|
-ഇന്ത്യയിലെ കൊറോണ രോഗികളുടെ അവസ്ഥ- | |
| | | | |
ഇന്ത്യാമഹാരാജ്യത്തിന്റെ അവസ്ഥ //
George Kuttikattu
പുതിയ ഇന്ത്യൻ ദേശീയ സാമൂഹിക വികസനപുരോഗതിയും മാത്രമല്ല വിവിധ വിഷയങ്ങളും പത്തൊൻപതാം നൂറ്റാണ്ടിൽ അതിജീവിച്ചതിനേക്കാൾ, അവയെല്ലാം കാലഹരണപ്പെട്ടു പോയ ഒരു പ്രതിഭാസമായിട്ട് നമ്മുടെ രാഷ്ട്രത്തെക്കുറിച്ചു കരുതുന്നവർ ധാരാളം കാണും. എല്ലാവിധ കാര്യങ്ങളും അത്രയ്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി അത് യോജിക്കുന്നില്ല. പ്രത്യേകിച്ച് ഇന്ന് അങ്ങനെയൊന്നു ഇന്ത്യൻ സാമൂഹിക കാര്യത്തിലതില്ല. അത്തരം അഭിപ്രായങ്ങളെല്ലാം തുറന്ന് പ്രകടിപ്പിക്കാനുള്ള നമ്മുടെ സ്വന്തം സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവണതകളെ വളരെയധികം ശുഷ്‌ക്കാന്തിയോടെ തന്നെ കഴിവതും നേരത്തെ തന്നെ പ്രതിരോധിക്കാൻ കഴിയണമെന്ന് നാം ആഗ്രഹിക്കുന്നുണ്ട്. അടുത്തകാലത്ത് അവയെല്ലാമാകട്ടെ, തീർത്തും പരാജയമായാണ് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ നാം കാണുന്നത്. ഇത്തരം ചില അനുഭവങ്ങൾ അനേകം ആളുകൾക്കു നേരിടാനായത് ബുദ്ധിമുട്ടായി അനുഭവപ്പെടുന്നുണ്ട് എന്ന് പറയാതെ ഇന്ന് മുന്നോട്ട് കുറിക്കുന്നത് യുക്തിയല്ല. ബ്രിട്ടീഷ് ആധിപത്യത്തിൽനിന്നും ഇന്ത്യൻ ജനത ആഗ്രഹിച്ച ഇന്ത്യയുടെ പരിപൂർണ്ണ സ്വാതന്ത്യത്തിന്, തന്റെ ശക്തമായ ആശയങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും മാത്രമല്ല, സ്വന്തമായ അഭിപ്രായങ്ങളിലൂടെയും പ്രസിദ്ധീകരിച്ചിരുന്ന എഴുത്തുകളിലൂടെയും അന്നത്തെ ഇന്ത്യൻസമൂഹത്തെ ആശ്വസിപ്പിച്ചിരുന്ന മഹാത്മാഗാന്ധിയെപ്പോലെ ഇപ്പോൾ നമ്മൾ കൂടുതൽ ചിന്തിക്കേണ്ടതായി വന്നിരിക്കുന്നു. അദ്ദേഹം ഇങ്ങനെയാണ് ചിന്തിച്ചത്.
1904-ലാണ് "ഇന്ത്യൻ ഒപ്പീനിയൻ " പത്രം തുടങ്ങിയത്. ആദ്യത്തെ മാസം തന്നെ അദ്ദേഹം വലിയ ഒരു യാഥാർത്ഥ്യം മനസ്സിലാക്കി."പത്രങ്ങൾ വലിയ ഒരു ശക്തിയാണ്. അതിനുള്ള ഏകലക്ഷ്യം സേവനം ആയിരിക്കണമെന്നതാണ്". പക്ഷെ നിയന്ത്രിക്കാനാവാത്ത വിധം ജലപ്രവാഹത്തിൽ എല്ലാ പ്രദേശങ്ങളെയും വെള്ളത്തിലാഴ്ത്തുകയും വിളകളെല്ലാം നശിപ്പിക്കുകയും ചെയ്യുന്ന അനുഭവംപോലെ അനിയന്ത്രിതമായ തൂലികയും നാശമേ ഉണ്ടാകുകയുള്ളൂ. നിയന്ത്രണങ്ങൾ പുറത്തുനിന്നാണെങ്കിൽ അത് ഏതു നിയന്ത്രണരാഹിത്യത്തെക്കാളും അപകടകരമായിരിക്കും". നിലവിൽ നമുക്ക് പുറത്തുനിന്നുള്ള നിയന്ത്രണമാണല്ലോ കാണുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ അഭിപ്രായ-മൗലീകാവകാശസ്വാതന്ത്ര്യത്തിന്മേൽ കാണപ്പെടുന്ന കടുത്ത നിയന്ത്രണങ്ങളും അത് നടപ്പാക്കുവാൻ നിഗൂഢമായി ചില ഓൺലൈൻ മീഡിയകളെ സർക്കാർ ഉപയോഗിക്കുന്നുണ്ട്. ജനങ്ങളിൽ ആശങ്ക ഉണർത്തുന്ന ഇത്തരം നീചകൃത്യങ്ങളിൽ ജനങ്ങൾ അകപ്പെട്ടുപോകുന്നു. "ഇന്ത്യയിലെ ജനങ്ങളുടെയും അധികാരിവർഗ്ഗങ്ങളുടെയും ഉള്ളിൽനിന്നുള്ള മനോനിയന്ത്രണം വന്നാലേ ഗുണപ്രദമാകൂ" എന്നാണ് പ്രതിസന്ധികൾ നേരിട്ട് അനുഭവിച്ചിരുന്ന മഹാത്മാഗാന്ധിജി അഭിപ്രായപ്പെട്ടതും. അതായത്, സംയുക്ത പരിശ്രമത്തിലൂടെയും മാനുഷിക ഐക്യദാർഢ്യം ഉണ്ടാകുവാനും എല്ലാ ഇന്ത്യാക്കാരിലും അടുത്ത ഭാവിയിൽ ഒരു ഇന്ത്യാക്കാരനെ ഉള്ളിൽനിന്നു നേടുന്നതിനുള്ള എല്ലാവിധവുമുള്ള അപകടസാദ്ധ്യതകളെക്കുറിച്ചുള്ള സംയുക്ത ധാരണയിൽ കൂടി മാത്രമേ ഇന്ത്യാക്കാരുടെ ശക്തമായ ഐക്യം നടക്കുകയുള്ളൂ. അഥവാ അവർക്കതിനു അർഹതയുണ്ടാവുകയുള്ളൂ, എന്ന് മഹാത്മജി വിശ്വസിച്ചിരുന്നു. ഇന്നും സാക്ഷാത്‌കരിക്കപ്പെട്ട ഒരു യാഥാർത്ഥ്യമല്ല.
ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായി അഹിംസാത്മക പ്രതിരോധം നയിച്ചിരുന്ന, പ്രത്യേകിച്ച് മഹാത്മാഗാന്ധി ,ജവർലാൽ നെഹ്‌റു എന്നിവരുടെ മഹത്തായ നേതൃത്വത്തിൽ 1947 -ൽ ഇന്ത്യയെ സ്വാതന്ത്യത്തിലേയ്ക്ക് നയിച്ചു. അതെ സമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ബ്രിട്ടീഷ് ഇന്ത്യയുടെ കോളനിയെ രണ്ടു വ്യത്യസ്ത രാജ്യങ്ങളായി വിഭജിക്കാൻ കൊളോണിയൽ ശക്തി ഉത്തരവിട്ടു. അത്, മതേതര ഇന്ത്യൻ യൂണിയൻ, മറ്റേത് ചെറിയ ഇസ്‌ലാം റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാൻ എന്നും പ്രഖ്യാപനം ഉണ്ടായി. അന്ന് മുസ്ലീമുകളുടെ ഭൂരിപക്ഷം ഉള്ള ഒരു പ്രത്യേക ദേശീയ രാഷ്ട്രത്തിനായി 1930 മുതൽ ഉച്ചത്തിൽ ശക്തമായി വളർന്നുവന്ന മുസ്ളീംലീഗിന്റേയും അതിന്റെ നേതാവായിരുന്ന മുഹമ്മദ് അലി ജിന്നയുടെയും ആവശ്യവും ബ്രിട്ടീഷുകാർ അങ്ങനെ അന്ന് നിറവേറ്റുകയും ചെയ്തു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം അധികാരത്തിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിമാരും പാർലിമെന്റും നമ്മുടെ രാജ്യത്തിന്റെ പൊതുസ്ഥിതിയെക്കുറിച്ചു ഓരോവർഷവും പൊതുവെ അവലോകനം നടത്തുന്ന പതിവുണ്ടായിരുന്നു. ഇന്ത്യയെ ഒരു മാതൃകാ ജനാധിപത്യരാജ്യമായി, ഒരു മതേതര പാർലമെന്ററി രാഷ്ട്രമെന്ന കാഴ്ചപ്പാടിൽ ഉയർത്തിക്കൊണ്ടുവരാൻ അന്നത്തെ രാഷ്ട്രനേതൃത്വങ്ങൾ പരിശ്രമിച്ചിരുന്നു. ഇന്ത്യയിൽ ഐ.ടി യുഗം ആരംഭിക്കുവാനും ആധുനിക വീക്ഷണം ഉണ്ടായിരുന്ന നേതാക്കാളായ രാജീവ് ഗാന്ധി തുടങ്ങിയവരെ ഇന്ത്യയിലെ അക്രമ രാഷ്ട്രീയം മാത്രം ഉണ്ടായിരുന്നവർ ഇല്ലെന്നാക്കി. രാജീവ് ഗാന്ധിയെ അവർ ആക്രമിച്ചു കൊല ചെയ്തു. ശക്തരായിരുന്ന മഹാത്മജിയെ, ഇന്ദിര ഗാന്ധിയെ അവർ കൊലചെയ്തു. ഇന്ത്യയിലെ ഭാവി അക്രമരാഷ്ട്രീയത്തിന്റെ തുടക്കമായിരുന്നു ഈ കൊലപാതകങ്ങൾ.
എന്താണിന്നത്തെ ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ അവസ്ഥ? മുൻകാലത്തെ രാഷ്ട്രീയവീക്ഷണം ഒന്നും ഇന്നത്തെ ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നില്ല, ജനങ്ങൾക്ക് പ്രയോജനകരമായ പുരോഗമനമൊന്നും കാണാനുമില്ല. ഇന്നും സ്വതന്ത്ര ഇന്ത്യയുടെ അവസ്ഥയ്ക് 1945 ലേതിൽനിന്ന് വളരെയേറെ മാറ്റങ്ങൾ ഒന്നും വരുത്തി മെച്ചപ്പെടുത്തുവാൻ ഇന്നു രാഷ്ട്രീയ നിലപാടിൽ ഇന്ത്യൻ സർക്കാരിന് സാദ്ധ്യമായിട്ടില്ല. അതിനു ചില മതിയായ ഉദാഹരണങ്ങൾ നൽകാൻ കഴിയും. രാജ്യത്തെ അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തൊഴിലില്ലായ്മ, വംശീയത, വംശീയ ചിന്താഗതി, വയോജനങ്ങളുടെ പട്ടിണി, വയോജനങ്ങളുടെ ജീവ സുരക്ഷാ കാര്യങ്ങൾ, ജനങ്ങളുടെ പൊതു ആരോഗ്യവിഷയങ്ങളിലെ വലിയ പാളിച്ചകൾ, നീതിരഹിതമായിട്ടുള്ള നികുതി ചുമത്താൽ, ഇന്ത്യയിൽ നിഗൂഢജീവിതം നയിക്കുന്ന ശതകോടീശ്വരന്മാരെ നികുതി സംരക്ഷ നൽകി സഹായിക്കുന്ന നടപടികൾ, സാധാരണ പൗരന്റെ മൗലീക അവകാശങ്ങൾ നിഷേധിക്കൽ, പ്രവാസികളായ ഇന്ത്യാക്കാരെ ശിക്ഷിക്കുന്ന വിധത്തിലുള്ള അവരുടെ സ്വത്തു- സാമ്പത്തിക കാര്യങ്ങളിൽ ഈ അടുത്തകാലത്തു നിലവിൽവരുത്തിയ നിയമ നിയന്ത്രണങ്ങൾ, ഏറ്റവും അടുത്തകാലത്തു ജനങ്ങൾ നേരിടുന്ന കൊറോണ പ്രതിസന്ധിയിൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും എടുത്ത ജനവിരുദ്ധ നിലപാടുകൾ, ഇങ്ങനെ അനേകമനേകം ജനവിരുദ്ധമായ കാര്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായം പറയുന്നതുതന്നെ സർക്കാർ വിലക്കി. ഇവയെല്ലാം ഇന്ന് ഇന്ത്യയിൽ ജനങ്ങൾ അർഹിക്കുന്നവരാണോ? സ്വയം ആളുകൾ വീണ്ടുവിചാരം നടത്തണം. ഇന്ത്യൻ ജനതയുടെ പുരോഗതി ഇന്നത്തെ ഭരണകർത്താക്കളുടെ വിഷയമല്ല.
