Freitag, 1. Juli 2022

ധ്രുവദീപ്തി // ലിങ്കണും ഡാർവിനും തമ്മിലെന്ത് ? George Kuttikattu


  ഏബ്രാഹം ലിങ്കൺ 
 ഡോ.ചാൾസ് ഡാർവിൻ 






ലിങ്കണും ഡാർവിനുംതമ്മിലെന്ത്    ? 

George Kuttikattu

ബ്രഹാം  ലിങ്കണും ചാൾസ് ഡാർവിനും - ഇവർ ഇരുനൂറ് വർഷങ്ങൾക്ക് മുമ്പ് ജനിച്ചവരാണ്. ഇരുവരും മനുഷ്യന്റെ സമത്വത്തിൽ ഒരുപോലെ തന്നെ ഉറച്ചു വിശ്വസിച്ചിരുന്നവരുമാണ്. 

ഒരാൾ, ചോരപ്പുഴ ഒഴുക്കിയ യുദ്ധം നയിച്ചു . മറ്റെയാൾ വർഗ്ഗവിദ്വേഷികളിൽ നിന്നും വർഗ്ഗവൈരുദ്ധ്യങ്ങളുടെ വിഭിന്നതകളിൽനിന്നും ആദായം കൊയ്തു . പിറകോട്ടുള്ള ചരിത്രം അവലോകനം ചെയ്‌താൽ ഇരുവരുടെയും അതാത് മേഖലകളിലെ പ്രവർത്തനങ്ങൾ വളരെയധികം പരിവർത്തനങ്ങൾക്ക് വഴി യൊരുക്കിയെന്നത് വ്യക്തമാണ്. ഇരുവരും ജനിച്ചത് ഒരേ ദിവസം, മരിച്ചത് ഒരേ മാസവും.  

അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തെ നോളിൻക്രീക്കിന് അടുത്ത് 1809 ഫെബ്രുവരി 12-)0 തിയതി ഒരു ദരിദ്ര കുടുംബത്തിലാണ് ഏബ്രഹാം ലിങ്കൺ ജനിച്ചത്.സംസ്ഥാനത്തെ കർഷകരിൽ ഭൂരിപക്ഷവും സാമ്പത്തികമായി മെച്ചപ്പെട്ടവരായിരുന്നില്ല. പിതാവ് തോമസും അമ്മ നാൻസിയും സഹോദരി സാറയുമടങ്ങുന്ന ഒരു കൊച്ചു കുടുംബം.

ഏബ്രഹാം ലിങ്കൺ - വളരെ വലിയ ആത്മവിശ്വാസി, ജന്മനാൽ തന്നെ  രാഷ്ട്രീ യക്കാരനനായവൻ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാം. മഹാ വാഗ്‌മിയും തന്റെ തന്ത്രപരമായ ഇടപെടലുകളിൽക്കൂടി ചരിത്രത്തിന്റെ താളുകളിൽ സ്ഥാനം പിടിച്ച മഹാവ്യക്തിത്വത്തിനുടമയും. 

ഡോ.ചാൾസ് ഡാർവിൻ- ഒരു ഇംഗ്ലീഷുകാരൻ . സമ്പന്നൻ. ഒതുങ്ങി ജീവിക്കാ നാഗ്രഹിച്ച മഹാപണ്ഡിതൻ. ഒരു നിശ്ശബ്ദനായ എഴുത്തുകാരൻ. ഇതുകൊണ്ടും തീർന്നില്ല. ദൈവശാസ്ത്ര പഠനം ഇടയ്ക്കവച്ച്‌ മുടങ്ങിപ്പോയെങ്കിലും അത് വരെയുള്ള ചിന്തകളും സങ്കല്പങ്ങളും മറികടന്ന് ശാസ്ത്രരംഗത്ത്‌ ഒരു കുതിച്ചു ചാട്ടത്തിൽ നാന്ദി കുറിച്ചു.

