ധ്രുവദീപ്തി // Religion // Liturgy //
സീറോ മലബാർ സഭ
ഭിന്നതയെ
അഭിമുഖീകരിക്കുകയാണോ?
-George Kuttikattu-
അടുത്ത കാലങ്ങളിൽ ഈ ചോദ്യം വീണ്ടും ഉയർന്നു വരാം. എന്നാൽ കേരളത്തിലെ സീറോമലബാർ സഭയിൽ ഒരു പിളർപ്പിനുള്ള സാദ്ധ്യത എത്തിയിരിക്കുന്നു, അല്ലെങ്കിൽ സംഭവിക്കാൻ പോകുന്നു എന്ന പല അഭിപ്രായങ്ങൾ സഭാംഗങ്ങളിൽ നിന്ന് കേൾക്കുന്നു. ഒരു വശത്തു ഈ സഭയിലെ മെത്രാന്മാരും മറുവശത്ത് അനേകം വൈദികരും വിശ്വാസി സമൂഹവും തമ്മിലുള്ള തർക്കത്തിന് ഒരു ശരി പരിഹാരം കണ്ടെത്തൽ ഉണ്ടായിട്ടില്ലെങ്കിൽ സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും സഭയ്ക്ക് ആകെമാനം നൽകേണ്ടിയിരുന്ന സുരക്ഷാനടപടിക്ക് തീവ്രവീഴ്ച്ചയും ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കാം. ഒന്ന് രണ്ടു വർഷങ്ങൾക്ക് മുമ്പ് ഈ നടപടിക്രമങ്ങൾ ഉണ്ടാകേണ്ടതായിരുന്നു. കഴിഞ്ഞ ജനുവരിയിൽ നടന്ന സീറോമലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ തെരഞ്ഞെടുപ്പോടുകൂടി ബിഷപ്പ് റാഫേൽ തട്ടിൽ സഭാ മേജർ ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. സഭാംഗങ്ങളിൽ നല്ല പ്രതീക്ഷയും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഫ്രാൻസിസ് മാർപാപ്പ മാർ റാഫേൽ തട്ടിലിനെയും സീറോമലബാർ സഭയിലെ പ്രധാനപ്പെട്ട പല അംഗങ്ങളെയും അല്മായരുടെ പ്രതിനിധിസംഘത്തെയും സ്വീകരിച്ചു വത്തിക്കാനിൽ ചർച്ചകൾ നടത്തിയതുമാണ്. പിന്നീടെന്ത് സംഭവിച്ചു.?
വി. കുർബാന അപ്പിക്കുന്നത് അർപ്പിക്കുന്നവരുടെ പുറകോ മുഖമോ ഉപയോഗിച്ച് ആരാധിക്കണമോ? ഈ വിഷയമാണ് ഇന്ത്യയിലെ സീറോ മലബാർ സഭയെ ആഴത്തിലുള്ള സംഘർഷത്തിലേക്ക് തള്ളിവിട്ടത്. ഫ്രാൻസിസ് മാർപാപ്പ പ്രശ്നവിഷയം ചർച്ചചെയ്യുവാൻ അയച്ച ദൂതൻ ബിഷപ്പ് സിറിൾ വാസിലിന് നേർക്ക് കേരളത്തിൽ വന്നപ്പോൾ കോഴി മുട്ടകൾ എറിഞ്ഞു ആക്ഷേപിച്ച സംഭവുമുണ്ടായി. ഒരു വിശദീകരണം നൽകാനുള്ള വത്തിക്കാൻ അന്ത്യശാസനം ഉടൻ അവസാനിച്ചു. അന്ന് റോം ബഹിഷ്‌കരിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന വാർത്ത പുറത്തുവന്നു. എന്നിരുന്നാലും ഇക്കാലത്തു മതവിദഗ്ദ്ധരായ ആരും തന്നെ ഇപ്രകാരമുള്ള ഭിന്നതയെ യാഥാർത്ഥ്യബോധമില്ലാത്ത ഒരു പ്രവർത്തിയായി കണക്കാക്കുന്നില്ല. അതുമാത്രമല്ല, അധികമാരും കൂടുതൽ ഒന്നും അറിയാത്ത ഇന്ത്യൻ "തോമസ് ക്രിസ്ത്യാനികളുടെ പശ്ചാത്തലം "ഇന്ന് വിശദീകരിക്കുന്നു. യേശുക്രിസ്തു ശിഷ്യന്മാരോട് ചേർന്ന് തന്റെ അവസാന ഭക്ഷണം കഴിക്കുമ്പോൾ പറഞ്ഞകാര്യങ്ങൾ ശിഷ്യന്മാർക്ക് അഭിമുഖമായിരുന്നോ, അതോ യേശു അവർക്ക് നേരെ പുറക് തിരിഞ്ഞു സംസാരിച്ചോ? "... ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ " എന്ന് പുറക് തിരിഞ്ഞു നിന്നാണോ യേശു പറഞ്ഞത്? വിശ്വാസികൾ എന്നും ആഗ്രഹിക്കുന്നത് അവർക്കഭിമുഖമായി വിശുദ്ധ കുർബാന ആരാധനക്രമങ്ങൾ വേണമെന്നാണ്.