ചില ലോക രാജ്യങ്ങളുടെ പുരോഗതിയുടെ ചരിത്രത്തിൽ ചില പ്രത്യേകതകൾ കാണാനാകും. 1945- ൽ രണ്ടാം ലോകമഹായുദ്ധശേഷം രണ്ടായി വിഭജിക്കപ്പെട്ട ജർമ്മനിയുടെ ആകെമാനമുള്ള സാമൂഹ്യമാറ്റങ്ങളും, അനുബന്ധമായി സംഭവിച്ചിട്ടുള്ള രാഷ്ട്രീയ മാറ്റങ്ങളും ഇന്നും അനേകം രാജ്യങ്ങൾക്ക് ഒരു മാതൃകാപാഠമാണ്. 1982-ൽ പശ്ചിമ ജർമ്മനിയുടെ ചാൻസിലർ ആയിരുന്ന ഹെൽമുട്ട് ഷ്മിത്തിന് സ്വാഭാവികമായും പറയാനുണ്ടായിരുന്ന അഭിപ്രായം ഇപ്രകാരമായിരുന്നു: "നമ്മുടെ ജർമ്മൻ രാഷ്ട്രീയത്തിന്റെ പ്രധാന ഉദ്ദേശം രാജ്യത്തിന്റെ ഐക്യം നിലനിർത്തുക എന്നതാണ്. G.D.R. ലെ ജർമ്മൻകാരുടെ ഏതു പ്രതീക്ഷകളെയും നമ്മൾ നിരാശപ്പെടുത്തരുത്. നമ്മളേവരും എല്ലാക്കാലവും അവരുടേതാണെന്ന് എല്ലാദിവസവും അവർക്ക് ബോധ്യപ്പെടാൻ, അത് അനുഭവേദ്യമാക്കാൻ കഴിയണം". അത് ഇന്ന് ബാധകമല്ലേ? തീർച്ചയായും, അതിൽമാറ്റമില്ല. ഇരു ജർമ്മനികളും 1989-ൽ ഒന്നായിത്തീർന്നു. 1933- ലെ അവസ്ഥയിൽനിന്നും ഇപ്പോൾ ഐക്യ ജർമ്മനി എന്നത്തേതിലും വളരെയേറെ മെച്ചപ്പെട്ട അവസ്ഥയിലായിത്തീർന്നു. ജർമ്മൻകാർ എല്ലാവരും ഒരേനിയമത്തിനു മുന്നിൽ സമന്മാരായിരിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ രണ്ടായി വേർപെട്ട ഇന്ത്യൻ ജനതകളായിരുന്ന ഇന്ത്യാക്കാരനും ഒരു പാകിസ്ഥാനിയും ഇപ്പോൾ ഏതുവിധം ചിന്തിക്കുന്നു?
ജനാധിപത്യപരമായി പൊതുതെരഞ്ഞെടുപ്പിൽ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുത്തു അയച്ചു സ്വന്തം സർക്കാരിനെ ജർമ്മൻ ജനത തെരഞ്ഞെടുക്കുന്നു. ഫെഡറൽ ജർമ്മനിയിൽ രഹസ്യ അക്രമികളുടെ അക്രമത്തെയോ രഹസ്യപോലീസിനെയോ അവർക്ക് ഭയപ്പെടേണ്ടതില്ല. ഇന്ന് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടതാണ്. വളരെ ഗുരുതരമായ അപകടങ്ങളൊന്നും ജർമ്മനിയിൽ അവരുടെ ബാഹ്യസമാധാനത്തിനു ഭീഷണിയല്ല. ക്രിയാത്മക പ്രവർത്തനങ്ങൾ രാജ്യത്തെ ജനങ്ങൾക്കുവേണ്ടി നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും ഇക്കാലത്തെ ലോക രാഷ്ട്രീയത്തിന്റെ ഇരുണ്ട നിഴലിൽ നിന്നുകൊണ്ട് ചില സാമൂഹ്യവിരുദ്ധശക്തികൾ അവിടെ ചില പ്രശ്നങ്ങൾ ഉണ്ടാക്കുവാനും വിദേശീവിരുദ്ധമനോഭാവം ജനങ്ങളിൽ സൃഷ്ടിക്കാനും ചിലർ ഗൂഢമായി ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ജർമ്മനിയുടെ സാമൂഹികജീവിതാവസ്ഥയിൽ ഇന്ന് വലിയ പരിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്.