ഡോ. ചാൾസ് ഡാർവിന്റെ ഇരുന്നൂറാം ജന്മദിനം ആചരിക്കുന്ന ഇന്നത്തെ തലമുറ മഹത്തായ മറ്റൊരു ചിന്താശൈലിയും അറിവും പഠനരീതിയും സ്വീകരിക്കുന്നു.  പുതിയ പുതിയ ആഴങ്ങളിലേക്കുള്ള  അന്വേഷണങ്ങളുടെ ഇടയിൽ പലപ്പോഴും വഴി മുടക്കി നിൽക്കുന്ന പ്രതിബന്ധങ്ങൾ ഉണ്ടാകുമ്പോ ൾ അദ്ദേഹം ലോകത്തിനു കാഴ്ചവച്ച "ജനിതോത്പത്തി " (The origin of species) എപ്പോഴും ഒരു ചൂണ്ടുപലകയായി മാറിയിട്ടുണ്ട്.

ലോകരാഷ്ട്രങ്ങളിൽ അമേരിക്കൻ ഐക്യനാടുകൾ മാത്രമായിരുന്നു. ശാസ്ത്രലോകത്തിന് ജീവതന്ത്രത്തിലും ഊർജ്ജതന്ത്രത്തിലും അമിത പ്രാധാ ന്യം നൽകി അതിനെ ആഗോളശാസ്ത്രപഠനവേദിയാക്കി ഉയർത്തിയത്. ഏബ്രാഹം ലിങ്കണിന്റെയും ചാൾസ് ഡാർവിന്റെയും അർപ്പിതമായ സേവനം ഇല്ലായിരുന്നെങ്കിൽ ഇക്കാര്യം ചിന്തിക്കുവാൻ പോലും സാധ്യമാകുമായിരുന്നി ല്ലെന്നു ശാസ്ത്രലോകം വിശ്വസിക്കുന്നു.

ഏബ്രാഹം ലിങ്കണിന്റെയും ചാൾസ് ഡാർവിന്റെയും തനതായ ചിന്താരീതി യിലും പ്രവർത്തനശൈലിയിലും ഏറെ സമാനതകൾ ഉണ്ടായിരുന്നതായി മനസ്സിലാക്കുവാൻ കഴിയും. എന്തുകൊണ്ടാണിങ്ങനെയെന്നത് ഏറെ ചിന്ത നീയവുമാണ് . കെന്റക്കിയിലെ ഒരു സാധാരണ കൃഷിക്കാരന്റെ മകനായി ജനിച്ച ഏബ്രഹാം ലിങ്കൺ , ഇംഗ്ലണ്ടിലെ സെവേർണിൽ ഒരു ധനിക കുടുംബ ത്തിലെ ഭിഷഗ്വരപുത്രൻ-ചാൾസ് ഡാർവിൻ - ദാസ്യ വേലയോടും അടിമത്ത ത്തോടും ഇരുവർക്കും ശക്തമായ എതിർപ്പാണുണ്ടായിരുന്നത്. ഈ വിധ മനു ഷ്യാവകാശ ധ്വംസനത്തിനെതിരെ ഇവർ ഇരുവരും തങ്ങളുടേതായ മണ്ഡല ങ്ങളിൽ അടിയുറച്ചുനിന്നു പോരാടി.

അടിമവിമോചന പ്രഖ്യാപനം അടിവരയിട്ട് രൂപപ്പെടുത്തിയ ഏബ്രഹാം ലിങ്കണിന്റെ ഗെറ്റിസ്ബർഗ്ഗ് പ്രസംഗം - അതൊരു പ്രസംഗം മാത്രമായിരുന്നില്ല. ജനാധിപത്യ ശാസ്ത്രത്തിലടിസ്ഥാനമാക്കി സമാധാനത്തിനും മനുഷ്യസമത്വ ത്തിനും വേണ്ടിയുള്ള ഒരു ഉടമ്പടി പ്രഖ്യാപനമായിരുന്നു, അത്. 

