്ഥിതിക നികുതികൾ സാമൂഹിക സുരക്ഷയ്ക്ക് ധനസഹായം നൽകാനും ഉപയോഗിക്കാം. പരിസ്ഥിതി മലിനീകരണം ആരോഗ്യത്തെ ബാധിക്കു ന്നു,അതിനാൽ ജി കെ വി ഇവിടെ സാമൂഹിക ചെലവുകളും വഹിക്കു ന്നു. മറ്റ് രാജ്യങ്ങളിൽ ഇതിനകം തന്നെ നിലനിൽക്കുന്ന പഞ്ചസാര അല്ലെങ്കിൽ കൊഴുപ്പ് നികുതി, ഭാവിയിൽ സാമൂഹിക സുരക്ഷയ്ക്ക് ധനസഹായം നൽകാനും ഉപയോഗിക്കാം.
വരുന്ന വർഷം ഖജനാവിൽ ബില്യൺ യൂറോയുടെ കമ്മി പ്രതീക്ഷി ക്കുന്നതിനാൽ ഫെഡറൽ കാബിനറ്റ് സാമ്പത്തിക പാക്കേജ് ആരംഭി ച്ചു. ജർമ്മൻ ആരോഗ്യമന്ത്രി കാൾ ലൗട്ടർ ബാഹിന്റെ (എസ്പിഡി) പദ്ധതികൾ 0.3 ശതമാനം പോയിന്റ് വര്ദ്ധനവ് നല്കുന്നു. ഇതനുസരിച്ച് രണ്ട് ബില്യൺ യൂറോയുടെ അധിക ഫെഡറൽ സബ്സിഡിയും ആസൂ ത്രണം ചെയ്തിട്ടുണ്ട്. 17 ബില്യൺ യൂറോയുടെ മൈനസ് ആഗിരണം ചെയ്യാനാണ് പാക്കേജ് ഉദ്ദേശിക്കുന്നത്.
നിരന്തരം അഭിമുഖീകരിക്കേണ്ടുന്ന വെല്ലുവിളികളാണ് പുതിയ പുതിയ രോഗങ്ങളും കുതിച്ചുയരുന്ന ചികിത്സാച്ചെലവുകളും വെല്ലു വിളികളെ നേരിടുവാൻ പ്രാപ്തരായ ഗവേഷകരും ഗവേഷണകേന്ദ്രങ്ങ ളും ഇൻഷുറൻസ് പ്രസ്ഥാനങ്ങളും ഉള്ള ജർമ്മനിയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയം ജനങ്ങളുടെ വിലയേറിയ ജീവനും മെച്ചപ്പെട്ട ആരോഗ്യപരിപാലനവുമാണ്. ഇത് ഇക്കാലത്തു ഇന്ത്യയിൽ, അതാകട്ടെ, കേരളത്തിൽ തീർത്തും അജ്ഞാതമായിരിക്കുന്നു. ഉദാ: കേരളത്തി ലെ ഭരണാധികാരികൾ പോലും ചികത്സയുടെ പേരിൽ ജനങ്ങളുടെ നികുതിപ്പണമെടുത്ത് വിദേശങ്ങളിൽ ആരോഗ്യപരിപാലനത്തിനായി പോകുന്ന സംഭവങ്ങൾ നാം അറിയുന്നു...// -
*********************************************************************************
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-