ഫെഡറൽ ജർമ്മനിയുടെ ഭരണഘടനാസംരക്ഷണ റിപ്പോർട്ട് പ്രകാരം ജർമ്മനിയിൽ ഈയിടെ അക്രമാസക്തരായ വലതുപക്ഷ തീവ്രവാദികളുടെ എണ്ണം കഴിഞ്ഞ വർഷത്തേതിലും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഫെഡറൽ ജർമ്മൻ ഭരണഘടനയുടെ സംരക്ഷണത്തിനുള്ള ഓഫീസ് ജർമ്മനിയിലെ 33000 ആളുകളെ വലതുപക്ഷ തീവ്രവാദികളായി തരംതിരിക്കുന്നു. ഫെഡറൽ ജർമ്മനിയുടെ ആഭ്യന്തരവകുപ്പും ജർമനിയുടെ ഫെഡറൽ ഓഫീസ് ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് കോൺസ്റ്റിട്യുഷനും ചേർന്ന് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ മുളയിലേ തന്നെ നുള്ളി കളയുവാൻ നടപടികൾ എടുത്തുകഴിഞ്ഞു. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് വിളിപ്പേരുള്ള ഇന്ത്യയിൽ ഇന്ന് നാം മനസ്സിലാക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ നടുവിലൂടെ പോകുന്ന തീവ്രവാദത്തിന് ഉള്ളിൽനിന്നും അവർക്ക് ഭരണതലത്തിൽനിന്നും ഒളി സഹായം നൽകുന്ന അവസ്ഥയാണ് കാണപ്പെടുന്നത്. ജർമ്മൻ രാഷ്ട്രീയസാഹചര്യങ്ങൾ ഇവിടെ കുറിക്കുവാൻ കാരണം, ഇതിലൂടെ നാം കാണുന്ന കാര്യങ്ങൾ ഇന്ത്യൻ ജനതയുടെ ആഴത്തിലുള്ള ആശങ്കയെന്താണെന്ന് താരതമ്മ്യപ്പെടുത്തുവാനാണ്.
ഏതെങ്കിലും ഒരു വിദേശി ഇന്ത്യയിൽ തന്റെ ഭാവിജീവിത സ്വപനം കാണുവാൻ ആഗ്രഹിക്കുമോ ?
അതേസമയം, ഇന്ത്യയിൽ നിലവിലുള്ള സാമൂഹിക അവസ്ഥ ഒരു തരത്തിലും തൃപ്തികരമല്ല. രാഷ്ട്രീയസ്വാർത്ഥതയിലൂടെയും നിസംഗതയിലൂടെയും നമ്മൾ ഗുരുതരമായിട്ടുള്ള തെറ്റുകൾ വരുത്തി. കാരണം, നമ്മളുടെ ഇന്നത്തെ അവസ്ഥയ്ക്ക് ഭാഗികമായി വലിയ പ്രതീക്ഷകളെയും ഭാഗികമായി മുൻവിധികളെയും വ്യക്തമല്ലാത്ത വിധത്തിൽ ജനവികാരത്തിൽ ആഴത്തിൽ അടയാളപ്പെടുത്തിയിരുന്നു. ഇതുതന്നെ നമ്മോടു വളരെയധികം പൂർണ്ണമായ ഐക്യദാർഢ്യം മിക്കവാറും എല്ലാ മേഖലകളിലും ആവശ്യപ്പെടുന്ന അവസരത്തിൽ, അതിന് പകരം ഇപ്പോൾ വലിയ ആശങ്കകൾ കാണപ്പെടുന്നു. നമ്മുടെ ഇപ്പോഴുള്ള അവസ്ഥയ്ക്ക് കാരണമായത്, ഇങ്ങനെ അധികപ്രതീക്ഷകളും അതേസമയം നമ്മുടെ ഉപേക്ഷാമനോഭാവവും ആണ്. ഇന്ത്യാക്കാരിൽ വലിയ പരിവർത്തനങ്ങൾ ഉണ്ടാകണം. ജനങ്ങളിൽ മാനസ്സികമായി വീണ്ടുവിചാരം ഉണ്ടാകണം. കൂടുതൽ പരിശ്രമങ്ങളും, അത് എല്ലാമേഖലകളിലും വ്യത്യാസങ്ങൾ കാണാതെ മതിയായതരം മാറ്റങ്ങൾക്ക് ജനങ്ങൾ സജ്ജമാകണം. ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യം ജനങ്ങളുടെ വോട്ടുകൾ നൽകി ഒരുകൂട്ടം സാമൂഹ്യവിരുദ്ധർക്ക് ജീവിതം മെച്ചപ്പെടുത്തുവാനാകരുത്. നാം ജീവിക്കുവാൻവേണ്ടി എല്ലാ ലോകരാഷ്ട്രങ്ങളിലേയ്ക്കും അഭയാർത്ഥികളെപ്പോലെ പോകുന്നു. അതേസമയം എത്ര വിദേശികൾ, ഒരു ജീവിതം സഫലമാക്കാൻ, ഒരു തൊഴിൽ ലഭിക്കുവാൻ, ഇന്ത്യയിലേയ്ക്ക് കുടിയേറുന്നുണ്ട്? അതിനു ഇന്ത്യൻ രാഷ്ട്രീയക്കാർ മറുപടി നൽകുമോ? ഇന്ത്യയിൽ അനേകം ശതകോടീശ്വരന്മാർ ജീവിക്കുന്നു. അവർ നികുതി നൽകുന്നില്ല. ഇന്ത്യൻ സർക്കാർ അവരെ വീണ്ടും വീണ്ടും പ്രോത്സാഹിപ്പിക്കുന്നു. സർക്കാർവക സ്ഥാപനങ്ങൾ, ഇന്ന് രാജ്യത്തെ വിമാനത്താവളങ്ങൾ ഇവയൊക്കെ അവർക്ക് ഭാഗികമായി സമ്മാനിക്കുകയാണ്. ജനങ്ങൾ ഒരു തൊഴിൽ സംരംഭം ആരംഭിച്ചാൽ, അഥവാ, അവർ കൃഷി നടത്തി ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ചാൽ അവരെ നികുതിക്കുരുക്കിൽ മുക്കി ഇല്ലെന്നാക്കുന്ന പുതിയ നികുതിനിയമങ്ങൾ ഉണ്ടാക്കുന്നു. യുവജനങ്ങൾക്ക് ഒരു തൊഴിൽ ഇന്ത്യയിൽ ലഭിക്കുവാൻ കഴിയുന്നില്ല, ഉണ്ടെങ്കിൽ കോടികൾ കൈക്കൂലിപ്പണം നൽകണം. മറുനാട്ടിൽ പോയി ജീവിക്കാമെന്ന് കരുതിയവർക്ക് തെറ്റിപ്പോയി. അവരുടെ സമ്പാദ്യത്തിന്മേൽ ഇന്നത്തെ സർക്കാർ നികുതി നിയമങ്ങളാൽ ശ്വാസം മുട്ടിക്കുന്നു. ഇതാണോ ആധുനിക ഇന്ത്യയുടെ യഥാർത്ഥ മാതൃക? ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീകാത്മകതയാണോ? ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷാജീവിതം ഉറപ്പാക്കുന്ന ഒരു സർക്കാരിനെയാണ് നാം വിഭാവനം ചെയ്യേണ്ടത്.