ഡോ. ചാൾസ് ഡാർവിനും ഇതിൽ നിന്നും ഒട്ടും തന്നെ വിഭിന്നമല്ലാത്ത ചിന്ത കളിലൂടെയും അനുഭവങ്ങളിലൂടെയും ബോധ്യപ്പെട്ടതാണ്. "എല്ലാ മനുഷ്യരും സജാതീയത്വം ഉൾക്കൊള്ളുന്നവരാണെന്ന അറിവ് " അദ്ദേഹത്തിൻറെ ബയോ ഗ്രഫി എഴുതിയ ജെയിംസ് മൂറും അഡ്രിയാൻ ഡെസ്മോൺടും " ഡാർവിൻസ് സേക്രഡ് കോസിൽ ഇത് ഉറപ്പിച്ചു സമർത്ഥിക്കുന്നു. എല്ലാ അടിമത്ത സമ്പ്രദാ യങ്ങളും അവസാനിപ്പിക്കുകയെന്നത് ഏബ്രഹാം ലിങ്കണിന്റെയും ചാൾസ് ഡാർവിന്റെയും ജീവിതോദ്യമങ്ങളിലെ പ്രധാന ഭാഗമായിരുന്നു.

"ഒരു അടിമയെപ്പോലും മോചിപ്പിക്കാതെയാണ് ഐക്യം സാധിക്കുന്നതെങ്കി ൽ അത് ഞാൻ ചെയ്യും.അഥവാ എല്ലാ അടിമകളെയും മോചിപ്പിക്കുവാൻ ഐക്യം സംരക്ഷിക്കുവാൻ അപ്രകാരംതന്നെയും ചെയ്യും. അതുമല്ല, അവരി ൽ കുറച്ചുപേരെ മാത്രം മോചിപ്പിക്കുവാനും മറ്റുള്ളവരെ അവരെ സഹായി ക്കുകയുമില്ലായെങ്കിൽപ്പോലും അത് ഞാൻ ചെയ്യും ". അടിമത്തം  സംബന്ധി ച്ച എല്ലാ കാര്യങ്ങളിലും രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കുവാൻ ഇത് ഏറെ സഹായിക്കുമെന്ന് തന്നെയാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.ഇതിലുറച്ചു നിന്ന് കൊണ്ടുതന്നെ ഏബ്രഹാം ലിങ്കൺ തന്റെ നേതൃത്വത്തിൽ നടന്ന ആഭ്യ ന്തരയുദ്ധത്തിൽ രാജ്യസഖ്യങ്ങളടങ്ങിയ " അമേരിക്കൻ ഐക്യനാടുക ൾ " രൂപീകരിച്ചു. അടിമത്ത സമ്പ്രദായം അവസാനിപ്പിക്കുകയും വർണ്ണ വിവേചന ത്തിനെതിരെ ശക്തമായ ഒരു അവബോധം രൂപപ്പെടുത്തുകയും ചെയ്യാൻ അദ്ദേഹത്തിനായി. 

അമേരിക്കൻ അടിമത്തം വളർന്നതെങ്ങനെ? 