സാമ്പത്തിക തട്ടിപ്പ്
പിശാച് ഇഴയുന്നത് കൃത്യമായി ഇവിടെയാണ്. ദൈവവും മനുഷ്യരുമാ യുള്ള ഐഖ്യത്തിനായി നിലകൊള്ളുന്ന കൂദാശയാണ് വി.കുർബാന എന്ന കൂദാശ കർമ്മം. സഭയിലെ മെത്രാന്മാരും പുരോഹിതരും വി. കുർബാനയോടുള്ള ബഹുമാനക്കുറവ് കാണിക്കുന്നതിന് അനേകം ഉദാഹരണങ്ങൾ പറയാൻ കഴിയും. കത്തോലിക്കാ സഭയുടെ കാനോൻ നിയമം (സഭാ ഭരണഘടന) നിർദ്ദേശിച്ചിരിക്കുന്നത് വിശ്വാസികൾ ആഗ്രഹിക്കുന്ന കൂദാശകർമ്മങ്ങൾ നടത്തുന്നതിന് പ്രതിഫലമായിട്ട്, ഉദാ: നേർച്ച വിശുദ്ധ കുർബാന, അതുപോലെ മറ്റു വിവിധതരം കൂദാശ കർമ്മങ്ങൾ നടത്തുന്നതിന് വിശ്വാസികളിൽനിന്നും പ്രതിഫല പണം ഈടാക്കരുത് എന്ന് എഴുതപ്പെട്ടിരിക്കുന്നു. ഇപ്പോൾ ഓരോരോ ഇടവക പള്ളികളിലും സൂപ്പർമാർക്കറ്റിൽ ഉപയോഗവസ്തുക്കളുടെ വില്പന വില എത്രയാണെന്ന് എഴുതി വച്ചിരിക്കുന്നതുപൊലെ, വ്യത്യസ്തപ്പെട്ടതായ പേരിൽ അർപ്പിക്കപ്പെടുന്ന നേർച്ച കുർബാനയുടെ വില്പനവില എഴുതി വച്ചിരിക്കുന്നു. വിശ്വാസികളിൽനിന്നും സാമ്പത്തികത്തട്ടിപ്പുകൾ നടത്തുന്നത് ആത്മീയതയുടെ പേരിൽ, അത് തുറന്ന പൈശാചിക പ്രവർത്തനമാണ്. വിശ്വാസികളെ, വൈദികർ സഭാനിയമത്തെയാകെ ബഹിഷിഷ്ക്കരിച്ചു നുണയുടെ ദൈവശാസ്ത്രം പ്രചരിപ്പിക്കുന്നു എന്നതാണ് ഈ പ്രവർത്തി.
വിശുദ്ധ കുർബാന ഒരു ബലിയാണ്.