ഇങ്ങനെ കുറിക്കുമ്പോൾ, ഒരു സങ്കല്പ ചിത്രം എനിക്കുവേണ്ടി മുന്നിൽവന്നു നിലകൊള്ളുന്നു. രണ്ടു ആളുകൾ കണ്ടുമുട്ടുന്നു. ഒരാൾ കുനിഞ്ഞും, മറ്റെയാൾ കുറെ ദുഃഖിതനായും കാണുന്നു. ഉടനെതന്നെ അയാൾ മറ്റേയാളുടെ മുഖത്തു വലിയ പ്രതീക്ഷയോടെ നോക്കുന്നു. ഉടനെതന്നെ അവനെ, മറ്റെയാൾ നിവർന്നു നിൽക്കുകയും, ആത്മാർത്ഥമായി കെട്ടിപ്പിടിക്കുകയും ചെയ്യുന്നു.. ഒരു നീണ്ട യാത്രയ്ക്ക്ശേഷം മുൻകാലത്തെ വീട്ടിലേയ്ക്ക് മടങ്ങുന്നതിന്റെ ചിത്രം. വളരെനാൾ ഒരു വിദേശത്തു താമസം ഉണ്ടായിരുന്ന സഹോദരൻ ഒടുവിൽ വാതിൽക്കൽ വന്നുനിൽക്കുന്നു. അപ്പോൾ അവനെ ഹൃദയപൂർവ്വം ക്ഷണിക്കുകയും അവനുമായി പങ്കിടുകയും ചെയ്യുന്നു, മറ്റു ചെലവുകൾ ഒന്നും ആവശ്യപ്പെടുന്നില്ല. അവിടെ സ്വാതന്ത്ര്യവും സാഹോദര്യവും ഒരുമിച്ചുണ്ട്. പക്ഷെ, ഇന്ന്, ഇന്ത്യയിൽ ഈ പെരുമാറ്റപ്രത്യേകത എത്രമാത്രം ഉണ്ടെന്നു ഉത്തരമില്ലാത്തതായ ചോദ്യങ്ങളായി അവശേഷിക്കുന്നു. പരസ്പരം യാതൊരു പ്രതിബദ്ധതയുമില്ലാത്ത സാഹോദര്യം മാത്രമേ ഇന്ന് ഇന്ത്യയിൽ കാണപ്പെടുന്നുള്ളൂ.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു എന്നവകാശപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ഇന്ന് ജനങ്ങൾക്ക് സ്വാതന്ത്ര്യം ഇല്ല. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽനിന്നും ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിനെ വെടിവച്ചു കൊലപ്പെടുത്തിയ ഇന്ത്യൻ രാഷ്ട്രീയ തീവ്രവാദികളും ജനങ്ങളും അത്തരം ആദർശവാദികളുടെ ഏകാധിപത്യത്തിന്റെ തണലിൽ അടിമകളായി ഇന്ന് ഇരിക്കുവാനാണ് പ്രിയപ്പെട്ട സങ്കല്പം. ഇന്ത്യാരാജ്യത്തിന്റെ ഐക്യവും അയൽരാജ്യങ്ങളുമായി തികഞ്ഞ സൗഹൃദവും പാലിക്കുവാനും ഭരണഘടനാപരമായി ഒരു പാർലിമെന്ററി ജനാധിപത്യ പരമാധികാരരാഷ്ട്രമായിരിക്കാനും ഇന്ത്യൻ ഭരണാധികാരികൾ ശ്രദ്ധിക്കുന്നില്ല.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞിട്ടും ഇന്നും ജനങ്ങളിൽ മുൻകാലങ്ങളിലെ മനോഭാവം തന്നെ തുടരുകയാണ്. അതായത്, ജനങ്ങളുടെ ആവശ്യങ്ങളെല്ലാം നടപ്പാക്കാൻ തെരഞ്ഞെടുത്തു വിട്ട ജനപ്രതിനിധികളെ ഭയത്തോടേയും അമിത മുൻവിധിയോടെയും ഭയപ്പെടുന്നു. അവരെ അമിതമായി ബഹുമാനിക്കുന്നു. ജനപ്രതിനിധികൾ ചേർന്ന് രൂപം നൽകിയ നമ്മുടെ സർക്കാർ സങ്കല്പത്തെ തല കുനിച്ചു വന്ദിക്കുന്നു. അനുസരിക്കാൻ മാത്രം അറിയുന്നു. ഇത് ജനാധിപത്യ വ്യവസ്ഥിതിയാണോ? ഇന്ത്യയിൽ ഈയൊരു പാരമ്പര്യം തുടരുന്നു. എന്നാൽ സർക്കാർ എന്താണ് ചെയ്യുന്നത്, നിയമങ്ങളുടെ വാൾ ഉയർത്തി ജനങ്ങളെ മുട്ടുകുത്തിക്കുന്നു.