അമേരിക്ക സ്വാതന്ത്രമായതോടൊപ്പം യൂറോപ്പിൽ അസംസ്കൃതസാധനങ്ങളു ടെ വലിയ കുറവ് അനുഭവപ്പെട്ടു. അതേസമയം, അമേരിക്കയിൽ ഫാക്ടറിക ളും യന്ത്രവത്ക്കരണപ്രക്രിയയും ഇവയുടെ കുറവുമൂലം അവതാളത്തിലായി. യൂറോപ്പിനെ ആശ്രയിക്കാതെയുള്ള ഒരു യന്ത്രവത്ക്കരണം അസാദ്ധ്യമാണെ ന്ന് മനസ്സിലാക്കിയ അമേരിക്ക പരുത്തി, പുകയില,തുടങ്ങിയ ഒട്ടനവധി അസം സ്കൃത സാധനങ്ങൾ തങ്ങളുടെ കപ്പലുകളിൽ യൂറോപ്പിലേക്ക് അയച്ചു തുടങ്ങി. ഇതിനു പകരമായി യന്ത്രങ്ങളും പാർട്സ്കളും തിരികെ ലഭിച്ചു. പ്ലാന്റേഷനുക ളും ഖനികളും വികസനത്തിന്റെ ഉച്ചകോടിയിലെത്തി. ഇതനുസരിച്ചു തൊഴി ലാളികളുടെ കുറവ് കുത്തനെ വർദ്ധിച്ചു വന്നു. ഈ സാഹചര്യം യൂറോപ്യൻ കോളനി ശക്തികൾ കൃത്യമായി മനസ്സിലാക്കിക്കൊ ണ്ട് കായശേഷിയുള്ള കറുത്ത വർഗ്ഗക്കാരെ അടിമകളാക്കി കൈമാറ്റം ചെയ്യു ന്നതിന് കരാറുണ്ടാക്കി.

അമേരിക്കയിൽ അടിമത്തം പതിനേഴാം നൂറ്റാണ്ടു മുതൽ ഉണ്ടായിരുന്നുവെങ്കി ലും അത് ശക്തമായി വ്യാപിച്ചത് യൂറോപ്പുമായുള്ള കരാർ മുതലായിരുന്നു. കപ്പലുകളുടെ ഇടുങ്ങിയ വൃത്തികെട്ട മുറികളിൽ അടച്ചിരുന്ന അടിമകൾക്ക് പ്രകാശം കാണുവാനുള്ള ഭാഗ്യമുണ്ടാകുന്നത് മൂന്ന് നാല് മാസങ്ങൾക്ക് ശേഷം ആയിരുന്നു. അപ്പോഴേയ്ക്കും പകർച്ചവ്യാധിയിൽപ്പെട്ട് ഏതാണ്ട് എൺപത്തി അഞ്ച് ശതമാനം അടിമകളും മരണത്തിനു കീഴടങ്ങിയിരുന്നു. അങ്ങനെ ദിവ സംതോറും അമേരിക്കൻ തുറമുഖങ്ങളിലേയ്ക്ക് അടിമകളായി കയറ്റി അയ യ്ക്കപ്പെട്ട കറുത്ത വർഗ്ഗക്കാരുടെ നിസ്സഹായതയുടെ ദയനീയ രോദനം ഓരോ തിരമാലകൾക്കൊപ്പം അലിഞ്ഞുചേർന്നുകൊണ്ടിരുന്നു.

ട്രോപ്പിക്കൽ കാലാവസ്ഥയുള്ള അമേരിക്കയുടെ തെക്കൻ പ്രദേശങ്ങളിലെ ധനിക കർഷകരാണ് അടിമകളെ വാങ്ങി അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. അതേസമയം വ്യവസായശാലകളും ബാങ്കുകളും മറ്റു സ്ഥാപനങ്ങളും നടത്തി വന്നിരുന്ന വടക്കൻ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിമത്ത വ്യവസ്ഥിതിയെയും അടിമവ്യാപാരത്തെയും അംഗീകരിക്കുവാൻ വിഷമം ഉണ്ടായത് അമേരിക്ക രണ്ടായി പിരിയുവാൻ ഒരു കാരണമായി. വടക്കൻ പ്രദേശത്തുകാരനായ ഏബ്രാഹാം ലിങ്കൺ സ്വാഭാവികമായിത്തന്നെ അടിമക്കച്ചവടത്തിന് എതിരാവുകയും ചെയ്തു. ഇതോടെ അദ്ദേഹം മനുഷ്യ സമത്വത്തിന്റെ പ്രവാചകനായിത്തീർന്നു, സ്വാതസിദ്ധമായ നീതിബോധത്തി ലുറച്ച പ്രതിജ്ഞയുമായി.