സാധാരണ എല്ലാ ദിവസവും പള്ളിയിൽ പോകുന്ന ഒരാളിന് ഇപ്പോൾ ആരാധനാക്രമതർക്കം സഭയിലെ ആരാധനയെക്കുറിച്ചു കാണുന്നത് അടിസ്ഥാനപരമായി വ്യത്യസ്തമായ മറ്റൊരു ധാരണയിലാണ് എന്നാണ് അതിന്റെ വഴികൾ ചൂണ്ടിക്കാണിക്കുന്നത് എന്ന് മനസ്സിലാക്കാം. മുൻ കാലങ്ങളിൽ കുർബാന ഒരു ബലിയാണെന്ന ദൈവശാസ്ത്രപരമായ ധാരണയോടെയാണ് പിൽക്കാല സീറോമലബാർസഭയിലും കണ്ടത്. അതായത്, കുർബാന മുൻകാലങ്ങളിലെന്നും ലത്തീൻ കുർബാനയിൽ നടന്നതുപോലെ അൾത്താരയുടെ മുന്നിൽ പുരോഹിതനോടൊപ്പമാണ് ആഘോഷിച്ചിരുന്നത്. മറുവശത്ത് കാണുന്നതിങ്ങനെ: വത്തിക്കാൻ ദൈവശാസ്ത്രപ്രകാരം , വി. കുർബാനയെ യേശു തന്റെ അവസാനം അനുയായികളുമായി പങ്കിട്ട ഭക്ഷണമായി സ്ഥാപിക്കുകയും തന്റെ ഓർമ്മയ്ക്കായി അവരോട് അത് ചെയ്യുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. കുർബാനസമയത്ത് വൈദികൻ ആളുകളിലേക്ക് തിരിയുന്നത് അതുകൊണ്ടാണ്.
എന്നിരുന്നാലും, 2024 ജോൺ 9- ന് എറണാകുളം-അങ്കമാലി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് ബോസ്‌കോ പുത്തൂർ ഒപ്പിട്ടിട്ടുള്ള അന്ത്യശാസനം അടങ്ങിയ കത്ത് സഭയുടെ സൂയി ജൂറിസ് സീറോ മലബാറിന്റെ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പുറത്ത് വിട്ടതിനെത്തുടർന്ന് പെട്ടെന്ന് സംഘർഷം ഉടലെടുത്തു. രൂപതയിലെ ഏതാണ്ട് 450 വൈദികരും 500,000 വിശ്വാസികളും ഈ സഭയുടെ സിനഡ് അംഗീകരിച്ച നടപടിക്രമങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ, ആരാധനാക്രമതർക്കം പതിറ്റാണ്ടുകളായി തുടരുന്നതാണ്. ഒരു കാര്യം- കൂടുതൽ സമീപകാല- പാരമ്പര്യമനുസരിച്ച്, പുരോഹിതർ മുഴുവൻ സമൂഹത്തിലും എന്നും ജനങ്ങളെ അഭിമുഖീകരിക്കുന്നുണ്ടല്ലോ. പഴയ പാരമ്പര്യമനുസരിച്ച് പുരോഹിതർ ആളുകൾക്ക് പിറകിൽ നിന്ന് ആഘോഷിക്കുന്നു. അത്, എന്തായിരുന്നാലും 2021 ഓഗസ്റ്റിൽ നടന്ന ഒരു സിനഡ്, കുർബാനയുടെ ആദ്യപകുതിയിൽ ജനങ്ങളോട് മുഖം കാണിച്ചും പിന്നീട് ആളുകൾക്ക് പുറകിലുമായി ആഘോഷം നടക്കുമെന്ന് തീരുമാനിച്ചു. ഇക്കാര്യത്തെ വിമർശിച്ചുകൊണ്ട് ലോകമാദ്ധ്യമങ്ങൾപോലും പ്രതികരിച്ചിരുന്നു. ഉദാ : അമേരിക്കൻ കാത്തലിക്ക് വാർത്ത വെബ്‌സൈറ്റ് ദി പില്ലർ റിപ്പോർട്ട് ചെയ്തത് ഇപ്രകാരമാണ്: "സീറോ മലബാർ സഭയിലെ ഏറ്റവും വലുതും ജനസംഖ്യയുള്ളതുമായ അതിരൂപത എറണാകുളം-അങ്കമാലി രൂപത ആണ്. ഈ രൂപതയിൽ സിനഡിന് ശക്തമായ എതിർപ്പ് നേരിടേണ്ടിയും വന്നു. അവിടെയുള്ള മിക്ക വൈദികരും മുഖാമുഖം വി. കുർബാന ആഘോഷം നിയമാനുസൃതമായ ഒരു ഓപ്‌ഷനായി അംഗീകരിക്കാൻ ആഗ്രഹിക്കുന്നു." ഈ പ്രതികരണം ഇന്നും ശക്തമാണ്.