സാമൂഹ്യവികസനകാര്യങ്ങളിൽ സംസ്ഥാനങ്ങൾ ഇന്ന് കൂടുതൽ പണം ചെലവഴിക്കുന്നുണ്ടോ? ഇന്ത്യയിൽ കൂടുതൽ ആളുകൾ സർക്കാർ സഹായത്തെ ആശ്രയിക്കുവാൻ ആഗ്രഹിക്കുന്നുണ്ട്. കാരണം ഇന്ത്യൻ ജനതയുടെ ജീവിതാവശ്യങ്ങൾക്കു വേണ്ടിവരുന്ന ആവശ്യവസ്തുക്കൾക്കുള്ള മാർഗ്ഗങ്ങൾ അവർക്കില്ല. പ്രായമായവരെ പ്രത്യേകിച്ച് അത് ബാധിക്കുന്നുണ്ട്. അതിന് ഇന്ത്യയിൽ സാമൂഹ്യ സഹായത്തിനായി കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരുകളും കൂടുതൽ പണം ചെവഴിക്കണം. പാര്ലിമെന്റിലോ നിയമസഭകളിലോ ജനങ്ങളുടെ ഇത്തരം ആവശ്യങ്ങൾക്ക് പരിഹാരം കാണുവാനുള്ള ആവശ്യങ്ങൾ ഉന്നയിക്കുവാൻ ജനപ്രതിനിധികൾ ചിന്തിക്കുന്നില്ല. ജനങ്ങളുടെ അടിയന്തിര അഭ്യർത്ഥനയ്ക്കനുസരണമായ തോതിൽ സർക്കാരിന്റെ ശരിയായ പിന്തുണയോ ഉണ്ടാകുന്നില്ല. ഇന്ത്യൻ സർക്കാരിന്റെ മോഹനവാഗ്ദാനങ്ങളിൽ ജീവിതചെലവിന് വേണ്ടി സഹായത്തിനായുള്ള ഒരു പദ്ധതി കാണുന്നില്ല. ദാരിദ്ര്യവും, അനാരോഗ്യവുംമൂലം, വാർദ്ധക്യത്തിൽ ഉണ്ടായിരിക്കേണ്ട അടിസ്ഥാന സുരക്ഷാ, വരുമാനത്തിന്റെ ശേഷികുറയൽ, ആരോഗ്യത്തിനും രോഗീപരിചരണത്തിനുമുള്ള സഹായം, പ്രത്യേകതരം സാമൂഹിക ജീവിത ബുദ്ധിമുട്ടുകൾ മറികടക്കുന്നതിനുള്ള സഹായങ്ങൾ, ഇങ്ങനെ നിരവധി കാര്യങ്ങൾ സർക്കാർ തലത്തിലുള്ള വിഷയമല്ല. ഏറ്റവും വലിയ ഇനം ആവശ്യം ഉള്ളത് വാർദ്ധക്യകാലത്തിന്റെ അടിസ്ഥാന സുരക്ഷയും ചികിത്സാസഹായങ്ങളും ഒന്നും ധനകാര്യബജറ്റുകളിൽ ഉണ്ടാവുന്നില്ല. കൂടുതൽ ആളുകൾക്ക് സഹായം ആവശ്യമുണ്ട്. അവർക്ക് പെൻഷനോ, ദീർഘകാല പരിചരണ ഇൻഷുറൻസോ സമഗ്രമായ സമാനമായ സാമൂഹിക സുരക്ഷകളോ നൽകാനും സർക്കാരിന് കഴിയില്ല. അതേസമയം സാമ്പത്തികാടിസ്ഥാനങ്ങൾ ഒന്നും നോക്കാതെ ഇങ്ങനെയുള്ള ഓരോ ആളുകളിൽനിന്നും സാമ്പത്തികാടിസ്ഥാനങ്ങൾ നോക്കാതെ അമിതവും സാമൂഹ്യനീതിയും ഇല്ലാത്ത നികുതിപ്പണം സർക്കാർ പിടിച്ചെടുക്കുന്നു.
എന്താണ് മറ്റു ചില രാജ്യങ്ങളിൽ കാണപ്പെടുന്നത്? ആധുനിക യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ള ജനങ്ങളുടെ അടിസ്ഥാനസുരക്ഷകളും ഉപജീവനത്തിനുള്ള സഹായങ്ങളും അടിയന്തിരമായിട്ടു ആവശ്യമുള്ള ആരോഗ്യസംരക്ഷണസൗകര്യങ്ങളും ആനുകൂല്യങ്ങളും പരിചരണത്തിനുള്ള സഹായങ്ങളും നൽകുന്നുണ്ട്. ജർമ്മനിയിൽ ഇത്തരം കാര്യങ്ങൾ പരിഹരിക്കുവാൻ സർക്കാർ 6. 9 ബില്യൺ യൂറോയുടെ സാമ്പത്തികപദ്ധതി ഉണ്ടാക്കി. എന്നാൽ ഇന്ത്യയിൽ ഇത്തരം കാര്യങ്ങൾ പരിഹരിക്കുവാൻ അല്ല, മറിച്ചു ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ആയുധം വാങ്ങുന്നതിലാണ്. ഒരു മനുഷ്യജീവിതം ഏറ്റവും അവസാനത്തേതാണ്. "കൊറോണ പ്രതിസന്ധി ഒരു പ്രകൃതി ദുരന്തമായി കാണാനാവില്ല, അതിനാൽ അതിനിരയായവർക്ക് സാമ്പത്തികമായ സഹായം നൽകാൻ കഴിയില്ല" എന്ന മാദ്ധ്യമങ്ങളുടെ വെളിപ്പെടുത്തലുകൾ, ഒരു സർക്കാരിന്റെ നിലപാട് നമ്മെ ഭയപ്പെടുത്തുന്നു. "കോവിഡ് പ്രതിരോധപ്രവർത്തങ്ങളിൽ കേന്ദ്ര സർക്കാരിന്റെ മെല്ലെപ്പോക്ക് നയത്തെ" ഇന്ത്യയിലെ കോൺഗ്രസ് പാർട്ടി പ്രസിഡന്റ് മിസ്സിസ് സോണിയ ഗാന്ധി വിമർശിച്ചതായി കേരളത്തിലെ ദീപികപത്രം 24.06.21ൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ആരോഗ്യ മന്താലയ റിപ്പോർട്ട്പ്രകാരം 30,1626028 ഡോസ് വാക്സിൻ വിതരണം ചെയ്തു. എന്നാൽ ഇന്ത്യൻ കേന്ദ്ര ഭരണകൂടത്തെയോ പ്രധാനമന്ത്രിയെയോ വിമർശിക്കാൻ ജനങ്ങൾക്ക് മൗലികാവകാശമുണ്ടെന്ന് ഇന്ത്യൻ സുപ്രീംകോടതി വിധിക്കുന്നു. പക്ഷെ വിമർശിച്ചാൽ കാര്യം വേറെയാകും. ഇന്ത്യൻ സർക്കാർ വിദേശപൗരന്മാരുടെ സ്വാതന്ത്യ്രത്തെപ്പോലും വിരൽചൂണ്ടുന്നു. അതിനു ഒരു വലിയ ഉദാഹരണം ഇവിടെ കുറിക്കട്ടെ. ഇക്കഴിഞ്ഞ ഒരു ദിവസം ഇംഗ്ലണ്ടിൽ നടന്നിരുന്ന ഒരു പ്രത്യേക ചർച്ചാവിഷയം : (Der Spiegel 1 Online report-22.06.21) കാര്യം ഇതാണ് സംഭവിച്ചത്:
The situation in the morning Can you still say "Indian
variant"?-
-By Dirk Kurbjuweit-, author in the SPIEGEL capital
city office
Dear reader, good morning,
Today we are dealing with the Wirecard case, with freedom of
expression, with my Nazi grandfather, with Willi Orban. And with
degrees of freedom.