ഇതുപോലെ തന്നെ, ഏറെ സമാനതയോടെ തന്നെയാണ് ഡോ.ചാൾസ് ഡാർവി നും ചെയ്തത്. എന്നാൽ മനുഷ്യനെ സ്വതന്ത്രനാക്കുന്നതിനല്ല, മറിച്ച് , പരിണാമ വാദം വിശദീകരിച്ചുകൊണ്ട് മനുഷ്യർ എല്ലാവരും സമാനതയുള്ള വരാണെ ന്നും പരസ്പരം ബന്ധമുള്ളവരാണെന്നും സമർത്ഥിക്കുകയായിരുന്നു അദ്ദേഹം. 

എന്നാൽ ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുവരുടെയും പ്രവർത്തന ങ്ങളിലെ വൈപരീത്യമാണത്. ഐക്യനാടുകളെന്ന സ്വപ്നം സാക്ഷാത്ക്കരിക്കു വാൻ ഏബ്രഹാം ലിങ്കണ് ഒരു യുദ്ധം നയിക്കേണ്ടി വന്നു. ആറുലക്ഷത്തി ഇരു പതിനായിരത്തോളം പേര് പോർക്കളത്തിൽ മരിച്ചു വീണു. പക്ഷെ, യഥാർത്ഥ മരണസംഖ്യ ഇതിലും എത്രയോ കൂടുതലാണ്. കൂടാതെ അടിച്ചമർത്തപ്പെട്ടിരു ന്ന തെക്കൻ പ്രവിശ്യകൾ പതിറ്റാണ്ടുകളോളം തകർന്നടിഞ്ഞു കിടന്നു.

യന്ത്രവത്കൃത യുദ്ധോപകരണങ്ങൾ ഉപയോഗിച്ചുള്ള ആദ്യത്തെ യുദ്ധമെന്ന ചരിത്രപ്രാധാന്യമുള്ള ഈ യുദ്ധത്തിന്റെ അവസാനഫലം ഭീകരമായിരുന്നു. എതിർ സൈന്യങ്ങളെ വകവരുത്തുക മാത്രമായിരുന്നില്ല, മറിച്ച് നിരപരാധിക ളായ അവിടുത്തെ സാധാരണക്കാരായ ജനങ്ങളെയും ഇല്ലായ്മ ചെയ്തു. അൻഡേഴ്സ ൺ ക്യാമ്പിലുണ്ടായിരുന്ന തടവുകാരിൽ നാൽപതു ശതമാനവും മരണത്തിനി രയായി.

1865 ഏപ്രിൽ പതിനാലാം തിയതി, ദുഃഖ വെള്ളിയാഴ്ച തന്റെ ഭാര്യയുമൊത്ത് നാടക തീയേറ്ററിലിരിക്കുമ്പോൾ വിൽക്കെസ് ബൂത്ത് എന്ന ഘാതകൻ എബ്രഹാം ലിങ്കനെ വെടിവച്ചു കൊന്നു. യാഥാസ്ഥിതിക ചേരിയുടെ കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ട് തന്റെ കർമ്മമണ്ഡലത്തിലെ ആത്മാർത്ഥ വും സ്തുത്യർഹവുമായ പ്രവർത്തനങ്ങൾ വഴി മനുഷ്യർക്കിടയിലെ സമത്വത്തി നും സഹവർത്തത്തിനും സുദൃഢമായ ശാസ്ത്രീയ അടിത്തറ പണിത ചാൾസ് ഡാർവിൻ 1882 ഏപ്രിൽ 19- )0 തിയതി കെന്റിൽ അന്തരിച്ചു. //- 

*********************************************+*************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
---------------------------------------------------