![]() |
നടുവിൽ: ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. അദ്ദേഹത്തിൻ്റെ വലതുവശത്ത് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. |
ലോകമെമ്പാടുമുള്ള സുറിയാനി പാരമ്പര്യമുള്ള കത്തോലിക്കർ ഇന്ന് അവകാശപ്പെടുന്ന സെന്റ് തോമസ്സിന്റെ തിരുനാൾ ജൂലൈ 3 മുതൽ എന്ന കാര്യം- ഏഷ്യാനെറ്റ് ന്യൂസ്- അത് പ്രകാരം, " ഈ അന്തിമ കല്പന പാലിക്കാത്തതുമായ വൈദികർ ജൂലൈ 3 മുതൽ ലിറ്റുർജിയിൽ നിന്ന് വിട്ടുപോന്നതായി കണക്കാക്കും"- നാല് പേജുള്ള ഒരു അന്തിമവാചകം മുന്നറിയിപ്പ് നൽകുന്നുണ്ട്. അവരുടെ നിലപാട് "ഭൃഷ്‌ക്കരണത്തിൽ കലാശിക്കുന്ന കടുത്ത ഭിന്നതയായി കാനോനികമായി നിർവചനം നടത്തിയിരിക്കുന്നു. " ഈ വൈദികരെ 2024 ജൂലൈ 4 മുതൽ കൂടുതൽ മുന്നറിയിപ്പില്ലാതെ പൗരോഹിത്യ ശുശ്രൂഷയിൽനിന്ന് ഒഴിവാക്കും. അത് തുടരുന്നതിങ്ങനെ: "പൗരോഹിത്യ പ്രവർത്തനങ്ങൾ തുടർന്ന് നിർവഹിക്കുന്നതിൽ നിന്ന് സഭ വിലക്കിയിട്ടുള്ള പുരോഹിതന്മാർ നടത്തിക്കൊടുത്ത വിവാഹങ്ങൾ അസാധുവാണ്." എന്ന് കത്തിന്റെ രചയിതാവ് കുറിച്ചിരിക്കുന്നു. ഇതിന്റെ പേരോ ആത്മീയത?
മേൽ കുറിച്ചിരിക്കുന്ന സംഭവങ്ങളിൽ വിമർശകരിൽ നിന്നുണ്ടായ തിരിച്ചടി രൂക്ഷമായിരുന്നു."ആർച്ചു ബിഷപ്പ് ബോസ്‌കോ പുത്തൂരിനെ രൂപതയിൽ നിന്ന് പുറത്താക്കി"യതായി യൂണിയൻ ഓഫ് കാത്തലിക് ഏഷ്യൻ ന്യൂസ് (UCAN) റിപ്പോർട് ചെയ്തിരുന്നു. അതിനു സമാനമായ മറ്റു വാർത്തകൾ അല്മായ അസോസിയേഷൻ വക്താക്കളും പറഞ്ഞിരുന്നു. ഇതിനെല്ലാം പുറമെ, കൊച്ചിയിലെ ബിഷപ്പിന്റെ ആസ്ഥാനത്തിനു മുൻപിൽ ചിലർകൂടി സിനഡ് സർക്കുലറിന്റെ പകർപ്പുകൾ കത്തിച്ചു. കൂടാതെ അതിരൂപതയിലെ വൈദിക സമിതിയുടെ പ്രതിനിധി ഫാ. കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞതായി "വൈദികർ ഒരു സർക്കുലർ വഞ്ചനാത്മകമായി പ്രസിദ്ധീകരിച്ചതിനാൽ വിശ്വാസികൾ അവയെ വായിക്കില്ല". ഈ "അന്ത്യശാസന"ത്തിനെതിരായി ഉന്നയിക്കപ്പെട്ട ഒരു അടിസ്ഥാന ആരോപണം എന്നതിനെ വിശേഷിപ്പിച്ചു. സിനഡ് യോഗം നടന്നശേഷം ഔദ്യോഗിക സർക്കുലർ പ്രസിദ്ധീകരിക്കണം എന്നതിന് മുൻതൂക്കം ഉണ്ടെന്ന് കാണുന്നു.എന്നിരുന്നാലും, സിനഡ് സമ്മേളനം നടക്കുന്നതിന് അഞ്ചു ദിവസം മുമ്പ് ഇത്തരമൊരു സർക്കുലർ അവർ പ്രസിദ്ധീകരിച്ചത് സിൻഡിലുള്ള വിശ്വാസ്യതയേയും ഇല്ലാതാക്കും, നഷടപ്പെടുത്തും.