22.06.2021, 5.44 a.m.
»Indian variant«
Queue in front of vaccination center in London-
Yesterday in the early evening I was sitting on the terrace of the
Moorlake restaurant, one of the most beautiful places in Berlin.
View of the water, view of the trees. At the next table, the guests
discussed with a waiter whether it would make sense to move the final
of the European Championship from London to Berlin because of the
increasing incidence in England. The waiter looked for the word for
the variant of the virus that is rampant there. "Delta," helped one
of the guests. "We're not allowed to say Indian anymore," added a
woman.
I found this formulation interesting. The government of India had
asked not to use the term "Indian variant" because it could
stigmatize. Many voices in Germany have supported this. In the mind
of that woman it became: we are not allowed to say any more. But of
course there is no ban.
However, your sentence fits in with a survey by Allensbach that was
published last week: 44 percent of Germans have the feeling that you
cannot freely express your political opinion in Germany. You made it
too easy for yourself if you were to counter them: But you can,
guaranteed by the Basic Law. On the other hand, there is a growing
sensitivity that undermines the basic right to freedom of expression
through massive reprimands.
There can also be linguistic taboos, with really bad, hurtful terms.
For me, »Indian variant« is not one of them.
Warning against delta variant: "We'll make the same mistakes
again" //
ജനാധിപത്യം ഇന്ത്യയിൽ മരണപ്പെട്ടുവോ?
അതേസമയത്ത് ഇന്ത്യൻ സർക്കാർ സൈനികശക്തി വർദ്ധിപ്പിക്കുന്നതിന് ഫ്രാൻസിൽനിന്നും 96000 കോടി രൂപ വിലകൊടുത്ത് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതു സംബന്ധിച്ച ഒരു കരാർ നടത്തിയതായി കേരളത്തിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേപ്പറ്റി ആരും ഒരു അഭിപ്രായവും പറയരുത്. ഫേസ്‌ബുക്ക് തുടങ്ങിയ ചില മാദ്ധ്യമങ്ങൾ ഉടൻ പ്രതികരിക്കും ഇത് കമ്മ്യുണിറ്റി സ്റ്റാൻഡേർഡിനു ചേർന്നതല്ല. ഈ അഭിപ്രായം ഞങ്ങൾ തുടച്ചു നീക്കുന്നു ,എന്ന് മുന്നറിയിപ്പും തരും. ഇന്ത്യൻ ഭരണഘടനക്കെതിരെ ഈ മാദ്ധ്യമങ്ങളും കേന്ദ്രസർക്കാരും കൂടി പരസ്പരം അറിയാതെ ജനങ്ങളുടെ സ്വന്തം അഭിപ്രായസ്വാതന്ത്ര്യത്തിൻ മേൽ നടപടിയെടുക്കുന്ന അനുഭവമാണ്.. നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങളോടെ ജീവിക്കുന്ന വലിയ ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ മാതൃരാജ്യത്തിന്റെ ശരി നിർവചനവും അന്തസ്സും അവർ കുറയ്ക്കുക മാത്രമല്ല, നമുക്ക് ഉയർന്ന നിലവാരമുള്ള ഒരു സ്ഥാപനമാണെന്നുമുള്ള ധാരണയും ഇക്കൂട്ടർ ഇല്ലാതാക്കുന്നു. 1947 ലെ കാലഘട്ടത്തിൽ ഇന്ത്യാക്കാരുടെ ഏകീകരണവും നമ്മുടെ വിമോചനവും കൊണ്ടുവന്ന ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യാക്കാരുടെ അഭിമാനബോധ്യമാണ് ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ. സ്വാതന്ത്യം പ്രാപിക്കുന്നതിന് മുമ്പുള്ള പഴയ ഇന്ത്യയിൽ നാം നമ്മുടെ സ്വന്തം രാജ്യത്തെ ന്യായീകരിക്കുന്നതിനു ഒരു ദേശീയ സ്വത്വത്തിന്റെ ആഴമേറിയ അഭാവമുണ്ടായിരുന്നു. ഇന്ത്യാമഹാരാജ്യത്തിന്റെ നിയമസാദ്ധ്യതകളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഒരു ക്ഷേമരാഷ്ട്രമെന്ന നിലയിൽ അതിന്റെ രൂപ ഭാവമാറ്റം മാറിയിട്ടില്ല. ഇതിനർത്ഥം നാഗരികവിശ്വസ്തത എത്രയും