കഴിഞ്ഞ നാളുകളിൽ ഉണ്ടായ ചില സംഭവങ്ങൾ നോക്കാം. 2025 ജനവരി 10-)0 തിയതി സീറോ മലബാർ സഭയുടെ ആസ്ഥാനമായ കൊച്ചിയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുന്നിൽ, സിനഡ് യോഗം നടക്കുമ്പോൾ, 21 വൈദികർ നിലയുറപ്പിച്ചത് പൊതു വാർത്തയായി. പിറ്റേദിവസം അതിരൂപതാ ആസ്ഥാനത്ത് അതിക്രമിച്ചു കയറിയതായ വിവരം പോലീസ് ശ്രദ്ധയിൽപ്പെട്ടപ്പോൾ, ആ പ്രകടനക്കാരെ അവിടെ നിന്നും പിരിച്ചുവിടാൻ പോലീസ് ഇടപെട്ടു. അവരിൽ വൈദികരും ഉൾപ്പെട്ടിരുന്നു. അവരെ പോലീസ് വാക്കാൽ അധിക്ഷേപിക്കുകയും വളരെ പരുഷമായി പെരുമാറിയതും വാർത്തയായി. അന്ന് പ്രകടനം നടത്തിയ വൈദികർക്കും കടുത്ത പരിക്കുകളുണ്ടായി. ഇതിനാൽ ഈ കേസ് കോടതിയിൽ കൊണ്ടുപോകാനും തീരുമാനമായിരുന്നു.
![]() |
വൈദികനെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യം. |
അനേക തവണ ആവർത്തിച്ച കോലാഹലത്തിന്റെ പശ്ചാത്തലം അടിസ്ഥാനപ്പെടുത്തി സീറോ-മലബാർ സഭയുടെ സിനഡ് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ എറണാകുളം-അങ്കമാലി രൂപതയുടെ പുതിയ അഡ്മിനിസ്ട്രേറ്റർ ആയും നിയമിച്ചു. സഭയിലെ സമാധാനത്തിന്റെ അടയാളമെന്ന നിലയിൽ അതിരൂപത വൃത്തിയാക്കാനും പ്രതിഷേധം ഉള്ള എല്ലാവരെയും ശല്യപ്പെടുത്താതെ അവരവരുടെ വീടുകളിലേക്ക് പോകാൻ അനുവദിക്കാനും അദ്ദേഹം പോലീസ് സുരക്ഷാസേനയോട് ആവശ്യപ്പെട്ടിരുന്നു എന്നാണു പുറത്തുവന്ന വിവരങ്ങൾ. ചില വിമത പുരോഹിതർ അത് സ്വാഗതം ചെയ്തതായി അറിഞ്ഞു. ജനുവരി- 11- ന് നടന്ന സംഭവങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുവാൻ സി സി ടി വി ദൃശ്യങ്ങൾ വിശകലനം ചെയ്യുമെന്നും ആർച്ച് ബിഷപ്പ് പാംപ്ലാനിയും വാഗ്ദാനം ചെയ്തിരുന്നു. ഇതിനിടെ പ്രതിഷേധക്കാർ, സീറോമലബാർ സഭയുടെ നിയന്ത്രാണാധികാരം മേജർ ആർച്ച് ബിഷപ്പ് തട്ടിൽ ഉടൻ ഏറ്റെടുക്കണമെന്നും, നിർദ്ദേശം മാർപാപ്പയുടേതാണെന്നും ഉറപ്പിച്ചു പറഞ്ഞു. എന്നിരുന്നാലും ആരാധനക്രമം സംബന്ധിച്ച കാര്യത്തിൽ ക്രിസ്തീയതയുടെയും ആത്മീയതയുടെയും നിലനിൽപ്പിന് ഇപ്പോഴും ഭീഷണികൾ മുഴങ്ങുന്നു.