കൂടുതൽ നമ്മുടെ പ്രതീക്ഷകൾക്ക് അനുസൃതമായി നമ്മുടെ രാജ്യത്ത് യോജിച്ച സാമൂഹിക രാഷ്ട്രീയജീവിതം നടപ്പിലാക്കുന്ന ഭരണമല്ലെന്നു ഇന്ത്യയിലെ ഒരു പ്രതിപക്ഷ പാർട്ടി നേതാവ് കഴിഞ്ഞ നാളിൽ പ്രസ്താവിച്ചിരുന്നു. മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതെല്ലാം സത്യമാണെങ്കിൽ നാം വളരെ വളരെ ശ്രദ്ധാലുക്കളായിരിക്കണം, കാരണം, ഭാവിയിൽ നമുക്കുള്ള ചില സാമൂഹിക-രാഷ്ട്രീയ പ്രതീക്ഷകൾ നിറവേറ്റപ്പെടാൻ കഴിയാതെ വരും. ഇത് കാരണമായി രാജ്യത്തെ നിയമസാധുതപോലും നഷ്ടപ്പെടാൻ കാരണമായിത്തീരാം. ഇപ്രകാരം ഭൂതകാലത്തിന്റെ അവസ്ഥയിലേയ്ക്ക് മാറ്റിയാൽ, ഇന്ത്യയിലാകെ ഗണ്യമായ പരിവർത്തന ബോധം ഇന്ത്യൻ ജനതയ്ക്ക് നഷ്ടപ്പെടും.ബ്രിട്ടീഷ് ഭരണത്തിൽനിന്നും സ്വാതന്ത്ര്യം ലഭിച്ചിട്ടും പുതിയ ഭാവി പ്രതീക്ഷകൾ ഇതുവരെയും പൂവണിഞ്ഞിട്ടില്ല. ഇക്കാര്യം ഇന്ത്യയിലെ ജനങ്ങൾ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞുവോ? ലോകത്തിലെ ഏറ്റവും വലിയ മതേതര പാർലമെന്ററി ജനാധിപത്യ രാഷ്ട്രത്തിൽ ജനങ്ങളുടെ അവകാശപ്പെട്ടതായ അഭിപ്രായ മൗലികസ്വാതന്ത്ര്യം ഇന്ന് സർക്കാർ തടയുന്ന വാർത്തകൾ അന്താരാഷ്ട്രതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടല്ലോ. വിവിധ മതവിശ്വാസ പാരമ്പര്യ ആചാര സ്വാതന്ത്ര്യത്തെപ്പോലും ഇന്ന് നിത്യവും വെല്ലുവിളിയും ഭീഷണികളാലും ജനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. നാമെല്ലാം ഒരു ജനതയാണെന്ന വികാരം അട്ടിമറിക്കപ്പെടുന്നു.
നമ്മൾക്ക് ഒരു വിമോചിത സ്വതന്ത്ര ഇന്ത്യ വേണം. പക്ഷെ, ഉയർന്ന ജീവിതനിലവാരം ഉടനെ പ്രതീക്ഷിച്ചില്ലെങ്കിലും,പ്രതീക്ഷിക്കുന്ന ഭാവിയിലേക്കുള്ള തുടക്കമല്ല, മറിച്ചു നാം ആഗ്രഹിച്ച പ്രതീക്ഷകൾ എല്ലാം ഇപ്പോൾ കൂടുതൽ ഏറെ ആഴത്തിലായിരിക്കുന്നു. ഒരു ഇന്ത്യൻ പൗരൻ എന്നർത്ഥമാക്കുന്നതു എന്താണ്? ആധാർ കാർഡോ, പൗരത്വനിയമമോ മൂലമുള്ള തിരിച്ചറിവൊ അല്ല. നമ്മുടെ കൂട്ടായ ഐക്യം ഒരു ഇന്ത്യാക്കാരനാക്കുകയെന്നാൽ നമ്മുടെ ചരിത്രത്തിന്റെ ഉയർച്ചയും താഴ്ചയും പരസ്പര ബാദ്ധ്യതയും ഒരു പൊതു ഭാവിയിലേക്കുള്ള പരസ്പരമുള്ള യഥാർത്ഥ ബാദ്ധ്യതയുമാണ്.
ചില പ്രതീക്ഷകൾക്ക് വിരുദ്ധമായി, നമ്മൾ യഥാർത്ഥത്തിൽ ഇന്ത്യ എന്ന ഒരു രാഷ്ട്രത്തിലെ ഇന്ത്യാക്കാരാണ്, പൗരന്മാരാണ്. അങ്ങനെ ആഗ്രഹിക്കാത്ത ഒരു രാജ്യമാണെന്ന വാചകം ഇന്ന് പൂർണ്ണമായും തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു ഇന്ത്യാക്കാരനാവുകയെന്നാൽ നമ്മുടെ എല്ലാ ആളുകളുടെയും അയൽക്കാരുടെയും ഉയർച്ചയും താഴ്ചയും ഒരുപോലെതന്നെ മാറ്റമില്ലാതെ സംയുക്തമായിട്ടുള്ള പൊതു ഭാവിയിലേക്കുള്ള പരസ്പരാബാദ്ധ്യതയുമാണ്. ഇതിനു തീർച്ചയായും നാം പരിശ്രമിക്കേണ്ടതുണ്ട്. ഒരു സുസ്ഥിര സമൂഹം- എല്ലാവശത്തുനിന്നും നാമെല്ലാം അതിനെ സമീപിക്കുമ്പോൾ, ഓരോരുത്തരും അക്കാര്യം നന്നായി അറിയുമ്പോൾ, ഞാനും, അതുപോലെ മാറണം. നമ്മൾ ഓരോരോ ഇന്ത്യൻ പൗരന്റെ പദവി പൊതുനന്മയിലേയ്ക്ക് പുനഃസ്ഥാപിക്കാൻ ശ്രമിച്ചാൽ, അതുപോലെ നമ്മുടെ ഇന്ത്യൻ ജനാധിപത്യസ്വാതന്ത്ര്യത്തെയും വികസനത്തെയും ശക്തമായി സംരക്ഷിക്കുകയാണെങ്കിൽ, ഇന്ത്യ മാതൃകാപരമായ മതേതരപരമാധികാര രാഷ്ട്രം ആയി വളരും, അതുപോലെതന്നെ അതിനനുസരണമായി നമ്മുടെ ഇന്ത്യൻ സ്വത്വവും വളരും.//-
********************************************************************************************************
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
ധൃവദീപ്തി ഓണ്‍ലൈൻ
https://dhruwadeepti.blogspot.com
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors.
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
FACE BOOK: GEORGE Kuttikattu MOB. + oo49 170 5957371
Posted by George Kuttikattu
e-mail- dhruwadeepti <dhruwadeeptionline@gmail.com>