![]() |
സീറോ മലബാർ സഭാ കേന്ദ്രം, കൊച്ചി |
മാദ്ധ്യമവാർത്തകൾ വിവിധ കാര്യങ്ങൾ തുറന്നു വിട്ടു. വിമർശകരിൽ നിന്നുള്ള തിരിച്ചടി വളരെ രൂക്ഷമായിരുന്നു. കുർബാനയ്ക്കിടെയിൽ ചിലർക്കുവേണ്ടി ചൊല്ലുന്ന പ്രാർത്ഥന ഉണ്ടാകരുതെന്നും, മാർപാപ്പയ്ക് വേണ്ടിയുള്ള പ്രാർത്ഥന നിലനിറുത്തും എന്നൊക്കെ പ്രതിഷേധം ഉണ്ടായി. സംഘർഷം പരിഹരിക്കുന്നതിനുള്ള നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. അത് പക്ഷെ, പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഇത്രയേറെ സഭാ വിശ്വാസികളും അവർക്കൊപ്പം നിൽക്കുന്ന വൈദികരും എന്നത് ഒരു ചെറിയ കാര്യമല്ല. ഏകീകൃത കുർബാന അടിച്ചേൽപ്പിക്കാൻ മുന്നിട്ട് നിൽക്കുന്ന ബിഷപ്പുമാരുടെ നിലപാടിനെ എതിർക്കുന്ന സിനഡിൽ ഉള്ള ഒരു വിഭാഗം സ്വരം ഉയരാത്തവരുമുണ്ട്. എങ്കിലും അല്മായരുടെ ഉള്ളിൽ ഒരു ചോദ്യം തീക്കനൽപോലെ ചുട്ടുപൊള്ളുന്നു. സിനഡ് ഇനി ഒരു പരിഹാരം കാണുമോ? കുറെ നാളുകളായി സീറോമലബാർ സഭ എല്ലാ ഇടവകകളും പല വാർഡുകളാക്കി തിരിച്ചു ഓരോരോ പേരിൽ ഇടവകാംഗങ്ങളുടെ "കൂട്ടായ്മ" ഉണ്ടാക്കിയിരിക്കുന്നു. സഭാനേതൃത്വം ഇതിലൂടെ ആഗ്രഹിക്കുന്നത് ഏതു കാര്യങ്ങളാണ് ?. ഇടവക അംഗങ്ങൾ ആഗ്രഹിക്കുന്നത് അവർക്കഭിമുഖമായി വിശുദ്ധ കുർബാന ആരാധന ക്രമങ്ങൾ വേണമെന്നാണ്. ഇടവകയിലെ വിശ്വാസികളുടെ കൂട്ടായ്‌മ സഭാനേതൃത്വങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ മെത്രാന്മാരും വിശ്വാസ സമൂഹവുമായി ഐഖ്യം- അവർ പറയുന്നില്ല. അതോ, സഭയിൽ കൂട്ട ബഹിഷ്‌കരണം പ്രതീക്ഷിക്കേണ്ടതുണ്ടോ ?
വർഷങ്ങളായി ലക്ഷക്കണക്കിന് വിശ്വാസികളുടെ ആത്മീയജീവിതം ഭാരപ്പെടുത്തുന്ന ആരാധനാക്രമതർക്കം പരിഹരിക്കുന്നതിൽ സീറോ മലബാർ സഭ നേതൃത്വം പരാജയപ്പെട്ടു. 2025 ജനുവരിയിൽ രാജ്യത്തെ നടുക്കിയ ദുർബലമായ സംഭവങ്ങൾ സമൂഹത്തിനുള്ളിൽ തുടർന്ന് വ്യാപകമായി ചർച്ചകൾക്ക് കാരണമാക്കി. ഉഷ്ണമേഖലാ കാലാവസ്ഥയും അതിന്റെ ഈർപ്പവും ചൂടും അടിച്ചമർത്തുന്നതായ ഒരു കാലാവസ്ഥ സീറോമലബാർസഭയിലും അവസാനിക്കുന്നില്ല. ആരാധനക്രമതർക്കം കാരണം വിശ്വാസികൾ തളരുകയാണ്. അവസാനമായി സൗഹൃദവും സമാധാനവും വിജയിക്കുമെന്ന് പ്രതീക്ഷിക്കാമോ? //-
**************************
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
ധൃവദീപ്തി ഓണ്‍ലൈൻhttps://dhruwadeepti.blogspot.comfor up-to-dates and FW. link Send Article, comments and write ups to :DHRUWADEEPTI ONLINE LITERATURE.Published from Heidelberg, Germany, in accordance with the European charter on freedom of opinion and press.DISCLAIMER: Articles published in this online magazine are exclusively the views of the authors.Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."